2

തിരസ്കാരത്തിന്‍റെ അണുരൂപങ്ങൾ-ഷാഹിദ ഇല്ല്യാസ്

നീയാ സ്വപ്നങ്ങളെ കൊന്നതെന്തിനായിരുന്നു ?ഹൃദയങ്ങൾ തമ്മിൽ,ആർദ്രമായൊരു നിശ്വാസത്തിന്‍റെ ഇളം ചൂടുണ്ടെന്ന് എന്‍റെ സ്വപ്നങ്ങളാണെന്നോടുപറഞ്ഞത്.നിന്നോട്  ഞാനും.!!പക്ഷേ,വിരൽത്തുമ്പുകൾക്കിടയിൽ,ജ്വലിക്കുമൊരഗ്നിയുടെ, പൊള്ളുന്ന അകലം വിരിച്ചിടണമെന്ന് എന്‍റെ മനസ്സുമെന്നോട് പറഞ്ഞിരുന്നുവല്ലോ. നിന്‍റെ കണ്ണുകളിൽ നോക്കി, എനിക്കതു പറയാൻ കഴിയാഞ്ഞതെന്തേ? എന്നിട്ടിപ്പോൾ, സ്വയം മറന്നുപോയതിന്‍റെ പകപ്പിൽ.മരിച്ചു പോയ ആ സ്വപ്നങ്ങൾക്കൊപ്പം,ഹൃദയമമർന്ന് ഞാൻ, പൊട്ടിക്കരഞ്ഞുപോവുന്നതെന്തിനാണ്…?. സ്വയം ഹനിച്ച്, ,നിന്നിലേക്കൊരു നിലയ്ക്കാത്ത നിലവിളിയെറിഞ്ഞ് മറഞ്ഞുപോകാൻ കൊതിക്കുന്നതുമെന്തിന്.? ഇല്ല…!!… Continue Reading

15

‘തിരകള്‍ക്ക് കാതോര്‍ത്ത്’

  _അമ്മു ദേബ് ഞാനറിഞ്ഞു നീയന്ന് മന്ദാര മണിയില്‍ കടല്‍ കാണാന്‍ പോയത്. തിരകള്‍ക്കൊപ്പം നീ ആടി ത്തി മര്‍ത്തതും, നീല കടലിനെ പുല്കിയതും , നീലമാനത്തെ തൊട്ടതും, ഞാനറിഞ്ഞു നീ അനേക ദൂരം ഉപ്പ് കലര്‍ന്ന ആ തീരത്ത് കൂടെ നടന്നത്, , ഞാനൊരിക്കലും കടല്‍ക്കരയില്‍ പോയിട്ടില്ല, നീല സാഗരത്തില്‍ പരല്‍ മീനുകള്‍ക്കൊപ്പം, പവിഴ… Continue Reading

11

‘പ്രണയമടങ്ങാത്ത ഹൃദയം…’

pranayamadangatha_vettam

  _രേണുക മേനോന്‍ യാത്രാമൊഴി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ പിന്നിലടഞ്ഞ വാതിലിനപ്പുറം നീ എന്തായിരിക്കും ചെയ്യുന്നതെന്നു അറിയാതെ, പൊള്ളുന്ന കാരിരുമ്പിന്റെ തുമ്പ് ഉള്‍ക്കയ്യില്‍ മുറുക്കി പിടിച്ചു.. അതെന്റെ ഹൃദയം തന്നെയായിരുന്നു. എനിക്ക് പൊള്ളുമ്പോള്‍ നീയറിയുമെന്നും നീയതില്‍ ഉരുകിച്ചേരുമെന്നും എത്രയോ ചൊല്ലിയിരിക്കുന്നു. എന്നിട്ടും തിരിഞ്ഞു നടക്കുകയാണ്. വേദനയെ ഒരു മന്ദഹാസത്തിലൂടെ വലിച്ചെറിയാന്‍ ശ്രമിക്കുകയാണ്… നിന്റെ മിഴികള്‍ നനയാത്തതും,… Continue Reading

8

പ്രണയത്തിന്റെ വീഞ്ഞ് – വിജീഷ നമ്പ്യാർ

10441188_923367314356176_1851709828047277049_n

എന്തിനാണു പിന്നേയും അവളെയിങ്ങനെ ഓർത്തുപോകുന്നത്…. മരുഭൂമിയിൽ കാറ്റ് വരച്ച മണലിന്റെ ഞൊറിവുകളിൽ നോക്കി നിൽക്കുമ്പോൾ സ്വപ്നങ്ങൾ വളഞ്ഞുപുളഞ്ഞുകിടക്കുന്നത് പോലെ… ഇവിടേക്ക് അവൾ വന്നിട്ടില്ലെങ്കിലും താനുമവളും ഇതേ സ്വപ്നം അക്കാലത്ത് കണ്ടിരിക്കാമെന്ന് വെറുതെ ഓർത്തുപോകുന്നു. ഒരാൾ അനുഭവിച്ചാൽ മറ്റേയാളിലെത്തുമെന്ന് അക്കാലത്ത് പറഞ്ഞിരുന്നുവല്ലോ. അല്ലെങ്കിൽ അത് മനസ്സിൽ കുറിച്ചിടുകയോ… നല്ലൊരു ആശാരിയെ വിളിച്ച് നിന്റെ സ്വപ്നം ചിന്തേറിട്ട് മിനുക്ക്..… Continue Reading

2

പ്രണയത്തിന്റെ ദളങ്ങള്‍ – നിഖില പദ്മം

പ്രണയം യതിയാണോ, പ്രാണൻ മറ്റൊന്നിൽ കൊരുത്തുകിടക്കുന്നതോ. എങ്കിലും അതിനൊരു സഞ്ചാരമുണ്ടെന്ന്. ഒരു സാങ്കല്‍പിക മഞ്ഞുമനുഷ്യന്‍ എന്നുള്ളിൽ എന്നെ അസ്വസ്ഥമാക്കുന്നുണ്ട്, അവനോ അതോ അവളോ എന്നിൽ എത്രയോ ചിത്രങ്ങൾ കോറിയിടുന്നു… നിന്നോട് എന്നെ എഴുതാൻ പറയുമ്പോൾ നീ നിന്നെയാണല്ലോ എഴുതിയിടുന്നതെന്ന് എനിക്ക് തോന്നുന്നത്, എന്തേ അവിടെ ഞാനില്ലാതെയാവുന്നു എന്ന് എത്രയോ ചിന്തകൾ… അല്ലെങ്കിൽ നീ ക്യാൻവാസ്സിൽ വരച്ചു… Continue Reading

3

പ്രണയദശകം – സിപി അബൂബക്കര്‍

നമുക്കിടയില്‍ ഋതുക്കളില്ല. വസന്തം പൂക്കള്‍വിടര്‍ത്തുന്നില്ല, ശിശിരം ഇലകള്‍പൊഴിക്കുന്നില്ല, ഹേമന്തം മഞ്ഞുപൊഴിക്കുന്നില്ല, ഗ്രീഷ്മം ചുട്ടുപൊള്ളിക്കുന്നില്ല. കാലത്തിനുമഴിക്കാനാവാത്ത ആലിംഗനത്തില്‍ ബന്ധിതാരാണ് നമ്മള്‍. ************************************************ നമുക്കിടയില്‍ ശബ്ദങ്ങളില്ല. കാട്ടാറുകളുടെ കളകളാരവം, കിളികളുടെകൂജനം, ഉരുള്‍പൊട്ടലുകളുടെ പടഹനാദം ഒന്നുമില്ല ശാശ്വതമായ മൗനത്തിന്റെ അനന്തവിഭ്രമത്തില്‍ അടഞ്ഞിരിക്കുന്നു, നമ്മള്‍. ******************************************************** നമുക്കിടയില്‍ വിയര്‍പ്പോ ചവര്‍പ്പോയില്ല. രുചിയും അരുചിയുമില്ല. നമുക്കിടയില്‍ ദൈവമോ പിശാചോ ഇല്ല, മാലാഖമാരില്ല, മലക്കുകളോജിന്നുകളോഇല്ല.… Continue Reading

6

ഒരു യാത്രയ്ക്കിടയിൽ…. By ഗിരിജാ ദാമോദരൻ

ട്രെയിൻ കടന്നുവരുന്ന സ്റ്റെഷനും പ്രണയിക്കുന്നവരുടെ മനസ്സും ഒരുപോലെയാണ് .. അതുവരെ ശാന്തമായിരുന്നിടത്ത് പെട്ടെന്നാണ് ആരവങ്ങൾ … ഓരോ സ്റ്റെഷനിൽ നിന്നും സ്നേഹത്തിലേക്കും വിരഹത്തിലേക്കുമുള്ള ദൂരവും തുല്യം .. . തിരക്കിട്ട സ്റ്റെഷനിലൂദെ ട്രോളി ബാഗുമായി നീങ്ങുമ്പോൾ “രേണുകയല്ലേ?”.. എവിടെ നിന്നോ ഒരു പരിചയമുളള ശബ്ദം… അടുത്തുവന്ന കണ്ണടക്കാരനെ കണ്ടപ്പോൾ അറിയാതെ അധരങ്ങൾ ചലിച്ചു .. “ഹുമയൂണ്‍… Continue Reading

2

അവൾ എനിക്ക് മരണത്തെ കടം വയ്ക്കുന്നു- ഇന്ദു മേനോൻ

‘സംഗീത പ്രമാണിക്ക്…. ഉഷസ്സിന്‍ മാന്‍ പേട എന്ന രാഗത്തില്‍ ഒരു സങ്കീര്‍ത്തനം. എന്റെ ദൈവമേ…. എന്റെ ദൈവമേ….. നീ എന്നെ കൈവിട്ടതെന്ത് എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നില്‍ക്കുന്നതെന്ത്? എന്റെ ശക്തി ഓട്ടുക്കഷ്ണം പോലെ ഉണങ്ങിയിരിക്കുന്നു. എന്റെ നാവ് അണ്ണാക്കോടെ പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.’ ഏറെ നാളുകള്‍ക്ക്… Continue Reading

3

പ്രണയസാഗരത്തിൽ – ജിലു ജോസഫ്

നമ്മെ പൊതിഞ്ഞു നില്‍ക്കുന്നത് എന്‍റെ മൌനമോ അതോ നിന്‍റെയോ ? ഇതിനെ ഞാന്‍ എന്ത് പേരാണ് വിളിക്കേണ്ടത് ? പ്രണയമെന്നോ നോവെന്നോ ? കനത്തു മൂടിക്കെട്ടിനില്‍ക്കുന്ന കരിമേഘക്കാട്ടില്‍ നിന്നും എന്നാണ് നീ എന്‍റെ മരുവിലേയ്ക്ക് കോരിച്ചൊരിയുന്നത് എന്ന ചോദ്യമാണ് മനസ്സ് നിറയെ ! തേടി നടന്നപ്പോഴൊക്കെ എന്‍റെ തീരത്തുനിന്നും ദൂരേയ്ക്കു ദൂരേയ്ക്ക് പാറിപ്പറന്നു പോയെങ്കിലും നിന്‍റെ… Continue Reading

1

എന്റെ തേനേ എന്റെ ആനന്ദമേ ‌- ഇന്ദു മേനോൻ

കടൽ‌പ്പതയായിത്തീർന്ന പുരുഷനും സ്ത്രീയും ———————————– നമ്മൾ പരസ്പരം ഭിക്ഷക്കാരാണ് മഞ്ഞൂകാലങ്ങളിൽ വിശന്ന ഉറുമ്പുപറ്റങ്ങൾ ഒരു തരി കൽക്കണ്ടത്തിനായ് വാപിളർത്തും പോലെ എത്ര നിസ്സഹായമായാണ് നമ്മൾ ചുണ്ടുകൾ നീട്ടിയത് സ്നേഹത്തിന്റെ എച്ചിൽക്കൊട്ടകളിൽ നായ്ക്കളോടു മല്ലിട്ടും കാക്കളോട് കലഹിച്ചും പൂപ്പലുകളോടു യുദ്ധം ചെയ്തും നമ്മളെന്തൊക്കെ വറ്റുകളാണു ഭക്ഷിച്ചത്? ആത്മാവിൽ നീയിത്ര നാളും ചുമന്ന ഏകാന്തതയെ ഞാൻ കുരിശാകൃതിയിൽ കണ്ടെത്തി..… Continue Reading

6

മഴയുടെ തോരണങ്ങളിൽ – ജലീന സാന്ദ്ര

പ്രിയനേ , ഏത് അനന്തതയിൽ നിന്നാണ് നീ ഒഴുകി വരുന്നത്; ഏത് ഉണ്മയെയാണ് നീ അന്വേഷിക്കുന്നത്. പുല്ല്, പൂവ്, പുഴ, പൂവനിക ഇങ്ങനെ നിന്റെ രാസക്രീഡകളിൽ എത്ര കാമിനിമാരാണ്. ഞാനോ? ഏകാന്തതയിൽ നിന്നെ സ്വപ്നം കാണുന്നവൾ, നിദ്രയിലും നിന്റെ പദ നിസ്വനം കേൾക്കുന്നവൾ. നിന്നെ മാത്രം കാമിക്കുന്നവൾ നിന്നിൽ മാത്രം അലിയുന്ന മണ്‍ തരി. നിന്റെ… Continue Reading

0

പ്രണയം

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം…. ഡോ: സലില മുല്ലൻ __________________________________________________________________________________________   ചാമുണ്ടി ഹില്ലിലേക്കു മെല്ലെ കയറുമ്പോള്‍ കാറിന്റെ ചില്ല് പകുതി താഴ്ത്തി. തണുത്ത കാറ്റിന്റെ വിരലുകള്‍ എന്റെ മുടിയിഴകളില്‍ കുസൃതി കാട്ടിയപ്പോള്‍ കാറ്റുപോലും നിന്നെ തഴുകുന്നത് എനിക്ക് സഹിക്കില്ല എന്ന് ചെവിയില്‍ മന്ത്രിച്ചു നീ ചില്ലുയര്‍ത്തി. ആ സ്വാര്‍ഥതയുടെ മധുരം നുകര്‍ന്നുകൊണ്ട് ഞാനന്ന് രോമക്കുപ്പായമെടുത്ത് നിന്നെ പുതപ്പിക്കുന്നതില്‍… Continue Reading

1

പ്രണയം:എം.കെ.ഖരീം

‘പ്രണയ പൂമരങ്ങൾ’ എം. കെ. ഖരീം ____________________________________________________________________________________________ നീയോ ഞാനോ അറിയാതെ അത് സംഭവിച്ചിരുന്നു; ഹൃദയം ഹൃദയത്തില്‍ ഇടിച്ചിറങ്ങിയത്… ഒരു മൌന പുഞ്ചിരിയോടെ യാവാം പാതിരാത്രിയിൽ ലോകം ഏറ്റവും നിശബ്ദമായപ്പോൾ അതു സംഭവിച്ചത്.. ചങ്കിൽ ആണി തറയുന്ന ലഹരിയോടെ, എന്നാൽ ഏതാനും ദിവസത്തേക്ക് ഒരുവാക്കുപോലും ഉച്ചരിക്കാനാവാതെ വെളിവ് കെട്ടവനെ പോലെ ഞാൻ അലഞ്ഞത്.. ആ നിമിഷങ്ങളിൽ, രാപകലുകളിൽ ഞാൻ… Continue Reading

0

പ്രണയം : എം.കെ.ഖരീം

‘യാത്ര തുടരാം…’ _എം.കെ.ഖരീം _________________________________________________________________________________________ ‘ മഴ നനയുന്ന സ്വകാര്യത യിലിരുന്നു ഏറ്റവും സ്വകാര്യ മായി നിനക്ക് കുറിക്കുമ്പോള്‍ നിനക്ക് കേള്‍ക്കാ തിരി ക്കാന്‍ ആവില്ല. എന്റെ ഭാഷ ഹൃദയത്തിന്റെതാവുന്നു, അതുകൊണ്ട് ആ ഹൃദയം അത് ഏറ്റുവാങ്ങാതി രിക്കില്ല. ഇലച്ചാര്‍ത്തില്‍ നിന്നും എന്നിലേക്കുള്ള ദൂരം ലേശം കൂടുതലാണ്. എങ്കിലും അതിന്റെ നനഞ്ഞ വിങ്ങല്‍ അത്രയും എന്നില്‍… Continue Reading

0

പ്രണയം – എം.കെ.ഖരീം

രണ്ട് സഞ്ചാരങ്ങൾ ഒരു ബിന്ദുവിലേക്കെന്ന പോലെ നീയും ഞാനും… ഒരു നദി മറ്റൊന്നിൽ ലയിച്ചു കുതിക്കുന്നത്… മഴമുഴക്കം പോലെ നിന്റെ നോട്ടം എന്നിൽ… തുറന്ന കണ്ണുകളിൽ ഞാനെന്റെ പിറവിയും മരണവും ആത്മ ചൈതന്യവും അനുഭവിക്കുന്നു… ഇലയില്‍ നിന്നും ഇറ്റുവീഴുന്ന മഴത്തുള്ളിക്കും പ്രാര്‍ത്ഥനയുണ്ട്, വിട്ടുപോയ തുള്ളിയോടു ചേര്‍ക്കാന്‍ .. കാലത്തിന്റെ പെരുവഴികള്‍ തോറും അലയുമ്പോള്‍ എന്റെ പ്രാര്‍ഥനയും,… Continue Reading

27

‘പ്രണയം’

‘ പ്രണയം ‘ _മനു നെല്ലായ. . അനന്തപുരിയില്‍ ബസ്സിറങ്ങുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു… ക്ഷണത്തില്‍ വന്നു പൊതിഞ്ഞ മണം പാലപ്പൂവിന്റെ. അങ്ങനെ ഒരു മരം പരിസരത്തു എങ്ങും ഇല്ലെന്നറിയാം. എങ്കിലും വല്ലാത്തൊരു ലഹരിയോടെ അങ്ങനെ നിന്നു. അത് അവളാണ്. ആ മണത്തിലൂടെ കണ്ട കിനാക്കള്‍. മൊബൈല്‍ തുടരെ ശബ്ദിച്ചു കൊണ്ടിരുന്നു. എന്നെ കാണാതെ സുഹൃത്തുക്കള്‍ പരിഭ്രാന്തരാവുകയാവും.… Continue Reading