വലിയ നോട്ടും ദേശസ്നേഹവും -സുരേഷ് പ്രാര്‍ത്ഥന

15726591_1696767163682850_866312499052672946_nകത്രീനാമ്മയുടെ ഒറ്റ മുറി
കൊട്ടകയില്‍ കഴിഞ്ഞയാഴ്ച
ഉച്ചക്കളിക്ക് കയറിയ
കോന്തുണ്ണി നായര്‍ ഇതുവരെയും
തിരിച്ചു വന്നിട്ടില്ല!
ചുമരു മുഴുവന്‍ വരച്ച
കരിക്കട്ടയുടെ തുമ്പ് തേഞ്ഞിട്ടും
ചില്ലറ കിട്ടാതെ പാവം,
ഇന്ദ്രപ്രസ്ഥത്തിലേക്ക് നോക്കി
തെറിയോട് തെറി!
മരിച്ച അമ്മച്ചിയോടൊപ്പം
മരിക്കാത്ത അപ്പച്ചനും കൂടി
കുഴി വെട്ടിച്ചാണ് തോമസുകുട്ടി
ചില്ലറ പ്രശ്നം തീര്‍ത്തത്
നാല് ‘കുഴിമന്തി’ ഒരുമിച്ച്
തിന്ന് അസൈനാരും
ചില്ലറ പ്രശ്നം തീര്‍ത്ത്
ചില്ലറയല്ലാത്ത
വായു കോപം സഹിച്ചു!

താന്‍ ചത്തു മീന്‍ പിടിച്ചാല്‍,
അടുത്ത തലമുറയ്ക്ക് മീന്‍ കറി
കൂട്ടി സുഖിച്ചു ഉണ്ണാമെന്ന്
പുത്തന്‍ സാമ്പത്തിക നയം!
ചോദ്യങ്ങളുടെ ഒഴുക്ക് നിയന്ത്രിച്ചു
നാട് തെണ്ടുന്നുണ്ട്
നാട്ടു രാജാവിന്‍റെ ശിങ്കിടികള്‍
സുന്നത്ത് കഴിച്ചവന്‍റെ ദേശസ്നേഹം
അളക്കാന്‍ പുതിയൊരു
യന്ത്രം കണ്ടെത്തുന്ന തിരക്കിലാണ്
‘ചര്‍ച്ച്’ രോഗികള്‍
ഉത്തരം മുട്ടുമ്പോള്‍
അതിര്ത്തിക്കപ്പുറത്തേക്ക് ചൂണ്ടുന്നുണ്ട്
ചില കൈ വിരലുകള്‍
മതവും കൊടിയും തീണ്ടാത്ത
മനസ്സ് തേടി നടന്ന കവി
സ്വന്തം മൂത്രം കുടിച്ച് ദാഹം തീര്‍ക്കേണ്ട
ഗതികേടിലും!
12622308_777012435737554_3760321869995430264_o

10 Comments

 1. സമകാലിക സാമൂഹ്യ അവസ്ഥയെ ആക്ഷേപഹാസ്യത്തിന്റെ
  കണ്ണിലൂടെ നോക്കിക്കാണുന്ന കവിത !

 2. ഇന്നത്തെ അവസ്ഥ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വരച്ചു വച്ച കവിത. ഇഷ്ടം

 3. മരിച്ച അമ്മച്ചിയോടൊപ്പം
  മരിക്കാത്ത അപ്പച്ചനും കൂടി
  കുഴി വെട്ടിച്ചാണ് തോമസുകുട്ടി
  ചില്ലറ പ്രശ്നം തീര്‍ത്തത് ………..

  നന്നായിരിക്കുന്നു

Leave a Reply

Your email address will not be published.


*


*