‘നിറഭേദങ്ങള്‍’ (കഥ)

nirabhedangal

   _മുഹമ്മദ്‌ കോയ എടക്കുളം

ഇന്നലെ കിടക്കാന്‍ വൈകിയപ്പോള്‍ ഓര്‍ത്ത താണ് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകു മെന്ന് . ധാരണ തെറ്റി യില്ല . കുളിച്ച് വസ്ത്രം മാറി വന്നപ്പോഴേക്കും സമയം ഒരുപാടായി. പത്തു മിനിറ്റ് കാത്തുനിന്നപ്പോഴാണ് ബസ് വന്നത്. അതില്‍ കയറി നേരെ കമ്പനിയിലേക്ക്… അവിടെ എത്തിയപ്പോള്‍ നീലിമയുടെ ചോദ്യം

എന്താ അന്‍വര്‍ ഇന്ന് നേരത്തെയാണല്ലോ .?

വൈകാന്‍ ഇരുന്നതാ എന്നിട്ടും നേരത്തെയായി നീലിമ ..

ഒരേ കമ്പനിയിലെ ജോലിക്കാരാണ് നീലിമയും അൻവറും. അവനെക്കാൾ രണ്ടു മാസം മുൻപ് നീലിമ അവിടെയുണ്ട്. ഭർത്താവ് ജോണ്‍ ഒരു ബിസനസ് കാരനാണ് .അയാളെക്കുറിച്ച് തന്നെ അയാള്‍ പറഞ്ഞു കൊണ്ടിരിക്കും. ചെയ്യുന്നതിന്റെ ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്തുക ജോണിന്റെ വിനോദമോ ശീലമോ ആണ്. ബിസിനസ്, പക്ഷെ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ പറയാറുള്ളൂ. അത് അംഗീകരിക്കുകയോ അതിനെക്കുറിച്ച് അവളുമായി സംസാരിക്കുയോ ചെയ്യാറില്ല.. പ്രണയത്തിന്റെ അതിഭാവുകത്വം നിറഞ്ഞ കോളേജ് ജീവിതത്തിന്റെ മധുരാനുഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ വിവാഹ ശേഷം അവരുടെ ജീവിതത്തിൽ ഒരിക്കലും വർണ്ണാഭമായ പ്രണയപ്പൂക്കൾ വിരിയുകയോ സുഗന്ധം പരത്തുകയോ ചെയ്തിട്ടില്ല…

ജീവിതത്തിനു എപ്പോഴും ഭിന്ന മുഖങ്ങളാണ്. പ്രണയ രാവുകളിൽ ഒരായിരം നക്ഷത്രങ്ങള്‍ നൃത്തം ചെയ്ത കാല്‍പ്പനിക ഭാവങ്ങള്‍ പിന്നീട് അവർ മറക്കുകയോ മറക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടാവാം…തകരുന്ന ബിസിനസിന്റെ കഥകൾ അവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചെക്കുമെന്നു ഉറപ്പായപ്പോൾ നീലിമ ഒരു ജോലിക്ക് ശ്രമിക്കുകയായിരുന്നു അതില്‍ ജോണും എതിര്‍പ്പൊന്നും കാണിച്ചില്ല കാണിച്ചിട്ട് കാര്യമില്ല കാരണം പകരം മറ്റൊരു മാര്‍ഗ്ഗം കണ്ടെത്താന്‍ അവനും കഴിഞ്ഞിരുന്നില്ല …

കുട്ടികളുടെ ഒച്ചയും കുസൃതിയും നിറഞ്ഞ വീട് നീലിമയുടെ സ്വപ്നമായിരുന്നു. ദുബായ് റിഗ്ഗ റോഡിലെ ഫ്ലാറ്റില്‍ അവള്‍ ഒറ്റയ്ക്കാണ്. ജോണ്‍ ഉള്ളപ്പോഴും നീലിമ ഒറ്റയ്കായിരുന്നു.ആ ഒറ്റപ്പെടലാണ് അവളെ ജോലിക്ക് പോകാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുക വയ്യ .അതൊരു ജീവിത മാര്‍ഗ്ഗം തന്നെയായിരുന്നല്ലോ. താളപ്പിഴകളുടെ ആവര്‍ത്തിക്കപ്പെടുന്ന ജീവിതാവസ്ഥയിലൂടെ കടന്നു പോകുന്ന നീലിമയ്ക്ക് അന്‍വര്‍ ഒരാശ്വാസമായിരുന്നു. ചിലപ്പോഴൊക്കെ മനസിന്റെ ഭാരം ഇറക്കിവെച്ചത് അവനിലാണ് ..

ചില ദിവസങ്ങളില്‍ അവര്‍ റിഗ്ഗ റോഡിലൂടെ നടക്കും. ഏറെയൊന്നും സംസാരിക്കില്ലെങ്കിലും അവന്റെ സാമീപ്യം നീലിമ ആഗ്രഹിച്ചിരുന്നു . പ്രണയിച്ച നാളുകളില്‍ തന്നെ ഒന്നിച്ചു കഴിയുകയും വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹിതരായതും രണ്ടുപേരുടെ കുടുംബക്കാരുമായി അകല്‍ച്ചയുണ്ടായതും കുഞ്ഞുങ്ങള്‍ ഇല്ലാത്തതും പിന്നത്തെ അസ്വാരസ്യങ്ങളും എല്ലാം അന്‍വറുമായി അവള്‍ പങ്കുവെച്ചു…

നീലിമയെ ഏറെ അസ്വസ്ഥയാക്കിയ ദിവസമായിരുന്നു അന്ന്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം വീട്ടിലെത്തുന്ന ജോണിനെ കുറിച്ചല്ല ആറുമാസത്തിനു ശേഷം കമ്പനി വിട്ടുപോകുന്ന അന്‍വറിന്റെ തീരുമാനമാണ് അവളെ വേദനിപ്പിച്ചത്. അതിന്റെ കാരണങ്ങള്‍ അവന്‍ പറഞ്ഞത് നാട്ടില്‍ മറ്റൊരു ജോലി ശരിയായിട്ടുണ്ട് എന്നായിരുന്നു.

ഇപ്പോള്‍ അവര്‍ പോയിക്കൊണ്ടിരിക്കുന്നത് ദുബായി വിമാനത്താവളത്തിലേക്കാണ്. മഞ്ഞു മൂടിയ ഡിസംബറിലെ പ്രഭാതത്തില്‍ പുറത്തെ കാഴ്ചകള്‍ അവ്യക്തമാണ്. മഞ്ഞിന്റെ കനം കുറയുമ്പോള്‍ ഇരു ഭാഗത്തെയും കെട്ടിടങ്ങള്‍ അവ്യക്തമായി കാണാം . ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ട്‌ വളരെ ശ്രദ്ധയോടെയാണ് ഡ്രൈവര്‍ കാര്‍ ഓടിച്ചു കൊണ്ടിരിക്കുന്നത്..

മൂടിക്കെട്ടിയ ആകാശമാണ്‌ ഇപ്പോള്‍ നീലിമയുടെ മനസ്. മൌനം അവര്‍ക്കിടയിലൊരു മലയായി വളര്‍ന്നു.
എന്താണിങ്ങനെ.!!
അന്‍വറിനെ യാത്രയാക്കി തിരികെ വരുമ്പോള്‍ അവളില്‍ ചില ചോദ്യങ്ങള്‍ കനത്തു വരികയാണ്‌. ഒക്കെയും ഉത്തരമില്ലാത്തവ. .ചില സങ്കീര്‍ണ്ണതകള്‍ പലരുടെയും സ്വഭാവത്തിലും ജീവിതത്തിലും ഉണ്ട്. നാം എത്ര തിരഞ്ഞാലും ചിന്തിച്ചാലും ഉത്തരം കണ്ടെത്തുക പ്രയാസം..

പുറത്തു മഞ്ഞ് നീങ്ങിയിരുന്നു .പകരം അകത്ത് മൂടല്‍മഞ്ഞ് കനത്തു . ഗ്ലാസ് അല്പം താഴ്ത്തി അവള്‍ പുറത്തേക്ക് കണ്ണയച്ചു. നഗരം ഉണരുകയാണ്. ഏതോ കമ്പനി ബസ്സില്‍ ജോലിക്കാര്‍ കയറിക്കൊണ്ടിരിക്കുന്നു. രാത്രി ജോലി കഴിഞ്ഞു വരുന്നവരെ ഇറക്കുന്ന മറ്റൊരു ബസ്സും അതിന്നടുത്തുണ്ട്. അതില്‍ നിന്നും ആദ്യമിറങ്ങിയ രണ്ടു ഫിലിപ്പൈന്‍ യുവതികളില്‍ ഒരാള്‍ ഉറക്കക്ഷീണത്താല്‍ കോട്ടുവായ ഇടുന്നുണ്ടായിരുന്നു..കഫ്റ്റെരിയയുടെ മുന്നില്‍ ചൂട് ചായ ഊതിക്കുടിക്കുന്ന ബംഗാളികളേയും പാകിസ്ഥാനികളെയും മലയാളികളെയും കാണാം ആ നേരം കാറിനെയും കടന്നുകൊണ്ടു അതിവേഗത്തില്‍ ഒരു പോലീസ് വാഹനം സയറണ്‍ അടിച്ചു കടന്നുപോയി. റോഡില്‍ എവിടെയോ അപകടം ഉണ്ടായിക്കാണും. ചീറിപ്പാഞ്ഞുവന്ന വാഹനം ഏതോ മനുഷ്യന്‍റെ ജീവനെടുത്തു കാണും…

കാര്‍ നീലിമയുടെ ഫ്ലാറ്റിന്റെ മുന്നില്‍ നിന്നു. ഉള്ളില്‍ ഘനീഭവിച്ച ദുഃഖ ഭാരത്താല്‍ ഒഴുക്കു നിലച്ചൊരു നദിപോലെ അവള്‍ അസ്വാസ്ഥ്യത്തിന്റെ കരങ്ങളിലമര്‍ന്നുപോയി. ഭീദിദമായ സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടാണ് അന്ന് അവള്‍ ഉറങ്ങിയത്. ഉറങ്ങിയതല്ല ബോധമറ്റുപോയതാണ്. അന്നും ജോണ്‍ എത്തിയിരുന്നില്ല.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഫൈസ് ബുക്കിന്റെ ഇടങ്ങളില്‍നിന്നുമാണ് പിന്നീട് നീലിമയും ആന്‍വറും കണ്ടുമുട്ടുന്നത്. ജോണ്‍ ഉപേക്ഷിച്ചപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ നീലിമയ്ക്ക് അറ്റുപോയ കുടുമ്പ ബന്ധങ്ങളില്‍ നിന്നു ആശ്വാസത്തിന്റെ വിളക്കായത് അവളുടെ അമ്മായിയാണ്. ഭര്‍ത്താവ് മരിച്ചപ്പോള്‍ അവര്‍ ഒറ്റയ്ക്കായി.കുട്ടികളെ സ്നേഹിക്കാനും ലാളിക്കനും സൌഭാഗ്യമില്ലാത്ത അവര്‍ക്ക് നീലിമയോട് സഹതാപവും പിന്നീട് സ്നേഹവും തോനിത്തുടങ്ങി.

എനിക്ക് നിന്നെയൊന്നു കാണണം ….

ഞാന്‍ വരാം നീലിമ ..

ഒരു തിങ്കളാഴ്ച ..അന്‍വര്‍ നീലിമയുടെ വീട്ടിലേക്കുള്ള യാത്രയിലാണ്. അന്ന് കമ്പനി വിട്ടുവരുമ്പോള്‍ നുണ പറയേണ്ടിയിരുന്നില്ല എന്ന് അവനു തോന്നി. മരുഭൂമിയിലെ കനല്‍ക്കാറ്റേറ്റ് ഇല കൊഴിയുന്ന ഒരു വൃക്ഷമാണ് അവള്‍. അവള്‍ക്കിനി തന്റെ ദുഃഖവും കൂടി പേറാന്‍ ശേഷിയുണ്ടാവില്ല . അവന്‍ ഏറ്റെടുത്തത് അവളിലെ സന്തോഷം മാത്രമല്ല വേദനയും കൂടിയായിരുന്നു. അപ്പോള്‍ എങ്ങിനയാണ് മറിച്ചൊരു വേദന പകന്നു നല്‍കാന്‍ കഴിയുക..

കീമോ തെറാപ്പിയുടെ ആഘാതം അവളുടെ ശരീരത്തെ കരിച്ചു കളഞ്ഞപ്പോള്‍ സ്നേഹവും സാന്ത്വനവും നല്‍കേണ്ടവരില്‍ നിന്നുള്ള അവഗണന അര്‍ബുദത്തിന്‍റെ അണുക്കളെക്കാള്‍ അവളെ ആഴത്തില്‍ ആക്രമിച്ചു കൊണ്ടിരുന്നു. സ്നേഹശൂന്യമായ പ്രതലത്തില്‍ നിന്നുമാണ് ഒരു രോഗാണുവിന്റെ സ്വതന്ത്ര സഞ്ചാരം ആരംഭിക്കുന്നത്. ഒരു രോഗിയെ ഇനി വഹിക്കേണ്ടതില്ലെന്ന ജോണിന്‍റെ നിര്‍ദയമായ തീരുമാനം അവളെ തളര്‍ത്തി. പ്രണയം തീര്‍ത്തും ഉപരിപ്ലവമായ ഒന്നാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവളില്‍ ദുഖമല്ല മരവിപ്പായിരുന്നു. ഇപ്പോള്‍ ഓര്‍മ്മയിലെവിടെയോ ഉള്ള പ്രണയക്കാറ്റിന് ചീഞ്ഞളിഞ്ഞ ശവത്തിന്റെ ഗന്ധമായിരുന്നു….

അവന്‍ നീലിമയുടെ വീട്ടില്‍ നിന്നും ഇറങ്ങിയത് വലിയൊരു ഭാരവും വഹിച്ചു കൊണ്ടായിരുന്നു. കൂട്ടുന്തോറും പിഴച്ചു പോകുന്ന കണക്കാണ് ജീവിതം. കാലേക്കൂട്ടി തിരക്കഥ ഒരുക്കാന്‍ കഴിയാത്ത.ആകസ്മികതയുടെയും അത്ഭുതങ്ങളുടെയും ഈ ഞാണിന്മേല്‍ കളിക്കിടയില്‍, ജീവിതമേ നീ എത്രയെത്ര സുമനസ്സുകളെ വിനാശത്തിന്റെ ഇരുണ്ടതും, ഭയാനകവുമായ ലോകത്തേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു…

ഈ കണ്ടുമുട്ടലിലും അവന്‍ അന്നത്തെ ജോലി ഉപേക്ഷിച്ചു പോയതിന്റെ കാരണം നീലിമയോട് പറഞ്ഞില്ല. അവളുടെ അതേപ്പറ്റിയുള്ള ചോദ്യം ചില കൌശലങ്ങളാല്‍ അവന് നേരിടാന്‍ കഴിഞ്ഞത് പിന്നെയും അവളുടെ ഭാഗത്ത് നിന്നു ചോദ്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുകൂടിയായിരുന്നു..ആ ദുരന്തകഥഎങ്ങനെയാണ് നീലിമയോട് പറയേണ്ടിയിരുന്നത്. അതിനുള്ള സാവകാശമോ സമയമോ മാനസിക അവസ്ഥയോ ആ സമയത്ത് അവനില്ലായിരുന്നു….മറച്ചു വെച്ചത് മനപ്പൂര്‍വ്വമല്ല പക്ഷെ ചിലതൊക്കെ മറച്ചു പിടിക്കാന്‍ കാലവും സാഹചര്യവും നമ്മോടു ആവശ്യപ്പെടാറുണ്ട്…

അവള്‍ പോയില്ലേ ..ഒരു മാസം കഴിഞ്ഞു ജീവിത പങ്കാളിയാകെണ്ടിയിരുന്ന അവള്‍ ചില സ്വപ്‌നങ്ങള്‍ മാത്രം സമ്മാനിച്ചുകൊണ്ട് !!

അഭിനവ സദാചാരക്കാര്‍ പ്രചരിപ്പിച്ച ഇല്ലാക്കഥകളാണ്‌ ഒരു പെണ്‍ കുട്ടിയുടെ ജീവിതാഭിലാഷങ്ങേളെയും ജീവനേയും ഇല്ലാതാക്കിയത് . ഒരു സൌഹൃദത്തെ അവിഹിത ബന്ധമെന്ന കഥമെനഞ്ഞ് സമൂഹത്തില്‍ അവതരിച്ചപ്പോള്‍ അവിടെ ആടിയുലഞ്ഞുപോയതും നിലം പതിച്ചതും നാളെ വിടര്‍ന്നു പരിമളം പരത്തേണ്ട പൂമൊട്ടുകള്‍ നിറഞ്ഞൊരു ചെടിയായിരുന്നു. തന്റെ ഞരമ്പുകള്‍ അറുത്ത് ഈ പ്രക്ഷുബ്ദ ജീവിതാവസ്ഥകളില്‍ നിന്നു നിത്യമായ ശാന്തതയിലേക്ക് വെള്ള ഉടുപ്പിട്ടുകൊണ്ട് അവള്‍ നടന്നുപോയി..അവളുടെ കഴുത്തിലണിയാന്‍ അന്‍വര്‍ വാങ്ങിവെച്ച താലിമാല രക്ത വര്‍ണ്ണമായി…

അവന്‍ നടന്നു ഒന്ന് ആര്‍ത്തു നിലവിളിക്കാന്‍ പോലും കഴിയാതെ. വിജനമായ വീഥികളില്‍ , ദിക്കുകളറിയാത്ത മരുഭൂമിയില്‍, കാടിന്റെ ഭയാനകമായ ഇരുട്ടില്‍ .. മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ…

1507624_820383641362543_8676039329655194004_n

 

 

 

 

 

 

============================================================================

38 Comments

 1. ആകസ്മികതയുടെയും അത്ഭുതങ്ങളുടെയും ഈ ഞാണിന്മേല്‍ കളിക്കിടയില്‍, ജീവിതമേ നീ എത്രയെത്ര സുമനസ്സുകളെ വിനാശത്തിന്റെ ഇരുണ്ടതും, ഭയാനകവുമായ ലോകത്തേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു…//////nannaayi ezhuthi koyaa.abhinandhanangal..

  • അജയാ ..വായനയ്ക്കും അഭിപ്രായത്തിനും നന്ദി ….

 2. ജീവിതദുരന്തങ്ങളുടെ ആകസ്മികതയിൽ, നിറങ്ങൾ നഷ്ടപ്പെട്ട്, ദിശയില്ലാതാവുന്ന ജന്മങ്ങൾ..
  കഥ നന്നായി ഇക്കാ..നല്ല ശൈലി..ആശംസകൾ..

 3. ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ അതി ഭാവുകത്വം ഒന്നും ഇല്ലാതെ അതി മനോഹരമായ ആഖ്യായന ശൈലിയിലൂടെ പ്രതിഫലി പ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  • ശ്രീദേവീ .വിലപ്പെട്ട അഭിപ്രായത്തിന് നന്ദി .

 4. മരണവും ദുഖങ്ങളും ചീഞ്ഞളിഞ്ഞ പ്രണയത്തിന്റെ
  ഗന്ധവും വഹിച്ചു കൊണ്ട് ഒരു കൂട്ടം മനുഷ്യർ.ജീവിതയാത്രയിൽ
  തലകുനിച്ചുകൊണ്ട്,ആരും അറിയാതെ കടന്നു പോവാൻ വിധിക്കപ്പെട്ടവർ..നല്ല രചന

 5. നീലിമയ്ക്ക്‌ ജോലിക്ക്‌ പോകാനും അൻവറിൽ നല്ലൊരു സൗഹൃദം തേടാനും അവരുടേതായ കാരണങ്ങൾ. അൻവറിനും കാണും അവന്റേതായ കാരണങ്ങൾ നീലിമയ്ക്ക്‌ ഒരു ആശ്വാസമായി കൂടെ നിൽക്കാൻ. ഇല്ലാക്കഥകൾ ഉണ്ടാക്കുന്നവർക്ക്‌ പിന്നെ ഇരുവരെയും പതിവായി ഒന്നിച്ചു കാണുന്ന ഒറ്റക്കാരണം മതീല്ലൊ. അപ്പൊൾ പിന്നെ അൻവറിനെ വേണ്ടെന്ന് വയ്ക്കാൻ അവന്റെ പ്രതിശ്രുതവധുവിന്‌ വേറൊരു കാരണം വേണോ. അതാണ്‌ പറയുന്നത്‌, അന്യ സ്ത്രീകളുമായി അടുക്കുമ്പോൾ എന്നെപ്പോലെ മിതത്വം പാലിക്കണമെന്നു. ഇങ്ങളിതൊക്കെ എന്ന് പഠിക്കും കോയാ..

  • ഓരോന്നും പഠിച്ചുകൊണ്ടിരിക്കുകയാ ദിലി …സന്തോഷം .

 6. ഗംഭീരം എന്ന് പറയുന്നില്ല. എങ്കിലും എഴുത്തില്‍ പ്രതിഭാസ്പര്‍ശങ്ങള്‍ ഉണ്ട്. കഥ പറച്ചിലിന് അനിവാര്യമായ ഒഴുക്ക് എവിടെയൊക്കെയോ നഷ്ടപ്പെടുന്ന പോലെ. ഇനിയും എഴുതുക. ആശംസകള്‍.

 7. നല്ല കഥ വളരെ ലളിതമായ ആഖ്യാനവും തുടര്‍ന്നും വായിക്കാന്‍ താല്പര്യം എഴുത്തിനു എല്ലാ വിധആശംസകളും

 8. കഥയുടെ ആഖ്യാന ഭംഗിയാണ് കൂടുതൽ ഇഷ്ടമായത് ..ജീവിതത്തിൽ നമ്മെ
  തേടിയെത്തുന്ന ദുരന്തങ്ങൾ ..അൻവറും നീലിമയും രണ്ടു പ്രതീകങ്ങൾ മാത്രം ..
  വർണ്ണാഭമായ വസന്തം സ്വപ്നം കണ്ട് ,നിറമുള്ള നൂലുകൽകൊണ്ട് നെയ്തുകൂട്ടുന്നൊരു
  ചിലന്തി വലപോലെയാണ് ജീവിതമെന്നു തോന്നിപ്പോകും ..എപ്പോൾ വേണമെങ്കിലും
  പൊട്ടിപ്പോകാവുന്ന വെറും പാഴ് വല ..സൈറണ്‍ മുഴക്കി പാഞ്ഞുപോകുന്ന പോലീസ്
  ജീപ്പും കോട്ടുവായിടുന്ന ഫിലിപ്പീനി പെണ്‍കുട്ടികളും ,ജീവിതത്തിന്റെ നിരർത്ഥകതയെ നമ്മെ ബോധ്യപ്പെടുത്തുന്നു ..

  • ഈ അഭിപ്രായം വലിയൊരു അംഗീകാരമായി കാണുന്നു ചേട്ടാ .ഇനിയും എഴുതാനുള്ള പ്രചോദനമായും…

 9. നന്നായിട്ടുണ്ട് എടക്കുളം .എഴുതാനുള്ള മടി മാറ്റി വെച്ച് കൂടുതല്‍ എഴുതൂ :).ആശംസകള്‍

 10. ജീവിതം ഒരു കടല്‍ പോലെയാണ്..പുറമേ ശാന്തവും അകമേ രൌദ്രവും പേറി മറിയുന്നൊരു സമസ്യ.. ഇറങ്ങാതെ അതിനെ വര്‍ണ്ണിക്കാന്‍ ആവില്ല..അറിഞ്ഞാല്‍ പുറത്തു പറയാനുംവയ്യ,ഉള്ളില്‍ കൊണ്ട് നടന്നു താങ്ങുവാനും.. ചില നേരങ്ങളില്‍ ശകതമായ ഓളങ്ങളില്‍ ആടി ഉലയുന്നു.. ഒരുമിച്ചു തുഴഞ്ഞാലെ ഒരു കര കാണാന്‍ പറ്റൂ.. നീര്‍ക്കുമിളയാകുന്ന ജന്മം തീരും വരെയെങ്കിലും മുന്നോട്ടു തന്നെ പോയെ പറ്റൂ!!..

 11. ഓരോ ജീവിതങ്ങൾ.. ഓരോ കഥകൾ… അതിൽ ഓരോ ആകസ്മികതകൾ.. നന്നായി ഇക്കാ.. തുടരുക..

 12. ആകസ്മികതകള്‍ ,,,അതല്ലോ ജീവിതം …സന്തോഷം ഹൃദ്യ

 13. ഇപ്പോഴാ വായിക്കാൻ കഴിഞ്ഞത് നന്നായിട്ടുണ്ട്.

Leave a Reply

Your email address will not be published.


*


*