4

നോവ് എന്ന വിശ്വ ഭാഷ

novu

* ഇഞ്ചക്കാട് ബാലചന്ദ്രന്‍ * നോവ് ഒരു വിശ്വ ഭാഷയെന്നത് ഉള്ളിലും മനുഷ്യരായവർ തിരിച്ചറിയും നനുത്ത നനവും തെളിഞ്ഞ പ്രതീക്ഷയും ലിപിയില്ലാ ഭാഷയുടെ പൊതു സ്വഭാവം.സംഘടിത കവർച്ചയുടെ ഭാഷ വശമില്ലാത്തവർനിന്നുനിന്ന് കാലു കുഴയുന്നതു കാണാത്ത ചത്ത മനുഷ്യത്വത്തിന്റെ ഗന്ധമുള്ളവർക്കും നിസ്സംഗത അണിഞ്ഞവർക്കും വായിക്കാനാകാത്തത് .കാട്ടുമനുഷ്യരുടെ നിൽപ്പുതറയ്ക്ക് പിന്നിൽ കൊള്ളമുതൽ പങ്കിടാനുള്ള സൗധത്തിലെഇസ്തിരിയിട്ട ചിരിയുള്ളവർക്കും വായിക്കാനാകില്ല.അകം നൊന്തു വിങ്ങുന്നവരുടെ കണ്ണിൽ വായിക്കാം വെളിച്ചത്തെ പ്രകീർത്തിക്കുന്നവർക്കുള്ള വിശുദ്ധ ഭാഷ… Continue Reading

9

വെളിച്ചം സ്വതന്ത്രമാകുമ്പോള്‍

falling leaf1

* ജ്യോതി രാജീവ്‌ * ഒരില , ഒരൊറ്റയിലകാറ്റിനോട് പൊരുതി പ്രകമ്പനം കൊള്ളുകയാണ് .ആ പ്രകമ്പനത്തില്‍ ,വിണ്ണിലെ താരങ്ങളൊക്കെയും ഇലയ്ക്കുള്ളിലേക്ക് ,ഒരു നേര്‍രേഖയില്‍ക്കൂടിയെന്നവിധം മെല്ലെ , ഏറ്റവും മെല്ലെ കരുതലോടെ ,ഒന്നൊന്നായി ……!വെളിച്ചത്തെ അഴികള്‍ക്കുള്ളിലാക്കിമദിച്ചു നില്‍ക്കുന്ന നിഴലിന്‍റെകറുത്ത തൂണുകള്‍ ,നിശബ്ദമൊരു ആര്‍ത്ത നാദത്തോടെ വീണുടയുന്നുവെളിച്ചം . അതെ, വെളിച്ചം, ഈ നിമിഷം മുതല്‍ സ്വതന്ത്രമാണത്.“നിശബ്ദമായൊരു ആര്‍ത്തനാദം “മുഖം ചുളിക്കാന്‍ വരട്ടെ ..അങ്ങനെയൊന്നുണ്ട്.അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ചിലതില്ലേ… Continue Reading

5

ഒരു ചിത്രം

tree1

* ഉഷ മേനോൻ * ചാരിയിരുന്നാ പൂമര ചോട്ടിലായ്ചായത്തിൻ കൂട്ടൊന്നൊരുക്കി തോഴൻകൂടെ പടിഞ്ഞിരുന്നെത്തിനോക്കിയവൾ , ചായ-ക്കൂട്ടിലൊരുക്കുമാ വർണ്ണ ജാലം.വർണ്ണങ്ങളാലിന്ദ്രജാലങ്ങൾ തീർത്തവൻവാർമഴവില്ലിൻ ധനുസ്സ് ചമയ്ക്കുംവാനവും ഭൂമിയും ആ വിരൽ തുമ്പിൽവർണ്ണ മയൂരമായ് പീലി നീർത്തും.തോഴി തൻ ചേല മെല്ലൊന്നൊതുക്കിതാരണി പൂമുഖം നേരെ വച്ചുചായത്തിൻ കൂട്ടുകൾ കൈയ്യിലെടുത്തവൻതോഴി തൻ ചാരത്തണഞ്ഞു ചൊല്ലി.“തെല്ലൊന്ന നങ്ങാതിരിക്കുകിലിന്നു ഞാൻനല്ലൊരു ചിത്രം വരച്ചിടാമോമലെ.പാരിലേറ്റവും സുന്ദരമാകണമിപ്പടംസുര… Continue Reading

3

നില്‍പ്പ്

stand1

* മഹേഷ്‌ വാണിയമ്പാറ * നില്‍പ്പുണ്ടവര്‍ നാളേറെയായിനാലാളുകള്‍ അറിഞ്ഞാലേഅധികാരികള്‍ അറിയൂഎന്നറിയാതെ…ഇത്തിരി പോന്നവനുംഒത്തിരി കണ്ടവനുംഎല്ലാം നില്‍പ്പുണ്ടിവിടെ..കഴക്കുന്ന കാലുംവിശക്കുന്ന വയറുംതളര്‍ത്തുന്നില്ല ഈആത്മവീര്യത്തെ…തളര്‍ത്തുന്നത് കണ്ടിട്ടുംകാണാതെ പോകുന്നകാണേണ്ടവരെ കാണുമ്പോള്‍.അവരൊഴുക്കിയവാഗ്ദാനങ്ങളില്‍ പുളകംകൊണ്ട കാലമുണ്ടായിരുന്നു.അവരുടെ ചിരിയില്‍എല്ലാം മറന്ന നാളുണ്ടായിരുന്നു….മലയിറങ്ങി വരുമ്പോള്‍തീരുമാനിച്ചിരുന്നുഒന്നുകില്‍…..അല്ലെങ്കില്‍ എന്നു..ഈ നില്‍പ്പ് അസഹനീയമാണ്കിടന്നു പോയാലുംഇരുത്തിക്കാന്‍ നോക്കണ്ട……മഴയും വെയിലുംമാറി മാറി വരുന്നുണ്ട്കാറ്റും കോളും വന്നിരുന്നു…..നാലു ദിക്കില്‍ നിന്നുംആളുകള്‍ മുന്നിലൂടെ നടക്കുകയുംഓടുകുകയും ചെയ്യുന്നുണ്ട് .ചുവന്ന വെളിച്ചങ്ങള്‍ചീറി പായുന്നുണ്ട്.പലരും… Continue Reading

4

മണ്ണിനെ പ്രണയിച്ച മഴ

clouds2

* ദീപ മോഹന്‍ *  നിശതന്‍ മാറില്‍ നിശാഗന്ധിപൂത്തു വിണ്ണിന്‍ ചാരില്‍ മഴ മേഘങ്ങള്‍ വിടര്‍ന്നു മഴയിനാല്‍ കുതിര്‍ന്ന മണ്ണിനെ കണ്ടു ഞാന്‍ കോരിത്തരിച്ചെന്നു നിശാഗന്ധി ഒന്നായി തീര്‍ന്ന നിന്‍ മാറിടത്തില്‍..പൊള്ളുന്നു തുള്ളികള്‍ കണ്ടു നില്‍പ്പൂ ക്ഷണികമീ സൌഹൃദത്തുള്ളികളാല്‍ നശ്വരമീ വേദന പ്രണയിനിക്കായി മിണ്ടാതെ വന്നു നീ കണികളാല്‍ പറയാതെ പോയി നീ എങ്ങനെയോ മണ്ണിന്‍റെ വേദന കണ്ടു നില്‍പ്പൂ ചതിയനായി മാറിയില്ലേ മഴത്തുള്ളികളേ…….. മണ്ണിന്‍റെ കൂടെ ഞാന്‍ കാത്തുനില്‍പ്പൂ മണ്ണിനെ കാംഷിക്കും നേരത്തിനായി……. —————————- ദീപ മോഹന്‍

5

തീപിടിച്ച ഒരു വാക്കിനെ കണ്ടു ജീവിതം നിലവിളിക്കുന്നു

purushu4

■ മണി സാരംഗ് ■ A എന്ന രാജ്യത്ത്പിറവിയിലെ മനോനില തെറ്റിയ ഒരു വാക്ക്ഒരു മസ്തിഷ്കം തകര്‍ത്തു പുറത്തുചാടുന്നുകാറ്റ് വാക്കിന്റെ നാക്കാകുന്നുനാടായ നാടൊക്കെയും നാടുകടത്തുന്നുവാക്ക്നാക്കുകളില്‍ പൂപ്പലാകുന്നുസ്വനപേടകത്തില്‍ വൈറസാകുന്നുകർണ്ണപുടങ്ങളിൽ കാഷ്ഠമായ് ഒട്ടിപ്പിടിക്കുന്നുകണ്ണുകളിൽ കരിമരുന്നു ഒളിപ്പിച്ചു വക്കുന്നുവാക്ക്പള്ളിക്കൂടത്തില്‍ കയറിപാഠപുസ്തകത്തില്‍ പതിയിരിക്കുന്നുചായക്കടയില്‍ ചായക്ക് കടിയാകുന്നുബാര്‍ബര്‍ഷോപ്പില്‍ കത്രികയുടെ മൂര്‍ച്ചയാകുന്നുമൂര്‍ച്ചകളില്‍ വാക്ക് അലറുന്നു / ചിരിക്കുന്നുചിന്തകളില്‍ ഉന്മാദ-ചെടിയിലകളാകുന്നുഅങ്ങാടിയില്‍ / ഉത്സവപ്പറമ്പുകളിൽ / ഹൈപ്പർ… Continue Reading

7

വിലാപം

purushu5

■ റോയ് .കെ .ഗോപാല്‍ ■ കമ്മ്യൂണിസ്റ്റ് പച്ചകള്‍ പ്രണയിച്ച പിന്നാമ്പുറം ! കുമ്മായക്കൂട്ടുകളിടിഞ്ഞ വിളറിയ ചുവര്‍ക്കെട്ടുകള്‍ ! തുപ്പല്‍ച്ചിരട്ടയില്ലാത്ത, ഊന്നുവടിയില്ലാത്ത, കാച്ചെണ്ണമണമില്ലാത്ത, അവളൊടുങ്ങിയ മണ്ണില്ലാത്ത, ഇവിടെയാണോ? ചിന്തകള്‍ ചുളുങ്ങിയ കവിള്‍ത്തൊലികളില്‍ കണ്ണീരുവെന്തചൊറിക്കറകള്‍! ചത്തയക്ഷരങ്ങളില്‍ ഒരു വൃദ്ധസദനം വെറുതെ ചിരിക്കുന്നു!!  O

16

നിലയില്ലാ വരികൾ…..

purushu7

■ രേണുക കെ ആര്‍ ■ അതിജീവനത്തിന്റെ ആട്ടക്കളരിയില്‍അടി പതറിയവന്റെ അവസാന പിടച്ചിലിലുംപ്രത്യാശയുടെ നീര്‍ക്കണങ്ങള്‍ അടരുവാനാവാതെ ….തൊണ്ടക്കുഴിയില്‍ നീ-തളച്ചിട്ട നിലവിളികള്‍ക്കപ്പുറവും നിന്റെ രോദനങ്ങള്‍ എറ്റുവാങ്ങിയവരെത്രയോ… നീ പകര്‍ന്ന പ്രിയം പകുത്ത് പാനം ചെയ്തവര്‍നിന്‍ ഹൃത്തില്‍ നൊമ്പരച്ചൂടെത്ര ആറ്റിയകറ്റി ..ഒന്നുമോര്‍ക്കാതെ ഒടുവിലൊരുമുഴം കയറില്‍ നീ അടി പതറാതെ മനമിടറാതെ ഒരഭ്യാസിയെപ്പോല്‍…സ്വപ്‌നങ്ങള്‍ നെയ്തവള്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതാന്‍ തുടങ്ങിയ വരികള്‍ നിലതെറ്റി നിരതെറ്റിയകന്നുപോയ് ഒരു വാക്കിനൊരു നോക്കി –നപ്പുറമെന്തോതുവാനെന്ന-ലര്‍ച്ചയില്‍ഒരു ചിത്രമപ്പാടെഅപൂര്‍ണ്ണമായി…ഒന്നായോഴുകുവാന്‍ വെമ്പിയ മനസ്സില്‍ മധുര പ്രതീക്ഷകളും വാത്സല്യം ചുരത്തുന്നൊ-രമ്മതന്‍ കാത്തിരിപ്പും യാത്രാ മൊഴിയായ് നീ കുറിച്ച വരികളാല്‍ മരണം വരിച്ചതറിയുന്നുവോ… Continue Reading

10

ഇടവേളയില്‍ നിന്നും

purushu9

■ അജുജോര്‍ജ് മുണ്ടപ്പള്ളി ■ കവാടങ്ങള്‍ ഭേദിച്ചകന്നു പോകുകയാണ് വെണ്‍പ്രാവുകള്‍ വിദൂരതയിലേക്ക്..!തായ്‌വേരിലൂടെ അരിച്ചിറങ്ങിയ പ്രണയകുളിരില്‍ ചോരയുടെ മണവും പേറി..!ആദിസൂര്യന്‍റെ ഇരുണ്ട പ്രഭാതത്തില്‍-കണ്ടനേര്‍ത്ത രൂപത്തിന്‍റെ വരണ്ടനിഴല്‍ ചിത്രവും നെഞ്ചിലേറ്റി..!കോടമഞ്ഞും വയല്‍ക്കാറ്റു മേറ്റ്മാറി മറിയുന്ന ജീവചക്രത്തിന്‍റെആണിപ്പഴുതുകളില്‍ അള്ളിപ്പിടിച്ച്..!വെളിച്ചത്തിനുമേല്‍ പടര്‍ന്നുകയറുന്നഇത്തിള്‍ കണ്ണികളായ കാര്‍മേഘങ്ങളെഅദ്ധ്വാനഭാരത്തിന്‍റെ വിയര്‍പ്പിലയിച്ച്..!അസ്തമയ സൂര്യന്‍റെ ചക്രവാളചുമപ്പിനെവാടിക്കുഴിഞ്ഞ കണ്ണുകളിലാവാഹിച്ച്പ്രതീക്ഷയുടെ തൊടുകുറിയുമണിയിച്ച്..!നിറവിളക്കും പൂത്താലിയുമണിഞ്ഞ് അദ്വൈതത്തിന്‍റെ അതിര്‍ വരമ്പുകള്‍-താണ്ടി വിസ്മൃതിയിലാണ്ട ശ്മശാനങ്ങളിലൂടെ…! ഊഷരതയുടെ മരുക്കാടുകള്‍ക്കപ്പുറംജീവജലത്തിന്‍റെ തെളിമയുള്ളതടാകത്തിലേക്കവര്‍ കുടന്നുപോകയാണ്..!നന്ദികേടിന്‍റെ… Continue Reading

20

ഇസങ്ങൾ

purushu10

■ഷാജി .എൻ .പുഷ്പാംഗദന്‍ നീ മനസ്സിലാകാത്ത ചിത്രങ്ങളിൽ ആധുനികതയുടെ അർത്ഥ മറിയാത്തഅടിക്കുറിപ്പുകൾ ചാർത്തുമ്പോൾ,ഞാൻ വിചിത്രമായതിനെ നിസ്സാരമെന്നു തള്ളികളയുകയായിരുന്നു നീ നിയമങ്ങൾ കൊണ്ട് എന്നെ കുരുക്കിലാക്കുമ്പോൾ ,അവൻ അലിഖിത മായ ബോധതലത്തിൽ എന്നെ പ്രണയം കൊണ്ട് മൂടുകയായിരുന്നു. നീ മതപ്രസംഗങ്ങൾ കൊണ്ട് മുറവിളി കൂട്ടുമ്പോൾ,അവൻ മൌനത്തിന്റെ സംഗീത-മാസ്വദിയ്ക്കാൻ എൻറെ കാതുകൾ കൊട്ടിയടക്കുകയായിരുന്നു .. മതം എന്നെ അടിമയാക്കുമ്പോൾ, എന്റെ ദൈവം സ്വതന്ത്രനാക്കി എന്നെ തുറന്നുവിടുന്നു .നീ… Continue Reading