18157852_1101700766602051_2384651373993136093_n

ചോമന്റെ ‘കാള’ – സുരേഷ് പ്രാര്‍ത്ഥന

May 1, 2017 vettam online 3

മരപ്പശ പുരട്ടി ഉണങ്ങാനിട്ട വൈക്കോല്‍ കന്നുകള്‍ പോക്കുവെയിലില്‍ സ്വര്‍ണ്ണ മുടികള്‍ പോലെ തിളങ്ങി. വായിലെ മുറുക്കാന്‍ നീട്ടി തുപ്പി ‘പാറ്റ’ ഉണങ്ങിയ വൈക്കോല്‍ തിരഞ്ഞെടുക്കുകയാണ്. ബലവും ഭംഗിയും ഉള്ള വൈക്കോല്‍ പിരിച്ചു ചേര്‍ത്താണ് ‘കാള’യുടെ […]

PO-from-Hong-Kong...august-2014-1200x-1024x682

സെമിത്തേരിയിലെ വിരഹപ്പക്ഷികൾ -എബ്രഹാം കുറ്റിക്കണ്ടത്തിൽ

May 1, 2017 vettam online 1

പതിനേഴാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഒരു കഥയെഴുതുവാനുള്ള ഒരുക്കത്തോടെ ഞാനിരുന്നു . രാവേറെ വൈകിയിരുന്നു . താഴെ പ്രകാശത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന നഗരം. കഥാപാത്രങ്ങളെ ആവാഹിച്ച മനസ്സ് വിരൽത്തുമ്പിലൂടെ അവയ്ക്ക് ജന്മം നൽകുവാൻ തയ്യാറായി. […]

alone_by_shinigami_lady-d6hd5de

റെഡ് മാർക്ക് വീണ പ്രോഗ്രസ്സ് ഡയറി -എൻ.വി.വിൽസ്

May 1, 2017 vettam online 0

അപർണ്ണ തൻ്റെ നെഞ്ചുലച്ച വിങ്ങലുകൾ ഇറക്കി വെക്കുക തൻ്റെ സ്വകാര്യ ഡയറിയിൽ ആവും. അതും ചുവന്ന മഷിയാൽ . കരച്ചിലിൻവക്കോളമെത്തിയ ജീവിതത്തെ ഒരൊറ്റ വിങ്ങലിൽ ഒതുക്കിയുള്ള ഈ കുത്തികുറിക്കലുകൾക്കു അവളൊരു പേരും ചാർത്തി . […]

images

ചൂത് (കഥ) – സക്കീന യൂസഫ്

April 1, 2017 vettam online 1

കണ്ണുതുറക്കുമ്പോൾ പങ്കയുടെ കറക്കമാണ്, അരികെ നിൽക്കുകയായിരുന്ന നഴ്സ് കൈതണ്ടയിൽ പിടിച്ചിട്ടുണ്ട്. ചുറ്റും നോക്കി. താൻ മരിച്ചിട്ടില്ല, ഇത് ആശുപത്രിയാണ്. മൂടൽ മഞ്ഞിലെന്നോണം വാതിലിലെ ചില്ലിനപ്പുറം നോക്കുന്ന സൽമാനുണ്ട്. അപ്പോൾ ആ മുഖത്ത് അരിശമോ, ആശ്വാസമോ? […]

i_am_the_man_who_walks_alone_by_lady_erin

പ്രമുഖയല്ലാത്ത കാരണത്താൽ -ജ്വാലാമുഖി

April 1, 2017 vettam online 0

ഇരുട്ടിന്റെ കൂട്ടിൽ ഉറങ്ങാൻ കിടന്നു. കണ്ണടയ്ക്കാതെ ഭൂതകാലത്തേക്ക് പരതിയിറങ്ങി. മറവിയുടെ കയങ്ങളിൽ ഓർമ്മയുടെ ചെറുദീപങ്ങൾ കത്തിച്ചു വച്ച് കാത്തിരുന്നു . അവ്യക്തമായ മുഖങ്ങൾക്കുമേൽമഴ പോലെ ചുഴികൾ വന്നു മൂടി. എവിടെയോ വച്ച് എനിക്ക് എന്നെ […]

images

കര്‍മ്മയോഗം (കഥ ) – പ്രദീപ്‌ പാമ്പിങ്ങല്‍

April 1, 2017 vettam online 10

  “ചന്ദ്രാ…” ആ വിളി ചന്ദ്രനെ വീണ്ടും ഓര്‍മ്മകളുടെ കയത്തില്‍നിന്നും തന്‍റെ പ്രിയ്യ കൂട്ടുകാരനായ രാകേഷിന്‍റെ അടുത്തേക്ക് കോരിയെടുത്തുകൊണ്ടുവന്നു. ചന്ദ്രന്‍ എട്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് വീട്ടില്‍ നിന്നും എങ്ങോട്ടോ ഇറങ്ങിപുറപ്പെട്ടതാണ്.ആത്മീയതയുടെ വഴിയിലൂടെ ഒരുപാട് ഓടി. പല സ്ഥലങ്ങള്‍ […]

16998845_1050347715070690_3082899366418671630_n

പാത്തുവിന്‍റെ ‘പുല്ലിംഗം’ (കഥ) – സുരേഷ് പ്രാര്‍ത്ഥന

March 1, 2017 vettam online 6

പാത്തുവിനെ എങ്ങനെ വേണമെങ്കിലും പരിചയപ്പെടുത്താം. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിന്നോ, കൌമാരത്തിന്റെ കരുതലില്‍ നിന്നോ, യൗവനത്തിന്റെ ആകുലതകളില്‍ നിന്നോ, എവിടെ നിന്ന് വേണമെങ്കിലും പാത്തുവിനെ പരിചയപ്പെടുത്തി തുടങ്ങാം. എവിടെ നിന്ന് തുടങ്ങിയാലും പാത്തു ഒരു കഥാപാത്രമായി […]

adult-male-stands-alone-sunrise-staring-towards-foggy-lake-morning-quite-makes-inspirational-location-32704346

പ്രത്യാഗമനം ( കഥ )- അബിത ഷിജിൽ

March 1, 2017 vettam online 1

പോയ്‌പോയ കാലത്തിന്റെ പഴകിയ ഓർമ്മകൾ വേട്ടയാടുന്നതുകൊണ്ടാകണം ആരവങ്ങൾക്കിടയിലും ഇരുളടഞ്ഞ സന്ധ്യയിൽ തനിയെയിരിക്കാൻ ആഗ്രഹിച്ചത്. പലപ്പോഴും അങ്ങനെയാണ്, ഇരുട്ടിനോട് നിശബ്ദമായി സംസാരിച്ചിരുന്നാൽ മനസിനു ഒരയവൊക്കെ കിട്ടും. ചിലപ്പോൾ ഇരുട്ട് ദു:ഖമെന്ന് ചൊല്ലുന്നവരെയോർത്ത് ചിരിക്കും. ഇന്ന് അങ്ങനെയല്ലല്ലോ, […]

hqdefault

ഉത്തരമില്ലാതെ – രതീഷ്. പി.എസ്

March 1, 2017 vettam online 0

വർഷങ്ങൾക്ക് ശേഷം തിരികെ വരുമ്പോൾ പഴയ ഗ്രാമകവലയെ എടുത്തുമാറ്റി നെഞ്ചു വിരിച്ച കെട്ടിടങ്ങൾ അമ്പരപ്പിക്കുന്നില്ല. എവിടെയും അതുതന്നെയല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്. താനോ പഴയ പത്താം ക്ലാസ് പയ്യനിൽ നിന്നും മുതിർന്നിരിക്കുന്നു. ആ വളർച്ചയിൽ താനിവിടെയുണ്ടായിരുന്നെങ്കിൽ ഈ […]

16473216_1760205570672342_2681620235184607336_n

നിറക്കൂട്ട് (കഥ ) – മോളി ജബീന

March 1, 2017 vettam online 1

പൊക്കിൾച്ചുഴിയിൽ നിന്ന് മുകളിലേക്ക് ചായം മുക്കി വരച്ച ഒറ്റമഞ്ഞവര. ആ ഒറ്റവരയിൽ നിന്നൊരായിരം പൂർവ്വജന്മങ്ങളുടെ നിലവിളി അവന്തികയുടെ കാതിലേക്ക് അലച്ചെത്തിക്കൊണ്ടിരുന്നു.വരയുടെ ചുവട്ടിൽ പൊടുന്നനെ വേരുകൾ മുളച്ചു.ആ വേരുകൾ അവളിൽ നിന്ന് അയാളിലേക്ക് പടർന്നു. മഞ്ഞവരയിലേക്ക് […]

16711715_1779001368792762_6703361663350463523_n

കടവുള്‍ (കഥ) -ഡോ. നവജീവൻ. എൻ. എ

March 1, 2017 vettam online 0

പടം വര – രഞ്ജിത്ത് ശിവറാം അസിസ്റ്റന്റ് സര്‍ജനായുള്ള ആദ്യ പോസ്റ്റിംഗ് ആരും പോകാന്‍ മടിക്കുന്ന മലയോര ട്രൈബല്‍ ഹോസ്പിറ്റലിലായതില്‍ ഞാനൊട്ടും പരിഭ്രമിച്ചില്ല. അയ്യപ്പൻ രാവിലെ തന്നെ പടിയ്ക്കല്‍ കാണിക്കയര്പ്പിച്ച നല്ലോന്നാന്തരം കൈതവാറ്റില്‍ മൂന്നെണ്ണം […]

download

മഞ്ഞുകൂട്ടിലെ സഞ്ചാരി (കഥ )- സുരേഷ് പ്രാര്‍ത്ഥന

February 1, 2017 vettam online 2

രാവുറങ്ങുകയാണ്, പകല്‍ മുഴുവന്‍ ചവിട്ടേറ്റു തളര്‍ന്ന ഇടനാഴിയില്‍ കാലൊച്ചകള്‍ നിലച്ചിരിക്കുന്നു. താഴിട്ട് പൂട്ടിയ വാതിലിനു പുറത്തുള്ള കസേരയില്‍ പാതി ബോധത്തോടെ കാവല്‍ക്കാരനുണ്ട്. അയാള്‍ വലിച്ചു തള്ളുന്ന ബീഡിക്കുറ്റികളില്‍ പലതും തീക്കണ്ണ് ചിമ്മാതെ അയാള്‍ക്ക് കാവലിരിക്കുന്നു. […]

b2eaebb3a3758acceff6fa2403115f78

സാഹിറ ( കഥ ) – സക്കീന യൂസഫ്

February 1, 2017 vettam online 1

ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ മഴയുണ്ട്. ചന്നം പിന്നം പെയ്യുകയാണ്. മഴ വിളിച്ചിട്ടാണല്ലോ അടുക്കളയിൽ നിന്നും വിട്ടുപോന്നത്. താൻ പ്രതീക്ഷിച്ച മഴ അതല്ല. നാട്ടുമാവിനെ ഉലയ്ക്കാൻ പോന്ന ആ മഴ. ആ മഴ ആ വികാരത്തോടെ […]

4815f3bfdeee100f8b68850ad9fa2169

ഒരു പുളിമരത്തിന്‍റെ കഥ -രാജന്‍ ആന്റണി

February 1, 2017 vettam online 1

പുളിമരത്തിന്റെ തണലിലും തണുപ്പിലും കുന്തിച്ചിരുന്ന്, അല്ലേശു വല്യപ്പൻ ബീഡി വലിച്ചു. വിയർപ്പിൽ കുതിർന്നുപോയ തെറുപ്പു ബീഡി കത്തിച്ചെടുക്കാൻ ഒരുപാടു ബുദ്ധിമുട്ടി. രണ്ടു കവിൾ പുക നെഞ്ചിലേക്ക് വലിച്ചു കയറ്റാൻ അതിലേറെ ബുദ്ധിമുട്ടി. എന്നിരുന്നാലും ബീഡി […]

night_rain_landscape_art_oil_painting_by_debra_hur_39532a8df7fbdb24d0ba85a891a59e20

മീനാക്ഷി (കഥ )- സുജിത് സുരേന്ദ്രന്‍

February 1, 2017 vettam online 3

”സാറേ, എനിക്കൊരു ബീഡി തരുവോ…??” കാവല്‍ നിന്ന ഏമാന്‍ അത് കേട്ടില്ലാന്നാ തോന്നുന്നേ.. ഇരുമ്പഴികളെല്ലാം ദ്രവിച്ചിരിക്കുന്നു. ഇടവപ്പാതി തകര്‍ത്തുപെയ്യുവല്ലേ.. ഈ പോലീസുകാര്‍ക്ക് തണുപ്പൊന്നുമില്ലേ.. ദൈവം കൊടുത്ത അഞ്ചു ജീവനുകള്‍ തിരികെയെടുക്കാന്‍ എന്നെയേല്‍പ്പിച്ചതാണെങ്കിലും, അതൊക്കെ വവ്വാലുകള്‍ […]

51025_ppl

ഇടവേളയിലെ മനനങ്ങൾ (കഥ)- ലിസി കുരിയാക്കോസ്

January 1, 2017 vettam online 1

മറിയ വല്ലാതെ അസ്വാസ്ഥ യായിരുന്നു , തലയ്ക്കു എന്തോ ഭാരം , ദേഹത്തിനു എന്തോ അരുതായ്ക , ഭക്ഷണം കഴിക്കാൻ തോന്നുന്നു പോലുമില്ല . കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി വല്ലാത്ത തളർച്ചയും അനുഭവപ്പെടുന്നു, […]

37847074-images-of-sea

തിരമാലകള്‍ പറഞ്ഞ കഥ -വിശ്വലാല്‍ കുറിച്ചിവയല്‍

January 1, 2017 vettam online 8

ജാനുവിനെ ആ കടപ്പുറത്തുകാർക്കെല്ലാം വലിയ ഇഷ്‌ടമായിരുന്നു. കടപ്പുറത്തെ കമ്പവല മൂപ്പന്‍ കണ്ണന്‍ മരയ്‌ക്കാന്റെ ഏക മകളാണ്‌ ജാനു. കുളി കഴിഞ്ഞ്‌ ഈറനുണങ്ങാത്ത മുടി തോർത് മുണ്ടിനൊപ്പം പുറകില്‍ വാരികെട്ടി, നിലവിളക്കില്‍ നല്ലെണ്ണ നിറച്ചൊഴിച്ചു തടിച്ച […]

Karen-Weihs_IMG_4921

(ചില ) പ്രവാസി മുഖങ്ങള്‍ (കഥ )-സുരേഷ് പ്രാര്‍ത്ഥന

December 1, 2016 vettam online 1

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള കാഴ്ച്ചകള്‍ക്ക് നിറം കൂടുതലാണ്. നിറങ്ങളില്‍ നിന്നും നിറങ്ങളിലേക്ക് മാറുന്ന കാഴ്ച്ചകളില്‍ സ്വാതന്ത്ര്യത്തിന്റെ കുളിര്‍ കാറ്റുണ്ട്. പാരതന്ത്ര്യം ഇരുട്ടാണ്‌, അവിടെ എല്ലാ നിറങ്ങളും ഒന്നാണ്, കാറ്റ് പോലും കയറാന്‍ മടിക്കുന്ന കറുപ്പ് […]

afaa3490744b684b50f70d1caf2325c4

ഗോവണി (കഥ) – ബിന്ദു ഹരികൃഷ്ണന്‍

December 1, 2016 vettam online 3

ഇരുട്ടുമൂടിയ ഗോവണികൾ ചവിട്ടിക്കേറി വരുമ്പോൾ കണ്ണിനു മുന്നിൽ മിന്നൽപ്പിണറുകൾ വെട്ടി മാറി.വെയിൽ വന്നതിലുള്ള കണ്ണുകളുടെ പ്രതിഷേധം. ഒരു മിനിറ്റെടുത്തു അവ പിന്നെ മഞ്ഞവെളിച്ചമാകാൻ.ഇപ്പോൾ മരപ്പടികൾ വ്യക്തമായിവരുന്നു. മഞ്ഞ നിറം എപ്പോഴും ഒരു മഞ്ഞഫ്രോക്കുകാരിയെ ഓർമ്മിപ്പിക്കും. […]

sam-kranzlonelinesslandscape-nature-natural-beauty-natural-light-tree-trunk-black-white-black-white-fine-art-b-w-fine-art-fine-art-photography-lonely-lonely-planet-alone-loneliness

കാലം കത്തിവയ്കുന്നത് ‌ ( കഥ ) – എം.കെ.ഖരീം

December 1, 2016 vettam online 0

ദേശത്തിന്റെ ദാരിദ്ര്യം തുറന്നുകാട്ടികൊണ്ട് തുരുമ്പിച്ച പൊതു ടാപ്പുകള്‍… അതില്‍ വെള്ളമെത്തിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കാം. പരിസരങ്ങളില്‍ നിലംപൊത്തിയ കൂരകള്‍. ഒരിക്കല്‍ അവിടെ ആള്‍പ്പാര്‍പ്പുണ്ടായിരുന്നു. കുടിയൊഴിക്കപ്പെടുകയും… ഇടയ്ക്കു വീശിപോകുന്ന കാറ്റില്‍ ഇരകളുടെ നിലവിളിയുണ്ടോ? വെയിലത്ത് തിളക്കുന്ന തലയോട്ടിയുടെ […]

lonely_sad_girl__by_klo_san-d5q01ct

നിഴലു പോലൊരാള്‍ (കഥ )- കവിത കേട്ടേത്ത്

December 1, 2016 vettam online 0

ആൻസി ധൃതി പിടിച്ചുനടക്കുകയാണ്.. അമ്മച്ചി കുരിശു വരയ്ക്കുന്നതിനുമുമ്പ് വീടെത്തണം. ഇല്ലെങ്കിൽ തുടങ്ങും, സത്യ കൃസ്താനി പെൺപിള്ളേർക്കുണ്ടാവണ്ട ഗുണ ഗണങ്ങളെപറച്ചിൽ.. മിക്കതും അമ്മച്ചി ഉണ്ടാക്കി പറയുന്നതാണെങ്കിലും, കേട്ടാൽ തോന്നും വേദപുസ്തകം നോക്കി വായിക്കുവാന്ന്. ആൻസിക്കു ചിരി […]