അയല്‍പക്കങ്ങള്‍ പറയുന്നത്- ജിഷ ഷെരീഫ്

imagesഈ തവണത്തെ അവധിക്കാലത്ത്‌ അമ്മയോടൊപ്പം പത്തു ദിവസം. കാലെക്കൂട്ടി അനുവാദം വേണ്ടപ്പെട്ടവരുടെ കയ്യില്‍ നിന്ന് വാങ്ങിവച്ചിരുന്നു. ഏട്ടന്‍കൂടി വേണമായിരുന്നു. എത്ര വര്‍ഷങ്ങളായി തമ്മില്‍ കണ്ടിട്ട്. അമ്മയുള്ളതുകൊണ്ട് വിശേഷങ്ങള്‍ പരസ്പരം അറിയുന്നുണ്ട്. രാത്രി പകലുകളുടെ വ്യത്യാസത്തില്‍ ഫോണ്‍ വിളികള്‍ പോലും പലപ്പോഴും ചടങ്ങാവുന്നു. ഉച്ചയൂണിനുശേഷം അമ്മയുമായി കൊച്ചുവർത്തമാനത്തിനിരുന്നു. അമ്മയുടെ കണ്ണുകള്‍ പതിവ് സീരിയലുകളില്‍ ആണ്. ” പടിഞ്ഞാറയിലെ മീനുവേടത്തിയുടെ അവിടെ എന്തുണ്ട് വിശേഷം? വിനുവിന്‍റെ കല്യാണം നന്നായിരുന്നോ? പെണ്ണ് കൊള്ളാമോ? ഒറ്റശ്വാസത്തില്‍ എന്‍റെ വക കുറെ ചോദ്യങ്ങള്‍? എനിക്കന്നു വയ്യാണ്ട് കിടക്കുവാരുന്നു. കല്യാണം കഴിഞ്ഞു മീനു പോലും ഇവിടെ വരെ വന്നില്ല. എന്തിനാ അവളെ പറയുന്നേ? ഈ മതിലും ചുറ്റി റോഡ്‌ വഴി നടന്നു വരണ്ടേ? അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്‍റെ വീടിനു ചുറ്റും മതിലാണ് വീട് പുതുക്കി പണിതപ്പോള്‍ ഏട്ടന്‍ വലിയ മതിലും പണിയിപ്പിച്ചു. വേലികള്‍ വീടുകള്‍ക്ക് ചുറ്റും അല്ല. മനസ്സുകള്‍ക്ക് ചുറ്റുമാണ് . പണ്ടൊക്കെ അമ്മ അടിക്കാന്‍ ഓടിക്കുമ്പോള്‍ ഒറ്റ ഓട്ടമാണ് മീനുവേട്ടത്തിയുടെ അടുത്തേക്ക്. ഹോസ്റ്റലില്‍ ആയിരുന്ന സമയത്ത് അവിടെ ഹാജര്‍ വച്ചിട്ടെ വീട്ടില്‍ വരുമായിരുന്നുള്ളൂ. വടക്കേതിലെ കൃഷ്ണേട്ടന്റെ കോഴികള്‍ ഞങ്ങള്‍ടെ പച്ചക്കറിത്തോട്ടം നശിപ്പിക്കുന്നെന്നും പറഞ്ഞു അമ്മൂമ്മയുമായി എന്നും വഴക്കായിരുന്നു. അന്ന്‍ പശുവിനെ അഴിച്ചുവിട്ടു അമ്മൂമ്മ പകരം വീട്ടി. എന്നിട്ടും ആരും മതിലുകള്‍ കെട്ടിയിരുന്നില്ല. കൃഷ്ണേട്ടന്‍റെ ഭാര്യയും എന്റെ അമ്മയും പുരയിടത്തില്‍ നിന്ന് ഭര്‍ത്താക്കന്മാരുടെ കുറവുകള്‍ പങ്കുവക്കുമായിരുന്നു. ഇന്നോ? ഇനി രമേടത്തിയുടെ വിശേഷം ചോദിച്ചാല്‍ അമ്മ എന്ത് പറയുമോ എന്തോ? എങ്കിലും ആകാംക്ഷ അടക്കാന്‍ വയ്യാതെ ചോദിച്ചുപോയി. നമ്മുടെ പടം വരപ്പുകാരന്‍ രവി മരിച്ചപ്പോള്‍ കണ്ടതാ കൃഷ്നെയും രമയെയും. രണ്ടു പേര്‍ക്കും തീരെ വയ്യ. എന്റെ തുറിച്ചു നോട്ടം കണ്ടപ്പോള്‍ അമ്മ പറഞ്ഞു. ” നീ നോക്കണ്ട. ആളുകള്‍ ഇപ്പോള്‍ മരണവീട്ടിലും കല്യാണവീട്ടിലും ഒക്കെ വച്ചാ പരസ്പരം കാണുന്നെ. അല്ലാതെ ഈ മതിലൊക്കെ ചവിട്ടി പൊളിച്ചു പോകാന്‍ പറ്റുമോ? ഒരു കള്ളന്‍ കേറിയാല്‍ അടുത്ത വീട്ടില്‍ അറിയില്ല. എല്ലാ വീടുകളിലും അച്ഛനും അമ്മയും കാണും. ചിലപ്പോ ഒരാളെ കാണു. കൂട്ടിനു ആരുമില്ലാത്ത എത്രയോ ആളുകള്‍. സ്വന്തം മക്കള്‍ക്കില്ലാത്ത ആധി വേണോ മറ്റുള്ളവര്‍ക്ക്?” അമ്മ എന്നെ ആണോ പറഞ്ഞത്? ഞാന്‍ വല്ലായ്മയോടെ നോട്ടം മാറ്റി.
“നീയാ തുണിയെടുത്തു വെളിയില്‍ വിരിക്ക്. രാവിലത്തേക്ക് ഉണങ്ങി കിട്ടും. ഞാനിതൊന്നു കാണട്ടെ” അമ്മയുടെ ശ്രദ്ധ വീണ്ടും ടീവിയിലായി.
ഞാന്‍ ബക്കറ്റെടുത്തു തുണി എല്ലാം അതിലാക്കി ടെറസ്സിലേക്ക് നടന്നു. വാതിലിന്‍റെ സാക്ഷ എടുക്കാന്‍ പാടുപെട്ടു. അമ്മ ഇത് വഴിയൊന്നും വരാറില്ല എന്ന് തോന്നുന്നു. കാല് വയ്യാത്ത അമ്മയാണ് പടി കേറുന്നത്. ഞാന്‍ ഓരോ തുണിയായി അയയില്‍ വിരിക്കുമ്പോള്‍ ആണ് ഒരു കാഴ്ച കണ്ടത്. ഇപ്പോ എനിക്ക് എല്ലാ അയല്‍ വീടുകളും കാണാം. മീനുവേടത്തിയുടെ മരുമകള്‍ ചെടിക്ക് വെള്ളം നനക്കുന്നു. കൃഷ്ണേട്ടനല്ലേ ചാരുകസേരയില്‍ കിടക്കുന്നത്? കിഴക്കേ വശത്ത് പുതിയ ഒരു വീട് ഉയരുന്നു. അങ്ങനെ എന്തെല്ലാം. അപ്പൊ അയല്പക്കങ്ങള്‍ പറയുന്നത് കാണണമെങ്കില്‍ ടെറസ് വീട് വേണം! അമ്മയോട് പറഞ്ഞാലോ? വേണ്ട , പകുതി കുസൃതിയോടും വേദനയോടും ഞാന്‍ മനസ്സിനെ വിലക്കി. അവിടെ കുറച്ചു നേരം കൂടി നിന്ന് ഞാന്‍ മനസ്സ് കുളിര്‍ക്കെ എന്റെ അയല്‍വീടുകളെയും അയല്‍ക്കാരെയും കണ്ടു. മതിലുകളില്ലാതെ.
12118918_1253386538020917_228671375941215583_n

56 Comments

 1. വീടുകള്‍ക്ക് മതിലുകള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത് മുതല്‍ക്ക്‌ അയല്‍വാസികളുമായുള്ള സമ്പര്‍ക്കവും സ്നേഹവും കുറഞ്ഞിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം .അയല്‍വാസികളുമായി സംസാരിക്കുവാന്‍ പോലും ആര്‍ക്കുംതന്നെ ഇപ്പോള്‍ സമയമില്ല .ആശംസകള്‍

  • മതിലുകള്‍ മനസ്സില്‍ ആണ്….വേലികള്‍ ആണ് ചുറ്റിനും….മനുഷ്യര്‍ മാറിയിരിക്കുന്നു…..

 2. ഇഷ്ടം അറിയിച്ച എല്ലാവര്ക്കും നന്ദി….ഇനിയുമെഴുതാന്‍ ശ്രമിക്കാം…

 3. Kollam . Jishayude bhavanayum velikalillathe swathanthramayi sancharikkatte.
  Veedinte teracinu inganey palagunangalum undu chiladathu helicopter vare land cheyikkam.

 4. മനസ്സിലും മതിലുയരുന്നു …ലളിതമായി പറഞ്ഞ ഒരു യാഥര്‍ത്ഥ്യം …

 5. A well written story that depicts both physical and mental barriers cultivated through ages. The writer can’t but sigh at the turn of life from wide social interaction to narrow-minded selfish interests.
  Kudos to Jisha Keep going.

  • എത്ര ഗൃഹാതുരത്വം പറഞ്ഞാലും മനസ്സുകളില്‍ മതിലുകള്‍ ഉയരുന്ന
   ഒരു ശീലം ……അതൊന്നു ഉയര്തിക്കട്ടുവനുള്ള ശ്രമം….എന്റെ ഈ എളിയ ശ്രമത്തിനു നല്‍കിയ നല്ല വാക്കുകള്‍ക്ക് നന്ദി …സര്‍ …

 6. ചതുര പെട്ടികളില്‍ അയലല്ല, മറ്റൊരു കുടുംബത്തിന്റെ അന്തശ്ഛിദ്രം
  വരെ കാനാനാകുമ്പോള്‍ എന്തിനാ വെറുതെ… ?
  ദൂരമില്ലാതാക്കുന്ന ആന്തരിക വലയ ലോകത്ത് കിടപ്പറയിലെ സ്വകാര്യത കിട്ടുമ്പോള്‍… നമുക്ക് ചുരുങ്ങാം..

  ബോധാപൂര്‍വ്വം നാം മറക്കുന്ന അയലുകള്‍…
  ചിന്ത നന്നായി, ഓര്മ്മുപ്പെടുത്തലും.

  • നമുക്ക് നഷ്‌ടമായ ചില ഓര്‍മ്മകള്‍…ബന്ധങ്ങള്‍….അവയിലേക്കു ഒരു തിരിച്ചു നടത്തം….എവ്ടെയും എതില്ലെന്നും അറിയാം….എന്നാലും വെറുതെ ഓര്‍ക്കുന്നു….നന്ദി വായനക്ക്…..വരികള്‍ക്ക്….!

 7. നമുക്ക് നഷ്‌ടമായ ചില ഓര്‍മ്മകള്‍…ബന്ധങ്ങള്‍….അവയിലേക്കു ഒരു തിരിച്ചു നടത്തം….എവ്ടെയും എതില്ലെന്നും അറിയാം….എന്നാലും വെറുതെ ഓര്‍ക്കുന്നു….നന്ദി വായനക്ക്…..വരികള്‍ക്ക്….!

 8. അതെ മതിലുകൾ ഉയർന്നിരിക്കുന്നു. നമ്മുടെ മനസ്സിൽ . കൈകൾ അതിരിട്ട നടവഴികൾ. സ്വാതന്ത്ര്യത്തോടെ ഓടിച്ചെല്ലാൻ അയൽവീടുകൾ എല്ലാം നഷ്ടമായിരിക്കുന്നു.

Leave a Reply

Your email address will not be published.


*


*