പാചകകുറിപ്പുകള്‍- ഡോക്റ്റര്‍ സുജ മനോജ്‌

17571760_849882345163361_1258581339_oഗോതമ്പ് ഹല്‍‌വ
________________

പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു ഹല്‍‌വ.

ആവശ്യം വേണ്ട ചേരുവകകള്‍ :

1) ഗോതമ്പ് പൊടി – 3/4 കപ്പ്
2) പഞ്ചസാര – 1കപ്പ്
3) നെയ്യ് – 1/2 കപ്പ്
4) ഏലയ്ക്ക പൊടി – 1/2 tsp
5) വെള്ളം – 2 1/2 കപ്പ്
6) കശുവണ്ടി/ബദാം – 8 എണ്ണം

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി പഞ്ചസാര പാനിയുണ്ടാക്കി മാറ്റി വെയ്ക്കുക.

ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി ഗോതമ്പ് മാവിട്ട് കട്ടയുണ്ടാകാതെ ഇളക്കി 5 മിനിറ്റ് മൂപ്പിക്കുക. നിറവും മണവും മാറി വരുമ്പോള്‍ പഞ്ചസാര പാനി പതുക്കെ ഒഴിച്ച് കട്ട പിടിക്കാതെ ഇളക്കുക. രണ്ട് മിനിറ്റിനു ശേഷം ഏലയ്ക്ക പൊടിയും കശുവണ്ടി/ബദാം ചേര്‍ത്ത് ഇളക്കുക. അലുവ പരുവം ആകുമ്പോള്‍, നെയ്യ് ഊറി തുടങ്ങുമ്പോള്‍ വാങ്ങി ഒരു പാത്രത്തില്‍ ഇട്ട് പരത്തി തണുപ്പിക്കുക.

17670445_849882901829972_489742064_oക്രാബ് സ്റ്റഫ്ഡ് പോര്‍ട്ടബെല്ല കൂണ്‍
____________________________

കൂണ്‍ കൊണ്ടുള്ള ഒരു വിഭവം.

ആവശ്യം വേണ്ട ചേരുവകകള്‍ :

1) പോര്‍ട്ടബെല്ല കൂണ്‍ – 4 എണ്ണം
2) വേവിച്ച ഞണ്ട് ഇറച്ചി – 1 കപ്പ്
3) ക്രീം ചീസ് – 1/4 കപ്പ്
4) വെളുത്തുള്ളി പൊടി – 1/4 tsp
5) സവാള പൊടി – 1/4 tsp
6) സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് – 1 തണ്ട്
7) മല്ലിയില – 1 tbs
8) പുതിനയില – 1/2 tsp
9) ബ്രെഡ് ക്രമ്പ്സ് – 1/3 കപ്പ്
10) മുളക്പൊടി – 1/2 tsp
11) എണ്ണ
12) ഉപ്പ്
13) കുരുമുളക്

തയ്യാറാക്കുന്ന വിധം:

കൂണ്‍ കുട തണ്ട് കളഞ്ഞ് വൃത്തിയാക്കിഎടുക്കുക.

ഒരു പാത്രത്തില്‍ ഞണ്ടും മറ്റ് എല്ലാ ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക. ഈ മിശ്രിതം ഓരോ കൂണിന്റെയും കുടയില്‍ സ്റ്റഫ് ചെയ്ത് വെയ്ക്കുക. മുകളില്‍ ബ്രെഡ് ക്രമ്പ്സ് വിതറി അല്‍പ്പം എണ്ണ മുകളില്‍ തൂവുക.

ഇതിനെ ഒരു ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച് ചെറുതീയില്‍ ഇരു വശവും വേവിച്ച് എടുക്കുകയോ ബേക്കിങ് ട്രേയില്‍ വെച്ച് 345 ഫാരന്‍ഹീറ്റില്‍ 20 മിനിറ്റ്, പുറം ഗോള്‍ഡണ്‍ ബ്രൌണ്‍ ആകുന്നത് വരെ ഓവനില്‍ ബേയ്ക്ക് ചെയ്തോ എടുക്കുക.
sujamanoj_vettam

Be the first to comment

Leave a Reply

Your email address will not be published.


*


*