‘പ്രണയചഷകം’

 

pranaya_vettammagazine-001 copy

 

 _മാലിക് മുഹമ്മദ്

പ്രണയപാതയില്‍ ചട്ടക്കൂടുകളില്ല. അനുരാഗികള്‍, ചട്ടക്കൂടുകള്‍ക്ക് വഴങ്ങാ ത്തവര്‍. ഗ്രന്ഥങ്ങള്‍ വെറും കടലാസുകെട്ടുകള്‍. പ്രണയം പഠിപ്പിക്കാനാവില്ല… അക്ഷരങ്ങളിലൂടെ നീന്തല്‍ പഠിപ്പിച്ചിട്ടെന്ത്… പ്രണയം പഠിക്കാനുമാവില്ല. ജലത്തി ലെന്നപോലെ നീന്തി പതയുക…‘ (പ്രണയചഷകം.)

സൂഫിസമെന്ന് കേള്‍ക്കുന്നമാത്രയില്‍ മനസ്സില്‍ വന്നടിയുക റൂമിയും ജിബ്രാനുമൊക്കെയായിരുന്നു. അവരെക്കുറിച്ച് അവരുടെ രചനകളിലൂടെ കടന്നുപോയവര്‍ എഴുതിപ്പിടിപ്പിച്ചതാണല്ലോ വായിക്കാന്‍ കിട്ടുക. എന്നാല്‍ സൂഫിസത്തിലേക്ക് ഇറങ്ങിയ ഒരെഴുത്ത് ലഭിച്ചിരുന്നില്ല. എന്താണ് സൂഫിസം? ആരാണ് സൂഫി? കാലാതീതരായ യാത്രികരോ? അതോ കാലത്തെ പ്രണയിച്ച് തേടലുകളില്‍ അലിഞ്ഞ്, പ്രണയങ്ങളുടെ ഉന്മാദത്തില്‍ തങ്ങളുടെ ആത്മാന്വേഷണവീഥികളിലെ കള്ളിമുള്‍ച്ചെടികളെ ചവിട്ടിത്തള്ളി, സത്യങ്ങളുടെ അപാരതകളില്‍ വിലയം പ്രാപിച്ചവരോ? ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല . എന്നാല്‍ ഇവരൊക്കെയുമാണ്. വിശ്വാസാനുഷ്ഠാനങ്ങളുടെ കെട്ടുകാഴ്ചകളില്‍ കുരുങ്ങികിടക്കാതെ മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് പ്രവഹിക്കുന്ന ഒരു ജീവതാളമാണ് സൂഫിസം.

എം.കെ.ഖരീമിന്റെ പ്രണയചഷകം വായിക്കുമ്പോള്‍ സ്വയമറിയാതെ സൂഫിസത്തിലേക്ക് ഇറങ്ങിപോയോ എന്ന് തോന്നിപ്പോകുന്നു. ശരീരമില്ലാത്ത പ്രണയസാഗരത്തില്‍ച്ചെന്നു പതിക്കുകയായിരുന്നുവോ? ഈ പുസ്തകം ഓരോ വായനയിലും പുതിയ വെളിച്ചം നല്‍കുന്നു. ചിലപ്പോള്‍ എന്നെ ചുരുട്ടി ഒരു ഗര്‍ത്തത്തില്‍ തള്ളുന്നു. ഒരു ഗുരുവിന്റെ സാന്നിദ്ധ്യത്തിനായി മനസ്സ് ദാഹിക്കുന്നു. ഖരീമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കാണാമറയത്തെ ആ കാമിനിക്കായി ഉള്ളൂപിടയുന്നു. എനിക്കൊന്ന് പ്രണയിക്കണമെന്ന് തോന്നുന്നു, എന്റെ ഹൃദയം പ്രണയിനിക്ക് ഉടച്ച് നല്‍കണമെന്നും തോന്നിപോകുന്നു.

‘നീയെന്റെ കനല്‍ക്കട്ട, ഞാനതില്‍ എന്നെ സംസ്കരിച്ചെടുക്കുന്നു. നീ ചുവന്നതും ചൂടുള്ളതുമായ തിളക്കം. തിളക്കത്തിന്റെ മൂര്‍ച്ചകൊണ്ടാണ് അതിരുകള്‍ മുറിക്കുക, വലകള്‍ നീക്കുക. പ്രിയേ,എനിക്കും നിനക്കും പറന്നുയരാന്‍ എത്രയോ ആകാശങ്ങള്‍..‘ ( പ്രണയചഷകം). ഇതുപോലൊരു അവസ്ഥ ബാഹ്യമായ തലത്തില്‍ സംഭവിക്കുമോ? അത് ആന്തരികതലത്തിലെ സഞ്ചാരത്തില്‍നിന്നും അനുഭവപ്പെടുന്നതല്ലേ? പ്രണയം നൃത്തമാണ്. ഭ്രാന്തമായ ആ നൃത്തത്തില്‍ ദേഹത്ത് നിന്നും ദേഹി പറിഞ്ഞ്പോകുമ്പോഴാണോ ശരിയായ പ്രണയം അനുഭവിക്കാനാവുക?
‘എന്നിലെ തീയെ ദഹിപ്പിക്കാന്‍, പിന്നെയും തീയായി ജ്വലിക്കാന്‍ ..
എന്നിലെ അഗ്നിയില്‍ കലര്‍ന്ന് മഹാ അഗ്നിയിലേക്ക് പരിണമിക്കുകയും.. പ്രണയത്തിന്റെ മൌനമായ ഭാഷയോടെ ആളുന്ന ചുവപ്പ് നൃത്തം.‘ (പ്രണയചഷകം)
മഹാ അഗ്നിയിലേക്കു പരിണമിക്കാനുള്ള ഉള്ളിനകത്തെ ആ തീപ്പൊരി കൊതിക്കുന്നു. അതിനെ ഊതിപ്പെരുപ്പിക്കാന്‍ മറ്റൊരു തീ വേണം. ആ തീപ്പൊരികള്‍ ചേര്‍ന്നൊരുക്കുന്ന വിരുന്നല്ലേ പ്രണയം. പ്രണയചഷകം വായിക്കുമ്പോള്‍ എനിക്കനുഭവപ്പെട്ടത്, സൂഫിസം പ്രണയസംഗീതമാണ്. എങ്ങുനിന്നോ ഒഴുകിവരുന്ന ആ നദി വന്നുനില്‍ക്കുന്നത് എന്നില്‍ തന്നെയെന്നു തോന്നി. ഞാനോര്‍ക്കുകയായിരുന്നു, ഷഹബാസ് അമന്‍ പാടുന്ന ഒരു ഗസല്‍.

” നീ ഇരിക്കരുത് , ഇരുന്നാല്‍ ഇരുന്നു പോകും ”
സൂഫിയുടെ ആത്മഭാഷണങ്ങള്‍ വിശാലമായ വായനയിലേക്ക് നമ്മെ നയിക്കുന്നു. വായന കഴിഞ്ഞാല്‍ അവിടെ മറ്റൊരു വായന രൂപപ്പെടുന്നു. പ്രണയസംഗീതം വായനക്കാരന്റെ ഹൃദയരുചിയിലേക്ക് പ്രണയലിപികളാല്‍ തുറന്നു വിടുകയാണ് ശ്രീ . എം.കെ.ഖരീം പ്രണയചഷകത്തിലുടെ. വിശാലമായ എഴുത്തുകള്‍ സൃഷ്ടിക്കപ്പെടുന്നത് വിശാലതയില്‍ നിന്നുതന്നെ. വായനാനുഭൂതിയുള്ള എഴുത്തുകള്‍ എഴുതപ്പെട്ടതും ആ അനുഭൂതി ആസ്വദിച്ചു തന്നെയാവണം. സൂഫി ഒരു യാത്രികനാണ്, തേടുന്ന മനസ്സാണ്, ആ തേടലുകള്‍ തന്നെയാണ് പ്രണയചഷകവും”
സൂഫിസത്തിന് മരണമില്ല, അത് എഴുതപ്പെടുന്നു അപലപിക്കപ്പെടുന്നു. വിശാലതയുടെ അനുഭൂതിയായി സ്വതന്ത്രചിന്തയുടെ വിശാലതയിലേക്ക് നയിക്കപെടുന്നു. മതങ്ങളുടെ വേലികള്‍ തകര്‍ത്ത് പ്രണയഭാഷണങ്ങളുടെ അനന്തതയിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ഒരാള്‍ ഈശ്വരനെ അന്വേഷിക്കുമ്പോള്‍ മറ്റൊരാള്‍ ഭൌതികതയെ പരിവര്‍ത്തനത്തിന് വിധേയമാക്കാനുള്ള ബിന്ദുവെ തേടുന്നു. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ കാള്‍മാര്‍ക്സ്പോലും സൂഫിയാണ്… ഗാന്ധി ഒരു സൂഫിയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ബാബുരാജിന്റെ സംഗീതവും ഏറെക്കുറെ സൂഫിസത്തില്‍ ഊന്നിയുള്ളതാണ്. സൂഫിസംഗീതത്തില്‍നിന്നും ഊര്‍ജ്ജം ഉള്‍കൊണ്ട് പിറന്നു വന്നതാണ്‌ ” ഖവാലി സംഗീതം .
സൂഫിസത്തില്‍ കലഹമില്ല വിദ്വേഷമില്ല, മറിച്ച് അനാദിയായ പ്രണയം മാത്രം. മനുഷ്യ ജീവിതങ്ങളുടെ നിലക്കാത്ത സഞ്ചാരപഥങ്ങളില്‍ പ്രണയം നിറച്ച് അത് ജനിമൃതികള്‍ക്കപ്പുറത്തേക്ക് യാത്രയാവുന്നു ….. പ്രണയത്തിനെന്ത് മതങ്ങള്‍? ഉടലുകള്‍പോലും പ്രണയത്തില്‍ അപ്രസക്തമായിരിക്കെ, ആരാധനാലയ ങ്ങള്‍ക്ക് വേണ്ടി കലഹിക്കുന്നവരെ ബഹിഷ്കരിക്കാന്‍ പ്രണയചഷകം:

 

pranaya.._vettam

‘ബാബറിപള്ളിയുടെ കല്ലും നാമും തമ്മിലെന്ത്… ബാബറും കല്ലും നാമും തമ്മിലൊരു ബന്ധവും ഇല്ലാതിരുന്നിട്ടും ലോകം നമ്മെ അതോടു ചേര്‍ത്തുവായിക്കാന്‍ മിനക്കെടുന്നത്. ഓര്‍ക്കുക പാതയില്‍ കാട്ടാളവേഷങ്ങള്‍, കപട പുരോഹിതര്‍, പ്രണയം കശാപ്പു ചെയ്യാന്‍ നിയോഗിതമായ ബിംബങ്ങള്‍ ..  കര്‍സേവ കരോ ജിഹാദികളോ തെരുവ് കീഴടക്കട്ടെ…  പ്രണയത്തിനു പാര്‍ക്കാനെന്തിന് ആരാധനാലയങ്ങള്‍.
ഉടല്‍പോലും വേണ്ടെന്നിരിക്കെ ആരാണ് ആലയങ്ങള്‍ പണിതു ക്ഷണിക്കുന്നത്. വ്യാപാരികള്‍, അധികാരമോഹികള്‍  പ്രണയം അധികാരത്തെയും വ്യാപാരത്തെയും എതിരിടുന്നു. ആ അഴുക്കുകൂനയില്‍ പ്രണയമെങ്ങനെ വസിക്കും. ( പ്രണയചഷകം)
ഇതുവഴി മതങ്ങളുടെ ചട്ടക്കൂടുതകര്‍ത്ത് ദൈവത്തെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതായി കാണാം. ദൈവത്തെ ചങ്ങലക്കിട്ടിരിക്കുന്നു ലോകം. പ്രണയചഷകം എന്നെ ഒരേ സമയം ഓരോ തലത്തിലേക്ക് കൊണ്ടുപോയി … ഞാനും തേടി തുടങ്ങിയോ അതോ ഇതിനുമുന്‍പേ എനിക്കും തേടല്‍ ഉണ്ടായിരുന്നോ എന്ന ചോദ്യം എന്നിലുണ്ടാക്കി.
”നോക്കൂ, ഞാനിന്നു ഖബറിലാണ്, ചുറ്റും മണ്ണ് പൊത്തി ഉയര്‍ത്തിയിരിക്കുന്നു. എന്റെ വീടിന്നു തീര്‍ത്ഥാടനകേന്ദ്രം. എന്നെത്തേടി വരുന്ന കാലൊച്ചകള്‍ ശ്വാസംമുട്ടിക്കുന്നു. പാതിരാവിനപ്പുറം കത്തുന്ന ചന്ദനത്തിരികള്‍ എന്റെ ഉറക്കം കെടുത്തുന്നു. കാണിക്കയായി വന്നുവീഴുന്ന നാണയത്തുട്ടുകള്‍ എനിക്ക് ഭാരമാകുന്നു . (പ്രണയ ചഷകം)
“നീ ഇരുന്നാല്‍ അവര്‍ നിന്നെ അര്‍ച്ചനപ്പൂക്കളാല്‍ മൂടും. സുഗന്ധദ്രവ്യങ്ങളും ചന്ദനത്തിരികളുംകൊണ്ട് നിന്നെ പുതക്കും; വാഴ്ത്തപെടലുകളില്‍ നീ ഉരുകി ഇല്ലാതാവും. നിന്റെ പ്രണയത്തെയും ,ആത്മാവിനെയും , വാക്കുകളെയും തൂത്തെറിഞ്ഞ് പകരം മറ്റൊന്നായി നിന്നെ അവര്‍ പുന:സൃഷ്ടിക്കും, അങ്ങനെ നീയും നിന്റെ പ്രണയവും നശിക്കും ! അത് കൊണ്ട് ചലിക്കുക …! ചലിച്ചുകൊണ്ടേയിരിക്കുക ….!
‘ലോകത്ത് തത്തകളെ കൂട്ടിലിടാത്ത ഏകരാജ്യം അഫ്ഗാനിസ്ഥാന്‍ ആണെന്ന് താലിബാനനുകൂലികള്‍. അതില്‍ അഭിമാനം കൊള്ളുകയും. ഹാ, പക്ഷികളെ കൂട്ടിലിടാന്‍ അനുവദിക്കാത്ത ഇസ്ലാം മനുഷ്യസ്വാതന്ത്ര്യം ഹനിക്കുമോ? ‘
അയാള്‍ ചോദിച്ചു. എനിക്ക് ഉത്തരം ഇല്ലായിരുന്നു. അയാള്‍ അത് പ്രതീക്ഷിച്ചുമില്ല.  പ്രണയചഷകം. ഒരു പക്ഷിയുടെപോലും സ്വാതന്ത്ര്യം ഹനിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുമ്പോള്‍ അത് മറച്ചുവച്ച് പുരോഹിതന്‍ മനുഷ്യനെ പര്‍ദ്ദക്കുള്ളിലെന്നപോലെ ഒതുക്കാന്‍ ശ്രമിക്കുകയാണ്. ദൈവം സ്വതന്ത്രനെങ്കില്‍ നാമും സ്വതന്ത്രര്‍ ആയേ തീരൂ. നാം ആ മഹാത്മാവുമായി എന്നേ ബന്ധപ്പെട്ടുകഴിഞ്ഞു, എന്നിട്ടും പരക്കം പായുന്നു. നദിയിലൂടെ അത് നമുക്ക് അറിയാനാവുന്നു:
‘നദിക്ക് ഒഴുകേണ്ട ദൂരത്തെക്കുറിച്ച് അസ്വസ്ഥതകളില്ല. അങ്ങേയറ്റത്തെ സമുദ്രവുമായി അതെന്നേ ലയിച്ചു കഴിഞ്ഞു. അത് നദിയല്ല, സമുദ്രവുമല്ല, പിന്നെയോ ജലം മാത്രം…‘ ( പ്രണയചഷകം).
മതങ്ങളുടെ പേരില്‍ കലഹിക്കുന്നവരിലേക്ക് ഈ വാക്കുകള്‍ എത്തിയെങ്കില്‍.
‘ലോകം ഏറ്റവും ഇരുണ്ട അവസ്ഥയിലാണ് ഞാന്‍ പ്രവാചകനെ അയച്ചത്. ഞാന്‍ പ്രവാചകനെ അയച്ചു എന്നുപറയുന്നത് നിനക്ക് മനസ്സിലാവാന്‍ വേണ്ടിയാണ്. ഞാന്‍ തന്നെയാണ് പ്രവാചകനില്‍ . ഞാന്‍ തന്നെയാണ് ഹല്ലാജിലും. ഞാന്‍ തന്നെയാണ് കൃഷ്ണനിലും ബുദ്ധനിലും…. എന്നിട്ടോ നീ അവരില്‍ എന്നെ കാണാതെ അവരെ ചുറ്റി പുതിയ ദൈവങ്ങളെ പണിതു. അതിനു ചുവട്ടില്‍ മതങ്ങള്‍ സ്ഥാപിക്കുകയും.‘ പ്രണയചഷകം.
മണ്ണടിഞ്ഞവരുടെ സുഖവാസകേന്ദ്രം ഒരിക്കല്‍ എന്നെ മോഹിപ്പിച്ചിരുന്നു, ദൈവവചനങ്ങളെ അര്‍ത്ഥമറിയാതെ ഭക്ഷിച്ച നാളുകളില്‍…! പിന്നീട് ദൈവവചനങ്ങളെ കണ്ടത്താന്‍ നടത്തിയ അന്വേഷണങ്ങളിലും, യാത്രകളിലുമാണ് പ്രണയത്തെ ഞാന്‍ അറിയുന്നത് . അതിന്റെ ഇടിമിന്നല്‍ വേഗതയും അഗ്നിബലവും ഞാനറിയുന്നത്. അപ്പോഴാണ് ഞാന്‍ എന്നെ അറിഞ്ഞത്. മീസാന്‍ കല്ലുകള്‍ക്കിടയില്‍ പ്രണയം നഷ്ടപെടുത്തിയ മണ്ണടിഞ്ഞവന്റെ വാഗ്ദത്തഭൂമിയിലെ സുഖജീവിതത്തിന്റെ നിരര്‍ത്ഥകത എന്നെ പഠിപ്പിച്ചത്. പ്രണയം തേടിയുള്ള എന്റെ ആത്മാന്വേഷണങ്ങളാണ് പ്രണയചഷകം തുറന്നുതരിക.
‘ഗ്രന്ഥങ്ങള്‍ ചട്ടകൂടുകള്‍ പണിയുകയും തടവറകള്‍ തീര്‍ക്കുകയും. അനുഷ്ഠാനങ്ങളും ആചാരങ്ങളും ആത്മാവിനെ കുരുക്കുന്നു. അവിടെ അനുകരണങ്ങളെയുള്ളൂ പുതുതായി ഒന്നും നിര്‍മ്മിക്കപ്പെടുന്നില്ല. ഗുരുവിനു പരാശക്തിയിലേക്കുള്ള പാത ചൂണ്ടി കാട്ടാം. അതുവഴി പോയാല്‍ അവിടെ എത്തണമെന്നില്ല. ഗുരുവിന്റെ പാത ഗുരുവിന്റേതുമാത്രം. ആ പാതയിലൂടെ മറ്റൊരാള്‍ക്ക് എത്താനാവില്ല. യാതൊരാള്‍ പരാശക്തിയിലേക്ക് പുറപ്പെടട്ടെ, സ്വയം പാത വെട്ടുക… ഗുരുമുഖത്തു നിന്നും ലഭിക്കുക ഒരുതരം സ്വയംഭോഗസുഖം. സഞ്ചാരമാണ് ഗുരു, സഞ്ചാരിയല്ല ഗുരു.
പ്രണയത്തിലാകുമ്പോള്‍ അവിശ്വാസത്തിന്റെ പാത തുറക്കപ്പെടുന്നു.. അതുവരെ അറിഞ്ഞതൊക്കെയും അജ്ഞതയായി അറിയുന്നു…‘ (പ്രണയചഷകം.)
ഈ പുസ്തകം ഒരു വായനയില്‍ അവസാനിക്കുന്നില്ല. ഏതൊരു വായനക്കാരനും ഇത് എവിടെ നിന്നും തുടങ്ങാം. എവിടെ വേണമെങ്കിലും വായന അവസാനിപ്പിക്കുകയുമാവാം. തീര്‍ച്ചയായും ഒരു വായന കഴിഞ്ഞ് പുസ്തകം മടക്കി വയ്ക്കുമ്പോള്‍ അത് തിരിച്ചുവിളിക്കാതിരിക്കില്ല. കാരണം ഇത് ആത്മഭാഷണങ്ങളാണ്. ആത്മാവുള്ളവര്‍ക്ക് ആ വിളി കേള്‍ക്കാതിരിക്കാനാവില്ല. ഇതിലെ കഥാപാത്രം വായനക്കാരന്‍ തന്നെയാണ്. ഉള്ളില്‍ പ്രണയമുള്ളവര്‍ക്ക് ഇതിലെ കഥാപാത്രമാവാതിരിക്കാനാവില്ല..

 

10262213_1022261197800120_5875418125040745967_n

 

 

 

 

 

 

 

===========================================================================

91 Comments

 1. നന്നായി എഴുതിയിരിക്കുന്നു മാലിക് ഇനിയും കൂടുതല്‍വായിക്കുവാന്‍ ആഗ്രഹം ആശംസകള്‍

 2. M.k.gareem mashine pole thanne…
  Vythyastha thalangalilethikkunnu Oro vaakkukalum….
  Nannayi ezhuthiyirikkunnu ikka.

  Ullil pranayamullavarkku
  Ithile kathaapaathramaavaathirikkan kazhiyilla.

  Pranayam…
  Ella hrthayathilum ulkollunnu…
  Pakshe… Chila saahacharyangalal thante pranayathe adichamarthapeduthunnavarumundu.

  Pranayamullavarellavarum e krithi vaayikkanidavaratte ennu njaanaashamsikkunnu.

  Snehapoorvam,
  Oru Nalla Koottukaaran.

  • സന്തോഷം .. ബുക്ക് വാങ്ങി വായിക്ക് .. നിന്റെ ചിന്തകൾ മാറി മറിയുന്നത് നീ രുചിച്ചു അറിയും … സ്നേഹം ഈ വായനക്ക്..

 3. അരങ്ങിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പ്രതിഭ…

 4. ഈ നല്ല പരിചയപ്പെടുത്തലിനു നന്ദി. പ്രണയചഷകം വായിച്ചില്ല, എങ്കിലും ഈ വിവരണം ആ പ്രണയ ചഷകത്തോട് വല്ലാത്ത പ്രണയം ഉണ്ടാക്കിയിരിക്കുന്നു.

 5. ആത്മാവില്‍ ഇറങ്ങിച്ചെല്ലുന്ന എഴുത്ത്.
  അനുകരണങ്ങൾക്കപ്പുറം പുത്തന്‍ ആവിഷ്ക്കാരങ്ങൾ ഉണ്ടാവണ്ടത് ഇന്നിന്റെ ആവശ്യം ..
  ഇഷ്ടം

 6. പ്രണയവും സൂഫിസവും എല്ലാം കല൪ന്നൊരു എഴുത്തിന്റെ വസന്തം തന്നെ യാകും ഖരീം സാറിന്‍റെ ‘പ്രണയചഷകം’എന്നത് ത൪ക്കമില്ലാത്ത കാര്യം ആണ്…
  ഈ പുസതക പരിചയപ്പെടുത്തല് വളരെ ആസ്വാദ്യകരമായ വായനാനുഭവം തന്നു.ആക൪ഷകരമായ ഈ വരികളിലൂടെ സൂഫിസത്തിന്റെ സ്വതന്ത്ര ചിന്തകളെയും ഒരു കെട്ടുപാടിലും പെടാതെ ആത്മാവില്‍ മാത്രം രുചിക്കാനാകുന്ന പ്രണയത്തെയും പിന്നെയുംഅറിയുവാനുളള. ആകാംക്ഷ നിറഞ്ഞു…………ആശംസകള്

 7. മാലിക്… വളരെ മനോഹരമായി എഴുതി ….. . . പ്രണയ ചഷകം എത്രയും വേഗം സ്വന്തമാക്കാനും വായിക്കാനുമുള്ള ആഗ്രഹവും വളർന്നു

 8. ആവര്ത്തിച്ചു വായിക്കാൻ തോന്നുന്ന വരികൾ..
  എല്ലാ സംസ്കാരങ്ങളുടെയും ക്രൊദികരണമെന്നു തോന്നി പോകും..
  നന്നായി ഭായ്..

 9. വളരെ നല്ല അവലോകനം , മാലിക് ..വായനയ്ക്ക് പ്രചോദനം നല്‍കുന്ന ആഖ്യാനം ..ഞാനിതുവരെ ശ്രീ . ഖരീം എഴുതിയ ബുക്കുകള്‍ വായിച്ചിട്ടില്ല , ഈ ലേഖനം അതിന് ഒരു നിമിത്തം ആകട്ടെ ..സര്‍വ്വ വിധ ജ്ഞാനങ്ങള്‍ക്കും നിര്‍വചനനങ്ങള്‍ക്കും അതീതമാം വിധം ഗുപ്തവും നിഗൂഡവുമാണ് സൂഫിസം. അതുകൊണ്ടാണ് അത് മിസ്റ്റിസിസം ആവുന്നത്. നിങ്ങള്‍ക്ക് ഒരു ഗാനം കേള്‍ക്കുമ്പോള്‍ അതിന്റെ ഭംഗിയെക്കുറിച്ച് ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞേക്കാം. പക്ഷെ നിങ്ങള്‍ക്കുണ്ടായ അനുഭവം, അനുഭൂതി അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനോ പകര്‍ന്നുകൊടുക്കാനോ കഴിയില്ല. അതുപോലെ സൂഫിസത്തെ നിര്‍വചിക്കുമ്പോള്‍ നമ്മള്‍ ഒട്ടേറെ പരിമിതികളില്‍ ചെന്നെത്തുന്നു …എന്‍റെ കാഴ്ചപ്പാടുകള്‍ ഇതാണ് , ഇതിനോടൊത്തുപോകുന്ന ഒരു ബുക്ക്‌ വായിക്കാതിരിക്കാന്‍ കഴിയില്ല …നല്ല അവതരണം മാലിക് , ആശംസകള്‍

 10. അനുഭവിച്ചു അറിയുന്നതിനെ പറയാൻ കഴിയില്ല …..സന്തോഷം . സ്നേഹം ജോയി ചേട്ടാ …

 11. ഈ പുസ്തകം ഒരു വായനയില്‍ അവസാനിക്കുന്നില്ല. ഏതൊരു വായനക്കാരനും ഇത് എവിടെ നിന്നും തുടങ്ങാം. എവിടെ വേണമെങ്കിലും വായന അവസാനിപ്പിക്കുകയുമാവാം. തീര്‍ച്ചയായും ഒരു വായന കഴിഞ്ഞ് പുസ്തകം മടക്കി വയ്ക്കുമ്പോള്‍ അത് തിരിച്ചുവിളിക്കാതിരിക്കില്ല. കാരണം ഇത് ആത്മഭാഷണങ്ങളാണ്. ആത്മാവുള്ളവര്‍ക്ക് ആ വിളി കേള്‍ക്കാതിരിക്കാനാവില്ല. ഇതിലെ കഥാപാത്രം വായനക്കാരന്‍ തന്നെയാണ്. ഉള്ളില്‍ പ്രണയമുള്ളവര്‍ക്ക് ഇതിലെ കഥാപാത്രമാവാതിരിക്കാനാവില്ല..”
  തികച്ചും വ്യത്യസ്തമായ ഒരെഴുത്ത് മാലിക്കില്‍ നിന്ന്.
  സന്തോഷം..
  ആശംസകള്‍

 12. പ്രണയ ചഷകം,നന്നായി പരിചയപ്പെടുത്തി…
  മനോഹരമായ,ആഖ്യാനം..ഭാവുകങ്ങള്‍ ..

 13. സന്തോഷം ഗീരിഷ് പലേരി …വായനക്കും അഭിപ്രായത്തിനും

 14. പ്രണയം അനുഭവിക്കാനുള്ളതാണ്, പദങ്ങള്‍ക്കു വഴങ്ങാത്ത ഭാഷയോടെ അത് ഏറ്റവും വൃത്തിയുള്ള ഇടങ്ങള്‍ തേടിയലയുന്നു.. കണ്ണിനു കാണാനോ നാവിനു രുചിക്കാനോ ആവാത്ത ഒന്ന്. പ്രണയം സ്വതന്ത്രമാണ്….. ഇക്കയുടെ ഈ പരിചയപ്പെടുത്തളിലൂടെ …ശ്രീ : കരീം മാഷ് ..ഇക്കയുടെ .. ഈ പ്രണയ ചഷകം എനിക്ക് വായിക്കാന്‍ ആഗ്രഹം തോന്നുന്നു …

  • സന്തോഷം റിയാസ് പ്രണയചഷകം വായിക്കപെടാൻ ഉള്ളതാണ് …വാങ്ങി വായിക്കു …

 15. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഖരീം ഇക്കയുടെ പ്രണയചഷകം എന്നാ പുസ്തകത്തെപ്പറ്റി ഇത്ര ആധികാരികമായി ഒരു സൂചിക തയാറാക്കിയ പ്രിയ സുഹൃത്ത്‌ മാലിക്‌ മുഹമ്മദിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സൂഫിസം ഒരു പ്രണയാനുഭൂതി….മനസും മനസും , ആത്മാവും ആത്മാവും തമ്മിലുള്ള ഇണചേരല്‍, എല്ലാം പരസ്പരം ലയിച്ച് ദേഹമില്ലാതെ ഉന്മാദത്തില്‍ എത്തുന്ന ആ അവസ്ഥ. ഖരീം ഇക്ക ഇതിനെ ഇടയ്ക്കിടയ്ക്ക് എഴുത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിച്ചിരുന്നു. ഒരു പുസ്തകമായി പുറത്തു വന്നതില്‍ അതിയായ സന്തോഷം.

  • സന്തോഷം മനോജ്‌ നല്ല വായനക്കും അഭിപ്രായത്തിനും

 16. നല്ല എഴുത്ത് …powerful presentation….ഈ ലേഖനം വായികുമ്പോള്‍ പ്രണയ ചഷകം വായിക്കാന്‍ ആഗ്രഹം തോന്നിപ്പോകുന്നു ….വായനക്കാരെ mesmerize ചെയ്യാന്‍ തക്ക മാന്ത്രിക വിദ്യ ഇതില്‍ ഉണ്ട് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല ….

 17. പുസ്തകം നന്നായി പരിചയപെടുത്തി..ചിൻതകൾ വേറിട്ട ഒരു തലത്തിലേക്ക് എത്തിക്കാൻ മാലിക്കിന് കഴിഞ്ഞു…..വേറിട്ട ഒരു എഴുത്ത്. ……

 18. നന്നായിരിക്കുന്നു മാലിക്, ആശംസകൾ , എഴുത്ത് തുടരുക

 19. പ്രേമമാണഖിലസാരമൂഴിയിൽ….
  വളരെ നന്നായിട്ടുണ്ട്!
  അഭിനന്ദനങ്ങൾ!!!

 20. ഒരു പുസ്തകത്തെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് ?ഈ ചോദ്യത്തിനുള്ള
  മറുപടിയാണീ ലേഖനം …പുസ്തകത്തിൽ അലിഞ്ഞു ചേർന്ന ഒരു വായനക്കാരനെ
  ഇതിൽ കാണാം …//ഈ പുസ്തകം ഒരു വായനയില്‍ അവസാനിക്കുന്നില്ല. ഏതൊരു വായനക്കാരനും ഇത് എവിടെ നിന്നും തുടങ്ങാം. എവിടെ വേണമെങ്കിലും വായന അവസാനിപ്പിക്കുകയുമാവാം.// പുസ്തകത്തിനു നൽകുന്ന ആദരവായി കാണാം ,
  ഈ നിരീക്ഷണത്തെ …

 21. തീര്‍ച്ചയായും ഒരു വായന കഴിഞ്ഞ് പുസ്തകം മടക്കി വയ്ക്കുമ്പോള്‍ അത് തിരിച്ചുവിളിക്കാതിരിക്കില്ല.

 22. നല്ല വിലയിരുത്തല്‍. ഖരിം സൂഫിയാണ്. ഒരു സൂഫിയുടെ കാതലാണ് ആ വ്യക്തിയിലും എഴുത്തിലുമെല്ലാമുള്ളത് . ആത്മായനങ്ങളുടെ തമ്പുകള്‍ വായിച്ചുനോക്കൂ. പ്രണയ ചഷകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വലിയ ചാരിതാര്‍ത്ഥ്യമുണ്ട്.
  മാലിക്ക് മുഹമ്മദിനു അഭിനന്ദനങ്ങള്‍

 23. സാർ ,
  താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു സന്തോഷവും സ്നേഹവും അറിയിക്കുന്നു .
  ഈ എഴുത്ത് വായിച്ചതിനും ‘
  ആത്മായനങ്ങളുടെ തമ്പുകള്‍ തീർച്ചയായും വായിക്കുന്നതാണ് .
  ഖരീം മാഷ്നെ കുറിച്ച് കുടുതൽ ഒന്നും പറയുന്നില്ല അദ്ദേഹം സൂഫി തന്നെയാണ് എഴുത്തുകളിൽ
  ഉപരി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഊന്നിയുളള പ്രവർത്തി അതിൽ നിന്നും അദ്ദേഹത്തിന്റെ
  ആത്മാവിൽ നിന്നുള്ള എഴുത്തും . പ്രശംസയെക്കൾ സ്നേഹം കൊണ്ടള്ളാ പ്രചോതനം ആണ് എനിക്ക്
  അദ്ദേഹത്തിനു നല്കുവാൻ കഴിയുക . ആശംസകൾ ഖരീം മാഷെ . .

 24. ഈ പുസ്തകം വായിക്കാനുള്ള പ്രേരണ നല്കുന്ന എഴുത്ത്

 25. മിനീഷ് ഭായി , സ്നേഹം , വായിക്കണം പുസ്തകം എന്റെ കൈയിൽ ഉണ്ട് തരാം ,,

 26. പ്രണയചഷകം വായിക്കുന്നതിനു മുന്‍പ് മാലിക്കിന്‍റെ റിവ്യൂ വായിച്ചിരുന്നു. വായനക്കുശേഷം പറയട്ടെ കൃതിയോടു പൂര്‍ണ്ണമായും നീതിപുലര്‍ത്തിയ പരിചയപ്പെടുത്തലായിരുന്നു അത്. വേറിട്ടൊരു വായനയാണ് പ്രണയചഷകത്തിലൂടെ ശ്രീ . ഖരീം മാഷ്‌ തന്നത്. ഒറ്റഇരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍തോന്നുന്ന ഈ രചനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു . നന്ദി മാലിക്

 27. വായനയിൽ അവസനിക്കുന്നില്ല
  നന്ദി മാലിക്ക് പുസ്തകം അയച്ചു തന്നതിന് , <3

 28. ഗിരീഷ് പാലേരി തരാമെന്നേറ്റു ..കാത്തിരിയ്ക്കുകയാണ് .അത് വായിയ്ക്കാൻ ..എല്ലാവരും നല്ല അഭിപ്രായം മാത്രം പറയുന്നു

 29. നന്നായി എഴുതി മാലിക് ജി. പ്രണയചഷകം വായിച്ചപ്പോൾ തോന്നിയ അതെ അനുഭവം. ആശംസകൾ

Leave a Reply

Your email address will not be published.


*


*