കുപ്പായം (കവിത ) – സുധി റിബല്‍

17741316_1261979513870157_1329566426_nസ്കൂൾ വിട്ടുവരുമ്പോൾ;
മണ്ണും മഷിപ്പേനയും
ചിത്രം വരച്ചത്‌…

അമ്മയും അലക്കുകല്ലും;
അന്നത്തെ വഴക്കിനെ
ചർച്ചചെയ്യുമ്പോൾ,
അമർന്നുരഞ്ഞ്‌ നീറിയത്…

നിശബ്ദനെടുവീർപ്പുകളുടെ‌
അയയിലേക്ക്;‌
പിഴിഞ്ഞുകുടഞ്ഞ്‌
നിവർത്തിയിട്ടത്‌…

മിഠായിക്കാശുമറക്കാൻ;
കീശകീറിക്കളഞ്ഞ്,‌
അച്ഛനൊരു ചിരികൊടുത്തത്…‌

പിഞ്ഞിയപ്പോളൊക്കെ;
നിന്റെ പേരിനാൽ
തുന്നിച്ചേർത്തത്‌…

കുടുക്കുപൊട്ടി;
മുഷിഞ്ഞ ജീവിതമേ…

എത്രയയലക്കിയാലാണിനി;
നമ്മളീ
ലോകത്തിനു പാകപ്പെട്ട
മനുഷ്യരാവുക?
17690345_1260582067343235_965808759_n

Be the first to comment

Leave a Reply

Your email address will not be published.


*


*