യാത്ര -മുഹമ്മദ്‌ കോയ എടക്കുളം

Lost dreams_pictureവരണ്ടുറഞ്ഞുപോയൊരു ജീവിത ദശാസന്ധിയില്‍ നിന്നാണ് ആ യാത്രയുടെ തുടക്കം .ഒരു പക്ഷെ പ്രത്യക്ഷത്തിൽ കാണാതെപോയൊരു ലക്‌ഷ്യം ആ യാത്രയ്ക്ക് ഉണ്ടാവുമായിരിക്കും. അല്ലെങ്കിലും എടുത്തു പറയത്തക്ക അടയാളപ്പെടുത്തലുകള്‍ ഒന്നും ഇന്നേവരെ അവന്റെ ജീവിത പുസ്തകത്തിലുണ്ടായിരുന്നില്ലല്ലോ .

വേരുകൾ അറുത്തു മാറ്റപ്പെട്ടവന് സ്വപ്നങ്ങളില്ല, പ്രതീക്ഷകളും .അച്ഛന്റെ അവ്യക്തമായ ഓര്‍മ്മകള്‍പ്പോലും മനസ്സിലില്ല ,അന്വേഷിച്ചിട്ടുമില്ല.അന്വേഷിക്കാൻ ഒരു രൂപമോ പേരോ ഉണ്ടായിട്ടുവേണ്ടേ, വൃദ്ധ സദനത്തിന്റെ പരിമിതിക്കുള്ളില്‍ തളയ്ക്കപ്പെട്ട അമ്മയുടെ ദൈന്യത നിറഞ്ഞ മുഖം അവനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.. ..
സഞ്ചാരങ്ങള്‍ മാത്രമാണ് ആശ്വാസം , കടകളിലും,കമ്പനികളിലുമായി ജോലി,ഒന്ന് മടുക്കുമ്പോള്‍ മാറ്റൊരിടം ദില്ലിയിലെ കൊടും തണുപ്പില്‍, കത്തുന്ന ചൂടില്‍, ഒന്നുമേല്‍ക്കാതെ മരവിപ്പിന്റെ ആവരണവുമായി വര്‍ഷങ്ങളുടെ അലച്ചില്‍. ഭാംഗിന്റെ ഉന്മത്തതയില്‍ തന്തയില്ലാത്തവന്റെ പിരിമുറുക്കങ്ങള്‍ ജല്‍പ്പനങ്ങളായി കടല്‍ക്കാറ്റില്‍ അലിഞ്ഞു.
ഇരുട്ടിന്റെ സ്വകാര്യതകളാണ് അവനിഷ്ടം, അതിന്റെ ദുരൂഹതകളില്‍, അവ്യക്തതകളില്‍ ആരാലും തിരിച്ചറിയപ്പെടാത്തവനായി ജീവിച്ചു മരിക്കണം..

തെരുവിലൂടെ പോകുന്ന ഓരോ മനുഷ്യനും ഓരോ വികാരങ്ങള്‍ പേറുന്നവരാണ് , അതിലവന്‍ ദുഖങ്ങളും സന്തോഷങ്ങളും നിര്‍വികാരതയും കണ്ടു ,സ്വപ്നങ്ങളുടെ ആകാശ വിശാലതയിലൂടെ പറന്നുപോകുന്ന പ്രണയിനികളുടെ ആത്മഹര്‍ഷങ്ങളും,വിതുമ്പലുകളും..,ക്രൂരമായി പിച്ചിച്ചീന്തിയ പെണ്‍കുരുന്നുകളുടെ കരച്ചില്‍…. മതാന്ധതയുടെ വിഷധൂളികള്‍ പടരുന്ന തെരുവോരങ്ങളിലെ ഭയാശങ്കയുടെ കരിനിഴലുകള്‍….

കൊട്ടിഘോഷിക്കുന്നത് പലതും സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കാന്‍ കഴിയാത്ത ,അവസരങ്ങളുടെ പഴുതുനോക്കി ഉണരുന്ന ജാതി ,മത,വംശീയതയുടെ അടിമകളാണ് എന്നും മനുഷ്യന്‍. സമ്പത്തിന്റെയും അധികാരത്തിന്റെയും അളവുകോലാണ് സമൂഹത്തില്‍ അവന്റെ സ്ഥാനം നിശ്ചയിക്കുന്നത് , മാനുഷികതയുടെ പുറന്തോടിനുള്ളില്‍ ആന്തരികമായ വേര്‍തിരിവ് അവന്‍ കാത്തുസൂക്ഷിക്കുന്നുണ്ട് . മനുഷ്യന്‍ വൈവിധ്യത്തേക്കാള്‍ വൈരുദ്ധ്യങ്ങളുടെ കൂടാരമാണ്….

നൂര്‍ജഹാനുമായുള്ള സൗഹൃദമാണ് ചിലപ്പോള്‍ ഒരു മനുഷ്യനാണ് താന്‍ എന്ന് അവനെ ബോധ്യപ്പെടുത്തുന്നത്. കവിളില്‍ അവള്‍ പ്രണയാര്‍ദ്രമായി ചുംബിക്കുമ്പോള്‍, കൈവിരലുകള്‍ അവളുടെ വിരലുകൊണ്ട് തഴുകുമ്പോള്‍, മാറില്‍ ചുംബനത്തിന്റെ ചൂട് പകരുമ്പോള്‍, മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്ന രതിയുടെ ഉന്മാദ പടര്‍പ്പുകളിലേക്ക് അവര്‍ ആഴ്ന്നുപോകുമ്പോള്‍ ,രണ്ടു ദേഹങ്ങള്‍ പരസ്പരം ആ അഗ്നിയില്‍ ഉരുകിയില്ലാതാവുന്നു …

മയക്കത്തില്‍ ഞെട്ടിയുണര്‍ന്ന്‍ അവള്‍ ചോദിച്ചു ..

“എടാ “

എന്താ നൂര്‍ജു ..?

“നീ നിന്റെ അമ്മയെ ചെന്ന്കാണണം “

ഞാനും അതെക്കുറിച്ച് ചിന്തിക്കാറുണ്ട് ..

“ചിന്തിച്ചാല്‍ പോരാ .പോകണം ..പോയി കാണണം “

ഉം ”പോകാം

“എനിക്ക് ഉറപ്പു താ :

പോകാം ..പക്ഷെ കുറച്ചു ദിവസംകൂടി കഴിഞ്ഞ് …ഉറപ്പ്

:ഉം ..ഓക്കേ ..പക്ഷെ പോയില്ലെങ്കില്‍ പിന്നെ എന്നെ കാണില്ല ..അതുറപ്പാ .”

പോകാം ..വാക്ക് തന്നിരിക്കുന്നു …

” സന്തോഷം …സമയം ആറായി, ല്ലേ ..

അവള്‍ കുളിക്കാനായി കയറി ..ഇന്നലത്തെ ലഹരിയുടെ ഹാംഗ് ഓവറില്‍ അവന്‍ കട്ടിലില്‍ തന്നെ കിടന്നു…

“എടൊ ഞാന്‍ ഇറങ്ങുവാ”

ആ മയക്കത്തിന്റെ ആലസ്യത്തില്‍ തന്നെയായിരുന്നു അവന്‍ …അവള്‍ പറഞ്ഞത് കേട്ടില്ല ..

നൂര്‍ജഹാന്‍ അവന്റെ കാതില്‍ ഉറക്കെ കൂവി “പണ്ടാരമേ ..ഞാന്‍ ഇറങ്ങുന്നു “

ശരി നൂര്‍ജു ..നന്ദി

“നന്ദി എന്റെ പട്ടിക്ക് വേണം “

ഹഹ ..തിരിച്ചെടുത്തു ..

“ഓക്കേ ഡാ “.

ഓക്കേ ഓക്കേ ..പിന്നെ കാണാം ..

കുറച്ചുകാലം ഒരേ കടയില്‍ ജോലി ചെയ്തതിന്റെ പരിചയമാണ്, സൗഹൃദമോ പ്രണയമോ എന്ന് വേര്‍തിരിക്കാനാവാത്ത ഈ അടുപ്പം. അനുസരണക്കേടിന്റെയോ,വിനയമില്ലായ്മയുടെയോ പേര് പറഞ്ഞ് വിവാഹമോചനത്തിന്‍റെ ഒറ്റമൂലികൊണ്ട് ഒറ്റപ്പെട്ടുപോയവള്‍. പറഞ്ഞുറപ്പിച്ച കൃത്രിമമായ ബന്ധമല്ല മറിച്ച്, കുറ്റബോധങ്ങള്‍ തെല്ലുമില്ലാത്ത, സ്വാതന്ത്ര്യത്തിന്റെയും സമാന അഭിരുചികളുടെയും ചിലപ്പോഴുള്ള സമാഗമങ്ങള്‍ ,അതുമാത്രമാണ് അവരുടെ അടുപ്പം.,

“നൂര്‍ജു ഇനി വിവാഹം കഴിക്കില്ലേ “

അത് വേണ്ട ..

“എന്തുകൊണ്ട് “

എനിക്കെന്നെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്തതുകൊണ്ട്. അവകാശ വാദങ്ങള്‍ ,അധികാരം , കുറ്റപ്പെടുത്തല്‍…വയ്യ

“ഉം “

“എന്താടോ ..നിനക്ക് എന്നെ കെട്ടണോ”

വേണ്ട നൂര്‍ജൂ ..

ഗുഡ് ..നീയാണ് ശരിക്കുള്ള സുഹൃത്ത് ..

ഇത്തരം ചോദ്യങ്ങളില്‍ നിന്നുമൊക്കെ രക്ഷപ്പെടാനാ ഞാന്‍ ദില്ലിയിലേക്ക് കടന്നത്‌ ജ്യോതി ഇവിടെയുള്ളതുകൊണ്ട് അതിനു സാധിച്ചു. ഇത്തയുടെ കൂടെ കഴിയുന്ന ഉമ്മയെ എന്നും വിളിക്കും ,അതാണ്‌ നാടുമായി ബന്ധിപ്പിക്കുന്ന ചരട് .ആറോ എട്ടോ മാസം കഴിഞ്ഞാല്‍ നാട്ടിലെ പൂട്ടിയിട്ട വീട്ടില്‍ ഒന്നോ രണ്ടോ നാള്‍ താമസിച്ചു തിരിച്ചു പോരും. ഉമ്മ എന്നെ ഓര്‍ത്ത്‌ കരയാറുണ്ട് എനിക്കതറിയാം പക്ഷെ എനിക്കവിടെ കഴിയാനോ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാനോ ആവില്ല . ഇങ്ങനെയൊക്കെയങ്ങ് പോകട്ടെ .ഇവിടുത്തെ തെരുവോരങ്ങളില്‍ നരകയാതനയനുഭവിക്കുന്നവരുടെ അവസ്ഥയോര്‍ത്താല്‍ നാമൊക്കെ എത്രയോ ഭാഗ്യം ചെയ്തവര്‍..അല്ലെടോ

ഞാനൊരു ഭാഗ്യവാനല്ല നൂര്‍ജു ..ഉത്തരവാദിത്തങ്ങളെക്കുറിച്ചു ബോധമില്ലാത്തവന്‍, ചിലപ്പോള്‍ ആ ബോധങ്ങളെയൊക്കെ ഇല്ലാതാക്കുന്ന അവസ്ഥകള്‍ ഉണ്ടായത് എന്റെ ജന്മവുമായി ബന്ധപ്പെട്ടുകൂടിയാവാം. തന്തയില്ലാത്തവന്‍എന്ന വാക്കിന്റെ സര്‍വ്വ വിശേഷണങ്ങളും എനിക്ക് ചേരും, ആരാ എന്റെ അച്ഛന്‍ ,,എവിടെയാണിപ്പോള്‍ .അറിയാനായ പ്രായത്തില്‍ ഒരിക്കല്‍ അമ്മയോട് ചോദിച്ചു .പക്ഷെ ആ ചോദ്യങ്ങള്‍പോലും താങ്ങാനുള്ള ശേഷി ആ മനസിനില്ലെന്നു തോന്നി .പിന്നീടൊരിക്കലും അത് ആവര്‍ത്തിച്ചില്ല .എനിക്കെന്റെ അമ്മയെ ഇഷ്ടമാണ്,സ്നേഹമാണ് . വെറുപ്പോ വിദ്വേഷമോ ഒന്നുമില്ല. ഓരോ ദിവസവും അമ്മ എന്റെ വരവും പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ട്‌ . ഒരു കൊച്ചു വീടുവേണം അമ്മയെ അവിടെ താമസിപ്പിക്കണം …

“എടോ”

ഉം ..

“നീ സെന്റിയായോ”

മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ നിന്നാണ് നാം നമ്മുടെ നഷ്ടങ്ങളെ തിരിച്ചറിയുന്നത്‌. എല്ലാവരുമുള്ള ,ചിരിയും,ബഹളങ്ങളുമുള്ള വീട്ടിലെ അന്തരീക്ഷങ്ങള്‍ ഞാന്‍ സ്വപ്നം കാണാറുണ്ട്‌. പിന്നെ നീ പറഞ്ഞതുപോലെ നമ്മളെക്കാള്‍ താഴെയുള്ളവര്‍,ദുരിതം പേറുന്നവര്‍, നാം അത്രയ്ക്ക് എത്തിയില്ലല്ലോ എന്നോര്‍ത്തുള്ള, അല്ലെങ്കില്‍ നാം അവരെക്കാള്‍ മുകളിലാണ് എന്നതിലുള്ള സന്തോഷം .അത് ഒരുതരത്തില്‍ സ്വാര്‍ത്ഥതയല്ലേ …

“ആയിരിക്കാം”

അതെ ആയിരിക്കാം …

“നീ എന്നാ പോകുന്നെ”

നാളെ ..

“ങേ !! നാളെയോ “

അതെ ..നാളെത്തന്നെ ..അമ്മയ്ക്ക് സുഖമില്ല നൂര്‍ജു . നാട്ടില്‍ നിന്നും ഫോണ്‍ ഉണ്ടായിരുന്നു. അതുകൊണ്ട് നാളെത്തന്നെ കയറും ..

“നീയൊന്നും പറഞ്ഞില്ല “

അങ്ങനെ പറയേണ്ടതുണ്ടോ ..

“ഇല്ല “

ഓക്കേ ..അപ്പോള്‍ നാളെ കാലത്ത് ഏതെങ്കിലും വണ്ടിയില്‍ ഞാന്‍ സ്റ്റേഷനിലേക്ക് പോകും .ഇനിയൊരു യാത്ര ചോദിക്കലില്ല .

“ഞാന്‍ വരുന്നുണ്ട് സ്റ്റേഷനില്‍ “

ഉണ്ടോ ..

“ഉണ്ട് “

അപ്പോള്‍ കാലത്ത് വന്നേക്കണം ..

“ഞാന്‍ ഇന്ന് ഇവിടെത്തന്നെയുണ്ട് “

ജ്യോതി അന്വേഷിക്കില്ലെ ..

“പറഞ്ഞോളാം”

അവന്‍ ചപ്പാത്തിയും കോഴിക്കറിയും ഹോട്ടലില്‍ നിന്നും വാങ്ങിക്കൊണ്ടു വന്നു . അപ്പോഴേക്കും അവന്റെ സാധനങ്ങള്‍ പാക്ക് ചെയ്യുകയായിരുന്നു നൂര്‍ജഹാന്‍ .വസ്ത്രങ്ങളും രണ്ടോ മൂനോ പുസ്തകങ്ങളും മാത്രേ ഉണ്ടായിരുന്നുള്ളൂ .അമ്മയ്ക്ക് വേണ്ടി വാങ്ങിയ ഹോട്ട്ബാഗ്‌ ബാഗില്‍ വെയ്ക്കാനായി അവള്‍ക്കു എടുത്തു കൊടുത്തു. “ഇത് മറക്കരുത് വിളിക്കുമ്പോള്‍ അമ്മ ആവശ്യപ്പെടാറുള്ള ഒരേ ഒരു സാധനമാണ് ” അവളെ ഓര്‍മ്മിപ്പിച്ചു …..

“ഞാന്‍ ഇനി തിരിച്ചു വരില്ല നൂര്‍ജു”

വേണ്ടടോ ..

“ചിലപ്പോള്‍ ഇനി നാം കണ്ടെന്നുവരില്ല “

ഭൂമി ഉരുണ്ടതല്ലേ .എവിടെയെങ്കിലും വെച്ചു കാണുമായിരിക്കും ..

അവന്‍ അവളുടെ വിരലുകളില്‍ ചുംബിച്ചു ,നിറഞ്ഞു തുളുംബിയ കണ്ണുകള്‍ അപ്പോള്‍ അവര്‍ പരസ്പരം ശ്രദ്ധിച്ചില്ല . ,പ്രണയമോ,രതിയോ അല്ല, ഒരു മേശയ്ക്കു അപ്പുറവും ഇപ്പുറവും,ഒരേ കട്ടിലില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയാന്‍ കഴിയുമായിരുന്ന രണ്ടു മനസ്സുകളുടെ ഇഴയടുപ്പം അത്രമേല്‍ ചെറുതല്ലായിരുന്നു . കലങ്ങിയ കണ്ണുകളില്‍ അതിന്റെ നനവുകളായിരുന്നു പറ്റിപ്പിടിച്ചിരുന്നത്.

തിരക്ക് പിടിച്ച ഫ്ലാറ്റ്ഫോമില്‍, പോകുന്നവരും,വന്നിറങ്ങുന്നവരെ കാത്തിരിക്കുന്നവരും ഉണ്ടായിരുന്നു. പതിനഞ്ചു മിനിറ്റ് വൈകിയാണ് ട്രെയിന്‍ എത്തിയത് . ഇറക്കവും കയറ്റവുമായി അവിടമാകെ ശബ്ദായമാനമായി. നൂര്‍ജഹാന് കൈകൊടുത്തുകൊണ്ട് അവന്‍ വണ്ടിയിലേക്ക് കയറി. നിശ്ചയ ദാര്‍ഡ്യത്തിന്‍റെ രക്തയോട്ടം നിലച്ച അവളുടെ കണ്ണുകളില്‍ നിര്‍വ്വികാരതയുടെ ഇരുള്‍ പടര്‍ന്നിരുന്നു….

ട്രെയിന്‍ വിട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു എന്ന വാര്‍ത്തയുമായാണ് നാട്ടില്‍ നിന്ന് ബന്ധുവിന്റെ ഫോണ്‍ വരുന്നത്. കരയെത്താനാവാതെ, നടുക്കടലില്‍ അകപ്പെട്ടവന്റെ അവസ്ഥയായിരുന്നു അവന്. അടുത്ത സ്റ്റേഷനലില്‍ ഇറങ്ങിയാലോ എന്നാലോചിച്ചു . അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല .ദൌര്‍ഭാഗ്യമെന്ന കരിംഭൂതം ഒരു നിഴലായി അവനെ പിന്തുടരുന്നുണ്ട്. വണ്ടി എവിടെയെത്തിയെന്നുപോലും അറിഞ്ഞില്ല .ഒരു നാടോടി സംഘം വണ്ടിയിലേക്ക് കയറി, അതില്‍ പത്തുവയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടി പാട്ട് പാടിക്കൊണ്ടിരുന്നു. അനാഥത്വത്തിന്റെ ഭീതി അവനെ വേട്ടയാടി.അമ്മ കത്തിയമരാന്‍ പോകുന്നു …എന്നോടു പൊറുക്കുക അമ്മെ ….

അമ്മ… അഗ്നിനാളങ്ങള്‍ വാരിപ്പുണര്‍ന്ന ആ ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോൾ മരവിച്ച മനസ്സ് ഒരു കണ്ണുനീർ കണം കൊണ്ടുപോലും മിഴികളെ ഈറനണിയിച്ചില്ല .ബന്ധുവീട്ടിലെ തെക്കേ പറമ്പിൽ നിമഞ്ജനം ചെയ്യപ്പെടാത്ത അമ്മയുടെ ചിതാഭസ്മം അവനിലൊരു കുറ്റബോധമായി ,പാപഭാരമായി അവശേഷിച്ചു…

വേദനകളും ആകുലതകളും പാപ ഭാരങ്ങളും ഇറക്കിവെച്ച്, ആ ശ്മശാന മൂകതയില്‍ നിന്ന് അവന്‍ മറ്റൊരു യാത്ര ആരംഭിക്കുകയാണ് . ഒരു പാട് അനാഥാത്മാക്കൾക്ക് ഇടയിലൂടെയുള്ള സ്വച്ഛന്ദമായ യാത്ര…
1507624_820383641362543_8676039329655194004_n

40 Comments

 1. തെരുവിലൂടെ പോകുന്ന ഓരോ മനുഷ്യനും ഓരോ വികാരങ്ങള്‍ പേറുന്നവരാണ് , അതിലവന്‍ ദുഖങ്ങളും സന്തോഷങ്ങളും നിര്‍വികാരതയും കണ്ടു ,സ്വപ്നങ്ങളുടെ ആകാശ വിശാലതയിലൂടെ പറന്നുപോകുന്ന പ്രണയിനികളുടെ ആത്മഹര്‍ഷങ്ങളും,വിതുമ്പലുകളും..,ക്രൂരമായി പിച്ചിച്ചീന്തിയ പെണ്‍കുരുന്നുകളുടെ കരച്ചില്‍…. മതാന്ധതയുടെ വിഷധൂളികള്‍ പടരുന്ന തെരുവോരങ്ങളിലെ ഭയാശങ്കയുടെ കരിനിഴലുകള്‍….///നന്നായി എഴുത്ത് …..സുഹൃത്തെ….ആശംസകള്‍…

 2. വേദനകളും ആകുലതകളും പാപഭാരങ്ങളും ഇറക്കിവെച്ചു ,ആ സ്മശാന മൂകതയിൽ അവൻ മറ്റൊരു യാത്ര ആരംഭിക്കുകയാണ് ……നല്ല എഴുത്ത് ..ഇഷ്ട്ടം ഒരുപാടു …

 3. കയ്യൊതുക്കമെന്നോ, ഹൃദയമടക്കിപ്പിടിച്ച് പറയുന്നുവെന്നോ.. ഒരു കഥ പറയുന്നതിനെക്കാൾ ഒരു കഥ അനുഭവിപ്പിച്ചു എന്ന് കുറിക്കട്ടെ. നല്ലൊരു കഥ തന്നതിനു നന്ദി…

  • ഈ വാക്കുകള്‍ക്കപ്പുറത്ത് ഇനി എന്തുവേണം ….ഒരു പാട് സന്തോഷമുണ്ട് ..

 4. വായിക്കുകയായിരുന്നില്ല .. കാണുകയായിരുന്നു ..ഇക്കാ .. സുന്ദരം ഈ എഴുത്ത് .

  • സുനിതാ ..വായനയ്ക്ക് ,അഭിപ്രായത്തിനും നന്ദി

 5. ഹൃദ്യമായൊരു ശൈലിയാണ് എഴുത്തിന്..കഥ നന്നായിട്ടുണ്ട് ഇക്കാ.ആശംസകൾ

  • വായനയ്ക്ക്,നല്ല വാക്കുകള്‍ക്കു നന്ദി ഷാഹിദ

 6. വേദനകളും ആകുലതകളും പാപ ഭാരങ്ങളും ഇറക്കിവെച്ച്, ആ ശ്മശാന മൂകതയില്‍ നിന്ന് അവന്‍ മറ്റൊരു യാത്ര ആരംഭിക്കുകയാണ് . ഒരു പാട് അനാഥാത്മാക്കൾക്ക് ഇടയിലൂടെയുള്ള സ്വച്ഛന്ദമായ യാത്ര…yaathra thudaruka..

  • വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം ….

 7. ഈ ലോകത്തിൽ നാം കേവലം യാത്രക്കാർ
  മാത്രമാണ്. ഒരിക്കൽ
  മാത്രം ഈ വഴി കടന്നു
  പോകുന്നവർ. ഈ യാത്രയ്ക്കിടയിൽ നമ്മെ പിറകോട്ട് പിടിച്ചു
  നിർത്തുന്ന ഭൗതികത്വ ത്തിൽ നിന്നും പിടി വിട്ട്
  മുന്നോട്ട് പോകേണ്ടിയിരിക്കുന്നു
  ആർക്കും ആരോടും
  ബന്ധമില്ല അന്യോന്യമുള്ള
  കടപ്പാടുകൾ
  മനുഷ്യൻ വിസ്മരിക്കുന്നു.
  നല്ല കഥ
  എല്ലാം ഭംഗിയായ് ആ വിഷ്കരിച്ചിരിക്കുന്നു
  അഭിനന്ദനങ്ങൾ

  • അഭിപ്രായങ്ങള്‍ പ്രോത്സാഹനമാണ് ..പ്രചോദനവും ..നന്ദി ..

 8. പുതുമയുള്ള പ്രമേയം. അതി മനോഹരമായ ആഖ്യായന ശൈലി. അഭിനന്ദനങ്ങള്‍.

  • ശ്രീദേവി ..നല്ല വാക്കുകള്‍ക്കു നന്ദി .

 9. ‘വേരുകൾ അറുത്ത്മാറ്റപ്പെട്ടവന് സ്വപ്നങ്ങളില്ല’.
  കഥ ഈഒരുപോയിന്റിൽതന്നെ മനോഹരമായി എഴുതിതീർത്തു.
  ആശംസകൾ ഇക്ക..
  Gud1

 10. സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ടവന് പ്രതിബദ്ധതയും ഇല്ലാതാവുന്നു ….സന്തോഷം അക്കു …

 11. വെറുതെ പറഞ്ഞു പോകുകയായിരുന്നില്ല .അനുഭവിപ്പിക്കുകയായിരുന്നു വായനക്കാരനെ .ആശംസകള്‍

 12. ഓരോവ്യക്തിയും ഓരോരോ തരത്തിലുളള യാത്രയിലാണ്,,,,,,,,,,,, ്ു

  • അതെ ,,വ്യത്യസ്തമായ യാത്രകള്‍ ..

 13. യാത്രകള്‍ അനന്തമാണ്‌…..സ്വപ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ……..പ്രതേകിച്ചും..!!!!!. നല്ല കഥ…..!

  • നമ്മെ ജീവിപ്പിക്കുന്നത്‌ സ്വപ്നങ്ങളാണ്,പ്രതീക്ഷകളാണ് ……സന്തോഷം ജിഷ .

 14. Jeevitham karuthi vecha kanal vazhikaliloodeyulla dooram oru niyogam pole thaandiyethiya eakaantha pathikante aathmaanweshana yaathra…
  aakarshakamaaya rachana vybhavam,sakthamaaya prameyam..

 15. മനുഷ്യന്‍ വൈവിധ്യത്തേക്കാള്‍ വൈരുദ്ധ്യങ്ങളുടെ കൂടാരമാണ്….

  ഒരുപാടിഷ്ടം.

Leave a Reply

Your email address will not be published.


*


*