9

വെട്ടം- മാസാന്ത്യക്കുറിപ്പുകൾ

monthly1

_സുരേന്ദ്രൻ നായർ നമ്മുടെ മാഗസിന്റെ മുഖ്യ പത്രാധിപരായ ശ്രീ എം. കെ ഖരീമിന്റെ  ഏഴാമത് പുസ്തകമായ ‘പ്രണയ ചഷകം ‘ ഈ മാസം പ്രകാശനം ചെയ്ത വിവരം ഏവരും  അറിഞ്ഞു കാണുമല്ലോ? ഈ  കൃതിയുടെ പ്രസിദ്ധീകരണം ഏറ്റെടുത്തിരിക്കുന്നത് മലയാളത്തിലെ  മുൻ നിര  പ്രസിദ്ധീകരണശാല കളിലോന്നായ ‘ചിന്ത പബ്ളിഷേഴ്സ് ‘ ആണെന്നുള്ളതും ഏറെ  സന്തോ ഷകരമാണ്. ഈ… Continue Reading

4

സമാധാനത്തിലേക്കുള്ള പാതയിൽ വെടിപൊട്ടുന്നതെന്തിന്…?

1233_vettam-001

_ആലീസ് ചീവേൽ അതിര്‍ത്തികളെല്ലാം ഒഴിഞ്ഞുപോയാല്‍ പോലും യുദ്ധം ഒഴിവാക്കപ്പെടുമോ? സൈബര്‍ ലോകത്തിലൂടെ അയല്‍രാജ്യത്തെ തെറിവിളിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും ഓര്‍ത്തിരിക്കുക മറ്റൊരുവന്റെ രക്തച്ചൊരിച്ചിലിനുള്ള (സ്വരാജ്യത്തിലെതയാലും അന്യ രാജ്യത്തിലെ തായാലും ) സ്വന്തം കൈ അടയാളപ്പെടുത്തലാണത്. നമ്മുടെ വിരല്‍ത്തുമ്പെങ്കിലും അതിനു കാരണമാകാതിരിക്കണം. ഭൂമിയില്‍ എത്രയെത്ര അതിര്‍ത്തികള്‍ വരച്ചിട്ടാലും ജീവരക്തത്തിന് ഒരേ നിറമാണ്. വേദനയ്ക്ക് ഒരേ ആഴവും… Continue Reading

5

മണ്ണ് എന്റെ അടയാളമാണ്

najeem_vettam-001

_നജിം കൊച്ചുകലുങ്ക് മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കും. അതില്‍നിന്ന് തന്നെ നാം നിങ്ങളെ മറ്റൊരിക്കല്‍ പുറപ്പെടുവിക്കുകയും ചെയ്യും (വിശുദ്ധ ഖുര്‍ആന്‍) പിറന്ന മണ്ണിനോടുള്ള കൂറ് ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ തീവ്രമായ അളന്നു തിട്ടപ്പെടുത്തലുകള്‍ക്ക് ഇരയായി കൊണ്ടിരുന്ന ബാബരി മസ്ജിദ് ദുരന്താനന്തര കാലത്താണ് ജീവിക്കാന്‍ ഒരു മാര്‍ഗം തേടി കുലം വിട്ടുപോന്നത്. ലോകത്തിന്‍െറ… Continue Reading

21

അതിവേഗം മാലിന്യത്തിലേക്കോ?

dirty

_എൻ.ഡി. പ്രജീഷ്  അതിവേഗം വികസനത്തിലേക്കു കുതിക്കുന്ന സമൂഹത്തിനു വിപത്തായി മാറുകയാണ്‌ കുമിഞ്ഞുകൂടുന്ന മാലിന്യം. കേരളം ഇന്നു നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നായി മാലിന്യപ്രശ്നം മാറിയിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലുമെല്ലാം മാലിന്യശേഖരം കുമിയുന്നു. നഗരങ്ങളിലാകട്ടെ ഇത് അതീവ ഗുരുതരവുമാണ്. ശുചീകരണം ക്രിയാത്മകമായി നടന്നെങ്കില്‍ മാത്രമേ കേരളത്തിലെ പല പ്രദേശങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ ടൂറിസംപോലുള്ള… Continue Reading

4

ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സിംഹം.

azheekkodu_vettam-002

  _ടി.ജി. വിജയകുമാർ ആ ആക്രോശം കേട്ട് ഞങ്ങള്‍ ഞെട്ടി.അതൊരു സിംഹഗര്‍ജനം തന്നെ ആയിരുന്നൂ. “വിജയകുമാറേ.., ഭരണ വര്‍ഗത്തിനു ചൂട്ടു പിടി ക്കുന്ന വര്‍ത്തമാനം പറയരുത്. എന്തറിഞ്ഞിട്ടാണ് 100 മീറ്റര്‍ വീതിയില്‍ വേണം കേരളത്തില്‍ ദേശീയ പാത നിര്‍മ്മിക്കേണ്ടത് എന്ന് പറയുന്നത്? ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാണാതെ, ഭരണവര്‍ഗത്തിനു കൊള്ളയും ധൂര്‍ത്തും നടത്താനുള്ള അവസരങ്ങള്‍ക്ക് വേണ്ടി… Continue Reading

3

മയക്കു മരുന്നിനടിമപ്പെടുന്ന യുവത്വം

unnamed-001

_സന്തോഷ്‌ പിള്ള  ചരിത്രാധീന കാലം മുതല്ക്കേ മനുഷ്യര് ലഹരി പദാര്ഥങ്ങള് ഉപയോഗിച്ചിരുന്നതായി പഠനങ്ങള് കണ്ടെത്തിയിട്ടുള്ളതാണ്.  എഴുപതാമാണ്ടോടുകൂടി കേരളത്തിലെ പ്രധാന നഗരങ്ങളിലെ യുവാക്കളിലും, വിദ്യാര്ഥികളിലും വ്യാപിച്ചു തുടങ്ങി. എണ്പതുകളില് ബ്രൌണ്‍ ഷുഗര്‍ രൂപത്തില് ഇന്ത്യയുടെ പല ഭാഗങ്ങളിലും ലഭിച്ചു തുടങ്ങി. യുവാക്കളില് 1998-2010 കാലയളവുകളില് കുറവായിരുന്ന പ്രവണത, പിന്നീട് വളര്ന്ന് വളര്ന്ന് 2014 ആയപ്പോഴേക്കും  ഇതിനോടുള്ള ആസക്തി തഴച്ചു വളര്ന്നിരിക്കുന്നു.… Continue Reading

19

വെട്ടം : മാസാന്ത്യക്കുറിപ്പുകൾ

monthly1

* സുരേന്ദ്രൻ നായർ * ഒരു ഓണമാസം എത്ര പെട്ടെന്നാണ് കടന്നുപോയത് . ഭക്ഷണക്കാര്യത്തിലെങ്കിലും മലയാളി സമത്വം അനുഭവിക്കുന്ന ഒരാഴ്ച്ചക്കാലമാണ് ഓണം.  സ്വാഭാവികമായി ഓണവിശേഷങ്ങളായിരുന്നു ഇവിടെയും നിറഞ്ഞു നിന്നിരുന്നത്.  രചനകൾ കൂടുതലും ഓണത്തിനു ശേഷമാണ് കാണപ്പെട്ടത്. സ്കൂൾ ജീവിതത്തിന്റെ ഓർമ്മകളിലേക്ക്‌ മനസ്സ് സഞ്ചരിക്കുമ്പോൾ ആർക്കും മധുരതരമാകും, അദ്ധ്യാപകരുമായുള്ള തീവ്രവും വൈകാരികവുമായ ചില ബന്ധങ്ങൾ. പ്രത്യേകിച്ചും കൌമാരപ്രായത്തിൽ ആ  ബന്ധത്തിനിടയിൽ… Continue Reading

40

വരൾച്ചയുടെ ദേശങ്ങൾ

Editorial1

■ എം.കെ.ഖരീം■   കലാസാഹിത്യകാരിൽ ചിലരുണ്ട്, കലയും എഴുത്തും മുട്ടുമ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റാൻ വിവാദവുമായി പുറപ്പെടുന്നു. കൂടുതൽ വിമർശനം കിട്ടാൻ ഏതാ വഴിയെന്ന് ചിലരെങ്കിലും തിരഞ്ഞുകൊണ്ടിരിപ്പുണ്ട്. ഗാന്ധിജിയെ ആക്രമിച്ചാൽ കിട്ടുന്നതിലും കൂടുതൽ ശ്രദ്ധ മറ്റു പലതിലും നിന്നുമാണെന്ന് കണ്ടാൽ അതിലേക്ക് തിരിയും.. പിന്നെ അവരെ വാഴിക്കാനും ചവിട്ടികൂട്ടാനും ഒരു നിര തന്നെയുണ്ടാവും. എഴുതാനൊന്നും ഇല്ലെങ്കിൽ നിശബ്ദമായിരിക്കുക.… Continue Reading

8

ഡ്രീനാ നദിയിലെ പാലം

ഡ്രീനാ നദിയിലെ പാലം

■ശശി കണ്ണിയത്ത് ■   സുദീര്‍ഘമായ അനുഭവം കൊണ്ടേ സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ കഴിയൂ. എങ്കിലും, മഹനീയമായ മനസിന്‍റെ പ്രതിധ്വനിയാണ് ഉദാത്തത; മനസിന്റെ മഹത്വം എന്നത് ഒരനുഗ്രഹമാണ്‌. ആ മഹത്വം സിദ്ധിച്ച അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് ‘യൂഗോസ്ലാവ്യന്‍ ‘ എഴുത്തുകാരനായ ‘ഈവോ ആഡ്രീഷ്’.‘1961 –ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന്റെ അത്യുത്തമ കൃതിയാണ് ഡ്രീനാനദിയിലെ… Continue Reading

9

മരിച്ചവർ സംസാരിക്കുന്നത്

Marichavar samsaarikkunnath

■ റുബീന അജേഷ് ■   എം.കെ.ഖരീം എഴുതിയ മരിച്ചവർ സംസാരിക്കുന്നത് എന്ന നോവൽ വായന കഴിഞ്ഞപ്പോൾ അതേ കുറിച്ചൊന്ന് എഴുതണമെന്ന് തോന്നി. എന്നാൽ എവിടെ നിന്നും തുടങ്ങണമെന്ന് കുഴക്കി. നോവലിസ്റ്റ് പുസ്തകം ആർക്ക് സമർപ്പിക്കണമെന്ന് ചിന്തിച്ചിരുന്നത് മനസ്സിൽ തട്ടി. എങ്കിൽ അതിൽ നിന്നാവാം തുടക്കമെന്ന് കരുതി. ‘ഈ നോവൽ ആർക്ക് സമർപ്പിക്കണം, പലവട്ടം ഓർത്തു..… Continue Reading

23

വെട്ടം: മാസാന്ത്യക്കുറിപ്പുകൾ – സുരേന്ദ്രൻ നായർ

monthly

ഒന്നാം ലോക മഹായുദ്ധത്തിന് നൂറു വയസ്സ് പിന്നിട്ടിരിക്കുന്നു. സാമ്രാജ്യത്വ അതിമോഹമായിരുന്നു ഒരു കോടിയിലധികം ജനങ്ങളെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ ഇടയാക്കിയ യുദ്ധത്തിനു കാരണം. അന്നാണ് ബ്രിട്ടണ്‍ പാലസ്തീൻ കീഴടക്കുന്നത്‌. അത് ദീർഘങ്ങളായ പ്രത്യാഘാതങ്ങളുണ്ടാക്കി. ‘പാലസ്തീൻ ജൂതന്മാരുടെ ദേശീയ ഭവനമാണെന്ന്’ പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടണ്‍ പാലസ്തീനെ അറബ്, ജൂത രാജ്യങ്ങളായി വിഭജിച്ചു, യുദ്ധത്തിന്റെ ബാക്കി പത്രങ്ങളായി നിരവധി… Continue Reading

8

അക്ഷരങ്ങളുടെ സുൽത്താൻ, മ്മടെ വൈക്കം മുഹമ്മദ്‌ ബഷീർ – ജോളി ഫ്രാൻസിസ്

basheer1

ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൌലികപ്രതിഭക്ക് അക്ഷരങ്ങളുടെ സുൽത്താൻ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക? ഇനിയൊന്നും… Continue Reading

12

ഫിഫ്ത് മൌണ്ടന്‍ ഒരു വായനാനുഭവം – ഫൈസല്‍ ബാവ

നോവല്‍- ഫിഫ്ത് മൌണ്ടന്‍ – പൌലോ കൊയ് ലോ അഞ്ചാം മലയിലെ ദൈവം : ഒഴിവാകാനാവാത്ത വെളിപാടുകള്‍ പോലെയാണ് പൌലോ കൊയ്‌ലോക്ക് എഴുത്ത്, വായനയെ വളരെ പെട്ടെന്നു ഉത്തേജിപ്പിക്കുകയും വിരസതയില്‍ നിന്നും ഉണര്‍ത്തുന്ന ഊര്‍ജ്ജസ്വലമായ ഒരു എഴുത്ത് വിദ്യയാണ് ഇദ്ദെഹത്തിന്റേത്. ബ്രസീലില്‍ നിന്നുള്ള എഴുത്തുകാരനായ ഇദ്ദേഹത്തിന്റെ കൃതികള്‍ 120 രാജ്യങ്ങളില്‍ 45 ഭാഷകളിലായി ദശലക്ഷക്കണക്കിന് വായനക്കാര്‍ക്ക്… Continue Reading

0

വൃത്തലക്ഷണം 4 – സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

31 to 40 (തുടര്ച്ച ) 31. കല്യാണി “കല്യാണരൂപീ വനത്തിന്നു പോകാന്‍ വില്ലും ശരം കൈപ്പിടിച്ചോരുനേരം മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീതാ കല്യാണിനീദേവി ശ്രീരാമ! രാമാ!” -ഇരുപത്തിനാലുവൃത്തം പരിശോധിച്ചാല്‍ അയത്നലളിതമായ നാടന്‍ സംസാരഭാഷയോട് ഇണങ്ങിനില്ക്കുന്ന ഇത്തരം ഭാഷാശൈലി പല ശ്ലോകങ്ങളിലും കണ്ടെത്താന്‍ കഴിയും. സംസ്കൃതഗണനിബന്ധനയ്ക്കും നാടന്പാട്ടുകളിലെ താളനിബന്ധനയ്ക്കും ഒരുപോലെ വഴങ്ങുന്ന വൃത്തങ്ങളുടെ തെരഞ്ഞെടുപ്പുകൂടി ഇതിനു സഹായകമായിട്ടുണ്ട്.… Continue Reading

2

വൃത്തലക്ഷണം_2 – സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍

http://vettamonline.com/?p=14033 – 11 to 20 (തുടര്ച്ച ) 11.കേക “ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു- മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ ഹിമവദ് വിന്ധ്യാചല മധ്യദേശത്തേ കാണൂ ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ” ഗാന്ധിജിയെ മാനസഗുരുവായി വരിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലണിചേര്ന്ന മഹാകവി വള്ളത്തോള്‍ ദേശീയകവിയായുയര്ന്നരത് തൂലിക പടവാളാക്കിക്കൊണ്ടായിരുന്നു. മലയാളകവിതയെ വിശ്വസാഹിത്യത്തോളമുയര്ത്തിശയ വള്ളത്തോള്‍ തന്നെയാണ് കേരളകലാമണ്ഡലം സ്ഥാപിച്ച് കഥകളിപ്പച്ചയെ ലോകകലയുടെ… Continue Reading