2

ജാലകക്കാഴ്ച – മോഹനൻ വെളിച്ചംതോടൻ

nostalgia

പണ്ടൊക്കെ ഇത്തരം നീണ്ട ബസ്സ് യാത്രകളിൽ പുറം കാഴ്ചകൾ കണ്ടിരിക്കാനായിരുന്നു ഇഷ്ടം. ധൃതിയിൽ പിന്നിലേക്ക് മറഞ്ഞു പോവുന്ന കാഴ്ചകൾ ചിലപ്പോഴൊക്കെ മനസ്സിൽ തത്വചിന്ത വിതറുമായിരുന്നു. പക്ഷേ കാലത്തിന്റെ കൗതുകം പോലെ, അരികിലെ കാഴ്ചകളിൽ നിന്ന് ഇപ്പോൾ, അകലത്തെ കാണാ സൗഹൃദങ്ങളുടെ അക്ഷരക്കാഴ്ചകളിലേക്ക് മിഴി നട്ടിരിക്കാറാണ് പതിവ്. വാട്ട്സാപ്പ് മൊഴിയറിയിപ്പ് കേട്ടുകൊണ്ടാണ് ബസ്സിൽ ഇരുന്നത്. മൊബൈൽ തുറന്നു… Continue Reading

0

എന്റെ ഗ്രാമം – ടി .കെ .രാജേശ്വരി

thasarakkerala-621x414

നീണ്ട ഇരുപത്തിയാറു വർഷങ്ങൾ ഈ മഹാനഗരത്തിൽ അലഞ്ഞിട്ടും ഓരോ നിമിഷവും തോന്നാറുണ്ട് ഓടിപ്പോകണമെന്നു എന്റെ ആ ഗ്രാമത്തിലേക്ക് തന്നെ. ചിങ്ങമാസത്തിനു ഒരു പ്രത്യേക മണമാണ് ഓണത്തിന്റെ പൂക്കളത്തിന്റെ പുത്തനുടുപ്പിന്റെ പൂവടയുടെ പുന്നെല്ലിന്റെ വറത്തുപ്പേരിയുടെ പായസത്തിന്റെ …… പറമ്പ് മുഴുവൻ പാകമായിക്കൊണ്ടിരിക്കുന്ന കാർഷീക വിഭവങ്ങൾ പയര് വെണ്ടക്ക പാവയ്ക്കാ മത്തങ്ങ ചേന കുമ്പളങ്ങ… മഴയും വെയിലും കണ്ണുപൊത്തിക്കളിക്കുന്ന… Continue Reading

0

പ്രകാശം പരത്തുന്നവര്‍ – അനീഷ്‌ തകടിയില്‍

ഉടയോനും യോഹന്നാനും ————————————— ചില യാത്രകൾ മോഹിപ്പിക്കുന്നതാണ്. ചിലതു ഭ്രമിപ്പിക്കുന്നതും. പക്ഷെ മറ്റു ചിലത് അനുഭവിക്കുമ്പോൾ ഭീതിദായകവും പിന്നീടോർക്കുമ്പോൾ ആശ്വാസം പകരുന്നതുമാണ്. അത്തരം ഒരു യാത്രയാണിത്. ചുണ്ടിനും കപ്പിനും ഇടയിലെന്നൊക്കെ പറയുമ്പോലെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഇടം നേർത്തു നേർത്തില്ലാതാകുന്ന അവസ്ഥ. എന്തൊക്കെയോ തിരിച്ചു കിട്ടിയ ആശ്വാസം. പിന്നെ എവിടെനിന്നോ വന്ന് ചുറ്റും പ്രകാശം ചൊരിഞ്ഞു… Continue Reading

0

എന്‍റെ ഗ്രാമം – (4)- ടി .കെ .രാജേശ്വരി

wayanad

മഴ കോരിച്ചൊരിയുന്ന കർക്കടകത്തിന്‍റെ  ഇരുണ്ട പകലിലും രാവിലെ ഓലക്കുട ചൂടി അയ്യപ്പൻ പുലയൻ വരും പാടം മുഴുവനും കറങ്ങിത്തിരിഞ്ഞുവരുന്ന വരവാണ്. രാവിലെ കാപ്പികുടി കഴിഞ്ഞു അച്ഛൻ ചാരുകസേരയിൽ ഉണ്ടാകും. “ങ്ങനെ പോയാ ഒക്കെ നശിക്കൂല്ലോ മ്പ്രാ ഒരുച്ച തോർച്ച പോലൂല്ല” “കർക്കടവാവു കഴിഞ്ഞാലേ ഒരു തോർച്ച ണ്ടാവുള്ളൂന്നാ തോന്നണേ അയ്യപ്പ” പറയുന്നതിനിടയിൽ മഴതോരാത്തോണ്ട് അടിച്ചുവാരാതെ കിടക്കണ… Continue Reading

0

‘നിങ്ങളോട് ഒരു വാക്ക് ‘ (നേര്)

neru-vettam

  _മായ ബാലകൃഷ്ണന്‍ മതത്തിന്റെ പേരില്‍ ഭ്രാന്തെടുത്ത മനുഷ്യര്‍ ! രാജ്യങ്ങള്‍ തമ്മിലും, മതങ്ങളും മതത്തിനുള്ളില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ തമ്മിലും, യുദ്ധങ്ങളും പോരാട്ടങ്ങളും നടത്തുന്നു . ആത്യന്തികമായി ജീവന്റെ പിടച്ചിലിനു മുന്നില്‍, വിശപ്പിനും ദാഹത്തിനും, രോഗത്തിനും, മുന്നില്‍, അതിജീവനത്തിനു ഒരു മതമേ ഉള്ളൂ. കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, മനുഷ്യത്വമെന്ന ഒരു മതം . ഓരോ… Continue Reading

15

ഒരു പ്രവാസിയുടെ ബ്ലാക്ക് & വൈറ്റ് ഡോക്യുമെന്ററി

tired

_ജയപ്രകാശ് വിശ്വനാഥൻ. അല്ലെങ്കിലും ഒരു ടൈം ടേബിൾ ക്രമത്തിൽ ഉറങ്ങിയിട്ടെത്ര നാളായി; കണ്ണുകളടച്ചാൽ മോണകാട്ടിയുള്ള മകളുടെ ചിരിയും, കെട്ട്യോളുടെ കരഞ്ഞു കണ്ണു കലങ്ങിയ മുഖവും തെളിഞ്ഞു വരും. അപ്പോൾ മൃദുവായും, ഘോരമായും കൂർക്കം വലിക്കുന്ന എട്ട് കട്ടിലുകളിലൊന്നിൽ മലർന്ന്, കണ്ണുകൾ തുറന്നുകിടന്ന് സീലിംഗ് നോക്കി കിടക്കും; ഉറക്കത്തിന്റെ മയൂരനൃത്തം വരെ. കെട്ട്യോളുടെ മിസ്കാൾ കരച്ചിൽ കേട്ടുണരുമ്പോൾ… Continue Reading

13

പൽചക്രത്തിൽ കുരുങ്ങുന്നവരുടെ ദേശം-അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്നവന്‍

1556370_693179080713435_1234018955_o

ഖത്തറിലെ വ്യാവസായിക മേഖലയിലെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ ജീവിതം എന്നെയും ഒരു യന്ത്രമാക്കിയിരിക്കുന്നു.നിർത്താതെ കറങ്ങുന്ന ഒരു പൽചക്രത്തിലെ പല്ലുകളാണ് ഞാനും ഇവിടെയുള്ള മറ്റ് ആളുകളും.ആഴ്ചയിൽ ഒരു ദിവസം ടൌണിൽ സുഹൃത്തുക്കളുടെ അടുത്ത് പോകുന്നതുകൊണ്ട്‌ എനിക്ക് ഒരു ചെറിയ മാറ്റം എങ്കിലും സാദ്ധ്യമാണ്.എന്നാൽ നാട്ടിൽ പോകുമ്പോൾ മാത്രം ടൌണ്‍ കാണുന്നവരാണ് ഇവിടത്തെ ഒട്ടുമിക്ക ആളുകളും. അത്യാവശ്യം എല്ലാ… Continue Reading

1

കുറിപ്പുകൾ – സോമൻ കരിവെള്ളൂർ

നഷ്ട്ടങ്ങളെ കുറിച്ച് ഞാന്‍ ഓര്‍ത്തു കരയും ഇനി എനിക്ക് ഞാനാകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് ഒരു മനുഷ്യന്‍ സ്വയം കുമ്പസാരിച്ചു ജീവിതത്തിലേക്ക് ഇറങ്ങിയാല്‍ പിന്നെയെന്തിന് കുമ്പസാര കൂട്ടില്‍ കയറി കളവു പറയണം .. ജീവിതം ഒരു കടത്തു തോണിയാണ് പക്ഷെ -അത് കള്ളകടത്ത് തോണിയാനെന്നു അറിഞ്ഞത് കോഴി കോട് എയര്‍ പോര്‍ട്ട്‌ വന്നതില്‍ പിന്നെയാണ് അന്ന് ജന്മിത്വത്തിന്… Continue Reading

3

നീല നിശീധിനിയിൽ, നിൻ മണിമേടയിൽ – സപ്ന അനു ബി ജോർജ്ജ്

കോഴിക്കോട്ടുകാരിയാണ്‌ സാഫിദ.സര്ക്കാമരിന്റെ കണക്കിൽ ബി.പി.എൽ.അഥവാ ദാരിദ്രരേഖയ്ക്കു താഴെ. പത്തുപന്ത്രണ്ടു വര്ഷംി മുമ്പത്തെ കഥയാണ്‌. സാഫിദയെത്തേടി ഒരു മഹാഭാഗ്യമെത്തി. ഒപ്പം പഠിച്ച, പിന്നീട്‌ ഗള്ഫിപലേക്കു വീട്ടുജോലിക്കായി പോയി പണംവാരുന്ന സോണിയയുടെ രൂപത്തിലാണ്‌ ഭാഗ്യം അവളെത്തേടിയെത്തിയത്‌. അവള്ക്കും ഗള്ഫിോലേക്കൊരു വിസ തരപ്പെടുത്തിക്കൊടുത്തു സഹപാഠി. വലിയ പഠിപ്പൊന്നുമില്ലാത്തവര്ക്കുജ ലഭിക്കുന്ന ജോലി. ഗള്ഫി്ൽ ഷെയ്ക്കിന്റെ കുടുംബത്തിലെ വീട്ടുവേലക്കാരി. എന്നാലെന്താ, അഭിമാനത്തോടെ ജീവിക്കാമല്ലോ?ഇല്ലാത്ത… Continue Reading

1

മണ്ണിനു വേണ്ടി ശബ്ദിക്കുന്ന പെണ്ണ് – സബീന എം സാലി

ഓരോ മനുഷ്യനും ഭൂമിയിൽ സുനിശ്ചിതമായ ചില നിയോഗമുണ്ടെന്നും, സ്വയം പര്യാപ്തമായ ഒരു ആവാസവ്യവസ്ഥയുടെ ചെറിയ അസന്തുലനം പോലും ജീവന്റെ അഭംഗുരമായ നിലനിൽപ്പിനും തുടർച്ചയ്ക്കും ഭീക്ഷണിയാണെന്നും നാമോരോരുത്തർക്കും അറിയാവുന്നതാണ്‌. എന്നിട്ടും ഭൂമിയോടുള്ള മനുഷ്യന്റെ ക്രൂരത തുടർക്കഥയാവുന്നു. ഇതിന്റെയൊക്കെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് അടുത്ത തലമുറയാണേന്ന വിവേകപൂർണമായ തിരിച്ചറിവിൽ വേണം നാം പ്രകൃതിക്കുവേണ്ടി വാദിക്കേണ്ടത്. ആഗോളീകരണകാലത്ത് മണ്ണും വെള്ളവും സംരക്ഷിക്കാൻ ഭരണകൂടങ്ങൾ… Continue Reading

20

ഗൾഫ് സ്കെച്ച് – By Mohamed Koya Edakkulam

ഖാലിദ് ഖലീഫ സൈഫ് അൽ ഷൈഹി.. അതാണ്‌ അദ്ദേഹത്തിന്റെ മുഴുവൻ പേര് . ദുബായ് യിലും ഖത്തറിലുമായി കുറെ സ്ഥാപങ്ങളുടെ ഉടമ . സ്നേഹിക്കുന്നവർക്ക് തന്റെ ഹൃദയം പറിച്ചു കൊടുക്കന്ന വലിയ മനുഷ്യൻ . സ്നേഹിതൻ അനസ് മുഖേന ഇദ്ദേഹത്തിന്റെ റെഡിമെയിഡ് ഷോപ്പിൽ സയിൽസ്മാനായിട്ടാണ് സിയാ വരുന്നത് . ആദ്യമായ് നാടുവിടുന്നതിന്റെ പരിഭ്രമങ്ങൾ അവന്റെ മുഖത്തുണ്ട്‌… Continue Reading

12

ദക്ഷിണ വയ്ക്കാതെ – ദിലീപ് ദിഗന്തനാഥൻ

ഒരു കലാകാരനെ നാം അംഗീകരിക്കുന്നത് അയാൾ നമ്മുടെ മനസ്സിൽ ഇടം പിടിക്കുമ്പോഴാണ്. അതിനു നമുക്ക് മാധ്യമങ്ങളുടെയോ മറ്റു കൂലിയെഴുത്തുകാരുടെയോ സഹായമാവശ്യമില്ല. മാധ്യമങ്ങളും മറ്റും ആഘോഷിക്കണമെങ്കിൽ അതിനൊത്ത ബലം വേണം ആൾക്ക്.. ആ ആൾ കലാകാരൻ പോലുമാവണമെന്നില്ല.. അർഹിക്കുന അംഗീകാരം കൊടുക്കാതെ മലയാളക്കര ചവിട്ടി താഴ്ത്തിയ ഒരു കലാകാരനെ ഓത്തുപോയപ്പോൾ ഇത്രയൊക്കെ എഴുതേണ്ടി വന്നു… ശ്രീ. വീ… Continue Reading

1

നേര്

‘അടിയാധാരങ്ങളുടെ ഐറണി’ ഫസൽ റഹ്മാൻ _____________________________________________________________________________________________   എഴുതപ്പെട്ട കവിത സ്വന്തമായ ഒരിടമാണ്; ഒരു ജൈവ മണ്ഡലത്തെ ഉൾ കൊള്ളുന്ന ഒന്ന്. ജൈവമായതൊന്നും, ഒരു തോന്നലും, ചിന്തയും വികാരവും അതിനു അന്യമാവേണ്ടതില്ല. പുല്ലിനും പുഴുവിനും തിര്യക്കിനും ചെടിക്കും മരത്തിനും ഇടമുണ്ടാവണം അതിൽ – കിന്നരന്മാരെയും കോമരങ്ങളെയും പോലെ, മലകളെയും നക്ഷത്രങ്ങളെയും പോലെ. ദൈവത്തിന്റെ ഏകാന്തതയും ഫോസിലുകളുടെ… Continue Reading

0

നേര്: ഡോ.സലില മുല്ലന്‍

‘ചമയമില്ലാത്ത ഭാഷയോടെ…’ _ഡോ:സലില മുല്ലന്‍ _____________________________________________________________________________________________ . ‘ശനി ശിന്ഗണാപൂര്‍’ എന്ന ഗ്രാമത്തെപ്പറ്റി എപ്പോഴോ എവിടെയോ വായിച്ചിട്ടുണ്ടായിരുന്നു. പക്ഷേ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് കഴിഞ്ഞയാഴ്ചയാണ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലുള്ള ഈ ഗ്രാമത്തിന് സോനായ് എന്നും പേരുണ്ട്. അഹമ്മദ് നഗര്‍ സിറ്റിയില്‍യില്‍ നിന്ന് 35 കി മീ ദൂരെയാണ് ഈ ഗ്രാമം. ശനീശ്വരന്റെ പ്രസിദ്ധമായ അമ്പലമാണ് ഈ… Continue Reading

1

നേര്: ഡോ:എം.പി.സലില

‘ദൈവ തട്ടകത്തിലെ അരക്ഷിത പെൺജീവിതങ്ങൾ !’ _ഡോ:എം.പി.സലില ____________________________________________________ ഇന്ന് രണ്ടായിരത്തി പന്ത്രണ്ട്, മേയ് ഇരുപത്തി മൂന്നാം തീയതി. നാളെ അമ്മേടെ രണ്ടാം ശ്രാദ്ധ ദിനം. അമ്മയില്ലാതെ രണ്ടാണ്ട് ഈ ഭൂമിയില്‍ ജീവിച്ചു. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നുപറയുന്നത് എത്ര സത്യം!  അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ മുറിവും കാലം മാച്ചു. വയനാട്ടില്‍ നിന്നു രാവിലേ ഇക്കേടെ… Continue Reading

0

ദൈവ രാജ്യമെന്ന നുണ – Venu Gopal

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം ചെകുത്താന്റെ കൈകളുടെ കരുത്തില്‍ അമര്‍ന്നു പോകുന്ന വിധത്തില്‍ ആണ് കഴിഞ്ഞ കാല സാമൂഹിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു കാലത്ത് പുരുഷന്മാര്‍ മാത്രം ആണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് എങ്കില്‍ ഇന്ന് കുറ്റകൃത്യങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടുന്ന പ്രവണതകള്‍ ആണ് വളര്‍ന്നു വരുന്നത് .… Continue Reading

0

Basheer മുല്ലപ്പെരിയാര്‍ കുറിപ്പുകള്‍ 1- Basheer Mechery,Prahlad Ratheesh Thilakan,എം.കെ.ഖരീം

Basheer Mechery ലോകത്തെ ഏറ്റവും പഴക്കമേറിയ ഗ്രാവിറ്റി അണക്കെട്ടുകളില്‍ ഏറ്റവും ഉയരമുള്ളതാണത്രേ മുല്ലപ്പെരിയാര്‍ .ഒമ്പത് വര്ഷം നീണ്ട നിര്‍മാണത്തിനിടയില്‍ 442 പേര്‍ മരിച്ചതായാണ് കണക്ക്.ആ ദീന മനുഷ്യരുടെ ബലിച്ചോരയിലാണ് അറുപതു കൊല്ലത്തെ ആയുസ്സുള്ള അണക്കെട്ട് 115 കൊല്ലം നിലനിന്നത്.അല്ലാതെ ലക്ഷക്കണക്കായ വേറെ മനുഷ്യരുടെ പ്രാര്‍ത്ഥന കൊണ്ടൊന്നുമല്ല. ആട്ടിന്‍തോലണിഞ്ഞ ഭരണകൂടങ്ങളും , ജനങ്ങളെ കറുപ്പ്‌തീനികളും വിഷനായ്ക്കളുമാക്കി മാറ്റുന്ന… Continue Reading