മഷിതീരാ പേനകൾ (കവിത ) -സജിമോൻ

downloadഅഹോ നശിച്ച ദുഷ് ക്രീഢ കണ്ടുകണ്ണടഞ്ഞപോൽ,
മഹത്വസൃഷ്ടി രൂപമൂർത്തി ചാഞ്ഞിടുന്നു പാരിതിൽ
ആരെടുത്തുവാർത്തു കുത്തി മൂർച്ചയറ്റ വാക്കുകൾ
ദൈവദോഷമേറ്റ ഭക്തിദായകർ ദുരാഗ്രഹർ
രൂപസൃഷ്ടിയേറ്റതില്ലൊരീശ്വരന്നരൂപൻ
രൂപമേറ്റി വാർത്തെടുത്തു മാനവർ വിരൂപമായ്‌
തത്ത്വമെത്തിമുക്തിയെത്തി തത്ത്വചിന്തയേറെയായ്‌
വേദഗ്രന്ഥം  ബൈബിളും ഖുറാനുമായ്‌ പിറന്നുപോയ്‌
ആധിയാദി സൽഗ്ഗുണങ്ങൾ വ്യാധിയായ്‌ പിറന്നതും
വ്യാധിമൂത്തു മൂത്തുറഞ്ഞു സർവ്വജാതി രൂപമായ്‌
മഹോന്നതൻ മനുഷ്യനല്ല രൂപമേറ്റ മൂർത്തികൾ
മഹത്വമോടെ വാഴ്ത്തി വീഴ്ത്തിടുന്നു പാരിതിൽ
ശാന്തനായടുത്തു വന്നിടുന്ന മാനവർക്കെറിഞ്ഞിടുന്നു
വീര്യമേറും സ്പർദ്ധയുള്ള വാക്കുകൾ
കുതിച്ചകന്നു പോയിടുന്നു വെട്ടിവെട്ടി വീഴ്ത്തുവാൻ
പിറന്ന ഗർഭപാത്രവും തഥാ വിനക്കു ദൂതനും
അടുത്തിടുന്ന രണ്ടുഭിന്നശക്തികൾ ഭയാനകം
നാശവും വിനാശവും വിതച്ചിടുന്നു പാരിതിൽ
കൂട്ടമായി വന്നുദിച്ചു കൂട്ടമോടെ നിഗ്രഹം
പിടഞ്ഞുവീണു ബാലരും പിണഞ്ഞ മാതൃരൂപരും
തീർന്നതില്ല ബാക്കി പത്രമെന്നതിൻ പ്രതിധ്വനി
വീണ്ടെടുത്ത നാൾക്കു വേണ്ടി മാറ്റിവച്ചു പോവതും
വീണുകേണു ശൃംഘനാദമേറ്റ കർണ്ണവാക്കുകൾ
കുറിച്ചിടുന്നിതാർക്കുവേണ്ടി ദൈവദോഷവാക്കുകൾ
മുഷിഞ്ഞതല്ല തൂലിക, മറന്നതല്ല വാക്കുകൾ
അറിഞ്ഞെറിഞ്ഞു തൂവുകിൽ വിളഞ്ഞിടുന്ന മൈത്രിയാം.
16472881_1755148597844706_2786896055483520015_n

Be the first to comment

Leave a Reply

Your email address will not be published.


*


*