0

ബാല്യകാലസഖി (കവിത ) -സി .പി .അബൂബക്കര്‍

Image result for അണ്ണാൻകടുക്കാച്ചിമാവിന്റെ
കൊമ്പുകളില്‍
അണ്ണാനും ചവറ്റിലക്കിളികളും
സംഘര്‍ഷത്തിലായി
അണ്ണാന്റെ അട്ടഹാസങ്ങളെ പരിഹസിച്ച്
കിളികള്‍ കലപില ശബ്ദമുയര്‍ത്തി
കളകളശബ്ദം അവര്‍ തീര്‍ത്തും മറന്നതുപോലെ
എന്നിട്ടും അണ്ണാന്‍ അട്ടഹസിച്ചുകൊണ്ടിരുന്നു
(അട്ടഹാസത്തിലും ഒരു ചിരിയുണ്ടെന്ന്‌
കവിയും നിരൂപകനും കണ്ടെത്തി
അത്യപൂര്‍വ്വമായ ഐക്യം!)
മൂത്തമാമ്പഴക്കുലയിലേക്ക്
അണ്ണാന്‍ കുതിച്ചുയര്‍ന്നപ്പോള്‍
കിളികള്‍ കടുക്കാച്ചി മാങ്ങ
കുടുകുടാന്ന് താഴെയിട്ടു.
മജീദും സുഹറയും
മാങ്ങ പെറുക്കിക്കൂട്ടി.
ബാല്യകാലസഖിയുണ്ടായി.
പ്രണയത്തിന്റെ സിംഫണിയുണ്ടായി
cp

vettam online

Leave a Reply

Your email address will not be published. Required fields are marked *