മണിച്ചെപ്പ് (കവിത )- സെറീന ഹാരിസ്

i_am_the_man_who_walks_alone_by_lady_erinജന്മാന്തരങ്ങളായ് ഞാൻ
തേടിയലഞ്ഞതാർക്കുവേണ്ടി,
നീയെന്ന പുണ്യത്തെ നേടുവാനോ ?
സ്നേഹിച്ചു കൊതിതീരും മുൻപേ അകലുവാനോ.?
തേടിയടുക്കുവാനാവാതെ വലയുവാനോ..?
നീ പോയ വഴിയിലെ മൺതരികളെ കയ്യിലേന്തി;
അലയുന്നു ഞാനിന്ന് അറിയുവാനായ്…
നീയെന്ന സത്യത്തെ കാണുവാനായ്…
ഞാനെന്ന പിഴവുകൾ പൊറുക്കുമോ നീ;
എന്നിലെ സ്നേഹത്തിലലിയുമോ നീ;
രാത്രി മുല്ലകൾ പൂക്കുന്ന രാവിൽ,
നിൻ വായ്ത്താരകൾക്കായ് കാതോർത്തു ഞാൻ;
നിൻ പാട്ടിൻപല്ലവിയിൽ ഏറ്റുപാടുമൊരു,
പാവം പെൺകുയിലായ് മാറിയാനേരം.
ഓർമ്മയിലിപ്പോഴും തുടികൊട്ടിയീടുന്നു;
ഓർക്കാതെ പോയില്ലേ നൊമ്പരങ്ങളൊക്കെയും.
ഹൃദയത്തിൻ മണിച്ചെപ്പിൽ
ഒളിപ്പിച്ചു വെച്ചുഞാൻ;
നീയെനിക്കായ്‌ പകർന്നുതന്ന സ്നേഹങ്ങളൊക്കെയും.
അറിയുന്നു ഞാനിന്ന് ഏറെ അധികമായ്;
അറിയാതെ പോയതിനു പകരമായ്.
പുഞ്ചിരിയിൽ ഒളിപ്പിച്ചുവെച്ച നോവുകളോക്കെയും;
ഞാനിന്ന് എന്റേതുമാത്രമായ് ഏറ്റുവാങ്ങിടുന്നു.
ഇനിയുള്ള ജന്മങ്ങളിലൊന്നുപോലും;
നിന്നെയറിയാതെ പോകില്ല ഞാൻ.
എന്നും നിനക്കൊരു കൂട്ടായി മാറണം;
നിന്റെ ഹൃദയത്തിലൊന്നൊളിച്ചിടേണം…
16388211_1754703591222540_1703497671244852932_n

3 Comments

 1. മാക്കുന്നതിന് മുമ്പ് മരണവേദന അറിയണമെങ്കിൽ വിരഹം അനുഭവിക്കണം… അത്രയും നോവുള്ള ഒന്ന് വരികളിൽ പകർത്താൻ എളുപ്പമല്ല വിജയിച്ചിരിക്കുന്നു… തീവ്രതയും ഭാവനയും ആകർഷകത്വവും രചനകൾ ഇനിയും പിറക്കട്ടെ എന്നാശംസിക്കുന്നു

 2. മാക്കുന്നതിന് മുമ്പ് എന്നത് മരിക്കുന്നതിന് മുമ്പ് എന്നു തിരുത്തി വായിക്കുക

 3. പ്രണയം അറിഞ്ഞാലേ വിരഹം എന്തെന്ന് അറിയൂ
  രണ്ടും ഒരു നാണയത്തിന്റെ ഇരുപുറം
  വിരഹത്തിന്റെ തീവ്രത അതിനും ഒരു ഭംഗി കണ്ടെത്തിയിരിക്കുന്നു
  വിരഹവും ഒരു പ്രണയമാണ് എന്നു വരികളിൽ എവിടെയോ നിഴലടിക്കുന്നു
  മണിച്ചെപ്പു മനസിനുള്ളിൽ കിലുങ്ങുന്നു

Leave a Reply

Your email address will not be published.


*


*