0

അന്ധതീർത്ഥാടനം -സോഫിയ ഷാജഹാൻ

another leaf1ബാല്യത്തിന്റെ വസന്തത്തിലേക്ക്‌ കണ്ണെത്തിക്കവെ
സ്വപ്നത്തിന്റെ പൂവനം തുമ്പികൾ കയ്യേറിയിരുന്നു…
ഗ്രീഷ്മം പൊള്ളിക്കാതൊളിപ്പിച്ചത്‌
ഒറ്റപ്പെയ്ത്തിൽ എവിടെയ്ക്കോ ഒഴുകിയകന്നു…
രാത്രി വഴി പിരിയ്ക്കവേ ,
പാതി കൊയ്ത നിലാവ് പാടത്തു
അന്യരാവുന്ന നമ്മൾ…
ഒരു കാറ്റനക്കത്തിൽ അടുക്കു തെറ്റവേ
ഇരുളടഞ്ഞു ഒടുങ്ങിയ മോഹത്തുണ്ടുകൾ
തണുത്തു വിറഞ്ഞൊരു ശിശിരമെത്തവേ
കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മറയുന്നു
നെറ്റിയിൽ ചുണ്ടു ചേർത്തൊരു സൂര്യൻ
നമുക്കിടയിൽ ദൂരമേ ഇല്ലെന്നു ആവർത്തിക്കുമ്പോഴും
അവ്യക്തഭാവിയുടെ അറിയായ്മകളിൽ,
തണുത്ത്‌, പൊള്ളി, നനഞ്ഞ്‌,
ആത്മാവിന്റെ അന്ധതീർത്ഥാടനം.
sofi

vettam online

Leave a Reply

Your email address will not be published. Required fields are marked *