0

വെറും ദൈവമായാല്‍ മതി (കവിത )-അഹമ്മദ് കബീര്‍ തവയില്‍

200_sവേണ്ട ദേവാലയം ,
അസുര വാദ്യങ്ങള്‍ തന്‍
വൈര ഘോഷങ്ങള്‍ .
പകച്ചോല്ല് പുളയ്ക്കു-
മുച്ച ഭാഷിണി കള്‍,
വെറുപ്പിന്‍റെ മിനാരങ്ങള്‍ ,
വെണ്ണക്കല്ലിലെ വെന്തുരുക്കങ്ങള്‍ ,
പെണ്ണുരുകുമള്‍ത്താരകള്‍ ,
പെണ്ണൊരുത്തി കേറാത്ത ,
കരിമല മുകളിലെയൊളിയിടങ്ങള്‍ ,
കുമ്പിിടെണ്ട ശിലേറ്റെണ്ട,
കുമ്പസാരങ്ങളിലെരിഞ്ഞു തീരേണ്ട ,
മൂലോകങ്ങള്‍ മുഴുവനോഴിഞ്ഞു തരാം ,
എഴാകാശം തുറന്നിട്ടേ തരാം
നാക നരകങ്ങള്‍ തന്‍ താക്കോല്‍ തരാം
പാപപുണ്യങ്ങള്‍ തന്നതിര്മായ്ക്കാം
പരം പോരുളെന്ന പെരുമ വെടിയാം
പകരമിനിയെന്നെ വിട്ടയച്ചേക്കുക
വാരിയെല്ലിന്റെ വേലിയ്ക്കകത്തിനി
ഇടറും മിടിപ്പിന് ഈണമായാല്‍ മതി
മാനമുടയും പിടച്ചിലിന്ന റ്റത്ത്
മുനിയുന്ന പ്രാണനന് കവചമായാല്‍ മതി
വേനലില്‍ വറുതിയില്‍ വേവുന്ന പാഴ്നില –
ലത്തൊരു ചെറു മഴയുടെ കരുണയായാല്‍ മതി
നേരിന്ന് നാവായി
കനവിന്ന് താങ്ങായി
വിശപ്പിന്ന് വറ്റായി
സ്വയമുതിര്‍ന്നാല്‍ മതി
ഒരു വെറും ദൈവമായാല്‍ മതി.
unnamed

vettam online

Leave a Reply

Your email address will not be published. Required fields are marked *