പാചകകുറിപ്പുകള്‍ -ഡോക്റ്റര്‍ സുജ മനോജ്‌

പനീര്‍ കാത്തി റോള്‍
_________________

പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വ്രാപ്പ്.

ആവശ്യം വേണ്ട ചേരുവകകള്‍ :

വ്രാപ്പ് തയ്യാറാക്കുവാന്‍ വേണ്ട ചേരുവകകള്‍:
1) ഗോതമ്പ് പൊടി – 1 കപ്പ്
2) മൈദ – 1 കപ്പ്
3) പഞ്ചസാര – 1 tsp
4) ഉപ്പ് – ആവശ്യത്തിനു
5) പാല്‍ – 1/2 കപ്പ്
6) എണ്ണ – 1 tsp

നിറയ്ക്കുവാന്‍ വേണ്ട ചേരുവകകള്‍:
7) പനീര്‍ – 200 ഗ്രാം
8)ചുവപ്പ് /പച്ച  ക്യാപ്സിക്കം അരിഞ്ഞത് – 1 കപ്പ്
9) സവാള – 1 എണ്ണം
10) കടലമാവ് – 2 tsp
11) ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ് – 1 tsp
12) മഞ്ഞള്‍ പൊടി – 1/3 tsp
13) മുളക് പൊടി – 1 tsp
14) ജീരകം – ഒരു നുള്ള്
15) ഗരം മസാല – 1 tsp
16) ചാറ്റ് മസാല – 1/2 tsp
17) തൈര്‍ – 1/2 കപ്പ്
18) നാരങ്ങ നീര്‍ – 1/2 tsp

തയ്യാറാക്കുന്ന വിധം:

വ്രാപ്പ് ഉണ്ടാക്കുവാന്‍:
വ്രാപ്പിനു വേണ്ട ചേരുവകകള്‍ എല്ലാം ചേര്‍ത്ത് കുഴച്ച് ചപ്പാത്തി പരുവമാക്കുക. ചെറിയ ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തി ചുട്ട് എടുത്ത് മാറ്റി വെയ്ക്കുക.

നിറയ്ക്കുവാന്‍:
കഷ്ണിച്ച പനീര്‍, ക്യാപ്സിക്കം, സവാള എന്നിവയിലേയ്ക്ക് മറ്റ് ചേരുവകളും ചേര്‍ത്ത് കുഴച്ച് പുരട്ടി അര മണിക്കൂര്‍ മാറ്റി വെയ്ക്കുക.

ഇവ കമ്പില്‍ (ബാംബൂ സ്റ്റിക്ക്) കുത്തി പാനില്‍ ചുട്ട് എടുക്കുകയോ ഗ്രില്‍ ചെയ്ത് എടുക്കുകയോ ചെയ്യുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറം ആകുമ്പോള്‍ എടുക്കുക.

ഇനി വ്രാപ്പ് എടുത്ത് അതിനു മുകളില്‍ മിന്റ്-കൊറിയാണ്ടര്‍ ചട്ട്നി പുരട്ടി അതിനു മുകളില്‍ തയ്യാറാക്കിയ നിറയ്ക്കല്‍ വസ്തു അടുക്കി വ്രാപ്പ് ചുരുട്ടി എടുക്കുക.

18191647_871314856353443_1616694383_nലീച്ചി പുഡിങ്
_____________

പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു പുഡിങ്.

ആവശ്യം വേണ്ട ചേരുവകകള്‍ :

1) ലീച്ചി – 1 1/2 കപ്പ്
2) കരിക്കിന്‍ വെള്ളം / ഗ്രേപ്പ് ജ്യൂസ് – 1/2 കപ്പ്
3) നാരങ്ങ നീര്‍ – 1 tbs
4) പഞ്ചസാര – 1/2 കപ്പ്
5) ജലാറ്റിന്‍ – 1 tbs
6) സോര്‍ ക്രീം – 1/2 കപ്പ്
7) പാല്‍ – 1/4 കപ്പ്
8) റം എസ്സെന്‍സ് – 1 tbs

തയ്യാറാക്കുന്ന വിധം:

പകുതി കരിക്കിന്‍ വെള്ളത്തില്‍ ജലാറ്റിന്‍ ഇട്ട് 2 മിനിറ്റ് വെയ്ക്കുക. ബാക്കി പകുതി കരിക്കിന്‍ വെള്ളം ചെറുതായി ചൂടാക്കി ജലാറ്റിന്‍ മിശ്രിതത്തിലേയ്ക്ക് പതുക്കെ ഒഴിച്ച് നന്നായി ഇളക്കുക.

ലീച്ചി, നാരങ്ങ നീര്‍, പഞ്ചസാര എന്നിവ നന്നായി മിക്സിയില്‍ അടിച്ച് എടുത്ത് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് ഇളക്കി പാത്രങ്ങളില്‍ ഒഴിച്ച് തണുപ്പിച്ച് സെറ്റ് ചെയ്ത് എടുക്കുക.
sujamanoj_vettam

Be the first to comment

Leave a Reply

Your email address will not be published.


*


*