15

സെല്ലുലോയ്ഡിലെ തച്ചൻ – ഗിരീഷ് വർമ്മ ബാലുശേരി

15589957_1679194085440158_3407407767496317186_n

ദൃശ്യമാധ്യമത്തിലെ മികവുറ്റൊരു കലാസൃഷ്ടിയാണ്,കണ്ടുപിടുത്തമാണ് സിനിമ. ആയിരത്തിത്തൊള്ളായിരത്തി പതിമൂന്നിൽ ഇന്ത്യയിലെ ഇരുൾ നിറഞ്ഞ മുറിയിലേയ്ക്കു കടന്നുവന്ന കറുപ്പും വെളുപ്പും കലർന്ന വെളിച്ചം ഓടിക്കളിക്കുന്ന നിഴൽചിത്രങ്ങൾ. ഐതിഹ്യങ്ങളിലെ, ചരിത്രങ്ങളിലെ സംഭവങ്ങൾ കടന്ന് അന്നത്തെ കാലത്തെ മനുഷ്യചരിത്രത്തിലേയ്ക്കും സിനിമ മുഖം തിരിച്ചപ്പോൾ അത് തീർത്തും ജനകീയമായി. പിന്നെയും കാലങ്ങൾ കഴിഞ് ആയിരത്തി തൊള്ളായിരത്തിഇരുപത്തിയെട്ടിൽ വിഗതകുമാരനിലൂടെ മലയാളവും ആ നിഴൽ ചിത്രങ്ങൾ… Continue Reading

0

വേശ്യ (കവിത ) -പീതൻ കെ വയനാട്

winter-v-_mikalojus-ciurlionis_symbolism_symbolic-painting

ജാതകമെഴുതിയ- താരൊരാൾ രാവിൻ ഗാഥ- യാലപിക്കുവാൻ,വിധി താളുകൾ മറിക്കുന്നു. വേശ്യയാണവളുഷ്ണ- പ്പുണ്ണൊളിപ്പിക്കുന്നവൾ വേഷ ഭൂഷയാൽ പുറം മോടികൾ വിൽക്കുന്നവൾ. തീഷ്ണമാം ശരദൃഷ്ടി- യുള്ളെരിച്ചാവേശത്തിൻ പെണ്ണുടൽ കാട്ടി കൊടു ങ്കാറ്റായിട്ടിരമ്പുവോൾ. ജാഗരം രാവിൻ യാമ ഭാഗധേയങ്ങൾ നിത്യം ഭോഗസായകമേല്ക്കാ- നാതിഥേയത്വം നല്കി, വേപഥു പൂണ്ടസ്ഥിര ജീർണ്ണ പത്രങ്ങൾ നോക്കി ശാപ ജാതകപ്പൊരുൾ പൂർണ്ണമാക്കീടുന്നവൾ. പ്രാണനിൽ പരാജയ ഭീതിയോടനു… Continue Reading

0

ടര്‍ട്ടില്‍ ( സിനിമ) – അനൂപ്‌ നെടുവേലി

വഴുതി വീഴുന്ന ജീവിതങ്ങളെ ചിലർ അറിഞ്ഞോ അറിയാതെയോ കൈപിടിച്ചുയർത്താറുണ്ട്. ആ കൈകൾക്ക് താങ്ങായി മറ്റ് കരങ്ങൾ വന്ന് ലയിക്കാറുമുണ്ട്. നിങ്ങൾ ആരാ, നിങ്ങൾ എന്തിനാ എനിക്ക് ആഹാരം തരുന്നേ ഒന്ന് ശല്യപ്പെടുത്താതെ മാറിപ്പോ. ഇത്തരത്തിലുള്ള വികാര പ്രകടനങ്ങൾ മാനവ്, ജാനകിയോട് പ്രകടിപ്പിക്കുമ്പോൾ സുമിത്ര ഭാവേയും സുനിൽ സുക്തങ്കറും “ടർട്ടിൽ” എന്ന ചിത്രത്തിലൂടെ രൂപപ്പെടുത്തിയത്, വികാരങ്ങൾ നിറഞ്ഞാടുന്ന… Continue Reading

1

വ്യായാമം (കവിത ) – ടി .കെ .ഉണ്ണി

oleanderandshadow

നടന്നകലുന്നതിനെന്തിത്ര തിടുക്കമെന്ന് ദൂരമളന്നുകളിക്കുന്ന മൗനരാഗങ്ങളോട് ചോദിച്ചറിയുന്നതെന്തിനാണ്‌? തിടുക്കപ്പെട്ടുകൊണ്ടുള്ളൊരീനടപ്പുമിരിപ്പും കൃത്യനിഷ്ഠയായിത്തീരുന്ന വനാന്തരങ്ങളിൽ ഉടുക്കുകൊട്ടിപ്പാടുന്നതെന്തിനാണ്‌? കൃത്യമളവിന്റെയുന്മാദത്തിൽ അടക്കവും ഒടുക്കവും തിടുക്കവുമെല്ലാം കൂട്ടയോട്ടംനടത്തി മാർഗ്ഗമദ്ധ്യേ കിടക്കുന്നതെന്തിനാണ്‌? മാർഗ്ഗം തടയാനാണെങ്കിൽ തലങ്ങും വിലങ്ങും വിണ്ണിന്റെ മാറിനെ വെട്ടിപ്പൊളിച്ചടുക്കി മലനിരകളെ ഒളിപ്പിക്കുന്നതെന്തിനാണ്‌? ഒളിപ്പിച്ചുകളിക്കാനാണെങ്കിൽ, മാനംമുട്ടുന്ന മാലിന്യമലകളും വന്യമായ ഹൃദയഗർത്തങ്ങളും അന്യമാക്കുന്ന കാഴ്ചകളെന്തിനാണ്‌? കാഴ്ചകളെ കണ്ണിന്‍റെ കനവുകളില്‍നിന്നും അളന്നൊഴുക്കിക്കളയാനാണെങ്കിൽ കാല്ക്കീഴിലമരുന്ന ദൂരമളവിന്റെയകലനിർണ്ണയം കാലഹരണമെന്ന വൃഥാവ്യായാമം… Continue Reading

2

ജാലകക്കാഴ്ച – മോഹനൻ വെളിച്ചംതോടൻ

nostalgia

പണ്ടൊക്കെ ഇത്തരം നീണ്ട ബസ്സ് യാത്രകളിൽ പുറം കാഴ്ചകൾ കണ്ടിരിക്കാനായിരുന്നു ഇഷ്ടം. ധൃതിയിൽ പിന്നിലേക്ക് മറഞ്ഞു പോവുന്ന കാഴ്ചകൾ ചിലപ്പോഴൊക്കെ മനസ്സിൽ തത്വചിന്ത വിതറുമായിരുന്നു. പക്ഷേ കാലത്തിന്റെ കൗതുകം പോലെ, അരികിലെ കാഴ്ചകളിൽ നിന്ന് ഇപ്പോൾ, അകലത്തെ കാണാ സൗഹൃദങ്ങളുടെ അക്ഷരക്കാഴ്ചകളിലേക്ക് മിഴി നട്ടിരിക്കാറാണ് പതിവ്. വാട്ട്സാപ്പ് മൊഴിയറിയിപ്പ് കേട്ടുകൊണ്ടാണ് ബസ്സിൽ ഇരുന്നത്. മൊബൈൽ തുറന്നു… Continue Reading

0

പാചകം – ഡോക്റ്റര്‍ സുജ മനോജ്‌

15781328_786946561456940_7168255721594702025_n

ബുക്കാരി റൈസ് _______________ ഒരു അറേബിയന്‍ വിഭവം തയ്യാറാക്കുന്ന വിധം. ആവശ്യം വേണ്ട ചേരുവകകള്‍ : ചോറ് തയ്യാറാക്കുവാന്‍: 1) ബസുമതി അരി – 2 കപ്പ് 2) സവാള – 2 എണ്ണം 3) തക്കാളി പേയ്സ്റ്റ് – 1 കപ്പ് 4) ക്യാരറ്റ് അരിഞ്ഞത് – 1 കപ്പ് 5) ഉണങ്ങിയ നാരങ്ങ… Continue Reading

Uncategorized
0

വാർദ്ധക്യം (കവിത ) -രാജു കാഞ്ഞിരങ്ങാട്

hqdefault

പുറത്ത് നിലാവിന്റെ കണ്ണീർ ഇറ്റിറ്റു വീഴുന്നു വാളിന്റെ മുനപോലുള്ള അവരുടെ നാവിന്റെ വിനയാൽ എന്റെ മനസ്സ് കീറി മുറിയുന്നു പ്രായം, ചിതലരിച്ച കട്ടൗട്ടറുകൾ പോലെയാകുന്നു ജീവിതം ഭയത്തിന്റെ കറുത്തകംബളം യെന്നെവന്നു മൂടുന്നു ഉറക്കം സുന്ദരിയായ പെണ്ണിനെ പ്പോലെ പ്രലോഭിപ്പിക്കുമ്പോഴും അസ്വാസ്ഥ്യത്തിന്റെ ചൂടു പാളി ക്കുളളിൽ ഉറന്നുവരുന്നതേങ്ങൽ സ്വയം- വിഴുങ്ങി ഞാനിരിക്കുന്നു കൂരിരുട്ട് നിറഞ്ഞ,യീരാത്രി കറു ത്ത… Continue Reading

Uncategorized
1

ഇടവേളയിലെ മനനങ്ങൾ (കഥ)- ലിസി കുരിയാക്കോസ്

51025_ppl

മറിയ വല്ലാതെ അസ്വാസ്ഥ യായിരുന്നു , തലയ്ക്കു എന്തോ ഭാരം , ദേഹത്തിനു എന്തോ അരുതായ്ക , ഭക്ഷണം കഴിക്കാൻ തോന്നുന്നു പോലുമില്ല . കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി വല്ലാത്ത തളർച്ചയും അനുഭവപ്പെടുന്നു, ജോസഫ് തന്നെ.കൂട്ടിക്കൊണ്ടുപോകാൻ ഉടനെ വരും.. തങ്ങളുടെ ആചാര പ്രകാരം മണിയറ ഒരുക്കാൻ താമസിച്ചതുകൊണ്ടാണ്. വിവാഹ നിശ്ചയം കഴിഞ്ഞിട്ടു ഇത്രയും താമസിച്ചത്… Continue Reading

3

അമ്യൂസ്മെൻറ് പാർക്ക് (കവിത )-ഇക്‌ബാൽ വെളിയങ്കോട്

carousel

ഒരു കൃത്രിമത്തടാകം. എല്ലാം പണിതുവച്ചവ; ജലം, പക്ഷികൾ, മൽസ്യം, ചെറുപ്രാണികൾ പോലും. എല്ലാം യഥാർത്ഥമായിരുന്നു എന്നപോൽ ആളുകൾ, ആണും പെണ്ണും കുഞ്ഞുങ്ങളും. അവരുടെ കണ്ണുകളൊഴികെ. അവിടേക്കുള്ള യാത്രകൾ. അവ കൊണ്ടുവരുന്ന ആഹ്ലാദങ്ങൾ. എല്ലാം നിർമ്മിതങ്ങളായിരുന്നു. ഒരു കളിപ്പൊയ്ക. അരികിലൂടെ നടപ്പാതകൾ. ഉറ്റുനോക്കി ദേവദാരുക്കൾ. പൊഴിഞ്ഞ ഇലകൾ. പതിയുന്ന ചവിട്ടടികൾ. പൂക്കൾ, മണങ്ങൾ. അരികിലെ കോഫി ഷോപ്പ്… Continue Reading

Uncategorized
0

പുറപ്പാട് (കവിത )-സുജ ഉദയകുമാർ, മലയാലപ്പുഴ

standing_alone_med

മൌനം ഘനീഭവിച്ച വീഥികളിലൂടെ വാക്കുകളെത്തിരഞ്ഞു നമുക്കൊരു യാത്ര പോകാം. ശ്വാസ നിശ്വാസങ്ങളിലിടചേർന്നു തീവ്ര വേഗത്തിലനല്ക്കാറ്റു വീശും പാതയോരത്തിലൂടൊന്നു മന്ദം നടക്കാം. പിറന്നുവീണു പിച്ചവച്ച മണ്ണിൻഗുണങ്ങളെ ചിന്തകളിൽ സിരകളിലാഴത്തിൽ നിറച്ചു കാതോർക്കാം വശ്യമനോഹരിയാം പ്രകൃതീ സ്പന്ദനങ്ങൾക്കായ് . മഴയിലും വെയിലിലുമന്നം വിളയിച്ച മനുജൻറെ ഗദ്ഗദം കാതുകളിലൊരു വിലാപമായ് നേർത്തുനേർത്തെത്തുന്നു. നാടിൻറെ ജീവനാഡിയാം കർഷകനിന്നലെ ചേറ്റിൽ വിയർപ്പുമണികൾ ചേർത്തു… Continue Reading

Uncategorized
8

തിരമാലകള്‍ പറഞ്ഞ കഥ -വിശ്വലാല്‍ കുറിച്ചിവയല്‍

37847074-images-of-sea

ജാനുവിനെ ആ കടപ്പുറത്തുകാർക്കെല്ലാം വലിയ ഇഷ്‌ടമായിരുന്നു. കടപ്പുറത്തെ കമ്പവല മൂപ്പന്‍ കണ്ണന്‍ മരയ്‌ക്കാന്റെ ഏക മകളാണ്‌ ജാനു. കുളി കഴിഞ്ഞ്‌ ഈറനുണങ്ങാത്ത മുടി തോർത് മുണ്ടിനൊപ്പം പുറകില്‍ വാരികെട്ടി, നിലവിളക്കില്‍ നല്ലെണ്ണ നിറച്ചൊഴിച്ചു തടിച്ച ഒറ്റത്തിരിയിട്ട്‌ കത്തിച്ച്‌, പച്ചവെറ്റില തേച്ചു പിടിപ്പിച്ച ഓട്ടിന്‍ കഷ്‌ണം കത്തുന്ന തിരിക്ക്‌ മുകളില്‍ കുറച്ചു നേരം കമഴ്‌ത്തി പിടിച്ച്‌ അതില്‍… Continue Reading

2

നാടോടിപ്പറവകൾ (കവിത )- ഫര്‍സാന മജീദ്‌ .കെ

Passing away

ആകാശഗംഗതൻ തീരങ്ങളെ തേടിയലയുന്നു ഞങ്ങളെന്നും. ജീവിതം താണ്ടാൻ കെൽപ്പില്ല, അരിഞ്ഞു വീഴ്ത്തപ്പെട്ട ചിറകിനാൽ പൊങ്ങിപ്പറക്കുവാൻ ആവില്ലല്ലോ. കിനാക്കളെ തഴുകിയിരുന്നൊരാ- സൗമ്യത്തീരങ്ങളും മാഞ്ഞുപോയിരുന്നു. ഒരു പെൺകിടാവിൻ കണ്ണിലെ നീലിമ തുളുമ്പിയിരുന്നൊരാ- വാനിൽ മദിച്ച നാളും മറന്നുപോയി. കാനനച്ചോലതൻ തടങ്ങളിൽ മേഞ്ഞ ആട്ടിൻപറ്റങ്ങളെ കാണ്മതില്ല. ഇല്ല, പാടുന്ന പൂങ്കുയിൽ, പൂക്കുന്ന മന്ദാരച്ചില്ലകളും. കാടും മറഞ്ഞു, കാട്ടാറും മറഞ്ഞു. അമ്മതൻ… Continue Reading

1

സമാധാനത്തിലേക്ക് കുറുക്കുവഴികളില്ല (എഡിറ്റോറിയല്‍ ). എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

ജനങ്ങളുടെ ജീവനും സ്വത്തിനും സരക്ഷണം നൽകുമെന്ന് ഭരണകൂടം പ്രതിജ്ഞയെടുക്കുന്നു, ജനമോ തെരുവിൽ വരിനിൽക്കുന്നു. ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികൾ സ്വതന്ത്രാനന്തരം ഭാരതം ഭരിച്ച കക്ഷികൾ തന്നെ. കള്ളപ്പണം തടയേണ്ടതും കള്ളനോട്ടുകൾ പെരുകാതിരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതും ഭരണകൂടങ്ങൾ തന്നെ. സ്വിസ് ബാങ്കിലെ നിക്ഷേപത്തെ കുറിച്ചോ, കോർപ്പറേറ്റുകളിൽ നിന്നും പിടിച്ചെടുക്കേണ്ട കടങ്ങളെ കുറിച്ചോ സംസാരങ്ങളില്ല. നികുതി ഭാരം താങ്ങാൻ വിധിക്കപ്പെട്ട… Continue Reading

0

പ്രകാശം പരത്തുന്നവര്‍ – അനീഷ്‌ തകടിയില്‍

14963412_1824152584498057_2809514994635774751_n

ബം ബം ഭൊലേനാഥ് _________________ വീശിയടിക്കുന്ന കാറ്റ്. ആർത്തിരമ്പുന്ന തിരമാലകൾ. കരയെ വിഴുങ്ങാൻ വെമ്പുന്ന രൌദ്രാകാരം പൂണ്ട കടൽ. ഉച്ചിയിൽ കത്തിനിൽക്കുന്ന മധ്യാഹ്നസൂര്യൻ. ഒരു യാത്ര ഒഴുകിയെത്തിയത് ആ കടൽത്തീരത്താണ്. രാമേശ്വരത്തിനടുത്തുള്ള വിൽവണ്ട്രീ തീർത്ഥത്തിൽ. ആളൊഴിഞ്ഞ തീരം. അവിടെ ഞാൻ മാത്രം. കടൽ വല്ലാതെ ഭ്രമിപ്പിക്കുന്നു. ഉള്ളിൽ ഉന്മാദം തിളച്ചു മറിയുന്നു. കടലിനെ ഭയമായിരുന്നു പണ്ടുമുതലേ.… Continue Reading

Uncategorized
1

(ചില ) പ്രവാസി മുഖങ്ങള്‍ (കഥ )-സുരേഷ് പ്രാര്‍ത്ഥന

Karen-Weihs_IMG_4921

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള കാഴ്ച്ചകള്‍ക്ക് നിറം കൂടുതലാണ്. നിറങ്ങളില്‍ നിന്നും നിറങ്ങളിലേക്ക് മാറുന്ന കാഴ്ച്ചകളില്‍ സ്വാതന്ത്ര്യത്തിന്റെ കുളിര്‍ കാറ്റുണ്ട്. പാരതന്ത്ര്യം ഇരുട്ടാണ്‌, അവിടെ എല്ലാ നിറങ്ങളും ഒന്നാണ്, കാറ്റ് പോലും കയറാന്‍ മടിക്കുന്ന കറുപ്പ് നിറം! ‘അണ്ണാ …. വരുന്നില്ലേ, ആ സുഡാനി ഇപ്പൊ വന്ന് കത്താന്‍ തുടങ്ങും’. അത് ദിനേശ് മണിയാണ്, മലയാളവും തമിഴും… Continue Reading

2

അപ്രത്യക്ഷം (കവിത )- സൈഫുദ്ധീന്‍ കണ്ണൂര്‍

dscf0162

പൊടുന്നനേ ചിറകുമുളക്കുന്ന മരങ്ങൾ പൊക്കിൾകൊടിയെന്ന പോലെ വേരുകളേ മുറിച്ച് പറക്കുന്നു മലകളോട് കുന്നുകളോട് കാക്കാനാവാത്ത കാലത്തിനോട് പ്രതികാരമെന്ന പോലെ വളരെ വേഗത്തിൽ ഉയരുന്നു മഞ്ഞുകാലത്തേയും മഴക്കാലത്തേയും ചിറകിലേറ്റി അജ്ഞാതമായ ഗൃഹത്തിലേക്ക് വഴിതേടുന്നു വരണ്ട മൈതാനങ്ങളിൽ സ്മരണയുടെ തണലാശിച്ച് മനുഷ്യനും മരുഭൂമിയും നന്ദികേടിന്റെ കാലത്തെ പഴിക്കുന്നു…!

Uncategorized
3

ഗോവണി (കഥ) – ബിന്ദു ഹരികൃഷ്ണന്‍

afaa3490744b684b50f70d1caf2325c4

ഇരുട്ടുമൂടിയ ഗോവണികൾ ചവിട്ടിക്കേറി വരുമ്പോൾ കണ്ണിനു മുന്നിൽ മിന്നൽപ്പിണറുകൾ വെട്ടി മാറി.വെയിൽ വന്നതിലുള്ള കണ്ണുകളുടെ പ്രതിഷേധം. ഒരു മിനിറ്റെടുത്തു അവ പിന്നെ മഞ്ഞവെളിച്ചമാകാൻ.ഇപ്പോൾ മരപ്പടികൾ വ്യക്തമായിവരുന്നു. മഞ്ഞ നിറം എപ്പോഴും ഒരു മഞ്ഞഫ്രോക്കുകാരിയെ ഓർമ്മിപ്പിക്കും. അടുക്കളയോടു ചേർന്നുള്ള വർക്കേരിയയിൽ മര അഴികളേയും. സ്വന്തം വരികൾക്ക് സിനിമാ പാട്ടിന്റെ ട്യൂൺ കൊടുത്ത് ആസ്വദിച്ചു പാടി ആ മരയഴികളിൽ… Continue Reading

0

ക്യാൻസർ ( കവിത ) – രാജേശ്വരി .ടി .കെ

320143-lonely-wallpapers

ഭ്രാന്തു പൂക്കുന്ന രാവുകളിലാണ് വീടുപേക്ഷിക്കുന്നത് . കീമോയുടെ വേട്ടയാടലിൽ തലയിലൊരു മരുഭൂമി വളരുന്നു. നീല നിറമുള്ള ഞരമ്പുകളിലേക്കു വേദനയുടെ കടലടിച്ചു കേറുന്നു. തിരസ്ക്കാരത്തിന്റെ ഉന്മത്തതയിൽ കരച്ചിലിനു ചിരിയിലേക്കു രൂപമാറ്റം. ചിറകുവീശിപ്പറന്നു പോകുന്നുണ്ടൊരു കുന്നു കടലിരമ്പങ്ങളിൽ തളർന്നിറങ്ങാൻ. വറ്റിയ തോടിന്റെ തായ് വേരുതേടിയൊരു കുട്ടിയിറങ്ങിപ്പോയിട്ടുണ്ടെന്നിൽ നിന്ന് കുളത്തിൽ മുങ്ങിമരിച്ച പുലയക്കിടാത്തിയുടെ അടിവയറ്റിൽ നിന്നൊരു കുഞ്ഞു നിലവിളി വഴിതെറ്റി… Continue Reading

0

കാലം കത്തിവയ്കുന്നത് ‌ ( കഥ ) – എം.കെ.ഖരീം

sam-kranzlonelinesslandscape-nature-natural-beauty-natural-light-tree-trunk-black-white-black-white-fine-art-b-w-fine-art-fine-art-photography-lonely-lonely-planet-alone-loneliness

ദേശത്തിന്റെ ദാരിദ്ര്യം തുറന്നുകാട്ടികൊണ്ട് തുരുമ്പിച്ച പൊതു ടാപ്പുകള്‍… അതില്‍ വെള്ളമെത്തിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കാം. പരിസരങ്ങളില്‍ നിലംപൊത്തിയ കൂരകള്‍. ഒരിക്കല്‍ അവിടെ ആള്‍പ്പാര്‍പ്പുണ്ടായിരുന്നു. കുടിയൊഴിക്കപ്പെടുകയും… ഇടയ്ക്കു വീശിപോകുന്ന കാറ്റില്‍ ഇരകളുടെ നിലവിളിയുണ്ടോ? വെയിലത്ത് തിളക്കുന്ന തലയോട്ടിയുടെ പുഞ്ചിരി. ഉണക്കചില്ലയില്‍ തൂങ്ങിയ പക്ഷിയുടെ അസ്ഥിപഞ്ചരം. എവിടെക്കോ പറക്കുന്നതിനിടയില്‍ സംഭവിച്ച ദാരുണമായ അന്ത്യം. കുറച്ചകലെയായി ചെറിയൊരു ആൾകൂട്ടം കാണായി. അവര്‍… Continue Reading

0

നിഴലു പോലൊരാള്‍ (കഥ )- കവിത കേട്ടേത്ത്

lonely_sad_girl__by_klo_san-d5q01ct

ആൻസി ധൃതി പിടിച്ചുനടക്കുകയാണ്.. അമ്മച്ചി കുരിശു വരയ്ക്കുന്നതിനുമുമ്പ് വീടെത്തണം. ഇല്ലെങ്കിൽ തുടങ്ങും, സത്യ കൃസ്താനി പെൺപിള്ളേർക്കുണ്ടാവണ്ട ഗുണ ഗണങ്ങളെപറച്ചിൽ.. മിക്കതും അമ്മച്ചി ഉണ്ടാക്കി പറയുന്നതാണെങ്കിലും, കേട്ടാൽ തോന്നും വേദപുസ്തകം നോക്കി വായിക്കുവാന്ന്. ആൻസിക്കു ചിരി വന്നു.. ഒതുക്കവും അച്ചടക്കവും പഠിപ്പിച്ച് അമ്മച്ചി തന്നെയൊരു യന്ത്രമാക്കീട്ടുണ്ട്. അതു കൊണ്ടാവും വയസ്സു മുപ്പത്തിരണ്ടായിട്ടും മനസ്സിൽ കുടിയിരിക്കാൻ മൃദുല ഭാവങ്ങളൊന്നും… Continue Reading

0

ക്യൂ (കവിത )- ഷിറാസ് വാടാനപ്പള്ളി

ആൾപുഴകൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ നിന്ന് നിരത്തുകളിലേക്ക് വിയർത്തു നനഞ്ഞൊഴുകുന്നു..! എ.ടി.എം എന്ന് പേരുള്ള അതിർത്തി രാജ്യം; ക്യൂവിൽ കാവൽ നിൽക്കുന്ന ഫൗജികൾ..! ആയുധങ്ങളില്ലാത്തവരുടെ നടുവിരൽ ഒരു തോക്കായി രൂപാന്തരപ്പെടുന്നു; നഗ്നനായ രാജാവിന്റെ നേർക്ക് നീണ്ടപ്പെടാനെന്ന വണ്ണം..! വാർത്താക്കടലിൽ ഇന്നും നാളെയും ആഘോഷിക്കാൻ വേണ്ടി മാത്രമുള്ള തിരകളാണിത്… മറ്റന്നാൾ മറ്റൊരു തിരയിൽ മാഞ്ഞുപോകേണ്ടി വരുന്ന ആൾപുഴകൾ…!!