ബുദ്ധപ്രകാശത്തിലേക്ക് – എം.കെ.ഖരീം

10897071_1051775211515385_385731476738191505_nനഷ്ടപ്പെടുന്നത്, പടിയിറങ്ങുന്നത് ഒരു വർഷമല്ല, ഓരോ നിമിഷവും നന്മ ഇറങ്ങിപോകുന്നു, അല്ലെങ്കിൽ നാം ഇറക്കിവിട്ടുകൊണ്ടിരിക്കുകയോ… എവിടെയൊക്കെയോ നാം തെറ്റിനെ ശരിയായി ആഘോഷിക്കുന്നു. ഒരു വർഷം കഴിയുന്നുവെന്ന് അറിയുമ്പോൾ ആയുസിൽ നിന്നും ഒരു വർഷം വെട്ടിപോയതായി ഓർക്കാം. അല്ലെങ്കിൽ മരണത്തിലേക്ക് ഒരു വർഷ ദൂരം അടുപ്പിക്കപ്പെട്ടതായി.. മനുഷ്യൻ മതങ്ങളുടെ പേരിൽ ഭിന്നിക്കപ്പെടുന്നത് അത്ര സുഖകരമായ കാര്യമല്ല, അടുത്ത തലമുറക്കായി ഒരുക്കുന്ന ഇരുട്ട് തന്നെയാണത്. മതങ്ങൾ അശ്ലീലമെന്ന് തോന്നിപ്പിച്ചൊരു വർഷമായിരുന്നു കടന്നുപോയത്. വരാൻ പോകുന്ന ഏതെല്ലാമോ ദുരന്തങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്. ലോകത്തൊരിക്കലും മതങ്ങൾക്ക് സമാധാനം നൽകാനാവില്ല. അങ്ങനെ സമാധാനം നൽകുമായിരുന്നെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മതങ്ങൾ ജീർണ മുഖത്തോടെയെങ്കിലും ഇവിടെ നിൽക്കുകയും പ്രചരിപ്പിക്കുകയും ദിവസങ്ങൾ ചെല്ലുന്തോറും അശാന്തി പെരുകുകയും ചെയ്യൂന്നു. ഇവിടെ പെരുകുന്ന അശാന്തിക്ക് ദൈവം ഉത്തരവാദിയല്ല, എന്നാൽ മതങ്ങളുടെ കണ്ണട ധരിച്ചവർക്ക് അതിനെ ദൈവം നൽകുന്ന ശിക്ഷയെന്നോ, വിധിയെന്നോ ഒക്കെ വായിട്ടലക്കാമെന്ന് മാത്രം…
നമ്മുടെ വിധി, നമ്മുടെ സമാധാനം നമ്മിൽ തന്നെയാണ്. ദേശത്തെ മതവൽക്കരിക്കാൻ ഇറങ്ങിതിരിക്കുന്നവർ നമ്മുടെ അയല്പക്കങ്ങളിലേക്ക് നോക്കുക; മതത്തിന്റെ കൊടിനാട്ടി രൂപീകൃതമായ പാകിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും എന്താണ് സംഭവിച്ചതെന്ന് കാണുക. താലിബാനിസത്തിൽ മനുഷ്യത്വമില്ല. അതിൽ വെടിമരുന്നിന്റെ ഗന്ധവും ചോരയുടെ ചൂരും മാത്രം… അതിന്റെ പരിസരങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങളുടെ വാകീറിയ നിലവിളിക്കൾ, കബന്ധങ്ങളുടെ അശാന്തി നിറഞ്ഞ സഞ്ചാരങ്ങളും. നമുക്കത് വേണോ? എന്തിനാണ് നാം അശാന്തി ഇരന്നുവാങ്ങുന്നത്… ഈ ലോകത്ത് നാമൊക്കെ ഇത്രയെങ്കിലും ജീവിച്ചു, വരും തലമുറക്കായി എന്തെങ്കിലും കരുതിവച്ചുകൂടെ. നാമനുഭവിക്കുന്നത് നമ്മുടെ പരിശ്രമഫലമല്ല, പോയ തലമുറ പടുത്തുയർത്തിയത് തന്നെ. നാമായിട്ട് അത് ചവിട്ടിമെതിക്കണമോ!
പലതരം മതങ്ങൾ വിവിധ വർണങ്ങളിലെ പൂക്കൾ നിറഞ്ഞ ഉദ്യാനമെന്ന് കരുതുക. എങ്ങും ഒരേ വർഗത്തിലെ പൂക്കളായാൽ എങ്ങനേയിരിക്കും! ദർശനമാവട്ടെ സംസ്കാരമാവട്ടെ അതൊരു മതത്തിലെക്ക് ചുരുക്കപ്പെടുമ്പോൾ പൊട്ടക്കിണറായി മാറുന്നു…. പൊട്ടക്കിണറ്റിൽ നിന്നും എന്താണു കിട്ടുകയെന്ന് പറയേണ്ടതില്ലല്ലോ.. ഏത് സംസ്കാരമാവട്ടെ അത് വളരുന്നത് കൊടുത്തും സ്വീകരിച്ചും തന്നെയാണ്. ഒരു നദിയെ സങ്കൽ‌പ്പിക്കുക, നാമത് കെട്ടിനിർത്തുന്നതോടെ അഴുക്ക് നിറയുന്നു. ശാസ്ത്രം ഇത്രമേൽ വികസിച്ചിട്ടും മനുഷ്യനിപ്പോഴും മതങ്ങളുടെ കാണാചരടുകളാൽ ബന്ധിതമാവാൻ ഉത്സാഹിക്കുന്നതിന്റെ പൊരുളെന്ത്? മനുഷ്യന് എന്താണ് വേണ്ടതെന്ന് അറിയാതെ പോകുകയോ! അല്ലെങ്കിൽ ശാന്തി തേടി അലയുന്ന മനസ്സിന് എളുപ്പത്തിൽ വിശ്രമിക്കാവുന്ന ഇടം മതമായത് കൊണ്ടോ! അല്ലെങ്കിൽ താനൊരു ഭക്തനായില്ലെങ്കിൽ ദൈവം നരകത്തിൽ എറിയുമെന്ന് കരുതുന്നത് കൊണ്ടോ? മദ്യപാനിയോട് അത് നിർത്താൻ പറയുന്നത് പോലെയാവാം മതത്തിൽ കെട്ടിക്കിടക്കുന്നവരെ അതിൽ നിന്നും പുറത്ത് ചാടിക്കാൻ ശ്രമിക്കുന്നത്. മതത്തിൽ നിന്നും പുറത്ത് കടത്താൻ ശ്രമിക്കുമ്പോൾ പുതുതായി അവന് നൽകാൻ എന്തുണ്ട്? യാതൊന്നും പുതുതായി ഉണ്ടാവുന്നീല്ല. എല്ലാം ഇവിടെത്തന്നെയുണ്ട്, അത് കണ്ടെത്താൻ മിനക്കെടൂന്നില്ലെന്ന് മാത്രം. ആത്മീയത തന്നെയാണ് മനസ്സിന്റെ വരൾച്ച നീക്കാൻ പറ്റിയ ഉത്തമ ഔഷധം. ആത്മീയമെന്ന് കേൾക്കുന്ന മാത്രയിൽ അതിന്നെ മതവുമായി കൂട്ടികെട്ടാൻ ശ്രമിക്കുന്നതാണ് തെറ്റ്. അവിടെക്കെത്താൻ പുരോഹിതന്മാർ വേണമെന്നും അതല്ലാത്തൊരു പാതയില്ലെന്നും ആരൊക്കെയോ‍ നമ്മെ പറഞ്ഞു പറ്റിച്ചിരിക്കുന്നു. നമുക്കാരുടെയെങ്കിലും അടിമത്വം സ്വീകരിച്ചാലേ സ്വസ്ഥതയുള്ളൂ‍.. ഭയമാണ് അടിമത്തം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. അതേ ഭയം തന്നെയാണ് പൌരോഹിത്യവും ഫാസിസവും മുതലാക്കുന്നത്.
പൌരോഹിത്യം മനുഷ്യനിൽ പിടിമുറുക്കുന്നത് എങ്ങനെയൊക്കെയെന്ന് വർത്തമാന കാലം നമ്മെ പഠിപ്പിക്കുന്നു. അവർക്ക് മതമൊരു കറവപശുവാണ്. പർദ വീണ്ടും ചർച്ചാ വിഷയമാ‍ാവുന്നു. പർദയണിഞ്ഞാൽ മാത്രമെ ഒരാൾ മുസ്ല്ലീമാവൂ എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്? സ്ത്രീയെ അടിച്ചമർത്താൻ കണ്ടെത്തിയ ഒരു വഴിയെന്നെ പർദയെ കുറിച്ച് പറയാനാവൂ. പർദയേയും പതിനാറ് വയസ് വിവാഹവും തമ്മിൽ കൂട്ടിവായിച്ചാലറിയാം സ്ത്രീ ഒരിക്കലും അരങ്ങിൽ വരരുതെന്ന ശാഠ്യം. മുസ്ലീം സമുദായത്തിന്റെ അക്കൌണ്ടിൽ വോട്ട് വാങ്ങി അധികാരം നുകരുന്ന മുസ്ലീം ലീഗ് എത്ര ശതമാനം സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുണ്ട്? സ്ത്രീയുടെ അവകാശം പുരുഷനിൽ നിന്നും ഇരന്ന് വാങ്ങേണ്ടതല്ല, അതവൾ പിടിച്ച് വാങ്ങേണ്ടത് തന്നെ. ദൈവം തന്റെ നിലനിൽ‌പ്പ് ലോകത്തൊരു മനുഷ്യനേയും ഏൽ‌പ്പിച്ചിട്ടില്ല. ദൈവത്തിനു നിലനിൽക്കാൻ ഇരുകാ‍ാലികളുടെ സഹായമൊന്നും വേണ്ടാ. ദൈവത്തിന്റെ ഇരിപ്പിടം മനുഷ്യന്റെ ഉള്ളിന്റെയുള്ളാണ്. എന്നാലവിടെനിന്നും ദൈവത്തെ ആട്ടിയോടിച്ച് ചെകുത്താനെ പാർപ്പിച്ചിരിക്കുന്നു.
എന്തിനാണ് ദൈവത്തെ കുറിച്ച് വാചാലമാവുന്നത്, എന്തിനാണ് ദൈവത്തെ പ്രചരിപ്പിക്കുന്നത്? ദൈവ പ്രചാരകർക്ക് വിശ്വാസികൾ വെറും ഇരകൾ, ദൈവ പ്രചാരകരോ വേട്ടക്കാരും. അവർ നന്മയെ കുഴിച്ച് മൂടി ജനതയെ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കൊണ്ടുപോകുന്നു. ദൈവത്തെ പ്രചരിപ്പിച്ച് ഉണ്ണുന്നവർക്ക് കൂട്ടികൊടുപ്പിലൂടെയോ പന്നിമലത്തിലൂടെയോ പണം നേടാം, മനുഷ്യരെ വെറുതെ വിടുക. അവർ അവരുടേതായ പാതകളിൽ സഞ്ചരിക്കട്ടെ… വിശക്കുന്നവർക്ക് ഒരു നേരത്തെ അന്നം നൽകി ദൈവത്തിന്റെ കരങ്ങളാവുക, കണ്ണുകാണാത്തൊരു വഴിയാത്രക്കാരനെ സഹായിച്ച് ദൈവത്തിന്റെ കണ്ണാവുക. യാതൊന്നും പ്രതീക്ഷിക്കാതെ കർമ്മം ചെയ്ത് ദൈവമാവുക.. അപ്പോൾ അപ്പോൾ മാത്രമാണ് ഒരാൾ മനുഷ്യനെന്ന നാമം സ്വീകരിക്കാൻ അർഹനാവൂ.. അപ്പോൾ മാത്രമാണ് ഭൂമിയിൽ ബുദ്ധപ്രകാശം പരക്കൂ..
mk.k_vettam

31 Comments

 1. ഈ ജീവിതത്തില്‍ എന്ത്ചെയ്യണമെന്നറിയാതെ, മനുഷ്യാവസ്ഥയുടെ നിരര്‍ത്ഥകത മനസ്സിലാക്കാതെ ഉഴലുമ്പോള്‍ നമ്മുടെ മുമ്പില്‍ പകരം വെക്കാന്‍ മറ്റ് വഴികളില്ലെന്നു നാം അറിയുന്നു.അപ്പോള്‍ പൌരോഹിത്യത്തിന്‍റെ ജീര്‍ണ്ണിച്ച വസ്ത്രങ്ങള്‍ അണിയാന്‍ നാം നിര്‍ബന്ധിരാവുന്നു.മാറ്റം മരീചികയായി മാറുന്നു .ലോകം ഇങ്ങിനെയൊക്കെ കടന്നുപോവും .എന്നാലും സ്വയം നമുക്ക് മാറാന്‍ കഴിയുമെന്ന, ബുദ്ധപ്രകാശം നമ്മില്‍ നിറയുമെന്ന പ്രതീക്ഷ യോടെ യുള്ള എഴുത്ത് നന്നായിരിക്കുന്നു

 2. നമുക്കാരുടെയെങ്കിലും അടിമത്വം സ്വീകരിച്ചാലേ സ്വസ്ഥതയുള്ളൂ‍.. ഭയമാണ് അടിമത്തം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. അതേ ഭയം തന്നെയാണ് പൌരോഹിത്യവും ഫാസിസവും മുതലാക്കുന്നത്.

 3. യാതൊന്നും പ്രതീക്ഷിക്കാതെ കർമ്മം ചെയ്ത് ദൈവമാവുക.. അപ്പോൾ അപ്പോൾ മാത്രമാണ് ഒരാൾ മനുഷ്യനെന്ന നാമം സ്വീകരിക്കാൻ അർഹനാവൂ.. അപ്പോൾ മാത്രമാണ് ഭൂമിയിൽ ബുദ്ധപ്രകാശം പരക്കൂ..

  • ലോകത്തൊരിക്കലും മതങ്ങൾക്ക് സമാധാനം നൽകാനാവില്ല. അങ്ങനെ സമാധാനം നൽകുമായിരുന്നെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മതങ്ങൾ ജീർണ മുഖത്തോടെയെങ്കിലും ഇവിടെ നിൽക്കുകയും പ്രചരിപ്പിക്കുകയും ദിവസങ്ങൾ ചെല്ലുന്തോറും അശാന്തി പെരുകുകയും ചെയ്യൂന്നു.

 4. ആത്മീയത തന്നെ മനസ്സിന്റെ വരൾച്ച നീക്കാനുള്ള ഔഷധം..!
  ദൈവമില്ലാത്ത മനസ്സുകളിലാണ് എപ്പോഴും വരൾച്ച അനുഭവപ്പെടുക..!
  മാഷേ.,ശക്തമായി തന്നെ പറഞ്ഞൂ ട്ടോ..

 5. ലോകമെങ്ങും ബുദ്ധപ്രകാശം പരക്കട്ടെ …. നല്ല ചിന്ത ……..

 6. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയും വികാസം പ്രാപിച്ചിട്ടും ഭൂരിപക്ഷ ജനത
  മത വ്യാപാരികളുടെ ആചാര പ്രമാണങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് അത്ഭുതം തന്നെ ..
  മത പാഠശാലകൾ കുട്ടികളിൽ അന്യമതവിരുദ്ധ ചിന്തകൾ അടിച്ചെൽപ്പിക്കുന്നുണ്ടോ
  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ..എല്ലാ അക്രമികളും സ്വയം ന്യായീകരിക്കുന്നത് ,
  അപ്പുറത്തുള്ളവനും ഇതു തന്നെ ചെയ്യുന്നുവെന്നാണ് .. തിക്താനുഭവങ്ങൾ ഒരുപാട്
  ലോകത്തിനു നൽകിയിട്ടാണ് 2014 കടന്നുപോയത് …2015 എങ്കിലും
  ബുദ്ധപ്രകാശത്തിലേക്ക് പതിയെയെങ്കിലും നീങ്ങട്ടെ ..മാനവികത ഉയർത്തിക്കാട്ടുന്ന
  എഡിറ്റോറിയൽ …അഭിനന്ദനങ്ങൾ ..

  • ലോകത്തൊരിക്കലും മതങ്ങൾക്ക് സമാധാനം നൽകാനാവില്ല. അങ്ങനെ സമാധാനം നൽകുമായിരുന്നെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മതങ്ങൾ ജീർണ മുഖത്തോടെയെങ്കിലും ഇവിടെ നിൽക്കുകയും പ്രചരിപ്പിക്കുകയും ദിവസങ്ങൾ ചെല്ലുന്തോറും അശാന്തി പെരുകുകയും ചെയ്യൂന്നു.

 7. ലോകത്തൊരിക്കലും മതങ്ങൾക്ക് സമാധാനം നൽകാനാവില്ല. അങ്ങനെ സമാധാനം നൽകുമായിരുന്നെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മതങ്ങൾ ജീർണ മുഖത്തോടെയെങ്കിലും ഇവിടെ നിൽക്കുകയും പ്രചരിപ്പിക്കുകയും ദിവസങ്ങൾ ചെല്ലുന്തോറും അശാന്തി പെരുകുകയും ചെയ്യൂന്നു. ഇവിടെ പെരുകുന്ന അശാന്തിക്ക് ദൈവം ഉത്തരവാദിയല്ല, എന്നാൽ മതങ്ങളുടെ കണ്ണട ധരിച്ചവർക്ക് അതിനെ ദൈവം നൽകുന്ന ശിക്ഷയെന്നോ, വിധിയെന്നോ ഒക്കെ വായിട്ടലക്കാമെന്ന് മാത്രം…
  മനുഷ്യനെ ദൈവവുമായി കൂട്ടിയിണക്കുന്ന ഏജ൯സിയാണ് മതമെന്ന പൊതു ധാരണയും അവയ്ക് വളം നല്‍കുന്ന പ്രചരണങ്ങളെയും ശൂന്യമാക്കുയാണ് ചില കാഴ്ചകള്‍ ….ദൈവം സ്നേഹം ആണ്..പിന്നെ മതം പറഞ്ഞു ദൈവത്തിനു കൊടി പിടിക്കുന്നവരാല് ദൈവം അവഹേളിക്കപ്പെടുന്നു…സ്വന്തം ഹൃദയം കൊണ്ട് ദൈവത്തിന്‍റെ സാനിധ്യം അറിയുക…അതിന് രണ്ടാമതൊരു ശക്തിയുടെ ആവിശ്യമില്ല…അന്ധമായി ഒന്നിനെയും പിന്തുടരാന് ബുദ്ധിമാനായ ദൈവം കല്പിക്കുകയില്ല….

 8. (ഈ ലോകത്ത് നാമൊക്കെ ഇത്രയെങ്കിലും ജീവിച്ചു, വരും തലമുറക്കായി എന്തെങ്കിലും കരുതിവച്ചുകൂടെ. നാമനുഭവിക്കുന്നത് നമ്മുടെ പരിശ്രമഫലമല്ല, പോയ തലമുറ പടുത്തുയർത്തിയത് തന്നെ. നാമായിട്ട് അത് ചവിട്ടിമെതിക്കണമോ!!)

  ഈ വരികളില്‍ മനസ്സുടക്കി… വരും തലമുറയ്ക്ക് വേണ്ടി നാമെന്തു കരുതി വെക്കുന്നു? വളരെ ഇഷ്ട്ടമായി എഴുത്ത്.. അഭിവാദ്യങ്ങള്‍ ..!!!

 9. ആത്മീയമെന്ന് കേൾക്കുന്ന മാത്രയിൽ അതിന്നെ മതവുമായി കൂട്ടികെട്ടാൻ ശ്രമിക്കുന്നതാണ് തെറ്റ്. അവിടെക്കെത്താൻ പുരോഹിതന്മാർ വേണമെന്നും അതല്ലാത്തൊരു പാതയില്ലെന്നും ആരൊക്കെയോ‍ നമ്മെ പറഞ്ഞു പറ്റിച്ചിരിക്കുന്നു. നമുക്കാരുടെയെങ്കിലും അടിമത്വം സ്വീകരിച്ചാലേ സ്വസ്ഥതയുള്ളൂ‍.. ഭയമാണ് അടിമത്തം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. അതേ ഭയം തന്നെയാണ് പൌരോഹിത്യവും ഫാസിസവും മുതലാക്കുന്നത്.
  പൌരോഹിത്യം മനുഷ്യനിൽ പിടിമുറുക്കുന്നത് എങ്ങനെയൊക്കെയെന്ന് വർത്തമാന കാലം നമ്മെ പഠിപ്പിക്കുന്നു. അവർക്ക് മതമൊരു കറവപശുവാണ്. its ആത്മീയമെന്ന് കേൾക്കുന്ന മാത്രയിൽ അതിന്നെ മതവുമായി കൂട്ടികെട്ടാൻ ശ്രമിക്കുന്നതാണ് തെറ്റ്. അവിടെക്കെത്താൻ പുരോഹിതന്മാർ വേണമെന്നും അതല്ലാത്തൊരു പാതയില്ലെന്നും ആരൊക്കെയോ‍ നമ്മെ പറഞ്ഞു പറ്റിച്ചിരിക്കുന്നു. നമുക്കാരുടെയെങ്കിലും അടിമത്വം സ്വീകരിച്ചാലേ സ്വസ്ഥതയുള്ളൂ‍.. ഭയമാണ് അടിമത്തം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. അതേ ഭയം തന്നെയാണ് പൌരോഹിത്യവും ഫാസിസവും മുതലാക്കുന്നത്.
  പൌരോഹിത്യം മനുഷ്യനിൽ പിടിമുറുക്കുന്നത് എങ്ങനെയൊക്കെയെന്ന് വർത്തമാന കാലം നമ്മെ പഠിപ്പിക്കുന്നു. അവർക്ക് മതമൊരു കറവപശുവാണ്. perfect … statement …i like that

 10. ആത്മീയതയെന്നാല്‍ മതപുരോഹിതനില്‍ നിന്നും പഠിക്കേണ്ട വിദ്യയെന്ന് ധരിച്ചുപോയവര്‍.,. പഠിച്ചുകഴിഞ്ഞാല്‍ പണസമ്പാദനത്തിന് അതിലും എളുപ്പമായ വിദ്യ വേറെയില്ലെന്ന് പഠിക്കും മുന്‍പേ മനസ്സിലാക്കിയവര്‍,…

 11. ദൈവത്തിലേക്ക് ചെല്ലാൻ പുരോഹിതവർഗവും അവരുടെ തൊഴിലാളികളും വിളിക്കുന്നത് പ്ലാവില നീട്ടി ആടിനെ വിളിക്കുന്നതു പോലെയാണ്.. അതിന്റെ വിധി ഇറച്ചിമുട്ടിയിൽ തന്നെ… തങ്ങളാണ് ശരിയെന്ന് അങ്ങനെ ഉറപ്പിച്ചാൽ പോരല്ലോ, അത് ശരിയാവണ്ടേ… തങ്ങളുടെ വഴിയെ വന്നാൽ മാത്രമേ സ്വർഗത്തിലെത്താനാവൂ എന്ന്.. ഏത് സ്വർഗം? അത് മത വ്യാ‍പാരിയുടെ പത്തായത്തിലോ! ദൈവത്തിലേക്ക് സഞ്ചരിക്കാൻ ഒരു വഴിയൊക്കെ ചൂണ്ടികാട്ടാം.. എന്നാലാവഴി ചെന്നവസാനിക്കുന്നത് തന്നിൽ തന്നെയെന്ന് ഓരോ സഞ്ചാരിയും സഞ്ചരിച്ച് തന്നെ മനസ്സിലാക്കട്ടെ..

 12. പുരോഹിതനയാലും അനുയായി ആയാലും അവര്ക് വേണ്ടത് ബൗധിഗ സുഖമാണ് .ആര്ക്കും അവനെയും അവന്റെ ആത്മാവിനെയും വേണ്ട .മതങ്ങൾ പറയുന്നത് നിനക്ക് ഇണ ചേരനും മതികാനും അവിട ഞങൾ ഒരു ഇടം തരാം ,ഇവിട അതൊന്നും വേണ്ട എന്നാണ്.

 13. പൌരോഹിത്യം മനുഷ്യനിൽ പിടിമുറുക്കുന്നത് എങ്ങനെയൊക്കെയെന്ന് വർത്തമാന കാലം നമ്മെ പഠിപ്പിക്കുന്നു. അവർക്ക് മതമൊരു കറവപശുവാണ്. പർദ വീണ്ടും ചർച്ചാ വിഷയമാ‍ാവുന്നു. പർദയണിഞ്ഞാൽ മാത്രമെ ഒരാൾ മുസ്ല്ലീമാവൂ എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്? സ്ത്രീയെ അടിച്ചമർത്താൻ കണ്ടെത്തിയ ഒരു വഴിയെന്നെ പർദയെ കുറിച്ച് പറയാനാവൂ. പർദയേയും പതിനാറ് വയസ് വിവാഹവും തമ്മിൽ കൂട്ടിവായിച്ചാലറിയാം സ്ത്രീ ഒരിക്കലും അരങ്ങിൽ വരരുതെന്ന ശാഠ്യം. മുസ്ലീം സമുദായത്തിന്റെ അക്കൌണ്ടിൽ വോട്ട് വാങ്ങി അധികാരം നുകരുന്ന മുസ്ലീം ലീഗ് എത്ര ശതമാനം സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുണ്ട്? സ്ത്രീയുടെ അവകാശം പുരുഷനിൽ നിന്നും ഇരന്ന് വാങ്ങേണ്ടതല്ല, അതവൾ പിടിച്ച് വാങ്ങേണ്ടത് തന്നെ. ദൈവം തന്റെ നിലനിൽ‌പ്പ് ലോകത്തൊരു മനുഷ്യനേയും ഏൽ‌പ്പിച്ചിട്ടില്ല. ദൈവത്തിനു നിലനിൽക്കാൻ ഇരുകാ‍ാലികളുടെ സഹായമൊന്നും വേണ്ടാ. ദൈവത്തിന്റെ ഇരിപ്പിടം മനുഷ്യന്റെ ഉള്ളിന്റെയുള്ളാണ്.

  വളരെ നന്നായിരിക്കുന്നു!
  ഇനിയെങ്കിലും മാതാപിതാക്കൾ താങ്കളുടെ മക്കളെ അടിമത്തത്തിൽ നിന്നും മതഭ്രാന്തരുടെ കപടത മാത്രം നിറഞ്ഞ കൈകളിൽ നിന്നും രക്ഷിക്കാൻ ധൈര്യം കാട്ടാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കാം. തെറ്റും ശരിയും പറഞ്ഞു മനസിലാക്കാൻ ഒരു പുരോഹിതന്റെ എന്താവശ്യം ?! തെറ്റും ശരിയും പറഞ്ഞു കൊടുക്കാൻ നിങ്ങൾ മറന്നാൽ പോലും ജീവിതം അത് പഠിപ്പിക്കും ഒരു പ്രായം കഴിഞ്ഞാൽ അവരും. തെറ്റ് ചെയ്യാത്തവരെ ഒരു ദൈവങ്ങളും ശിക്ഷിക്കില്ലെന്നിരിക്കെ പിന്നെന്തിനു ഈ നിര്ടോഷികളെ ആ ദോഷികളുടെ അടുത്തേക്ക് തളിവിടുന്നു ?! വേണ്ടത് സ്വന്ത ഉത്തരവാദിതത്തെയും ജീവിതത്തെയും ആത്മവിശ്വാസത്തോടെയും വിഷമം പിടിച്ച സാഹചര്യത്തെ നേരിടെണ്ടിവന്നാൽ അതിനെ നേരിടുവാനുള്ള ധൈര്യമാണ് സ്നേഹമാണ് സംരക്ഷണമാണ് അത് നിങ്ങൾ രക്ഷിതാക്കൾ കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ ആരോ അല്ല. എച്ചുവച്ചാൽ മുഴചിരിക്കുമെന്ന പഴംചൊല്ലു ഓർത്തുപോകുന്നു.

 14. ആദ്യം മാതാപിതാക്കളെയാണ് കാടത്തത്തിന്റെ കരങ്ങളിൽ നിന്നും മോചിപ്പിക്കേണ്ടത്, എന്നാൽ മാത്രമേ കുഞ്ഞുങ്ങൾക്ക് നല്ലവഴി ചൂണ്ടികാട്ടാനാവൂ…

 15. Namostu… Ellaamundaayittum manushya thalathilek irangiya rajakumaaran sree buddan … Aaru manassilaakunnu aa jnaana prakaasam alle.. Parundu parakatha lokasughathinu mathathe koottu pidikkunna , koottikkoduppu pole prayogikkunna purohithavargam … Aa vaayil ninnu velezhunnathendum swarga narakangalude noolpaalamaanennu viswasikkunna viddikal …. Tharam thirichum a”jnaanam” vilambiyum matha melaalanmaar… Ellavarum koodi lokam bhasmamaakkunna dinam … Chilappol sahathaapam thoonnum ee vikriyakal kanumbol … Endu chayyaam… Mangleesh prasnamaanennariyaam. sorry eduthuddarikkan orupaad und ezhuthil…. Angayile ee budda prakasathinu Namaskaram … Thank you.

Leave a Reply

Your email address will not be published.


*


*