0

വെളിച്ചം (കവിത ) – രഗില സജി

images

മുറ്റത്ത് മുത്ത്പോലൊരു മുക്കുറ്റി അതിന്റെ പൂമ്പാറ്റയിതളിൽ പറ്റിയ ഒരു കഷ്ണo വെളിച്ചം പുലർച്ചെ വീട്ടിലേക്ക് കയറുന്നു അടുപ്പിലെയരിക്കലത്തിൽ തലയിട്ട് നോക്കുന്നു അഴിഞ്ഞുലഞ്ഞ മുടി കോതിക്കെട്ടി ഉടുപ്പുകളണിയുന്നു തൂവലുകളൊക്കെപ്പെറുക്കി പക്ഷികളോരോന്നിലോരോന്നിൽ ചേർത്തു വക്കുന്നു കിണറ്റിൻ കരയിൽ കഴുകാനിട്ട വീടിനെ ആറിയുണക്കുന്നു മക്കളെയൂട്ടുന്നൂ മദപ്പാടൊളിക്കന്നൂ മൗനപ്പെടാതെ ചട്ടിയും കലവുമായ് അന്തിക്കറുകാതെ മിന്നുവാൻ പിൻമുറ്റം വഴി മുക്കുറ്റിയുടെ മൂക്കിലണയുന്നു

2

കവിയാണ് പോലും കവി (കവിത ) – ശാഫി ഞാറപ്പുലാക്കൽ

3e1995a23916d7a407c25940b0991818

വെളിച്ചം വറ്റിയ ജീവിതത്തിൽ നിന്ന് കവിത പുളിപ്പിച്ചെടുക്കാ൯ വേണ്ടി മാത്രം— അയാൾ അക്ഷരങ്ങളുടെ തൊലിയുരിയാറുണ്ടായിരുന്നു.. അതിനു വേണ്ടിമാത്രം അക്ഷരങ്ങൾക്ക് വാക്കുകളുടെ കുപ്പായമണിയിച്ച് ചിന്തയുടെ വെയിലത്ത് നിർത്താറുണ്ടായിരുന്നു.. മുതിർന്നവർ ഭ്രാന്തനെന്നും കുട്ടികൾ കവിയെന്നും സീൽ വെച്ച അന്ന് അപ്രതക്ഷ്യനായതാണ്.. പിന്നീട് അപ്പൂപ്പ൯ താടിയിൽ ആത്മാവ് കൊരുത്തിട്ട് കാറ്റ് കൊള്ളുന്നതായാണ് കണ്ടത്… പുഴ കുടിച്ച് നീലിച്ച കവിളിലൊഴികെ തൊലിപ്പുറത്തെല്ലാം… Continue Reading

4

വേര് (കവിത ) -രാജേശ്വരി .ടി .കെ

mazhakkalam-609703

സൂര്യകാന്തിപ്പൂക്കളെ നക്ഷത്രങ്ങൾ പ്രണയിക്കും രാവിൽ നാഗദന്തിപ്പൂക്കളുടെ മണമുള്ള ഉമ്മകളാൽ മൂടി നീയെന്നെ നിൻ വിരിമാറിൽ ചേർത്തുറക്കുന്നു ഞാൻ ഏറ്റവും നിശ്ശബ്ദമായി വാതിൽ ചേർത്തടച്ചു ഇറങ്ങിപ്പോകുന്നു, ശബ്ദങ്ങൾ പൂക്കുന്ന തെരുവിലേക്ക് കല്ലുകൊത്തുന്ന മനസ്സോടെ , ശിശിരമുറയുന്ന തനുവോടെ ഒരിക്കലും വരാനിടയില്ലാത്തൊരാളെ കാത്തൊരു കുഞ്ഞു അവനു വഴികാട്ടിയായൊരു വഴിമറന്ന മിന്നാമിന്നി തെരുവുപട്ടിയൊരു കുമ്പിൾ ജലവും അന്നവും നൽകുന്നു പെരുവിരലറ്റ… Continue Reading

0

വെറും ദൈവമായാല്‍ മതി (കവിത )-അഹമ്മദ് കബീര്‍ തവയില്‍

200_s

വേണ്ട ദേവാലയം , അസുര വാദ്യങ്ങള്‍ തന്‍ വൈര ഘോഷങ്ങള്‍ . പകച്ചോല്ല് പുളയ്ക്കു- മുച്ച ഭാഷിണി കള്‍, വെറുപ്പിന്‍റെ മിനാരങ്ങള്‍ , വെണ്ണക്കല്ലിലെ വെന്തുരുക്കങ്ങള്‍ , പെണ്ണുരുകുമള്‍ത്താരകള്‍ , പെണ്ണൊരുത്തി കേറാത്ത , കരിമല മുകളിലെയൊളിയിടങ്ങള്‍ , കുമ്പിിടെണ്ട ശിലേറ്റെണ്ട, കുമ്പസാരങ്ങളിലെരിഞ്ഞു തീരേണ്ട , മൂലോകങ്ങള്‍ മുഴുവനോഴിഞ്ഞു തരാം , എഴാകാശം തുറന്നിട്ടേ തരാം… Continue Reading

0

മഷിതീരാ പേനകൾ (കവിത ) -സജിമോൻ

download

അഹോ നശിച്ച ദുഷ് ക്രീഢ കണ്ടുകണ്ണടഞ്ഞപോൽ, മഹത്വസൃഷ്ടി രൂപമൂർത്തി ചാഞ്ഞിടുന്നു പാരിതിൽ ആരെടുത്തുവാർത്തു കുത്തി മൂർച്ചയറ്റ വാക്കുകൾ ദൈവദോഷമേറ്റ ഭക്തിദായകർ ദുരാഗ്രഹർ രൂപസൃഷ്ടിയേറ്റതില്ലൊരീശ്വരന്നരൂപൻ രൂപമേറ്റി വാർത്തെടുത്തു മാനവർ വിരൂപമായ്‌ തത്ത്വമെത്തിമുക്തിയെത്തി തത്ത്വചിന്തയേറെയായ്‌ വേദഗ്രന്ഥം  ബൈബിളും ഖുറാനുമായ്‌ പിറന്നുപോയ്‌ ആധിയാദി സൽഗ്ഗുണങ്ങൾ വ്യാധിയായ്‌ പിറന്നതും വ്യാധിമൂത്തു മൂത്തുറഞ്ഞു സർവ്വജാതി രൂപമായ്‌ മഹോന്നതൻ മനുഷ്യനല്ല രൂപമേറ്റ മൂർത്തികൾ മഹത്വമോടെ… Continue Reading

1

പ്രണയം (കവിത )- എം .കെ .ഖരീം

street-umbrella-night-light

വേഷങ്ങൾ യാത്രപോകുന്ന തെരുവിൽ ബഹളങ്ങളിൽ ഭക്തിവിൽക്കുന്ന കടകളിൽ നോക്കി, യാ അല്ലാഹ് നീ നിശബ്ദയായി നിൽക്കുന്നു.. നിന്റെ ചുണ്ടിൽ എന്റെ നെഞ്ചകം പിളർക്കുന്ന തേനല്ലയോ.. അത് നുകരാൻ അതിലലിയാൻ എത്രമേൽ കുതിച്ചിട്ടെന്ത് ഞാൻ എന്നിൽ തന്നെ കുഴഞ്ഞുവീഴുന്നു. എനിക്കറിയാം എന്നത്തെക്കാൾ തെളിമയോടെ, നീ ഒളിക്കാൻ, നിന്റെതന്നെ തൂണിൽ തലയടിച്ച് മരിക്കാൻ ശ്രമിക്കുകയാണെന്ന്. ഇവിടെ കലഹങ്ങൾ, ബിരിയാണിയിലെ… Continue Reading

3

മണിച്ചെപ്പ് (കവിത )- സെറീന ഹാരിസ്

i_am_the_man_who_walks_alone_by_lady_erin

ജന്മാന്തരങ്ങളായ് ഞാൻ തേടിയലഞ്ഞതാർക്കുവേണ്ടി, നീയെന്ന പുണ്യത്തെ നേടുവാനോ ? സ്നേഹിച്ചു കൊതിതീരും മുൻപേ അകലുവാനോ.? തേടിയടുക്കുവാനാവാതെ വലയുവാനോ..? നീ പോയ വഴിയിലെ മൺതരികളെ കയ്യിലേന്തി; അലയുന്നു ഞാനിന്ന് അറിയുവാനായ്… നീയെന്ന സത്യത്തെ കാണുവാനായ്… ഞാനെന്ന പിഴവുകൾ പൊറുക്കുമോ നീ; എന്നിലെ സ്നേഹത്തിലലിയുമോ നീ; രാത്രി മുല്ലകൾ പൂക്കുന്ന രാവിൽ, നിൻ വായ്ത്താരകൾക്കായ് കാതോർത്തു ഞാൻ; നിൻ… Continue Reading

10

വലിയ നോട്ടും ദേശസ്നേഹവും -സുരേഷ് പ്രാര്‍ത്ഥന

15726591_1696767163682850_866312499052672946_n

കത്രീനാമ്മയുടെ ഒറ്റ മുറി കൊട്ടകയില്‍ കഴിഞ്ഞയാഴ്ച ഉച്ചക്കളിക്ക് കയറിയ കോന്തുണ്ണി നായര്‍ ഇതുവരെയും തിരിച്ചു വന്നിട്ടില്ല! ചുമരു മുഴുവന്‍ വരച്ച കരിക്കട്ടയുടെ തുമ്പ് തേഞ്ഞിട്ടും ചില്ലറ കിട്ടാതെ പാവം, ഇന്ദ്രപ്രസ്ഥത്തിലേക്ക് നോക്കി തെറിയോട് തെറി! മരിച്ച അമ്മച്ചിയോടൊപ്പം മരിക്കാത്ത അപ്പച്ചനും കൂടി കുഴി വെട്ടിച്ചാണ് തോമസുകുട്ടി ചില്ലറ പ്രശ്നം തീര്‍ത്തത് നാല് ‘കുഴിമന്തി’ ഒരുമിച്ച് തിന്ന്… Continue Reading

0

വേശ്യ (കവിത ) -പീതൻ കെ വയനാട്

winter-v-_mikalojus-ciurlionis_symbolism_symbolic-painting

ജാതകമെഴുതിയ- താരൊരാൾ രാവിൻ ഗാഥ- യാലപിക്കുവാൻ,വിധി താളുകൾ മറിക്കുന്നു. വേശ്യയാണവളുഷ്ണ- പ്പുണ്ണൊളിപ്പിക്കുന്നവൾ വേഷ ഭൂഷയാൽ പുറം മോടികൾ വിൽക്കുന്നവൾ. തീഷ്ണമാം ശരദൃഷ്ടി- യുള്ളെരിച്ചാവേശത്തിൻ പെണ്ണുടൽ കാട്ടി കൊടു ങ്കാറ്റായിട്ടിരമ്പുവോൾ. ജാഗരം രാവിൻ യാമ ഭാഗധേയങ്ങൾ നിത്യം ഭോഗസായകമേല്ക്കാ- നാതിഥേയത്വം നല്കി, വേപഥു പൂണ്ടസ്ഥിര ജീർണ്ണ പത്രങ്ങൾ നോക്കി ശാപ ജാതകപ്പൊരുൾ പൂർണ്ണമാക്കീടുന്നവൾ. പ്രാണനിൽ പരാജയ ഭീതിയോടനു… Continue Reading

1

വ്യായാമം (കവിത ) – ടി .കെ .ഉണ്ണി

oleanderandshadow

നടന്നകലുന്നതിനെന്തിത്ര തിടുക്കമെന്ന് ദൂരമളന്നുകളിക്കുന്ന മൗനരാഗങ്ങളോട് ചോദിച്ചറിയുന്നതെന്തിനാണ്‌? തിടുക്കപ്പെട്ടുകൊണ്ടുള്ളൊരീനടപ്പുമിരിപ്പും കൃത്യനിഷ്ഠയായിത്തീരുന്ന വനാന്തരങ്ങളിൽ ഉടുക്കുകൊട്ടിപ്പാടുന്നതെന്തിനാണ്‌? കൃത്യമളവിന്റെയുന്മാദത്തിൽ അടക്കവും ഒടുക്കവും തിടുക്കവുമെല്ലാം കൂട്ടയോട്ടംനടത്തി മാർഗ്ഗമദ്ധ്യേ കിടക്കുന്നതെന്തിനാണ്‌? മാർഗ്ഗം തടയാനാണെങ്കിൽ തലങ്ങും വിലങ്ങും വിണ്ണിന്റെ മാറിനെ വെട്ടിപ്പൊളിച്ചടുക്കി മലനിരകളെ ഒളിപ്പിക്കുന്നതെന്തിനാണ്‌? ഒളിപ്പിച്ചുകളിക്കാനാണെങ്കിൽ, മാനംമുട്ടുന്ന മാലിന്യമലകളും വന്യമായ ഹൃദയഗർത്തങ്ങളും അന്യമാക്കുന്ന കാഴ്ചകളെന്തിനാണ്‌? കാഴ്ചകളെ കണ്ണിന്‍റെ കനവുകളില്‍നിന്നും അളന്നൊഴുക്കിക്കളയാനാണെങ്കിൽ കാല്ക്കീഴിലമരുന്ന ദൂരമളവിന്റെയകലനിർണ്ണയം കാലഹരണമെന്ന വൃഥാവ്യായാമം… Continue Reading

2

നാടോടിപ്പറവകൾ (കവിത )- ഫര്‍സാന മജീദ്‌ .കെ

Passing away

ആകാശഗംഗതൻ തീരങ്ങളെ തേടിയലയുന്നു ഞങ്ങളെന്നും. ജീവിതം താണ്ടാൻ കെൽപ്പില്ല, അരിഞ്ഞു വീഴ്ത്തപ്പെട്ട ചിറകിനാൽ പൊങ്ങിപ്പറക്കുവാൻ ആവില്ലല്ലോ. കിനാക്കളെ തഴുകിയിരുന്നൊരാ- സൗമ്യത്തീരങ്ങളും മാഞ്ഞുപോയിരുന്നു. ഒരു പെൺകിടാവിൻ കണ്ണിലെ നീലിമ തുളുമ്പിയിരുന്നൊരാ- വാനിൽ മദിച്ച നാളും മറന്നുപോയി. കാനനച്ചോലതൻ തടങ്ങളിൽ മേഞ്ഞ ആട്ടിൻപറ്റങ്ങളെ കാണ്മതില്ല. ഇല്ല, പാടുന്ന പൂങ്കുയിൽ, പൂക്കുന്ന മന്ദാരച്ചില്ലകളും. കാടും മറഞ്ഞു, കാട്ടാറും മറഞ്ഞു. അമ്മതൻ… Continue Reading

0

ക്യാൻസർ ( കവിത ) – രാജേശ്വരി .ടി .കെ

320143-lonely-wallpapers

ഭ്രാന്തു പൂക്കുന്ന രാവുകളിലാണ് വീടുപേക്ഷിക്കുന്നത് . കീമോയുടെ വേട്ടയാടലിൽ തലയിലൊരു മരുഭൂമി വളരുന്നു. നീല നിറമുള്ള ഞരമ്പുകളിലേക്കു വേദനയുടെ കടലടിച്ചു കേറുന്നു. തിരസ്ക്കാരത്തിന്റെ ഉന്മത്തതയിൽ കരച്ചിലിനു ചിരിയിലേക്കു രൂപമാറ്റം. ചിറകുവീശിപ്പറന്നു പോകുന്നുണ്ടൊരു കുന്നു കടലിരമ്പങ്ങളിൽ തളർന്നിറങ്ങാൻ. വറ്റിയ തോടിന്റെ തായ് വേരുതേടിയൊരു കുട്ടിയിറങ്ങിപ്പോയിട്ടുണ്ടെന്നിൽ നിന്ന് കുളത്തിൽ മുങ്ങിമരിച്ച പുലയക്കിടാത്തിയുടെ അടിവയറ്റിൽ നിന്നൊരു കുഞ്ഞു നിലവിളി വഴിതെറ്റി… Continue Reading

0

ക്യൂ (കവിത )- ഷിറാസ് വാടാനപ്പള്ളി

ആൾപുഴകൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ നിന്ന് നിരത്തുകളിലേക്ക് വിയർത്തു നനഞ്ഞൊഴുകുന്നു..! എ.ടി.എം എന്ന് പേരുള്ള അതിർത്തി രാജ്യം; ക്യൂവിൽ കാവൽ നിൽക്കുന്ന ഫൗജികൾ..! ആയുധങ്ങളില്ലാത്തവരുടെ നടുവിരൽ ഒരു തോക്കായി രൂപാന്തരപ്പെടുന്നു; നഗ്നനായ രാജാവിന്റെ നേർക്ക് നീണ്ടപ്പെടാനെന്ന വണ്ണം..! വാർത്താക്കടലിൽ ഇന്നും നാളെയും ആഘോഷിക്കാൻ വേണ്ടി മാത്രമുള്ള തിരകളാണിത്… മറ്റന്നാൾ മറ്റൊരു തിരയിൽ മാഞ്ഞുപോകേണ്ടി വരുന്ന ആൾപുഴകൾ…!!

1

വേഷങ്ങള്‍ (കവിത ) – സുനിത മധു

images

ജന്മം കൊണ്ട് സ്ത്രീയും, ജീവിതം കൊണ്ട് ക്രിസ്തുവും, ആകുന്നു ചിലനേരങ്ങള്‍.. അവള്‍ക്ക്. ഓരോ പീഡാനുഭവ- ദിനങ്ങള്‍ക്കൊടുവിലായ് സംഭവിക്കുന്ന കുരിശുമരണത്തിനായ് കാതോര്‍ത്ത് കാതോര്‍ത്ത്. ഒരുനാളില്‍ മറ്റൊരു ബുദ്ധന്‍റെ തിരിച്ചറിവിലേക്ക്, അവന്‍റെ പലായനത്തിലേക്ക് കൊതിപ്പെട്ട്. അപ്രാപ്യമായ ഒന്നിനെ പ്രാപ്യമാകുമെന്ന പ്രതീക്ഷയില്‍ വീണ്ടുമൊരു ഭക്തമീരയില്‍ … കെട്ടിയാടുവാന്‍ വേഷങ്ങള്‍ ഏറെ ജന്മ ഭാരത്തിന്‍ മാറാപ്പില്‍ ഇനിയും.

1

ഷോ (കവിത )- ഷെമീന ബീഗം

dissolve-me-art-print

വല്ലാതെ ബോറാകുന്നുണ്ടീ ഷോ.. കണ്ട് മടുത്ത പ്രമേയം.. വീണ്ടും.. വീണ്ടും .. ഭാഷയും രാജ്യവും മാറുന്നുണ്ട്.. ശരി തന്നെ. അല്ലെങ്കിൽ വേണ്ട കഥ ഞാൻ പറയാം നല്ല നിലയിലൊരു തറവാട് തന്നിഷ്ടക്കാരനായ കാരണവർ ശാന്തമായ് തുടങ്ങും.. ക്രമേണ പഠിക്കാൻ പോണ കുട്ടികളെ കാരണവർ തല്ലുന്നു ഇടയുന്ന കുടുംബം ഇടയ്ക്കു കയറുന്ന അയൽക്കാർ. തറവാടിത്തമാഹാത്മ്യകഥകൾ അംഗങ്ങൾ തമ്മിൽ… Continue Reading

0

കനൽ (കവിത )- Sherjeena Anchudikkal

8a7f72fbcbfe4e8ba590c8a059dfcddc

എഴുത്തുമേശയിൽ വാക്കുകൾ ചിതറുന്നു എന്നിലെ വനങ്ങളിൽ വന്യമാം വീഥിയിൽ വസന്തങ്ങൾ തേടുന്നു ഇലകളായ്‌ തളിരിട്ട്‌ പൂക്കളായ്‌ വിരിയുന്നു പിന്നെയൊരു ഗ്രീഷ്മത്തിൻ വേനലിൽ വേവുന്നു കാണാത്ത മലരുകൾ എങ്ങോ പൊഴിയുന്നു എന്റെ മഴക്കാടുകൾ ഛായമിളകിയ ചിത്രങ്ങൾ ഇനിയും തേടുന്നു ആകാശച്ചിറകുകൾ അനന്തമാം വിണ്ണിലിന്നേകയായ്‌ പറക്കണം മേഘങ്ങൾ പൂവിടും ആകാശക്കാട്ടിലെ തുള്ളി തുളുമ്പുന്ന മഴനൂലുകൾ കോർക്കണം പെയ്ത്‌ തിമിർക്കണം.… Continue Reading

0

ആമിനാ (കവിത )- അരൂപ് ശിവദാസ്

frente-al-rio

ആമിനാ.. എന്തുന്മാദമായിരുന്നു നീയെനിക്ക് മുല്ലയല്ലാ നിന്റെ ചിരിപെയ്ത്തുകൾ മുൻപേയെന്നോ തോർന്നൊരാ കൊള്ളാൻമറന്ന കുഞ്ഞുമഴയായാണ് — ആമിനാ.. എന്തുല്ലാസമായിരുന്നു നീയെനിക്ക് കൈവളയും തേച്ചുണങ്ങാത്ത മൈലാഞ്ചിയും കൊലുസ്സും കൊഞ്ചലും പൂപാവാടയും നീട്ടിവരച്ചനിൻ ‘കൺമഴി’ തുണ്ടുമൊക്കെയായ് — ആമിനാ.. എന്താവേശമായിരുന്നു നീയെനിക്ക് സ്വപ്നസഞ്ചാരവും കളിവാക്കുകളിൽകോർത്ത പിണക്കനാളുകളും ഇടവഴികൾ മാത്രം കണ്ടു ചിരിച്ച ഓരോ നുള്ളിണക്കങ്ങളും — ആമിനാ.. എന്താഗ്രഹമായിരുന്നു നീയെനിക്ക്… Continue Reading

0

ബലിതർപ്പണം (കവിത ) – ശ്യാം ലാൽ കല്ലൂർ

2a7dc949e8b814e9e826b7ca417169fc

നിന്റെ വിയർപ്പു മണം മറവിയിലേക്ക് താണുപോയി. കനവിലൊരിടത്തും പഥികയായി പോലും നീ വരാതായിരിക്കുന്നു. മെഴുക്കുള്ള ചില്ലിനപ്പുറം നിന്നുമാത്രം നീ നോക്കുന്നു. നീ അന്യമായിരിക്കുന്നു . ഇരുട്ടിനെ പകലാക്കി, സ്വപ്നങ്ങളെ ഇറക്കിവിട്ട് ഉറക്കമിളച്ച് നമ്മളയച്ച പ്രണയമെല്ലാം ചിതലരിച്ചിരിക്കുന്നു. നിന്നിലേയ്ക്ക് വെട്ടിത്തെളിച്ചിട്ട കാട്ടുവഴിയിലും ഒന്നിച്ച് പോകാനുറച്ച പുതുവഴിയിലും തൊട്ടാവാടികൾ അടയാളമില്ലാതാക്കി കയ്യേറിയിരിക്കുന്നു. നിനക്കുമുകളിൽ ഞാൻ വിരിച്ച സ്നേഹലക്ഷ്യങ്ങളെ നീ… Continue Reading

0

തോല്‍വികളെ നിര്‍വചിയ്ക്കുമ്പോള്‍ (കവിത )-ഉണ്ണി .കെ .ടി

45202_original

ജീവിതത്തിന് നിറമുണ്ടാകുന്നതും, നിറവുണ്ടാകുന്നതും ജീവിയ്ക്കു- മ്പോളാണ്…! മറന്നുപോയതും, ഓര്‍ത്തെടുത്തതും കൂട്ടിക്കിഴിച്ചാലും നിറമോ, നിറവോ ഒരു ചതുരത്തിലും നിറയ്ക്കാന്‍ കഴിയാത്ത നിരാശ ഒരു കൊടിയ ദുരന്തംതന്നെ…! തോല്‍വിയുടെ സഹയാത്രികാ സ്വസ്ഥി എന്ന്  ആത്മാവുപോലും മന്ത്രിയ്ക്കില്ല….! ചടച്ചമനസ്സിന്റെ സങ്കീര്‍ത്തനം കേള്‍ക്കാതെ മൃതിപോലും ബധിരതയഭിനയിയ്ക്കുമ്പോള്‍ അഭയകേന്ദ്രങ്ങള്‍ നഷ്ടപ്പെട്ട അനാഥത്വത്തിന് ഒന്ന് വാവിട്ടുകരയാന്‍ പോലുമാകുന്നില്ലല്ലോ..? പടികയറിയെത്തുന്ന പ്രലോഭനങ്ങള്‍ പലതും പറഞ്ഞ് തിരിഞ്ഞു… Continue Reading

0

ശവംപേറും ജന്മങ്ങൾ (കവിത ) – ഷൌക്കത്തലി പുളിങ്ങോം

14484893_1555310964495138_715565318186094871_n

വെള്ളക്കാരുടെ ഇരുണ്ട സാമ്രാജ്യമെന്നോ അസ്തമിച്ചിരിക്കുന്നു, ജന്മിവാഴ്ചയുടെ നാളുകളെന്നോ എടുത്തെറിയപ്പെട്ടിരിക്കുന്നു, എന്നിട്ടും കറുപ്പും വെളുപ്പും നിറങ്ങിളിന്നും ഹൃദയത്തിൻറെ രണ്ടുതട്ടിൽ. സമ്പന്നതയുടെ മടിത്തട്ടിൽ വെളുപ്പുനിറങ്ങൾ ഇരുണ്ടിരിക്കുന്നു, ആധുനിക മീഡിയകളിലിന്ന് കറുപ്പിന് വെളുപ്പുനിറം. ശവശരീരം തോളിലേറ്റാൻ ഇനിയുമെത്രയോ ജീവിതങ്ങൾ, കണ്ണുകളടച്ചും കാതുകൾ പൊത്തിയും നമുക്കുരുവിടാം, അതെ നാം വെറും ശവംപേറും ജന്മങ്ങൾ!

0

ചോദ്യകടലാസ്സ് (കവിത ) -ഷാജി എൻ പുഷ്‌പാംഗദൻ

14484893_1555310964495138_715565318186094871_n

ശവപെട്ടിയുടെ വൃണിത ഭാഗങ്ങളിലൂടെ ഊഴന്നിറങ്ങിയ ഉറുമ്പുകളല്ല ,ആദ്യം ചോദ്യച്ചത്. കണ്ണ് തുറക്കുന്നതിനു മുൻപ് കാഴ്ച്ചയോടും, ശ്വാസ്സത്തിൽ  ജീവനോടും, ശബ്ദത്തിൽ കർണ്ണപടങ്ങളോടും, ചോദിച്ചു കൊണ്ടേയിരുന്നു. മുലപ്പാലിന്റെ വിശുദ്ധിയെ കുറിച്ച് വാ തോരാതെ പ്രശംസിയ്ക്കുന്ന വെളുത്ത ലോഹയിട്ട പാതിരികളോട് കുമ്പസ്സാരകൂട്ടിൽ വെയച്ച് എത്രയോ തവണ ഈ ചോദ്യം ആവർത്തിച്ചതാണ്. പശുവിന്റെ അകിട്ടിലെ അവസാന തുള്ളി പാലിനോടൊപ്പം,ചോര പൊടിഞ്ഞിട്ടും കൈയ്യുകൾ മുലയോട്… Continue Reading