3

ചിരിയുടെ സെല്‍ഫികള്‍ (2) – ബിന്ദു ഹരികൃഷ്ണന്‍

images

സിനിമയിലെ ചിരി ________________ വെള്ളിത്തിരയിൽ നിന്നിറങ്ങിവന്ന് നമ്മളെ ചിരിപ്പിച്ചവരാണ് യഥാർത്ഥ ജീവിതത്തിൽ ചിരി തന്നവരേക്കാളധികമെന്നത് വെറും തോന്നലല്ല , സത്യം തന്നെയാണ്. അങ്ങനെയോർത്താൽ മലയാള സിനിമയിലെ എത്രയെത്ര രംഗങ്ങളും അഭിനേതാക്കളും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടു മനസ്സിലേയ്ക്കിരച്ചുകയറി വരും! അവരെ ഓരോരുത്തരെയായി ചിരിത്തുമ്പത്തെത്തിക്കുകയാവും നല്ലത്. അതിൽ ഗഫൂർക്കയും ‘ഗഫൂർ കാ ദോസ്തും’ കൂടെത്തരുന്നത് അൽപ്പം കാലഹരണപ്പെട്ടതെങ്കിലും ഒന്നൊന്നര… Continue Reading

0

പ്രകാശം പരത്തുന്നവര്‍ -( അനീഷ്‌ തകടിയില്‍ )

14716305_1813018168944832_1635102901769816123_n

ഒറ്റത്തിരിയിട്ട കൽവിളക്ക് _______________________ വരണ്ട പൊടിക്കാറ്റ് വീശിയടിക്കുന്നു. ഇളകിയാടുന്ന കരിമ്പനക്കൂട്ടങ്ങൾ ഉന്മാദവും വിഭ്രാന്തിയും പരത്തുന്നു. യാത്രയിലുടനീളം കണ്ട കാഴ്ചകളിവയൊക്കെയാണ്. എണ്ണമില്ലാത്ത ആടുകളേയും തെളിച്ചുകൊണ്ട് തമിഴ് പേശുന്ന ഇടയന്മാർ. ചുരുളൻ രോമങ്ങളുള്ള ആടുകൾ തീറ്റ തേടി പാടത്തും പറമ്പിലും അലയുന്നു. കൂട്ടത്തിൽ ഭ്രാന്തിന്റെ കടന്നൽക്കൂടിളക്കി ആ ഊഷരതയിൽ ഞാനും. ധ്യാനത്തിന്റെ നീണ്ട താടി രോമങ്ങളാഴ്ത്തിയ ആൽമരങ്ങൾ നീണ്ട… Continue Reading

0

ഓർമ്മകളിൽ ഒരു ഓണം – രാഖിയ മേനോൻ

പൊളിഞ്ഞു തുടങ്ങിയ തറവാട്ടിൽ ഈ അവധിക്ക് പോണമെന്നു കരുതിയിരുന്നു.എന്തോ അമ്മുമ്മയെപ്പറ്റി കുറച്ചു ദിവസങ്ങളായി ചിന്തിച്ചത് കൊണ്ടാവാം.അങ്ങനെയാണ് ഞങ്ങൾ അവിടേക്ക് യാത്ര തിരിച്ചത്.കുട്ടികൾക്ക് ഓണാവധി ആഘോഷിക്കുവാൻ ഒരിടവും ആകുമല്ലോ എന്ന മറ്റൊരു ഉദ്ദേശം കൂടി അതിനു പിന്നിലുണ്ടായി.ജനിച്ചു വളർന്ന നാടിനെ കോൺക്രീറ്റ് കെട്ടിടങ്ങൾ ഭാഗികമായിട്ടെങ്കിലും വിഴുങ്ങി എന്നത് വേദനയോടെ ആണെങ്കിലും ഉൾക്കൊള്ളേണ്ടി വന്നു.തറവാടിനോട് ചേർന്നാണ് അമ്മാവന്റെ വീട്… Continue Reading

0

പ്രകാശം പരത്തുന്നവർ- (അനീഷ്‌ തകടിയില്‍)

13434733_1761652600748056_1196997213856955720_n

   സുൽത്താൻ ========== ദർശനങ്ങളുടെ നേർത്ത അതിർ വരമ്പുകൾ തേടിയുള്ള യാത്രയായിരുന്നു. സനാതനവും ബൗദ്ധവും ജൈനവും പിന്നിട്ട് , അതിന്‍റെ  ഊടുവഴികൾ താണ്ടിയുള്ള ആ യാത്ര വല്ലാതെ മോഹിപ്പിച്ചു, ചിലപ്പോൾ ഭ്രമിപ്പിച്ചു. ഉന്മാദത്തിന്‍റെ  കടന്നൽ ക്കൂടുകളെ ഇളക്കിവിട്ടു. ഒടുവിൽ ഒരു മടക്കം കൊതിച്ചു. പോരും വഴിയിൽ വീണ്ടും കണ്ണുടക്കി. മറ്റൊരു ദിശാ സൂചിയിൽ. ‘ഏർവാടി ദർഗ’.… Continue Reading

0

എന്‍റെ ഗ്രാമം (4) – രാജേശ്വരി .ടി .കെ

a-village-road

നഗ്നപാദയായി ഞാൻ നടന്നു തീർത്ത വയലേലകൾക്കപ്പുറമുള്ള ഒരു കുന്നിൻ പ്രദേശമാണ് കുളങ്ങാട്ടിൽ കുന്നു. മഴ ആർത്തലച്ചുവരുന്നതാ കുന്നു കടന്നാണ്. പകല്പോലും സൂര്യപ്രകാശം കടന്നുചെല്ലാത്ത വിധം ഇടതൂർന്നു മരങ്ങളും വള്ളിചെടികളും നിറഞ്ഞ നിഗൂഢമായൊരു ഇടമായിരുന്നു അതു. കുന്നിന്‍റെ  മൂന്നുവശവും നെൽപ്പാടങ്ങളും ചെറിയ കൈത്തോടുമുണ്ട്. കൈത്തോടു പരപ്പുതോടിനോട് ചേരുന്നിടത്തൊരു കുളമുണ്ട്. തോടും കുളവുമായി കരിങ്കൽകൊണ്ടു കെട്ടിത്തിരിച്ചിട്ടുണ്ട്. നിറയെ പച്ചപ്പുമൂടിക്കിടക്കുന്ന… Continue Reading

0

പ്രകാശം പരത്തുന്നവർ (1) -അനീഷ്‌ തകടിയില്‍

6_beautiful_kerala_photography_ajay_menon_beach1

തമ്പ്രാനേ എന്‍റെ  കൊളമെവിടെ? ***************************************** ചോദ്യം കേട്ടത് ഒരു പാതിരാത്രി ആണ്. ഞങ്ങളുടെ ഗ്രാമത്തിലെ ‘തെക്കത്’ എന്നു വിളിപ്പേരുള്ള ചെറിയ ക്ഷേത്രത്തിൽ ഉത്സവമാണ്. ഗ്രാമദേവതാ സങ്കൽപ്പത്തിൽ ‘തമ്പുരാൻ’ എന്ന പ്രതിഷ്ഠയാണ് ഇവിടുത്തെ മൂർത്തി . ചുറ്റും മണ്മറഞ്ഞു പോയ കാരണവന്മാരെ കുടിയിരുത്തിയിട്ടുണ്ട്. തെക്കതിനടുത്ത് തന്നെ ചെറിയൊരു കാവും ഒരു കുഞ്ഞു കുളവും. കടവാവലുകളും സർപ്പങ്ങളും മൂങ്ങയും… Continue Reading

0

പ്രണയദിനം (ഓർമ്മകുറിപ്പ്‌) – സോയ

watermark.php

പ്രണയദിനം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക്‌ ആദ്യം ഓടി വരുന്നത്‌ മഹാരാജ എഞ്ജിനീയറിംഗ്‌ കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ ഒരു പറ്റം ഹോസ്റ്റൽമല്ലൂസിനു പ്രണയദിനത്തിൽ പറ്റിയ ഒരു അബദ്ധം ആണ് അന്നത്തെക്കാലത്ത്‌ എത്ര മസിൽ പിടിക്കുന്ന പ്രിൻസിപ്പാൾ ഉണ്ടെങ്കിലും എഞ്ജിനീയറിംങ്ങ്‌ കോളേജിൽ എവിടെ തിരിഞ്ഞാലും കാണാമായിരുന്നു കുറെ പ്രണയജോടികളെ, പ്രത്യേകിച്ച്‌ കോളേജ്‌ കാന്റീനിൽ. അതിൽ പലതും സീനിയർ… Continue Reading

1

‘അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അന്തസ്സുയർത്തിയ വിധി’ (മൂന്നാം കണ്ണ്)

 എൻ. ഡി. പ്രജീഷ് ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മൗലികാ വകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. അതിനു കൂച്ചുവിലങ്ങിടുന്നതിന് വിവിധ കാലങ്ങളില്‍ ഭരണാധികാരികള്‍ കരി നിയമങ്ങള്‍ കൊണ്ടുവരികയോ, നിലവിലുള്ള നിയമങ്ങള്‍ സൗകര്യപൂര്‍വം വളച്ചൊടിച്ച് എതിരാളികളെ നിശബ്ദരാക്കുയോ ചെയ്തിരുന്നു. നവമാധ്യമങ്ങളുടെ വരവോടെ സാങ്കേതികവിദ്യകള്‍ വ്യക്ത്യാധിഷ്ഠിത മാവുകയും വിമര്‍ശനങ്ങളും ആക്ഷേപങ്ങളും വല്ലാത്ത അളവിലേക്ക് പ്രചരിക്കുകയും ചെയ്തപ്പോഴാണ് കേന്ദ്ര, സംസ്ഥാന… Continue Reading

6

‘സ്കൂള്‍ കലോത്സവം : യാഥാര്‍ത്ഥ്യങ്ങളും പ്രതീക്ഷകളും…’ ( മൂന്നാം കണ്ണ് )

16411_645540

 _എൻ.ഡി. പ്രജീഷ് ഒരു സ്കൂള്‍ കലോത്സവ ത്തിനു കൂടി തിരശ്ശീല വീണിരിക്കുന്നു. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാകഷ്യം വഹിച്ച കോഴിക്കോടിന്ടെ മണ്ണില്‍ ഇത് ഏഴാം തവണയാണ് കലോത്സവം എത്തിയത്. സംസ്ക്കാര സമ്പന്നമായ ഒരു ജനതയുടെ ഈടു വെപ്പുകള്‍ എന്ന നിലയില്‍ കലാ പ്രകടനങ്ങള്‍ക്കും, സാംസ്കാരിക പരിപാടികള്‍ക്കും അതിന്ടെതായ പ്രാധാന്യം എന്നും കോഴിക്കോട് നല്‍കിയിട്ടുണ്ട്. ഒരുപാട് കലോത്സവങ്ങള്‍… Continue Reading

7

”ഞങ്ങളും ഒന്ന് ജീവിച്ചോട്ടെ….”

moonnam kannu_vettam

  _എൻ.ഡി. പ്രജീഷ്  ഭംഗിയേറിയ ചുവരുകളിലെ വികൃതമായ ചിത്രങ്ങള്‍ പോലെയാണു കേരളത്തിലെ ആദിവാസി ഊരുകള്‍. ഭൂമിയുടെ ഉടയോര്‍ എന്നാണ് ആദിവാസികളുടെ ചെല്ലപ്പേരു തന്നെ. ഇന്നത്തെ ആദിവാസികളെപ്പോലെ, വളരെ പണ്ട് കാട്ടില്‍ അന്തിയുറങ്ങിയും കായ്കനികള്‍ ഭക്ഷിച്ചും കാട്ടുമൃഗങ്ങളുടെ ആക്രമണം നേരിട്ടും കഴിഞ്ഞവരാണ് ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ള മുഴുവന്‍ പരിഷ്കാരികളും. പക്ഷേ, വളരെച്ചെറിയ ഒരു ന്യൂനപക്ഷത്തിന് ഇന്നും കാട്ടില്‍… Continue Reading

21

അതിവേഗം മാലിന്യത്തിലേക്കോ?

dirty

_എൻ.ഡി. പ്രജീഷ്  അതിവേഗം വികസനത്തിലേക്കു കുതിക്കുന്ന സമൂഹത്തിനു വിപത്തായി മാറുകയാണ്‌ കുമിഞ്ഞുകൂടുന്ന മാലിന്യം. കേരളം ഇന്നു നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നായി മാലിന്യപ്രശ്നം മാറിയിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലുമെല്ലാം മാലിന്യശേഖരം കുമിയുന്നു. നഗരങ്ങളിലാകട്ടെ ഇത് അതീവ ഗുരുതരവുമാണ്. ശുചീകരണം ക്രിയാത്മകമായി നടന്നെങ്കില്‍ മാത്രമേ കേരളത്തിലെ പല പ്രദേശങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ ടൂറിസംപോലുള്ള… Continue Reading

6

സൂര്യകാലടി മന – അനീഷ് തകടിയിൽ

മനുഷ്യന്‍ . ആദിയില്‍ യാത്ര തുടങ്ങിയവൻ. അറിവ് തേടിയുള്ള യാത്ര. അനാദിയും അനന്തവുമായ യാത്ര. ഈ യാത്രയില്‍ നേടുന്നതെല്ലാം പുണ്യം തന്നെ. കടപ്പാട് ഈ പ്രകൃതിയോടു. പിന്നെ പലപേരുകളില്‍ വിളിക്കപ്പെടുന്ന ആ മഹാശക്തിയോടും . വിശ്വാസ ങ്ങൾ പലതായിരിക്കാം. അവിശ്വാസവും. ഇവിടെ യാത്രക്കാരൻ വെറും കാഴ്ച്ചക്കാരൻ . ഒന്നിനെയും നിഷേധിക്കാതെ, ഇടപെടാതെ ചുറ്റുംകാണുന്ന ഇന്നിന്റെ കാ… Continue Reading

0

തളിര്‍ത്ത് പൂത്ത ബാല്യം – അജയ്

കൊടും വേനലിലും,പൊടിക്കാറ്റിലും പട്ടണത്തിന്റെ ഭീഷണത്തിരക്കുകള്‍ക്ക് നടുവിലും ഓര്‍ത്തെടുത്ത് താലോലിക്കാന്‍ , ബാല്യത്തിന്റെ പൂത്തുലയല്‍ എന്നും രവിക്ക് കൂട്ടുണ്ടായിരുന്നു.   തളിരും, പൂവും, കായും കാത്തിരുന്ന ഒരു കാലം രവിയും, കൂട്ടുകാര്‍ക്കൊപ്പം അനുഭവിക്കുകയുണ്ടായി. പൂവിട്ടു കാ പിറക്കുന്നത് കണ്ടാല്‍ ആര്‍ദ്രമാവുന്ന മനസ്സുമായി അവയ്ക്ക് ചുറ്റും കൂടുന്ന ഒരു നിഷ്ക്കളങ്ക കുട്ടിക്കാലം…….   മണ്ണിനെയും, മനുഷ്യരേയും സ്നേഹിച്ചിരുന്ന ഭൂവുടമകള്‍,… Continue Reading

7

ഹൃദയപൂര്‍വ്വം റീനുവിന് – By ആബിദ.എം.കെ.

ദുർവിധി, നിയോഗം, തലവര പറയുവാൻ ഒട്ടും പ്രയാസമില്ലാത്ത മലയാളത്തിലെ കുഞ്ഞു വാക്കുകളാണിവ. എങ്കിലും ആ വാക്കിന്റെ തീവ്രത ചിലപ്പോൾ നമ്മുടെ ഹൃദയത്തെ പിളർത്തി കളയുവാൻ പോലും ശേഷിയുള്ള മൂർച്ചയേറിയ വാൾമുന എന്ന് തോന്നാറുണ്ട്. ചില യാഥാര്‍ത്യങ്ങളെ മുന്നില്‍ കാണുമ്പോള്‍ അതിന്റെ കൈപിടിയില്‍ അകപ്പെടുമ്പോൾ നാം തീർത്തും നിസ്സഹായരായി പോകുന്നു. അപ്പോൾ നമ്മുടെ മനസ്സൊരു ഭിക്ഷാന്തേഹിയെപോലെ യാചിക്കാറുണ്ട്;… Continue Reading

1

കുറിപ്പുകൾ ‌- അജിത ബാലൻ നായർ

കറുപ്പും വെളുപ്പും കലര്‍ന്ന പ്രാവ് കുറച്ചു ദിവസായി വീടിനുള്ളിലേക്ക്…. അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ വീണുകിടക്കുന്ന ഗോതമ്പ് മണികളില്‍, അരിമണികളില്‍ ഒക്കെ പേടിയില്ലാതെ നടന്നടുക്കുന്നു. അതിനെ ശ്രദ്ധിക്കാതിരുന്നാല്‍ സ്വതന്ത്രമായി അതൊക്കെ കൊത്തിപെറുക്കി കഴിക്കുന്നു. എന്റെ കണ്ണെതുന്നതോടെ ഭയന്ന് ഇത്തിരി ദൂരം പറന്നകന്ന് ഇരിക്കുന്നു. ഒരു ദിവസമത് പറന്ന്‍ തലയിണയില്‍ വന്നിരുന്നു; ജനലിലൂടെ പുറത്തേക്കു നോക്കി. മറ്റൊരു ദിവസം തുറന്ന… Continue Reading

3

മൂന്നാം കണ്ണ്

കോരന് കുമ്പിളിൽ തന്നെ…… എൻ.ഡി. പ്രജീഷ് ___________________________________________________________________________________________ ഭംഗിയേറിയ ചുവരുകളിലെ വികൃതമായ ചിത്രങ്ങള്‍ പോലെയാണു കേരളത്തിലെ ആദിവാസി ഊരുകള്‍. ഭൂമിയുടെ ഉടയോര്‍ എന്നാണ് ആദിവാസികളുടെ ചെല്ലപ്പേരു തന്നെ. ഇന്നത്തെ ആദിവാസികളെപ്പോലെ, വളരെ പണ്ട് കാട്ടില്‍ അന്തിയുറങ്ങിയും കായ്കനികള്‍ ഭക്ഷിച്ചും കാട്ടുമൃഗങ്ങളുടെ ആക്രമണം നേരിട്ടും കഴിഞ്ഞവരാണ് ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ള മുഴുവന്‍ പരിഷ്കാരികളും. പക്ഷേ, വളരെച്ചെറിയ ഒരു… Continue Reading

0

മൂന്നാം കണ്ണ്:എൻ.ഡി. പ്രജീഷ്

‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്ല്യരല്ല !!’ _എൻ.ഡി. പ്രജീഷ് ________________________________________________________________________________________________   ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇന്ത്യക്കാരെ ഒരു പ്രകോപനവുമില്ലാതെ വെടിവച്ചു കൊലപ്പെടുത്തിയ രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചതും ഇപ്പോൾ നിക്കകള്ളി ഇല്ലാതായപ്പോൾ തിരികെ കൊണ്ടുവന്നതും നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ ചൂടുള്ള ചർച്ചകൾക്കാണ് വഴി വെച്ചത്.… Continue Reading

1

മൂന്നാം കണ്ണ്: എന്‍. ഡി. പ്രജീഷ്

“സൂര്യനെല്ലിയെക്കുറിച്ചു തന്നെ……!” _എന്‍. ഡി. പ്രജീഷ്. __________________________________________________________ . കേരളത്തിന്‍റെ പൊതു സമൂഹ ത്തില്‍ പീഡനം എന്ന വാക്കിനു പുതിയ വ്യാഖ്യാനം നല്‍കിയ സംഭവമാണു സൂര്യനെല്ലി. പ്രായപൂര്‍ത്തി ആയവരോ അല്ലാത്തവരോ ആയ പെണ്‍കുട്ടികളെ വശീകരിച്ചു പെണ്‍വാണിഭത്തി ലേക്കു നയിക്കുന്ന സമ്പ്രദായം അതിനു മുന്‍പും ഉണ്ടായി രുന്നിരിക്കാം. എന്നാല്‍, അതിനു പീഡനം എന്ന പേരു പതിച്ചു കിട്ടിയിരുന്നില്ല… Continue Reading

0

പാപനാശിനികള്‍ ഒഴുകട്ടെ – Girish Varma Balussery

1994 നു ശേഷം വര്‍ഷങ്ങള്‍ നീണ്ട കടുത്ത പീഡനങ്ങള്‍ക്ക് ശേഷം നമ്പി നാരായണന്‍ എന്ന പ്രതിഭയെ നമ്മള്‍ തിരിച്ചറിയുകയാണ്. കാലങ്ങള്‍ നീണ്ട നിയമ യുദ്ധങ്ങള്‍ക്ക് അവസാനം പൂര്‍ണ നിരപരാധിയായി അദ്ദേഹം തിരിച്ചു വന്നിരിക്കുന്നു. ഇനി എന്ത് … ഒരു “ഇത്തിരി ” സ്പേസിന് വേണ്ടി ആകാശങ്ങളെ വരുതിയില്‍ ഇരുത്തുന്ന സാമ്രാജ്യത്വം എന്ന ഭീകരാധിപത്യം കാട്ടികൂട്ടിയ മനുഷ്യത്വ… Continue Reading

0

ഇതിലേ… – Venu Gopal

ആഗോളവൽക്കരണം എല്ല്ലാറ്റിനെയും ഗ്രസിക്കുന്ന കാലമാണിത്. മൂലധനം ആഗോളവ്യാപകമായി ആധിപത്യം പുലർത്തുന്നു-അക്രമാസക്തമായിത്തന്നെ. ആഗോളവൽക്കരണത്തിന്റെ ചിന്തയും ലോകമാസകലം അക്രമാസക്തമായി ആഞ്ഞുവീശുകയാണ്. കേന്ദ്രീക്രിതമായി ഉല്പാദിപ്പിക്കപ്പെടുന്നതാണ് ആഗോളവൽക്കരണത്തിന്റെ ചിന്ത. ഈ സംരംഭത്തിന് ഓരൊ രാജ്യത്തും അവർക്ക് പങ്കാളികളുണ്ട്. ലോകത്തെങ്ങും അതു സമ്രിദ്ധമായി വിറ്റഴിക്കാനുള്ള കംബോളതന്ത്രം അതിന്റെ ഉല്പാദകർക്കുണ്ട്.ആഗൊളമൂലധനം നിരന്തരം അഭിമുഖീകരിക്കുന്ന സഹജമായ അനിശ്ചിതത്വത്തെയും അങ്കലാപ്പിനെയും ഏവ്വിധവും നിലനിൽകുവാനുള്ള അതിന്റെ മരണ വെപ്രാളത്തെയും… Continue Reading

0

സന്ദേഹങ്ങളുടെ ബാക്കി പത്രം – Sudheer Raj

തമിഴ്‌നാട് ഭരണകൂടം പോലീസിനു നല്‍കിയ നിര്‍ദ്ദേശ പ്രകാരം എല്ലാ എന്‍ ജി ഓ ഓര്‍ഗനൈസേഷനുകളും ക്യു ബ്രാഞ്ചിന്റെ നിരന്തര നിരീക്ഷണത്തിലാണ് ,അതിനു പ്രധാന കാരണമായി പറയുന്നത് തീവ്രവാദികള്‍ കൂടം കുളത്തിനായി പോരാടുന്ന സംഘടനകളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി ഉപയോഗിക്കും എന്ന വാദമാണ് . തമിഴ് നാട് മാവോ വാദികളുടെ പ്രവര്‍ത്തനത്തിന് അറിയപ്പെടുന്ന സ്ഥലമല്ല .ഈ വ… Continue Reading