1

കാലാതീതൻ (കവിത ) – രാജേശ്വരി .ടി .കെ

988e8608495f12b6f27d7da2d764d7b5ശിരോരേഖയറ്റവനാണ്
അടയാളമില്ലാത്തവനാണ്
ഉഷ്ണജന്മത്തിന്റെ നോവാറ്റുവാനായി
ശിഷ്ടകാലം ദേശാടനത്തിലാണ്

നദിയുടെ താരാട്ടുകേട്ടുറങ്ങിയോനിന്നു
വറ്റി വഴിയായ നദിയുടെയുറവ തേടുന്നു
കാറ്റുപറഞ്ഞ കഥകേട്ടു കരഞ്ഞവൻ
കാറ്റിനെ തേടി കാലം പകുക്കുന്നു
കുന്നേറിക്കൂവി കാലത്തെ വരവേറ്റവൻ
കുന്നിൻബലി തർപ്പണത്തിനായൊരു
കറുകയും എള്ളും പൂവും നീരും തേടുന്നു
വിണ്ടടർന്ന മണ്ണടരിലൊരു വിത്തുറങ്ങുന്നു
ദാഹനീരുകാത്തിരുന്നൊരീരില വിതുമ്പുന്നു
മരിച്ചവരുടെ ലോകത്തു ബുദ്ധൻ കണ്ണീരാൽ
വെന്തു മരിച്ച കുട്ടികളുടെ ദാഹമകറ്റുന്നു
കൃഷ്ണൻ പടിയിറങ്ങിപോയിട്ടുണ്ട്
പൂതനയുടെ അമ്മിഞ്ഞമണം തേടി
യേശു കടൽ കടക്കുന്നുണ്ട്
മുപ്പതു വെള്ളിക്കാശിന്റെയുടമയെത്തേടി
നബി യത്തീംഖാനയിൽ തേടുന്നുണ്ട്
ആദാമിന്റെ മകൻ അബുവിനെ
ചതിയുടെ ചരിത്രമൊന്നുരച്ചു നോക്കട്ടെ
ഞാനീ ആപ്പിളിലെ ഗൂഗിളിൽ
തേഞ്ഞു തീർന്നൊരീ ചൂണ്ടുവിരലിനാൽ.
rajeswari_vettam

Uncategorized

vettam online

One Comment

Leave a Reply

Your email address will not be published. Required fields are marked *