തേഡ്‌ അമ്പയർ – ബഷീർ മുളിവയൽ

savannah-gifജീവിതത്തിന്റെ പിച്ചിൽ
പേഡ്‌കെട്ടിയിറങ്ങിയ ബാറ്റ്സ്മാന്മാരാണോരോ-
ജന്മങ്ങളും,

സമയമൊരു
മികച്ച ബൗളറാണ്
എത്രവിക്കറ്റുകളാണ് കൊയ്തെടുക്കുന്നത്‌

ഒറ്ററൺസും സമ്പാദിക്കാതെ
ഡക്കായവർ ,
സിക്സറും, ഫോറും അടിച്ച്‌
ഫോമിൽ നിൽക്കെ കുറ്റിതെറിച്ചു പോയവർ,

ഒരു യോർക്കർ, പുൾട്ടോസ്‌
അതുമല്ലെങ്കിൽ കറങ്ങിത്തിരിഞ്ഞു വരുന്ന സ്പിന്നിൽ , ഗൂഗ്ഗ്ലിയിൽ ഔട്ടാകാവുന്നതേയുള്ളൂ,
എത്ര മികച്ച ബാറ്റ്സ്മാനും,

ആഗ്രഹങ്ങളുടെ അതിർവ്വരമ്പുകൾ ലംഘിച്ചപ്പോൾ
സ്റ്റംബ്‌ ചെയ്യപ്പെട്ടവരും,
ഒരുപാട്‌ സൂക്ഷിച്ചിട്ടും ആരുടെയെങ്കിലുംകൈകളിൽ ഒതുങ്ങിയോ, എൽബി യിൽ കുരുങ്ങിയോഅവസാനിക്കുന്നവരും; ആശിച്ചിടത്തെത്താതെ റൺ ഔട്ട് ആയവരുമുണ്ട്

സൂക്ഷിക്കണം,
സമയം മികച്ച ബൗളറാണ്

കാണികളുടെ ആരവത്തിൽ ആവേശം  അരുത്‌,
കുതന്ത്രങ്ങൾകൊണ്ട്‌ വിജയിക്കാമെന്നും ധരിക്കരുത്‌
മുന്നിലുള്ള അമ്പയർമാരെ കബളിപ്പിക്കാനായേക്കാം -പക്ഷെ-
കബളിപ്പിക്കാനാവാത്ത
അദൃശ്യനായൊരു തേർഡ്‌ അമ്പയറുണ്ട്‌
വിധി നിർണ്ണയിക്കാൻ.
17103690_1800155590010673_5299227603122209933_n

Be the first to comment

Leave a Reply

Your email address will not be published.


*


*