‘ബിരിയാണി’മുന്നോട്ടുവയ്ക്കുന്നസമകാലീനപ്രശ്നങ്ങൾ -ജസ്റ്റിൻജോസ്

Biriyani_echikkanam“നമ്മൾഒരാളോട് നമ്മുടെ വേവലാതികള്‍ പറയുമ്പോള്‍ കേൾക്കുന്നആൾ, അതെ തോതിലല്ലെങ്കിലും , അങ്ങിനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്നു കടന്നുപോയിരിക്കുകയെങ്കിലും വേണം.അല്ലാത്തവരോട് നമ്മളത് പറയരുത്.   പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും”.

മലയാളി വായനാസമൂഹം കഴിഞ്ഞവർഷംഏറ്റവും കൂടുതൽ ചർച്ചചെയ്ത ഒരു സാഹിത്യസൃഷ്ടിയാണ്, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സന്തോഷ്‌  ഏച്ചിക്കാനം എഴുതിയ”ബിരിയാണി”എന്നചെറുകഥ. ബിരിയാണിയുടെ രാഷ്ട്രീയവും ,സാമൂഹ്യവും, മതപരവുമായ വശങ്ങളെ, മുഖ്യധാര മാധ്യമങ്ങളിലും  സാമൂഹ്യ മാധ്യമങ്ങളിലും മുടിനാരിഴകീറി പരിശോധിക്കപ്പെട്ടു. അത്രമേൽശക്തവും, കാലികപ്രസക്തവുമാണ് ഈ  ചെറുകഥ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ. പുത്തൻതലമുറ എഴുത്തുകാരിൽ രചനാസൗകുമാര്യം കൊണ്ടും, ആഖ്യാനരീതികൊണ്ടും സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ എഴുത്തുകാരില്‍  ഒരാളാണ് സന്തോഷ്‌  ഏച്ചിക്കാനം . അതിഭാവുകത്വത്തിന്റെ കെട്ടുകാഴ്ചകളില്ലാതെ, കുത്തിനിറക്കയ്ക്കപ്പെട്ട സാഹിത്യവര്‍ണനകളില്ലാതെ  , വായനക്കാരിലേക്ക്  ഇറങ്ങിച്ചെന്ന് ജീവിതഗന്ധിയായി കഥപറയുന്ന പതിവുരീതിതന്നെയാണ്  കഥാകൃത്ത്‌   ഇതിലും   അവലംബിച്ചിരിക്കുന്നത് .

ആത്യന്തികമായി പറയുകയാണെങ്കിൽ ‘ബിരിയാണി’നമ്മളോട് സംവദിക്കുന്നത് വിശപ്പിന്‍റെ രാഷ്ട്രീയമാണ് .വിശപ്പ് എന്നത് ഒരു കഥയ്ക്കുള്ള  വിഷയമാകുന്നത് മലയാള സാഹിത്യത്തില്‍  ആദ്യമായിട്ടല്ല. കാരൂരിന്റെ ‘പൊതിച്ചോർ’ വിശപ്പിന്റെ ആധിക്യത്തെക്കുറിച്ചു ഹൃദയത്തിൽ തട്ടി പറഞ്ഞുപോയ ഒരു  കഥയാണ്.

അതിസമ്പന്നനായ കാസര്‍കോഡുകാരൻ കലന്തൻഹാജി തന്റെ നാട്ടുകാർക്കും, വീട്ടുകാർക്കും, കുടുംബങ്ങൾക്കുമായി നടത്തുന്ന ബിരിയാണി സത്ക്കാരമാണ്  കഥയുടെ  ഇതിവൃത്തം.

“ഈ കാണുന്നതാണ് കലന്തൻ ഹാജിയുടെ പൊര , പൊരയല്ല കൊട്ടാരം. താത്കാലികമായി ഉണ്ടാക്കിയ പന്തലിന്റെ കവാടത്തിൽ നിന്നും വീട് വരെ എത്താൻ കുറെ നടക്കണം. നാലായിരം ആൾക്കാർ സംബന്ധിക്കുന്ന ചടങ്ങാണ്. വെള്ളത്തുണികൊണ്ടു പൊതിഞ്ഞ മേശകളും, കസേരകളും. വിദേശത്ത് നിന്നെങ്ങാണ്ട്   ഇറക്കുമതി ചെയ്ത    പ്രത്യേക പൂക്കൾകൊണ്ടാണ്   വേദി  ഉണ്ടാകുന്നത്.”

ഹസൈനാർ ഹാജിയുടെ ഈവാക്കുകളിലൂടെ കലന്തൻഹാജിയുടെ സമ്പന്നതയുടെ ഏകദേശരൂപം വായനക്കാർക്കു മനസിലാക്കാൻ കഴിയും. ബിരിയാണി സല്‍ക്കാരത്തിന്‍റെ ആഡംബരങ്ങളെക്കുറിച്ച്  നെടുനീളൻ വര്‍ണ്ണനകളാണ് തുടര്‍ന്നങ്ങോട്ട് . ഇത്രയും സുദീർഘമായ വർണ്ണനകൾ, കഥ മുന്നോട്ട്  വെയ്ക്കുന്ന ശക്തമായ പ്രമേയങ്ങളിലൊന്നായ സാമ്പത്തിക അസമത്വത്തെ കുറിച്ച് വ്യക്തമായചിത്രം, അനുവാചകനിലെത്തിക്കാനുള്ള രചയിതാവിന്റെ ബോധപൂർവ്വകമായ ശ്രമമായി തന്നെ വിലയിരുത്തേണ്ടിവരും.

ബിരിയാണി എന്ന ചെറുകഥ മലയാളിയുടെ വർത്തമാനകാല ജീവിതത്തിൽനിന്നും ചീന്തിയെടുത്ത ഒരേടാണ്.കേരളസമൂഹം ചർച്ചചെയ്യുന്ന സമകാലികപ്രശ്നങ്ങളുടെ  ഒരുഘോഷയാത്ര തന്നെയാണ് ഈ  ചെറുകഥ. ഗോപാൽയാദവ് എന്ന  അന്യസംസ്ഥാന  തൊഴിലാളി    രംഗപ്രവേശനം ചെയ്യുന്നതോടെയാണ് കഥക്ക്  പുതിയമാനം  വരുന്നത്. പാടത്തും, പറമ്പത്തും, ഹോട്ടലുകളിലും കുറഞ്ഞ വേതനത്തിന് പണി എടുക്കാനായെത്തുന്ന ഉപകരണങ്ങളായി മാത്രമേ മലയാളികൾ അന്യസംസ്ഥാനത്തൊഴിലാളികളെ കണ്ടിട്ടുള്ളൂ. അവരുടെ ജീവിതങ്ങളിലേക്ക് ,ആത്മസംഘര്ഷങ്ങളിലേക്ക്  ഒന്നെത്തി നോക്കാനുള്ള ശ്രമംപോലും, മലയാള സാഹിത്യത്തിൽ നിന്നുണ്ടായിട്ടില്ല എന്നാണ് എന്‍റെ അറിവ്. ആകുറവ് പരിഹരിക്കാൻ സന്തോഷ്‌  ഏച്ചിക്കാനം എന്ന എഴുത്തുകാരന്    സാധിച്ചുഎന്നുള്ളതാണ്  ഇതിന്‍റെ മറ്റൊരു  വിജയം

കലന്തൻഹാജിയുടെ വിശ്വസ്തനായ ഹസൈനാർജിയുമൊത്തുള്ള യാത്രക്കിടയിൽ, ഗോപാൽയാദവ്  തന്‍റെ ഭൂതകാലദുരിതങ്ങളുടെ കെട്ടഴിച്ചുവെക്കുന്നുണ്ട്. എന്നാൽ അയാളോട് ഇത്തിരി സഹതാപത്തിനുപകരം, കൂടുതൽ കൂലി ചോദിച്ച ഒരുഅന്യസംസ്ഥാനത്തൊഴിലാളിയോടുള്ള അസഹിഷ്ണുതയാണ് ഹസൈനാര്‍ ഹാജി പ്രകടിപ്പിക്കുന്നത് . തുടർന്നുള്ള  ഗോപാൽയാദവിന്റെ ആത്മഗതത്തിലൂടെ ഒരുപ്രപഞ്ചസത്യത്തെ തന്നെയാണ്  സന്തോഷ്‌  ഏച്ചിക്കാനം വായനക്കാർക്ക്  മുന്നിലേക്ക്ഇട്ടു കൊടുക്കുന്നത്.”നമ്മൾഒരാളോട് നമ്മുടെ വേവലാതികള്‍ പറയുമ്പോള്‍ കേൾക്കുന്നആൾ, അതെ തോതിലല്ലെങ്കിലും , അങ്ങിനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്നു കടന്നുപോയിരിക്കുകയെങ്കിലും വേണം.അല്ലാത്തവരോട് നമ്മളത് പറയരുത്.   പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ കോമാളിയോ ആയിത്തീരും”.

കലന്തൻഹാജിയുടെ ‘പൊരയുടെ’ മുന്നിലെത്തിയപ്പോൾ വരവേറ്റ ബസുമതി അരിയുടെ സുഗന്ധം ഗോപാൽയാദവിന്റെ ഓർമകളെ കൊണ്ട്  ചെന്നെത്തിച്ചത് ലാ  ൽമാതിയിലെ ഷുകൂർമിയയുടെ കടയിലേക്കാണ്. തന്റെ ഗർഭിണിയായ പ്രിയതമ മാതംഗിക്ക് ബസുമതി  അരി വാങ്ങിച്ചു കൊടുക്കുന്നരംഗം, വായനക്കാരന്റെ ഭാവനയെ ബീഹാറിന്റെ ഉൾനാടൻഗ്രാമങ്ങളിലേക്ക് കൈ  പിടിച്ച് നടത്താന്‍  മാത്രം പോന്നതാണ്  .

‘അരിമാവ് പശുവിന്‍ പാല്‍  പോലെ അവളുടെ കടവായിലൂടെ ഒഴുകിവന്നപ്പോൾ, അത് തുടയ്ക്കാന്‍  സമ്മതിക്കാതെ  ഗോപാല്‍  ആ കണ്ണുകളിലേക്ക് നോക്കി നിന്നു, ഒരുപശുക്കുട്ടിയെകാണുന്നത്പോലെ’

ഫോബ്സ് മാഗസിന്‍  വർഷാവർഷം പുറത്തിറക്കുന്ന അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമനാകാനായി കഠിനപ്രയത്നം ചെയ്യുന്ന അംബാനിമാരുടെ ഇന്ത്യയിലെ, ദരിദ്രഗ്രാമങ്ങളുടെ നേർക്കാഴ്ചയാണ്, തന്മയത്വം ഒട്ടും ചോർന്നു പോകാതെ വായനക്കാരന് മുന്നിലൂടെ കടന്നുപോകുന്നത്  . ഇത്തരം ‘ഗോപാൽയാദവ്മാരുടെ “

‘ ജീവിതത്തിലൂടെ ഇന്ത്യയുടെ യഥാർത്ഥപ്രശ്നം ദാരിദ്ര്യം അല്ലെന്നും, സാമ്പത്തിക ഉച്ചനീചത്വങ്ങളാണെന്നും അടിവരയിട്ടു പറയുന്നു  . ‘രംഗധാരി’ പിരിവിലൂടെ ഗോപാൽയാദവിന്റെ പണംപിടുങ്ങാനെത്തുന്ന പോലീസുകാരനിലൂടെ , ദരിദ്രനെയും അധഃകൃതനെയും എന്നും സമുഹത്തിന്റെ പുറമ്പോക്കിൽ നിലയുറപ്പിക്കാനുള്ള ഭരണകൂട ഭീരതയുടെ ശ്രമങ്ങളിലേക്കും വിരൽചൂണ്ടപ്പെടുന്നുണ്ട് .

ന്യൂജനറേഷൻ യുവത്വത്തിന്റെ മട്ടും, ഭാവവും ആവോളം ഉൾക്കൊണ്ടു തന്നെയാണ്കലന്തൻഹാജിയുടെ മകനായ ‘സിനാൻ’ രംഗപ്രവേശനം ചെയ്യുന്നത്. താൻകുഴിച്ച മൺകുഴിയിലെ കൂനകൂട്ടിയ ഭക്ഷണം ചവിട്ടി നിരത്തുന്ന ഗോപാൽയാദവ് യഥാർത്ഥത്തിൽ ചവിട്ടിമെതിക്കുന്നത് സ്വന്തം മകൾ ബസുമതിയെക്കുറിച്ചുള്ള വിങ്ങുന്ന ഓർമകളാണ്. കല്യാണവും, പാലുകാച്ചലും, സല്കാരങ്ങളുമൊക്കെ ധാരാളിത്തത്തിന്റെയും, മേനികാണിക്കലിന്റയും വേദികളാക്കിയ മലയാളിയുടെ പൊതുബോധത്തെ പച്ചക്ക്പ രിഹസിക്കുകയാണ് കഥാകൃത്ത്  .
മകൾ എങ്ങനെയാണ്  മരിച്ചതെന്ന സിനാന്റെആകാംക്ഷ  നിറഞ്ഞചോദ്യത്തിന്, ‘വിശന്നിട്ട് ‘എന്ന ഗോപാലയാദ വിന്റെ മറുപടി കനൽ കോരിയിടുന്നത് വായനക്കാരുടെ ഹൃദയങ്ങളിലേക്കാണ്. . മനസ്സിൽ ആർദ്രതയുടെ ഒരുകണികയെങ്കിലും അവശേഷിച്ചിട്ടുള്ളവർക്കാർക്കും നിറഞ്ഞ കണ്ണുകളോടെയല്ലാതെ  ‘ബിരിയാണി’വായിച്ച്തീർക്കാൻ കഴിയുകയില്ല.

ബെന്യാമിന്റെ ഭാഷകടമെടുത്തു പറയുകയാണെങ്കിൽ”നാംഅനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക്കെട്ടുകഥകൾമാത്രമാണ്”. വിശപ്പിന്റെ തീഷ്ണതയെന്തെന്നറിയാത്ത , സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന മായിക    വലയത്തിൽ കുരുങ്ങിക്കിടക്കുന്ന പുത്തൻതലമുറക്ക്  സഹജീവികളോടുള്ള കാഴ്ചപ്പാടിൽ മാറ്റം വരണമെങ്കിൽ ഇങ്ങനെയുള്ള രചനകൾ വന്നേ മതിയാകൂ.

‘ജീവിച്ചിരിക്കുന്ന നാല് ഭാര്യമാരില്‍  കുഞ്ഞീബിയെ മറന്നുപോയി എന്നല്ലാതെ ഹാജിയുടെഓർമശക്തിക്കുവേറെഒരുകുഴപ്പവുമില്ല’ – കഥാപാത്രത്തിന്റെ പൂർണ്ണതക്കും, സാമൂഹ്യപശ്ചാത്തലം വെളിവാക്കുന്നതിനും മാത്രമായി ഉപയോഗിക്കപ്പെട്ട ഈവാക്കുകളിൽ വർഗീയത ആരോപിക്കപ്പെട്ടത് മതേതര   മലയാളിസമൂഹത്തിന് ലജ്ജാകരമായിത്തീർന്നു . നെല്ലും, പതിരും തിരിച്ചറിയാൻ തക്കവണ്ണം ബുദ്ധിവികാസം പ്രാപിച്ചിട്ടില്ലാത്ത ചിലമതവാദികൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നുള്ളത് അത്ര  ആശ്വാസത്തിന് വകനല്‍കുന്ന കാര്യമല്ല . ഇങ്ങനെ ചുരുക്കം ചില കല്ലേറുകൾ ഒഴിച്ചാൽ വമ്പിച്ച സ്വീകാര്യതയാണ് ;ബിരിയാണി’ക്ക് വായനാസമൂഹം നല്‍കിയത് . ബിരിയാണി എന്ന ചെറുകഥയോടെ പ്രതീക്ഷകളുടെ അമിതഭാരമാണ് സന്തോഷ്‌  ഏച്ചിക്കാനം  എന്നയുവഎഴുത്തുകാരന്റെ ചുമലിലേറ്റപ്പെട്ടത്. ഇതിലും ശക്തമായ പ്രമേയങ്ങളുമായി മലയാളി വായനക്കാർക്ക്  മുമ്പാകെ നിങ്ങളിനിയും വന്നേ മതിയാകൂ. കാലംഅതിനായികാത്തിരിക്കുന്നു.

16425952_1755151451177754_1765856608032143651_n

Be the first to comment

Leave a Reply

Your email address will not be published.


*


*