0

പ്രകാശം പരത്തുന്നവർ -അനീഷ്‌ തകടിയില്‍

14021691_1785260791720570_8475381238217222850_n

പോക്കുവെയില്‍ ********************** “കണ്ണാ എനക്ക് നിറയെ ആസ്തിയിറുക്കെടാ” അമ്മയുടെ ശബ്ദം മുറിഞ്ഞു “ആനാൽ എല്ലാമേ ………………..” നീണ്ട മൗനം. കണ്ണുകളിൽ ഉറവ പൊട്ടി. ചേർത്തു പിടിച്ചപ്പോൾ ആ ഉറവ ഒരു മഹാസമുദ്രമായി. എന്‍റെയുള്ളില്‍  ഒരു തേങ്ങൽ പിടഞ്ഞു. എൺപതു കഴിഞ്ഞ, തമിഴ് മാത്രം പേശാൻ അറിയാവുന്ന ഒരു വന്ദ്യവയോധിക. അതാണ് പങ്കജം. പങ്കജം എന്ന പേര്… Continue Reading

0

ആർത്തവ വിരാമം – എൻ.വി.വിൽസ്

kankettu

പണ്ട് അടുത്ത ബന്ധുവിന്റെ വിവാഹത്തിന് അമ്മ സമ്മാനിച്ച സ്വർണ്ണ നിറങ്ങളോടുകൂടിയ ബോർഡറുള്ള പട്ട് സാരി കിടക്കയിലേക്ക് നിവർത്തുമ്പോൾ മനസ്സിൽ ഒരു തരം നിർവ്വികാരികത ആയിരുന്നു. ഒടിവും ചുളിവും പറ്റാതെ ഇത്രയും കാലം ഭദ്രമായി അലമാരിയിൽ സൂക്ഷിച്ച ഒരു കൂടപ്പിറപ്പ്. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ആദ്യമായി വയസ്സറിയിച്ചപ്പോൾ അടിവയറ്റിൽ വല്ലാത്തൊരു ആന്തലും കൊളിത്തിപ്പറിക്കുന്ന വേദനയും .കൂടെ… Continue Reading

0

പ്രകാശം പരത്തുന്നവര്‍ – അനീഷ്‌ തകടിയില്‍

മീ

മീനാക്ഷി അമ്മന്‍ ———————————— അതൊരു നീണ്ട യാത്രയായിരുന്നു. ദർശനങ്ങളുടെ ഇടനാഴികളിലൂടെ, ദൈവക്കാഴ്ചകളുടെ ഇടങ്ങളിലൂടെ, ഭക്തിയും വിഭക്തിയും പ്രത്യയശാസ്ത്രം മറക്കുന്ന തെരുവുകളിലൂടെ……. യാത്ര അവസാനിച്ചത് വൈഗയുടെ തീരത്ത്. കടുത്ത വേനലിൽ വൈഗ ശോഷിച്ചിട്ടുണ്ട്. അവൾ, പോയ കാലത്തെ പ്രതാപം സ്വപ്നം കണ്ട് ശാന്തമായി ഒഴുകുന്നു. വൈഗയുടെ തീരത്താണ് മീനാക്ഷി ക്ഷേത്രം. ചോള പാണ്ഡ്യ പല്ലവ രാജവംശങ്ങളുടെ നിരവധി… Continue Reading

0

എന്‍റെ ഗ്രാമം (1) -ടി .കെ .രാജേശ്വരി

159880,xcitefun-kerala-villages-6

ശിവന്‍റെ  അമ്പലത്തിലെ സുപ്രഭാതമാണ് ആദ്യം കേൾക്കുക, തൊട്ടു പിന്നാലെ കാവിൽ നിന്നു, കൃഷ്ണന്‍റെ  അമ്പലത്തിൽ നിന്ന് അകമ്പടിയായി സെന്റ്‌ മേരീസ് പള്ളിയിലെ പ്രാർത്ഥനകൾ, ഓത്തുപള്ളിയിലെ ബാങ്കുവിളി, കിളികളുടെ നാമജപം. നാടുണരുകയാണ് നന്മയുടെ പുലരിയിലേക്ക്. ഓരോ വീട്ടിലും വിളക്ക് തെളിഞ്ഞു തുടങ്ങും. ദൈവത്തിന്‍റെ  കയ്യൊപ്പു പതിഞ്ഞതാണീ ഗ്രാമം. എല്ലാ ജാതിമതസ്ഥരുമുണ്ടെങ്കിലും അതിന്‍റെ  പേരിൽ ഒരു അസഹിഷ്ണുതയും കാണിക്കാതെ… Continue Reading

0

‘നാട്യശാസ്ത്രത്തിലെ വൃത്തശാസ്ത്രം’ (കണ്ണാടി)

 _സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍ ഛന്ദശാസ്ത്രത്തെ ഒരു വ്യാകരണശാസ്ത്രമായി മാത്ര ഗണ വൃത്ത നിബന്ധനകളോടെ സമഗ്രമായി അവതരിപ്പിച്ച ആദ്യഗ്രന്ഥം ഭരതമുനിയുടെ നാട്യശാസ്ത്രമാണെന്നു പറയാം. പല ഗവേഷകന്മാരും ബി. സി. രണ്ടാം ശതകത്തോളം പഴക്കം ഈ ഗ്രന്ഥത്തിന് കണക്കാക്കിയിട്ടുണ്ട്. ക്രിസ്തുവിനുമുമ്പ് അഞ്ചാം ശതകത്തില്ത്തന്നെ ഭരതനാട്യം രചിക്കപ്പെട്ടിരിക്കാമെന്ന് അതിന്റെ അതി പ്രാചീനമായ ഭാഷയെ സാദൃശ്യപ്പെടുത്തി മനോമോഹന്‍ഘോഷ് അഭിപ്രായപ്പെടുന്നു. രാമായണത്തിലും മഹാഭാരതത്തിലും നാട്യശാസ്തവിധികളെക്കുറിച്ച്… Continue Reading

7

എണ്ണിയാല്‍ തീരാത്ത കേരളം

keralam

 * രാ രജീഷ് മഴപോലെ പ്രണയം * പഴകിയ മരുന്ന് മണം പരത്തുന്ന വരാന്തകള്‍, മുറുക്കി തുപ്പലുകളും മുറിബീഡികളും സാഹിത്യവും നിറഞ്ഞ ബാത്ത്റൂമുകള്‍, ചപ്പു ചവറുകള്‍ തിങ്ങി നിറഞ്ഞ ഇടനാഴികള്‍, മഞ്ഞചായമുണങ്ങിയ പൂപ്പല്‍ പിടിച്ച ഭിത്തികള്‍, നേരവും കാലവും മാത്രം നോക്കി രോഗികളെ നോക്കാന്‍ വരുന്ന ഡോക്ടര്‍മാര്‍, പിന്നാലെ ഓടി കദന കഥകള്‍ പറഞ്ഞാല്‍ മാത്രം… Continue Reading

8

മൃത്യോർ മഃ

waterfall2

* അനീഷ് തകടിയിൽ * മരണം രംഗബോധമില്ലാത്ത കോമാളി . പതിയിരുന്നു എയ്യുന്നവൻ . അടിവേരോടെ പിഴുതെറിയുന്നവൻ. ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷകളും പ്രത്യാശകളും തകർത്തെറിയുന്നവൻ. നമ്മൾ, പകച്ചു നിൽക്കുന്നവർ. ഈ യാത്ര മരണമുഖത്തിലെക്ക്. പതിവ് യാത്രകൾ പോലെ ഇവിടെ ഞാൻ കാഴ്ചക്കാരൻ അല്ല. കാരണം, തേടുന്നത് എന്റെ സഹോദരപുത്രനെ. അവനെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയിൽ….… Continue Reading

36

അയ്യപ്പനും അവധിക്കാല ഓർമ്മകളും..!!!!

അയ്യപ്പനും അവധിക്കാല ഓർമ്മകളും

■ പദ്മശ്രീ നായർ ■ പതിവു പോലെ ഈ ഞായറാഴ്ചയും ഒമ്പത് മണിക്ക് അമ്മയും മകളും പങ്കെടുക്കുന്ന ടെലഫോണിക് നാട്ടുവിശേഷം പരിപാടി. ഒരുമണിക്കൂറില്‍ അധികം നീണ്ടു പോയി വിശേഷങ്ങൾക്കിടയിൽ അമ്മ പറഞ്ഞു   “ങാ.. പറയാന്‍ മറന്നു.. നമ്മുടെ അയ്യപ്പന്‍ മരിച്ചൂ ട്ടോ. കുറെ കാലായി സുഖല്ല്യാതെ കിടപ്പിലായിരുന്നു..” മനസ്സ് വർഷങ്ങൾ പുറകോട്ടു തിരിച്ചു നടന്നു. കട്ടുറുമ്പും… Continue Reading

10

ജ്യോതിര്‍ ഗമയ: – സോമരാജന്‍ പണിക്കര്‍

jyothir

തൊണ്ണൂറ്റൊമ്പത്‌ ശതമാനവും ഹിന്ദുക്കൾ ഉള്ള ഒരു കുഗ്രാമം ആണ് അരീക്കര. ജാതി വ്യവസ്ഥയുടെ അവശിഷ്ടങ്ങൾ പലതും നില നിന്നിരുന്ന ഒരു കാലമായിരുന്നു എന്റെ കുട്ടിക്കാലം. അരീക്കരയിൽ കുറച്ചു വൻകിട ഭൂ ഉടമകളും ബഹുഭൂരിപക്ഷം ചെറുകിട ഭൂ ഉടമകളും കർഷകരും ഈ രണ്ടു വിഭാഗങ്ങൾക്ക് വേണ്ടി കൃഷിപ്പണിയും വീട്ടു വേലകളും ചെയ്യുന്ന വലിയ ഒരു ദളിത് സമൂഹവും… Continue Reading

16

ഉരുകുന്ന ഖബറുകള്‍ – കപസ് നെല്ലിക്കോട്

urukunna

മരുഭൂമിയിലെ ഈന്തപനകള്‍ സ്വര്‍ണ്ണമുത്തുകള്‍ നിറച്ച വെഞ്ചാമരം പോലെ പൂത്ത്, പാതയോരങ്ങളെ നയന മനോഹരമാക്കി ചൂടിന്‍റെ വരവറിയിച്ചു. ഇവ പൂക്കുമ്പോള് ‍പല ഹൃദയങ്ങളിലും വേദനയുടെ നെരിപ്പോടുകള്‍ ജ്വലിക്കുന്നുണ്ടാകും. കാലപ്പഴക്കത്തില്‍ വിണ്ടുകീറി മുറ്റത്തേയ്ക്കുപേക്ഷിച്ച രാജസിംഹാസനം പോലുള്ള ആ സെറ്റിയില്‍ ചാഞ്ഞുകിടന്ന് മൊഹമ്മദ്‌ക്കാ മുന്നിലെ ആ വലിയ ഈന്തപ്പനയിലേയ്ക്ക് നോക്കി ഒരു നെടുവീര്‍പ്പോടെ നരച്ച രോമങ്ങള്‍ ‍നിറഞ്ഞ നെഞ്ചിലൂടെ കൈകൊണ്ട്… Continue Reading

1

യാത്ര ….മായ സദന്‍

വലിയൊരളവിൽ ശ്യാമളത മനസ്സിലേക്ക് ഉൾക്കൊണ്ട ഏതാനും മണിക്കൂറുകളായിരുന്നു വേനലവിധിയിൽ നടത്തിയ തേക്കടി യാത്ര . ഞരമ്പുകൾ പ്പോലെ നീണ്ടു കെട്ടുപിണഞ്ഞു കിടക്കുന്ന വഴിത്താരയിലൂടെ ഗൈഡിനൊപ്പം നടക്കുമ്പോൾ നിശബ്ദതയുടെ അനന്തമാനങ്ങൾ നമ്മെ നേരിട്ട് തുടങ്ങും . ജീവിതത്തിന്റെ ആവർത്തനങ്ങളെയും , മുരടിപ്പിനെയും ദൂരെ നിർത്തി കാട്ടിലൂടെ അലയുന്ന പലതരം സഞ്ചാരികൾ കണ്ണിനു കുളിര്‍മ്മയേകുന്ന കാഴ്ച്ചയാണ് ..; പേരറിയാത്ത… Continue Reading

15

ജീവിതം ചുരുളുന്നത് – Dileep Diganthanathan

ചേര്‍ത്തല ബസ്റ്റാന്റില്‍ മുഹമ്മയ്ക്കുള്ള ബസ്‌ കാത്ത് നില്‍ക്കുമ്പോഴാണ് തന്‍റെ നേരെ നടന്നടുക്കുന്ന ശിവാജിയെ ചേച്ചി ശ്രദ്ധിക്കുന്നത്. അന്ന് ഞങ്ങള്‍ക്കൊക്കെ വലിയ ഭയമാണ് ശിവാജിയെ. നീട്ടി വളര്‍ത്തിയ സമൃദ്ധമായ മുടിയും, താടിയും മീശയും. സദാ ചുവന്ന് കലങ്ങിയ കുഴിഞ്ഞ കണ്ണുകള്‍. ക്രൂരമായ മുഖഭാവം.   തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം രാത്രികളില്‍ കുന്നുങ്കല്‍ വെളിയിലെ പഞ്ചസാരമണലില്‍ ഉടുമുണ്ട്… Continue Reading

9

നാഗരികതയുടെ കാമുകര്‍ – ഫാസിൽ കെ.എസ്

ഡല്‍ഹി ലേ മേറീഡിയന്‍ ഹോട്ടെലില്‍ വൈകിട്ടത്തെ ട്രെയിനിങ്ങും ശേഷമുള്ള മൃഷ്ടാന്ന ഭോജനവും കഴിഞ്ഞു ഞങ്ങള്‍ വെറുതെ നടക്കാനിറങ്ങിയതായിരുന്നു.  അപ്രതീക്ഷിതമായി, കുലീനയായൊരു സ്ത്രീ വന്നു നെഞ്ചത്തടിച്ച് അംബര ചുംബിയായ ഫ്ലാറ്റ് ചൂണ്ടിക്കാണിച്ചു കരഞ്ഞപേക്ഷിക്കുകയാണ്. അവിടെയാണ് ഞാന്‍ താമസിക്കുന്നത്. ദീര്‍ഘകാലം അസുഖ ബാധിതനായി കിടന്ന ഭര്‍ത്താവ് ഇന്ന് രാവിലെ മരിച്ചു, ഒന്ന് കൂടെ വരണം. പൊതു ശ്മശാനത്തില്‍ കൊണ്ടു… Continue Reading

0

കോളേജുകൾക്ക് സ്വയംഭരണം നല്കുകമ്പോള്‍ – സാജൻ വി.എസ്

ഉന്നത വിദ്യഭ്യാസ മേഖലയില്‍ തത്വദീക്ഷയില്ലാതെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ച ശേഷം നമ്മുടെ ഉന്നത വിദ്യഭ്യാസ രംഗത്ത് നടപ്പാകുന്ന അടുത്ത തുഗ്ലക്കന്‍ പരിഷ്ക്കാരമാണ് സംസ്ഥാനത്തെ സര്ക്കാര്‍, എയ്ഡഡ് കോളേജുകള്ക്കും  പ്രൊഫഷണല്‍ കോളേജുകള്ക്കും  സ്വയംഭരണം നല്കാാനുള്ള തീരുമാനം. അഴിമതിയും സ്വജനപക്ഷപാതവും ഒടുവില്‍ ഉന്നത വിദ്യാഭാസ രംഗത്തിന്റെ മൂല്ല്യ തകര്ച്ച്ക്കും ഈ തീരുമാനം വഴിവെക്കും എന്നതില്‍ സംശയമില്ല. ആദ്യ ഘട്ടത്തില്‍… Continue Reading

5

സൽക്കാരം – By ജസ്ല സബിര്‍

സൽക്കാരവും വിരുന്നുമെല്ലാം ബന്ധങ്ങളെ ഊഷ്മളമാക്കുന്നു . ഞാനും പങ്കെടുത്തിട്ടുണ്ട്‌ പല സൽക്കാരങ്ങളിലും. സൽക്കാരങ്ങൽ അധികവും ഉണ്ടാവുന്നത്‌ വിവാഹത്തോടനുബന്ധിച്ചാണ്. കുടുംബത്തിലേക്ക്‌ പുതുതായി വന്ന അംഗത്തെ വീട്ടിൽ വിളിച്‌ വിരുന്നൊരുക്കാൻ എല്ലാരും തിടുക്കം കാണിക്കും. അത്‌ കൊണ്ട്‌ തന്നെ വിവാഹം കഴിഞ്ഞ്‌ ഒരു മാസത്തിനുള്ളില്‍ പങ്കെടുത്ത വിരുന്നുകളെത്ര , കാസര്ഗോട്ടെക്കും തിരിച്‌ മലപ്പുറത്തേക്കും  വിരുന്നുകള്‍ക്കോടിയാണു ഒരു ദിവസം പോലും… Continue Reading

2

ഒരു പ്രവാസിയുടെ ജീവിതകഥ (രണ്ടാം ഭാഗം) – കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്

(ആദ്യഭാഗം ഇവിടെ വായിക്കുക http://vettamonline.com/?p=14418) ആകാശത്ത് വെള്ള കീറും മുമ്പ് റൂമിന് മുന്നില്‍ നിന്നും ഒരു വാഹനം കരയുന്നത് കേട്ടാണ് ആളുകള്‍ ഉണരുന്നത് .അപ്പോഴും രാത്രി വൈകി ഉറങ്ങിയ സാബിര്‍ എഴുന്നേറ്റില്ല .. മുന്നില്‍ വന്നു നിന്നത് സ്പോണ്‍സര്‍ ആണെന്ന് ആദ്യം തിരിച്ചറിഞ്ഞ യൂസഫ്‌ ഓടി വന്നു സാബിറിനെ തട്ടി വിളിച്ചു. എല്ലാരും എഴുന്നേറ്റു പ്രഭാത… Continue Reading

7

ഒരു പ്രവാസിയുടെ ജീവിത കഥ – കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്

വിരലിലെ കല്ലുമോതിരത്തില്‍ മുത്തി സാബിര്‍ കരയുകയാണ്.. സാബിറ നിന്നെ കാണാതെ മുത്തിനെ കാണാതെ എങ്ങനെ ഉറങ്ങും… മുത്ത്‌ എന്ന് വിളിപ്പേര് ഇട്ട മോന്റെ മുഖമാണ് മുന്നില്‍ . പ്രവാസം തിരഞ്ഞെടുത്ത നിമിഷത്തെ കുറിച്ചോര്‍ത്തു സാബിര്‍ സ്വയം ശപിച്ചു കൊണ്ടിരുന്നു . പുതിയ ജീവിതത്തില്‍ തുറക്കപ്പെട്ട പ്രതീക്ഷകളെ കുറിച്ച് അയാള്‍ വേവലാതി പെട്ടില്ല . ഏറനാട്ടിലെ ഒരു… Continue Reading

9

സ്നേഹ സ്പർശങ്ങൾ – സൈറ മുഹമ്മദ്

കലാമണ്ടലം ഞാന്‍ കണ്ടിട്ടിട്ടില്ലായിരുന്നു.. ഷൊര്‍ണൂര്‍ വഴി പോവുമ്പോഴെല്ലാം ഞാന്‍ ആഗ്രഹിക്കാറുണ്ട്. അവിടെ ഒന്ന് കയറാന്‍. എന്റെ ഇഷ്ടങ്ങളെല്ലാം കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നാത്ത ഓരോ കിറുക്കുകള്‍ എന്ന് പറഞ്ഞ് കളിയാക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ അവിടെ ഒന്ന് പോവാമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ അതു വഴി പോവുമ്പോഴെല്ലാം ആ കെട്ടിടങ്ങള്‍ കണ്ണില്‍ നിന്ന് മായുന്നത് വരെ തിരിഞ്ഞു തിരിഞ്ഞു… Continue Reading

7

എന്താണ് അറബ് – ഇസ്രായീല്‍ പ്രശ്നം? – ജുനൈദ് കെ.കെ

2012  നവംബര്‍ ഇസ്രയേല്‍ – ഗാസാ ആക്രമണം രൂക്ഷമായ സമയത്ത്  ഏറ്റവും കൂടുതല്‍ ബോംബുകള്‍ വീണത്‌ ഫേസ്ബുക്കില്‍ ആണെന്ന് തോനിപോക്കും വിധമാണ്   ഫേസ്ബുക്കിലൂടെ ഭീകര ചിത്രങ്ങള്‍ ചിതറി തെറിച്ചത്‌. നിരപരാധികള്‍ ഇരകളാകുന്ന അന്യായമായ എല്ലാ യുദ്ധങ്ങളും അപലപിക്കപെടെണ്ടത് തന്നെ.. സംശയമില്ല പക്ഷെ  ലോകത്തിലെ  മുസ്ലിങ്ങളെ മുഴുവനും ഇല്ലാതാക്കുന്ന അജണ്ടയുടെ ഭാഗമായി അമേരിക്കയുടെ സഹായത്താല്‍  മുസ്ലിങ്ങളുടെ മേല്‍… Continue Reading

6

മൈസൂർ കല്യാണത്തിന്റെ ഇരക്ക് പറയാനുള്ളത് – സൈറ മുഹമ്മദ്

ഇടക്ക് ഉമ്മയെ കാണാന്‍ വീട്ടില്‍ പോവുമ്പോഴെല്ലാം റെയില്‍വേ സ്റ്റേഷനടുത്തുള്ള ചെറിയ ആ കടയും അതിനകത്തിരിക്കുന്ന മുപ്പത് വയസു തോന്നിക്കുന്ന ആ ചുരീദാറുകാരിയേയും ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു. എന്നെ കാണുമ്പോഴെല്ലാം വിടര്‍ന്നു ചിരിക്കുന്ന ആ മുഖം കാണുമ്പോഴെല്ലാം അവിടെ ഒന്ന് കയറിയാലോ എന്നോര്‍ക്കാറുണ്ട്. അപ്പോഴെല്ലാം പിന്നീടൊരിക്കലാവാമെന്ന് ഒരു പിന്‍ വിളിയില്‍ അതുപേക്ഷിക്കാറാണു പതിവ്. കഴിഞ്ഞ ദിവസം വീടിനടുത്തുണ്ടായിരുന്ന ബാല്യകാലത്തെ… Continue Reading

7

ഓർമ്മകൾ പെയ്യുന്നത് – വനജ വാസുദേവ്

ഇന്നലെ ടെന്നിയുടെ കല്യാണം ആയിരുന്നു. അതില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ അതിയായ സന്തോഷം. എന്‍റെ സഹപാഠി ആയിരുന്നു. എട്ടു തൊട്ടു പത്താം ക്ലാസ്സ്‌ വരെ കുന്നം സ്കൂളില്‍ ഒന്നിച്ചു പഠിച്ചവര്‍. കൊല്ലകടവില്‍ വച്ചായിരുന്നു കല്യാണം. ഞാനും, സ്മിതയും, പിന്നെ എന്‍റെ പ്രിയപ്പെട്ട, ആത്മാര്‍ത്ഥ സുഹൃത്ത് അനിലും. ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു അച്ഛന്‍ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവരോടു… Continue Reading