6

സിറാജുന്നീസയെ വായിക്കുമ്പോൾ – ഗിരീഷ് വർമ്മ ബാലുശേരി

sirajunnisa

സിറാജുന്നീസയെന്ന പതിനൊന്നുകാരിയുടെ പേര് കേരളത്തിന്റെ ചരിത്രസംഭവങ്ങളിലൊന്നും വലിയ ഇടം നേടിക്കൊടുത്ത പേരൊന്നുമല്ല.1991 ൽ പാലക്കാടിന്റെ പുൽപള്ളി തെരുവിൽ വീട്ടുമുറ്റത്തു വെടിയേറ്റ് മരിച്ചു വീണ ഒരു കുട്ടി. മുന്നൂറിലേറെ കലാപകാരികളെ കലാപത്തിലേക്ക് നയിച്ചവൾ . അത്തരമൊരു പേര് കേസ്സു ഡയറികളിൽ ഉണ്ടായിരുന്നു എന്നത് പോലീസ് കേസ്സെഴുത്തുകളെ നാണം കെടുത്തുന്നു. ജീവിച്ചിരുന്ന സാക്ഷാൽ സിറാജുന്നീസ ഒരു സത്യമായിരുന്നു. വൈരാഗ്യത്തിന്റെയും,വെറുപ്പിന്റെയും… Continue Reading

0

‘ബിരിയാണി’മുന്നോട്ടുവയ്ക്കുന്നസമകാലീനപ്രശ്നങ്ങൾ -ജസ്റ്റിൻജോസ്

Biriyani_echikkanam

“നമ്മൾഒരാളോട് നമ്മുടെ വേവലാതികള്‍ പറയുമ്പോള്‍ കേൾക്കുന്നആൾ, അതെ തോതിലല്ലെങ്കിലും , അങ്ങിനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്നു കടന്നുപോയിരിക്കുകയെങ്കിലും വേണം.അല്ലാത്തവരോട് നമ്മളത് പറയരുത്.   പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും”. മലയാളി വായനാസമൂഹം കഴിഞ്ഞവർഷംഏറ്റവും കൂടുതൽ ചർച്ചചെയ്ത ഒരു സാഹിത്യസൃഷ്ടിയാണ്, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സന്തോഷ്‌  ഏച്ചിക്കാനം എഴുതിയ”ബിരിയാണി”എന്നചെറുകഥ. ബിരിയാണിയുടെ രാഷ്ട്രീയവും ,സാമൂഹ്യവും, മതപരവുമായ വശങ്ങളെ,… Continue Reading

15

സെല്ലുലോയ്ഡിലെ തച്ചൻ – ഗിരീഷ് വർമ്മ ബാലുശേരി

15589957_1679194085440158_3407407767496317186_n

ദൃശ്യമാധ്യമത്തിലെ മികവുറ്റൊരു കലാസൃഷ്ടിയാണ്,കണ്ടുപിടുത്തമാണ് സിനിമ. ആയിരത്തിത്തൊള്ളായിരത്തി പതിമൂന്നിൽ ഇന്ത്യയിലെ ഇരുൾ നിറഞ്ഞ മുറിയിലേയ്ക്കു കടന്നുവന്ന കറുപ്പും വെളുപ്പും കലർന്ന വെളിച്ചം ഓടിക്കളിക്കുന്ന നിഴൽചിത്രങ്ങൾ. ഐതിഹ്യങ്ങളിലെ, ചരിത്രങ്ങളിലെ സംഭവങ്ങൾ കടന്ന് അന്നത്തെ കാലത്തെ മനുഷ്യചരിത്രത്തിലേയ്ക്കും സിനിമ മുഖം തിരിച്ചപ്പോൾ അത് തീർത്തും ജനകീയമായി. പിന്നെയും കാലങ്ങൾ കഴിഞ് ആയിരത്തി തൊള്ളായിരത്തിഇരുപത്തിയെട്ടിൽ വിഗതകുമാരനിലൂടെ മലയാളവും ആ നിഴൽ ചിത്രങ്ങൾ… Continue Reading

1

ബിരിയാണി – (സന്തോഷ് എച്ചിക്കാനം)-രാജന്‍ സീയെച്ച്

14650356_1591027027590198_7293507820385748122_n

വികലമായ വായനകൊണ്ട്‌ സാഹിത്യസൃഷ്ടികള്‍ വിലയിരുത്തുമ്പോള്‍ ഉണ്ടാവുന്ന വലിയ കുറ്റകൃത്യമാണ് സന്തോഷ്‌ എച്ചിക്കാനത്തിന്‍റെ”ബിരിയാണി യെന്ന കഥാവായനയിലൂടെ സംഭവിച്ചിട്ടുള്ളത്.സാമൂഹ്യ പ്രസക്തിയുള്ള ഏറെ കഥകള്‍ മലയാളിക്ക് നല്‍കിയിട്ടുള്ള എച്ചിക്കാനത്തിന്റെ പുതിയ കഥ ഇങ്ങിനെയൊരു വിചാരണക്ക് വിധേയമായപ്പോള്‍ ഈ കഥ തെരഞ്ഞുപിടിച്ച് വായിക്കാന്‍ വായനക്കാര്‍ തിരക്ക്കൂട്ടുന്നൊരു കാഴ്ച്ചയും നമ്മള്‍ കാണുന്നുണ്ട് .അത് കൊണ്ട് വിപരീത ചിന്തകളും,അഭിപ്രായങ്ങളും വായനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വേണമെങ്കില്‍… Continue Reading

0

വായന-രാജന്‍.സി.എച്ച് (പി .സുരേന്ദ്രന്‍റെ ശൂന്യ മനുഷ്യര്‍ )

14095723_1518677201491848_4483649428150007737_n

ആധുനീക മനുഷ്യ ജീവിതത്തില്‍ അപാരമായ ശൂന്യത നേരിടുന്നവര്‍ കണ്ടെത്തിയ സ്വയംവിമോചന മാര്‍ഗ്ഗമായ ആത്മഹത്യയെ പ്രമേയമാക്കുന്ന ഈ നോവല്‍ സവിശേഷമായ ഒരു വായനാനുഭവം നല്‍കുന്നുണ്ട്. മനുഷ്യജീവിതത്തിന്‍റെ മഹാസമസ്യകള്‍ക്ക് ഉത്തരം തേടാന്‍ ശ്രമിക്കുന്ന ദാര്‍ശനികപരമായ ഒരപൂര്‍വ്വകൃതിയാണിത്. ജനനം പോലെ മരണവും മനുഷ്യജീവിതത്തിലെ വലിയസത്യമാണ്എന്ന് നമുക്കറിയാം, ഒപ്പം ജീവിതത്തിലെ അനേകം പ്രഹേളികകളില്‍ ആത്മഹത്യയും പെടുന്നുണ്ട് എന്നും നമ്മളറിയണം. അത്തരം മനോഭാവങ്ങളെ… Continue Reading

0

നന്ദി ,ഗില്ലന്‍ബാരി സിന്‍ഡ്രോം- (രാസിത്ത് അശോകന്‍)-രാജന്‍ .സി .ച്ച്

13876378_1487227357970166_1368313063204960813_n

രാസിത് അശോകന്‍ എന്‍റെ നാട്ടുകാരനാണ്.മുപ്പത്തിമൂന്നു വയസ്സുകാരന്‍,മടപ്പള്ളി ഗവ:കോളേജിലും,പേരാമ്പ്ര സി.കെ.ജി: കോളേജിലുംപഠനം. ശേഷം പോസ്റ്റ്‌ ഗ്രാജുവേഷന്‍ പഠനത്തിനിടയില്‍ ബംഗ്ലൂരില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ നല്ല ശമ്പളത്തില്‍ ജോലി. ഭാവിജീവിതത്തെ ക്കുറിച്ച് സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ നെയ്ത് കൊണ്ട് തൊഴിലില്‍ വിജയശ്രീലാളിതനായി പ്രവര്‍ത്തിച്ചുവരുന്ന സമയം,കൂട്ടുകാരുമൊത്ത് നാടന്‍പാട്ടും, പ്രസംഗവും, ഡാന്‍സുമൊക്കെയായി കാലം കഴിക്കേ, അപൂര്‍വമായ ഒരു രോഗത്തിന്‍റെ പിടിയിലാകുന്നു. “ഗില്ലന്‍ ബാരി… Continue Reading

0

കുന്നുകള്‍ നക്ഷത്രങ്ങള്‍ (ഇ.സന്തോഷ്‌ കുമാര്‍) -ആസ്വാദനം ,രാജന്‍ .സി. ച്ച്

13524499_1444507322242170_8021037073763359542_n

കുറ്റബോധം ഏത് മനുഷ്യനെയും ശ്വാസമറ്റു പിടയുന്ന അവസ്ഥയിലെത്തിക്കുമെന്നും ,ഏകാന്തതയും,മരണവും ഒക്കെ അവന്‍റെ നിസ്സഹായതയെ വെളിവാക്കുമ്പോള്‍,മനുഷ്യ ബന്ധങ്ങള്‍ക്കിടയിലെ സ്നേഹത്തിന്‍റെയും,വെറുപ്പിന്‍റെയും ,ഒറ്റപ്പെടലിന്‍റെയും  അസഹനീയമായ അവസ്ഥ അവനെങ്ങിനെ അതിജീവിക്കുന്നുവെന്ന് ,എഴുത്തിന്‍റെ യോഗാത്മകതയോടെ വായനക്കാരന് നല്‍കുന്നു ഇ.സന്തോഷ്‌ കുമാര്‍. എന്തുകൊണ്ടും ഈ നോവല്‍ പുതുമയുള്ളതാണ്, വെറും എഴുപത് പേജുകളില്‍ ലളിതഭാഷാപ്രയോഗത്തിലൂടെ,ആഖ്യാനത്തിന്‍റെ  വിശുദ്ധസന്ദര്‍ഭങ്ങള്‍ ആഖ്യാനം ചെയ്തിരിക്കുന്നു ‘കുന്നുകള്‍ നക്ഷത്രങ്ങള്‍ എന്ന ഈ നോവലില്‍.കഥാപാത്രങ്ങളുടെ… Continue Reading

0

കെ .വി .കെ. വി മണികണ്ഠന്‍റെ നോവല്‍ “മൂന്നാമിടങ്ങള്‍” (വായന)-രാജന്‍.സി .ച്ച്

12240151_1362006353825601_1324619362315691086_n

സങ്കീര്‍ണ്ണമായ മനുഷ്യമനസ്സിന്‍റെ  വിചിത്രവും അതിനപ്പുറമുള്ള പ്രഹേളികാസ്വഭാവവും അനാവരണം ചെയ്യുന്ന ഏറെ സവിശേഷതകള്‍ ഉള്ള നോവലാണിത്‌.സ്ത്രീ മനസ്സിന്‍റെ ആഗാ ദതലങ്ങളിലേക്കുള്ള അന്വേഷണം കൂടിയാണിത്.പ്രശസ്ത കവി ഇന്ദിരാദേവിയുടെ ജീവചരിത്രം വിവരിക്കുന്ന ഈ കൃതി അവരുടെ കൂട്ടുകാരിയും സഹപ്രവര്‍ത്തകയും കൂടിയായ അഡ്വ:ഡാലിയ ദേവസ്സി വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്.അത്യന്തം നാടകീയമായ വിവരണങ്ങളിലൂടെയുള്ള ഈ നോവലിന്‍റെ ഘടന നമ്മെ വിസ്മയിപ്പിക്കും.തീഷ്ണവികാരങ്ങള്‍ പുലര്‍ത്തുന്ന ഓരോ… Continue Reading

0

നീലിമയേറിയ കണ്ണുകള്‍.[The bluest eye] ടോണി മോറിസണ്‍. വായന–രാജന്‍.സി.എച്ച്

12670928_1336593859700184_6170759799850621184_n

ആഖ്യാനത്തിന്റെ വ്യതിരിക്തതയും, ബൌദ്ധീകമായ വ്യായാമ വിശേഷവും കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ നോവലിലൂടെ ടോണി മോറിസണ്‍. 1960 -കളിലെ വംശീയ ചിന്തയുടെയും, സൗന്ദര്യബോധത്തിന്റെയും നിലനില്പ്പി്ന് ആധാരമായി രചിക്കപ്പെട്ട കൃതിയാണിത്. ഒരു സമുദായത്തിന്റെ സൌന്ദര്യബോധം നിലനില്ക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നതും, വിപുലമായ പൊതുബോധത്തിന്റെ സാന്നിദ്ധ്യത്തില്‍ വേണമെന്നു എന്ത്കൊണ്ട് ആവശ്യപ്പെടുന്നു എന്ന കൌശലചോദ്യങ്ങള്‍ ഉയര്ത്തി ക്കൊണ്ടും, വംശീയ… Continue Reading

4

ഇലവന്‍ മിനിട്സ്-[പൌലോ കൊയ് ലൊ] – രാജൻ സീ എച്ച്

poem

വായനക്കാരനെ സ്വപ്നം കാണാന്‍പ്രേരിപ്പിക്കുന്ന കൃതികളാണ് പൌലോ കൊയ് ലൊ യുടേത്.എന്നാല്‍ തുറന്നുവെച്ച മനസ്സോടെ മാത്രം വായിക്കേണ്ട ഒന്നാണ്” ഇലവന്‍ മിനിട്സ്”.സാഹിത്യത്തില്‍ ലൈംഗികതയെ അച്ചടക്കത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ അത് അശ്ലീല സാഹിത്യമായിത്തീരും എന്ന് മാത്രമല്ല ലോകം ഒരിക്കലും ലൈംഗികതക്ക് അതര്‍ഹിക്കുന്ന മാന്യത നല്‍കുകയുമില്ല. ഇലവന്‍ മിനിട്സ് വായിക്കുമ്പോള്‍ കേവലം പതിനൊന്ന് മിനിറ്റ്കള്‍ക്ക് സ്ത്രീയെയും പുരുഷനെയും ഇത്ര ദൂരം കൊണ്ടുപോകാന്‍… Continue Reading

0

കഥയില്ലാത്തവന്‍റെ കഥ-എം.എന്‍.പാലൂര് (വായന)- രാജന്‍ .സി.എച്ച്

13556262

ഈ ലോകത്ത് മനുഷ്യജന്മം മുമ്പോട്ട് പോവുന്നതും ,എന്തൊക്കെയോ ഒക്കെ ആയിത്തീരുന്നതുംഅനിവാര്യമായ വിധിയുടെയോ അല്ല മനുഷ്യന്‍റെ കര്‍മ്മകുശലതയുടെയോ ഫലമായാണോ എന്നത് യുക്തിചിന്തയുടെ പ്രാചീനരൂപങ്ങളായി തുടരുമ്പോള്‍തന്നെ വിധിയിലും സ്വപ്രയത്നത്തിന്‍റെ മികവിലും വിശ്വസിക്കുന്ന സമൂഹത്തിന് കാലത്തിന്‍റെ അനിവാര്യതയെ മറികടക്കാന്‍ ഇതുവരെയും കഴിഞ്ഞില്ല എന്നതാണ് നേര്.ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും അത് തന്നെയാണ്.എന്നാല്‍ പലപ്പോഴും മഹത് വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ നമ്മില്‍ അനുകൂല ചിന്തയുടെ… Continue Reading

2

അല്‍ -അറേബിയന്‍ നോവല്‍ ഫാക്ടറി( ബെന്യാമിന്‍)- രാജൻ .സി. എച്ച്

Al-arabian-benyamin-500x500

ആടുജീവിതവും,മഞ്ഞവെയില്‍ മരണവുമൊക്കെ ചില്ലലമാര ഭേദിച്ച് വായനക്കാരനില്‍ നിന്ന് വായനക്കാരനിലേക്ക് അതിരുകള്‍ വിട്ട് പോകുന്ന വര്‍ത്തമാന കാലത്ത് തന്നെയാണ് “അല്‍-അറേബിയന്‍ നോവല്‍ ഫാക്ടറിയും,മുല്ലപൂ നിറമുള്ള പകലുകളും” പിറക്കുന്നത്‌.പുതിയൊരു വായനാസംസ്കാരം വളര്‍ന്നുവരുന്നതിന്‍റെ ശുഭസൂചന നമ്മുടെ സാമൂഹ്യ പരിസരങ്ങളില്‍ ഉണ്ടാവുന്നത് എഴുത്തുകാരെയും ,ആസ്വാദകരെയും ഏറെ ആനന്ദിപ്പിക്കുന്നുണ്ട്.”അല്‍-അറേബിയന്‍ നോവല്‍ ഫാക്ടറി,മുല്ലപൂ നിറമുള്ള പകലുകള്‍, എന്നീ രണ്ട്നോവലുകള്‍ ഒന്നിന്‍റെ തുടര്‍ച്ചയായി മറ്റേതും വായിക്കാന്‍… Continue Reading

7

പുനരാഖ്യനങ്ങളിലെ ഖസാക്ക്- വിഷ്ണു ദത്ത്

8171301266

ഒരു കഥാപാത്രത്തിലൂടെ മനസ്സില്‍ കയ്യൊപ്പ് ചാര്‍ത്തുന്നത് യഥാര്‍ത്ഥത്തില്‍ എഴുത്തുകാരന്‍ തന്നെയാണ്. ഒരു പാത്ര സൃഷ്ടി നടത്തി മജ്ജയും മാംസവും വസ്ത്രവും മനോനിലയും നല്കി അയാളുടെ അസ്തിത്വത്തെ പരുവപ്പെടുത്തിയെടുക്കുന്നത് രചയിതാവിനെ ഭരിക്കുന്ന കലാസിദ്ധാന്തങ്ങളുടെയും ഭാഷാവൈഭവത്തിന്‍റെയും  കൂട്ടിമുട്ടലിലാണ്. വായന എന്നതുതന്നെ അനുവാചകനും എഴുത്തുകാരനും തമ്മിലുള്ള ആശയസംവാദം ആണ്. ഒരു സൃഷ്ടി എഴുത്തുകാരനോളം തന്നെ സര്‍ഗ്ഗാത്മക തലം പുലര്‍ത്തുന്ന ഒരാളില്‍… Continue Reading

1

‘രൗദ്ര ബുദ്ധന്റെ യാത്രാപഥങ്ങളിൽ’ (വായന)

11207323_1174213052604933_1277854754969370746_n

അനീഷ്‌ തകടിയിൽ ‘എന്നാണ് മുഹമ്മദ് സ്വാമിയെന്നും കൃഷ്ണന്‍ മൌലവിയെന്നും വിളിക്കാന്‍ തയ്യാറാവുന്ന  ഒരവ സ്ഥയിലേക്കു നാം എത്തുക.. അങ്ങനെ വിളിക്കുമ്പോള്‍ ആര്‍ക്കാണ് വൃണപ്പെടുക? പ്രണയമില്ലാത്ത ഹൃദയ ങ്ങളല്ലോ അസ്വസ്ഥതക്ക് അടിപ്പെടുക. പരാശക്തിയുടെ സിംഹാസനം ഇടിഞ്ഞു വീഴില്ല. എന്നിട്ടും മതങ്ങളുണ്ടാക്കി പരാശക്തിയെ തടവില്‍ പാര്‍പ്പിക്കുന്നു.‘ (പ്രണയചഷകം – ചിന്ത പബ്ലിഷേഴ്സ്) വർത്തമാന ലോകത്തേക്ക് മൌനമായ ഭാഷയിലൂടെയുള്ള ഒരു… Continue Reading

0

‘നെലോഫെര്‍’ (വായന)

tharaprabha-213x300

  രാജൻ സി.എച്ച് നെലോഫെര്‍…ഷഹനാസ് ഹുസൈന്‍റെ പ്രിയപ്പെട്ട മകള്‍,അമ്മയ്ക്ക് നല്‍കിയ ഒരു വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണമായി, സ്നേഹംനിറഞ്ഞൊഴുകുന്ന വാക്കുകളില്‍ അഭിമാനം നിറച്ച് വെച്ച് ,ലോകപ്രശസ്തയായ തന്‍റെ അമ്മയെ കുറിച്ചെഴുതിയ മനോഹരമായൊരു ജീവിത രേഖയാണിത്. അത്യുന്നതമായ ഒരു വിജയത്തിന്‍റെ കഥയാണ് “താരപ്രഭ” പറയുന്നത്, വെറും ഏഴാംക്ലാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ഷഹനാസ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായത് കഠിനപ്രയത്നവും, ആത്മവിശ്വാസവും… Continue Reading

1

അഹമ്മദ് ഫൈസിനെ വായിക്കുമ്പോൾ-രവീന്ദ്രന്‍ മൂവാറ്റുപുഴ

511750-FaizAhmedPhotoFile-1361685483-209-640x480

അന്തര്‍ദേശീയതയിലും കമ്മ്യൂണിസത്തിലും വിശ്വസിച്ചിരുന്ന, യുക്തിവാദിയായിരുന്നതിന്‍റെ പേരില്‍ ഭരണകൂടത്തിന്‍റെ നടപടികള്‍ക്ക് നിരന്തരം വിധേയനാകേണ്ടി വന്ന പ്രശസ്ത ഉര്‍ദു/പഞ്ചാബി കവി ഫൈസ് അഹമ്മദ് ഫൈസിന്‍റെ “Speak” എന്ന കവിതയുടെ പരിഭാഷ. (അവലംബം: അസ്ഫര്‍ ഹുസൈനിന്‍റെ ഇംഗ്ലീഷ് പരിഭാഷ) പറയൂ പറയൂ, നിന്‍റെ ചുണ്ടുകള്‍ സ്വതന്ത്രമാണ്. പറയൂ, ഇതു നിന്‍റെ സ്വന്തം നാവാണ്. പറയൂ, ഇതു നിന്‍റെ സ്വന്തം ദേഹമാണ്.… Continue Reading

0

നിഴലുകളുടേയും നിലാവിന്‍റെയും കവിത (അവതാരിക)-സി .പി.അബൂബക്കര്‍

old-book-cover-blank-texture-empty-grunge-design-white-background-40037327

പ്രേം കൃഷ്ണയുടെ’ആള്‍ രൂപങ്ങള്‍’ എന്ന കവിതാസമാഹാരമാണ് എന്റെ മുമ്പിലുള്ളത്. സമാഹാരത്തിലെ ഒരു കവിത അവസാനിക്കുന്നത്, എല്ലാനിഴലുകള്‍ക്കുംമണ്ണിന്റെ മണമാണ് എന്നവരികളോടെയാണ്. ‘ നിഴല്‍ വരകള്‍’ എന്നാണ് ആ കവിതയുടെ തലക്കെട്ട്. സ്വന്തം നിഴല്‍ തന്നെ മനുഷ്യനോട് പ്രതികാരം ചെയ്യുന്നൊരവസ്ഥയാണ് കവി ആ കവിതയിലൂടെ അഭിവ്യഞ്ജിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് തോന്നുന്നു. മാത്രമല്ല ഏറ്റവും സത്യസന്ധമായ ലോകജീവിതപ്പൊരുളുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത് നിഴലുകള്‍ക്കാണെന്ന് കവി… Continue Reading

11

‘സൗവശൂന്‍’ ( വായന )

Simin Daneshvar in 1989. Her early work was published as being by 'a nameless Shirazi'

 _മായ ബാലകൃഷ്ണന്‍ ഒരു രാജ്യത്തിന്‍റെ തന്നെ ചരിത്രത്തിന്‍റെ ഭാഗമാകുന്ന കരുത്തുറ്റ കഥ . വെറും പെണ്ണെഴുത്ത് എന്ന് പറഞ്ഞു അധിക്ഷേപിക്കാനുള്ളതല്ല ! പെണ്ണിന്‍റെ സൗന്ദര്യവും സുഭഗതയും, കഥയെ അതിന്‍റെ സങ്കീര്‍ണ്ണതകളില്‍ പോലും വളരെ സൂക്ഷ്മതയോടെ ഒരു ശില്പിയുടെ കരവിരുതോടെ അക്ഷരങ്ങളെ വാര്‍ത്തെടുത്ത് സൃഷ്ട്ടിച്ച കൃതി. . അധിനിവേശങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും എതിരെ ,രാജ്യ സ്നേഹത്തില്‍ , തൂലിക… Continue Reading

0

‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ (വായന)

sugandhi enna

  _രാജൻ C. H സാങ്കേതിക വിദ്യയുടെ നൂതനമായ കടന്നുവരവ് പുസ്തകലോകത്തെ, വായനയെ സ്നേഹിക്കുന്നവര്‍ക്കും, പ്രസാധകര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് -90 കളുടെ അവസാന നാളുകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വസ്തുതകള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. പുതിയ എഴുത്തുകാരും, പുതിയ പുസ്ത്കങ്ങളും വന്നു. ബെന്യാമീന്‍, കെ.ആര്‍. മീര, ടി.പി. രാജീവന്‍, ഇ. സന്തോഷ്‌… Continue Reading

10

‘വെട്ടം’ : മാസാന്ത്യക്കുറിപ്പുകൾ

monthly1

_സുരേന്ദ്രൻ നായർ  ഗാന്ധിജിയെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന സ്ഥാപിത താൽപ്പര്യക്കാർ ഇന്നിപ്പോൾ , ആശരണർക്ക് ആലംബവും ആശ്വാസവും പകർന്നുനൽകിയ മദർ തെരേസ എന്ന വിശിഷ്ട വ്യക്തിത്വത്തെ താറടിച്ചു കാണിക്കാനുള്ള കുത്സിത ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നു .. മദറായാലും മഹാത്മാ ഗാന്ധിയായാലും മാവോയായാലും മഹത്തുക്കളായ മാനവരെ നാം ഇന്ത്യക്കാർ ആദരിക്കുന്നത് മതവും ജാതിയും ദേശവും നോക്കിയായിരുന്നില്ല . ഭാരതത്തിന്റെ മതേതരവും മഹത്തരവുമായ പാരമ്പര്യത്തിന്റെ കടയ്ക്കൽ ഉയർന്നു… Continue Reading

3

‘സീരിയസ്മെന്‍’ (വായന)

seriousmen-book-excerpt

രാജൻ സി.എച്ച് “1874ല്‍ അമേരിക്കന്‍ മെഡിക്കല്‍ വീക്കിലി  അസാധാരണമായ ഒരു കാര്യം റിപ്പോര്‍ട്ട്‌ ചെയ്തു. 1863 ല്‍ മിസ്സിസിപ്പിയില്‍ നടന്ന റെയ്മണ്ട് യുദ്ധത്തിനിടെ ഒരു വെടിയുണ്ട ഒരു പട്ടാളക്കാരന്‍റെ വൃഷ്ണ  സഞ്ചി തുളച്ചു. ഇടത്തെ വൃഷണം  തകര്‍ത്ത് മുമ്പോട്ട്‌ പോയ വെടിയുണ്ട അടുത്തൊരു വീട്ടില്‍ ഇരുന്ന പതിനേഴു കാരിയുടെ അടിവയറ്റില്‍ തുളഞ്ഞുകയറി. ഒന്‍പതുമാസം കഴിഞ്ഞ് അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു.… Continue Reading