അതിർ രാജ്യങ്ങൾ -രഗില സജി

ഞാനും നീയും
പരസ്പരം അതിർത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങളാണ്
അതിരുകളിൽ എല്ലായ് പ്പോഴും
സമാധാനം പ്രഖ്യാപിച്ച്
സ്വന്തം ഉടുപ്പുകൾ കൊണ്ട്
കൊടി നാട്ടിയവർ

ഭരണ പ്രദേശങ്ങളിൽ
സദാ യുദ്ധമുനമ്പിൽ
നിൽക്കുന്നവർ
വികാരം കൊള്ളുന്ന
ജനത്തിന് മുമ്പിൽ
ഞാൻ നഗ്നനായ രാജാവ് തന്നെയെന്ന്
ഊറ്റം കൊള്ളുന്നവർ

മുഖപ്പാളകളടരുമെന്നും
വിചാരണ ചെയ്യപ്പെടുമെന്നുമുള്ള ബോധത്തെ
വിഹായുസ്സിൽ തൊടുന്നവർ.

സ്നേഹപ്പെടുന്ന രണ്ട്
മനുഷ്യരെ കവിതയിലാണെങ്കിൽ പോലും
രാജ്യങ്ങളായി വായിക്കുക എത്ര കഠിനമാണ്
എങ്ങിനെ എഴുതിയാലും
ശത്രുരാജ്യങ്ങളായേ വരൂ.
18157224_647613062099771_3521243837514777429_n

2 Comments

  1. മനോഹരമായ കവിത.. അതിർത്തി നിശ്ചയിക്കാൻ ബദ്ധപ്പെടുന്ന രണ്ട് അയൽരാജ്യങ്ങൾ.. പ്രണയയുദ്ധം വരുമ്പോൾ അതിർവരമ്പുകൾ ചാടിക്കടക്കുന്നവർ.. എങ്കിൽത്തന്നെയും സ്വാർത്ഥതയുടെ ചെങ്കോൽ പിടിച്ചുകൊണ്ട്, സ്വേച്ഛാധിപത്യത്തിന്റെ ഭേരി മുഴക്കുന്ന വ്യത്യസ്തമായ രണ്ട് ശത്രു രാജ്യങ്ങൾ..
    ആശംസകൾ രഗില സജി.

Leave a Reply

Your email address will not be published.


*


*