3

പനാമാ കനാൽ, ഒരു എഞ്ചിനീയറിംഗ് അത്ഭുതം

panama2

■ സുനില്‍ MS ■ എൺപതിനായിരം ടൺ ഭാരമുള്ളൊരു കപ്പലിനെ എൺപത്തഞ്ചടി ഉയർത്തുക! ആലോചിയ്ക്കാൻ പോലും പറ്റാത്തൊരു കാര്യമാണത്. ക്രെയിനുകളാണ് ഭാരമുയർത്താറ്. ഏറ്റവുമധികം ഭാരമുയർത്തുന്ന ക്രെയിനുകൾ കപ്പൽ നിർമ്മാണശാലകളിലാണ് ഉണ്ടാകാറ്. അവിടങ്ങളിൽ 1000 ടൺ മുതൽ 2000 ടൺ വരെ ഭാരോദ്വഹനശേഷിയുള്ള ക്രെയിനുകൾ സാധാരണയാണ്. ഇക്കൂട്ടരേക്കാളൊക്കെ ശക്തനായ മറ്റൊരു ക്രെയിനുണ്ട്. തായ്സുൻ എന്ന പേരുമുള്ള ഈ… Continue Reading

13

ഓണം, ചില ഓര്‍മ്മകളും ചിന്തകളും

Onam_Main

■ഇക്ബാല്‍ മൊയ്ദു ■   ഒരു ഓണക്കാലം കൂടെ വരവായി. എന്‍റെ തലമുറയ്ക്ക് വരെ ഒട്ടേറെ ഗൃഹാതുര ഓര്‍മ്മകള്‍ നിറഞ്ഞതാണ്‌ ഓണം എന്ന വിളവെടുപ്പ് ഉത്സവം.ഇപ്പോള്‍ ഒന്നും വിളവെടുക്കനില്ലാത്ത മലയാളി ഒരു അനുഷ്ടാനമായി ആഘോഷിക്കുന്നു ഓണം. കുറ്റം പുതിയ തലമുറയുടെ അല്ല. മാറുന്ന കാലത്തിന്റെയാണ്, മാറുന്ന ജീവിത വീക്ഷണത്തിന്റെയും മൂല്യങ്ങളുടെയും തന്നെയാണ്. ഗ്രാമത്തിലെ നാട്ടിടവഴികളില്‍ ഉയരുന്ന… Continue Reading

4

രക്തസാക്ഷിത്വം, സത്യസാക്ഷിത്വം – By സി. പി. അബൂബക്കര്‍

(ഇത് എല്ലാ രക്തസാക്ഷികളുടേയും ചരിത്രമല്ല, എന്താണ് രക്തസാക്ഷിത്വമെന്ന ഒരന്വേഷണമാണ്, അപൂര്‍ണമായൊരന്വേഷണം) (ഒന്ന്) അവനവനുവേണ്ടിയല്ലാതെയപരന്നുവേണ്ടി ജീവത്യാഗം ചെയ്യുന്നവനാണ് രക്തസാക്ഷി. രക്തസാക്ഷികളുടെ നിണംപുരളാത്തമണ്ണുണ്ടാവുകയില്ല. സത്യത്തിനുവേണ്ടി ടെസ്റ്റിമണി നടത്തുന്നവര്‍, സാക്ഷി പറയുന്നവര്‍ സാക്ഷികളായിത്തീരുന്നു. അവര്‍പലപ്പോഴും മതവിദ്രോഹവിചാരണയിലോ ഭരണകൂടവിചാരണയിലോ മരണം വരിക്കേണ്ടിവരുന്നു. അതുകൊണ്ടാണ് രക്തസാക്ഷ്യമെന്നാല്‍ സത്യസാക്ഷ്യം തന്നെയായിത്തീരുന്നത്. അതെ രക്തസാക്ഷ്യം സത്യസാക്ഷ്യമായിത്തീരുന്നു. ചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യകാലരക്തസാക്ഷ്യങ്ങളിലൊന്ന് സോക്രട്ടീസിന്റേതാണ്. പാശ്ചാത്യദര്‍ശനത്തിന്റെ ഉപജ്ഞാതാവായ സോക്രട്ടീസിന്റെ… Continue Reading

3

ആണ്‍കോയ്മയുടെ “താവഴി”കള്‍: By അനുപമ ആനമങ്ങാട്

തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയമാണ് പുരുഷാധിപത്യം! എത്ര കണ്ണടച്ചിരുട്ടാക്കിയാലും മനുഷ്യസമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഒരിക്കലെങ്കിലും അതു നേരിട്ടനുഭവിക്കേണ്ടി വരും. എല്ലാ മനുഷ്യസമൂഹങ്ങളുടെ ചരിത്രത്തിലും സംസ്കാരങ്ങളിലും മതങ്ങളിലും മിത്തോളജിയിലും കലാരൂപങ്ങളിലും വരെ ആണ്‍കോയ്മയുടെ അടയാളങ്ങള്‍ കാണാം; അത്രത്തോളം വ്യാപിക്കപ്പെട്ടതും വേരൂന്നിയതുമാണ് ആണ്‍കോയ്മയുടെ”താവഴികള്‍”. എന്തുകൊണ്ട്? മനുഷ്യ സമൂഹത്തിന്റെ പാതിവരുന്ന ഒരു വിഭാഗത്തിന് മേല്‍ കായികമായും സാമൂഹ്യമായും അത്ര മാത്രം എണ്ണം… Continue Reading

3

ചരിത്രം മുന്നില്‍ വഴിയൊരുക്കിക്കൊണ്ടാണ് സഞ്ചരിക്കുന്നത് – സി പി അബൂബക്കര്‍

ഇസ്ലാം എന്നാല്‍ രണ്ടു മതമാണോ? മത ഇസ്ലാമും പൊളിറ്റിക്കള്‍ ഇസ്ലാമും? ഉണ്ടെന്ന് മനസ്സിലായത് ജ. ഇ. ടി. മുഹമ്മദ് ബഷീര്‍ വിവാഹപ്രായ വിവാദത്തില്‍ ലീഗ് ഇടപെടേണ്ടതില്ല, കാരണം ലീഗ് ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ് എന്നു പറയുന്നത് ഒരുചാനലില്‍ നേരിട്ടു കേട്ടപ്പോഴാണ്. ഇസ്ലാമില്‍അനേകം സംവര്‍ഗ്ഗങ്ങളുണ്ടെന്നറിയാതല്ല ഞാനിത് ചോദിച്ചത്. ഇസ്ലാമില്‍ പൊളിറ്റിക്കല്‍ ഇസ്ലാമും ഫനാറ്റിക്ക് ഇസ്ലാമുമെല്ലാമുണ്ട്. എന്നാല്‍ ഇവയൊന്നും… Continue Reading