31

ഇരുട്ട് വിളയാടുമ്പോൾ

dark1

_എം.കെ.ഖരീം, ചീഫ് എഡിറ്റർ  സൂര്യനെല്ലി ഒരു ഇടത്തിന്റെ പേരു മാത്രമല്ല. ഒരു ദേശത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാനുള്ള രതിക്കാറ്റായിരുന്നെന്ന് അന്ന് മാധ്യമങ്ങൾ ആഘോഷിച്ചപ്പോൾ അറിഞ്ഞിരിക്കില്ല. ആ വാർത്ത മലയാളി മനസ്സുകളെ വല്ലാതെ ഞെട്ടിക്കുകയും പെൺകുട്ടികളുടെ മാതാപിതാക്കളെ ഭീതിയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. വേട്ടക്കാരാൽ പിച്ചി ചീന്തപ്പെട്ട ഇരക്ക് വേണ്ടി പിന്നീട് അധികാര ലോകം എന്ത് ചെയ്തുവെന്ന് നമുക്കറിയാം. അവൾ… Continue Reading

18

ഹേ റാം

heyram1

* എം.കെ.ഖരീം * മത ആചാരങ്ങളോട് സി.പി.എം അടുക്കുന്നതിനോട് പലരും വിയോജിക്കുന്നുണ്ടാവാം. വർത്തമാനകാലത്ത് അത്തരം പ്രവർത്തികൾ മതപ്രീണനമായേ അനുഭവപ്പെടൂ. അതാണല്ലോ കണ്ടുശീലിച്ചിരിക്കുന്നതും. ശ്രീകൃഷ്ണനും രാമനുമൊക്കെ സ്വാമി വിവേകാന്ദനുമെല്ലാം ഇന്ത്യക്കാരുടേതാണ്. അതെല്ലാം ഏതെങ്കിലും മതത്തിനു വിട്ട് കൊടുത്ത് മാറിനിൽക്കുന്നത് ശരിയല്ല. മതങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവർ, അങ്ങനെ പറയുന്നത് തന്നെ ഒരുതരം അശ്ലീലമാണ്. മതങ്ങളെ കൈപ്പിടിയിലൊതുക്കി ജനതയെ ഭരിക്കുക… Continue Reading

40

വരൾച്ചയുടെ ദേശങ്ങൾ

Editorial1

■ എം.കെ.ഖരീം■   കലാസാഹിത്യകാരിൽ ചിലരുണ്ട്, കലയും എഴുത്തും മുട്ടുമ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റാൻ വിവാദവുമായി പുറപ്പെടുന്നു. കൂടുതൽ വിമർശനം കിട്ടാൻ ഏതാ വഴിയെന്ന് ചിലരെങ്കിലും തിരഞ്ഞുകൊണ്ടിരിപ്പുണ്ട്. ഗാന്ധിജിയെ ആക്രമിച്ചാൽ കിട്ടുന്നതിലും കൂടുതൽ ശ്രദ്ധ മറ്റു പലതിലും നിന്നുമാണെന്ന് കണ്ടാൽ അതിലേക്ക് തിരിയും.. പിന്നെ അവരെ വാഴിക്കാനും ചവിട്ടികൂട്ടാനും ഒരു നിര തന്നെയുണ്ടാവും. എഴുതാനൊന്നും ഇല്ലെങ്കിൽ നിശബ്ദമായിരിക്കുക.… Continue Reading

60

ഗാസയിൽ നിന്നും പഠിക്കാനുള്ളത് – എം.കെ.ഖരീം

edit1

   ഗാസ കത്തുന്നത്, കശ്മീർ പുകയുന്നത് ഒരേ മസ്തിഷ്കത്തിന്റെ പ്രവർത്തനഫലമെന്ന് ആർക്കാണറിയാത്തത്. അതേ വിരലുകൾ തന്നെയാണ് ഇറാക്കിലും കാഞ്ചിവലിക്കാൻ പഠിപ്പിക്കുന്നത്. നിങ്ങളുടെ സ്വന്തം വാക്കെന്ന് നിങ്ങൾ അഹങ്കരിക്കുമെങ്കിലും അത് ആ മസ്തിഷ്കത്തിന്റെ നിലപാടാണ്. അതേതെന്നല്ലേ, യുദ്ധം. ഒരു കവലയിലെ ചട്ടമ്പിത്തരം തന്നെയാണത്, കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്നത്. അധികാരത്തിന്റെ ദേശങ്ങൾക്ക് മാനുഷിക പരിഗണന നൽകാനാവില്ല. അവർ മനുഷ്യത്വം കെട്ടവർ.… Continue Reading

4

ചോര ചിന്തുന്ന തെരുവുകളോട് വിട പറയാം.. എം.കെ.ഖരീം

kareem

ജാതിമത വർഗീയത ഒരു രോഗമാണ്. മതത്തിനുള്ളിൽ മതവും ജാതിക്കുള്ളിൽ ജാതിയുമായി അതിനകത്ത് തന്നെ എതിരിടലും വെട്ടിനീക്കലും.. പാഠ്യപദ്ധതികൾ വർഗീയവൽക്കരണത്തിനു വിധേയമാവുമ്പോൾ ദേശം തന്നെയാണ് ഇരുട്ടിലേക്ക് പതിക്കുക. കാവിയോ പച്ചയോ നീലയോ ആവട്ടെ അവർക്കെന്നും ഉത്സാഹം ചരിത്രങ്ങളെ വളച്ചൊടിച്ച് തങ്ങളുടെ വരുതിക്ക് നടത്താൻ സമൂഹത്തെ പ്രാപ്തരാക്കുകയെന്നാണ്. എളുപ്പം മസ്തിഷ്കത്തിൽ വിഷം കുത്തിവയ്ക്കാവുന്നത് ബാല്യദശയിൽ തന്നെ. അതുകൊണ്ടാവണം ചരിത്രപുസ്തകങ്ങളിൽ… Continue Reading

7

ആകാശം നഷ്ടപ്പെടുന്നതിനെക്കുറിച്ച്- എം.കെ.ഖരീം

പ്രകൃതിയുടെ മേൽ മനുഷ്യന്റെ ആധിപത്യമാണ് വികസനമെന്ന് കരുതിപോരുന്ന വികലമനസ്സുകൾ നാട് വാഴുമ്പോൾ ധർമ്മം നഷ്ടമാവുന്നു. രാജാവ് നഗ്നനെന്ന് വിളിച്ച് പറയാൻ കവികൾ ഇല്ലാതെയാവുന്നു. സുകുമാർ അഴിക്കോടും നവാബ് രാജേന്ദ്രനുമൊക്കെ നടന്നുപോയൊരു മണ്ണാണിതെന്ന് വിശ്വസിക്കാൻ പ്രയാസം. വാർത്താമാധ്യമങ്ങളിൽ ഇരുന്ന് നാവിട്ടലക്കുന്ന ചർച്ചാ തൊഴിലാളികളെ വർത്തമാനത്തിന്റെ സാംസ്കാരികനായകരായി അവതരിപ്പിക്കുന്നു. രാഷ്ട്രീയം നഷ്ടപ്പെടുന്നിടത്ത് ജാതിമത വർഗീയതയും ഫാസിസവും പിടിമുറുക്കുന്നു. രാഷ്ട്രീയമെന്നാൽ… Continue Reading

4

അഹങ്കാരം ഈശ്വരൻ ചമയുന്നു – എം.കെ.ഖരീം

അരവിന്ദ് കേജരിവാൾ ഇന്നലെ പെയ്ത മഴയത്ത് മുളച്ച തകരയെന്ന് പരിഹസിക്കുന്നവരുണ്ടാവാം. അതേ നിലപാടിൽ നിന്നുകൊണ്ട് ആ കക്ഷിയെ എഴുതിതള്ളാൻ ശ്രമിക്കുകയുമാവാം. എന്നാൽ കേജരിവാൾ എങ്ങനെയാണ് ജനതയിൽ ഇറങ്ങിയതെന്നും അവരുടെ മനസ്സ് തന്നോടൊപ്പമാക്കിയതെന്നും കണ്ടുപഠിച്ചാൽ നന്നായി. അണ്ണാ ഹസാരെ ഇളക്കിമറിച്ച മണ്ണിലൂടെയാണ് ആം ആത്മിപാർട്ടിയുടെ വേരോട്ടമെന്ന് മറക്കുന്നില്ല. അണ്ണാ ഹസാരെ അരാഷ്ട്രീയനെന്ന് പറയുകയും അദ്ധേഹത്തെ എഴുതിതള്ളാൻ ശ്രമിക്കുകയും… Continue Reading

5

ഇന്ന് പറയുന്നത് – എം.കെ.ഖരീം

ഒരു ദേശത്തെ ജനതയെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും തിരിക്കുന്നത് ദേശത്തെ വെട്ടിപ്പൊളിക്കുന്നതിനു തുല്യമാണ്. ഒരു ദേശത്തിന്റെ ശക്തി ശക്തമായ ജനതയാണെന്ന് എന്തേ നാം അറിയാതെ പോകുന്നു. നമുക്ക് വേണ്ടത് സമുദായാടിസ്ഥാനത്തിലുള്ള സംവരണങ്ങളല്ല. സാമ്പത്തിക സംവരണമാണ്. ദരിദ്രരെ ഉയർത്തികൊണ്ടുവരുമ്പോൾ അതിന്റെ ഗുണം എല്ലാം സമുദായത്തിനും കിട്ടികൊള്ളുമെന്ന് ഇനിയേത് കലാലയത്തിൽ ചെന്നാണ് പഠിക്കേണ്ടത്! വർത്തമാന രാഷ്ട്രീയം ഭരണം കൈക്കലാക്കാൻ വേണ്ടിമാത്രമായി… Continue Reading