കുടകൾ പറയുന്നത്

images-001_ഷാജി എൻ പുഷ്പാന്ഗതൻ

 

 

 

 

 

 

 

 

 

കുടകൾ പറയുന്നത്
തിമർത്തു പെയ്യുന്ന
മഴയുടെ സ്വതസിദ്ധമായ ശൈലിയെ,
കുടകളാണ് വിവർത്തനം ചെയ്തു കലുഷിതമാക്കുന്നത് ,
തീയിൽ തിളയ്ക്കുന്ന തലകൾക്കു
നനവു നല്കേണ്ട തുള്ളികളെ ,
കറുപ്പുടുത്തു ഒളിപ്പോരു നടത്തുന്നവർ .
ഭുമിയിൽ പതിയ്ക്കേണ്ട ജീവനെ,
തിര്സ്കരിയ്ച്ചു ചിതറിതെറിപ്പിയ്ക്കുന്നവർ .
ഹൃദയo നിലച്ച തുള്ളികളെ നോക്കി
മീശ പിരിയ്ക്കുന്ന ആരാചാരർ.
ഉണക്കാനിട്ട കറപിടിച്ച തിരണ്ടു തുണിയി യിൽ നിന്ന്
ഒരു രക്തതുള്ളി ഭൂമിയിൽ പിടഞ്ഞു തീരുന്നു .
പൂക്കളെയും പുല്ലിനെയും
ആലിങ്കനം ചെയ്തലിയേണ്ടതൊക്കെ
കരിങ്കൽ കുടകളിൽ തലതല്ലി കരയുന്നു.
അമ്മയെ തേടുന്ന മഴ തുള്ളികൾ,
മാറ് മുറിച്ച ദേഹത്തിലെ വരണ്ട ചാലുകളെ കണ്ടെത്തുന്നു.
മുഖം നഷ്ടപെട്ടവർക്ക്,
മുലപാൽ നിഷേധിച്ചവ്ർക്ക്,
വെള്ളത്തിനു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വിറ്റവർക്ക്
ഭക്ഷണത്തിനു വേണ്ടി സ്വന്തം ശരീരം മുറിച്ചെടുത്ത് വറുത്തവർക്ക്,
യുദ്ധ ങ്ങളിൽ മുറിവേറ്റവർക്ക്,
കുടില തന്ത്രങ്ങൾ ആസൂത്രണം ചെയ്ത ബുദ്ധി രാക്ഷസ്സന്മാര്ക്ക്,
പ്രണയത്തിന്റെ പേര് പറഞ്ഞു മാർബിൾ സൌധങ്ങൾ തീര്തവ്ർക്കും
പിന്നെആ സൌധങ്ങളിൽ തന്നെ മറ്റൊരു കാമിനിയെ ഭോഗിച്ചവർക്കും.
നനവു നല്കേണ്ട തുള്ളികളെ,
കറുപ്പുടുത്തു ഒളിപ്പോരു നടത്തുന്നവർ .
ഒരു മഴ നനഞ്ഞിരുന്നെങ്കിൽ,
ആ ആ കുതിര്ന്ന മഷിത്തുള്ളികൾ മഴത്തുള്ളികളോടുത്തു
ചേർന്നിരിന്നുവെങ്കിൽ,
ഒരു കവിതയെങ്കിലും മഴയിൽ കുതിര്ന്നു ഇല്ലാതായിരുന്നെങ്കിൽ

==========================================================================

shaji_vettam

 

 

 

 

 

 

 

34 Comments

 1. നല്ല കവിത , വളരെ വ്യത്യസ്ഥ മായ ഒരു ശൈലിയുണ്ട് ഷാജിയ്ക്ക്
  ഞാൻ ഷാജി എൻ പുഷ്പാന്ഗതൻ എഴുതിയ ഗാനങ്ങൾ കേട്ടിട്ടുണ്ട് ..ജയചന്ദ്രൻ പാടിയതും മഞ്ജരി പാടിയതും ..നല്ല വരികളാണ് …വീണ്ടും എഴുതണം ..ഞങ്ങൾ കാത്തിരിയ്ക്കുന്നു പുതിയ സൃഷ്ടികൾക്ക് …അനുമോദനങ്ങൾ…ഒരു സാധാചാര വാക്കായി തോന്നരുത് …തികച്ചും അത്മാർത്മായി …ആശംസകൾ

 2. തികച്ചും അത്മാർത്മായി …ആശംസകൾ
  വളരെ വ്യത്യസ്ഥ മായ ഒരു ശൈലി

 3. അമ്മയെ തേടുന്ന മഴ തുള്ളികൾ,
  മാറ് മുറിച്ച ദേഹത്തിലെ വരണ്ട ചാലുകളെ കണ്ടെത്തുന്നു.

  വളരെ കാലിക പ്രസക്തിയുള്ള വരികൾ ..ജലത്തിന്റെ ദുർവിനിയോഗവും മനുഷ്യൻറെ വിഷം തുപ്പുന്ന ഇടപെടലുകളും നന്നായി അവതിരിപ്പിച്ചു ..ആശംസകൾ.. ഷാജി എൻ പുശ്പാന്ഗതൻ

 4. വളരെ ലളിതമായ കവിത .
  ആധുനികത അവകാശപെടുന്ന മറ്റുള്ള കവിതകൾ വായിയ്ക്കുബൊൽ .
  ആർക്കും മൻസ്സിലാകരുതെന്നു കരുതിയെഴുതുന്ന രീതിയിൽ നിന്ന് മാറി ഷാജി നില്ക്കുന്നു .
  എങ്കിൽ അർത്ഥവും ആശയവും വളരെ ആഴത്തിലും .
  ഭൂമിയുടെ മുകളിൽ കുടകളായി മാറുന്നു എല്ലാ കരിങ്കൽ സൌധങ്ങളെയും പൊളിയട്ടെ

  നന്മകൾ..
  ഇനിയും എഴുതുക …

 5. ഷാജി ..വളരെ നല്ല കവിത …ഒരു പ്രത്യക്തയുണ്ട് ഇതിനു ..ചിലത് മനസ്സിലായി ..ചില വരികൾ മൊന്നും നാലും തവണ വായിച്ചു കുറച്ചു മനസ്സിലായി ..എങ്കിലും ആശയം മനസ്സിലായതിൽ ഭൂമിയുടെ വേദന യുണ്ട് … ഷാജി എഴുതിയ പാട്ടിനെ കുറിച്ച് അറിഞ്ഞു ജയചന്ദ്രൻ പാടിയ ആ പാട്ടുകളുടെ ലിങ്ക് ഒന്ന് തരുമോ?

 6. ഒരു കവിത എങ്ങനെ ഹൃദയ ത്തിനോട് സംവധിയ്ക്കുന്നുവോ ..അത്രയും ആശയ സംഭുഷ്ടമാണിത്…ഭൂമിയും മഴയും ജലവും നമുക്കെ മുൻപിൽ മരണം കാത്തു കിടക്കുന്നത് കുട്കളിലൂ ടെ പറഞ്ഞതിനു നന്ദി … അഭിവാദ്യങ്ങൾ ….ഷാജി

 7. ഭൂമിയുടെ മുകളിൽ കുടകളായി മാറുന്നു എല്ലാ കരിങ്കൽ സൌധങ്ങളെയും പൊളിയട്ടെ

  നന്മകൾ..

 8. വളരെ വ്യത്യസ്ഥതയുള്ള കവിത …എനിയ്ക്കു നന്നായി ഇഷ്ടപ്പെട്ടു ..കുടകൾക്കു മറ്റാരും കാണാത്ത ആശയ തലം ഉണ്ടെന്നും ..ആ കുടകൾക്കു പറയാനുള്ളത്‌ കേൾക്കാനുള്ള കാതും ഷാജിയ്ക്കുണ്ട് …നന്ദി ഒരു നല്ല കവിത അയത്ന ലളിതമായി അവതരിപ്പിച്ചതിന് ….നന്മകൾ നേരുന്നു

 9. ആ കുടകളിൽ വീഴുന്ന മഴത്തുള്ളികൾ ജീവജലം മാണെന്ന് ..അത് സിമന്റു തൂണുകളിൽ തീർത്ത കുടകളിൽ കുടുങ്ങി മരിയ്ക്കുന്നു എന്ന് കണ്ടത്തിയ സുഹൃത്തിന് ആശംസകൾ

 10. കുടകൾ പറയുന്നത് …മറ്റാരും കേൾക്കാത്തത് എങ്ങിനെ കേട്ടു ? ഞങ്ങളൊന്നും കേട്ടില്ലല്ലോ ….അനുമോദനങ്ങൾ

 11. മഴകൾ തിമർത്തു പെയുമ്പോൾ ..കുടകൾ വലിച്ചെറിഞ്ഞു നടക്കാൻ ശ്രമിയ്ക്കെട്ടെ …മഴ പെയ്യട്ടെ ..മണ്ണിൽ അലിയട്ടെ …നല്ല കവിത …ഭാവുകങ്ങൾ

 12. ഒരു മഴ നനഞ്ഞിരുന്നെങ്കിൽ,
  ആ ആ കുതിര്ന്ന മഷിത്തുള്ളികൾ മഴത്തുള്ളികളോടുത്തു
  ചേർന്നിരിന്നുവെങ്കിൽ,
  ഒരു കവിതയെങ്കിലും മഴയിൽ കുതിര്ന്നു ഇല്ലാതായിരുന്നെങ്കിൽ,,,,,,നല്ല വരികൾ .വ്യത്യസ്തം .ആശംസകൾ

 13. എഴുത്തിനോടുള്ള എന്റെ പരിശ്രമത്തിനു നിങ്ങൾ നല്കുന്ന പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി …

 14. എല്ലാത്തിനും ഒരു കറുത്ത മറ പിടിച്ചുകൊണ്ടുപോയി കാലവും,കുടയും!!.. നല്ല വരികള്‍..

 15. സ്നേഹത്തിന്റെയും വാൽസല്യത്തിന്റെതുമായ നിർമ്മല മഴത്തുള്ളികളെ
  തടഞ്ഞു നിർത്തി ശിഥിലമാക്കുന്ന കറുത്ത കുടകൾ….എങ്ങും ഒളിപ്പോരു നടത്തുന്ന
  കറുത്ത രൂപങ്ങൾ…നന്നായിരിക്കുന്നു …സമൂഹത്തിനു മേൽ പറ്റിപ്പിടിച്ചിരിക്കുന്ന
  കറുത്ത മുഖം മൂടികളെ വലിച്ചു കീറുന്ന കവിത …

 16. പറഞ്ഞു പഴകിയ
  പെയ്തു തോർന്ന
  മഴത്തുള്ളികളെ
  കുറിച്ചല്ല…..

  പെയ്യാൻ മറന്ന
  പുതുമഴചാറലിലെ
  കുളിർനിലാതെന്നൽ……

 17. ഷാജിയുടെ കവിതകൾ വെറും ഭാവനയും imagerikalum മാത്രം ചെർന്നവയല്ല.മറിച്ചു അശാന്തമായ അലങ്കോലപ്പെട്ട നമ്മുടെ വ്യവസ്ഥിതികളെ തീഷ്ണമായ ഭാഷയിൽ അവ ചോദ്യം ചെയ്യുന്നു നമുക്ക് മുൻപിൽ കവി അനാവരണം ചെയ്യുന്നത് മുഖംമൂടി അണിഞ്ഞ കപടസമൂഹത്തിന്റെ പൊളികളും ചതികുഴികളും കൂടിയാണ്,തന്റെ തീവ്രമായ സമകാലീന അസ്ഥിരതകലോടുള്ള പ്രധിഷേധം കൂടിയാണ് ഈ കവിതകൾ.കവിതയിലൂടെ പലപ്പോഴും ഷാജി നമ്മെ ഒന്ന് ചിന്തിപ്പിക്കുന്നു.ഒരുmമാത്ര പിടിച്ചിരുത്തുന്നു ഇങ്ങിനെയുള്ള കവികളെയാണ് വെറും പ്രേമം വിരഹം കടൽ ഇരുട്ട് എന്നീ ബിംബങ്ങളിൽ മാത്രമൂന്നി കവിത എഴുതുന്നവരെക്കൾ നമുക്കാവശ്യം.

Leave a Reply

Your email address will not be published.


*


*