9

‘മാപിനികളില്‍ രേഖപ്പെടാതെ പോകുന്നത്’

instrument

_ദേവസ്സി കുന്നത്ത്.                   ഉത്തോലകം കൊണ്ടോ, ഉലക്ക കൊണ്ടോ ഭൂമിയെ മാറ്റി സ്ഥാപിക്കാമെന്ന വീമ്പുകള്‍ക്ക് നേര്‍ക്ക്‌ വിരല്‍ ചൂണ്ടി, കൂട്ടമാനഭംഗപ്പെട്ട് അവിഹിത ഗര്‍ഭം പേറിയ ഭ്രാന്തിയുടെ പൊട്ടിച്ചിരി പോലെ, ഭൂകമ്പങ്ങള്‍ ! ഉയിരോടെ കുഴിച്ചുമൂടപ്പെട്ട മുതുകുപൊള്ളിയ അടിമനിലവിളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാഹളം പോലെ ഉരുള്‍പൊട്ടലുകള്‍ !… Continue Reading

12

ഒരു പേർഷ്യൻ കൊലപാതകം

shams poem_vettam-001

_ഷംസ് ബാലുശേരി                 ആകാശമേ നിന്റെ മുലകളെ തുറന്നു വിടൂ എന്റെ ചുണ്ടുകൾ വരളുന്നു മതമായി, ജാതിയായി, വർണ്ണമായി, വർഗ്ഗമായി, ഭൂമിയിലെ കരച്ചിലുകൾ വീണ്ടുമെന്നെ വലയം വെക്കുന്നു… കാറ്റിൽ നിന്ന് ശബ്ദങ്ങൾ മണ്ണിൽ നിന്ന് മുളകൾ മനസ്സിൽ നിന്ന് സ്വപ്‌നങ്ങൾ ഗ്രാമങ്ങളിലെ വിധവകൾ രാജ്യത്തെ കുഞ്ഞുങ്ങൾ… Continue Reading

17

അധികാരം

power1

_ചന്ദ്രബാല.                   അന്ന് , എന്റെ ഗോത്രസ്മൃതികളിലെ ഏറ്റം കനം കൂടിയോരിറച്ചി തുണ്ടം അവളുടെ ഗര്‍ഭപാത്രത്തില്‍ എന്‍ മുളക്കു മാത്രമായോരിടം. എന്റെ മന്ത്ര മകുടിയുടെ താളത്തില്‍ ചുവടു വെയ്ക്കുന്ന പ്രകൃതി, എന്റെ മുഷ്ടിയുടെ ബലത്തില്‍ ഞാന്‍ നേടിയ മാടുകളുടെ എണ്ണം എന്റെ വയലേലകളിലെ കറുത്ത… Continue Reading

34

കുടകൾ പറയുന്നത്

images-001

_ഷാജി എൻ പുഷ്പാന്ഗതൻ                   കുടകൾ പറയുന്നത് തിമർത്തു പെയ്യുന്ന മഴയുടെ സ്വതസിദ്ധമായ ശൈലിയെ, കുടകളാണ് വിവർത്തനം ചെയ്തു കലുഷിതമാക്കുന്നത് , തീയിൽ തിളയ്ക്കുന്ന തലകൾക്കു നനവു നല്കേണ്ട തുള്ളികളെ , കറുപ്പുടുത്തു ഒളിപ്പോരു നടത്തുന്നവർ . ഭുമിയിൽ പതിയ്ക്കേണ്ട ജീവനെ, തിര്സ്കരിയ്ച്ചു ചിതറിതെറിപ്പിയ്ക്കുന്നവർ… Continue Reading

15

എതിർപാർട്ടിക്കാരനായ സുഹൃത്തേ…

sad-man-001

_അരുൺ ഗാന്ധിഗ്രാം.               . ഞാനല്ല തീവണ്ടി സ്റ്റേഷനിലെ കൂട്ടക്കൊലയ്ക്കു പകരം തെരുവിൽ ചോരപ്പൂക്കൾ ചിതറിച്ചത് ഞാനല്ല മോഷ്ടിച്ച പണം അട്ടിവച്ച് ചന്ദ്രനിലേക്ക് നടന്നുകയറിയത്. ഒരുവൾ ചോരപുരണ്ട അടിവസ്ത്രവുമായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ ഞാനല്ല അത് നമ്മുടെ ആണ്‍കുട്ടികളുടെ വികൃതിയാണെന്നു ചിരിച്ചുതള്ളിയത്. നേതാവിന്റെ കൊലയ്ക്കു പകരംവീട്ടാൻ ആയിരക്കണക്കിനാളുകളെ വോട്ടേഴ്സ്… Continue Reading

5

വേഷഭാവം

veshabhavam_vettam

_ശ്രീലകം വര്‍മ്മ.               ഇന്നലെക്കണ്ടു ഞാന്‍ സ്വപ്നത്തില്‍ എന്നുടെ മന്നിലെ ജീവിതം അന്ത്യമായി ! എന്നില്‍ നിറഞ്ഞു കവിഞ്ഞൊരാ ചൈതന്യം എന്നേ വേടിഞ്ഞെങ്ങോ യാത്രയായി ! ഓടിത്തിമിര്‍ത്തു ഞാന്‍ അവസാന നിമിഷത്തില്‍ ആടിത്തളര്‍ന്നാകെ മൂകനായി മോടിയിലെന്നെയീ ഞാനാക്കി മാറ്റിയാ… നാടീരവങ്ങളും നിന്നുപോയീ താഴെക്കിടത്തിയെന്‍ ദേഹം പുതപ്പിച്ചു തൂവെള്ളയഴകോടെ… Continue Reading

10

ഋതു

rithu_vettam

_ഷിറാസ് വാടാനപ്പള്ളി. വേനല്‍ക്കാടുകളില്‍ ഹിമകണങ്ങള്‍ ഒളിച്ചിരിക്കുന്ന ഒരിലപൊഴിയാമരമുണ്ട്… ശരത്കാലത്തോട് പിണങ്ങി, വസന്തത്തിനോട് കുണുങ്ങി, വര്‍ഷത്തിനോട് ചിണുങ്ങി, ഹേമന്ദത്തിനോട് ഇണങ്ങിയങ്ങനെയങ്ങനെ….! നിനവിന്‍റെ നിഴല്‍ വീണ മരത്തണലില്‍ ഇരുളും, നിലാവും, പകലും, വെയില്‍, മാരിയും കണ്ണാരം പൊത്തിക്കളിച്ചു.. മസ്തിഷ്കങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന ചിന്തകളുടെ പുഴകളില്‍ കുളിച്ചീറനാകുന്ന ഭാവനകള്‍…. ഋതുക്കളില്‍ നിന്ന് അടര്‍ന്നു വീണ പേരറിയാത്ത കാലങ്ങള്‍ ചിറകില്ലാപക്ഷികളായി കവിതകളിലേക്ക് ചേക്കേറുന്നു…!… Continue Reading

4

മൌനം പെയ്യുമ്പോള്‍…

anil-sign_vettam-002

_അനിൽ സൈൻ                 ഈ ഒരു രാത്രി കൂടി തനിക്കു സ്വന്തം- ഈ ഒരൊറ്റ രാത്രി മാത്രം. പിന്നെ? വയ്യ- അതോര്‍ക്കാന്‍ കൂടി വയ്യ. അയാളുടെ മനസ്സു തേങ്ങി. നിലാവിന്‍റെ ഒരു ചിന്ത് കുടുസ്സുമുറിയിലെ ജനലിലൂടരിച്ചിറങ്ങുന്നതയാള്‍ക്കനുഭവപ്പെട്ടു. ചെറുപൊട്ടുപോലാകാശവും കാണാറായി. ആകാശത്തോടെന്നുമയാള്‍ക്കു പ്രണയമായിരുന്നു, പുലരികളോടും. ഓര്‍മ്മകളെല്ലാം ഈ… Continue Reading

45

വേശ്യയുടെ ഒസ്യത്ത് – രാജേശ്വരി .ടി .കെ

prostitute

ഞാന്‍ വേശ്യ ഇതെന്റെ ഒസ്യത്ത്. എന്‍റെ  കണ്ണുകള്‍, രാവിലെന്നെ പ്രാപിച്ചു പണം തരാതെപോയ സദാചാരക്കാരന്. എന്റെ ചെവികള്‍, എന്റെ നിലവിളികള്‍ കേള്‍ക്കാതെ പോയ ദൈവത്തിന്. എന്റെ കരള്‍, എനിക്ക് പറ്റുകാരെയെത്തിച്ചുതന്നന്നം നേടിയ പിമ്പിന്. എന്റെ വൃക്കകള്‍, നീയൊരു വെറും ശരീരമെന്നോര്‍മ്മിപ്പിച്ച പ്രണയിതാവിന്. എന്റെ ഹൃദയം, മദ്യലഹരിയില്‍ രാവെളുക്കുവോളമെന്നെ പുണര്‍ന്നുറങ്ങി പുലരിയില്‍ പോക്കറ്റിലുള്ളതെന്റെ ബ്ലൗസിനുള്ളില്‍ തിരുകി വച്ചൊന്നു… Continue Reading

33

മനുഷ്യത്വത്തിന്‍റെ വിത്തുകൾ – സുനിത മധു

manushya

ഹേ മനസ്സേ, നിനക്കൊന്നു മിണ്ടാതിരുന്നുകൂടെ. വെറുതെ ചിലച്ചു ചിലച്ചു, (അടക്കാ കിളിയെ പോലെ) ഒന്നും പറയാൻ എന്നെ അനുവദിക്കാതെ . ചുറ്റും ഇടതിങ്ങും നിശബ്ദതയാണിന്ന് നിന്‍റെ ചിലക്കലെന്‍റെ- ഉള്ളിൽ പെരുകുമ്പോളും. ഒരു പ്രാർത്ഥനയുടെ ശീലുകൾ തിരയുന്നു ചുണ്ടുകൾ. ഒഴുകി മറയുന്ന മഴമേഘങ്ങളോട് പെയ്യണേയെന്ന പ്രാർത്ഥനയാകാം, ചിലപ്പോൾ – അത് തെരുവിൻ അഴുക്കു ചാലിൽ ഉരുകി തീരുന്ന… Continue Reading

5

വീണ്ടുമൊരു യുഗം – പ്രസാദ്‌ TJ

rain

കലാലയഭൂമിയില്‍ വീണ്ടുമൊരു യുഗം പിറവിയെടുത്തു. പ്രണയിനികളുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍  നിന്ന തെക്കന്‍ കാറ്റിന്‍റെ വികാരങ്ങള്‍ പിന്നെയും പിന്നെയും നിര്‍വൃതിക്കൊണ്ടു. പരിചയപ്പെടലുകളുടെ വസന്തോത്സവങ്ങളും, പ്രിയപ്പെട്ടവരുടെ പാല്‍ക്കുളിര്‍ പുഞ്ചിരിക്കുവേണ്ടിയുള്ള കാത്തിരുപ്പുകളും, ദിവാസ്വപ്നങ്ങളുടെ ശീതോഷ്മ്ലതയും, സനേഹത്തിന്റെ  ഇഴയടുപ്പവും തിരിച്ചറിഞ്ഞ  നിമിഷങ്ങള്‍. ബാല്യവും  കൌമാരവും ശേഖരിച്ചു വച്ച  പൂമൊട്ടുകൾ, അതിവിദൂരമായ  വസന്തത്തിന്‍റെ ആഗമനവും കാത്ത് മനസ്സിലെ കിളിച്ചെപ്പില്‍ അനാഥമയിക്കിടന്നിരുന്നു; വിരുന്നു വന്ന  ദേശാടനപക്ഷികളും, പുസ്തകതാളിൽ … Continue Reading

7

കടല്‍ക്കെണി – എസ്. കലാ ദേവി

katalkkeni

അമ്മിത്തറയ്ക്കും അലക്കുകല്ലിനുമിടയിലിരുന്ന് മത്തിവെട്ടിക്കഴുകുമ്പോഴാണ് ചിതമ്പലിനടിയില്‍ നിന്ന് കണ്ണു കലങ്ങിയ കടല്‍തുള്ളിയെന്നോട് സങ്കടത്തോടെ സംസാരിച്ചത്. പുലര്‍ച്ചേ നീന്തലിനുപോയ പെങ്ങമ്മാരെ കാത്താങ്ങളമാര്‍ ചിപ്പിത്തണലിലിപ്പോഴും ഇരിപ്പുണ്ടാകുമെന്നും, ഉപ്പുജാലകങ്ങളുടെ മത്സ്യവീടുകളില്‍ അമ്മമാരുടെ അലറിക്കരച്ചിലില്‍ തിരകളാടിയുലയുന്നുണ്ടാവുമെന്നും. അത് പറഞ്ഞപ്പോള്‍ ആന്തലോടെ ചട്ടിയിലേക്ക് ഞാന്‍ നോക്കി. കഴിഞ്ഞയാഴ്ച്ച ജലനീലക്കണ്ണാടിക്ക് മുന്നിലിരുന്ന മൂന്ന് മത്സ്യ പെണ്ണുങ്ങളെ കാണാതാവുമ്പോള്‍ മുലകുടി മാറാത്ത ഏഴെണ്ണമനാഥരായത്രെ; അവരുടെയാണുങ്ങളെ അതിനും മുന്നേ… Continue Reading

2

ചില മുറിവുകൾ അങ്ങനെയാണു് (കവിത) – സുനിത മധു

ചില മുറിവുകൾ അങ്ങനെയാണു് അവയുടെ കൈപ്പിടിയിൽ നിന്നും – നമ്മെ വേർപെടുത്താതെ കൊണ്ടു നടക്കും . ഉണങ്ങിയെന്നാശ്വസിക്കുന്ന നിമിഷങ്ങളിൽ തന്നെ ഒരു കുഞ്ഞു വേദനയെയോ – ഒരു ചെറു നിണ പൊടിപ്പിനെയോ – സമ്മാനിക്കും . ചില മുറിവുകൾ അങ്ങനെയാണു്… എത്രയേറെ കാലങ്ങൾ പിന്നിട്ടാലും അവയുടെ – നിഴൽപ്പാടുകളാൽ നമ്മെ ഓർമ്മപ്പെടുത്തികൊണ്ടേയിരിക്കും ഒരു ചെറു നൊമ്പരമായ്… Continue Reading

13

ഹൃദയസന്ദേശം – അജുജോര്‍ജ് മുണ്ടപ്പള്ളി

സ്നേഹിതാ…നീ , എന്നെ മറന്നുവെന്നു ഞാന്‍ കരുതി അപ്പോഴാണ് സിങ്കപ്പൂരിലെ തണുത്ത പ്രഭാതത്തില്‍ നിന്നും എന്‍റെ മുഖപുസ്തകത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലൈക് എന്നെത്തേടി വന്നത്….! അല്ലെങ്കിലും , നിനക്കിപ്പോള്‍ ഓര്‍ക്കാന്‍ എവിടെ സമയം, ഈ മണലാരണ്യത്തിലെ വിയര്‍പ്പിലും ഉപ്പുകാറ്റിലും നാറിയ കുപ്പായവുമിട്ടു കരിഓയില്‍ പുരണ്ട മണ്ണില്‍ കുത്തിയിരുന്നു വെയിലു കൊണ്ടുണങ്ങിയ കുബ്ബൂസ് കീറിമുറിച്ചു കഴിക്കാനാവാതെ… Continue Reading

5

കവിതകള്‍ – ഷാനവാസ്‌ കണ്ണഞ്ചേരി, ജീവൻ രാജ്

വീടിൻറെ ചുവരിൽ നിശ്ചലമായ ഘടികാരം ബാറ്ററി തീര്ന്ന കളിപാട്ടങ്ങൾ കാലം കഴിഞ്ഞ കലണ്ടറുകൾ ഡയറികള്‍ ഉമ്മറത്ത്‌ പ്രായം തളര്ത്തിയ മുത്തച്ഛൻ ,പേ പിടിച്ച വളര്ത്തു നായ അടുകളയിലെ യിൽ തുരുമ്പി ദ്രവിച്ച മണ്ണെണ്ണ അടുപ്പ് ചുവരിലെ മരത്തട്ടിൽ അലങ്കോലമായി കിടക്കുന്ന ചിതലരിച്ച ഗ്രന്ഥങ്ങൾ , കരി പുരണ്ട അടുക്കള ചാവാൻ ആയി ചൊറി പിടിച്ച പൂച്ച,… Continue Reading

0

വൃത്തലക്ഷണം 4 – സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

31 to 40 (തുടര്ച്ച ) 31. കല്യാണി “കല്യാണരൂപീ വനത്തിന്നു പോകാന്‍ വില്ലും ശരം കൈപ്പിടിച്ചോരുനേരം മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീതാ കല്യാണിനീദേവി ശ്രീരാമ! രാമാ!” -ഇരുപത്തിനാലുവൃത്തം പരിശോധിച്ചാല്‍ അയത്നലളിതമായ നാടന്‍ സംസാരഭാഷയോട് ഇണങ്ങിനില്ക്കുന്ന ഇത്തരം ഭാഷാശൈലി പല ശ്ലോകങ്ങളിലും കണ്ടെത്താന്‍ കഴിയും. സംസ്കൃതഗണനിബന്ധനയ്ക്കും നാടന്പാട്ടുകളിലെ താളനിബന്ധനയ്ക്കും ഒരുപോലെ വഴങ്ങുന്ന വൃത്തങ്ങളുടെ തെരഞ്ഞെടുപ്പുകൂടി ഇതിനു സഹായകമായിട്ടുണ്ട്.… Continue Reading

0

കവിത – രഞ്ജിത്ത് ചെമ്മാട്

ജനുവരി ഒന്നുമുതൽ നിങ്ങൾക്കെങ്ങനെ? എല്ലാ ഡിസംബറിലും കരുതും അടുത്ത ഡിസംബറിലെങ്കിലും അൽപ്പസ്വൽപ്പം കൃഷിയും ഒരു ചെറു ജോലിയുമായി നാട്ടിൽത്തന്നെ കൂടണമെന്ന്. പുഞ്ചക്കണ്ടത്തിനിരുവശവും ചെളിവരമ്പുകളുണ്ടായിരുന്നു തേക്കുകൈകളിലൂടൊഴുകുന്ന വിയർപ്പ് വരമ്പിനിടയിലൂടെ കൊച്ചരുവിയായ് നടന്നുപോകുന്നുണ്ടായിരുന്നു. വരമ്പരികുകിൽ കറുകപ്പടരുകളുണ്ടായിരുന്നു കറുകപ്പടരുകൾക്ക് നടുവിൽ ആമ്പൽത്തണ്ടുകളും അവയ്ക്കിടയിൽ കുത്തുകിട്ടിയാൽ മൂത്രം പോകുന്ന പീത്തിക്കടുവും മീശവിറപ്പിച്ച കൊഞ്ചൻ കുഞ്ഞുങ്ങളും വയലറ്റ് പൂവിടരുന്നു കുളപ്പായലുകളും ബലിശിഷ്ടം മുളച്ചുപൊങ്ങുന്ന… Continue Reading

12

കവിത – ദേവസ്സി കുന്നത്ത്

അഭയ എന്ന പെണ്‍കുട്ടി അവള്‍ക്ക്‌ തടിച്ച തുടകളോ, മുഴുത്ത മുലകളോ, നിറഞ്ഞ നിതംബമോ, മയക്കുന്ന പുഞ്ചിരിയോ ഉണ്ടായിരുന്നില്ല. പൊട്ടുകുത്താതെ, കണ്ണെഴുതാതെ പയ്യിനു പുല്ലരിഞ്ഞും പാടവരമ്പിലൂടെ കറ്റ ചുമന്നും കുന്നിന്ചെരിവുകളില്‍ ആടുകളെ മേച്ചും അപ്പന്റെയും അമ്മയുടെയും അനുസരണയുള്ള കുഞ്ഞാടായ് കാലം കഴിച്ചു പോന്നവള്‍. പ്രായമറിയിച്ച കാലത്തെ അവളുടെ കിനാക്കള്‍ സീയോനിലെ മുന്തിരിവള്ളികളില്‍ ഊയലാടി, ശോശന്ന പൂക്കളിറുത്ത് മുടിയില്‍… Continue Reading

4

കവിതകള്‍- ദീപ, ശിവപ്രസാദ്‌, നീതു

പ്രണയമഴ – ദീപ ടി മോഹൻ പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു മഴത്തുള്ളികളുടെ നനുത്ത – നാദംപോലെ സിരകളിലേക്ക് ഇറ്റുവീഴുന്ന പ്രണയം സ്വപ്നങ്ങളുടെ നിശ്വാസ കാറ്റേറ്റ് നിന്‍ മാറില്‍ മുഖം ചേർത്ത്മയങ്ങാൻ എത്ര കൊതിച്ചു പോയ്‌ വരണ്ടുങ്ങിയ പ്രണയ- സരോവരതീരങ്ങളില്‍ വിണ്ടു കീറിയോ നമ്മുടെ പ്രണയം അഗ്നിയില്‍ വീണൊരു പ്രാണിയെപ്പോലെ മനം പൊള്ളിയടരുന്നു ചുവന്നു തുടുത്ത കവിളാകെ നിന്‍ കരസ്പര്‍ശനത്തിനായി വല്ലാതെ… Continue Reading

2

കവിതകള്‍ – ലിഖിത, സജീവ്‌

ഉടഞ്ഞ പദങ്ങളുടെ തെരുവിൽ – ലിഖിത ദാസ് കണ്ണീരു വറ്റിച്ച് ഉപ്പളങ്ങൾ തീർത്തു വച്ചിട്ടുണ്ട് ഞാൻ നീ വരുമ്പോൾ ചാലുകീറി വരമ്പു വെട്ടാൻ .. തുടിക്കാതെ പോയ നെഞ്ഞിടിപ്പുകൾ തുന്നിച്ചേർത്തു വച്ചിട്ടുണ്ട് നീ വരുമ്പോൾ അപൂർണ്ണതകളിലേയ്ക്കൊരു മുതൽക്കൂട്ടായി .. ഞരമ്പിൽ തിളച്ച ചോര കൊഴുപ്പാറ്റി തണുപ്പിച്ചു വച്ചിട്ടുണ്ട് നിന്റെ വിരലുകളിൽ കറ പുരളാതിരിക്കാൻ .. എറിഞ്ഞ… Continue Reading

0

കവിത – സുരേഷ് ഉത്രാടം

ഇരുള്‍ വഴിയില്‍ നിന്ന് ഇവിടെയീ ശാന്തമാം പര്‍ണശാലയ്ക്കുള്ളില്‍ ഇതിഹാസ ദു:ഖമായ് ഞാനിരിക്കുന്നു. ഇതിവൃത്തമധുരങ്ങള്‍തേടിയീയിതിഹാസയിതളുകള്‍ താണ്ടിച്ചരിക്കുന്ന പഥികരെ ഇവിടെയൊരിത്തിരി നേരമിരിക്കുക നിങ്ങളെന്‍ ഇരുളാണ്ട ജീവിതക്കഥനം ശ്രവിക്കുക. മറവിയിലെനിക്കായി ഖനനം നടത്തുക, മനസ്സിലെ മരതകച്ചെപ്പും തുറക്കുക, കരളിന്‍ കവാടത്തിന്‍ താഴുകള്‍ പൊളിക്കുക. എന്നിട്ടുമോര്‍ക്കുന്നതില്ലയോയെന്നെ കൃഷ്ണ- ദ്വൈപായനന്‍ തീര്‍ത്ത കണ്ണീര്‍പ്രതിമയെ. ഇല്ല മറക്കുവാനാവില്ല നിങ്ങള്‍ക്കീ- യിതിഹാസത്താളിലെ ദു:ഖപാത്രത്തിനെ നിണമാര്‍ന്ന പെരുവിരല്‍മുറിവുണങ്ങാത്തൊരീ… Continue Reading