പാചകം -ഡോക്റ്റര്‍ സുജ മനോജ്‌

16402302_807691676049095_347306944_nമെക്സിക്കന്‍ ടൊമാറ്റോ ഫ്രൈഡ് റൈസ്
________________________________

പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം.

ആവശ്യം വേണ്ട ചേരുവകകള്‍: :
1) വേവിച്ച അരി – 3 കപ്പ്
2) തക്കാളി പ്യൂരി – 1 കപ്പ്
3) സവാള – 1 എണ്ണം
4) വെളുത്തുള്ളി – 2 അല്ലി
5) ബെല്‍ പെപ്പര്‍ അരിഞ്ഞത് – 1/2 കപ്പ്
6) പപ്രിക്ക/മുളക് പൊടി – 1/2 tsp
7) ക്യാരറ്റ് അരിഞ്ഞത് – 3/4 കപ്പ്
8) പച്ചമുളക് – 2 എണ്ണം
9) ഒറിഗാനോ, തൈം – ഒരു നുള്ള്
10) പാര്‍ഴ്സ്ലി, റോസ്മേരി – 2 tbs
11) എണ്ണ
12) ഉപ്പ്
13) കുരുമുളക് പൊടി

തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ഇട്ട് വഴറ്റുക. 2 മിനിറ്റിനു ശേഷം അതിലേയ്ക്ക് തക്കാളി പ്യൂരി ചേര്‍ത്ത് വേവിക്കുക. ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കുക. വറ്റി വരുമ്പോള്‍ മുളക് പൊടി, ബെല്‍ പെപ്പര്‍, പച്ചമുളക് അരിഞ്ഞത്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് വേവിക്കുക. വേവിച്ച ചോറ്, മറ്റ് ഹെര്‍ബ്സും ചേര്‍ത്ത് ഇളക്കുക. 2 മിനിറ്റ് അടുപ്പത്ത് വെച്ച ശേഷം വാങ്ങി വെയ്ക്കുക.

16441356_807692102715719_1884194389_n ഷാമി കബാബ്
______________

ഒരു അപ്പറ്റൈസര്‍ തയ്യാറാക്കുന്ന വിധം.

ആവശ്യം വേണ്ട ചേരുവകകള്‍ :

1) മട്ടണ്‍ – 1/2 കിലോ
2) കടല പരിപ്പ് – 1/2 കപ്പ്
3) ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ് – 1 1/2 tsp
4) പച്ചമുളക് പേയ്സ്റ്റ് – 1 1/2 tsp
5) സവാള – 1 എണ്ണം
6) പുതിനയില – 2 tbs
7) മല്ലിയില
8) മഞ്ഞള്‍പൊടി – 1/2 tsp
9) മല്ലിപൊടി – 1 tbs
10) ജീരകപൊടി – 1/2 tsp
11) കുരുമുളക്പൊടി – 1/2 tsp
12) ഇറച്ചി മസാല – 1/2 tsp
13) നാരങ്ങ – 1/2
14) ഏലക്കായ 6, ഗ്രാമ്പൂ 3, കറുകപട്ട 2, കറുകയില 2 എന്നിവ പൊടിച്ചത് കിഴി കെട്ടിയത്
15) എണ്ണ
16) ഉപ്പ്

തയ്യാറാക്കുന്ന വിധം:

കടല പരിപ്പ് വേവിച്ച് മാറ്റി വെയ്ക്കുക.

ഇഞ്ചി വെളുത്തുള്ളി പേയ്സ്റ്റ്, പച്ചമുളക് പേയ്സ്റ്റ്, ഉപ്പ്, സ്പൈസ് കിഴി, 1/2 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് മട്ടണ്‍ കുക്കറില്‍ വേവിച്ച് എടുക്കുക. തണുത്ത് കഴിയുമ്പോള്‍ കിഴി എടുത്ത് മാറ്റിയ ശേഷം വേവിച്ച മട്ടണ്‍, വേവിച്ച കടലപരിപ്പും, ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കുക. ചെറിയ ഉരുളകളാക്കി പരത്തിയ ശേഷം ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ തണുക്കുവാന്‍ വെയ്ക്കുക. ശേഷം ഫ്രൈയിങ് പാനില്‍ എണ്ണ ഒഴിച്ച് രണ്ട് വശവും ഗോള്‍ഡണ്‍ ബ്രൌണ്‍ ആകുന്നത് വരെ വറുത്ത് കോരുക.
sujamanoj_vettam

Be the first to comment

Leave a Reply

Your email address will not be published.


*


*