നിറമുള്ള കിനാവുകൾ – റംഷി ഷഹീർ ഉദിനൂർ .

നിറമുള്ള സ്വപ്നങ്ങളുടെ
തടവറയിലാണ് ഞാനിപ്പോൾ
കാണുന്ന കിനാവിലെല്ലാം
നീയുണ്ട് നിന്റെ രൂപമുണ്ട്…… !

ഇത് വെറും കനവുകളാണെന്ന്
ഉള്ളം തിരിച്ചറിയുന്നു !
എങ്കിലും മഴവില്ലിൻ നിറമുള്ള
കിനാവുകളാണെനിക്കിഷ്ട്ടം …….

ഈ പുതുമഴയിൽ കൈപിടിച്ച്
നടക്കണം നിന്റെ കൂടെ ! പിന്നെ –
ഞാനും നീയും മഴയുമൊന്നാവണം
നിറമുള്ള സ്വപ്‌നങ്ങളിലെങ്കിലും ………

കിനാവിന്റെ ലോകത്ത് നിന്നും
ഉണരേണ്ട ഉറക്കമൊരിക്കലും
മേഘമായലിഞ്ഞില്ലാതാവണം
എനിക്കീ സുഖ നിദ്രയിൽ ………..

ഏഴു വർണങ്ങളുള്ള
കനവുകളില്ലാതായാൽ
നീയില്ല പിന്നെ ഞാനില്ല
എൻ ചുടു നിശ്വാസങ്ങളും …….

കാണാലോകത്തേക്ക് നീ പോയി –
മറഞ്ഞാലപൂർണ്ണമാണെൻ ജീവിതം !
ഒരുമിച്ച് വാഴാം കാലങ്ങളോളം
എൻ സ്വപ്നങ്ങളിലെങ്കിലും………..

മുന്ജന്മ സുകൃതമായി ,ഹൃദ്യമാം –
കെട്ടുറപ്പുള്ള ആത്മബന്ധമായി
എൻകിനാവുകളിൽ വീണ്ടും നീ –
ഒരുമഴയായി പുനർജനിച്ചെങ്കിൽ …

Be the first to comment

Leave a Reply

Your email address will not be published.


*


*