0

വെളിച്ചം (കവിത ) – രഗില സജി

imagesമുറ്റത്ത് മുത്ത്പോലൊരു
മുക്കുറ്റി
അതിന്റെ പൂമ്പാറ്റയിതളിൽ
പറ്റിയ ഒരു കഷ്ണo വെളിച്ചം
പുലർച്ചെ വീട്ടിലേക്ക് കയറുന്നു

അടുപ്പിലെയരിക്കലത്തിൽ
തലയിട്ട് നോക്കുന്നു
അഴിഞ്ഞുലഞ്ഞ മുടി കോതിക്കെട്ടി
ഉടുപ്പുകളണിയുന്നു

തൂവലുകളൊക്കെപ്പെറുക്കി
പക്ഷികളോരോന്നിലോരോന്നിൽ
ചേർത്തു വക്കുന്നു

കിണറ്റിൻ കരയിൽ
കഴുകാനിട്ട വീടിനെ
ആറിയുണക്കുന്നു

മക്കളെയൂട്ടുന്നൂ
മദപ്പാടൊളിക്കന്നൂ
മൗനപ്പെടാതെ
ചട്ടിയും കലവുമായ്
അന്തിക്കറുകാതെ മിന്നുവാൻ പിൻമുറ്റം വഴി
മുക്കുറ്റിയുടെ മൂക്കിലണയുന്നു
AIbEiAIAAABDCMS9056t2cONXyILdmNhcmRfcGhvdG8qKGI5ZjIxZTdjZmZkNmM3OWUxNTA5ZWMzODNmNjBkZWY0MTE2MTVmZjMwAZDTT_0NZOYwA6qOqytP7FZOJkpy

vettam online

Leave a Reply

Your email address will not be published. Required fields are marked *