കടവുള്‍ (കഥ) -ഡോ. നവജീവൻ. എൻ. എ

16711715_1779001368792762_6703361663350463523_n

പടം വര – രഞ്ജിത്ത് ശിവറാം

അസിസ്റ്റന്റ് സര്‍ജനായുള്ള ആദ്യ പോസ്റ്റിംഗ് ആരും പോകാന്‍ മടിക്കുന്ന മലയോര ട്രൈബല്‍ ഹോസ്പിറ്റലിലായതില്‍ ഞാനൊട്ടും പരിഭ്രമിച്ചില്ല. അയ്യപ്പൻ രാവിലെ തന്നെ പടിയ്ക്കല്‍ കാണിക്കയര്പ്പിച്ച നല്ലോന്നാന്തരം കൈതവാറ്റില്‍ മൂന്നെണ്ണം നില്പയനെ കീറികൊണ്ടായിരുന്നു ഞാനന്ന് ഡയറക്റ്ററേറ്റ് ഓഫ് ഹെൽത്ത് സർവീസിൽ ചെന്നത്. ആറര വർഷം കൊണ്ട് കോഴ്സ് കഴിഞ്ഞെന്നും പ്രായവും ജാതിയും തെളിയിക്കുന്നതുമായ കടലാസുകൾ സെക്ഷനിലേക്ക് വീശി നിരത്തി. അപ്പോയ്ന്റ്മെന്റ് ഓര്ഡര്‍ വീട്ടിലേക്ക്‌ അയച്ചുതരാമെന്ന് പറഞ്ഞുകൊണ്ട് സെക്ഷനിലെ നീണ്ട മൂക്കോടുകൂടിയ വെളുത്ത സുന്ദരി കേരള സർക്കാർ ഫയൽ നൂൽ കുരുക്കുന്നതിനിടയിൽ ‘ഏത് വീട് !”‘ എന്ന്‍ ഞാന്‍ തിരിച്ച് ചോദിച്ചു.
താമസിക്കുന്ന ലോഡ്ജ് അഡ്രസ്‌ എഴുതി ശൂ വരച്ച പേപ്പര്‍ കൈപ്പറ്റുമ്പോള്‍ മൂക്കിലെ പേശികൾ അല്പം വിടർന്ന ആ സ്ത്രീ എന്റെ മുഖത്ത് ഒരവജ്ഞയോടുകൂടി നോക്കി തുറിച്ചു !. എന്തൊക്കെയോ പിറുപിറുത്തു. അതിനു ഞാനവരുടെ മുഖത്തൂതി പകപോക്കി.
താമസിക്കാനുള്ള സര്ക്കാര്‍ ക്വാര്ട്ടേ്ഴ്സ്സിനെ ചൂണ്ടിക്കാട്ടാന്‍ എന്നോടൊപ്പം അയക്കപ്പെട്ട കേളു തമിഴും മലയാളവും കലര്ന്ന ഭാഷയില്‍ ചോദിച്ചത് വെറും നാലുമണിക്കൂര്‍ മാത്രമായിരുന്നു.
“സാര്‍ വെയിറ്റ് ചെയ്യണ്ട. ഒന്ന് നടന്നിട്ടു വന്നോളൂ, ഞാനിതൊക്കെ ക്ലീന്‍ ആക്കി വച്ചോളാം.”
“ശരി, സ്ഥലമൊക്കെ ഒന്ന് ചുറ്റിയിട്ട് വരാം.” എന്നു പറഞ്ഞും കൊണ്ട് ഞാൻ നടന്നുതുടങ്ങി.
ഹൈറേഞ്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള ത്വരയില്‍ കവിഞ്ഞ് ആ നടപ്പെനിക്കൊരു അന്വേഷണത്തിന്റെ മാറ്റായിരുന്നു തന്നത്. മുന്തിയ ഇനം വാറ്റുചാരായത്തിന്റെ ലഭ്യത തേടിയുള്ളൊരു എക്സ്ക്ലൂസീവ് യാത്ര.
രാത്രിയിലേക്കുള്ള ഭക്ഷണവും വിദേശമദ്യവും ആദ്യമേ വാങ്ങിച്ചു വച്ചിരുന്ന എനിക്ക് ഉച്ചത്തെ പോത്തിറച്ചിയുടെ മേലെ അരക്കുപ്പിയങ് പരന്ന്‍ പതിച്ചപ്പോള്‍ കക്കൂസില്‍ പോകാന്‍ തോന്നി. തറ നിരപ്പില്‍ നിന്നും അരയടി ഉയര്ന്നെ ക്ലോസറ്റില്‍ മുട്ടുകള്‍ മടക്കിയിരുന്നപ്പോള്‍ തണുത്ത കാറ്റടിച്ചു. പോക്കറ്റില്‍ നിന്നും ഞാനൊരു സിഗരറ്റ്‌ എടുത്ത് കത്തിച്ചു. ആദ്യം ഊതിയ പുകയെ പരത്തി മുന്നിലെ പൊട്ടിയ ചുമരിന്റെപ കാഴ്ചയെ മറച്ചുകൊണ്ട് ജനാലയിലൂടെ കാറ്റ് വീശി. പുക മാഞ്ഞതും എനിക്ക് ദര്ശമനം നല്കി കൊണ്ട് ഒരഥിതി കൂടി അവിടെ പ്രത്യക്ഷപ്പെട്ടു. ചുമരിന്റെ മൂലയിലെ ദ്വാരത്തിലൂടെ അകത്തേക്ക് വന്നൊരു ഒന്നാം തരം കരിമൂര്ഖന്‍ ആയിരുന്നു അത്. പല്ലിയെപോലെ നാവ് നീട്ടികൊണ്ട് ചുമരില്‍ നിന്നും വളര്ന്നു വരുന്ന സത്വം കണക്കെ പതിയെ അതിനു നീളം വച്ചു. വെള്ളം വീണിറ്റ തറ പറ്റി അത് പതിയെ ഇഴഞ്ഞു. ഒരു നിമിഷം സ്തബ്ധനായി പോയി ഞാൻ !!. തറ വഴി വേഗമൊരു പ്രദക്ഷിണം പൂര്ത്തിയാക്കികൊണ്ട് അത് തിരികെ ആ ദ്വാരം വഴി ഇറങ്ങിപോയി.
തൊട്ടടുത്ത ദിവസം തന്നെ കേളുവിനെ വിളിച്ചുവരുത്തി പൊട്ടിയ ദ്വാരങ്ങളെല്ലാം ചാന്തുകുഴച്ചടപ്പിച്ചു. പണി ചെയ്യുന്നതിനിടെ അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു
“സാര്‍, അതൊന്നും സെയ്യാത്… അതിങ്കെ ഉള്ളത് താന്‍….കടവുള്‍ താന്‍….ഉങ്ങള്ക്ക് ഒന്നുമേ ആകാത്.”
ചെപ്പകുറ്റി നോക്കി ഒന്ന് പൊട്ടിക്കാനുള്ളൊരു തരംഗം പെട്ടെന്നെന്റെ നാഡി ഞരമ്പുവഴി കടന്നുപോയെങ്കിലും അതിനെ എന്നില്‍ തന്നെ നന്നേ പാടുപെട്ട് അലിയിപ്പിച്ചു.
അന്നു രാതിയിലും ശോധനക്രിയ പകുതിയിലെത്തി നില്ക്കു മ്പോള്‍ തന്നെ പാതി ഉറഞ്ഞ ചാന്ത് തുരന്നുകൊണ്ട് കടവുള്‍ വന്നു. ഇത്തവണ അടുത്ത് വരാതെ ദൂരത്തുനിന്നുകൊണ്ട് എന്റെ് ശോധന ക്രിയ മുഴുവൻ ഫണം വെട്ടി തിരിഞ്ഞുകൊണ്ട് വീക്ഷിച്ചു. ഒടുവില്‍ നിലത്ത് വെള്ളം വീണപ്പോള്‍ കടവുള്‍ പത്തി വലിച്ചു.
പിന്നീടതൊരു പതിവായി. ശോധനയില്‍ തുടങ്ങിയ ഞങ്ങളുടെ ബന്ധം പിന്നീടെന്റെ ഉറക്കം ഭോജ്യം, ഭോഗം മുതലായ ക്രിയകളുടെ കാവലാളായി കടവുളിനെ നിയമിച്ചുകൊണ്ടായിരുന്നു.
പതിയെ വൈകുന്നേരങ്ങളില്‍ എന്റെ കണ്സ.ല്ടെവഷന്‍ മുറിയ്ക്കുള്ളില്‍ വരെ കടവുള്‍ വന്നു തുടങ്ങി. ചിലപ്പോള്‍ ബി.പി അപ്പരറ്റസിനു മുകളില്‍ ചുറ്റി പടര്ന്നു പത്തി വിടത്തി ഗൗരവത്തോടെ ഇരിക്കും. നമ്മള്‍ ചെയ്യുന്നത് ശരിയോ എന്നുവീക്ഷിക്കുന്ന ഒരു എക്സാമിനറിനെ പോലെ തല വെട്ടി ചലിപ്പിക്കും. മറ്റ് ചിലപ്പോള്‍ എന്റെ സ്റ്റെത്ത്‌നോടൊപ്പം കഴുത്തിനുചുറ്റും വട്ടം തീര്ത്തു കൊണ്ട് പത്തിയൊതുക്കി പോക്കറ്റില്‍ അഭയം പ്രാപിക്കും. ഒരരുമകിടാവിനെ പോലെ ഒതുങ്ങി നിന്നു തരും. കുറച്ചുകാലമായി കടവുളിനെ ഭയപ്പെട്ടിരുന്ന രോഗികള്‍ ഇപ്പോള്‍ ശരിക്കും കടവുളായി തന്നെ കാണാന്‍ തുടങ്ങി. അവന്റെ സാന്നിധ്യത്തില്‍ ഞാന്‍ മരുന്നു കുറിച്ചാലേ ഫലിക്കൂ എന്ന സിദ്ധാന്തത്തിൽ വരെയെത്തി അന്നാട്ടിലെ ജനങ്ങൾ.
ഒരിക്കൽ ഒരു അനിശ്ചിതകാല കെ.ജി.എം.ഒ.എ നിസ്സഹകരണ സമരത്തിന്റന്ന് എങ്ങും പോകാതെ ക്വർട്ടേഴ്സിൽ തന്നെയിരുന്നും കിടന്നും നിന്നും കുടിച്ചു. ഒന്നു തലയനക്കാന്‍ പോലും പറ്റാതെ കിടന്ന വൈകുന്നേരങ്ങളില്‍ എന്റെ മേശപ്പുറത്തു കടവുള്‍ സ്ഥാനം ഉറപ്പിക്കാന്‍ തുടങ്ങി. കാണാൻ വന്ന രോഗികൾ നിരാശരായി മടങ്ങുമ്പോഴൊക്കെ അവനൊരു ജോഡി ചെവിയും കൈയ്യും ഉണ്ടായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു !.
അങ്ങനെ നിസ്സഹരണ സമരത്തിന്റെ മൂന്നാം നാൾ രക്തകറ ഉണങ്ങാത്ത കുഞ്ഞിനെയും കോരിപിടിച്ചുകൊണ്ട് കേളു ഓടി വന്നു.
“സാര്‍….!!!!”
പാതിബോധത്തിൽ തമിഴ് ചുവയിൽ പുലഭ്യം പറയുന്നൊരു ജനക്കൂട്ടത്തെയും അവരുടെ നടുവിൽ നിസഹായനായി നിന്നുറക്കെ കരയുന്ന കേളുവിനെയും ഞാന്‍ പുകമറ പോലെ കണ്ടു. എന്റെ കൺപോളകൾക്ക്‌ നിർവികാരതയുടെ കനം വച്ചുകൊണ്ടു പതിയെ താഴ്ന്നു. അപ്പോൾ പത്തി വിടര്ത്തി വിഷം തുപ്പി എനിക്ക് നേരെ ചീറ്റിയടുത്ത കടവുളിനു വലിയ രണ്ടു ചെവി മുളച്ചിരുന്നു..!!!
16649166_1779002192126013_9117038167901320761_n

Be the first to comment

Leave a Reply

Your email address will not be published.


*


*