3

യാ ഹുദാ (നോവല്‍)- അനീഷ്‌ തകടിയില്‍

16998784_1875583496021632_2846171230015967201_n

അദ്ധ്യായം മൂന്ന് — ദർപ്പൺ ______________________ പുതിയ ഡയറക്ടർ ചാർജെടുക്കാൻ വരുന്നതിന്റെ തിരക്കിലാണ് ദർപ്പൺ ടി.വി. ചാനല്‍ സദാസമയവും പിരിമുറുക്കത്തിലാണ്. ഇരുപത്തിനാലു മണിക്കൂറും തിരക്കുതന്നെ.അതിരാവിലെ തുടങ്ങുന്ന വാർത്താസംപ്രേക്ഷണം, ലൈവ് ഷോ, ഇന്റർവ്യൂകൾ , പാർലമെന്റ് റിപ്പോർട്ടിംഗ്, കറന്റ് അഫയേഴ്സ്, സംവാദങ്ങൾ, പിന്നെ വൈകുന്നേരം 7 മണി മുതൽ രാത്രിയോളം നീളുന്ന വിചാരണകൾ, വിഴുപ്പലക്കൽ , ചെളിവാരിയെറിയൽ.… Continue Reading

6

യാ ഹുദാ (നോവല്‍-അധ്യായം 2 ) – അനീഷ്‌ തകടിയില്‍

16195974_1861289660784349_4259354588540601670_n

ആനന്ദ് _______ ആനന്ദ് രണ്ടു ദിവസമായി ലീവിലാണ് . ഡൽഹിയിലെ മണ്മറഞ്ഞുതുടങ്ങിയ ചരിത്രസ്മൃതികളെക്കുറിച്ചുള്ള ലേഖനത്തിന്റെ രചനയിലാണ്. ഒരു പ്രമുഖ വാരികയ്ക്കു വേണ്ടിയുള്ളതാണ്. കുത്തിക്കുറിച്ചുവച്ചതൊക്കെ ടൈപ്പ് ചെയ്തു മെയിൽ അയച്ചപ്പോൾ അയാൾക്കു വല്ലാത്ത സമാധാനം തോന്നി. ഇതൊക്കെ ആരെങ്കിലും വായിക്കുമോ? കൂലിയെഴുത്തുകാരുടേയും കൂട്ടിക്കൊടുപ്പുകാരുടേയും കേളീരംഗമായി എഴുത്തിടങ്ങൾ മാറിയിരിക്കുന്നു. ഒരുതരം ആത്മരതി മാത്രമാണ് ഈ എഴുത്തുകളെല്ലാം. പുരസ്കാരം തന്നു… Continue Reading

13

യാ ഹുദാ (നോവൽ) – അനീഷ് തകടിയിൽ

15400366_1840362882877027_4223930724685861872_n

നോവല്‍ ആരംഭിക്കുന്നു . അധ്യായം 1, അസ്തമയം _________ ആകെ ഒരു ശൂന്യത. മൂടൽമഞ്ഞിൽ മുങ്ങിയ ഇന്ദ്രപ്രസ്ഥത്തിലെ തെരുവുകളിൽ മഞ്ഞവെളിച്ചം വിതറി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾക്കും അതേ മന്ദത. വിജനമായ രാജവീഥിയാകെ ഇന്നുരാവിലെ നടന്ന ആഘോഷങ്ങളുടെ മടുപ്പിക്കുന്ന ഗന്ധം. ചെങ്കോട്ടയിലെ ചുമരുകളിൽ തൂക്കിയിരുന്ന അഴുകിത്തുടങ്ങിയ ബന്ദിഹാരങ്ങളിൽ പുഴുവരിക്കുന്നു. ഒഴിഞ്ഞ കോളയുടെ കുപ്പിയിൽ നോക്കിയിരിക്കുകയാണ് തെരേസ. ജുമാ… Continue Reading

1

ഒരവധിക്കാലത്ത് (കുട്ടികളുടെ നോവൽ അദ്ധ്യായം 16 ) സലില മുല്ലൻ

വേര്‍പാടിന്റെ വിങ്ങല്‍ അടുത്ത ദിവസം അമ്മു ഉണര്‍ന്നത്‌ വിഷു ഇവിടെ ആഘോഷിക്കാന്‍ അച്ഛന്‍ അനുവദിച്ചു എന്ന സന്തോഷവാര്‍ത്ത കേട്ടുകൊണ്ടാണ്‌. വീട്ടില്‍ ഫോണിന്‌ റേഞ്ചില്ലാത്തതിനാല്‍ ചിറ്റ രാവിലെ നടക്കാന്‍ പോകുേമ്പാഴാണ്‌ അച്ഛന്‌ ഫോണ്‍ ചെയ്യുക. അമ്മ സമ്മതിച്ചിട്ടില്ലെന്നും അച്ഛന്‍ പറഞ്ഞ്‌ സമ്മതിപ്പിേച്ചാളാെമന്ന്‌ ഏറ്റിട്ടുെണ്ടന്നും ചിറ്റ പറഞ്ഞു. വിഷൂന്‌ ഇനി ദിവസങ്ങേളയുള്ളൂ. ഏതൊക്കെ പടക്കങ്ങള്‍ വാങ്ങണെമന്ന്‌ കുട്ടൂം പൊന്നൂം… Continue Reading

0

ഒരവധിക്കാലത്ത് (കുട്ടികളുടെ നോവൽ അദ്ധ്യായം 15 ) സലില മുല്ലൻ

ആഷിക്കിന്റെ വീടിന്റെ മുറ്റത്ത്‌ അവന്റെ കുഞ്ഞനിയന്‍ ബാവ അവെര കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ ബഹളം കേട്ട്‌ പുറത്തുവന്ന മാമയും അവേരാെടപ്പം കൂടി. ആരും ബഹളം വച്ച്‌ പക്ഷികളെ ശല്യംെചയ്യരുതെന്ന്‌ മരത്തിന്റെ ചുവട്ടിേലയ്‌ക്കു നടക്കുമ്പോള്‍ മാമ പറഞ്ഞു. അവിടെ കൂടുകൂട്ടുന്ന കാര്യം നമ്മളറിെഞ്ഞന്ന്‌ പക്ഷികള്‍ക്കു മനസ്സിലായാല്‍ അവര്‍ കൂടുേപക്ഷിച്ചു പോകും. അതുെകാണ്ട്‌ എല്ലാവരും നിശബ്‌ദരായിരിക്കണം. വലിയ ഒരു… Continue Reading

1

ഒരവധിക്കാലത്ത് (കുട്ടികളുടെ നോവൽ അദ്ധ്യായം 14) ഡോ.എം.പി.സലില

വേഴാമ്പലിന്റെ കൂട്‌ ചിറ്റേടെ പുസ്‌തകാലമാരയില്‍ നിന്ന്‌ എനിഡ്‌ ബ്ലട്ടന്റെ ബ്രര്‍ റാബിറ്റ്‌ കിട്ടിയേപ്പള്‍ അമ്മൂന്‌ ഉത്സാഹമായി. ആ പുസ്‌തകങ്ങള്‍ കാണുേമ്പാള്‍ മുത്തച്ഛെനയാണ്‌ ഓര്‍മ്മ വരിക. അവള്‍ വളരെ ചെറിയകുട്ടി ആയിരുന്നേപ്പാള്‍ മുതല്‍ മുത്തച്ഛന്‍ അമ്മൂന്‌ എനിഡ്‌ ബ്ലട്ടന്റെ കഥകള്‍ വായിച്ച്‌ മലയാളത്തില്‍ പറഞ്ഞുെകാടുക്കുമായിരുന്നു. ഇംഗ്ലീഷക്ഷരങ്ങള്‍ കൂട്ടിവായിക്കാറായേപ്പാള്‍ മുതല്‍ അദ്ദേഹം അവളെക്കൊണ്ടു കഥകള്‍ വായിപ്പിച്ചു. അവള്‍ക്ക്‌ ഇംഗ്ലീഷില്‍… Continue Reading

1

ഒരവധിക്കാലത്ത് – (കുട്ടികളുടെ നോവൽ)

‘ന്ന്‌ സാറിന്റെ *ഒപ്പരം ഒരു കുഞ്ഞീണ്ടല്ലാ! ഏതാ ഈ രാസാത്തി?’ കാത്തിരുന്നവരില്‍ ഒരാള്‍ ചോദിച്ചു. ‘ആങ്ങളേടെ മോളാ. സ്‌ക്കൂളവധിയല്ലേ , ഇവിട്യോക്കെ കാണാനായി വന്നതാ.’ ചിറ്റ അകത്തേയ്‌ക്കു കയറുന്നതിനിടെ പറഞ്ഞു. ‘അമ്മൂ, അകത്തേയ്‌ക്കു വരുന്നോ , അതോ പുറത്തിരിക്കുന്നോ?’ ‘ഞാനിവിടെ ഇരുന്നോളാം. ചിറ്റ ഇവര്യോക്കെ നോക്കിക്കോളൂ.’ അകത്തിരുന്നാല്‍ ബോറടിക്കുമെന്ന്‌ മുന്‍ അനുഭവങ്ങളില്‍ നിന്നറിയാവുന്ന അവള്‍ പുറത്തെ… Continue Reading

0

ഒരവധിക്കാലത്ത് – ഡോ.എം.പി.സലില

(കുട്ടികളുടെ നോവൽ ) അദ്ധ്യായം 12 പൊന്നൂം കുട്ടൂം രാവിലെ അവരുടെ ഉപ്പയുടെ കൂടെ ടൗണില്‍ പോകുമെന്ന്‌ പറഞ്ഞിരുന്നു. കരിഞ്ചിക്കും ബെളുക്കനും ഏതോ ബന്ധൂന്റെ വീട്ടില്‍ പോകാനും ഉണ്ട്‌. അതിനാല്‍ അമ്മു ചിറ്റേടെ കൂടെ ക്ലിനിക്കി ലേയ്‌ക്ക്‌ പോകാsമന്നു വച്ചു. കരിഞ്ചിയാണ്‌ അമ്മൂന്റെ തലമുടി ചീകി, രണ്ടാക്കി കെട്ടിsക്കാടുത്തതും പൗഡര്‍ ഇടീച്ചതും പൊട്ടു തൊടിച്ചതും എല്ലാം.… Continue Reading

0

ഒരവധിക്കാലത്ത്- ഡോ.എം.പി.സലില

(കുട്ടികളുടെ നോവൽ – അദ്ധ്യായം 11) [ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കുക   http://vettamonline.com/?cat=4 ] ആനക്കൊളവി കാപ്പിച്ചെടികളുടെ ഇടയില്‍ അവിടവിടെ കശുമാവുകളും പേരയും ഓറഞ്ചും പേരറിയില്ലാത്ത ചില മരങ്ങളും ഉണ്ട്.  കശുമാവും അമ്മു ആദ്യായിട്ടാണ് കാണുന്നത്. ചുവന്ന കശുമാങ്ങകള്‍ കുലകളായി തൂങ്ങിയാടുന്നതു കാണാന്‍ നല്ല ഭംഗി. ഫ്ളാറ്റിലെ ഷോക്കേസില്‍ മെഴുകുകൊണ്ടുണ്ടാക്കിയ കശുമാങ്ങയും കശുവണ്ടിയും ഉണ്ട്. അതുകൊണ്ട് മരത്തില്‍… Continue Reading

0

ഒരവധിക്കാലത്ത്- ഡോ.എം.പി.സലില

(കുട്ടികളുടെ നോവൽ – അദ്ധ്യായം 10) [ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കുക   http://vettamonline.com/?cat=4 ] കാപ്പിച്ചെടി ഊണു കഴിഞ്ഞ്‌ ചിറ്റ ഉറങ്ങാന്‍ കിടന്നു. അമ്മു കരിഞ്ചീടേം ബെളുക്കന്റേം കൂടെ അടുക്കളവശത്തെ മുറ്റത്തിരുന്നു. രണ്ടുപേരും വെറ്റില മുറുക്കി. കുത്തുന്ന മണമുള്ള കറുത്ത സാധനം അവര്‍ വായിലിട്ട്‌ ചവയ്‌ക്കുന്നതു കണ്ടു. ചോദിച്ച-പ്പോള്‍ അത്‌ പുകയിലയാണെന്നു പറഞ്ഞു. ‘ഈ കുഞ്ഞിക്ക്‌ ഒന്നും… Continue Reading

0

ഒരവധിക്കാലത്ത് ( 9- കുട്ടികളുടെ നോവൽ ) സലില മുല്ലൻ

ഈട്ടിമരങ്ങള്‍ ‘അപ്പോ, കാട്ടീ പോവുമ്പോ നീയെന്തു പറേം?’ അമ്മൂന്റെ പേടി കണ്ട്‌ പൊന്നു ചിരിച്ചു. ഭയങ്കര വണ്ണവും പൊക്കവുമുള്ള മരങ്ങള്‍ . അവര്‍ മൂന്നുപേരും കൈകോര്‍ത്തു പിടിച്ചിട്ടും ഒരു തടിയന്‍ മരത്തിന്റെ വട്ടമെത്തിയില്ല. പൊട്ടെന്ന്‌ ടോണി അമ്മൂന്റെ കാലില്‍ നക്കി. കാലുവലച്ചടുത്തപ്പോള്‍ കരിയിലയില്‍ തെന്നി അവള്‍ വീണു. കൈകോര്‍ത്തു പിടിച്ചിരുന്നതിനാല്‍ പൊന്നൂം കുട്ടൂം കൂടെ വീണു.… Continue Reading

1

ഒരവധിക്കാലത്ത് (കുട്ടികളുടെ നോവൽ – അധ്യായം 8) ഡോ.എം.പി.സലില

ക്ലാസില്‍ രാജേഷ്‌ സാര്‍ ടോം സോയറിന്റെ കഥ പറഞ്ഞിരുന്നു. ഇവരെക്കണ്ടപ്പോള്‍ അമ്മൂന്‌ ടോമിനേം സിഡ്ഡിനേം ആണ്‌ ഓര്‍മ്മ വന്നത്‌. ഇറക്കം കുറഞ്ഞ ജീന്‍സും ബട്ടന്‍സ്‌ തെറ്റിയിട്ട, കോളര്‍ കീറിയ ഷര്‍ട്ടും. കുട്ടൂന്റെ കഴുത്തില്‍ ഒരു മുഷിഞ്ഞ തുണിക്കഷണം ചുറ്റിയിട്ടിട്ടുണ്ട്‌. പൊന്നൂന്റെ കയ്യിലാണ്‌ സൈക്കിള്‍ ടയര്‍ . പാകമല്ലാത്ത വലിയ ചെരുപ്പാണ്‌ പൊന്നൂന്റെ കാലില്‍ . ‘ഇത്‌… Continue Reading

0

ഒരവധിക്കാലത്ത് ( നോവൽ -അദ്ധ്യായം 7) ഡോ.എം.പി.സലില

ടോണി, മുന്ന പുറത്തൊരു ബഹളം കേട്ടാണ്‌ ഉണര്‍ന്നത്‌. ക്ലോക്കില്‍ നോക്കി. ആറര കഴിഞ്ഞു. വീട്ടിലാണെങ്കില്‍ ആറരമുതല്‍ വിളിച്ചാലേ ഏഴുമണിക്കെങ്കിലും എണീക്കൂ . ഇതിപ്പോ ആരും വിളിക്കാതെ തന്നെ ഉണര്‍ന്നു! ‘ബടെ ബരാനാ പറഞ്ഞേ, പൊരേക്കേറാതേന്ന്‌ എപ്പളും പറച്ചിലില്ലേ, ന്നട്ടും നിങ്ങ കേറും ല്ലേ? ഇന്ന്‌ ങ്ങക്ക്‌ നാന്‍ ബച്ചിട്ട്‌ണ്ട്‌. . .’ ബെളുക്കന്‍ ആരെയോ ഉറക്കെ… Continue Reading

0

നോവൽ

‘ഒരവധിക്കാലത്ത്’ ‘കോട’   (അദ്ധ്യായം 6 )   _ഡോ:സലില മുല്ലന്‍ _________________________________________________________________________________________________   ‘അമ്മുക്കുട്ടീ, എപ്പഴാ എണീറ്റേ? യാത്രാക്ഷീണോക്കെ മുഴ്വോഌം മാറീല്ലേ?’ കാറില്‍ നിന്നിറങ്ങുന്നതിനിടെ ചിറ്റ ചോദി-ച്ചു. ‘സന്ധ്യായില്ലേ, കോട ഇറ-ങ്ങീട്ടുണ്ട്‌. ഇനി പുറത്തു നില്‍ക്കണ്ട മോളൂ.’ അകത്തേയ്‌ക്ക്‌ കയറുമ്പോള്‍ ചിററ പറഞ്ഞു. അമ്മു ആകെ പരിഭ്രമിച്ചു. ‘അയ്യോ, അതിങ്ങോട്ടു വര്വോ ചിറ്റേ? നമ്മളെ… Continue Reading

0

നോവല്‍

“പൊന്നൂം കുട്ടൂം” ( കുട്ടികളുടെ നോവല്‍ – 5 ) _ഡോ: എം.പി.സലില _____________________________________________________________________________________________ . റോഡിനപ്പുറം ഒരു വാഴതോട്ടം. താഴെ, ഒരു കൊച്ചുവീട് മരങ്ങളുടെ ഇടയിലൂടെ കാണാം.  അതിനുമപ്പുറം നിറയെ വലിയ വലിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു.  ധാരാളം പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നുണ്ട് . ‘അവിടെ വീടുകളൊന്നും ഇല്ലേ ? മനുഷ്യരുടെ ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലോ?’… Continue Reading