ശ്മശാനം – രാജു കാഞ്ഞിരങ്ങാട്

കാറ്റാടിമരങ്ങളതിരിട്ട ശ്മശാനത്തിൽ
ആ യാത്രയൊടുങ്ങുന്നു
കാറ്റാടികളുടെമൂളക്കം രോദനം പോലെ
ഓടിനടക്കുന്നു
അത്അനുനിമിഷംതീവ്രമായി നെഞ്ചിൽ
തുളച്ചുകയറുന്നു
മഴപൊടുന്നനെപൊട്ടിവീണപ്പോൾ
ഉള്ളിലെന്തോ പിടഞ്ഞുണരുന്നു
പൂമ്പാറ്റയെപ്പോലൊരു പെൺകുട്ടി
കാറ്റിലിളകുന്നപുൽത്തലപ്പുകൾക്കിടയിൽ.
പതിരറിയാത്തപെണ്ണിന്റെ ഉടൽനിവരുന്നു
കറുത്തകൊക്കുകൾകൊത്തിവലിക്കുന്നു
നിലവിളിക്കുവാൻ കഴിയാതെ
അവളുംമഴയും പിടയുന്നു
മൃഗങ്ങൾനാണിക്കും വിധത്തിൽ
ചൂടാറുന്നതുവരെ അവർ…..!
പണ്ട് പണ്ട് ഒരു പെൺകുട്ടിയുണ്ടായിരുന്നു
അമ്മൂമ കഥ തുടർന്നു
ഉറങ്ങിയുണരുമ്പോൾ കഥയുണ്ടാ- യിരുന്നില്ല.
അമ്മൂമേ, അന്നു പറഞ്ഞകഥയിലെ-
പെൺകുട്ടി
എവിടെയാണെത്തിയത്?!
ശ്മശാനത്തിൽ ഒരുതലയോട്
ഇരുളിൽതിളങ്ങുന്നു
raju

Be the first to comment

Leave a Reply

Your email address will not be published.


*


*