ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ – എം.കെ.ഖരീം.

കിനാലൂരില്‍ സംഭവിക്കുന്നത്‌ ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണ് . എന്നാലതിനെ മതേതര ജനാധിപത്യ കൂട്ടായ്മയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അത് സോളിഡാരിറ്റി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്.സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. എന്നാല്‍ ചില മതേതര മുഖങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ വോട്ടിനു വേണ്ടി താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് ഗുണകരമാകുകയെ ഉള്ളൂ. വര്‍ഗീയത ഏതുമാകട്ടെ, അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന് കരുതാതെ ചെറുക്കപ്പെടണം . എന്നാല്‍ തികച്ചും ഇടതുപക്ഷ സഹയാത്രികര്‍ എന്ന് പേരുകേട്ടവര്‍ ഇന്ന് ജമാത്തെ ഇസ്ലാമിയുടെ കൂലിയെഴുത്തുകാര്‍ ആകുന്നതു അത്ര സുഖമുള്ള കാര്യമല്ല. അവരാണ് ജമാത്തെ ഇസ്ലാമിക്ക് ഇടതു മുഖം നല്‍കുന്നത്. എന്തിന് , കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പോലും വാരാന്ത്യ മാധ്യമത്തില്‍ തൂലികയുന്തുന്നു. ജമാത്തെ ഇസ്ലാമിയുടെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തെ ഇസ്ലാമിയെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.

മുസ്ലീം പേരുകാര്‍ മുഖ്യധാരയില്‍ അവഗണിക്കപ്പെടുന്നു എന്ന വാദമാണ് മുസ്ലീം തീവ്രവാദികളുടെത് . എന്നാല്‍ മുസ്ലീങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ അവരെ സ്വീകരിച്ചത്, ഇസ്ലാമിനെ മനസിലാക്കിയത് ഖുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിന് , സൗദി അറേബ്യയില്‍ പോലും ഇസ്ലാമിന് ഈ സ്വാതന്ത്ര്യം ലഭിക്കില്ല . അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. സോളിഡാരിറ്റിയും മറ്റും കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പേരുകാരന് ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ.എസ്‌.എസ്‌., എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര്‍ ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീട്ട കുളത്തില്‍ തന്നെയാകും. മനുഷ്യന്‍ ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം. എല്ലാത്തരം മത മൌലീക വാദത്തെയും, വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക തന്നെ വേണം.

 

എം കെ ഖരീം.

55 Comments

 1. മധുരം മലയാളം എന്ന വെബ്‌സൈറ്റിനെ കുറിച്ചു എനിക്ക് തോന്നിയ ഒരു അഭിപ്രായം  ഞാന്‍ പറയാം. നിങ്ങള്‍ പത്രാധിപസമിതിയിലെ കുറെ പേര്‍ക്കും പിന്നെ നിങ്ങളുടെ കുറെ സ്തുതിപാടകര്‍ക്കും ആടിതകര്‍ക്കാനുള്ള ഒരു വേദി. അല്ലാതെ മറ്റൊന്നും ഇതില്‍ നിന്ന് പ്രതീക്ഷിക്കാനില്ല എന്ന് ആദ്യം രണ്ടു ലക്കങ്ങള്‍ ഇറങ്ങിയപ്പോള്‍ തന്നെ മനസ്സിലായി. പുഴ പോലുള്ള ഓണ്‍ലൈന്‍ മാഗസിനുകള്‍ കണ്ടു പദിക്കൂ ദയവായി. അല്ലെങ്കില്‍ ഈ വണ്ടി അധികം മുന്നോട്ട് പോകില്ല, നിങ്ങളുടെ പുസ്തകപ്രകാശന സ്ഥാപനം പോലെ.  

 2. സുരേഷ് ബാബുവിന്റെ കണ്ടുപിടുത്തം കൊള്ളാം. ആടി തിമിര്‍ക്കാനുള്ള വേദി തന്നെയാണ്. സംശയമെന്ത് . ഞങ്ങള്‍ വായനക്കാരനിലേക്ക് എന്ത് എത്തിക്കുന്നു എന്നതില്‍ മാത്രം ശ്രദ്ധ ഊന്നുക. പക്ഷെ നിങ്ങളെ പോലുള്ളവര്‍ക്ക് അത് ബുദ്ധിമുട്ടാവും. വിളറി പിടിച്ച് ഓടേണ്ടി വരും . വര്‍ഗീയ കോമരങ്ങളുടെ കൂടെ. കാരണം ഞങ്ങളുടെ കൂട്ടാളികള്‍ ഒരിക്കലും ഇവരൊന്നുമല്ല. മധുരം മലയാളം മാഗസിന്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ചിലരുടെ വേദി തന്നെയാണ്. നിസ്സംശയം പറയുന്നു. മുന്നോട്ടുവെക്കാന്‍ തെളിഞ്ഞ അല്ലെങ്കില്‍ കരുത്തുറ്റ ആശയങ്ങളുടെ കൂത്തരങ്ങു തന്നെയാണ് . കൂടെ വരുന്നവര്‍ അത് കൂടുതല്‍ വായനക്കാരനിലേക്ക് എത്തിക്കുന്നവരും. രണ്ടു ലക്കത്തിലൂടെ ഞങ്ങളെ ശരിക്കും മനസ്സിലായല്ലോ? ലക്‌ഷ്യം അറിഞ്ഞല്ലോ? പുഴ പോലുള്ള മാഗസിന്‍ അതിന്റെ വഴിക്ക് പൊയ്ക്കോട്ടേ. എന്ത് കണ്ട് പഠിക്കണം എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ബോധം ഉണ്ട്. ഈ വണ്ടി മുന്നോട്ടു പോയികൊണ്ടെയിരിക്കും . നടുക്ക് ഇറങ്ങി നിന്ന് തടസ്സം ഉണ്ടാക്കാതെ മാറിനില്‍ക്കുക.

 3. വല്ലാത്തൊരു അസ്വസ്ഥത സുരേഷ് ബാബു എന്നാ വായനക്കാരന് മധുരം മലയാളം നല്‍കിയിരിക്കുന്നു എന്ന് തീര്‍ച്ച. സാരമില്ല സുരേഷ് ബാബുവേ, എല്ലാം ശരിയാകും. അക്ഷരങ്ങളുടെ ലോകത്ത് കൂടുതല്‍ സമയം ചിലവഴിക്കുക. പിന്നെ ആശയപരമായ അലോസരങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അത് നല്ല ലക്ഷണം ആണെന്നും കരുതുക. ഉള്ളിലുള്ള മാലിന്യങ്ങള്‍ പുറത്തുപോകാന്‍ ഇതുപോലുള്ള സ്ഥലങ്ങളില്‍ നിന്നും അല്പം എടുത്തു ഉള്ളിലാക്കുന്നത് നല്ലതാണ്. അതുകൊണ്ട് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന ഈ അസഹിഷ്ണുത, കഷായം കുടിക്കുന്ന കുട്ടിയുടെ അസഹിഷ്ണുത ആണെന്ന് തിരിച്ചറിയുക.
  ഒരു പാട്ട് മൂളിക്കൊണ്ട്, ആശംസകള്‍…നേരം പോയ്‌..നെരംപോയ്.. നടകാളെ………

 4. വളരെ നന്നായിട്ടുണ്ട് ഖരീം മാഷെ. ഒരു സാധാരണ പൌരന്‍ ചിന്തിക്കുന്നിടത്തു നിന്നാണ് നിങ്ങള്‍ തുടങ്ങിയത്. അഭിനന്ദനങ്ങള്‍. മുസ്ലിം സമുദായത്തിലെ ഒരു കൂട്ടം രാജ്യ ദ്രോഹികള്‍ കാരണം മുസ്ലിം സമുദായത്തെ ഒന്നടങ്കം ദേശ വിരുദ്ധരായി ചിത്രീകരിക്കാനുള്ള ഒരു ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ട്. അതിനെ നമ്മള്‍ ശക്തമായി എതിര്‍ക്കണം. എന്റെ അനുഭവത്തില്‍ എന്റെ ബന്ധുക്കളേക്കാള്‍ എനിക്ക് സ്നേഹവും വാത്സല്യവും തന്നിട്ടുള്ളത് എന്റെ അയല്‍ക്കാരായ മുസ്ലിം കുടുംബമാണ്. ഞങ്ങള്‍ ഒരു കുടുംബം പോലെ ആണ് കഴിയുന്നത്‌. അതുകൊണ്ട്, സങ്കുചിത മനോഭാവങ്ങളെ ഉപേക്ഷിക്കാനും നല്ലത് തിരിച്ചറിയാനും ഈ ലേഖനം ഉപകരിക്കും. 

 5. വൃത്തിഹീനമായ ഒരുതരം പാപവിചാരം ശ്രീസുരേഷ് ബാബുവിനെ പിടികൂടിയിരിക്കുന്നു. മധുരം മലയാളത്തിന്‍രെപുസ്തകപ്രകാശനം നിന്നുപോയെന്നാ രാ പറഞ്ഞത്? മൂന്ന് പുതിയപുസ്തകങ്ങള്‍ ഉടന്‍ ഇറക്കുകയാണ്. അവയില്‍ ഒന്ന് ഒരിംഗ്ലീഷ്‌കവിതാസമാഹാരമാണ്. സ്വപ്ന ബ ജോര്‍ജിന്‍രെ മലയാളം കവിതകളും പ്രസിദ്ധീകരിക്കുന്നുണ്ട്.

 6. ശ്രീ സുരേഷ് ബാബു എന്തിനാണ് ഇങ്ങനെ അസ്വസ്തനാകുന്നത്? താങ്കളെ മുറിപ്പെടുത്തുന്നതായി എന്തെങ്കിലും മാഗസിനില്‍ ഉണ്ടോ? മധുരം മലയാളത്തിനു ഒരു കാഴ്ചപ്പാടുണ്ട്. അക്കാര്യം ആമുഖത്തില്‍ കൊടുത്തിട്ടുണ്ട്. ദയവായി അത് വായിക്കുക. മറ്റൊരു മാധ്യമത്തിന്റെ വഴിയെ പോകാന്‍ ആണെങ്കില്‍ ആ മാധ്യമം മതിയല്ലോ. പൊതുവെ ഇരുട്ടിന്റെ ശക്തികളാണ് വെട്ടം ഭയക്കുന്നത്. ഈ മാഗസിനില്‍ ആരെഴുതുന്നു എന്നതില്‍ കാര്യമില്ല, എന്തെഴുതുന്നു എന്നതാണ് പ്രസക്തം. പിന്നെ മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് അതിന്റെ വഴിയെ പോകുന്നുണ്ട്. വായിച്ചതിനും സമയം ചിലവാക്കിയതിനും നന്ദി. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

 7. കേരളത്തൊലോ ഇന്ത്യ്യിലോ എന്തു ഭീകരതയാണു കാട്ടിയതു?രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയോ?കുട്ടികളുടെമുന്നില്‍ വെച്ചു അദ്ധ്യാപകനെ വെട്ടിക്കൊന്നോ?രാഷ്ട്രീയ ഭീകരതകൊണ്ട് ഏതെങ്കിലും ജില്ലയില്‍ അശാന്തി വിതച്ചോ?കാമ്പസുകളില്‍ മറ്റുസംഘടനകളെ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാനനുവദിക്കാത്തരാഷ്ട്രീയ ഫാസിസം സ്വീകരിച്ചോ?ലാവ്ലിന്‍ ന്റെ പേരില്‍ കട്ടുമുടിച്ചോ?നാദാപുരം പോലുള്ള മേഘലകളില്‍ സംഘ് ശക്തികളെ നാണിപ്പിക്കുന്ന വിധത്തില്‍ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി കലാപങ്ങള്‍ സംഘടിപ്പിച്ചൊ?അതോ ഇടത്തുപക്ഷതൊഴുത്തില്‍ ബുദ്ധിയും വിവേകവും പണയപെടുത്തി കിട്ടുന്നത് നക്കിതിന്നു കമ്യൂണിസ്റ്റ് ഭീകരതകള്‍ക്കു സ്തുതിപാടുന്ന ബുദ്ധിജീവികളെ അവഗണിച്ചൊ?നന്ദിഗ്രാമിലെ പാര്‍ട്ടിനരനായട്ടിനെ മഹത്വവത്ക്കരിക്കാന്‍ മറന്നുപോയൊ

 8. ജമാ അത്തെ ഇസ്ലാമിക്കാര്‍ക്ക് വിമര്‍ശകര്‍ക്ക് മുന്നില്‍ ചോദ്യങ്ങളെ ഉള്ളൂ. ഉത്തരങ്ങളില്ല. ഓരോ ചോദ്യവും ഉത്തരത്തില്‍ നിന്നുള്ള ഒഴിഞ്ഞു പോക്കാണ്. ഏറ്റവും വലിയ കപടതയും… ജമാ അത്തെ ഇസ്ലാമിക്കാര്‍ പൊതുവെ ചോദിക്കുന്ന ചോദ്യമുണ്ട്, അവര്‍ ആളെ കൊന്നോ എന്ന്, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടോ എന്ന്. ഒരു മനുഷ്യനെ കൊല്ലുന്നതിനേക്കാള്‍ എത്ര ഭീകരമാണ് സത്യത്തെ ഒളിച്ചു വയ്ക്കുന്നത്. അത് ദുര്‍വ്യാഖ്യാനം ചെയ്തു ലോകത്തെ തിന്മയിലേക്ക് നയിക്കുന്നത്. അത്തരം പ്രവര്‍ത്തി തലമുറകള്‍ തോറും പടരുന്ന വൈറസാണ്. ഒരു സമൂഹത്തെ , ഇസ്ലാമിക നിയമം ദുര്‍വ്യാഖ്യാനം ചെയ്തു തിന്മയിലേക്ക് എറിഞ്ഞത് ഭീകരതയുടെ പരിധിയില്‍ വരും. ജമാ അത്തെ ഇസ്ലാമിയെയാണ് ഇന്ന് ലോകം ഇസ്ലാമിന്റെ മുഖമായി കാണുന്നത് . ജമാ അത്തെ ഇസ്ലാമി പോലുള്ള ഭീകര ഫാസിസ്റ്റ് സംഘടനകളാണ് ഇസ്ലാമിന്റെ മുഖം വികൃതമാക്കിയത്. ജമാ അത്തെ ഇസ്ലാമി ഇസ്ലാമിന്റെ ശത്രു തന്നെയാണ്. ഏതൊരു അനിസ്ലാമിക രാജ്യത്താണോ ജമാത്തെ ഇസ്ലാമി ഉള്ളത് അവിടെയെല്ലാം അവര്‍ സമാന്തര ഗവര്‍മെന്റ് ആയി പ്രവര്‍ത്തിക്കുന്നു. അവര്‍ ഇസ്ലാമില്‍ വെള്ളം ചേര്‍ക്കുകയാണ്. ‘ലാ ഇലാഹ ഇല്ലല്ല’ എന്നതിന്റെ അര്‍ഥം ‘ ദൈവം അല്ലാതെ മറ്റൊരു ശക്തിയില്ല ‘ എന്നായിരിക്കെ അതിനെ വളച്ചൊടിച്ചു ‘ അനുസരണക്ക് അര്‍ഹന്‍ അല്ലാഹു മാത്രം’ എന്ന് പഠിപ്പിക്കുന്നു. അങ്ങനെ അനുസരണക്ക് അര്‍ഹന്‍ എന്ന എന്ന അര്‍ഥം സ്വീകരിച്ചു അല്ലാഹുവിന്റെതല്ലാത്ത യാതൊരു നിയമവും അംഗീകരിക്കേണ്ടതില്ല എന്ന അവസ്ഥയിലേക്ക് അണികളെ എത്തിക്കുകയും ചെയ്യുന്നു. അവര്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ല. അവരുടെ കാഴ്ചപ്പാടില്‍, അതായത് മൌദൂദിയുടെ സിദ്ധാന്തം അനുസരിച്ച് ഇസ്ലാമിന്റെത് അല്ലാത്ത എല്ലാ ഭരണ ഘടനയും പൈശാചിക ഭരണ ഘടന ആകുന്നു. അങ്ങനെ ഒരു സിദ്ധാന്തം വച്ച് പുലര്‍ത്തുന്നവര്‍ക്ക് എത്രമാത്രം മതേതരര്‍ ആകാന്‍ കഴിയും? എന്തിനു അവര്‍ക്ക് മുസ്ലീം പോലും ആകാന്‍ കഴിയില്ല. ഇന്ത്യയില്‍ മൌദൂദിയന്‍ സിദ്ധാന്തത്തിനു നേരിട്ട് വേരോടാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് അവര്‍ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജമാത്തെ ഇസ്ലാമി ആട്ടിന്‍ തോലിട്ട ചെന്നായയാണ് . ശരിയത്ത് ഒഴിച്ചുള്ള നിയമങ്ങളെ തള്ളി പറയുന്ന ജമാ അത്തെ ഇസ്ലാമി എന്ന സംഘടന വര്‍ഗീയ ഭീകര സംഘടന തന്നെ.

 9. “ജമാത്തെ ഇസ്ലാമി ആട്ടിന്‍ തോലിട്ട ചെന്നായയാണ്…  ”
  oru samshayavum illa… ee kaariathil…..

 10. മധുരം മലയാളം ആദ്യമായാണ്‌ കാണുന്നത്. രൂപഘടനയിലും ചിട്ടയിലും നിലവാരം പുലര്‍ത്തുന്നു. അഭിവാദ്യങ്ങള്‍. എല്ലാ വിധ നന്മയും നേരുന്നു.
  ഞാനൊരു ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനാണ്‌. യാദൃശ്ചികമോ എന്തോ, മധുരം മലയാളത്തിലേക്ക് എനിക്ക് ആദ്യം കിട്ടിയ ലിങ്ക് ഈ പത്രാധിപക്കുറിപ്പാണ്‌. 🙂
  പത്രാധിപക്കുറിപ്പില്‍, കിനാലൂരിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ജമാഅത്തില്‍ അര്‍പ്പിക്കുന്നു. കിനാലൂരിലെ സമരത്തില്‍ സി.പി.എം ഒഴികെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും പങ്കെടുത്തതാണ്‌. കൂടാതെ, ശാസ്‌ത്ര സാഹിത്യ പരിഷത്ത് പോലും സമരക്കാരുടെ വാദങ്ങളെ അനുകൂലിച്ചു കൊണ്ട് പ്രസ്‌താവന നടത്തി. ഇങ്ങനെയൊക്കെയിരിക്കെ, സമരത്തെ ഒരു ജമാഅത്തെ ഇസ്ലാമിയില്‍ പിടിച്ചു കെട്ടുന്നതിന്റെ രാഷ്‌ട്രീയം എന്തണെന്ന് മനസ്സിലായില്ല. അതിനു ശേഷം, ജമാഅത്തിനു മേല്‍ വസ്‌തുതകളില്ലാതെ കുറേ ആരോപണങ്ങളും കണ്ടു. കമന്റുകളും വായിച്ചു. അതിലും തെളിവുകളൊന്നുമില്ലാതെ കാടടച്ചു വെടി വെക്കുകയാണ്‌. കാര്യങ്ങള്‍ അക്കമിട്ട് തെളിവുസഹിതം നിരത്തിയിരുന്നെങ്കില്‍ ചര്‍ച്ച എളുപ്പമാകുമായിരുന്നു. ശരിയായ ധാരണകള്‍ ലഭിക്കുക എന്നതാണല്ലോ ഏതൊരു ചര്‍ച്ചയുടെ ലക്ഷ്യം. നമുക്കും ആ രീതിയില്‍ തന്നെ നീങ്ങാം.
  ഇസ്ലാമിന്റെ സമ്പൂര്‍ണ്ണ സംസ്ഥാപനമാണ്‌ ജമാഅത്ത് ഇസ്ലാമിയുടെ ലക്ഷ്യം. അതിനെക്കുറിച്ച് യാതൊരു സംശയവും വേണ്ട. ഇത്തരമൊരു സമ്പൂര്‍ണ്ണ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നതു കൊണ്ടാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ സേവന-സമര മേഖലകളില്‍ സാമുദായികതയുടെ അതിര്‍‌വരമ്പുകള്‍ കടന്നു വരാത്തത്. പക്ഷെ, ജമാഅത്തിന്റെ സേവന-സമരങ്ങളെല്ലാം മുഖം‌മൂടികളാണെന്നാണ്‌ പിണറായി അടക്കമുള്ള വിമര്‍ശകരുടെ ആരോപണം. അപ്പോള്‍ ചോദ്യം ഇങ്ങനെ ചോദിക്കണം. ജാതി മത ഭേദമന്യേ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി സേവന-സമര രംഗത്തിറങ്ങാന്‍ ഇസ്ലാം ആഹ്വാനം ചെയ്യുന്നുണ്ടൊ? ഉണ്ട് എന്നാണ്‌ ഉത്തരമെങ്കില്‍ ഇസ്ലാമിനെ ആദര്‍ശമായി പ്രഖ്യാപിച്ച ജമാഅത്തിന്റെ സേവന-സമര മുഖങ്ങളെ മുഖം‌മൂടി എന്ന് വിളിക്കുന്നത് അര്‍ഥശൂന്യമല്ലേ? ഇസ്ലാമിനു അങ്ങനെയൊരു മുഖമില്ല എന്നാണ്‌ ഉത്തരമെങ്കില്‍ അത് തെളിവുസഹിതം വ്യക്തമാക്കേണ്ടത് ജമാഅത്തിനെതിരെ ആരോപണം ഉന്നയിക്കുന്നവരാണ്‌.

 11. ‘ഇസ്ലാമിന്റെ സമ്പൂര്‍ണ്ണ സംസ്ഥാപനമാണ്‌ ജമാഅത്ത് ഇസ്ലാമിയുടെ ലക്ഷ്യം.’
  എന്താണ് ഇതുകൊണ്ട് സഹോദരന്‍ ഉദ്ദേശിക്കുന്നത്? ഇന്ത്യയിലുള്ള  എല്ലാവരേയും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്നതോ? അതോ ഇസ്ലാമില്‍ വിശ്വസിക്കാത്ത എല്ലാവരെയും കൊന്നൊടുക്കാനുള്ള ഗൂഡാലോചന നടത്തുക എന്നതോ? ഒന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. താങ്കള്‍ക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍  കഴിഞ്ഞത് തന്നെ ഭാരതം എന്ന എന്ന മഹത്തായ പാവനമായ രാജ്യത്തിന്റെ വിശാലമനസ്കത കൊണ്ട് മാത്രമാണ്. ഭാരതം എന്ന രാജ്യം ഹിന്ദു രാജ്യമാണ്. എന്ന് വച്ചാല്‍ ബി. ജെ. പി. ക്കാര്‍ പറയുന്നത് പോലെ ഹിന്ദുക്കളുടെ രാജ്യം എന്നല്ല. ഹൈന്ദവ സംസ്കാരത്തില്‍ കെട്ടിപ്പടുത്തുയര്‍ത്തിയ ഒരു വലിയ രാജ്യം. ഒരു ക്രിസ്ത്യാനി ആണെന്ന് പറയാന്‍ അഭിമാനം ഉണ്ടെന്നിരിക്കെ തന്നെ എന്റെ സിരകളിലൂടെ  ഒഴുകുന്ന രക്തത്തിന് ഒരു ഹൈന്ദവ പാരമ്പര്യം ഉണ്ടെന്നു പറയാനും ഞാന്‍  അഭിമാനിക്കുന്നു. അത് നിഷേധിക്കാന്‍ ഒരു ഇന്ത്യക്കാരനും കഴിയില്ല. അങ്ങനെ നിഷേധിച്ചാല്‍ ഒരു ഭാരത പൌരനായി ഈ മണ്ണില്‍ ജീവിക്കുവാന്‍ അവനു അവകാശമില്ല. ഹൈന്ദവ സംസ്കാരത്തില്‍ കെട്ടിപ്പടുത്ത നമ്മുടെ പ്രതിജ്ഞയും ദേശീയ ഗാനവും അംഗീകരിക്കാന്‍ കഴിയാത്ത നിങ്ങള്‍ പറയുന്നത് രാജ്യസ്നേഹമോ അത് രാജ്യദ്രോഹമോ? ഒരു ചിന്ത ഞാന്‍ തരാം. കുറെ ഹൈന്ദവ വിശ്വാസികള്‍ സൗദി അറേബ്യയില്‍ ഒത്തുകൂടി നമ്മള്‍ ബഹു ദൈവം എന്ന സങ്കല്‍പ്പത്തില്‍ ജീവിക്കുന്നവരാണ് കൃഷ്ണനും ശിവനും രാമനും ഒക്കെയാണ് ദൈവങ്ങള്‍ സൗദി അറേബ്യയില്‍ ഹൈന്ദവ മതത്തിന്റെ ‘സമ്പൂര്‍ണ്ണ സംസ്ഥാപനമാണ്‌’ നമ്മുടെ ലക്‌ഷ്യം എന്നൊക്കെ പറഞ്ഞു യോഗം കൂടിയാല്‍ എന്തായിരിക്കും സ്ഥിതി? മറ്റൊന്നുമില്ല. തലയും ഉടലും വേറെ വേറെ കിടക്കും. അപ്പോള്‍ നിങ്ങള്‍ ന്യായം പറയും അത് അവരുടെ നിയമം അങ്ങനെ ആയതു കൊണ്ടാണെന്ന്. ആ നിയമം എങ്ങനെ ഉണ്ടായി? ഇസ്ലാം മതം അനുശാസിക്കുന്ന നിയമങ്ങള്‍. അവിടെയാണ് ഇന്ത്യയുടെ മഹത്വം കാണേണ്ടത്. ഇവിടെ ആര്‍ക്കും എന്തുമാകാം. മതവും സംസ്കാരവും നിലനിര്‍ത്താന്‍ ആരും തെരുവില്‍ ഇറങ്ങേണ്ട ആവശ്യമില്ല. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ സ്വന്തം മതത്തിലെ നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു അതിനെ വളര്‍ത്തുക. ചിന്തിക്കാനുള്ള പ്രായം ആകുമ്പോള്‍ തന്റെ മതം നല്ലതെന്ന് തോന്നിയാല്‍ അവന്‍ അതില്‍ ഉറച്ചു നില്‍ക്കും. അല്ലെങ്കില്‍ അവന്‍ അത് ഉപേക്ഷിക്കും. അതിനു നിങ്ങള്‍ക്കെന്തു നഷ്ട്ടം? ഖരീം മാഷ്‌ പറഞ്ഞത് പോലെ നിങ്ങള്‍ കുറെ പേര്‍ കാരണം ഇസ്ലാം മതത്തിന്റെ ചീത്ത വശം മാത്രമേ മറ്റുള്ളവര്‍ കാണുന്നുള്ളൂ. ഒരായിരം നന്മകള്‍ ഉള്ള മതമാണ്‌ ഇസ്ലാം മതം. ദയവായി നബിയുടെ വചനങ്ങള്‍ നിങ്ങളുടെ നിലനില്‍പ്പിനു വേണ്ടി വളച്ചൊടിക്കാതിരിക്കുക. അവസാനം സഹോദരനോട് ഒരു ചോദ്യം കൂടി. മതമോ രാജ്യമോ ഇതാണ് നിങ്ങള്ക്ക് വലുത്? എന്നോട് ചോദിച്ചാല്‍ ഞാന്‍ ആലോചിക്കില്ല. ഒരു ഉത്തരമേ പറയു. ഒരു ക്രിസ്ത്യാനി ആയി അറിയപ്പെടുന്നതിലും ഞാന്‍ അഭിമാനിക്കുന്നത് ഒരു ഭാരതീയനായി അറിയപ്പെടുന്നതാണ്.രാജ്യത്തെക്കാള്‍  നിങ്ങള്‍ ക്ക് വലുത് മതമാണെങ്കില്‍ നിങ്ങളെ വിളിക്കാന്‍ എനിക്ക് ഒരു വാക്കേ ഉള്ളു. രാജ്യദ്രോഹികള്‍. ജയ്‌ ഹിന്ദ്‌!  

 12. ‘ഇസ്ലാമിന്റെ സമ്പൂര്‍ണ്ണ സംസ്ഥാപനമാണ്‌ ജമാഅത്ത് ഇസ്ലാമിയുടെ ലക്ഷ്യം.’

  ഇതിന്റെ അര്‍ഥം ആര്‍ക്കും മനസ്സിലാക്കാം. ശരിയത്‌ ഒഴിച്ചുള്ള നിയമങ്ങള്‍ അംഗീകരിക്കണ്ട എന്ന് ആ വാചകത്തില്‍ അടങ്ങിയിട്ടുണ്ട്. ‘ ലാ ഇലാഹ ഇല്ലല്ലാ ‘ എന്നത് ആരാധനയുമായി ബന്ധപ്പെട്ട വിഷയമാണ്. ആരാധനയ്ക്ക് അര്‍ഹന്‍ ദൈവം മാത്രമാണെന്ന്. അത് ഈ ലോകത്തുള്ള ഒരു മതത്തിനോ രാജ്യത്തിനോ എതിരല്ല . അതാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. എന്നിട്ടും മൌദൂദി അത് വളച്ചൊടിച്ചു ‘ അനുസരണക്ക് അര്‍ഹന്‍ ദൈവം മാത്രമാണ് ‘ എന്നാക്കി. ആ കണ്ടുപിടുത്തം മറ്റു മതങ്ങള്‍ക്ക്, രാജ്യങ്ങള്‍ക്ക്, ഇസ്ലാമിന് പോലും എതിരാണ് . ആയിരത്തിലേറെ വര്‍ഷം പഴകമുള്ള നബിചര്യക്ക്‌ എതിരാണ് ഇന്നലെ വന്ന മൌദൂദി എന്ന കുട്ടി മുല്ലയുടെ ഫത്‌വ . ജമാ അത്തെ ഇസ്ലാമി മുസ്ലീങ്ങള്‍ക്കിടയില്‍ പോലും ഭിന്നിപ്പുണ്ടാക്കി . ഞാന്‍ അഞ്ചു നേരം നിസ്കരിക്കുന്ന ഒരു മുസ്ലീം വനിതയാണ്‌. എന്റെ ആരാധനയെ പോലും അപകടപ്പെടുത്തുന്ന സിദ്ധാന്തങ്ങളാണ് മൌദൂദിയുടേത്. മൌദൂദിയെ പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന ജമാ അത്തെ ഇസ്ലാമി സുഹൃത്തുക്കള്‍ ഒരു കാര്യം ഓര്‍ക്കുക, ശൈത്താന്‍ കുര്‍-ആന്‍ ഓതിയ അത്രയും മൌദൂദി ഓതിയിട്ടില്ല എന്ന്. ഖരീം മാഷിനെ പോലെയുള്ള എഴുത്തുകാരുടെ കുറവാണ് ഇന്ന് മുസ്ലീം സമുദായം അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് കാരണം. മാഷേ, എഴുതുക, എന്റെ പ്രാര്‍ത്ഥന എപ്പോഴും അങ്ങേക്കുണ്ടാകും.

 13. ‘ഇസ്ലാമിന്റെ സമ്പൂര്‍ണ്ണ സംസ്ഥാപനമാണ്‌ ജമാഅത്ത് ഇസ്ലാമിയുടെ ലക്ഷ്യം.’
  പൂച്ച് പുറത്തായത് കണ്ടില്ലേ? ഇത് പറയിപ്പിക്കണം . അതായിരുന്നു ഒരു ഉദ്ദേശ്യം പത്രാധിപര്‍ക്ക് . അത് ലക്‌ഷ്യം കണ്ടു . ഇനി ഇവരെ തിരിച്ചറിയാലോ…

 14. പ്രിയ ഷാബു തോമസ്,

  വൈകാരികത നമ്മെക്കൊണ്ട് കാണാപ്പുറം വായിപ്പിക്കും. അതാണ്‌ ഷാബുവിനു സംഭവിച്ചത്. ഇസ്ലാമിന്റെ സംസ്ഥാപനം എന്ന് ഞാന്‍ പറഞ്ഞതിനു ‘ഇസ്ലാമില്‍ വിശ്വസിക്കാത്ത എല്ലാവരെയും കൊന്നൊടുക്കാനുള്ള ഗൂഡാലോചന നടത്തുക’ എന്ന അര്‍ഥം താങ്കള്‍ കൊടുത്തതെന്തിനാണാവോ? ഏറെ പറഞ്ഞതിനു ശേഷം താങ്കള്‍ തന്നെ പറയുന്നു, ‘ഒരായിരം നന്മകള്‍ ഉള്ള മതമാണ്‌ ഇസ്ലാം’. എങ്കില്‍ പിന്നെ, ഈ ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ മാത്രം എന്തിനാണ്‌ എതിര്‍ക്കുന്നത്? ഒന്നുകില്‍ അതിന്റെ ഭരണഘടനയില്‍ ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയവിദ്വേഷം വിളമ്പണം, അല്ലെങ്കില്‍ ഇന്ത്യയില്‍ അതിന്റെ കഴിഞ്ഞ 70 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള മനുഷ്യത്വ/രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കണം, അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തകരോ നേതാക്കളൊ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിരിക്കണം. നമ്മുടെ നാട്ടിലെ രാഷ്‌ട്രീയപാര്‍ട്ടികള്‍ പാര്‍ടിക്കു വേണ്ടി മനുഷ്യനെ പച്ചക്കു കൊല്ലുന്നു, വര്‍ഗിയ കലാപങ്ങള്‍ നടത്തുന്ന ഒട്ടേറെ സംഘങ്ങള്‍. പക്ഷെ, ജമാഅത്തിനെതിരെ ഇത്തരത്തില്‍ യാതൊരു ആരോപണവും വന്നില്ല. അപ്പോള്‍ പിന്നെ എന്താണാവോ ജമാഅത്തിനുള്ള കുഴപ്പം?  അതു കൊണ്ടാണ്‌ ഞാന്‍ എന്റെ ആദ്യത്തെ കമന്റില്‍ പറഞ്ഞത്, ഇന്നാലിന്ന കാരണങ്ങളാല്‍ ജമാഅത്തിനെ എതിര്‍ക്കുന്നു എന്ന രീതില്‍ കാര്യങ്ങള്‍ അക്കമിട്ട് അവതരിപ്പിക്കുക. എങ്കില്‍ ചര്‍ച്ച കൂടുതല്‍ എളുപ്പമാകുമായിരുന്നു.

  പിന്നെ ഷാബു ബായി, ഇന്ത്യയുടെ സംസ്കാരം ഹൈന്ദവ സംസ്കാരമാണെന്നത് താങ്കള്‍ ചരിത്രം പഠിക്കാത്തതു കൊണ്ടു തോന്നുന്നതാണ്‌. ഇന്ത്യ മുന്‍‌പ് പല പല നാട്ടു രാജ്യങ്ങളായിരുന്നു. ഏഴു നൂറ്റാണ്ടൊളം ഇന്ത്യയുടെ ഭുരിപക്ഷ പ്രദേശം മുസ്ലിം ഭരണകൂടം ഭരിച്ചിട്ടുണ്ടു. ഇന്ത്യ ഇന്നത്തെ ഇന്ത്യയായത് 1947-നു ശേഷമാണ്‌. ഇന്ത്യയുടെ സംസ്‌കാരം ‘നാനാത്വത്തില്‍ ഏകത്വം’ ആണ്‌. നമ്മുടെ പ്രതിജ്ഞയും ദേശീയ ഗാനവും  ഹൈന്ദവ സംസ്കാരത്തില്‍ കെട്ടിപ്പടുത്തതാണെന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങളൊന്നും ഇനി വിളിച്ചു കൂവരുത് സഹോദരാ.
  രാജ്യമാണോ മതമാണൊ വലുതെന്ന ചോദ്യം അച്ഛനാണൊ അമ്മയാണോ വലുതെന്ന തരത്തിലുള്ള ബാലിശമായ ചോദ്യമാണ്‌. രണ്ടിനേയും ഒരു പോലെ സ്‌നേഹിക്കുക. ഭൂമിശാസ്‌ത്രപരമായി നാം ഇന്ത്യനാണ്‌. നാം ഇവിടെ ജനിച്ചു, ഇവിടെ ജീവിക്കുന്നു. അതു കൊണ്ടു തന്നെ നമ്മുടെ രാജ്യത്തെ നാം സ്‌നേഹിക്കുന്നു. അതിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ജീവിതത്തില്‍ നാം നമ്മുടെ പ്രത്യയശാസ്ത്രത്തെ പിന്‍‌തുടരുന്നു (അതു മാര്‍‌ക്‌സിസമോ ഇസ്ലമോ ഹിന്ദുത്വമോ എന്തുമാവട്ടെ.)
  ഒരു കൂട്ടം ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമടങ്ങിയ ഒരു സാമ്പ്രദായിക ‘മതം’ ആണ്‌ ഇസ്ലാം എന്ന ചിന്തയില്‍ നിന്നും പുറത്തു കടന്നു വേണം ജമാഅത്തെ ഇസ്ലാമിയെ വായിക്കാന്‍. മൂല്യവത്തായ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യമിടുന്ന പ്രായോഗിക നൈതിക ക്രമമാണ് ഇസ്‌ലാം.

  ഇന്ത്യയില്‍ മാര്‍ക്സിസവും, കമ്യൂണിസവും മറ്റും ആദര്‍ശമായി അംഗീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കില്‍, ഇസ്ലാമിനെ ആദര്‍ശമായി അംഗികരിച്ചു കൊണ്ട് പ്രവര്‍ത്തിക്കാനും അനുവാദമുണ്ട്. മനം‌മാറ്റത്തിലൂടെ വ്യ്വസ്ഥാമാറ്റം എന്നതാണ്‌ ജമാഅത്തെ ഇസ്ലാമിയുടെ മാര്‍ഗം. ആദര്‍ശത്തില്‍ ബലാല്‍കാരം പാടില്ല എന്നു പഠിപ്പിച്ച ഇസ്ലാമാണ്‌ അതിന്റെ അടിത്തറ. മുഴുവന്‍ മനുഷ്യരും ഒരു ദൈവത്തിന്റെ സൃഷ്‌ടികളാണ്‌ അതുകൊണ്ടു തന്നെ സഹോദരങ്ങളുമാണ്‌ എന്ന് പഠിപ്പിച്ച ഇസ്ലാം.  അതുകൊണ്ടാണ്‌ അതിന്റെ സേവന-സമര രംഗങ്ങളില്‍ സാമുദായികതയുടെ അതിര്‍‌വരമ്പുകള്‍ കടന്നുവരാത്തത്. കഴിഞ്ഞ 70 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ സമാധാനപരമായി മാത്രം പ്രവര്‍ത്തികുന്നതും അതുകൊണ്ടു തന്നെ.

  ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു, എന്താണ്‌ ജമാഅത്തെ ഇസ്ലാമിയില്‍ നിങ്ങള്‍ കാണുന്ന പ്രശ്‌നം. ജമാഅത്തിനെ ജമാഅത്തില്‍ നിന്നും പഠിക്കാന്‍ ഞാന്‍ സ്‌നേഹപൂര്‍‌വം ക്ഷണിക്കുകയാണ്‌, ശത്രുക്കളില്‍ നിന്നല്ല ജമാഅത്തിനെ പഠിക്കേണ്ടത്.

 15. പ്രിയ ഗിരീഷ് വര്‍മ,

  താങ്കളുടെ ബ്ലോഗ് ഞാന്‍ വായിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ താങ്കളെ എനിക്കറിയാം, താങ്കള്‍ക്ക് എന്നെ അറിയില്ലെങ്കിലും. 🙂

  താങ്കള്‍ ഇവിടെ പറഞ്ഞതു പോലെ, ഒരു പൂച്ച് പുറത്തു ചാടിയതായി വലിയൊരു കണ്ടൂപിടുത്തമായി അവതരിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല.  പണ്ടു മുതല്‍‌ക്കെയുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതാണ്‌ ഈ ലക്ഷ്യം. പുസ്‌തകശാലകളില്‍ വാങ്ങാന്‍ കിട്ടും ജമാഅത്തിന്റെ ഭരണഘടന.

  ഈ ലക്ഷ്യത്തിനര്‍ഥം, ഒരു സാമുദായികമതത്തെ ഇവിടെ സ്ഥാപിക്കുക എന്നതല്ല. മുഴുവന്‍ മനുഷ്യരേയും ഉള്‍കൊള്ളുന്ന മൂല്യവത്തായ ജീവിതവ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യമിടുന്ന പ്രായോഗിക നൈതിക ക്രമത്തെ പ്രചരിപ്പിക്കുക എന്നാണര്‍ഥം. പ്രചരിപ്പിക്കുക മാത്രമല്ല, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക കൂടി ജമാഅത്ത് ചെയ്യുന്നു. അപ്പോള്‍ അശരണരെ സഹായിക്കേണ്ടി വരും, മര്‍ദ്ദിതനോടൊപ്പം അവന്റെ അവകാശങ്ങള്‍ക്ക് സമരത്തിനിറങ്ങേണ്ടി വരും, ജനദ്രോഹനടപടികള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തേണ്ടി വരും. പലിശയില്ലാത്ത വായ്‌പാവ്യവസ്ഥകള്‍ സ്ഥാപിക്കേണ്ടി വരും. മദ്യത്തിനും വ്യഭിചാരത്തിനുമെതിരെ ശബ്‌ദമുയര്‍ത്തേണ്ടി വരും. വെറും പള്ളികളില്‍ ഒതുങ്ങിക്കൂടുന്ന ഒരു മതത്തെ സംസ്ഥാപിക്കുകയല്ല ലക്ഷ്യമെന്നര്‍ഥം. നന്മയെ സംസ്ഥാപിക്കുക, തിന്മയെ എതിര്‍ക്കുക. ഇതാണ്‌ ലക്ഷ്യത്തിന്റെ മറ്റൊരു രൂപം. ഈ ലക്ഷ്യത്തിനു വേണ്ടി സമാനമനസ്‌കരുമായി ജാതി-മത വ്യത്യാസമില്ലാതെ യോജിച്ച് പ്രവര്‍ത്തിക്കുന്നു.

  താങ്കള്‍ക്ക് അത്തരമൊരു മനസ്സുണ്ടെങ്കില്‍, താങ്കളോടൊപ്പം പ്രവര്‍ത്തിക്കാനും ജമാഅത്ത് തയ്യാറാണ്‌.

 16. സമാധാനപരമായി ഒരാശയം പ്രചരിപ്പിക്കാൻ ഇന്ത്യയിൽ ആർക്കും അവകാശമുണ്ട്.
  അന്യന്റെ സ്വാതന്ത്രം ഹനിച്ചുകൊണ്ടോ കീഴ്പെടുത്തിക്കൊണ്ടോ അവനെ അധിനിവേശിച്ചോ ആകുമ്പോഴാണൂ
  അതു ഭീകരവാദമാവുന്നത്.അതു കമ്മ്യൂണൈസത്തിലേക്കാണെങ്കിലും ഇസ്ലാമിലേക്കാണെങ്കിലും
  ഹിന്ദുയിസത്തിലേക്കാണെങ്കിലും ഒരേപോലെയാണു.ഒരു മുസ്ലിമിന്റെ കടമ ഇസ്ലാമിലേക്കു വാക്കുകൊണ്ടും
  ജീവിതം കൊണ്ടും പ്രബോധനം ചെയ്യുകയെന്നതാണൂ.അവന്റെ ജീവിത ദർശനമുള്ള, ജീവിതത്തിന്റെ
  സമസ്ഥമേഘലകളെയും സമഗ്രമായി ഉൾക്കൊള്ളുന്ന ഖുർ‌ആൻ അനുസരിച്ചു ജീവിക്കുന്ന മുസ്ലിമിനു സാമൂഹികപ്രശ്നങ്ങളെ
  ഏറ്റെടുക്കേണ്ടി വരും.വിശക്കുന്നവനു ആഹാരമവൻ എത്തിക്കണം,രോഗിക്ക് ചിക്തസ,
  നാവില്ലാത്തവന്റെ നാവ്,നീതിനിഷേധിക്കുന്നവനു നീതി,കുടിയിറക്കപ്പെടുന്നവന് അത്താണീ എന്നിവയൊക്കെ അവനാവണം.
  ജനപക്ഷത്തെ മറന്നുപോയ സി പി എം ഉം ഡിഫിയും സോളിഡാരിറ്റിക്കു കിട്ടുന്ന മൈലേജ് കണ്ടു വിറളി പിടിക്കുന്നതിൽ കാര്യമില്ല.
  വികസനത്തിനെതിരയല്ല സമരം.ഭ്രാന്തമായ വികസനത്തിനെതിരാണു.അതു വെറും സമരമല്ല.സമാന്തരമായ
  പദ്ധതികൾ മുന്നിൽ വെച്ചുകൊണ്ട് ബദൽ ശ്രമങ്ങൾ അധ്വാനംകൊണ്ടും പണം കൊണ്ടും ഒരുക്കി കൊടുത്തിട്ടാണു ഈ സമരം.
  സവർണ്ണരും സമ്പന്നരും അടക്കിവെച്ച മാധ്യമമേഘലയിൽ ഒരു മാധ്യമം വന്നതു കൊണ്ടാണൂ കേരളത്തിൽ മാധ്യം വിപ്ലവമുണ്ടായതു.
  ബദൽ മാധ്യമസംസ്ക്കാരത്തിലൂടെ.അല്ലാതെ കുടിച്ചും പുകച്ചുൻ ദാർശനിക വിടുവായത്തങ്ങൾ വിളിച്ചു പറഞ്ഞും
  കാലം കഴിക്കാൻ ആർക്കും കഴിയും.മണ്ണിലിറങ്ങാനും മനുഷ്യരെ ക്കാണാനും ശ്രമിക്കാത്തവരുടെ വേദാന്തങ്ങൾ ജനം തള്ളിക്കളയും.
  അല്ലയോ മനുഷ്യരേ എന്നേ ഖുര്‍ആന്‍ അഭിസംബോധനചെയ്തത്.അല്ലാതെ തൊഴിലാളി വര്‍ഗ്ഗമേയെന്നല്ല.
  സംഘട്ടനത്തിലല്ല സംവാദത്തിലും സൌഹ്രുദത്തിലൂടയുമാണു ഇസ്ലാം ജനങ്ങളിലേക്കെത്തേണ്ടതെന്ന
  കാഴ്ച്ചപ്പാടാണു ഇസ്ലാമിന്റേതു.വര്‍ഗ്ഗരാഷ്ട്രീയമെന്നത് പലപ്പോഴും സി പി എം ഉം ബുദ്ധിജീവികളും ഒരോ ഇലക്ഷന്‍
  വരുമ്പോഴും സാമുദായിക രാഷ്ട്രീയവും വര്‍ഗ്ഗീയ രാഷ്ട്രീയവുമാക്കിയിട്ടുണ്ട്.വികസനമെന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയക്കു
  വേണ്ടി അടിസ്ഥാനവര്‍ഗ്ഗത്തെ കുടിയിഴിപ്പിക്കുന്ന മാഫിയാപദ്ധതിയാവുമ്പോള്‍ അനുകൂലിക്കുന്നത്
  സഖാക്കന്മാരായാലും ജനങ്ങളെതിര്‍ക്കും.

 17. കഷ്ടം! എന്ന്‍ സഹതപിക്കാനേ എനിക്ക് കഴിയു ഡ്രിസില്‍ സഹോദരാ. ഒന്ന്, നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നു. അതിനുള്ള ഉത്തരം ഖരീം മാഷ്‌ തന്നെ തന്നു കഴിഞ്ഞു. തലമുറകളുടെ തലച്ചോറുകളിലേക്ക് നിങ്ങള്‍ മതഭ്രാന്തിന്റെ  അണക്കെട്ട് തുറന്നുവിടുന്നു. ഒരുതരം മാനസികമായ തീവ്രവാദപ്രവര്‍ത്തനം. നിങ്ങള്‍ കരുതുന്നു നിങ്ങളാണ് ഇസ്ലാം മതത്തിന്റെ പ്രതിനിധി എന്ന്. അല്ല സഹോദരാ. ആ ധാരണ തെറ്റാണു. 5 നേരം നിസ്കരിക്കുന്ന ശുദ്ധമായ മനസ്സുള്ള രാജ്യത്തെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ഒരുപാട് നല്ല മുസ്ലിം സഹോദരന്മാര്‍ ഈ രാജ്യത്തുണ്ട്. അവരാണ് ഇസ്ലാമിന്റെ പ്രതിനിധികള്‍. പിന്നെ, ഹൈന്ദവം എന്നാ വാക്കിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതെന്‍റെ കുറ്റമല്ല. നിങ്ങളുടെ സങ്കുചിത മനോഭാവം കൊണ്ടാണ്. ഹിന്ദു എന്നത് ഒരു മതമല്ല. ഒരു പുരാണത്തിലും  ഉപനിഷിത്തിലും ഒന്നും ഹിന്ദു എന്ന വാക്ക്  കാണാന്‍ കഴിയില്ല. കാരണം അതൊരു സംസ്കാരമാണ്. ആ സംസ്കാരത്തില്‍ ആണ് എന്‍റെ പൈതൃകത്തിന്റെ  വേരുകള്‍ എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ പറയുന്നു ഇവിടെ മുസ്ലിം രാജാക്കന്മാര്‍ ഭരിച്ചിരുന്നുവെന്നു. ആ രാജാക്കന്മാര്‍ ഈ മണ്ണില്‍ മുസ്ലിങ്ങളായി ജനിച്ചു ഭരിച്ചവരാണോ? അല്ല. ബ്രിട്ടീഷ്‌ കാരെ പോലെ തന്നെ അധിനിവേശത്തിനു വന്നവര്‍. ബ്രിട്ടീഷ്‌ കാരും ക്രൈസ്തവ അപ്പോലോസ്തന്മാരും   മുഗള്‍ രാജാക്കന്മാരും അടക്കമുള്ള വിദേശികള്‍ അവരുടെ കാമാസക്തി തീര്‍ക്കാന്‍  ഈ മണ്ണില്‍ പാകിയ അവിഹിത ഗര്‍ഭങ്ങളില്‍ പാരമ്പര്യം കാണുന്നവര്‍ ഒരുപാടുണ്ടാവും. പക്ഷെ, ഞാന്‍ ആ ഗണത്തില്‍ പെടുന്നവന്‍ അല്ല. പിന്നെ, ദേശീയ ഗാനവും പ്രതിജ്ഞയും. അതില്‍ ഉപരിപ്ലവമായി സംസ്കാരത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും അതില്‍ നമ്മുടെ സംസ്കാരം പ്രതിഫലിക്കുന്നുണ്ട്. അത് നിങ്ങള്‍ കാണാതെ പോകുന്നത് നിങ്ങളുടെ ചിന്തകളുടെ വേരുകള്‍ക്ക് ബലം പോരാഞ്ഞിട്ടാണ്. ‘ ഭൂമിശാസ്‌ത്രപരമായി നാം ഇന്ത്യനാണ്‌.’ എന്താണ് ഈ വാചകത്തിന് പിന്നില്‍ ഒളിഞ്ഞു കിടക്കുന്നത്? സാംസ്കാരികപരമായി നിങ്ങള്‍ ഇന്ത്യന്‍ അല്ലെ? അതെ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങളെ അന്ഗീകരിച്ചുകൊണ്ട് ഈ സംവാദം ഇവിടെ നിര്ത്തുന്നു.  അല്ല എന്നാണു ഉത്തരമെങ്കില്‍ നിങ്ങള്‍ അണിഞ്ഞിരിക്കുന്നത് ആദര്‍ശത്തിന്റെ പൊയ്മുഖമാണ്‌. ഈ മണ്ണില്‍ ജനിച്ചത് കൊണ്ട് മാത്രമല്ല ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നത്. ഈ സംസ്കാരത്തില്‍ ജനിച്ചതുകൊണ്ടാണ്. നിസ്സാരകാര്യങ്ങളുടെ പേരും പറഞ്ഞു താലികെട്ടിയ ഭാര്യയെ മൂന്നു വാക്കുകള്‍ പറഞ്ഞു തെരുവിലേക്ക് ഇറക്കി വിടുന്നപോലുള്ള  കാലഹരണപ്പെട്ട കാടന്‍ നിയമങ്ങളുടെ വക്താക്കള്‍ അല്ലെ നിങ്ങള്‍. അത്തരം നിയമങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതാണ് നിങ്ങള്‍ ചെയ്യുന്ന കുറ്റം. 

 18. പ്രിയ ഷാബു തോമസ്,രണ്ട് കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍‌കിയാന്‍ നന്നായിരുന്നു.
  1. അന്ധമായ മുന്‍‌വിധികളുമായി വല്ലതുമൊക്കെ പറഞ്ഞു പോകാതെ, താങ്കള്‍ അക്കമിട്ട് തെളിവു സഹിതം പറയുക. ജമാഅത്തെ ഇസ്ലാമിയില്‍ നിങ്ങള്‍ കാണുന്ന തെറ്റ് എന്താണ്‌. ‘തലമുറകളുടെ തലച്ചോറുകളിലേക്ക് നിങ്ങള്‍ മതഭ്രാന്തിന്റെ  അണക്കെട്ട് തുറന്നുവിടുന്നു’ എന്ന് പറഞ്ഞു. ഏതര്‍ഥത്തിലാണെന്ന് വിശദീകരിച്ചാല്‍ കൊള്ളാം. 
  2. താങ്കള്‍ പറയുന്നു ഇന്ത്യയുടെ സംസ്‌കാരം ഹൈന്ദവമാണെന്നും എനിക്ക് ഹൈന്ദവതയെക്കുറിച്ച് അറിയാത്തതാണ്‌ പ്രശ്‌നമെന്നും. എനിക്ക് ഹൈന്ദവതയെക്കുറിച്ചുള്ള വിവരക്കേടായിരിക്കാം ചിലപ്പോള്‍. താങ്കള്‍ ഹൈന്ദവതയെക്കുറിച്ചും അതെങ്ങനെ ഇന്ത്യന്‍ സംസ്‌കാരമാകുന്നു എന്നതിനെ കുറിച്ചും വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

 19. സാബുവിന്റെ ആത്മരോഷം എന്തിനാണെന്നു മനസ്സിലാവുന്നില്ല.ആര്യന്മാർ വരെ അധിനിവേശം
  നടത്തിയാണു ഇന്ത്യയിൽ വന്നതെന്നും ഇന്ത്യിലെ മതങ്ങളായ ബുദ്ധമതവും ജൈനമതവും
  ഹിന്ദുമതത്താലാണു അധിനിവേശിക്കപ്പെട്ടതെന്നും സാബുവിനു അറിയില്ലായിരിക്കും.
  തീവ്രവാദം എന്നു പറഞ്ഞാൽ മത വിഷയത്തിൽ മാത്രമല്ല രാഷ്ട്രവിഷയത്തിലും
  ബാധകമാണു.തീവ്രദേശീയതയും പാടില്ല.ഇന്ത്യയെന്നത് ഇന്ത്യൻ യൂണിയനാണു.
  ഭരണഘടന തന്ന സ്വാതന്ത്ര്യമേ ഉപയോഗപെടുത്തുന്നുള്ളൂ. ബഹുഭാര്യത്വം തലാഖ് എന്നിവ
  വേറെ ചർച്ചചെയ്യേണ്ടതാണു.പിന്നെ സാബുവിന്റെ ആതമരോഷമുള്ളവർ തന്നെയാണു
  ശവപ്പെട്ടിയിൽ വരെ കുംഭകോണം നടത്തിയതു.മാത്ര്യ്ഭൂമിയിൽ ജമാഅത്ത് അമീറിന്റെ
  അഭിമുഖം ഉണ്ട്.വായിക്കുമല്ലോ?

 20. ജമാ’അത്തിനെ വിമര്‍ശിക്കുന്നവര്‍ സ്വന്തം പ്രൊഫൈല്‍ കൂടി ഒന്നുകൂടി വായിച്ചുനോക്കുന്നത് നന്നായിരിക്കും. വര്‍ഷത്തില്‍ നൂറുകണക്കിന് കൊലപാതകങ്ങളും, നൂറുകണക്കിന് പൊതുമുതല്‍ നശിപ്പിക്കലും അവര്‍ക്ക് ദേശ സ്നേഹത്തിന്റെ ഭാകമാണ് … “നാടു നീളെ രക്തസാക്ഷി മണ്ഡപങ്ങള്‍ തീര്‍ക്കുവാന്‍ കൂടെയുള്ള സോദരന്റെ തലയറുത്ത വിപ്ലവം”.. അങ്ങനെ ഒന്ന് വരവില്‍ ചേര്‍ക്കുവാന്‍ ജമാ’അത്തെ ഇസ്ലാമിക്ക് ഇല്ല. ജമാ’അത്തെ ഇസ്ലാമി യുടെ സാഹിത്യങ്ങള്‍ തീവ്രവാതം വളര്തുന്നെങ്കില്‍ .. ജമാ’അത് പ്രവര്‍ത്തകരാണ് ആദ്യം ഈലിസ്റ്റില്‍ ഉണ്ടാകേണ്ടത്.
  ജമാ’അത്തിനെ വിമര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴത്തെ ലിങ്ക് റെഫര്‍ ചെയ്യുന്നത് നന്നായിരിക്കും
  http://thafheem.net/

 21. വര്‍ഷങ്ങളായി ഞാന്‍ ജമാഅത്തെ ഇസ്ലാമിക്കാരുടെ അയല്‍ക്കാരനും സുഹൃത്തുമാണ്. ഇന്നുവരെ എനിക്ക് ആരോജകമായ രീതിയില്‍ അവര്‍ പെരുമാറിയിട്ടില്ല . ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന് കറന്റ്‌ എടുക്കുന്നത് പോലും ജമാഅത് നേതാവിന്റെ വീട്ടില്‍ നിന്നാണ്. ഞങ്ങളുടെ നാട്ടില്‍ അവര്‍ നന്മ മാത്രമേ പ്രവര്‍ത്തിച്ചു കണ്ടിട്ടുള്ളു . വെറുതെ സങ്കടനകല്‍ക്കെതിരെ പക്ഷപാതിത്വ പരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശെരിയല്ല.

 22. ഒരായിരം നന്മകള്‍ ഉള്ള മതമാണ്‌ ഇസ്ലാം. അത് ജമാഅത്തെ ഇസ്ലാമിയുടെ കാര്യമായി കാണണ്ട. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിനെ തെറ്റി ധരിപ്പിക്കുന്ന കൂട്ടരാണ്. ഇവിടെ ഒരു സുഹൃത്ത് ജമാഅത്തെ ഇസ്ലാമിക്കാരനായ അയല്‍വാസിയുടെ നല്ല പെരുമാറ്റത്തെ കുറിച്ച് വാചാലമാകുന്നു. അത് നല്ലത് തന്നെ. എന്നാല്‍ ആ അയല്‍വാസിക്ക് അറിയില്ല ജമാഅത്തെ ഇസ്ലാമിയുടെ ഭീകര മുഖം. . ദുരാചാരങ്ങള്‍ക്ക് എതിരെ എന്നും അന്ധ വിശ്വാസങ്ങള്‍ക്ക് എതിരെ എന്നും പ്രചരണം നടത്തിയാണ് ജമാ അത്തെ ഇസ്ലാമി സുഹൃത്തുക്കള്‍ മുസ്ലീങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നത്. ആരിഫ് അലി സാഹിബിന്റെ അഭിമുഖം മാതൃഭൂമിയില്‍ വായിച്ചു. ആരെങ്കിലും താന്‍ കള്ളനാണെന്ന് തുറന്നു പറയുമോ? ജമാ അത്തെ സുഹൃത്തുക്കള്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചിട്ടില്ല എന്ന് പോലും അദ്ദേഹം പറയുന്നു. അവര്‍ എഴുപതുകള്‍ വരെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചവരാന്. അടിയന്തിരാവസ്ഥക്കു ശേഷമല്ലേ ജമാ അത്തെ ഇസ്ലാമിക്കാര്‍ വോട്ടു രേഖപ്പെടുത്താന്‍ തുടങ്ങിയത്. ആരെയാണ് ഇങ്ങനെ പറ്റിക്കുന്നത്? മുകളില്‍ പടച്ചവന്‍ ഉണ്ടെന്നു ഓര്‍ക്കുന്നത് നല്ലതാണ്. മൌദൂദിയുടെതായ ഒരു വാചകം ആരിഫ് അലി പറയുന്നത് ശ്രദ്ധിക്കുക:
  ‘ മൌദൂദിയുടെ ചില പ്രസംഗങ്ങളില്‍ ഇസ്ലാമികമായ ഒരു സാമൂഹിക ഘടന വരാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഇസ്ലാമികമായ സാമൂഹ്യ ഘടനയില്‍ ഒരു ചപ്രാസിയാകുന്നതാണ് അല്ലാത്ത ഒരു സ്ഥലത്ത് പ്രധാന മന്ത്രി ആകുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു..’
  മേല്‍ വാചകത്തില്‍ നിന്നും വ്യക്തമല്ലേ ജമ അത്തെ ഇസ്ലാമിക്കാര്‍ അനിസ്ലാമികമായ ഭരണ ഘടനകള്‍ അംഗീകരിക്കുന്നില്ല എന്ന്. എന്തിനാണ് ജമാ അത്തെ ഇസ്ലാമി സുഹൃത്തുക്കളെ ആളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

 23. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം തരാം.  ആദ്യം ഡ്രിസില്‍.ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം ഖരീം മാഷും പിന്നെ മുഹമ്മദ്‌ അലി എന്ന  സഹോദരനും പറഞ്ഞു കഴിഞ്ഞു. (മുഹമ്മദ്‌ അലി കള്ളപ്പേരില്‍ വന്ന കാഫിര്‍ ആണെന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് പറയാം. പറയാം. പക്ഷെ എനിക്കുറപ്പുണ്ട്. അദ്ദേഹം ഇസ്ലാമിനെ മനസ്സിലാക്കിയ ഒരു മുസല്മാനാണ്.) എങ്കിലും ഞാന്‍ ഒന്ന് കൂടി വ്യക്തമാക്കാം. ഇസ്ലാമികം അല്ലാത്ത ഒന്നിനെയും, അതായത് അത് ഭരണഘടന ആയാലും ആചാരങ്ങള്‍ ആയാലും (എന്തിനു നിലവിളക്ക് കത്തിക്കുന്നത് പോലും) നിങ്ങള്‍ അംഗീകരിക്കുന്നില്ല. ബാക്കി എല്ലാം അതിനു അനുബന്ധം മാത്രം. ഇസ്ലാമിക ചിന്തകളെ ദുര്‍വ്യാഖ്യാനം ചെയ്തു ഒരു മനുഷ്യന്റെ ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെ അവന്റെ തലച്ചോറിലേക്ക് കടത്തിവിടുന്നു. ഒരു തരം, മസ്തിഷ്ക പ്രഷേളനം. 
  രണ്ടാമത്തെ ചോദ്യത്തിനുത്തരം. ഹൈന്ദവം എന്ന് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ഹിന്ദുമതം അല്ലെന്ന്‍ ആയിരം വട്ടം ഞാന്‍ പറഞ്ഞുകഴിഞ്ഞു. സിന്ധു നദീ തട സംസ്കാരം എന്നൊന്ന് സ്കൂള്‍ തലത്തിലെങ്കിലും പഠിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിദേശികള്‍ക്ക് സിന്ധു ഉച്ചരിക്കാന്‍ പ്രയാസമായത് കൊണ്ട് അവര്‍ indus  എന്ന് വിളിച്ചു. ക്രമേണ അത് ഹിന്ദുവായി മാറി. വംശാവലിയില്‍ ആര്യനും ദ്രാവിഡനും ബുദ്ധനും ജൈനനും ഒക്കെ കടന്നു വന്നിട്ടുണ്ടാവും. എങ്കിലും നമ്മുടെ ആദിമ സംസ്കാരം ഹിന്ദു സംസ്കാരം തന്നെ. ബാക്കി പറയാനുള്ളതെല്ലാം കഴിഞ്ഞ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഉറങ്ങുന്നവരെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവരെ എന്ത് ചെയ്യാന്‍ പറ്റും? 
  ഇനി തിരിച്ചു അങ്ങോട്ടൊരു ചോദ്യം. ഞാന്‍ കഴിഞ്ഞ കുറെ പോസ്റ്റുകളിലായി കുറെ ഏറെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതിനൊന്നും എന്തെ ഉത്തരം തരുന്നില്ല. ചോദ്യം ചോദിക്കുന്നവരോട് തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നത് രണ്ടു തരം ആള്‍ക്കാര്‍ ആണ്. ഒന്ന്, തിരികെ പറയേണ്ട മറുപടിക്ക് പിന്നില്‍ ഭീകരമായ ഒരു സത്യം ഒളിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ട് അവര്‍ ഉത്തരം പറയാതെ രക്ഷപെടാന്‍ മറുചോദ്യം ചോദിക്കുന്നു. രണ്ടാമത്തത് ഉത്തരം അറിയാത്തത് കൊണ്ട്. ഇതില്‍ ഇതു വിഭാഗത്തില്‍ ആണ് നിങ്ങളെന്നു സ്വയം തീരുമാനിക്കുക. 
  ഇനി, aliemad നുള്ള  മറുപടി. അധിനിവേശം എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചത് നിലവില്‍ ഉള്ള ഒന്നിന് മേലില്‍ ഉള്ള പുറത്തുനിന്നുള്ള കടന്നു കയറ്റം ആയിട്ടാണ്. നിലനില്‍പ്പിനു വേണ്ടി ആവശ്യവും അനാവശ്യവും ആയ ഒരുപാട് പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ആദിമ സംസ്കാരം സിന്ധു നദീ തട സംസ്കാരവും ആദിമ മതം ഹിന്ദു മതവും ആണെന്നുള്ളതില്‍ തര്‍ക്കമില്ലല്ലോ. തീവ്രദേശീയതയും പാടില്ല എന്ന അഭിപ്രായത്തോട് പൂര്‍ണ്ണമനസ്സോടെ യോജിക്കുന്നു. പക്ഷെ, തീവ്ര ദേശീയത പാടില്ല എന്ന വാദത്തിനു ദേശീയതയെ  അംഗീകരിക്കേണ്ടാ എന്നര്‍ത്ഥമുണ്ടോ? 
  കട്ടുമുടിപ്പിക്കാനും ജനങ്ങളെ ദ്രോഹിക്കാനുമായി മാത്രം അധികാരത്തില്‍ കയറുന്ന ഒരു രാഷ്ട്രീയ കോമാളിയോടും എനിക്ക് കടപ്പാടില്ല. അത് പിണറായി ആയാലും ഉമ്മന്‍ ചാണ്ടി ആയാലും സി. കെ പദ്മനാഭന്‍ ആയാലും കുഞ്ഞാലി കുട്ടി ആയാലും. ഈ പറഞ്ഞ കൂട്ടരും ജനങ്ങളെ തെട്ടിദ്ധരിപ്പിക്കുന്നവര്‍ തന്നെ. ഇങ്ങള്‍ ഇരുവരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം. അവര്‍ രാഷ്ട്രീയം കൊണ്ട് വ്യവസായം ചെയ്യുന്നു, നിങ്ങള്‍ മതം കൊണ്ടും. ഞാന്‍ ആഗ്രഹിക്കുന്നത് പരസ്പരം സ്നേഹത്തോടെ കഴിയുന്ന ഒരു ജനതയ്ക്ക് വേണ്ടിയാണ്. അതില്‍ പാതിരിയും മൊല്ലാക്കയും പൂജാരിയും രാഷ്ട്രീയക്കാരനും അടക്കം ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ല. 
  ഞാന്‍ കള്ളപ്പേരില്‍ വന്ന ഒരു ഹിന്ദു ആണെന്ന് തെറ്റിദ്ധരിക്കേണ്ടാ. ഞാന്‍ ഒരു മധ്യതിരുവിതാംകൂര്‍ നസ്രാണി തന്നെ. ഇവിടെ പല മുസ്ലിം സഹോദരന്മാരും നിങ്ങള്‍ പൊയ്മുഖം അണിഞ്ഞിട്ടുണ്ട് ഈനു പറയുമ്പോള്‍ നിങ്ങള്‍ അവരോടു മറുപടി പറയുക. കാരണം ഇസ്ലാം മതത്തിനെ കുറിച്ച് എന്നേക്കാള്‍ മനസ്സിലാക്കിയിരിക്കുന്നത് അവരാണ്. 

 24. പ്രിയ ഷാബു തോമസ്‌, ഇസ്ലാം ദൈവിക മതമാണ്‌ അതില്‍ ആര്‍ക്കും സംശയം വേണ്ട. ഇന്ന് അല്ലെങ്കില്‍ നാളെ നിങ്ങള്‍ മനസ്സിലാക്കും. ഇസ്ലാമിനെയും, ഇസ്ലാമിക ജീവിത വ്യവസ്തയേയും മാനക്കേടായി കരുതുന്ന മുസ്ലിം നമധാരികളും ഒരിക്കല്‍ മനസ്സിലാക്കും. ജമാ’അതെ ഇസ്ലാമി പരിചയപ്പെടുത്തുന്ന ഇസ്ലാം ഒരിക്കലും മനുഷ്യ വിരുദ്ധമല്ല. അത് ഖുറ’ആനിന്റെയും നബിചര്യയുടെയും അടിസ്ടനതിലുള്ളതാണ്. ഇസ്ലാമിനെ വിമര്‍ശിച്ച പലരും, അതിന്റെ കൊടിവാഹകാരായ ചരിത്രമാണ് അതിനുള്ളത്. അതുകൊണ്ട് നല്ല നാളെക്കായി കാത്തിരിക്കാം.. കമ്മ്യൂണിസ്റ്റ്‌ കാരന് കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥ ആഗ്രഹിക്കമെങ്കില്‍ ! ഹിന്ദുക്കള്‍ക്ക് ഹിന്ദു രാഷ്ട്രം ആഗ്രഹിക്കാമെങ്കില്‍ ! ക്രിസ്ത്യാനികള്‍ക്ക് ദൈവരാജ്യം ഉദ്ഖോഷിക്കുകയും പ്രാര്‍ത്തിക്കുകയും ചെയ്യാമെങ്കില്‍… മുസ്ലിമിനും..ജമാ’അതിനും അത് ചെയ്യാം (സമാധാന മാര്‍ഗത്തില്‍ ) . സഹജീവികള്‍ക്ക് മതം നോക്കാതെ സേവനം ചെയ്യലും, മര്ധിതരോട് ഒപ്പം നിന്ന് നീതിക്കുവേണ്ടി പോരാടലും, ഒക്കെ അതിന്റെ ഭാഗമാണ്. സ്വന്തം ജീവനും, നാം അതിവസിക്കുന്ന ഭുമിയും ആരും മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്ന് കൊണ്ടുവന്നതല്ല … അത് സര്‍വേശ്വരന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. അതില്‍ നമ്മള്‍ അഹങ്കരിച്ചിട്ടു കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ അത് നമ്മെ വിട്ടു പോകും.
  ഖുര്‍’ആന്‍ സൂക്തം കാണുക … അദ്ധ്യായം രണ്ട്..(8-20) ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്നു പറയുന്ന ചില ജനമുണ്ട്. വാസ്തവമാകട്ടെ അവര്‍ വിശ്വാസികളല്ലതന്നെ. അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുകയാണവര്‍. യഥാര്‍ഥത്തില്‍ അവര്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നത് അവരെത്തന്നെയാകുന്നു. അവരതു മനസ്സിലാക്കുന്നില്ല11 അവരുടെ മനസ്സുകളില്‍ ഒരു രോഗമുണ്ട്. അല്ലാഹു ആ രോഗത്തെ കൂടുതല്‍ വളര്‍ത്തിയിരിക്കുന്നു12 കള്ളം പറഞ്ഞുകൊണ്ടിരുന്നതിന് അവര്‍ക്ക് നോവുന്ന ശിക്ഷയാണുള്ളത്. `ഭൂമിയില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍` എന്ന് അവരോടു പറയുമ്പോള്‍, `ഞങ്ങള്‍ നന്‍മ ചെയ്യുന്നവര്‍ തന്നെയാകുന്നു` എന്നവര്‍ മറുപടി പറയുന്നു. അറിയുക, അവര്‍ നാശകാരികള്‍ തന്നെയാകുന്നു. പക്ഷേ, അവരത് അറിയുന്നില്ല. `മറ്റു ജനങ്ങള്‍ വിശ്വസിക്കുന്നതുപോലെ നിങ്ങളും വിശ്വസിക്കുവിന്‍`13 എന്നു പറയുമ്പോള്‍, അവര്‍ പറയുന്നു: `മൂഢന്‍മാ ര്‍ വിശ്വസിക്കുന്നപോലെ ഞങ്ങളും വിശ്വസിക്കുകയോ?`14 അറിയുക, സത്യത്തില്‍ അവര്‍തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷേ, അവരതറിയുന്നില്ല. വിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: `ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.` സ്വന്തം സാത്താന്‍മാരുമായി15 തനിച്ചാവുമ്പോള്‍ പറയും: `വാസ്തവത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പംതന്നെയാണ്. അക്കൂട്ടരെ പരിഹസിക്കുക മാത്രമാണ് ഞങ്ങള്‍.` അല്ലാഹു അവരെയാകുന്നു പരിഹസിക്കുന്നത്. അതിക്രമത്തില്‍ അന്ധമായി വിഹരിക്കാന്‍ അവരെ കയറൂരിവിടുകയാകുന്നു. സന്‍മാര്‍ഗം കൊടുത്ത് ദുര്‍മാര്‍ഗം വാങ്ങിച്ചവരത്രെ അവര്‍. അതിനാല്‍ അവരുടെ കച്ചവടം ഒട്ടും ലാഭകരമായില്ല. അവര്‍ ഒരിക്കലും നേര്‍വഴിയിലായതുമില്ല. അവരുടെ ഉപമയിതാ: ഒരാള്‍ തീ കൊളുത്തി. അതു ചുറ്റുപാടും വെളിച്ചം പരത്തിയപ്പോള്‍ അല്ലാഹു അവരുടെ കാഴ്ചയെ എടുത്തുകളയുകയും ഒന്നും കാണാനാവാത്തവരായി കൂരിരുട്ടിലുപേക്ഷിക്കുകയും ചെയ്തു.16 അവര്‍ ബധിരരാകുന്നു, മൂകരാകുന്നു, അന്ധരാകുന്നു17 ഇനിയവര്‍ മടങ്ങുന്നതല്ല. അല്ലെങ്കില്‍ മറ്റൊരുദാഹരണം ഗ്രഹിച്ചുകൊള്ളുക: ആകാശത്തുനിന്നും പെരുമഴ പെയ്യുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിവെട്ടുകേട്ട അവര്‍ മരണഭയത്താല്‍ ചെവികളില്‍ വിരല്‍ തിരുകുന്നു. ഈ സത്യനിഷേധികളെ നാനാഭാഗത്തുനിന്നും വലയംചെയ്തവനാകുന്നു അല്ലാഹു18 മിന്നല്‍പ്പിണര്‍ അവരുടെ കാഴ്ചയെ റാഞ്ചിയെടുക്കുകയായി. അല്‍പം പ്രകാശം കിട്ടുമ്പോഴൊക്കെ അവര്‍ അതിലൂടെ നടക്കുന്നു. ഇരുട്ടാകുമ്പോള്‍ അനങ്ങാതെനില്‍ക്കുകയും ചെയ്യുന്നു19 അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും പൂര്‍ണമായും പോക്കിക്കളയുമായിരുന്നു20 നിശ്ചയം, അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും പ്രാപ്തനത്രെ.

 25. വിമര്‍ശനങ്ങള്‍ ഇസ്ലാമിന് ഒരു പുത്തരിയല്ല. ഖരീം മാഷ്ക്കും, ഷാബു തോമസിനും. എല്ലാവര്ക്കും ഇസ്ലാമിനെ വിമര്‍ശിക്കാം. പക്ഷെ പറയുന്നത് സത്ത്യം തന്നെയല്ലേ എന്ന് സ്വന്തം മനസാക്ഷിയോട് ഇടയ്ക്ക് അന്നെഷിക്കുന്നത് നന്നായിരിക്കും. ഷാബു തോമസും, ഖരീം മാഷും ജമാ’അത്തെ ഇസ്ലാമിയുടെ ഭരണ ഘടനയും, മുഴുവന്‍ സാഹിത്യങ്ങളും വായിച്ചു തന്നെയാണല്ലോ വിമര്‍ശിക്കുന്നത്? അതെല്ലെങ്കില്‍ സ്വന്തം ചിന്തകളെ മറ്റുവല്ലരും സ്വധീനിക്കുന്നുടോ എന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. ” പറയുമ്പോള്‍ എപ്പോഴും സത്യം മാത്രം പറയുക, അത് എത്ര കൈപ്പുല്ലതാനെങ്കിലും” നബിവചനം

 26. സഹോദരന്മാരെ, ഇസ്‌ലാം എന്നത് വെറും ഒരു ആചാര മതമോ പുരോഹിത മതമോ അല്ല…
  അത് ഒരു പ്രത്യയശാസ്ത്രമാണ്. ആ അര്‍ഥത്തില്‍ അതിനെ നോക്കിക്കാണാന്‍
  കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് ജമ അത്തെ ഇസലാമിയെ മനസ്സിലാക്കാന്‍ കഴിയൂ…
  പിന്നെ അഞ്ചു നേരം നിസ്കരിക്കുന്നതോ നോംബെടുക്കുന്നതോ ഒന്നും മാത്രമല്ല ഇസ്‌ലാം…
  ഉള്ളിലുള്ള അഹങ്കാരത്തെയും അജ്ഞതയും മാറ്റിവച്ചു ആദ്യം ഇസ്‌ലാമിനെ പഠിക്കൂ…
  ദൈവം നമ്മള്കെല്ലാം സന്മാര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ…

 27. to:: muhamad ali
  മുകളില്‍ പടച്ചവന്‍ ഉണ്ടെന്നു ഓര്‍ക്കുന്നത് എല്ലാര്‍ക്കും നല്ലതാണ്. ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയോടുള്ള നിങ്ങളുടെ വിരോധം അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. “ദുരാചാരങ്ങള്‍ക്ക് എതിരെ എന്നും അന്ധ വിശ്വാസങ്ങള്‍ക്ക് എതിരെ എന്നും പ്രചരണം നടത്തിയാണ് ജമാ അത്തെ ഇസ്ലാമി സുഹൃത്തുക്കള്‍ മുസ്ലീങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നത്” എന്നതാണോ ജമാഅത്തെ ഇസ്‌ലാമി ചെയ്ത ഭീകര കാര്യം. ജമാഅത്ത് കുടുംബത്തെ അടുത്തറിഞ്ഞ ഒരു സഹോദരനെ പോലും അവര്‍ ഭീകരവാദിക ളാണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ താങ്കള്‍ നടത്തുന്ന ശ്രമം വളരെ തെറ്റായിപ്പോയി. ഇങ്ങനെയൊക്കെ പറയുന്നതിനു മുമ്പ്‌ സ്വന്തം മനസാക്ഷിയോടൊന്നു ചോദിക്കരുതോ. ജമാഅത്തെ ഇസ്ലാമിയെ അടുത്തറിഞ്ഞ ആര്‍ക്കും അതിനെ വെറുക്കാന്‍ കഴിയില്ല.

  ഒരു മുസ്‌ലിം സംഘടനക്ക്‌ അല്ലെങ്കില്‍ ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന് മറ്റു മതസ്ഥരെ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ലെന്ന ഒരു പൊതു ധാരണ രൂപപ്പെട്ടു വന്നിട്ടുണ്ട്.
  ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക വ്യവസ്ഥയെ കുറിച്ച് ജമാഅത്ത് പറയുംബോഴെക്ക് വര്‍ഗീയത എന്നും അതില്‍ മറ്റാര്‍ക്കും സ്ഥാനമുണ്ടാവില്ല  എന്നും പ്രചരിപ്പിക്കുന്നത്. ഈ നാടിന്റെ നന്മക്ക് വേണ്ടി ഏതാനും ഇസ്‌ലാമിക മൂല്യങ്ങള്‍ പൊതു സമൂഹത്തിന്റെ  മുന്നില്‍ ചര്‍ച്ചക്ക്  വേണ്ടി സമര്‍പ്പിക്കുകയാണ് ജമാഅത്ത്‌ ചെയ്തത്. സ്വീകരിക്കവുന്നവ സ്വീകരിക്കാം അല്ലെങ്കില്‍ തള്ളിക്കളയാം. ഒരു നിര്‍ബന്ധവും അതിലില്ല.  എന്ന് മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും അവര്‍ അവരുടെ പരിപാടികളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തതിനെ കുറിച്ച് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്‌.

  “ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷയാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക് ഖേദഃമില്ല; സന്തോഷമേയുള്ളൂ. അവര്‍ ഇനിയും എന്നെ ക്ഷണിച്ചാല്‍ കാല്‍നടയായെങ്കിലും ഞാനവരുടെ സമ്മേളനത്തില്‍ സംബന്ധിക്കും”
  (ഗാന്ധിജി, സര്‍ച്ച്ലൈറ്റ് – പാറ്റ്ന 27 ഏപ്രില്‍ 1946
  ജമാഅത്തിനെ വിമര്‍ശിക്കാനും വെറുക്കാനും ആര്‍ക്കും അവകാശമുണ്ട്. പക്ഷെ ആദ്യം അതിനെ മനസിലാക്കുക. അടുത്തറിയുക. നിങ്ങള്‍ക്ക്‌ യോജിക്കാന്‍ കഴിയില്ലെങ്കില്‍ വിയോജിപ്പ്‌ പ്രകടിപ്പിക്കാം. യോജിച്ച് പ്രവര്‍ത്തിക്കാവുന്ന രംഗങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാം. 

  ജമാഅത്തെ ഇസ്ലാമിയെ ആരെങ്കിലും വിമര്‍ശിക്കുന്നു എങ്കില്‍ അത് ആസ്വദിക്കാനും അവരെ  എല്ലാ അര്‍ത്ഥത്തിലും സഹായിക്കാനും മുസ്‌ലിം സമുദായത്തില്‍ ധാരാളം ആളുകള്‍ ഉണ്ട്. കേവലമായ സംഘടനാ വിദ്വേഷത്തിനപ്പുറം യാതൊരു മാനവും അതിനില്ല. പ്രത്യേകിച്ചും ഈ തീവ്രവാദ ഭീകരവാദ ആരോപണങ്ങലില്‍. അവരെന്താണ് ചെയ്യുന്നതെന്ന് നെഞ്ചത്ത് കൈ വെച്ച് ചിന്തിക്കുന്നത് നല്ലതാണു.

 28. മുകളില്‍ ആത്മരോഷം കൊണ്ടിരിക്കുന്ന സഹോദരന്മാര്‍ എല്ലാം ഒരു കാര്യം വിസ്മരിക്കുന്നു. ഞാന്‍ വിമര്‍ശിക്കുന്നത് ഇസ്ലാം മതത്തെ അല്ല. ഞാനിപ്പഴും പറയുന്നു ഒരായിരം നന്മകള്‍ ഉള്ള ഞാന്‍ ഇഷ്ടപെടുന്ന മതങ്ങളില്‍ ഒന്നാണ് ഇസ്ലാം മതം. ഞാന്‍ ക്രിസ്ത്യാനി ആണെങ്കിലും ക്രിസ്തുവിന്റെ വചനങ്ങളെ വളച്ചൊടിച്ചു സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നു പട്ടു കുപ്പായം ഇട്ട പുരോഹിത വര്‍ഗ്ഗത്തെയും അന്തിക്രിസ്തുവാകാന്‍ ശ്രമിക്കുന്ന കള്ള പ്രവാചകന്മാരെയും ഞാന്‍ പുഴുക്കളെക്കാള്‍ വെറുക്കുന്നു.  അതുപോലെ തന്നെയാണ് മറ്റു മതത്തിലെ കാര്യവും.  നിങ്ങളുടെ ഭരണ ഘടന ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ, മറ്റു ലേഖനങ്ങളും നിങ്ങളുടെ വെബ് സൈറ്റും പരിശോധിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ഇസ്ലാമികം അല്ലാത്ത ഒന്നിനെയും നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണു. അതുമാത്രമാണ് നിങ്ങളില്‍ ഞാന്‍ കാണുന്ന കുറ്റം.  ഞാന്‍ മനസ്സിലാക്കിയത് പോലെ തന്നെയാണ് ഖരീം മാഷും മാഷും മനസ്സിലാക്കിയിരിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഇതില്‍ ആവേശത്തോടെ എഴുതി. പക്ഷെ, നിങ്ങള്‍ക്ക് രഹസ്യ അജണ്ടകള്‍ ഒന്നുമില്ല എന്നും നിങ്ങള്‍ ജാതി മത ഭേദമെന്യേ മര്‍ദ്ദിതര്‍ക്കും കഷ്ട്ടപ്പെടുന്നവര്‍ക്ക് ഒപ്പമാണ് നില്‍ക്കുന്നതെന്നും കാലം തെളിയിച്ചാല്‍ നിങ്ങളെ മാനസികമായി പിന്തുണയ്ക്കാന്‍ ഞാനും ഉണ്ടാവും. 

 29. ഏതൊരു സംഘടനയും അതിന്റെ പുസ്തകത്തില്‍ തങ്ങള്‍ ഭീകരര്‍ ആണെന്ന് രേഖപ്പെടുത്തില്ല. ഇന്ത്യന്‍ മുസ്ലീം എന്നാല്‍ ലോകം മനസ്സിലാക്കി വച്ചിരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയെന്നാണ്. അത് തന്നെയാണ് മുസ്ലീം സമൂഹം നേരിടുന്ന ദുരന്തവും. ഇന്ന് മുസ്ലീം സമൂഹം സംശയത്തിന്റെ നിഴലില്‍ പെടുന്നതിനു കാരണം ജമാ അത്തെ ഇസ്ലാമി പോലുള്ള ഭീകര പ്രസ്ഥാനങ്ങളാണ് . ജമ അത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് നിരോധിക്കപ്പെട്ട സിമി, ഐസ്.എസ്.എസ്., നിലവിലുള്ള പോപ്പുലര്‍ ഫ്രണ്ട് ., എസ്.ഡി.പി.ഐ.എന്നിവ. ലോകത്തുള്ള എല്ലാ മുസ്ലീം വര്‍ഗീയതയും ഭീകരതയും ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ സൃഷ്ടിയാണ്. അവര്‍ ജിഹാദിന് യുദ്ധം എന്ന് അര്‍ഥം കൊടുക്കുന്നു. ജിഹാദ് എന്നാല്‍ ഉടലുകളുടെ ആശകളോടുള്ള യുദ്ധം ആയിരിക്കെ എങ്ങനെയാണ് അത് ആയുധം കൊണ്ടുള്ള യുദ്ധം ആകുന്നത്? ഏതൊരു യുദ്ധവും നാശത്തിലേക്ക് മനുഷ്യരെ, ഇതര ജീവികളെ, പ്രകൃതിയെയും എത്തിക്കുന്നു.. അതുകൊണ്ട് യുദ്ധം കൊണ്ട് സമാധാനം നേടാം എന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ തന്നെ. യുദ്ധം മതപരമാകട്ടെ, രാഷ്ട്രീയ പരമാകട്ടെ …അത് നാശത്തിന്റെ പിതാവാണ്. ഇവിടെ ജമാ അത്തെ ഇസ്ലാമി യുദ്ധത്തിനു ആഹ്വാനം ചെയ്യുന്നില്ല എന്ന് വാദിക്കാം. എന്നാല്‍ സര്‍വ നാശത്തിനു കാരണമായ യുദ്ധത്തിലേക്കാണ് ജമാ അത്തെ ഇസ്ലാമി അണികളെ കൂട്ടി കൊണ്ട് പോകുന്നത്. എങ്ങനെയെന്നാല്‍ തങ്ങളുടെ മതം, ചിന്തകള്‍, ആശയങ്ങള്‍ മാത്രമാണ് സത്യമെന്നും മറ്റെല്ലാം എതിര്‍ക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ വേണം എന്നും ചിന്തിക്കുന്നിടത്തു യുദ്ധത്തിനുള്ള ആഹ്വാനമുണ്ട്. യുദ്ധം മാത്രമല്ല യുദ്ധത്തിലേക്ക് നയിചെക്കാവുന്ന സംവാദം പോലും ഭീകരതയാണ്. ഞാന്‍ മാത്രം ശരി നിങ്ങള്‍ എല്ലാം തെറ്റെന്നും അത് കൊണ്ട് എന്നെ നിങ്ങള്‍ അംഗീകരിച്ചേ പറ്റൂ എന്ന ശാഡ്യം പോലും ഫാസിസത്തിന്റെ വഴിയാണ്. ജമാ അത്തെ ഇസ്ലാമിയുടെ കപട മുഖം വലിച്ചു കീറാന്‍ അവരുടെ പുസ്തകങ്ങള്‍ മൊത്തം വായിക്കേണ്ടതില്ല. അതത്രയും നുണയന്‍ സാഹിത്യമാണ്. നുണകളെ ശരിയെന്നു ധരിപ്പിച്ചു പ്രവര്‍ത്തിക്കുകയും അതിന്റേതായ സമയം വരുമ്പോള്‍ സകലതും പിടിച്ചെടുക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന ഭീകരനാണ് ജമാ അത്തെ ഇസ്ലാമി. ജമ അത്തെ ഇസ്ലാമിയുടെ ആശയം മുകളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ഒരിക്കല്‍ കൂടി പരിശോധിക്കാം. ഇതാണ് അത്.
  ‘ലാ ഇലാഹ ഇല്ലല്ലാ.’
  ലാ ഇലാഹ എന്നാല്‍ ‘അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല’ എന്ന് തന്നെ. അതായത് ആരാധനയ്ക്ക് അര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റൊരു ശക്തിയില്ല എന്ന് . അല്ലാഹു എന്നാല്‍ ഈശ്വരന്‍,ദൈവം,പരാശക്തി എന്നൊക്കെ അര്‍ഥം ആയിരിക്കെ ആരാധനയുടെ വിഷയമായ ‘ലാ ഇലാഹ ഇല്ലല്ല’ എന്ന മുദ്രാവാക്യത്തില്‍ ലോകത്തുള്ള ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അത് വികലമാക്കി , അര്‍ഥം മാറ്റിമറിച്ച്‌ ജമാ അത്തെ ഇസ്ലാമി ഇങ്ങനെ പറയുന്നു:
  ‘അനുസരണക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണ്’ എന്ന്. അല്ലാഹുവിനെ അല്ലാതെ മറൊരു ശക്തിയെ,വ്യക്തിയെ പോലും അനുസരിക്കരുത്‌ എന്ന്. അതായത് ശരിയത്ത് നിയമം അല്ലാഹുവിന്റെതാണ്. അത് അല്ലാഹു സൃഷ്ടിച്ചതാണ്.അല്ലാഹിവിന്റെതല്ലാത്ത മറ്റൊരു നിയമവും നാം അനുസരിച്ച് കൂടാ എന്നാണു അതിനു അര്‍ഥം. ശരിയത്ത് നിയമം അല്ലാത്ത ഒരു ഭരണഘടനയും അനുസരിക്കരുത്‌ എന്ന് ജമാ അത്തെ ഇസ്ലാമി പറയുന്നു. ശരിയത്ത് നിയമം അനുസരിച്ച് ഭരണം നടത്തുന്നവന്‍ അല്ലാഹുവിന്റെ പ്രതിനിധി ആണെന്നും, ശരിയത്ത് നിയമം അല്ലാതെ ഭരണം നടത്തുന്നവര്‍ ശൈത്താന്റെ പ്രതിനിധി ആണെന്നും ജമാ അത്തെ ഇസ്ലാമി പഠിപ്പിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജമാ അത്തെ ഇസ്ലാമിക്കാര്‍ തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിഞ്ഞു നിന്നതും സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കാതിരുന്നതും. എന്നാല്‍ അത്തരം പ്രവര്‍ത്തനം കൊണ്ട് ഇന്ത്യയില്‍ ക്ലച്ചു പിടിക്കില്ലെന്ന് കണ്ടാണ്‌ അവര്‍ ആട്ടിന്‍ തോല്‍ അണിഞ്ഞത്. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് ജമ അത്തെ ഇസ്ലാമി ജനകീയമാകുന്നത്. അത് കപടമായ പ്രവര്‍ത്തനമാണ്. നാളെ അവര്‍ അവരുടെ തനിനിറം കാട്ടുക തന്നെ ചെയ്യും.
  ജമാ അത്തെ ഇസ്ലാമിയുടെ കപടത നാം തിരിച്ചറിയണം. ജമ അത്തെ ഇസ്ലാമി ലോകത്തെ കൊണ്ട് പോകുന്നത് ദുരന്തത്തിലെക്കാണ്. കിനാലൂരിലോ മറ്റു ഏതു സമര മുഖത്തോ അവരെ പ്രതീക്ഷിക്കാം. കേരളത്തില്‍ വേരോടണമെങ്കില്‍ ഒരു ഇടതുപക്ഷ ലൈന്‍ സ്വീകരിക്കണം എന്ന് അവര്‍ മനസ്സിലാക്കി കഴിഞ്ഞു.

 30. പ്രിയപ്പെട്ട കരീം,

  ഒരെഴുത്തുകാരന്‍ എഴുത്തില്‍ സത്യസന്ധത സൂക്ഷിക്കുന്നവനും രാഷ്ട്രീയം ഉള്ളവനും ആയിരിക്കണം . അവനില്ലെങ്കില്‍ അവന്റെ തൂലികക്ക് എങ്കിലും ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കണം. താങ്കളുടെ എഴുത്തുകള്‍ എന്ത് കൊണ്ടോ ആ നിയമം പാലിക്കുന്നില്ല എന്നതില്‍ ദുഃഖം ഉണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ മാര്‍കെറ്റില്‍ ലഭ്യമാകുന്ന ഭരണ ഘടനപോലും വായിക്കാതെയാണ് താങ്കള്‍ ഇവിടെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് . ജാമത്തെ ഇസ്ലാമി മതേതരത്വത്തിന്റെ മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദി ആണെങ്കില്‍ , എപ്പോഴാണ് അവര്‍ അവരുടെ വര്‍ഗീയ സ്വഭാവം പുറത്തെടുക്കുക ? അധികാരം കിട്ടിയതിനു ശേഷം ആണു എന്നാണ് താങ്കളുടെ ഉത്തരം എങ്കില്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ കുറിച്ചുള്ള താങ്കളുടെ അക്ജ്ഞാതയായിരിക്കും അത് കാണിക്കുക.
  ജമാഅത്തെ ഇസ്ലാമി ഇസ്ലാമിനെ തകര്‍ക്കാന്‍ അമേരിക്കന്‍ സഹായം തേടി വന്നതാണെന്നും തുടങ്ങിയുള്ള തെളിവുകള്‍ ഇല്ലാതെ താങ്കളുടെ തൂലികയില്‍ പിറക്കുന്ന ജാര സന്തതികളെ അര്‍ഹിക്കുന്ന അവക്ഞ്ഞയോടെ തള്ളിക്കളയുന്നു.താങ്കളെ വെല്ലു വിളിക്കുന്നു താങ്കള്‍ ചവപ്പു തുപ്പുന്ന വാക്കുകള്‍ അല്ലാതെ ഈ പറഞ്ഞതിനൊക്കെ ഒരു തെളിവ് താങ്കള്‍ക്കോ താങ്കളുടെ കൂടെയുള്ളവര്‍ക്കോ തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഈ പ്രസ്ഥാനത്തെ തള്ളിപ്പറയുകയും ആ നിമിഷം മുതല്‍ അവര്‍ക്കെതിരെ ശബ്ദിക്കാന്‍ ഞാനും താങ്കളോടൊപ്പം ചേരും,

  പിന്നെ താങ്കളും വേറൊരു സഹോദരിയും ‘അല്ലഹുവിനല്ലാതെ മറ്റാര്‍ക്കും അനുസരണയില്ല(നിരുപാധിക)’ എന്ന പ്രയോഗത്തെ വിമര്‍ശിക്കുന്നത് കണ്ടു .എന്താണ് ഇതിലെ തെറ്റ് ? മറ്റുവല്ലവരെയും അനുസരിക്കാം എന്ന വാദം താങ്കള്‍ക്കോ അവര്‍ക്കോ ഉണ്ടോ ? (മുടി മുറിക്കുമ്പോള്‍ ബാര്‍ബറെ അനുസരിക്കുന്നത് തെറ്റാവുമോ എന്ന വാദം ഉന്നയിക്കില്ല എന്ന് കരുതട്ടെ).ഇസ്ലാം എന്ന പ്രസ്ത്യശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് അല്ലാഹുവിനെ അല്ലാതെ മറ്റൊരാളെയും നിരുപാധികം അനുസരിക്കാന്‍ കഴിയില്ല എന്നത് തീര്‍ച്ചയാണ്. അങ്ങിനെ ആവാം എന്നാണു താങ്കളുടെ വാദം എങ്കില്‍ നമ്മള്‍ രണ്ടുപേരും പറയുന്ന ഇസ്ലാം ഒന്നല്ല രണ്ടാണ്.

  കിനാരൂലിനു ശേഷം താങ്കളെ പോലുള്ളവര്‍ക്ക് ജമാഅത്തെ ഇസ്ലാമി തീവ്രവാദിയാണ് എന്നുള്ള സ്വപ്ന സന്ദേശം കിട്ടിയത് ഏതു തമ്പുരാന്റെ കൊട്ടാരത്തില്‍ നിന്നാണ് എങ്കിലും അത് വെറും സ്വപ്നമാണ് എന്നുള്ള തിരിച്ചറിവ് എങ്കിലും താങ്കളെ പോലെ ഉള്ളവര്‍ക്ക് ഉണ്ടാവണം. ഒരു വ്യക്തിയെ പരസ്യമായി സ്റ്റേജില്‍ കയറ്റി കള്ളം പറയാന്‍ ഇടതു പക്ഷ മന്ത്രിക്കു കഴിഞ്ഞു എങ്കില്‍ ..സ്റ്റേജിനു പിന്നില്‍ താങ്കളെ പോലുള്ള ഒരുപാട് പേരെ പടച്ചു വിടാന്‍ അവര്‍ക്ക് കഴിയും എന്നതില്‍ യാതൊരു സംശയവും ഇല്ല . കെ.ഇ.എന്‍. മാത്രമല്ല ഹേ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയത് . പി ജി യുടെ ചിന്തകള്‍ പോലും പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്.

  ഒന്നുകുല്‍ താങ്കള്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ കവല പ്രസംഗങ്ങളില്‍ വിളിച്ചു കൂവുന്ന ജല്പനങ്ങള്‍ അപ്പടി ഇവിടെ വന്നു വിളംബാതെ സത്യം കണ്ടെത്തി എഴുതാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലും ഒരു പുസ്തകം മനസ്സിരുത്തി വായിക്കുക (ജിഹാദിനെ കുറിച്ചുള്ള താങ്കളുടെ പ്രസ്താവനയില്‍ തന്നെ താങ്കള്‍ ജിഹാദ് എന്ന മൌദൂദിയുടെ പുസ്തകം കൈ കൊണ്ട് തൊട്ടിട്ടില്ല എന്ന് മനസ്സിലായി), ഇതിനൊന്നും വയ്യെങ്കില്‍ ഇതുപോലുള്ള കിട്ടുന്ന വേദികളില്‍ ഒക്കെയും ഒരു ഗീബല്സ് ആയി മാറുക. താങ്കള്‍ക്കു നന്മ വരട്ടെ.

 31. ഒരു സംഘടന ഭീകരമോ അല്ലാത്തതോയെന്നു നാം മനസ്സിലാക്കുക അതിന്റെ ആദർശം,പ്രവർത്തനം,ഭരണഘടന എന്നിവ വായിച്ചുകൊണ്ടോ അറിഞ്ഞൂകൊണ്ടോ ആണു.ഇതൊക്കെ ശരി തന്നെ എന്നാൽ ജമാഅത്ത് ഭീകര സംഘടനതന്നെ യെന്നു പറയുന്നത് ഒരു ധിക്കാരവും ഫാഷിസവുമാണെന്നു പത്രാധിപരും മനസ്സിലാക്കണം.ജന്മഭൂമിയെപോലയോ സാംമ്നയെ പോലയോ എഡിറ്റോറിയൽ എഴുതേണ്ട ,അഭിപ്രായം പ്രകടിപ്പിക്കേണ്ട ഒരാളല്ല ഖരീം സാഹിബ് എന്നാണു എനിക്കു തോന്നുന്നത്.ദൈവമാർഗത്തിലേക്കു ക്ഷണിക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാന ത്തെ കരിതേച്ചു കാണിക്കുക അതു വഴി കിട്ടുന്ന പബ്ലിസിറ്റി(എം എൻ കാരശ്ശേരി,ഹമീദ് ചേനമംഗല്ലൂർ) എന്നിവരെ പോലെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുക എന്നതും താൽ‌പ്പര്യമാവാം.

 32. മാന്യ സുഹൃത്തുക്കളെ നിങ്ങള്‍ ആദ്യം ജമാ അത്തെ ഇസ്ലാമിയെ പഠിക്കുക. അവരുടെ ഭരണ ഘടനയില്‍ എഴുതി വച്ചിരിക്കുന്നത് ശ്രദ്ധയോടെ വായിക്കുക. വരികള്‍ക്കിടയില്‍ മനനം ചെയ്യുക, ചിന്തിക്കുക. വീണ്ടും വീണ്ടും ഞാന്‍ പറയുന്നു നിങ്ങള്‍ ആ പ്രസ്ഥാനത്തിലൂടെ അപകടത്തിലെക്കാണ് പോകുന്നത്.
  ഒരു കമ്യൂണിസ്റ്റ് ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ പറയും , കമ്യൂണിസ്റ്റ് ആക്രമണത്തില്‍ നിന്നും ഇസ്ലാമിനെ രക്ഷിക്കാന്‍. ജമാ അത്തെ ഇസ്ലാമി ആ വഴിക്ക് അംഗബലം ഉയര്‍ത്തും. ഹിന്ദു ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിച്ചാല്‍ അത് വര്‍ഗീയതയായി ചിത്രീകരിച്ചു നിങ്ങള്‍ അംഗ സംഖ്യ കൂട്ടും. എം.എന്‍. കാരശേരിയെ പോലുള്ളവര്‍ വിമര്‍ശിച്ചാല്‍ നിരീശ്വര വാദികള്‍ ഇസ്ലാമിനെ ആക്രമിക്കുന്നതായി ചിത്രീകരിക്കപ്പെടും.കാലാ കാലങ്ങളായി ജമാ അത്തെ ഇസ്ലാമി മുസ്ലീങ്ങളെ സംഘടിപ്പിക്കുന്നത് ഇത്തരം പ്രചരണം വഴിക്കല്ലേ. . അതായത് മുസ്ലീങ്ങള്‍ അപകടത്തിലാണ്, രക്ഷിക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന ബോധം സൃഷ്ടിച്ചു തഴച്ചു നിങ്ങള്‍ വളരുകയാണ്. . അവര്‍ ക്ഷണിക്കുന്നത് ദൈവീക മാര്‍ഗത്തിലെക്കല്ല, ശൈത്താന്റെ കത്തിയിലേക്കാണ് . ജമാ അത്തെ ഇസ്ലാമിയെ തുറന്നു കാട്ടേണ്ടത്‌ മുസ്ലീങ്ങളാണ്. എന്നാല്‍ സത്യത്തെ ചൂണ്ടി കാട്ടാന്‍ പ്രാപതരായ മുസ്ലീം എഴുത്തുകാര്‍ ഇല്ല . ഉള്ളവരില്‍ ബഹു ഭൂരിപക്ഷവും ഏതെങ്കിലും സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ തടവില്‍ കഴിയുന്നു. എഴുത്തുകാരന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്. എക്കാലവും പ്രതിപക്ഷത്തു ഇരിക്കെണ്ടാവരാണ് നല്ല എഴുത്തുകാര്‍. അത്തരക്കാര്‍ക്കെ സത്യം പ്രകാശിപ്പിക്കാന്‍ ആവൂ. ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെയോ, സംഘടനയുടെയോ , മതത്തിന്റെയോ തടവില്‍ എഴുത്തുകാര്‍ പെടുമ്പോള്‍ നശിക്കുന്നത് സത്യമാണ്. എഴുത്ത് എന്നത് സത്യം പ്രകാശിപ്പിക്കാന്‍ ആയിരിക്കെ സത്യങ്ങള്‍ കുഴിച്ചു മൂടി അസത്യ വാഹകര്‍ ആയി താഴുന്നിടത്തു ഇരുട്ട് പരക്കുന്നു. അവിടെയാണ് വര്‍ഗീയ ഫാസിസ ഭീകര സംഘടനകള്‍ തഴച്ചു വളരുന്നത്‌. ഇന്ന് മുസ്ലീങ്ങള്‍ സംശയത്തിന്റെ നിഴലില്‍ പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം ഇത്തരം വര്‍ഗീയ ഭീകര ഫാസിസ്റ്റ് സംഘടനകള്‍ മൂലമാണ്. അതില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ജമ അത്തെ ഇസ്ലാമി പോലുള്ള ഭീകര സംഘടനകളുടെ മുഖം തുറന്നു കാട്ടേണ്ടതുണ്ട് .

  സുഹൃത്തേ, എനിക്ക് ആരുടേയും പബ്ലിസിറ്റി ആവശ്യമില്ല. ഞാന്‍ നിസ്കരിക്കുകയും കുര്‍ ആന്‍ പാരായണം നടത്തുകയും നോമ്പ് എടുക്കുകയും ചെയ്യുന്ന ആളാണ്‌. നിങ്ങളുടെ കറുത്ത മുഖം എനിക്ക് അറിവുള്ളത് കൊണ്ട് അത് പുറത്തിടാന്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ബാധ്യതയുണ്ട്. ഞാന്‍ അത് ചെയ്യും. അതില്‍ എനിക്ക് കക്ഷി താല്പര്യമില്ല. രാഷ്ട്രീയക്കാരും മത സംഘടനകളും ജനങ്ങള്‍ക്ക്‌ വെളിച്ചം നല്‍കാന്‍ പരാജയപ്പെട്ടിടത്ത് വെട്ടം പകരാന്‍ മുന്നോട്ടു വരേണ്ടത് എഴുത്തുകാരാണ്. നിങ്ങളുടെ പത്രങ്ങള്‍ക്കു താങ്ങായി ഇടതു പക്ഷ എഴുത്തുകാര്‍ ഉണ്ടെന്നു അറിയാം. കെ.ഇ.എന്‍ കുഞ്ഞഹമദും പി.കെ.പോക്കറും വേണ്ടുവോളം ജമാ അത്തെ ഇസ്ലാമിയെ ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കുന്നുണ്ട്. മുമ്പ് പറഞ്ഞ എഴുത്തുകാരുടെ നിലപാടിന് വിരുദ്ധമാണ് മേല്‍ ഇടതുപക്ഷ ബുദ്ധി ജീവികളുടെ എഴുത്ത്. അത്തരം എഴുത്തുകാര്‍ എഴുത്തിലൂടെ വെട്ടം പരത്തുകയല്ല, കലക്ക വെള്ളത്തില്‍ നിന്നും മീന്‍ പിടിക്കുന്നവരാണ്. അത്തരം എഴുത്തുകാര്‍ ഏതെങ്കിലും കൊടിക്കീഴില്‍ അണിനിരന്നു ഇരിക്ക പിണ്ടങ്ങളായി അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അത്തരം കള്ള നാണയങ്ങളെ വായിച്ചു വളരാന്‍ വിധിക്കപ്പെട്ടവരാണ് ജനത. അതുകൊണ്ട് ഇരുട്ടിലേക് താണു കൊണ്ടിരിക്കുന്ന മനുഷ്യരെ മോചിപ്പിക്കാന്‍ കലര്‍പ്പില്ലാത്ത എഴുത്തുകാര്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.

 33. . നാം ചര്‍ച്ച ചെയ്യുമ്പോള്‍ ശരിയെ ശരിയായി അംഗീകരിക്കാന്‍ തയ്യാറാവണം. മൌദൂദി ഉരുക്കിയൊഴിച്ച ഇയ്യത്തില്‍ മസ്തിഷ്കം കലങ്ങി പോയവരോട് സംസാരിച്ചിട്ടു കാര്യമില്ലെന്ന് ബോധ്യമായി. ഞാന്‍ തുടരട്ടെ:
  ‘സമ്പത്ത് അല്ലാഹുവിന്റെതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വയ്ക്കണമെന്നും ചിലവഴിക്കണം എന്നും കല്പ്പിക്കാനുള്ള പരമാധികാരം പ്രപഞ്ച നാഥന് മാത്രമാണ്…’ ( ജമാ അത്തെ ഇസ്ലാമി ലഖു പരിചയം – ശൈക് മുഹമദ് കാരക്കുന്ന്, പേജ് 55 )
  ഇവിടെ നാം മനസ്സിലാക്കേണ്ടത് ഇക്കാണുന്ന സമ്പത്ത് എല്ലാം അല്ലാഹുവിന്റെത് ആണെന്നും അത് സമ്പാദിക്കാനുള്ള മാര്‍ഗം മനുഷ്യന്‍ ഉണ്ടാക്കിയ നിയമത്തിലൂടെ ആകരുതെന്നും, മറിച്ചു അത് ശരിയത്തിന്റെ അടിസ്ഥാനത്തില്‍ ആകണം എന്നുമാണ് ജമാ അത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട്. മേല്‍ നിയമത്തിനു വിരുദ്ധമായി മനുഷ്യന്‍ ഉണ്ടാക്കിയ നിയമങ്ങളെ അവര്‍ എതിര്‍ക്കുന്നു . ഇതില്‍ നിന്നും അവരുടെ ലാ ഇലാഹ ഇല്ലള്ള എന മുദ്രാവാക്യത്തിനു കൊടുത്തിരിക്കുന്ന വികലമായ അര്‍ഥം കൂട്ടി വായിക്കുക. അപ്പോള്‍ കള്ളം പുറത്തു ചാടും. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ എഴുപതുകള്‍ വരെ സര്‍ക്കാര്‍ ജോലി സ്വീകരിക്കാതിരുന്നത്. തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നത്.

  ‘ജമാ അത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം ഇക്കാമത്തു ദീനാണ് . അഥവാ ദീനുല്‍ ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം. അതിലൂടെ അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും നേടുക…’ ( അതേ പുസ്തകം പേജ് 75 )
  ജമാ അത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം സമ്പൂര്‍ണ ഇസ്ലാം സംസ്ഥാപനം ആയിരിക്കെ അവര്‍ക്ക് എങ്ങനെയാണ് നിലവിലുള്ള ഭരണ ഘടനകളെ അംഗീകരിക്കാന്‍ ആവുക. പുതിയ കാലത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ജമാ അത്തെ ഇസ്ലാമി മൌദൂദിയെ തള്ളി പറഞ്ഞോ ? ജമാ അത്തെ ഇസ്ലാമിയുടെ ഭരണ ഘടന കീറി കളഞ്ഞോ? അത്തരം ഒരു പ്രസ്ഥാന നായകന് കീഴെ അവര്‍ക്ക് എത്രമാത്രം സത്യസന്ധമാകാന്‍ കഴിയും?

  ‘ അല്ലാഹുവിന്റെ ദിവ്യത്വവും പരമാധികാരവും അംഗീകരിച്ചു അവനു മാത്രം വണങ്ങി , വഴങ്ങി, വിധേയമായി ജീവിക്കലാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ദീന്‍. ആരാധന, ആചാരം അനുഷ്ടാനം, വൈകക്തിക പ്രശ്നങ്ങള്‍, കുടുംബ ഇടപാടുകള്‍, സാമൂഹിക ഇടപാടുകള്‍ സാമ്പത്തിക കാര്യങ്ങള്‍ , സാംസ്കാരിക മര്യാദകള്‍, സദാചാര വശങ്ങള്‍ , രാഷ്ട്രീയ മേഖലകള്‍ ഭരണ മണ്ഡലങ്ങള്‍ , തുടങ്ങി മാനവ ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും നിയമ നിര്‍മാണത്തിന്റെ പരമാധികാരം പ്രപഞ്ചനാഥന് മാത്രമാണെന്ന് അംഗീകരിക്കാന്‍ അതിന്റെ അനിവാര്യതയത്രേ.. ( അതേ പുസ്തകം പുറം 76 )
  മേല്‍ ആശയങ്ങളിലൂടെ കണ്ണോടിച്ചാല്‍ താലിബാന്‍ പറയുന്നതും ജമാ അത്തെ ഇസ്ലാമി പറയുന്നതും ഒന്നായി കാണാന്‍ സാധിക്കും.
  കാലാ കാലങ്ങളില്‍ നിയമങ്ങള്‍ വളച്ചൊടിച്ചും ജനങ്ങളെയും സര്‍ക്കാരിനെയും തെറ്റി ധരിപ്പിച്ചു ഉയര്‍ന്നു വന്ന ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയുടെ ഭീകര മുഖം തിരിച്ചറിയുക.

 34. ഈ തമ്മിലടി ഒന്നവസാനിപ്പിച്ചുകൂടെ . ഇത് കൊണ്ട് ആര്‍ ഗുണം കൊയ്യുന്നു എന്ന് നിങ്ങള്‍ എന്നാണു മനസ്സിലാക്കുക.

 35. MR. MK khareem—ആദ്യം താങ്കള്‍ ആരാണെന്ന് വെളിപ്പെടുത്തുക .മുസ്ലിം പേര്‍ സ്വീകരിച്ചു ഇസ്ലാമിനെതിരെ ആക്രോഷിക്കാന്‍ താങ്കള്‍ക്കു ഒരു അര്‍ഹതയും ഇല്ല.ജമാഅത്തെ ഇസ്ലാമി തന്നെയാണ് ഇന്ന് യഥാര്‍ത്ഥ ഇസ്ലാമിനെ പ്രധിനിധീകരിക്കുന്നത്.അത് കൊണ്ട് തന്നെയാണ് എല്ലാ ഞാഞൂ ലുകളും അതിനെതിരെ തിരിയുന്നത്…ചരിത്രത്തില്‍ ഇസ്ലാം എന്നും ഇങ്ങനെതന്നെയായിരുന്നു-ഇസ്ലാമിനെ നശിപ്പിക്കാന്‍ വന്ന താര്‍താരികള്‍ ഇസ്ലാമിന്റെ തന്നെ അനുയായികള്‍ ആയി മാറിയതാണ്ചരിത്രം..ഇന്ന് അതിനെ എതിര്‍ക്കുന്നവര്‍ നാളെ അതിനെ അനുഗമിക്കും—കരീമും,സാബുവുമൊക്കെ കാത്തിരിക്കുക.

 36. ഇന്ത്യയില്‍ കഴിഞ്ഞ അറുപതു കൊല്ലമായി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചു വരുന്നു . രാജ്യത്ത് നടന്ന ആയിരക്കണക്കിന് വര്‍ഗീയ കലാപങ്ങളില്‍ ജമാഅത്തിന്റെ പേര് വെറുതെ ഒരാരോപണം എന്ന നിലക്ക് പോലും വന്നിട്ടില്ല . വര്‍ഗീയ ബാധിത പ്രദേശങ്ങളിലും മറ്റുംദുരിതാശ്വാസ പ്രവര്‍ത്തനവുമായി മുന്നിട്ടിരങ്ങുന്നതും ജമാഅത് ആണെന്ന് നിഷ്പക്ഷനായി ആര്‍ക്കും പറയുവാന്‍ സാധിക്കും . മാത്രമല്ല രണ്ടു പ്രാവശ്യം സംഘടന നിരോധിച്ചപ്പോഴും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലോ , അണ്ടര്‍ ഗ്രൌണ്ട് പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടാതെ തികച്ചും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തന സ്വാതന്ത്ര്യം വീണ്ടെടുക്കുകയുണ്ടായി . ജമാഅത്തിന്റെ പ്രവര്‍ത്തനം തികച്ചും സമാധാനപരവും ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും മാത്രമേ എന്ന് തുടക്കം മുതലേ വ്യക്തമാക്കിയതുമാണ് . ഈ അറുപതു കൊല്ലത്തിനിടയില്‍ പേരിനൊരു പെറ്റിക്കേസ് പോലും ജമാഅത് പ്രവര്‍ത്തകന്റെത് ആയിട്ടില്ല . ഇനിയെന്നാണാവോ ജമാഅത്തിന്റെ പ്രവര്‍ത്തനം ലോകത്തിനും ഇന്ത്യക്കും അപകരമാവുന്നത് . ഖിയാമത് നാളിനു ശേഷമാവോ?
  സുഹൃത്തേ ജമാഅത് എന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്തിട്ടേ ഉള്ളൂ . ആരാലും വിമര്‍ശിക്കാന്‍ പാടില്ല എന്ന മൌഡ്യ വിചാരമൊന്നും ജമാഅത്തിനില്ല. ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകം ആണ് വിമര്‍ശനം എന്ന് കരുതുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി . വിമര്‍ശനം യുക്തി ഭദ്രവും തെളിവുകളുടെ അടിസ്ഥാനത്തിലും ആയിരിക്കണം . അതുകൊണ്ടാണ് കടുത്ത ജമാഅത് വിമര്‍ശകര്‍ക്ക് പോലും അതിന്റെ പത്രത്തിലും മറ്റും സ്ഥലം അനുവദിക്കുന്നതും ജമാഅത്തിന്റെ പരിപാടികളിലും മറ്റും പങ്കെടിപ്പിക്കുന്നതും സഹകരിപ്പിക്കുന്നതും .
  ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അപകടത്തിലാണെന്ന് ജമാഅത് ഒരിക്കലും പറഞ്ഞിട്ടില്ല . മാത്രമല്ല അങ്ങിനെ പറഞ്ഞു ഉടലെടുക്കുന്ന ഒരു സംഘടനകളുമായും ഒരു തരത്തിലും സഹകരികേണ്ട എന്നാണ് അതിന്റെ കീഴ് ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം . എന്നാല്‍ എത്ര മത രാഷ്ട്രീയ സംഘടനകള്‍ക്ക് ഇങ്ങിനെ പറയാന്‍ കഴിയും. ജമാഅത് ശൈത്താന്റെ കത്തിയിലേക്ക് ആണ് ക്ഷണിക്കുന്നത് എന്ന വാദം മറുപടി പോലും അര്‍ഹിക്കുന്നില്ല . താങ്കളെ ഞാന്‍ വെല്ലു വിളിക്കുകയാണ്‌ ഏതെങ്കിലും ജമാഅത് പ്രവര്‍ത്തകന്‍ എന്തെങ്കിലും അക്രമങ്ങളില്‍ പങ്കാളിയായിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ . വെറുതെ വായില്‍ തോന്നുന്നത് ഒന്നും എഴുതി വെച്ച് , ബ്ലോഗ്‌ വായനക്കാരെ വിഡ്ഢികളാക്കാതെ തെളിവ് സഹിതം കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ അംഗീകരിക്കൂ.
  നിങ്ങള്‍ നിസ്കരിക്കുകയും നോമ്പ് എടുക്കുകയും സകാത്ത് കൊടുക്കുകയും ഹജ്ജ് ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ടാവാം . നിങ്ങളെ ഇവിടെ ആരും കാഫിര്‍ ആക്കിയിട്ടില്ല . അത് ഞങ്ങളുടെ ജോലിയുമല്ല . അത് മാത്രം കൈകാര്യം ചെയ്യന്ന ജോലി വേറെ രണ്ടു ടീമുകള്‍ വളരെ ഭംഗിയായി , മറ്റുള്ളവര്‍ക്ക് കൂടി മൈക് പെര്‍മിഷന്‍ ലഭിക്കാത്ത വിധം ചെയ്തു പോരുന്നുണ്ട് . ഇസ്ലാമിനെ കേവലം ആരാധന മതമായി ചുരുക്കിയതാണ് നിങ്ങളെ പോലുള്ളവര്‍ക്ക് പറ്റിയ തെറ്റ് . അനീതിക്കെതിരെയും , അധര്‍മത്തിനെതിരെയും പോരാടാനും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പാവപ്പെട്ടവരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാനും ഖുറാന്‍ പഠിപ്പിക്കുന്നു .അതില്‍ മതമോ ജാതിയോ ഗോത്രമോ തെരയാന്‍ ഖുറാന്‍ പഠിപ്പിച്ചിട്ടില്ല . അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുഖം മൂടിയും ആവശ്യമില്ല .
  ഹൃദയത്തിലെ കലര്‍പ്പ് ഒഴിവാക്കി , ജമാഅത്തിനെ ക്കുറിച്ച് നിഷ്പക്ഷമായി പഠിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
  ദൈവം അനുഗ്രഹിക്കട്ടെ ……………

 37. salih mattool
  എം.കെ.ഖരീം ആരെന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ ലക്ഷ്യവും വളരെ വ്യക്തമായി പ്രൊഫൈലില്‍ എഴുതിയിട്ടുണ്. ഇവിടെ അഭിപ്രായം ഇടുന്നവരാണ് തുമ്പും വാലുമില്ലാതെ പേര് നല്‍കുന്നത്. .’മുസ്ലിം പേര്‍ സ്വീകരിച്ചു ഇസ്ലാമിനെതിരെ ആക്രോഷിക്കാന്‍ താങ്കള്‍ക്കു ഒരു അര്‍ഹതയും ഇല്ല.’ ഇങ്ങനെ പറയാല്‍ താങ്കള്‍ക്കു എന്താണ് അവകാശം. മനസ്സിലായില്ല. ഇസ്ലാം എന്താ താങ്കളുടെ കുടുംബ സ്വത്താണോ? ഉത്തരം മുട്ടുമ്പോള്‍ ഇങ്ങനെ കൊഞ്ഞനം കാട്ടല്ലേ ചങ്ങാതീ. നിങ്ങള്‍ ജമാത്തെ ഇസ്ലാമിക്കാര്‍ ഇസ്ലാമിന്റെ ഹോള്‍ സെയില്‍ ഡീലര്‍ എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. മതം എങ്ങനെ മാന്യമായി കച്ചവടം ചെയ്യാം എന്ന് നിങ്ങള്‍ കാട്ടി തരുന്നുണ്ടല്ലോ. സുഹൃത്തേ ഒന്നറിയുക, ഒരാള്‍ മുസ്ലീം പേര് സ്വീകരിച്ചത് കൊണ്ട് മുസ്ലീം ആവുകയില്ല. ഇസ്ലാമിന് അങ്ങനെ ഒരു നിയമ വശം ഉണ്ടോ ആവോ! ഇത്ര കനത്തില്‍ നിസ്കാര തഴമ്പ് വേണം, താടിക്ക് ഇത്ര നീളം വേണം, തൊപ്പി വയ്ക്കണം, എന്നൊക്കെ വല്ല കല്‍പ്പനയും ഉണ്ടോ? ഇതൊക്കെ ഒരുതരം അഹങ്കാരമാണ്. മുസ്ലീം എന്നാല്‍ ഭൂമിയില്‍ വിനയത്തോടെ സഞ്ചരിക്കുന്നവന്‍ എന്നാണ്. അല്ലാതെ സമൂഹത്തെ മുഴുവന്‍ തീവ്ര വാദത്തിലേക്ക് തള്ളി വിടുന്ന ജമാഅത്തെ ലൈന്‍ അല്ല.
  മാന്യരെ ഓര്‍ക്കുക. ഇസ്ലാം എന്നാല്‍ ജമാ അത്തെ ഇസ്ലാമിയല്ല. ജമാ അത്തെ ഇസ്ലാമി എന്നാല്‍ തീവ്ര വാദി എന്നാണ്. ഇസ്ലാമിന് ഒരിക്കലും തീവ്രവാദി ആകാന്‍ സാധിക്കില്ല. എന്നാല്‍ ജമാ അത്തെ ഇസ്ലാമി തീവ്രവാദത്തിലെക്കാണ് അണികളെ തള്ളി വിടുന്നത്.
  ‘ഇസ്ലാമിനെ നശിപ്പിക്കാന്‍ വന്ന താര്‍താരികള്‍ ഇസ്ലാമിന്റെ തന്നെ അനുയായികള്‍ ആയി മാറിയതാണ്ചരിത്രം..ഇന്ന് അതിനെ എതിര്‍ക്കുന്നവര്‍ നാളെ അതിനെ അനുഗമിക്കും—കരീമും,സാബുവുമൊക്കെ കാത്തിരിക്കുക.’
  ഇങ്ങനെ എഴുതാന്‍ യാതൊരു ഉളുപ്പും ഇല്ലല്ലോ സോദരാ. ഇവിടെ ജമാ അത്തെ ഇസ്ലാമിയുടെ മാര്‍ഗം സമ്പൂര്‍ണ ഇസ്ലാം സ്ഥാപിക്കലാണ് എന്ന് വളരെ വ്യക്തമായി അഭിപ്രായങ്ങളിലൂടെ ഖരീം മാഷ്‌ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയില്ലാതെ കൊഞ്ഞനം കാട്ടി ചങ്ങാതിമാര്‍ എവിടെക്കാണ്‌ ഇങ്ങന ഒളിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ മൌദൂദിയെ തള്ളി പറയുമോ, ജമാ അത്തെ ഇസ്ലാമിയുടെ ഭരണ ഘടന തള്ളി കളയുമോ? വ്യക്തമാക്കുക. അല്ലാതെ ഇങ്ങനെ ഉരുണ്ടു കളിക്കരുത്.

 38. ഈ പത്രാധിപകുറിപ്പും ,തുടര്‍ന്നുണ്ടായ ചര്‍ച്ചയും ഞങ്ങളെപോലുള്ളവരുടെ കണ്ണു തുറപ്പിക്കുന്നു. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ധാരാളം മുസ്ലീം കുട്ടികള്‍ കൂട്ടുകാരായുണ്ടായിരുന്നു എങ്കിലും , കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയില്‍ കണ്ടുവരുന്ന പ്രവണത എന്നെപ്പോലുള്ളവരെ അവരില്‍ നിന്നും അകറ്റാന്‍ തുടങ്ങി . മുസ്ലീം നാമധാരികളെ ഞങ്ങള്‍ സംശയ കണ്ണോടെ മാത്രമാണിന്ന് കാണുന്നത്. എങ്ങിനെയാണ് , ആരാണ് ഇങ്ങനെയൊരു തീവ്രവാദി ലേബലിലേക്ക് , സംശയത്തിന്റെ മുള്‍ മുനയിലേക്ക് ഒരു മതത്തെയാകെ ,ഒരു സമൂഹത്തെയാകെ കൊണ്ടെത്തിച്ചതെന്ന് ഈ കുറിപ്പിലൂടെ, തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയിലൂടെ ഞങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങി.
  ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം : ഇവിടെ ഈ കുറിപ്പെഴുതിയ ഖരീം മാഷ്‌ വ്യക്തമായ ഐടെന്റിറ്റി വെളിപ്പെടുത്തിയിട്ടുള്ള ആളാണ്‌. എന്നാല്‍ ജമാ അതെ ഇസ്ലാമിക്ക് വേണ്ടി പറയുന്ന ഒരാള്‍ പോലും സ്വന്തം പേരോ,ഐടെന്റിറ്റി യോ വെളിപ്പെടുത്താതെ ,മറഞ്ഞിരുന്നാണ് ഗീര്‍വാണം മുഴക്കുന്നത്. സ്വന്തം വാദമുഖങ്ങളില്‍ ,വിശ്വാസ പ്രമാണങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ എന്തിനാണ് സ്വന്തം വ്യക്തിത്വം മറച്ചു പിടിക്കുന്നത്‌ ?!
  ഇങ്ങനെയൊരു ചര്‍ച്ചയ്ക്കു വഴിയൊരുക്കിയ ഖരീം മാഷിനും, മധുരം മലയാളത്തിനും ഒരായിരം നന്ദി .
  സ്നേഹാശംസകളോടെ
  ശ്രീദേവി .

 39. സമ്പത്ത് അല്ലാഹുവിന്റെതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വയ്ക്കണമെന്നും ചിലവഴിക്കണം എന്നും കല്പ്പിക്കാനുള്ള പരമാധികാരം പ്രപഞ്ച നാഥന് മാത്രമാണ്

  കരീം സാഹിബ് എത്തപെട്ട നിഗമനം ശരീഅത്ത് അനുസരിച്ചു ജീവിക്കാൻ
  ഒരു മുസ്ലിമിനു ബാധ്യതയില്ലന്നാണു.കാരണം ഭൌതികമായ ഒരു കാര്യത്തിലും
  അല്ലാഹുവിന്റെ വിലക്കുകൾ പാലിക്കേണ്ടതില്ല.ഞാൻ പഠിച്ച ഇസ്ലാം
  ഖുർആനും പ്രവാചകചര്യയും അനുസരിച്ചു ജീവിക്കുകയെന്നതാണു.
  അപ്പോഴെ ഒരാൾ മുസ്ലിം ആവുന്നുള്ളൂ.സമ്പത്തല്ല പ്രപഞ്ചമഖിലവും ദൈവത്തിന്റേതാണു.
  ഈലോകം മനുഷ്യനു മാത്രമല്ല സർവ്വചരാചരങ്ങൾക്കും അർഹതപ്പെട്ടതാണു.
  സമ്പത്ത് എങ്ങിനെ സമ്പാദിക്കണമെന്നും ചിലവഴിക്കണമെന്നും അതിൽ
  മറ്റുള്ളവരുടെ അവകാശം കൊടുക്കുന്നത നമസ്ക്കാരം പോലെ നിർബന്ധബാധ്യതയാണെന്നു
  ഖുർആനിലൂടെ ദൈവം മനുഷ്യരോട് പറഞ്ഞിട്ടുണ്ട്.പലിശയും വ്യഭിചാരവും
  മദ്യവും ചൂതാട്ടവും കരിഞ്ചന്തയും മഹാഅക്രമമാണെന്നു തന്നെ ഇസ്ലാം പഠിപ്പിക്കുന്നു.
  അനുവദനീയമായ മാർഗത്തിലൂടെ മാത്രമേ സമ്പാദിക്കാൻ പാടുള്ളുവെന്നു
  ഇസ്ലാം അനുശാസിക്കുന്നു.പരിശുദ്ധഖുർആനിലെ ഏറ്റവും വലിയ സൂക്തം തന്നെ
  സാമ്പത്തിക ഇടപാടിനെ പറ്റിയാണു.അല്ലാഹു ജീവിതമാർഗ മാക്കിയ ഖുർആൻ അനുസരിച്ചു
  ജീവിക്കാത്തവൻ മുസ്ലിമാവുന്നില്ല.

 40. ആര്‍ക്കും പറയാനുള്ളതൊക്കെ ഇവിടെ വിശദീകരിക്കുക. അല്ലാതെ ലിങ്കുകള്‍ കൊടുത്തു അതിനു പിന്നാലെ പോവാനുള്ള തരത്തിലുള്ള കമെന്റുകള്‍ അപ്രൂവ് ചെയ്യുന്നതല്ല.

 41. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി സംസാരിച്ചവര്‍ എല്ലാവരും സ്വന്തം പേര് വച്ച്ച്ചുതന്നെയാണ് എഴുതിയത്‌. ജമാഅത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
  ഒന്നും മറച്ചുവെച്ചില്ല. അതിന്റെ കാര്യവുമില്ല. ഇസ്‌ലാമിനെ സംശയത്തോടെ  നോക്കിക്കാണുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയത് സാമ്രാജ്യത്വവും അതിനെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്ന മീഡിയയുമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്നതും അതിന്റെ ഭാഗമാണ്.ഇസ്‌ലാമിനെ കുറിച്ച് മുസ്ലിംകള്‍ക്ക് വികല ധാരണകള്‍ സമ്മാനിച്ചു. ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ നീക്കാന്‍ എല്ലാ പ്രാദേശിക ഭാഷകളിലും ഖുര്‍ആന്‍ പരിഭാഷകളും ഇസ്ലാമിക ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചത്‌ ജമാഅത്ത് മാത്രമാണ്. ആടിനെ പട്ടിയാക്കരുത്. 
  hafeez KT 
  puthalath house
  A.R.Nagar po
  malappuram
  676305
  ph: 08099024757

 42. പ്രിയ ഷാബു, താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി , കാരണം താങ്കള്‍ സത്യം മനസ്സിലാക്കാന്‍ ഉള്ള ഒരു വിശാല മനസ്കത കാണിക്കുന്നു. മുന്‍ ധാരണകള്‍ മാറ്റിവച്ചു ഇസ്ലാമിനെ പഠിക്കുവാന്‍ താങ്കള്‍ തയ്യാറായാല്‍. ജമാ’അത്തെ ഇസ്ലാമി പറയുന്നത് സത്യമാണ് എന്ന് മനസ്സിലാകും. ‘ദൈവിക ഭരണം’ എന്നതിലെ ഭീകരത എന്താണ് എന്ന് ഇപ്പോഴും മനസ്സിലാക്കുന്നില്ല. ഖുര്‍’ആന്‍ പരിചയപ്പെടുത്ന്ന ദൈവം .. ഏകനാണ് .. നിരാശ്രയന്‍ ആണ് ….. എല്ലാത്തിനും കഴിവുള്ളവന്‍ ആണ്…. വിവേചനം കാണിക്കാത്തവന്‍ ആണ് …… സകല സൃഷ്ടികളേയും സൃഷ്ടിച്ചു പരിപാലിക്കുന്നവന്‍ ആണ് … ആദം മുതല്‍ മോശ, യേശു , മുഹമ്മദ്‌ .. തുടങ്ങിയ മുഴുവന്‍ പ്രവാചകന്മാരെയും മനുഷ്യരുടെ വഴികാട്ടിയായി അയച്ചത് ദൈവം തമ്പുരാന്‍ ആണ് . സകല ആരാധനകളും… പൂജകളും… നേര്‍ച്ചകളും അവനു മാത്രമേ അര്പ്പിക്കവൂ .. അവന്റെ നൈതിക നിയമങ്ങളാണ് മനുഷ്യന്‍ പ്രാവര്തികമാക്കേണ്ടത് .. ഇതാണ് ഇസ്‌ലാം വിശ്വാസം … പൌരോഹിത്യം ഇവയെ നിരാകരിച്ചു കൊണ്ട് കടന്നുവന്നതാണ്. പുരോഹിതന്മാരുടെ കൈകടത്തലുകള്‍ക്ക് വിദേയമായി . നേര്‍ച്ചയും , ആരാധനകളും ശവകുടീരങ്ങള്‍ക്കും , പുരോഹിതര്‍ക്കും സമര്‍പ്പിക്കപ്പെട്ടു. ദൈവത്തിനുള്ളത് ദൈവത്തിനും , സീസര്‍ക്കുള്ളത് സീസര്‍ക്കുമായി പുരോഹിതന്മാര്‍ ദൈവിക സത്യ സന്ദേശങ്ങളെ പകുത്തു മാറ്റി . അതിനു എതിരെ അവിഭക്ത ഭാരതത്തില്‍ ഉയര്‍ന്നു വന്ന നവോദ്ധാന നായകനായിരുന്നു സയ്യിദ് അബുല്‍ അ’അല മൌദൂദി , യദാര്‍ത്ഥ ഇസ്‌ലാമിക സന്തെശങ്ങളിലേക്ക് മുസ്ലിംകളെ തിരികെ കൊണ്ടുവരുകയും , ഇസ്‌ലാമിക സന്തേശം ഇന്ത്യയിലെ മഹാ ഭൂരി പക്ഷം വരുന്ന ജനങ്ങളിക്ക് എത്തിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോട് കൂടി അദ്ധേഹത്തിന്റെ നേത്രുത്വത്തില്‍ രൂപം കൊണ്ട പ്രസ്ഥാനമാണ് ജമാ’അത്തെ ഇസ്‌ലാമി.

 43. “””ജമാ അത്തെ ഇസ്ലാമിയുടെ മാര്‍ഗം സമ്പൂര്‍ണ ഇസ്ലാം സ്ഥാപിക്കലാണ് എന്ന് വളരെ വ്യക്തമായി അഭിപ്രായങ്ങളിലൂടെ ഖരീം മാഷ്‌ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയില്ലാതെ കൊഞ്ഞനം കാട്ടി ചങ്ങാതിമാര്‍ എവിടെക്കാണ്‌ ഇങ്ങന ഒളിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ മൌദൂദിയെ തള്ളി പറയുമോ, ജമാ അത്തെ ഇസ്ലാമിയുടെ ഭരണ ഘടന തള്ളി കളയുമോ? വ്യക്തമാക്കുക. അല്ലാതെ ഇങ്ങനെ ഉരുണ്ടു കളിക്കരുത്”””

  ജമാഅത്തെ ഇസ്‌ലാമിയുടെ ലക്‌ഷ്യം സമ്പൂര്‍ണ ഇസ്ലാം സ്ഥാപിക്കലാണ്. ഇതിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നതെങ്കില്‍ നിങ്ങള്‍ ഭയപ്പെടുന്നത് ഇസ്ലാമിനെയാണ്. അങ്ങനെയെങ്കില്‍ അത് തുറന്നു പറയണം. ക്രിസ്ത്യന്‍ യാത്രാ സംഘത്തിനു സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനനുവാദം നല്‍കിയ പ്രവാചകനാണ് ജമാഅത്തിനു മാതൃക. 

 44. കാര്യങ്ങള്‍ ഒന്ന് സംഗ്രഹിക്കുന്നതല്ലെ നല്ലത്?

  1. ഇസ്ലാമിനെ ഒരു ദര്‍ശനമായി അവതരിപ്പിക്കാനും അതിനനുസരിച്ച് സമാധാനപരമായി പ്രവര്‍ത്തിക്കാനും ഒരു സംഘടനക്ക് ഇന്ത്യയില്‍ അവകാശമുണ്ടോ? – ഉണ്ട് എന്ന് തന്നെയായിരിക്കും എല്ലാവരുടേയും ഉത്തരം. എങ്കില്‍  ജമാഅത്ത് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌.

  2. കഴിഞ്ഞ 70 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി യാതൊരു വിധ വര്‍ഗീയ, രാഷ്‌ട്രീയ കലാപങ്ങളിലോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ പങ്കാളികളായിട്ടില്ല. ഇതും എല്ലാവരും അംഗീകരിക്കുന്നു എന്ന് കരുതുന്നു. എതിര്‍പ്പുള്ളവര്‍ക്ക് തെളിവുകള്‍ ഹാജരാക്കാം. അപ്പോള്‍, ജമാഅത്തെ ഇസ്ലാമി ഇതു വരെ പ്രത്യക്ഷത്തില്‍ അപകടകാരിയല്ല.

  3. വൈയക്തിക കാര്യങ്ങളിലും കുടുംബ-സാമൂഹിക-സാം‌സ്കാരിക-നാഗരിക-രാഷ്‌ട്രീയ കാര്യങ്ങള്‍ തുടങ്ങി മുഴുവന്‍ മേഖലയിലും ഒരൊറ്റ ദര്‍ശനത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ജമാഅത്ത് ആഗ്രഹിക്കുന്നു. ഇരു തോണിയില്‍ കാല്‍ വെച്ച് യാത്ര ചെയ്യാന്‍ അത് ആഗ്രഹിക്കുന്നില്ല. അതില്‍ വല്ല തെറ്റുമുണ്ടോ? ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിനും തെറ്റില്ല.

  4. പിന്നെ പത്രാധിപരുടെ ആരോപണങ്ങളെല്ലാം തന്നെ ഇസ്ലാമുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്‌. പ്രധാന പ്രശ്‌നം ദൈവത്തിനു പൂര്‍ണ്ണ സമര്‍പ്പണം നടത്തുന്നു, പൂര്‍ണ്ണമായും ദൈവത്തിനെ അനുസരിക്കുന്നു എന്നതാണ്‌. ഭീകരവാദികളാണെന്ന് തെളിയിക്കുന്നതിനു പത്രാധിപര്‍ പറയുന്ന തെളിവ് ഇസ്ലാമിന്റെ സമ്പൂര്‍ണ്ണ സംസ്ഥാപനം ലക്ഷ്യമിടുന്നു എന്നാണ്‌. അതു തന്നെയാണ്‌ ലക്ഷ്യ്ം. ഒരു സംശയവും വേണ്‍ട. അപ്പോള്‍ ചോദ്യം ഇവിടെയാണ്‌. ഇസ്ലാം ഭീകരദര്‍ശനമാണോ. എങ്കില്‍ മാത്രമല്ലേ ജമാഅത്ത് ഭീകരവാദികളാണ്‌ എന്ന് പറയാന്‍ സാധിക്കൂ. ഇസ്ലാം ഭീകരമല്ല എന്നാണെങ്കില്‍, ജമാഅത്തിന്റെ ആദര്‍ശം ഇസ്ലാമല്ല എന്ന് പറയണം. പിന്നെ എന്താണ്‌ ജമാഅത്തിന്റെ ആദര്‍ശം. എന്താണ്‌ ആ ആദര്‍ശത്തിനും ലക്ഷ്യത്തിനുമുള്ള തെറ്റ്. അതല്ല, ജമാഅത്ത് ഇസ്ലാമിനെ വക്രീകരിച്ചു എന്നാണോ. എങ്കില്‍ എവിടെ വക്രീകരിച്ചു. ഇതൊക്കെ വ്യക്തമാക്കിയാല്‍ ജമാഅത്തിന്റെ കള്ളത്തരങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാമായിരുന്നു.

 45. ഒരു ശ്രീദേവി വന്ന് ഐഡന്റിറ്റിയെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞു. പക്ഷെ, അവര്‍ക്കൊരു ഐഡന്റിറ്റി ഇവിടെ കണ്ടില്ല. ചിലപ്പോള്‍ ഐഡന്റിറ്റി വെക്കാന്‍ മറന്നതാവും.

 46. ജമാഅത്തെ ഇസ്‌ലാമിയെ ഞങ്ങള്‍ക്കറിയാം

  ആദിവാസി ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ സമരങ്ങളില്‍ ശക്തമായ പിന്തുണനല്‍കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തലചായ്ക്കാനൊരിടത്തിനും കുടിവെള്ളത്തിനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുമായി ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ നടന്ന ദലിത് സമരങ്ങളില്‍ ജമാഅെത്ത ഇസ്‌ലാമിയും സോളിഡാരിറ്റിയും സഹായ ഹസ്തവുമായെത്തിയത് മറക്കാവുന്നതാണോ? സൗകര്യമുള്ള വീട്, വൃത്തിയുള്ള ചുറ്റുപാട്, നല്ല ആഹാരം, കുടിവെള്ളം എന്നിവ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇതിനായി ഒരുകൈ സഹായിക്കുവാന്‍ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്.
  സാധാരണ ജനതയുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടാല്‍ അവരെ വര്‍ഗീയവാദിയെന്നോ തീവ്രവാദിയെന്നോ മുദ്രകുത്തുന്നത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യരുതെന്ന ചിന്തയില്‍നിന്നും ഉടലെടുത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.
  ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരത്തിന് നേതൃതം നല്‍കിയത് അയ്യന്‍കാളിയാണെന്ന് അംഗീകരിക്കാന്‍ മടിയുള്ളവര്‍ കെ.പി.എം.എസ് പോലുള്ള സംഘടനകളില്‍ അംഗങ്ങളാകരുതെന്ന് പറഞ്ഞവര്‍ കെ.പി.എം.എസിലെ പിളര്‍പ്പ് മുതലാക്കാനുള്ള ചെന്നായയുടെ കൗശലം തിരിച്ചറിയപ്പെടേണ്ടത് തന്നെയാണ്. ‘മാധ്യമം’ പത്രത്തിനെതിരെ പടവാളോങ്ങുന്ന ചില പത്രങ്ങളുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടവയാണ്. ദലിത് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന പത്രം ‘മാധ്യമം’ തന്നെയാണ്. വര്‍ഷങ്ങളായി ഈ പത്രം വായിക്കുന്ന ഒരു ദലിതനായ എന്നെ ആകര്‍ഷിച്ചത് ഇരകളാക്കുന്നവരുടെ പക്ഷത്തിന് പൂര്‍ണപിന്തുണ നല്‍കുന്ന നിലപാടുകളാണ്. മാധ്യമത്തിനെതിരെ വാളോങ്ങുന്നവരുടെ ഹിന്ദുത്വ അജണ്ടകള്‍ തിരിച്ചറിയപ്പെടണം. ഇവര്‍ വര്‍ഷങ്ങളായി വരികള്‍ക്കിടയില്‍ ഇത് ഒളിപ്പിച്ചുവെച്ച് നമ്മെ സമത്വം പഠിപ്പിക്കുകയാണ്. നാവ് നഷ്ടപ്പെട്ടവന്റെ നാവായി, കണ്ണ് നഷ്ടപ്പെട്ടവന് കാഴ്ചയായി, കേള്‍വി നഷ്ടപ്പെട്ടവന് കേള്‍വിയായി മാറിയ ‘മാധ്യമ’ത്തിന് ആശംസകള്‍. നീതിയോടെ പോരാടുക.

  വള്ളിക്കുന്നം പ്രഭ, താമരക്കുളം, ആലപ്പുഴ

 47. ജമാഅത്തിനെ കല്ലെറിയും മുമ്പ്
  Saturday, May 29, 2010

  ‘ദൈവ രാജ്യത്തിനു വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. അരുത്.. അത് അനുവദിക്കരുത്’ എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെ്രകട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്‌ലിം ലീഗ് മതേതരത്വത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മതരാഷ്ട്രത്തിനു വേണ്ടിയാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നാണ് വയലാര്‍രവിയുടെ ആരോപണം. തെരഞ്ഞെടുപ്പുകളില്‍ ഇടപെടുവാന്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റു മുസ്‌ലിം സംഘടനകളെ അനുവദിക്കില്ലെന്ന് ജമാഅത്തിനെ ഉദ്ദേശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയിരിക്കുന്നു. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ വിശുദ്ധരും ജമാഅത്ത് നികൃഷ്ടരും ആണെന്ന്. യഥാര്‍ഥത്തില്‍ ആടിനെ പേപ്പട്ടിയാണെന്നു പറഞ്ഞ് കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുകയാണ് ഇവര്‍.

  ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു. യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. യേശു ശ്രമിച്ചത് ഭൂമിയില്‍ ദൈവരാജ്യം സൃഷ്ടിക്കാനാണ്. യേശു പഠിപ്പിച്ച പ്രാര്‍ഥനയും അങ്ങനെതന്നെയാണ്. ‘സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമെ….’ മഹാത്മാഗാന്ധി വധിക്കപ്പെട്ടതും രാമരാജ്യ സൃഷ്ടിക്കായി വാദിച്ചതിന്റെ പേരിലാണ്.

  വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞതിനെ വളച്ചൊടിക്കുകയും പുതിയ ചില രീതികള്‍ കടന്നുകൂടുകയും ചെയ്യുന്നതായി മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാരനായ മൗലാനാ മൗദൂദി 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്കു രൂപം നല്‍കിയത്. ജമാഅത്ത് എന്നതിന്റെ അര്‍ഥം കൂട്ടായ്മ എന്നാണ്. അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല.
  ഖുര്‍ആനും നബിയും പറഞ്ഞതില്‍ കടുകിട വ്യത്യാസം കൂടാതെ നല്ല മനുഷ്യരായി ജീവിച്ച് മരണത്തോടെ പരലോകത്ത് ജീവിതം തുടരുക. ഇതാണ് ഇസ്‌ലാമിക ജീവിതത്തിന്റെ ലക്ഷ്യം. ഇസ്‌ലാം നാമധാരികളായ പലരും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി നമുക്കറിയാം. എന്നാല്‍, ഇന്ത്യയിലെ ഒരു ജമാഅത്തുകാരന്റെ പേരില്‍ ഇന്നേവരേ ഒരു ആരോപണം പോലും ഉയര്‍ന്നുവന്നിട്ടില്ല.

  ഇസ്‌ലാം ഒരു മിഷനറി പ്രവര്‍ത്തനമാണ്. ഓരോ മുസല്‍മാനും ഓരോ മിഷനറിയാണ്. പ്രസംഗത്തിലോ ഉപദേശത്തിലോ അല്ല. മറിച്ച്, ജീവിത വിശുദ്ധികൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിശുദ്ധി നഷ്ടപ്പെടാതിരിക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ആരൊക്കെയെന്ന് നമുക്കറിയാം. പിണറായി വിജയന്‍ വിമര്‍ശിച്ച അന്നുതന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ നീലകണ്ഠനെ വേദിയില്‍ കയറി മര്‍ദിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ കേരളത്തിലും ഇന്ത്യയിലും ലോകംമുഴുവനും ഇന്നോളം ചെയ്തുകൂട്ടിയ കൊലയും അക്രമവും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

  മുസ്‌ലിം ലീഗ് നേതാക്കളുടെ ആക്രോശം കേള്‍ക്കുമ്പോള്‍ തമാശതോന്നുന്നു. ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപവത്കരിച്ചതാണ് മുസ്‌ലിം ലീഗ്. പക്ഷേ, ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടരുത് എന്ന് ശക്തമായി ആഗ്രഹിച്ചയാളാണ് ജമാഅത്തിന്റെ സ്ഥാപകന്‍ മൗദൂദി.
  വയലാര്‍ രവി ഉപമിച്ചത് ആര്‍.എസ്.എസിനോടാണ്. ഹേ, രവീ…. ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ? ജമാഅത്തിനെ ഒരു വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുവാനാണ് നീക്കമെങ്കില്‍ എന്താണ് വര്‍ഗീയത എന്ന് രവി വിശദമാക്കണം. വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിന് വര്‍ഗീയത എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ആരെയെങ്കിലും ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ടോ?

  തെരഞ്ഞെടുപ്പുകളില്‍ ഇടപെടരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. കുഞ്ഞാലിക്കുട്ടി ഒന്നു മനസ്സിലാക്കണം, ജമാഅത്ത് രൂപവത്കരിച്ചതുതന്നെ ഒരു പാര്‍ട്ടിയായിട്ടാണ്. ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതാണ് ജമാഅത്തിന്റെ വാദം. ഇത് തെറ്റായ കാര്യമാണോ? പാര്‍ട്ടി രൂപവത്കരിച്ചത് ഭരണത്തില്‍ വരാന്‍ തന്നെയാണ്. ഗാന്ധിജി ഉള്‍പ്പെടെയുള്ള മനുഷ്യസ്‌നേഹികള്‍ പറഞ്ഞിട്ടുള്ളത് മതമില്ലാത്ത രാഷ്ട്രീയം നിര്‍ജീവമെന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മൂല്യശോഷണത്തിന്റെ കാരണം രാഷ്ട്രീയത്തില്‍നിന്നും മതാംശം (ധാര്‍മികത) ചോര്‍ന്നതു തന്നെയാണ്. നിരീശ്വരവാദികളായ പാര്‍ട്ടിക്കാര്‍ പറയുന്നത് ഏറ്റുപറയരുത്. ജമാഅത്ത് രൂപവത്കരിച്ച നാള്‍ മുതല്‍ എല്ലാ സമ്മേളനങ്ങളിലും മറ്റുമത പ്രതിനിധികളെ പങ്കെടുപ്പിക്കാനും സല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ജമാഅത്തിനെ സംബന്ധിച്ച് ഇത് എഴുതാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത് അവരുടെ സൗഹൃദ മനോഭാവം മൂലമാണ്. ഈയുള്ളവന്‍ ദൈവത്തിന്റെ പുത്രനായ യേശുവില്‍ വിശ്വസിക്കുന്ന, എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ഒരു ക്രിസ്ത്യാനിയാണ്. അധികാരക്കൊതി മൂലം നന്‍മയെ തിന്‍മയായി ചിത്രീകരിച്ച് നിങ്ങളുടെ തിന്‍മനിറഞ്ഞ പ്രവൃത്തികളെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

  കിനാലൂരില്‍ സമരം ചെയ്ത നാട്ടുകാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോഴുണ്ടായ നാണക്കേട് മറക്കാനല്ലേ സഖാക്കള്‍, സമരത്തെ സഹായിച്ച സോളിഡാരിറ്റിയെയും ജമാഅത്തിനെയും നികൃഷ്ടരായി ചിത്രീകരിക്കുന്നത്. ഇതുവരെ സോളിഡാരിറ്റിയും ജമാഅത്തും വളരെ സജീവമായി എല്ലാ സമരഭൂമിയിലും ഉണ്ടായിരുന്നതാണ്. അന്നൊന്നും തോന്നാത്ത ഈ ആരോപണങ്ങള്‍ ഇപ്പോള്‍ തോന്നുന്നത് അസൂയകൊണ്ടാണ്, സമരഭൂമിയിലും ജീവകാരുണ്യ പ്രവൃത്തികളിലും സംഘടനാ രംഗത്തും ജമാഅത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നതിലും ജനം അവരെ വിശ്വാസത്തിലെടുക്കുന്നുവെന്നതിലുമുള്ള അസൂയകൊണ്ട്.
  കര്‍മഭൂമിയില്‍ ജമാഅത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ ൈദവം അനുവദിക്കട്ടെ! സത്യമേവഃ ജയതേഃ

  ഇ.എ. ജോസഫ്, ഡയറക്ടര്‍,
  കേരള മദ്യവിമോചന സമിതി

 48. “ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍നിന്നുകൊണ്ട് സമാധാനപരമായി
  പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയും, മുസ്ലിംവിരോധം മാത്രം
  ലാക്കാക്കി വര്‍ഗീയത ഇളക്കിവിട്ട് മുന്നേറുന്ന ബി.ജെ.പിയും
  ഒരുപോലെയാണെന്ന് സാധാരണക്കാരന്‍ പോലും പറയുകയില്ല. ഏതെങ്കിലും ഒരു മീറത്തോ ഭഗല്‍പൂരോ രഥയാത്രയോ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നടത്തിയതായി ആര്‍ക്കുമറിയില്ല. മാത്രമല്ല; സ്വാതന്ത്യ്രാനന്തരം ഭാരതത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും വര്‍ഗീയ സംഘട്ടനങ്ങളിലോ കലാപങ്ങളിലോ ജമാഅത്തെ ഇസ്ലാമിയുടെ കൈയുണ്െടന്ന് ഇന്ത്യയിലെ ഒരു ഭരണകൂടവും
  ഒരു കമീഷന്‍ റിപ്പോര്‍ട്ടും ഇതുവരെയും ആരോപിച്ചിട്ടില്ല.

  വര്‍ഗീയ സംഘടനകളെപ്പോലെ, ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും ശാഖകള്‍ സ്ഥാപിച്ച് ആയുധപരിശീലനം നടത്തുന്നതായിട്ടോ, കുറുവടികളും സൈക്കിള്‍ ചെയിനും ബോംബും മറ്റുമുപയോഗിച്ച് കൂട്ടയാക്രമണങ്ങള്‍ നടത്തിയതായിട്ടോ ഏതെങ്കിലും ഒരു ഹിന്ദുവിനെ വധിച്ചതായോ പറയാമോ? വളരെക്കാലമായി ജമാഅത്തെ ഇസ്ലാമി എന്ന മാനുഷിക സംഘടനയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള സാധാരണക്കാരുണ്ടിവിടെ. എല്ലാ മനുഷ്യരുടെയും മാതാപിതാക്കള്‍ ഒന്നാണെന്നും, അതിനാല്‍ ഏവരും ജാതിമതഭേദമന്യേ സഹോദരങ്ങളുമാണെന്ന് പ്രചരിപ്പിക്കുകയും, വര്‍ഗീയ
  കലാപങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോള്‍, സമാധാനത്തിന്റെയും
  സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച് സഹായഹസ്തവുമായി
  പാഞ്ഞെത്തുകയും ചെയ്യുന്നവരാണ് ജമാഅത്തെ ഇസ്ലാമി.”

  (എം. കരുണാകരന്‍, നേമം, കേരളകൌമുദി, 1991 ജൂലൈ 28)

 49. മാധ്യമരംഗത്ത് ഒരു വഴിത്തിരിവ് സ്രുഷ്ടിച്ചതായിരുന്നു മാധ്യമത്തിന്റെ വിജയം.ന്യൂനപക്ഷ കീഴാള ള്ദലിത് വാർത്തകളൊക്കെ വളച്ചൊടിക്കപ്പെടുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് വാർത്തകളിലെ സത്യസന്ധത ഒന്നു കൊണ്ടുമാത്രം വിജയിച്ച പത്രമാണു മാധ്യമം.അതിന്റെ ആഴച്ചപതിപ്പാണു മലയാള ആഴ്ച്ചപതിപ്പുകൾ ക്ക് ഒരു പുതു വഴി കാണിച്ചുകൊടുത്തത്.ഇത്രയും ചെയ്തത് ഒരു ഭീകര പ്രസ്ഥാനമാണെന്നു വിശ്വസിക്കാൻ പ്രയാസം കാണും.ശബാന ആസ്മി കേരളത്തിൽ വന്നപ്പോൾ പറഞ്ഞത് ഗുജറാത്ത കലാപബാധിത പ്രദേശങ്ങളിൽ ഏറ്റവും മികച്ച റിലീഫ് കാഴ്ച്ച വെച്ചത് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആണെന്നാണു.എൻഡോസൾ ഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ സോളിഡാരിറ്റിയുടെ റിലീഫ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയതാണു.പിന്നെ ഖുർആൻ വെറുതെ വായിക്കുന്നതിനു പകരം അർത്ഥവും വിശദീകരണവും വായിക്കണമെന്നു അപേക്ഷിക്കുന്നു.പിന്നെ ഞാനും മുസ്ലിമാണു.ദൈവം അനുവദിച്ചതു വിലക്കിയതും അനുസരിച്ചു ജീവിക്കുന്ന ഒരാൾ.

 50. സ്നേഹം നിറഞ്ഞ ഖരീം മാഷേ… താങ്കളുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ , താങ്കള്‍ക്ക് ഇസ്ലാമിനെ കുറിച്ചുള്ള അച്ഞത താങ്കളുടെ ലേഘനത്തില്‍ നിന്നും കുറിപ്പുകളില്‍ നിന്നും പകല്‍ വെളിച്ചം പോലെ വ്യക്തമാണ്‌. എന്തിനാണ് ഷാബു തോമസിനെ പോലെ, ശ്രീദേവിയെ പോലെ, സത്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് . അയല്‍ക്കാരനായ ഒരു നല്ല മുസ്ലിമിനെ പോലും സംശയത്തോടെ നോക്കുവാനുള്ള കമന്റുകളും ചില വ്യക്തിത്വങ്ങള്‍ എഴുതുകയുണ്ടായി. ഇത് സൂചിപ്പിക്കുന്നത് എന്താണ് എന്ന് വളരെ വ്യക്തമാണ്. നമ്മുടെ ജീവനും, ശ്വസിക്കുന്ന വായുവും , കുടിക്കുന്ന വെള്ളവും, ഈലോകത്തെ സര്‍വ്വ സംവിധാനങ്ങളും സര്‍വേശ്വരന്‍ നമുക്ക് അനുഗ്രഹമായി തന്നതാണ് . അതുകൊണ്ട് ദൈവീക നിയമങ്ങള്‍ അനുസരിക്കണം എന്നാണ് ജമാഅത്തെ ഇസ്‌ലാമി പറയുന്നത്. ഏറണാകുളം ജില്ലയിലെ പറവൂര്‍ എന്ന സ്ഥലത്ത് ഒരു നായര്‍ തറവാട്ടില്‍ ജനിച്ച ആളാണ് ഞാന്‍, 17 വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അമ്മാവന്‍ കല്യാണം കഴിച്ചു കൊണ്ടുവന്നത് ഒരു മുസ്‌ലിം സ്ത്രീയെ ആയിരുന്നു , അത് മുഖേനെ അമ്മാവനും , പിന്നെ അമ്മാവന്റെ ക്ഷണം മൂലം എന്റെ കുടുംബത്തിനും സത്യ സന്തേശത്തിന്റെ വെളിച്ചം കിട്ടി . തുടര്‍ന്ന് ഞാന്‍ ഖുറ’അനിലും , നബി ചര്യയും പഠിച്ചു. ഇപ്പൊള്‍ എം . ബി . എ പഠനം പൂര്‍ത്തിയാക്കി , യു. എസ്.എ യിലെ ടെക്സാസില്‍ , ഐ. ടി. ടി. ഇന്ടസ്ട്രീസില്‍ ജോലി ചെയ്യുന്നു. ഞാന്‍ ഇത് പറഞ്ഞത് . ഞാന്‍ ഇസ്‌ലാം പഠിച്ചത് ജമാഅത്തിന്റെ സ്ഥാപനങ്ങളില്‍ നിന്നാണ് . അവര്‍ വര്‍ഗീയ വാതികളും തീവ്ര വാതികളും ആണ് എന്ന് പറയുന്നതില്‍ ഒട്ടും യോചിക്കാന്‍ കഴിയുന്നില്ല . സാമുതയികതയും, സന്കുചിതത്ത്വും അവരുടെ അജണ്ടകളില്‍ ഇല്ലാത്തത് ആണ് . അതുകൊണ്ട് സഹോദരമാര്‍ ഇല്ലാക്കഥ പ്രച്ചരിപ്പിക്കതിരിക്കുക . ദൈവം അനുഗ്രഹിക്കട്ടെ.
  ahassan@gmail.com

 51. ഇവിടെ ജമാ അത്തെ ഇസ്ലാമിക്കാരായി ഇറങ്ങി നിരന്നവര്‍ക്കു കാര്യമായി ഒന്നും പറയാനില്ല എന്നു ബോധ്യമായി . ഒന്നാമതായി അവര്‍ക്ക് ജമാ അത്തെ ഇസ്ലാമി എന്തെന്ന് അറിയില്ല. ഏതാനും പുസ്തകങ്ങളോ പേപ്പര്‍ കട്ടിങ്ങുകളോ വായിച്ചത് കൊണ്ട് ജമാ അത്തെ ഇസ്ലാമിയുടെ മുഖം തെളിഞ്ഞു കിട്ടില്ല. ജമാ അത്തെ ഇസ്ലാമിയുടെ മൊത്തം പുസ്തകം വായിച്ചാല്‍ പോലും അതിന്റെ ഭീകര മുഖം നമുക്ക് കിട്ടില്ല. ഒരു ഭീകര സംഘടനയും തങ്ങള്‍ ഭീകരര്‍ ആണെന്ന് പറയില്ല, അത്തരം കാര്യങ്ങള്‍ ഒരിടത്തും എഴുതി വയ്ക്കുകയുമില്ല. ജമാ അത്തെ ഇസ്ലാമിയുടെ ഭരണ ഘടന വായിച്ചോ എന്ന് ചോദിക്കുന്നുണ്ട്. അത് വായിച്ചു എത്ര പേര്‍ അതിനെ ഇന്ത്യന്‍ സാഹചര്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്? എത്ര പേര്‍ വരികള്‍ക്കിടയില്‍ വായിച്ചിട്ടുണ്ട്? ഞാന്‍ മുന്നൊട്ടു വച്ച പലതിനും ജമാ അത്തെ സുഹൃത്തുക്കള്‍ ചോദ്യങ്ങള്‍ കൊണ്ട് നെരിട്ടു. അത് ഒരുതരം ഒളിച്ചു കളിയോ കപടതയോ ആയി കാണാം. ഒരു ചോദ്യവും ഉത്തരമില്ലാതെ പോകരുത്. ചോദ്യങ്ങളെ എതിര്‍ ചോദ്യങ്ങള്‍ കൊണ്ട് നേരിടുന്നത് ഫാസിസ്റ്റ് രീതി തന്നെയാണ്.
  ഇസ്ലാമിക സംസ്ഥാപനം എന്നു പറയുന്ന ഒറ്റ ആശയം മതി അവരുടെ തനി നിറം മനസ്സിലാവാന്‍. ഇസ്ലാമിക അനുഷ്ടാനവും ഇസ്ലാമിക സംസ്ഥാപനവും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടും രണ്ടാണ്. സംസ്ഥാപനം എന്നാല്‍ രാജ്യത്തെ ഭരണ രീതി പാടെ മാറ്റി ഇസ്ലാമികമായ ശരിയത്ത് സ്ഥാപിക്കുക എന്ന് തന്നെയാണ്. ഇസ്ലാം പ്രചരിപ്പിക്കാനോ , ഇസ്ലാം അനുഷ്ടിക്കാനോ ഇന്ത്യയില്‍ യാതൊരു വിലക്കും ഇല്ലെന്നിരിക്കെ ഇസ്ലാമിക സംസ്ഥാപനം എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത് ഇന്ത്യയെ ഒരിസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് . നാം മറന്നതും, എന്നാല്‍ ഇന്നും ജമ അത്തെ ഇസ്ലാമി ഉപേക്ഷിക്കാത്തതുമായ ഒരു മുദ്രാവക്യമുണ്ട്. ‘ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ‘ . നിരോധിക്കപ്പെട്ട സിമിയുടെതായി വന്ന ആ വാര്‍ത്താ ബോര്‍ഡുകള്‍ ഇന്ന് മറക്കാന്‍ ന്യായമില്ല. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് സംഘട്ടനത്തിലേക്കേ നയിക്കൂ. ഒരു സംഘട്ടനവും സമാധാനംകൊണ്ടു വരില്ലെന്നിരെക്കെ, ഇസ്ലാം എന്ന അറബി പദത്തിന്റെ അര്‍ഥം , ‘സമാധാനം’ എന്നത് എങ്ങനെ പുലരാനാണ്.

 52. എങ്ങനെയാണ് സംബൂര്‍ണ ഇസ്ലാം സ്ഥാപിതമാകുക? അതിലെക്കുളള വഴികള്‍ എന്തൊക്കെയാണ് ? ഇന്നവര്‍ ആശയം കൊണ്ട് പ്രചാരണം നടത്തുന്നു . ലോകത്ത് എവിടെയും ഇത്തരം ഭീകര സംഘടനകളുടെ തുടക്കം ഏറ്റവും താഴെ തട്ടില്‍ നിന്നാവും. വീടില്ലാത്തവര്‍ക്ക് വീട് കെട്ടി കൊടുക്കുക, ആശുപത്രി ചിലവുകള്‍ വഹിക്കുക അങ്ങനെ പല അടവുകളും പ്രയോഗിക്കുന്നു. അവര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം സമൂഹത്തില്‍ ഏറ്റവും താഴെ കിടക്കുന്നവര്‍ക്ക് നീതി ലഭിക്കും എന്നും. അവിടെ നിന്നും പ്രവര്‍ത്തിച്ചു പോരുകയും അധികാരത്തോട് അടുക്കുമ്പോള്‍ പ്രസ്ഥാനത്തിന്റെ തല മുതല്‍ അടി വരെ വരേണ്യ വര്‍ഗം കീഴടക്കുകയും ചെയ്യുന്ന സ്തിതി വിശേഷമാണ് കണ്ടുവരുന്നത്‌. ഐ എസ് എസ് എന്ന സംഘടന പ്രവര്‍ത്തിക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി അതിനെ തള്ളി പറഞ്ഞിട്ടില്ലെന്നോര്‍ക്കണം. ഐ എസ് എസിന് പോരാട്ട വീര്യം പോരാ എന്ന പരാതിയായിരുന്നു ജമാ അത്തെ ഇസ്ലാമിക്ക്. ഇന്ന് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര, വര്‍ഗീയ സംഘടനകള്‍ ഒക്കെയും മൌദൂദിയന്‍ ചിന്ത സ്വീകരിച്ചവരാണ്. .
  . നമുക്കു ജമാ അത്തെ ഇസ്ലാമിയെ അന്വെഷിക്കാം. ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം എന്നാല്‍ അടി മുതല്‍ മുടി വരെ ഇസ്ലാം സ്ഥാപിക്കലാണ്. അത് ഇസ്ലാമിന് വിരുദ്ധവുമാണ്. അത് ഇസ്ലാമികമായ ഒരു രീതിയല്ല, ഒരു മുസല്‍മാന്‍ ഏതൊരു രാജ്യത്ത് ജീവിക്കുന്നുവോ ആ രാജ്യത്തെ നിയമം അനുസരിക്കാന്‍ ബാധ്യസ്തന്‍ ആയിരിക്കണം . എങ്ങനെയാണ് രാജ്യത്തെ ഭരഘടന അംഗീകരിക്കാത്ത ജമ അത്തെ ഇസ്ലാമിക്കാര്‍ക്ക് മുസ്ലീം ആകാന്‍ കഴിയുക. ജമാ അത്തെ ഇസ്ലാമിക്കാര്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരുന്നെങ്കില്‍ എഴുപതുകള്‍ വരെ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമായിരുന്നില്ല. എന്തിനു അവര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുമായിരുന്നില്ല. അന്നൊക്കെ അവര്‍ക്ക് ഇന്ത്യന്‍ ഭരണം ശൈത്താന്റെ ഭരണം ആയിരുന്നല്ലോ. അത്തരം സത്യങ്ങള്‍ നമുക്ക് മുന്നില്‍ ഇരിക്കെ ഇപ്പോള്‍ എവിടെ നിന്നുമാണ് ജമാ അത്തെ ഇസ്ലാമിക്ക് പെട്ടെന്നൊരു രാജ്യ സ്നേഹവും ദളിത് പ്രണയവും കയറി കൂടിയത്? ജീവിതത്തിലെ സകല മേഖലകളിലും ഇസ്ലാം മാത്രം അനുഷ്ടിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്‍ക്ക് എങ്ങനെയാണ് പുതിയ കാലത്ത് തിരഞ്ഞെടുപ്പില്‍ പങ്കാളികളായി സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുത്തു അധികാരത്തില്‍ തുടരാന്‍ കഴിയുന്നത്‌? എങ്കില്‍ ജമാ അത്തെ ഇസ്ലാമി മൌദൂദിയന്‍ സിദ്ധാന്തം ഉപേക്ഷിച്ചോ?
  ഇവിടെ ചോദ്യങ്ങള്‍ ചോദിച്ചും അഭിപ്രായം പറയുകയും ചെയ്തവരെ ഇസ്ലാമിന്റെ ശത്രുക്കള്‍ ആയി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ജമാ അത്തെ ഇസ്ലാമി മാത്രമാണ് യഥാര്‍ത്ഥ ഇസ്ലാം എന്ന പൊള്ളയായ അവകാശ വാദം. , മറ്റു ഇസ്ലാമിക സംഘടനകള്‍ ഒക്കെ ശൈത്താനെ പിന്‍ പറ്റുന്നവര്‍ ആണെന്ന് വരുത്തി തീര്‍ക്കുന്നു. ഇന്നവര്‍ ആശയങ്ങള്‍ കൊണ്ട് യുദ്ധം ചെയ്യുന്നു. വൈകാതെ ആശയത്തില്‍ നിന്നും യുദ്ധത്തിലേക്ക് നീങ്ങില്ല എന്ന് എന്താണ് ഉറപ്പ്. സ്വന്തം നിലനിപ്പിനു വേണ്ടി സ്വന്തം ആശയങ്ങള്‍ വരെ അട്ടത്തു വച്ച ചരിത്രമുള്ള ജമാ അത്തെ ഇസ്ലാമിയെ വിശ്വസിക്കുന്നവര്‍ ഒരു പുനര്‍വായനക്ക് തയ്യാറാവുക . . വൈകാതെ അവരുടെ തനി നിറം പുറത്തുവരും. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോയ ശേഷം കഷ്ടത്തിലായി എന്ന് വിലപിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് അത്തരം ഭീകരതയെ തിരിച്ചറിയുന്നതും ഒതുക്കുന്നതും .

 53. ഇസ്ലാമിന്റെ സംസ്ഥാപനം എന്നു പറയുന്നത് പൊലും വര്‍ഗീയതയാണ് , ഭീകരതയും…. അങ്ങനെ മറ്റൊരു സംസ്കാരത്തെ തങ്ങളുടെ സംസ്കാരം കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഫാസിസ ലൈനാണ്. ഹിറ്റ്‌ലര്‍ ചെയ്തതും മൌദൂദിയന്‍ സിദ്ധാന്തവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇസ്ലാമിന്റെ സംസ്ഥാപനം എന്നു പറയുമ്പോള്‍ മറ്റെല്ലാ പ്രത്യയ ശാസ്ത്രങ്ങളും ജമാ അത്തെ ഇസ്ലാമിക്ക് കീഴെ വരേണ്ടി വരും. അല്ലെങ്കില്‍ എതിരിട്ടു നില്‍ക്കുന്ന മതങ്ങള്‍ കുഴിച്ചു മൂമൂടപ്പെടും. . ഇവിടെ ജമാ അത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട് അവരുടെ ആശയം മാത്രം ശരിയെന്നും മറ്റെല്ലാം തെറ്റും എന്ന രീതിയാണ്. നിലവില്‍ അവര്‍ ജനാധിപത്യ മാതൃകയില്‍ സമര രംഗത്ത് ഉണ്ടെങ്കിലും വൈകാതെ മുസ്ലീം സമുദായത്തെ മൊത്തമായും തങ്ങളുടെ കാല്‍ ചുവട്ടില്‍ കൊണ്ടുവരാമെന്നും അതിന്റെ നേതൃത്വത്തില്‍ എത്താമെന്നും കരുതുന്നു. തുടര്‍ന്ന് ഇസ്ലാം അപകടപ്പെടുന്നു എന്ന പ്രചാരത്തിലൂടെ ഒരു കലാപം സൃഷ്ടിക്കാന് പോലും സാദ്യതയുണ്ട്. അവിടെ പോരാട്ടത്തിന്റെ രീതി ആശയപരം ആകണമെന്നില്ല, മറിച്ചു സായുധ കലാപം ആകാം ലക്ഷ്യമിടുന്നത്.
  ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇടതു ചിന്താ ഗതിക്കാര്‍, ആക്ടിവിസ്റ്റുകള്‍ ഒക്കെ ആ പ്രസ്ഥാനത്തെ ജനകീയമാക്കാന്‍ അറിഞ്ഞോ അറിയാതെയോ നിന്ന് കൊടുക്കുകയാണ് . എന്തിനു സാമ്രാജ്യത്വ വിരുദ്ധ സെമിനാര്‍, ജാഥകള്‍ സംഘടിപ്പിക്കുകയും അതിലേക്കു ഇടതു പക്ഷക്കാരെ അണിനിരത്തുകയും ചെയ്തുകൊണ്ട് ജമാ അത്തെ ഇസ്ലാമി വേരോടാന്‍ മണ്ണ് പരുവപ്പെടുത്തി എടുക്കുകയാണ് .ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം പ്രതിരോധിക്കാന്‍ ബാധ്യസ്തമായ ഇടതു ബുദ്ധിജീവികള്‍ , സംഘടനകള്‍ ഒക്കെ അതില്‍ നിന്നും വിട്ടു നില്‍ക്കേണ്ടത് അത്യാവശ്യമാണ്. ജമാ അത്തെ ഇസ്ലാമിയുടെ കപട മുഖം തുറന്നു കാട്ടേണ്ടതുമുണ്ട് . മാത്രമല്ല തമ്മില്‍ തല്ലി കഴിയുന്ന മറ്റു മുസ്ലീം സംഘടനകള്‍ ജമാ അത്തെ ഇസ്ലാമിയെ പ്രതിരോധിക്കാന്‍ മുന്നോട്ടു വരണം. അല്ലെങ്കില്‍ മുസ്ലീമിന്റെ മുഖം ജമാ അത്തെ ഇസ്ലാമിയുടെതായി തെറ്റി ധരിക്കപ്പെടുക തന്നെ ചെയ്യും. ഇന്ന് വിപണിയില്‍ ഉള്ള പ്രസിദ്ധീകരണങ്ങള്‍ ഭൂരിഭാഗവും ജമാ അത്തെ ഇസ്ലാമിയുടെത് ആകയാല്‍ സഹോദര മതത്തില്‍ പെട്ടവര്‍ ഇസ്ലാമിനെ അറിയാന്‍ ശ്രമിക്കുന്നത് അത്തരം പുസ്തകങ്ങളിലൂടെയാണ്. അതുവഴിയും ഇസ്ലാം തെറ്റി ധരിക്കപ്പെടുന്നു. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയല്ല ഇസ്ലാം എന്നറിയുക. പള്ളിയും പള്ളികൂടവും തമ്മില്‍ എന്തുണ്ട് അതേ ഉള്ളൂ ജമാ അത്തെ ഇസ്ലാമിയും ഇസ്ലാമും തമ്മില്‍…
  എത്ര പുസ്തകം വായിച്ചു എന്നതില്‍ കഴമ്പില്ല. നാം എന്തു വായിചു എന്തു മനസ്സിലാക്കി എന്നതു തന്നെയാണ് പ്രധാനം ‍. ഇസ്ലാം പഠിപ്പിക്കുന്നുണ്ടല്ലോ ചിന്തിക്കുന്നവന്റെ മതമാണ്‌ ഇസ്ലാം എന്ന്. എവിടെ പോയി മുസ്ലീങ്ങളിലെ ചിന്ത? ജമാ അത്തെ ഇസ്ലാമിക്കാരില്‍ ബഹു ഭൂരിപക്ഷത്തിനും ജമാ അത്തെ ഇസ്ലാമി എന്തെന്നു അറിയില്ല . ഇവിടെ വന്ന വന്ന അഭിപ്രായങ്ങള്‍ അതു ശരി വയ്ക്കുന്നുണ്ട്‌. . ചര്‍ചയൊ സംവാദമോ ശരി വെളിപ്പെടാന്‍ ആയിരിക്കണം. ഇവിടെ ചിലര്‍ മാധ്യമം പത്രത്തെ പുകഴ്ത്തി പാടുന്നുണ്ട്. മാധ്യമം പത്രം തുടക്കത്തില്‍ മുസ്ലീങ്ങളെ മൊത്തം തെറ്റി ധരിപ്പിച്ചുകൊണ്ടാണ് ഇറങ്ങിയത്‌. മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രിക വരിക്കാരോട് , ചന്ദ്രിക ലീഗിന്റെ പത്രമാണ്‌ എന്നും അത് അങ്ങനെ തുടരട്ടെ എന്നും, എന്നാല്‍ ഇസ്ലാമിന്റെതായി ഒരു പത്രം ഉണ്ടാകുന്നത് ഇസ്ലാമിന് മോത്തത്തില്‍ ഗുണം ചെയ്യുമെന്ന് പ്രചരിപ്പിച്ചു കൊണ്ടാണ് കടന്നു വരുന്നത്. കേരളത്തില്‍ വേരോടാന്‍ ഒരു ഇടതു ലൈന്‍ സ്വീകരിക്കണം എന്ന് മനസ്സിലാക്കിയ ജമാ അത്തെ ഇസ്ലാമിക്കാര്‍ ആ വഴി തുടരുന്നു എന്നെ ഉള്ളൂ.
  ഈ പത്രാധിപ കുറിപ്പ് വന്നതിനു ശേഷം ധാരാളം സുഹൃത്തുക്കള്‍ ഫോണിലൂടെയും മെയില്‍ വഴിയും ഞാനുമായി ബന്ധപ്പെട്ടു . പലരും ധരിച്ചു വച്ചിരുന്നത് ഇസ്ലാമിന്റെ മുഖം ജമാ അത്തെ ഇസ്ലാമിയുടെത് ആയിട്ടായിരുന്നു. അവര്‍ക്കൊക്കെ ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ബോധ്യമായി വരുന്നു എന്ന് അറിയിക്കുകയുണ്ടായി. മുസ്ലീങ്ങള്‍ സംശയിക്കപ്പെടുന്നതിന്റെ കാരണം ജമാ അത്തെ ഇസ്ലാമി പോലുള്ള ഭീകര സംഘടനകള്‍ മൂലമാണ്. കുറച്ചു പേര്‍ക്കെങ്കിലും വെട്ടം പകരാന്‍ ആയതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു.വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും ഒത്തിരി നന്ദി.

 54. മാന്യ സുഹൃത്തുക്കളെ,
  പത്രാധിപ കുറിപ്പിന് മേലുള്ള തുടര്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചിരിക്കുന്നു. ഇനി അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതല്ല. ഇതില്‍ പങ്കെടുത്തവര്‍ക്കെല്ലാം നന്ദി. തുടര്‍ന്നും സഹകരിക്കുക.

Leave a Reply

Your email address will not be published.


*


*