ഗുർമെഹ്ർകൗർ നൽകുന്ന പാഠം – കെ.ബി. വേണുഗോപാലൻ

imageശത്രുരാജ്യവുമായി യുദ്ധം നടക്കുന്നു എന്ന് പത്രത്താളുകളിൽ വായിക്കുന്ന രാജ്യസ്നേഹികൾക്ക് ചിലപ്പോൾ രോമാഞ്ചമുണ്ടായേക്കാം. ടിവി ക്യാമറകൾ ദൂരെനിന്ന് പകർത്തിയ അതിന്റെ ദൃശ്യങ്ങൾ ഡ്രായിങ്റൂമിൽ ഇരുന്ന് കാണുമ്പോള്‍ ശത്രുവിനെ തുരത്താനുള്ള ആവേശം സിരകളിൽ നുരഞ്ഞ് പൊന്തി യേക്കാം.”പത്തായംപെറും, ചക്കികുത്തും, അമ്മവയ്ക്കും, ഞാനുണ്ണും” എന്നതിന്റെ വേറൊരു പതിപ്പ് മാത്രമാണിത്. നമുക്ക് യുദ്ധം വളരെ അകലെ എവിടെയോ നടക്കുന്ന ഒരു ഭ്രാന്തൻ വിനോദോപാധിമാത്രമാണ്; പ്രാകൃത മനുഷ്യന്റെ മനസ്സിൽ പണ്ടേ മുളച്ച വികൃതമായൊരു വിത്തിന്റെ ഇന്നത്തെ മുളപൊട്ടൽ.
എന്നാൽ യുദ്ധ രംഗത്ത് സ്വന്തം പിതാവിനെയോ ഭർത്താവിനെയോ സഹോദരനെയോ മകനെയോ നഷ്ടപ്പെട്ടവർക്ക് അതായിരിക്കില്ല സത്യം. അവരുടെ സിരകളിൽ വൈരാഗ്യവും പ്രതികാരബുദ്ധിയും ആളികത്തിക്കാൻ സമൂഹവും രാഷ്ട്രവും ശ്രമിച്ചുകൊണ്ടേയിരിക്കും.കാരണംയുദ്ധംരാഷ്ട്രങ്ങൾക്ക് അത്യാവശ്യമാണ്, കപട നേതൃത്വങ്ങൾക്ക് വിശേഷിച്ചും.
ആ ചതിക്കുഴിയിൽ വീണു പോകുന്നവരാണ് നമ്മളിൽ ഏറിയകൂറും.എന്നാൽ അല്പമാഴത്തിൽ ചിന്തിക്കാനുള്ള കഴിവ് നേടിയാൽ ഇതിൽ നിന്ന് കരയേറാവുന്നതേ യുള്ളൂഎന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണ് ഗുർമെഹ്ർകൗർ.രണ്ടാമത്തെ വയസ്സിൽ സ്വന്തം അച്ഛനെ യുദ്ധത്തിൽ നഷ്ടപ്പെട്ട ഒരു പിഞ്ചു ബാലിക. കാണുന്ന മുസ്ലീങ്ങളെ മൊത്തം പാകിസ്ഥാനികൾ ആയും ശത്രുക്കളായും ധരിച്ച്പോന്ന ഒരു ഇളം മനസ്സ്. ആറു വയസ്സ് മാത്രം പ്രായമുള്ള കാലത്ത് ബുർഖധരിച്ച് ഒരു സ്ത്രീയെ കത്തിക്ക് കു ത്താന്‍ ശ്രമിച്ച പ്രതികാര ബുദ്ധിയുടെ ഉടമ. പക്ഷെ സ്വന്തം അമ്മയുടെ ഇടപെടൽ അവളെ യുദ്ധത്തിന്റെ യാഥാർഥ്യം മനസ്സിലാക്കി കൊടുത്തു. അതിനാൽ ഇന്നവൾ പാകിസ്ഥാനെയല്ല, യുദ്ധത്തെ പ്രതിയായി കാണുന്നു. പാകിസ്ഥാൻ എന്ന രാജ്യത്തെ അതിന് ഒരു നിമിത്തമായും.
ഈ തിരിച്ചറിവ് ഉ ണ്ടാകുന്ന ഒരു പൗരനും യുദ്ധത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. പ്രത്യേകിച്ചും യുദ്ധങ്ങളിൽ സ്വന്തം രക്തം ചിന്തിയ ഗുർമെഹ്ർ കൗറിനെ പോലെയുള്ള ഒരാൾക്കും യുദ്ധത്തെ അനുകൂലിക്കാൻ കഴിയില്ല.അവർ “വിഡ്ഢി”കളായ രാജ്യസ്നേഹികൾ കരുതുന്നത്പോലെ രാജ്യ ദ്രോഹികളായത്കൊണ്ടല്ല; മറിച്ചു യാഥാർത്ഥ മനുഷ്യ സ്നേഹികളായത്കൊണ്ടാണത്.
രണ്ടു രാജ്യങ്ങൾ തമ്മിൽ ശത്രുത ഉടലെടുക്കാൻ പല കാരണങ്ങൾ ഉണ്ടായേക്കാം. അവ എന്താണെന്ന് മ നസ്സിലാക്കാന്‍ സത്യസന്ധമായ ചരിത്രാന്വേഷണം ആവശ്യമാണ്. പക്ഷെ യുദ്ധം കൊണ്ട്സ്വാ ർത്ഥ ലാഭമുണ്ടാക്കുന്ന ഒരു രാഷ്ട്രവും അത്തരം ഒരു ചരിത്രസത്യാന്വേഷണത്തെ അനുകൂലിക്കില്ലല്ലോ. തന്നെയുമല്ല അതിനെ പല മർദ്ദനോപാധികളും ഉപയോഗിച്ച് തടയാനോ ഇല്ലാതാക്കാനോ ശ്രമിക്കുകയും ചെയ്യും. അതിനാൽതന്നെ, ചുരുക്കം ചില മനുഷ്യസ്നേഹികൾക്ക് മാത്രമേ ഇതിൽ താല്പര്യമുണ്ടാകൂ. ഇത്തരം മനുഷ്യസ്നേഹികളുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് ജർമ്മൻ ഭിത്തി തകർന്നത്.
ഇതൊക്കെ പറയുമ്പോൾ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഇടയ്ക്ക് സൗഹൃദം ഒരിക്കലും ഉണ്ടാകില്ലെന്ന് നമ്മോട് ആ ണയിട്ട് പറയുന്ന പലരെയും കാണാൻ കഴിയും. കാരണം അവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോ യ വിശ്വാസമാണത്. ഇതേ വിശ്വാസം പങ്കിടുന്നവർ അതിർത്തിക്കപ്പുറത്തും ഉണ്ട്. ആറു വയസ്സുകാരി ഗുൽമെഹ്ർകൗറിന്റെ മനസ്സ് മാത്രമേ ഇവർക്ക് സ്വന്ത മായിട്ടുള്ളൂ. ഇവർ ഇനിയും വളർന്നിട്ടില്ലെന്ന സത്യം അവരറിയുന്നതേയില്ല. ഇത്തരക്കാരെ കരുവാക്കിയാണ് സ്വാർത്ഥ താല്പര്യമുള്ള കപട നേതൃത്വങ്ങൾ യുദ്ധം മാത്രമാണ് ഒ രേയൊരു പോംവഴി എന്ന മിഥ്യയെ ശാശ്വതീകരിക്കാൻ ശ്രമിക്കുന്നത്. ഇതുപോലെ യുദ്ധത്തിലും പ്രതികാരത്തിലും വിശ്വസിക്കുകയും അത് സമര്‍ത്ഥി ക്കുകയും ചെയ്യുന്ന ഒട്ടനവധി ആളുകൾ, ചരിത്രത്തിന്റെ ഏടുകളിൽ മാത്രം ഇന്ന് കാണുന്ന ജർമ്മൻ ഭിത്തിയുടെ ഇരുവശങ്ങളിലും പണ്ടുണ്ടായിരുന്നു. അവരുടെ മനസ്സുകളിലാണ് ആദ്യം ഭിത്തികൾ ഇടിഞ്ഞത്. നമ്മുടെ ഇടയിലുള്ള അത്തരക്കാരുടെ മനസ്സിലെ ഭിത്തികളാണ് നമുക്കും ഇടിച്ച് നി രത്തേണ്ടത്. അതും ഒരു നീണ്ട യുദ്ധത്തേക്കാൾ ഒട്ടും ചെറിയസാഹസമല്ല. മാത്രവുമല്ല, അപകടകാരികൂടിയാണത്. അതിനെ ഏറെ അപകടകാരിയാക്കുന്നത്, ഇതിൽ സത്യത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത്നിൽക്കുന്നവർ നിരായുധരാണെന്നതാണ്. ഒപ്പം അവരെ എതിർക്കുന്നവർ സായുധരും; അവരോ, കുറെ ബുദ്ധിയുറക്കാത്തവരും, ഒപ്പം അവരെനയിക്കുന്ന കുറെ വക്രബുദ്ധികളും മനോരോഗികളും.
ആദ്യത്തെ ഇന്ത്യാ-പാക് യുദ്ധമായിരുന്നില്ല കാർഗിൽ. അവസാനത്തേത് ആയാൽ എത്രയോ നന്ന്!ഒരു യുദ്ധത്തിന് അതിന്റെതായ കാരണമുണ്ടാകും. എന്നാൽ എല്ലാ യുദ്ധങ്ങൾക്കും പൊതുവായ ചില കാരണങ്ങളുണ്ട്. അവ എന്തെന്ന് ക ണ്ടെത്തുകയാണ് ശാ ശ്വതമായ പരിഹാരത്തിനാവശ്യം. അതിനായി മൂന്ന് ചു വട് മുന്നോട്ട് പോകാനാണ് ഞാന്‍ അപേക്ഷിക്കുന്നത്. ആ അപേക്ഷ ഇന്ത്യയോട് മാത്രമല്ല, പാകിസ്ഥാനോട് കൂടിയാണ്. അന്താരാഷ്ട്ര സമൂഹത്തിനോടു കൂടി യാണ്. സമ്പൂർണ്ണ മാനവരാശിയോട് കൂടിയാണ്..
17022477_1793285984030967_922491391885611435_n

Be the first to comment

Leave a Reply

Your email address will not be published.


*


*