‘വ്യാജ ഇടയ ദേശങ്ങൾ’ ( എഡിറ്റോറിയല്‍ )

dark-editorial-s

എം.കെ.ഖരീം, ചീഫ് എഡിറ്റർ

പ്രവാചകനെയെന്നല്ല മതത്തെ യോ ദൈവത്തെയോ ചോദ്യം ചെയ്താൽ മത ഇടയന്മാർ അസ്വസ്ഥരാവുന്നതെന്തിന്… വിശ്വാസമെന്നത് കാറ്റിനോ കല്ലിനോ തകിടം മറിയ്ക്കാനാവു മെന്നോ? പാരീസിലെ അക്രമത്തെ ചില വ്യാജ ഇടയന്മാർ ന്യായീകരിക്കുന്നത് കാണുമ്പോൾ അവരുടെയൊക്കെ ഉള്ളിൽ പിശാച് തന്നെയാണ് രമിക്കുന്നതെന്ന് തർക്കമില്ലാതെ പറയാനാവും. ലോകമാകെ ഇരുട്ട് വിഴുങ്ങികൊണ്ടിരിക്കുന്നു. കാലത്തിന്റെ ഫലിതം പോലെ ധർമ്മപുരിയെ സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കാനുള്ള ശ്രമം. ഒന്നുകിൽ അക്രമികൾ പുറത്തുനിന്നും വന്ന് നമ്മെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭരിക്കുക. അല്ലെങ്കിൽ ആരും ആക്രമിച്ചില്ല്ലെങ്കിൽ നാം നമ്മെ അവരുടെ കാൽച്ചുവട്ടിൽ വച്ച് കൊടുക്കുക. നമുക്ക് ആരുടെയെങ്കിലും വിധേയവേഷം കെട്ടിയില്ലെങ്കിൽ ഒരു സുഖവും ഇല്ലെന്നായിരിക്കുന്നു.

ഒരുകാലത്ത് സാമ്രാജ്യത്വം പാലൂട്ടിവളർത്തി ഇന്ത്യക്കെതിരെ തൊടുത്ത ഇസ്ലാമിക് ഭീകരതയുടെ വിളനിലമായ പാ‍ക്കിസ്ഥാനുമായി കമ്യൂണിസത്തിന്റെ വ്യാജപുഞ്ചിരിയോടെ ചൈന കൈകോർക്കുന്നു. ഇന്ത്യ ചീനി ഭായ് ഭായ് എന്ന് ചൊല്ലിയിരുന്നത് തകിടം മറിയൂന്നു. നമുക്ക് ഒരാപത്തിൽ എളുപ്പം ആശ്രയിക്കാവുന്നത് ചൈനയെ ആയിട്ടും നാം അകലങ്ങൾ തേടുന്നതെന്ത്. അമേരിക്കയുടെ നെഞ്ചോടൊട്ടി കഴിഞ്ഞ് പോന്ന ഇറാക്കിന് സംഭവിച്ചത് വർത്തമാന കാലം നമ്മോട് പറയുന്നുണ്ട്. സദ്ദാം അമേരിക്കയുടെ തോളിൽ കയ്യിട്ടുകൊണ്ട് ഇറാനുമായി പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധം നമ്മുടെ കൺ മുന്നിലുണ്ട്.. ഭാരത യുദ്ധം നമ്മെ പഠിപ്പിക്കുന്നത് യുദ്ധം കൊണ്ട് യാതൊന്നും നേടുന്നില്ലെന്ന്..

editorial_vettam

ഇത് ധർമ്മപുരി, ഇവിടെ അക്രമത്തിന് ഇടം കൊടുക്കാതെ. മുഗളന്റെയും ബ്രിട്ടന്റെയും ചൂഷണത്തിൽ നിന്നും പുറത്ത് വരുമ്പോൾ നാം ആശിച്ചു നാം നമ്മെ ഭരിക്കുന്നൊരു ലോകത്തെ.. എന്നാലോ പാർശ്വവൽകൃതർ അതേ വേഷത്തിലും.. പുതിയവർ വന്ന് അരങ്ങ് വാഴുമ്പോഴും നാം പഴയ അച്ചിൽ തന്നെയാണ് കറങ്ങികൊണ്ടിരിക്കൂന്നത്… സ്യൂട്ടണിഞ്ഞ ചൂഷകൻ ഖദറണിഞ്ഞെന്ന് മാത്രം. അതിനപ്പുറം എന്തുണ്ട്…. ഇതൊരു കോമാളി ലോകം. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ചിത്രം ചില്ലിട്ട് ഭിത്തിയിൽ തൂക്കി അതിനു താഴെയിരുന്ന് കോഴകൾ വാങ്ങുന്നവർ… സ്വദേശിയെ വിദേശിക്ക് വിറ്റ് തുലക്കുന്നവർ… രാഷ്ട്രീയമെന്നാൽ രാഷ്ട്രസേവനമെന്ന്, ജനസേവനമെന്ന് സ്വന്തം ജീവിതം വഴി പഠിപ്പിച്ച ആ ഗുരുവെ അവഹേളിക്കുന്ന സാമ്രാജ്യത്വ ഏജന്റുമാരുടെ ലോകം… ഗോഡ്സേ നിറയൊഴിച്ചത് ആ ഉടലിലേക്കെങ്കിൽ ഗാന്ധി ശിക്ഷ്യന്മാർ നിരന്തരം ആ ആത്മാവിനെ കൊന്നുകൊണ്ടിരിക്കുന്നു.. നമുക്കൊക്കെ എന്ത് യോഗ്യതയാണുള്ളത് ആ മഹാന്റെ പേരുച്ചരിക്കാൻ..

സമൂഹത്തിന്റെ ജീർണതക്കെതിരെ തൂലിക ചലിപ്പിക്കാനാവില്ലെങ്കിൽ എഴുതാതിരിക്കുക. നോവലോ കവിതയോ കഥയോ ആവട്ടെ, എഴുതികഴിഞ്ഞ് മതമൌലികവാദികളുടെ തിണ്ണയിൽ അനുമതിക്കായി കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയെ കുറിച്ച് ജീർണ രാഷ്ട്രീയം തലച്ചോർ മരവിപ്പിച്ച ജീവിതങ്ങൾക്ക് മനസ്സിലായെന്ന് വരില്ല. പുരസ്കാരങ്ങൾക്ക് പുറകേ പായുന്നവർക്കും അതിനായി ചരട് വലിനടത്തുന്നവർക്കും അതൊരു പ്രശ്നമായെന്ന് വരില്ല. ജീർണ ജീവിതങ്ങൾക്ക് എന്നും അതേ രുചിക്കൂ. വ്യാജ സാഹിത്യത്തിലൂടെ പുരസ്കാരങ്ങൾ തരപ്പെടുത്തുന്നവർക്ക് അതുമതി. എന്നാൽ ലോകത്തിന്, ഈ പ്രകൃതിക്ക് അത് അരോചകമാണ്. പ്രകൃതി അതിന്റെ നാവോ പോരാളിയോ ആവാൻ തന്നെയാണ് കലാസാഹിത്യകാരെ തിരഞ്ഞെടുക്കുക. അതല്ലാതെ വെറും വാലാട്ടിപ്പട്ടികൾ ആവുന്നതിനല്ല. പ്രകൃതിനൽകുന്ന കഴിവ് തിന്മക്കെതിരെ ചെറുക്കാൻ ഉപകരിച്ചില്ലെങ്കിൽ പ്രകൃതി അത് തിരിച്ചെടുക്കുകതന്നെ ചെയ്യും.

പെരുമാൾ മുരുഗൻ കീഴടങ്ങുന്നിടത്ത് ഫാസിസം വെന്നിക്കൊടി നാട്ടുന്നു. എം എഫ് ഹുസൈന് നാട് വിടേണ്ടിവരികയും തസ്ലീമ നസ്രീന് സ്വീകരണം നൽകുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് രാഷ്ട്രീയം കൂടി ഓർക്കട്ടെ. തസ്ലീമ സ്വീകാര്യമാവുന്നിടത്ത് പെരുമാൾ മുരുഗനും ഹുസൈനും സ്വീകാര്യമാവേണ്ടതുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടിട്ടുള്ളത് ഹിന്ദുവും ഹിന്ദു ദൈവങ്ങളുമാണ്. എല്ലാ എതിർപ്പുകളേയും സ്വീകരിച്ച ഹീന്ദുവിന് പെട്ടെന്ന് ഇങ്ങനെ വൃണപ്പെടാൻ കാരണമെന്തെന്ന് കൂടെ അന്വേഷിക്കുക. ഹൈന്ദവതയിൽ അസഹിഷ്ണുത കടന്ന് വന്നത് സെമിറ്റിക് മതങ്ങളിൽ നിന്നാണ്.. അസഹിഷ്ണുത കാട്ടുന്നവർ ഹിന്ദുക്കളല്ല. ഹിന്ദുവിന്റെ മനസ് വിശ്വാസത്തെയും അവിശ്വാസത്തെയും ഒരുപോലെ അംഗീകരിക്കുന്നത് തന്നെ.. വിശ്വാസിക്ക് എത്രമാത്രം അംഗീകാരം ഉണ്ടോ അത്രതന്നെ അവിശ്വാസിക്കും അംഗീകാരമുള്ള സംസ്കാരമാണ് ഹിന്ദു. എതിർപ്പിന്റെ ഭാഷയോ ഇസ്ലാമിക് കൃസ്ത്യൻ യഹൂദ മതങ്ങളിൽ നിന്നും കടന്ന് കയറിയതാണ്. സെമിറ്റിക് മതങ്ങൾ വിമർശിക്കപ്പെട്ടാൽ വിമർശകരെ അവർ നാട് കടത്തുകയോ വധിക്കുകയോ ചെയ്യും. അത് ഹിന്ദുവിന്റെ ഭാഷയല്ല. അപ്പോൾ ഇവിടെ ഉറഞ്ഞു തുള്ളുന്നവരെ എങ്ങനെ ഹിന്ദുവായി കാണും. അവർ സെമിറ്റിക് മതങ്ങളുടെ പ്രേതങ്ങൾ തന്നെ….

ജനിക്കുന്നത് ഹിന്ദുവായിട്ടെന്ന് ഒരു കൂട്ടർ, മുസ്ലീമായിട്ടെന്ന് മറ്റൊരു കൂട്ടർ, കൃസ്ത്യാനിയായെന്ന് വേറൊരു കൂട്ടർ… പട്ടിക്കും പന്നിക്കും പോത്തിനും എന്തെങ്കിലും അവകാശവാദമുള്ളതായി അറിവില്ല.. ഇനിയിപ്പോൾ ചെളിക്കുണ്ടുകളിൽ ജനിച്ചതെന്ന് സമ്മതിച്ചുകൊടുക്കാം. എങ്കിൽ ഒരു ചോദ്യം ഒരേയൊരു ചോദ്യം തൊടുത്തുവിട്ടാലെന്ത്, എന്നാണ് നിങ്ങൾ മനുഷ്യരാവുക? ദൈവത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ കലഹിക്കുന്നവരെ കൊലയാളി ദേശങ്ങളെന്ന് പറഞ്ഞാലെന്ത്. കലാസാഹിത്യകാർ കൊലയാളി ദേശത്തെ ദൈവങ്ങളോടാ‍ാണ് എതിരിടുന്നത്. അവർ തിന്മയുടെ ആൾ രൂപമത്രേ.. ഒരു നായയുടെ വാൽ നിവർന്നാലും അവർക്ക് വെളിവ് ലഭിക്കില്ല.. അവർ പുരോഹിതരെന്നോ, സമുദായനേതാക്കളെന്നോ, ദൈവത്തിന്റെ സേവകരെന്നോ വിളിക്കപ്പെടട്ടെ. എന്നാലോ അവർ മാഫിയകൾ… അവരോടൊത്ത് വേദിപങ്കിട്ട്, അധികാരത്തിന്റെ മധുരം വീതം വച്ച് രാഷ്ട്രീയ മാഫിയയും.. അതൊന്നും കണ്ടില്ലെന്ന് നടിച്ച് തങ്ങളുടെ നിലനിൽ‌പ്പും നേട്ടവും മാത്രം ലക്ഷ്യം വച്ച് ചലിക്കുന്ന കലാസാഹിത്യകാർ ഒറ്റുകാരാണ്.

 

mk.k_vettam

 

 

 

 

 

 

==============================================================================

33 Comments

 1. സമൂഹത്തിന്റെ ജീർണതക്കെതിരെ തൂലിക ചലിപ്പിക്കാനാവില്ലെങ്കിൽ എഴുതാതിരിക്കുക. നോവലോ കവിതയോ കഥയോ ആവട്ടെ, എഴുതികഴിഞ്ഞ് മതമൌലികവാദികളുടെ തിണ്ണയിൽ അനുമതിക്കായി കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയെ കുറിച്ച് ജീർണ രാഷ്ട്രീയം തലച്ചോർ മരവിപ്പിച്ച ജീവിതങ്ങൾക്ക് മനസ്സിലായെന്ന് വരില്ല……

  നിക്കുന്നത് ഹിന്ദുവായിട്ടെന്ന് ഒരു കൂട്ടർ, മുസ്ലീമായിട്ടെന്ന് മറ്റൊരു കൂട്ടർ, കൃസ്ത്യാനിയായെന്ന് വേറൊരു കൂട്ടർ… പട്ടിക്കും പന്നിക്കും പോത്തിനും എന്തെങ്കിലും അവകാശവാദമുള്ളതായി അറിവില്ല..
  എം എഫ് ഹുസൈന് നാട് വിടേണ്ടിവരികയും തസ്ലീമ നസ്രീന് സ്വീകരണം നൽകുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് രാഷ്ട്രീയം കൂടി ഓർക്കട്ടെ. തസ്ലീമ സ്വീകാര്യമാവുന്നിടത്ത് പെരുമാൾ മുരുഗനും ഹുസൈനും സ്വീകാര്യമാവേണ്ടതുണ്ട്.

  എത്ര മൂര്ച്ചയുള്ള വരികൾ ..അതിലുള്ള മുഴുവൻ ആശയവും മനസ്സിലാക്കാൻ കഴിവില്ലാത്ത കഴുതകളായ ..പൊതുജനം …നന്മകൾ മാത്രമുളള മനസ്സ് ,,അതിലേറെ സ്നേഹ മുള്ള ഹൃദയം ഓരോ ലേഖനത്തിലും വ്യക്തമാവുന്നത് . ഈ വ്യക്തിത്വം എന്നും വ്യത്യസ്ഥമായി കരീം മാസ്റ്റെർ മറ്റുള്ളവർക്ക് ഏറ്റവും സ്വീകാര് നാവുന്നത് ഇവിടെയാണ്‌

 2. സമൂഹത്തിന്റെ ജീർണതക്കെതിരെ തൂലിക ചലിപ്പിക്കാനാവില്ലെങ്കിൽ എഴുതാതിരിക്കുക. തൂലിക ഭീഷണിക്ക് മുന്നിൽ അടിയറ വയ്ക്കുന്നത്, യുദ്ധമുഖത്ത് നിന്നും പിന്തിരിഞ്ഞോടുന്നതിനു തുല്യം..

  സ്നേഹം..

 3. ഇന്നത്തെ മുഖ്യ ധാര മാധ്യമങ്ങൾ അവര്ക്ക് ഭിക്ഷ കൊടുക്കുന്ന കോർപ്പറേറ്റ് തമ്പുരാക്കനുമാരുടെ ദൂഷിത വലയത്തിലാണ് .വര്ത്തമാന കാല യാഥാര്ത്യങ്ങളെ തമ്സ്കരിയ്ക്കാൻ മാത്രമേ അവര്ക്ക് കഴിയൂ .ദേശീയമോ അന്തര് ദേശീയമോ ആയ ഏതു കാര്യത്തിലും പരസ്യം കൊടുത്തു താങ്ങുന്നവന്റെ ഇംഗിതം ഉയർത്തി കാണിയ്ക്കുവാൻ അവർ ശ്രമിയ്ക്കും .പലതും മുക്കും , ചിലത് പോക്കും .ആവണക്കെണ്ണയിൽ കടവിറങ്ങിയവനെ പ്പോലെ ഒരു തരം വഴുവഴുത്ത സമീപനം ആകും ചിലപ്പോള് . അവര്ക്ക് തൂലിക ഉദര പൂരണ ത്തിനുള്ള വെറും പണിയായുധം മാത്രം ആണ് .സാമൂഹിക വിഷയങ്ങളെ സമീപിച്ചിട്ടു ബാഹ്യ സംമ്മർദ ങ്ങൾക്ക് വഴങ്ങി മൌനം പാലിയ്ക്കുന്ന പത്ര ധര്മത്തെ നാം നിത്യവും കാണാറുണ്ട് . കന്യകയെ കെട്ടിപ്പിടിച്ചിട്ടു ഒന്നും ചെയ്യുവാൻ കഴിയാതെ പോകുന്ന വെറും ഷണ്ണന്റെ അവസ്ഥയല്ലേ അത് ? ഇനിയും പടവാളാകട്ടേ ഈ തൂലിക .അഭിനന്ദനങ്ങൾ .

  • വ്യാജ ദൈവങ്ങൾ, വ്യാജ ഡോക്ടർ, വ്യാജ രാഷ്ട്രീയം, വ്യാജ കലാസാഹിത്യകാരും.. നാടിരുളാൻ ഇനിയെന്ത് വേണം!

 4. എന്നത്തെയും പോലെ ഖരീമിക്കയുടെ ശക്തമായ എഴുത്ത്..

 5. എന്നാണ് നിങ്ങൾ മനുഷ്യരാവുക? //// ഗാന്ധി ശിക്ഷ്യന്മാർ നിരന്തരം ആ ആത്മാവിനെ കൊന്നുകൊണ്ടിരിക്കുന്നു.. നമുക്കൊക്കെ എന്ത് യോഗ്യതയാണുള്ളത് ആ മഹാന്റെ പേരുച്ചരിക്കാൻ//ശക്തി നിറഞ്ഞ എഴുത്ത്, നന്ദി…

 6. //കാലത്തിന്റെ ഫലിതം പോലെ ധർമ്മപുരിയെ സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കാനുള്ള ശ്രമം. ഒന്നുകിൽ അക്രമികൾ പുറത്തുനിന്നും വന്ന് നമ്മെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭരിക്കുക. അല്ലെങ്കിൽ ആരും ആക്രമിച്ചില്ല്ലെങ്കിൽ നാം നമ്മെ അവരുടെ കാൽച്ചുവട്ടിൽ വച്ച് കൊടുക്കുക. നമുക്ക് ആരുടെയെങ്കിലും വിധേയവേഷം കെട്ടിയില്ലെങ്കിൽ ഒരു സുഖവും ഇല്ലെന്നായിരിക്കുന്നു.// തികച്ചും ശരിയായ വിലയിരുത്തൽ …കാലത്തെയും ദേശത്തെയും
  ആഴത്തിൽ വായിച്ചെടുത്ത എഡിറ്റോറിയൽ ..എന്റെ രാജ്യം എന്റെ ദേശം എന്റെ ഭാഷ
  എന്നിങ്ങനെയുള്ള ചിന്തകൾ ലോകത്തെ പകുത്തെടുക്കുന്നതിനു മുൻപായിരുന്നു ,
  മഹത്തായ സംസ്കാരങ്ങളുടെ ഉദയവും വികാസവും സംഭവിച്ചിട്ടുള്ളത് ..

 7. മതവിശ്വാസത്തിന്റെ പേരില്‍ അന്ധത ബാധിച്ച മനസ്സുകള്‍ ദാരുണമാം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഒറ്റപ്പെടുന്നത് ആ വിശ്വാസമാണ്. ഒരു മതവും ചോര വീഴ്ത്താന്‍ പയുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഏറ്റവും കൂടുതല്‍ ചോരത്തെറിക്കുന്നത് ഇന്ന് മതത്തിന്റെ പേരിലും.
  സമൂഹത്തിന്റെ ജീര്‍ണ്ണതയ്ക്കെതിരെ തൂലികകൊണ്ട് യുദ്ധം ചെയ്യേണ്ടവരാണ് ഉത്തരവാദിത്വമുള്ള എഴുത്തുക്കാര്‍. സ്ഥാനമാനങ്ങള്‍ക്കും അംഗീകാരത്തിനും വേണ്ടി അക്ഷരങ്ങളെ വില്‍ക്കുന്നവരുടെ കാലമാണിന്ന്. മാലിന്യങ്ങള്‍ എല്ലാ മേഖലയിലും അടിഞ്ഞു കൂടുന്നുണ്ട്.

  നേര് പറയുമ്പോള്‍
  നോവുന്നവര്‍
  നാവു കൊണ്ടും
  ആയുധം കൊണ്ടും
  എഴുത്തുക്കാരനെ എന്നും
  മുറിവേല്‍പ്പിക്കാറുണ്ട്.
  വിശ്വാസത്തിന്റെ അജ്ഞതകൊണ്ട്
  അന്ധരായവര്‍ യാഥാര്‍ത്ഥ്യം
  തിരിച്ചറിയാതെ
  മുകളിലുള്ളവരുടെ വാക്കു കേട്ട്
  വാളെടുക്കുന്നവര്‍ തിരിച്ചറിയാതെ പോകുന്നത് സത്യത്തിന്റെ മുഖമായിരിക്കും.
  അസഹിഷ്ണുത പൂണ്ട അധികാരം ആക്രമിക്കുമ്പോള്‍ തൂലിക വലിച്ചെറിയേണ്ടതാണോ…..?

  കരുത്തുള്ള ഭാഷയില്‍ ശക്തമായ എഴുത്ത്.ആശംസകള്‍

 8. മതത്തിന്‍റെ പേരില്‍ മദം പൊട്ടുന്നവനെ മനുഷ്യന്‍ എന്ന് വിളിക്കുന്നതാണ് ഏറ്റവും വലിയ പാപം..അക്ഷരങ്ങള്‍ കൊണ്ട് നന്മയെ ഇനിയും വെളിച്ചം കാണിക്കുക ..സ്നേഹം ..

 9. പെരുമാൾ മുരുഗൻ കീഴടങ്ങുന്നിടത്ത് ഫാസിസം വെന്നിക്കൊടി നാട്ടുന്നു. എം എഫ് ഹുസൈന് നാട് വിടേണ്ടിവരികയും തസ്ലീമ നസ്രീന് സ്വീകരണം നൽകുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് രാഷ്ട്രീയം കൂടി ഓർക്കട്ടെ. തസ്ലീമ സ്വീകാര്യമാവുന്നിടത്ത് പെരുമാൾ മുരുഗനും ഹുസൈനും സ്വീകാര്യമാവേണ്ടതുണ്ട്.

 10. സമൂഹത്തിന്റെ ജീർണതക്കെതിരെ തൂലിക ചലിപ്പിക്കാനാവില്ലെങ്കിൽ എഴുതാതിരിക്കുക. നോവലോ കവിതയോ കഥയോ ആവട്ടെ, എഴുതികഴിഞ്ഞ് മതമൌലികവാദികളുടെ തിണ്ണയിൽ അനുമതിക്കായി കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയെ കുറിച്ച് ജീർണ രാഷ്ട്രീയം തലച്ചോർ മരവിപ്പിച്ച ജീവിതങ്ങൾക്ക് മനസ്സിലായെന്ന് വരില്ല. പുരസ്കാരങ്ങൾക്ക് പുറകേ പായുന്നവർക്കും അതിനായി ചരട് വലിനടത്തുന്നവർക്കും അതൊരു പ്രശ്നമായെന്ന് വരില്ല. ജീർണ ജീവിതങ്ങൾക്ക് എന്നും അതേ രുചിക്കൂ. ……
  ഇത്തരം തുറന്നെഴുത്തുകള്‍ പകര്‍ന്നു തരുന്ന ഊര്‍ജ്ജം ചെറുതല്ല … നന്ദി ഖരിംക്ക ….

 11. ആരെങ്കിലുമൊക്കെ തുറന്ന് പറയണം .പക്ഷെ പലര്‍ക്കും പലരെയും പേടിക്കേണ്ടതും പ്രീണിപ്പിക്കേണ്ടതുമൊക്കെയുണ്ട് .എന്നാല്‍ വെട്ടം മാഗസിന്‍ എഡിറ്റൊറിയലുകള്‍ തുറന്ന് പറച്ചി ലുകളാണ്..സത്യത്തിന് നേരെ പിടിച്ച കണ്ണാടി

  ആശംസകള്‍ ഖരീമ്ക്ക

 12. ഹിന്ദു ഒരു സംസ്കാരവും മറ്റുള്ളവ ഓരോ മതങ്ങളുമാണ് അതിൽ നിന്നും അതിലേക്കു ഹിന്ദുവിനെ ഹിന്ദു തന്നെ വലിച്ചു കൊണ്ട് വന്നതാണ്‌ മറ്റുള്ള രാജ്യങ്ങളിൽ ഹിന്ദുവിനെ ഒരു സംസകരമായി തന്നെ ഇപ്പോളും കാണുന്നു നമ്മുടെ രാജ്യത്ത് അതൊരു മതമായും . എവിടയാണ് പിഴച്ചത് എന്നറിയാതെ ഇന്നും പരതുന്ന ഒരു സത്യം . ആർക്കും എങ്ങനെ വേണമെങ്കിലും വഖ്യനിക്കം എന്ന രിതിയിൽ ഹിന്ദുസം . അവിടെയാണ് അതിന്റെ
  ഉത്ഭവത്തെ തേടേണ്ടത് . …
  പെരുമാൾ തുടങ്ങിയതും നിർത്തിയതും അവിടെ തന്നെ . ഹിന്ദുസത്തെ മതവൽകരിച്ചവർക്ക് എതിരെ എഴുതിയത് ആണ് പെരുമാൾ മുരുകന് അങ്ങനെ ഒരു പ്രസ്താവന വേണ്ടി വന്നതും . ഞാൻ അദ്ദേഹത്തോട്പ്പം ആണ്
  ഒന്ന് ഉദ്ധരിക്കാം വിപ്ലവകാരികൾ ഇങ്ങനെയാണ് .
  “ചെഗ്വേര പറഞ്ഞത് ഇങ്ങനെ . ” നിങ്ങൾ മുതലളാഭരണ കുടത്തിനു എതിരെ 12 അണയ്ക്ക് സമരം ചെയ്യുമ്പോൾ . അവർ വന്നു നിങ്ങൾക്ക് ഒരണ നൽകി സമരം അവസാനിപ്പിക്കാൻ പറഞ്ഞാൽ ആ ഒരണ വാങ്ങി പോക്കറ്റിൽ ഇട്ടുകൊണ്ട്‌ ബാക്കി 11 അണയ്ക്ക് സമരം ചെയ്യുക എന്ന് . ”
  ഈ സമരം തുടരും പെരുമാൾ മുരുകനെ പിൻ പറ്റി നിങ്ങളും ഞാനും . ഇക്കയുടെ എഴുത്തിനെ കുറിച്ച് ഞാൻ പറയാൻ ഒന്നും ഇല്ല ഇക്ക സ്നേഹം

 13. ഹിന്ദു ഒരു സംസ്കാരവും മറ്റുള്ളവ ഓരോ മതങ്ങളുമാണ് അതിൽ നിന്നും അതിലേക്കു ഹിന്ദുവിനെ ഹിന്ദു തന്നെ വലിച്ചു കൊണ്ട് വന്നതാണ്‌ മറ്റുള്ള രാജ്യങ്ങളിൽ ഹിന്ദുവിനെ ഒരു സംസകരമായി തന്നെ ഇപ്പോളും കാണുന്നു നമ്മുടെ രാജ്യത്ത് അതൊരു മതമായും . എവിടയാണ് പിഴച്ചത് എന്നറിയാതെ ഇന്നും പരതുന്ന ഒരു സത്യം . ആർക്കും എങ്ങനെ വേണമെങ്കിലും വഖ്യനിക്കം എന്ന രിതിയിൽ ഹിന്ദുസം . അവിടെയാണ് അതിന്റെ
  ഉത്ഭവത്തെ തേടേണ്ടത് . …
  പെരുമാൾ തുടങ്ങിയതും നിർത്തിയതും അവിടെ തന്നെ . ഹിന്ദുസത്തെ മതവൽകരിച്ചവർക്ക് എതിരെ എഴുതിയത് ആണ് പെരുമാൾ മുരുകന് അങ്ങനെ ഒരു പ്രസ്താവന വേണ്ടി വന്നതും . ഞാൻ അദ്ദേഹത്തോട്പ്പം ആണ്
  ഒന്ന് ഉദ്ധരിക്കാം വിപ്ലവകാരികൾ ഇങ്ങനെയാണ് .
  “ചെഗ്വേര പറഞ്ഞത് ഇങ്ങനെ . ” നിങ്ങൾ മുതലളാഭരണ കുടത്തിനു എതിരെ 12 അണയ്ക്ക് സമരം ചെയ്യുമ്പോൾ . അവർ വന്നു നിങ്ങൾക്ക് ഒരണ നൽകി സമരം അവസാനിപ്പിക്കാൻ പറഞ്ഞാൽ ആ ഒരണ വാങ്ങി പോക്കറ്റിൽ ഇട്ടുകൊണ്ട്‌ ബാക്കി 11 അണയ്ക്ക് സമരം ചെയ്യുക എന്ന് . ”
  ഈ സമരം തുടരും പെരുമാൾ മുരുകനെ പിൻ പറ്റി നിങ്ങളും ഞാനും . ഇക്കയുടെ എഴുത്തിനെ കുറിച്ച് ഞാൻ പറയാൻ ഒന്നും ഇല്ല ഇക്ക സ്നേഹം

  ഹിന്ദു ഒരു സംസ്കാരവും മറ്റുള്ളവ ഓരോ മതങ്ങളുമാണ് അതിൽ നിന്നും അതിലേക്കു ഹിന്ദുവിനെ ഹിന്ദു തന്നെ വലിച്ചു കൊണ്ട് വന്നതാണ്‌ മറ്റുള്ള രാജ്യങ്ങളിൽ ഹിന്ദുവിനെ ഒരു സംസകരമായി തന്നെ ഇപ്പോളും കാണുന്നു നമ്മുടെ രാജ്യത്ത് അതൊരു മതമായും . എവിടയാണ് പിഴച്ചത് എന്നറിയാതെ ഇന്നും പരതുന്ന ഒരു സത്യം . ആർക്കും എങ്ങനെ വേണമെങ്കിലും വഖ്യനിക്കം എന്ന രിതിയിൽ ഹിന്ദുസം . അവിടെയാണ് അതിന്റെ
  ഉത്ഭവത്തെ തേടേണ്ടത് . …
  പെരുമാൾ തുടങ്ങിയതും നിർത്തിയതും അവിടെ തന്നെ . ഹിന്ദുസത്തെ മതവൽകരിച്ചവർക്ക് എതിരെ എഴുതിയത് ആണ് പെരുമാൾ മുരുകന് അങ്ങനെ ഒരു പ്രസ്താവന വേണ്ടി വന്നതും . ഞാൻ അദ്ദേഹത്തോട്പ്പം ആണ്
  ഒന്ന് ഉദ്ധരിക്കാം വിപ്ലവകാരികൾ ഇങ്ങനെയാണ് .
  “ചെഗ്വേര പറഞ്ഞത് ഇങ്ങനെ . ” നിങ്ങൾ മുതലളാഭരണ കുടത്തിനു എതിരെ 12 അണയ്ക്ക് സമരം ചെയ്യുമ്പോൾ . അവർ വന്നു നിങ്ങൾക്ക് ഒരണ നൽകി സമരം അവസാനിപ്പിക്കാൻ പറഞ്ഞാൽ ആ ഒരണ വാങ്ങി പോക്കറ്റിൽ ഇട്ടുകൊണ്ട്‌ ബാക്കി 11 അണയ്ക്ക് സമരം ചെയ്യുക എന്ന് . ”
  ഈ സമരം തുടരും പെരുമാൾ മുരുകനെ പിൻ പറ്റി നിങ്ങളും ഞാനും . ഇക്കയുടെ എഴുത്തിനെ കുറിച്ച് ഞാൻ പറയാൻ ഒന്നും ഇല്ല ഇക്ക സ്നേഹം

 14. ജനിക്കുന്നത് ഹിന്ദുവായിട്ടെന്ന് ഒരു കൂട്ടർ, മുസ്ലീമായിട്ടെന്ന് മറ്റൊരു കൂട്ടർ, കൃസ്ത്യാനിയായെന്ന് വേറൊരു കൂട്ടർ… പട്ടിക്കും പന്നിക്കും പോത്തിനും എന്തെങ്കിലും അവകാശവാദമുള്ളതായി അറിവില്ല.. ഇനിയിപ്പോൾ ചെളിക്കുണ്ടുകളിൽ ജനിച്ചതെന്ന് സമ്മതിച്ചുകൊടുക്കാം. എങ്കിൽ ഒരു ചോദ്യം ഒരേയൊരു ചോദ്യം തൊടുത്തുവിട്ടാലെന്ത്, എന്നാണ് നിങ്ങൾ മനുഷ്യരാവുക?

 15. ബോധമണ്ഡലത്തിന്‍റെ സീമകള്‍ക്കും അപ്പുറത്തേക്ക് വേറിട്ട കാഴ്ച്ചകളിലൂടെ വായനക്കാരനെ കൂട്ടികൊണ്ടു പോകുന്ന ശക്തവും മനോഹരവും ചിന്തനീയവുമായ എഴുത്ത് ..താങ്കളെ കൂടുതല്‍ ശ്രദ്ദേയനും ആദരണീയനുമാക്കുന്നു..ആശംസകള്‍..

 16. വളരെ പ്രസക്തമായ ലേഖനം ..ശക്തമായ ഭാഷ.
  ഇപ്പോഴും മനസിലാവാത്ത ഒരു കാര്യമാണ് മത ദ്വേഷം.. എന്തിനു വേണ്ടി ?? ഒരാൾ ആചരിക്കുന്നത് മാത്രം ശരി എന്ന കടും പിടുത്തം എന്തിനാവോ ?? എന്നിടു എന്ത് നേടുന്നു??

  ഈ ഭൂമിയിലെ വായുവും , വെള്ളവും എല്ലാ പ്രകൃതി സ്രോതസ്സുകളും സൃഷ്ടിക്കപ്പെട്ടത് ഇവിടെ അധിവസിക്കുന്ന മനുഷ്യര് ഉള്പ്പെടെയുള്ള ജീവജലങ്ങൾക്കയാണ്. ഒരു വേർതിരിവും സൃഷ്ട്ടവ് കല്പ്പിച്ചിട്ടില്ല ..ഹിന്ദു വായുവെന്നോ, ഇസ്ലാം വായുവെന്നോ ഒരു വേര്തിരിവില്ലാതെ ഉപയോഗിക്കപെടുന്നു .. എവിടെയെങ്കിലും ഇസ്ലാം മഴയോ , ക്രിസ്ത്യൻ മഴയോ ,ഹിന്ദു മഴയോ പെയ്തതായി കേട്ടരിവില്ല .ഹിന്ദു പശുവെന്നോ , ഇസ്ലാം പശുവെന്നോ ഭേദമില്ലാതെ എല്ലവരും പാല് കുടിക്കുന്നുണ്ട്‌ . കോഴി മുട്ടയിലും , കോഴി ഇറച്ചിയിലും മതം ഉള്ളതായി കണ്ടിട്ടില്ല . ലഭ്യമായ ഒരു പച്ചക്കരികളിലും ഒരു വേർതിരിവും കണ്ടിട്ടില്ല .
  അറബി നാട്ടിൽ മരിച്ചു വീണ ഒരു ഇന്ത്യക്കാരനേയും ആരും ഒരു ഇന്ത്യൻ മുസ്ലിം മരിച്ചെന്നോ , ഹിന്ദു മരിച്ചെന്നോ പറഞ്ഞു കേട്ടിടില്ല ..
  ലേബർ കാമ്പുകളിൽ വളരെ സഹവര്തിതോടെ പാകിസ്ഥാനിയും , ഇന്ത്യനും കിടന്നുറങ്ങുന്നു ..നാട്ടില്ൽ നിന്ന് വരുന്ന മധുരവും , വേദനയും പങ്കിടുന്നു ..
  ഈശ്വര സാക്ഷൽക്കരതിനുള്ള വഴി മാത്രമാണ് മതം .സഹജീവിയുടെ ചോര വീഴ്ത്തി ഭീതിയുടെ , പ്രതികാരത്തിന്റെ വഴിയിലൂടെ അടിചെൽപ്പിക്കാപെടനുല്ലതല്ല ഈശ്വര ചിന്ത . മനുഷ്യനെ മനുഷ്യനായി കാണാനുള്ള പക്വത എന്നാണാവോ ആധുനീക സമൂഹം കൈവരിക്കുക ..

Leave a Reply

Your email address will not be published.


*


*