പാചകപംക്തി -ഡോക്റ്റര്‍ സുജ മനോജ്‌

17092966_828086600676269_1396105337_oഅമൃത് സറി   മീന്‍ വറുത്തത്
________________________

പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു സ്റ്റാര്‍ട്ടര്‍.

ആവശ്യം വേണ്ട ചേരുവകകള്‍ :

1) മീന്‍ – 1/2 കിലോ
2) മുളക് പൊടി – 1/2 tsp
3) മഞ്ഞള്‍ പൊടി – ഒരു നുള്ള്
4) ജീരക പൊടി – ഒരു നുള്ള്
5) ഇഞ്ചി-വെളുത്തുള്ളി പേയ്സ്റ്റ് – 1 1/2 tsp
6) വിനാഗരി – 1 tbs
7) ചാട്ട് മസാല – 1/2 tsp
8) കസൂരി മേത്തി പൊടി – ഒരു നുള്ള്
9) ഉപ്പ്

മാവിനു വേണ്ട ചേരുവുകള്‍:

10) കടലമാവ് പൊടി – 1 കപ്പ്
11) അരി പൊടി – 1 tbs
12) തൈര്‍ – 1 tbs
13) മുട്ടയുടെ വെള്ള (വേണമെങ്കില്‍) – 1
14) വോമം – ഒരു നുള്ള്
15) മുളക് പൊടി – 1/4 tsp
16) മഞ്ഞള്‍ പൊടി – 1/4 tsp
17) ഉപ്പ്
18) എണ്ണ
19) വെള്ളം – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം:

2 മുതല്‍ 8 വരെയുള്ള ചേരുവുകകള്‍ കുഴച്ച് മിന്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ മാറ്റി വെയ്ക്കുക.

ഒരു പാത്രത്തില്‍ മാവിനു വേണ്ട ചേരുവുകള്‍ പഴം പൊരിക്ക് വേണ്ട പരുവത്തില്‍ കുഴച്ച് എടുക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ മാവില്‍ മുക്കി ഇതിലേയ്ക്കിട്ട് ഗോള്‍ഡണ്‍ ബ്രൌണ്‍ നിറമാകുന്നത് വരെ വറുത്ത് കോരുക.

കോക്കനട്ട് റോസ് ബര്‍ഫി
_________________________
തേങ്ങ കൊണ്ടുള്ള 16997509_828086914009571_229345020_nഒരു പലഹാരം ഉണ്ടാക്കുന്ന വിധം.

ആവശ്യം വേണ്ട ചേരുവകകള്‍ :

1) തേങ്ങ ചെരുകിയത് – 2 1/2 കപ്പ്
2) മില്‍ക്ക് കോയ – 1 കപ്പ്
3) തേങ്ങ പാല്‍ – 1 കപ്പ്
4) വെള്ളം – 1 കപ്പ്
5) റോസ് വാട്ടര്‍ – 1 tsp
6) റോസ് എസ്സെന്‍സ് – രണ്ട് തുള്ളി
7) നെയ്യ് – 3 tbs
8) ഏലക്കായ – 1/2 tsp
9) പഞ്ചസാര – 1 കപ്പ്

തയ്യാറാക്കുന്ന വിധം:

തേങ്ങ ചിരകിയതും തേങ്ങ പാലും കുഴച്ച് എടുത്ത് മാറ്റി വെയ്ക്കുക.

ചുവട് കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ചൂടാക്കുക. നൂല്‍ പരുവം ആകുമ്പോള്‍ തേങ്ങ മിശ്രതവും പാല്‍ കോയയും ചേര്‍ത്ത് ഇളക്കി കൊണ്ട് വേവിക്കുക. ഇതിലേയ്ക്ക് നെയ്യുടെ പകുതി ചേര്‍ത്ത് മിശ്രിതം കട്ടിയാകുന്നത് വരെ (അലുവ പരുവം) ഇളക്കുക. ബാക്കിയുള്ള ചേരുവുകകളും നെയ്യും ചേര്‍ത്ത് നന്നായി രണ്ട്-മൂന്ന് മിനിറ്റ് ഇളക്കുക.

നെയ്യിട്ട് മെഴുകിയ ഒരു പാത്രത്തിലേയ്ക്ക് പകര്‍ന്ന് പരത്തി തണുക്കുവാന്‍ അനുവദിക്കുക. തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കാം.sujamanoj_vettam

Be the first to comment

Leave a Reply

Your email address will not be published.


*


*