45

വേശ്യയുടെ ഒസ്യത്ത് – രാജേശ്വരി .ടി .കെ

ഞാന്‍ വേശ്യ
ഇതെന്റെ ഒസ്യത്ത്.
എന്‍റെ  കണ്ണുകള്‍,
രാവിലെന്നെ പ്രാപിച്ചു പണം തരാതെപോയ
സദാചാരക്കാരന്.
എന്റെ ചെവികള്‍,
എന്റെ നിലവിളികള്‍ കേള്‍ക്കാതെ പോയ
ദൈവത്തിന്.

എന്റെ കരള്‍,
എനിക്ക് പറ്റുകാരെയെത്തിച്ചുതന്നന്നം നേടിയ
പിമ്പിന്.
എന്റെ വൃക്കകള്‍,
നീയൊരു വെറും ശരീരമെന്നോര്‍മ്മിപ്പിച്ച
പ്രണയിതാവിന്.

എന്റെ ഹൃദയം,
മദ്യലഹരിയില്‍ രാവെളുക്കുവോളമെന്നെ പുണര്‍ന്നുറങ്ങി
പുലരിയില്‍ പോക്കറ്റിലുള്ളതെന്റെ
ബ്ലൗസിനുള്ളില്‍ തിരുകി വച്ചൊന്നു
തിരിഞ്ഞുനോക്കാതെ പോയവന്.
ബാക്കി കഴുകനും നരിക്കുമൊരു നേരമന്നമാകട്ടെ!

ഇതെന്റെ ഒസ്യത്ത്;
എഴുതിവച്ചിരിക്കുന്നതെന്റെ മാറിടങ്ങളില്‍
ഒരിക്കലും ചുരത്താതെ പോയ മുലപ്പാലിനാല്‍.

—————————-

രാജേശ്വരി .ടി .കെ

vettam online

45 Comments

 1. ഓര്‍ക്കാനായിപ്പോലും ഒസ്യത്ത് ഇല്ലാത്തവര്‍..

 2. വേശ്യയുടെ ഒസ്യത്ത് നന്നായി …

 3. ഉള്ളിലൊരു പ്രയാസം പുറത്തൊരു പുഞ്ചിരിയും സ്ത്രീകളോട് അനുകമ്പ തോന്നുന്നവര്‍ക്ക് അങ്ങേയറ്റം മനോവേദനയുമുണ്ടാക്കുന്ന വരികള്‍,ആശംസകള്‍

 4. നല്ലെഴുത്ത് ..രാജിയേച്ചീ ..ആശംസകൾ

 5. സമൂഹത്തിന്‌ നേര്‍ക്ക്‌ എയ്തു വിട്ട മൂര്‍ച്ചയുള്ള ശരങ്ങളായി വാക്കുകള്‍… അഭിനന്ദനങ്ങള്‍..

 6. Nice thought …

  നന്നായി എഴുതി.. അര്‍ത്ഥവത്തായ വരികള്‍.. ഇഷ്ട്ടപെട്ടു .. അഭിനന്ദനങള്‍ !!!!!!!!

 7. “എഴുതിവച്ചിരിക്കുന്നതെന്റെ മാറിടങ്ങളില്‍”…മാതൃ ഭാവം വല്ലാതെ നീറ്റുന്നു……. അപമാനഭാരത്താല്‍ തല കുനിക്കേണ്ടി വരുന്ന “ശാപബീജത്തിന്” “ഒരിക്കലും ചുരത്താതെ പോയ മുലപ്പാലിനാല്‍” എഴുതിയ ഒസ്യത്ത് തന്നെ നന്നായത് !! (y)

 8. കൊള്ളാം tk ഒസ്യത്ത്,നല്ല ഒരു കവിത ….തീഷ്ണം ..

 9. എന്റെ ഹൃദയം,
  മദ്യലഹരിയില്‍ രാവെളുക്കുവോളമെന്നെ പുണര്‍ന്നുറങ്ങി
  പുലരിയില്‍ പോക്കറ്റിലുള്ളതെന്റെ
  ബ്ലൗസിനുള്ളില്‍ തിരുകി വച്ചൊന്നു
  തിരിഞ്ഞുനോക്കാതെ പോയവന്.

 10. എന്റെ ഹൃദയം,
  മദ്യലഹരിയില്‍ രാവെളുക്കുവോളമെന്നെ പുണര്‍ന്നുറങ്ങി
  പുലരിയില്‍ പോക്കറ്റിലുള്ളതെന്റെ
  ബ്ലൗസിനുള്ളില്‍ തിരുകി വച്ചൊന്നു
  തിരിഞ്ഞുനോക്കാതെ പോയവന്./////ഹൃദയം കൊടുക്കേണ്ടിടത്ത് എത്തിച്ച ഈ ഒസ്യത്ത് ഹൃദയത്തില്‍ ഏറ്റിടുന്നു…..നന്ദി tkji ..

 11. തേടുന്ന ജീവിതങ്ങള്‍,ചത്താലും ഒരു മുതല്‍കൂട്ട് തന്നെ.
  വശ്യമായത്(ആഗ്രഹ പൂര്‍ത്തീകരണം) തേടുന്നവരെ തൃപ്തിപ്പെടുത്തിയ ഒരു ജന്മം,ഒസ്സ്യത്തില്‍ പറഞ്ഞപോലെതന്നെ;കഴിയും മുന്‍പേ പകുത്തുവെച്ച ജീവിതം!!..

 12. വരികള്‍ക്ക് വല്ലാത്തൊരു മൂര്‍ച്ച …..

 13. ജീവസ്സുറ്റ രചന, വാക്കുകള്‍ക്കും മീതെ കവിമാനസ്സം തുടികൊട്ടുന്നു!!! ഈ അടുത്തകാലത്ത്‌ വായിച്ചതില്‍ എറ്റവും മികച്ചത്!!! നന്ദി പറയുന്നില്ല .. മനസ്സില്‍ സൂക്ഷിക്കുന്നു !!! (y)

 14. നന്ദി എന്ന് പറഞ്ഞാല്‍ ഒന്നുമാവില്ല അതോണ്ടന്നെ ഹൃദയം നിറഞ്ഞ സ്നേഹം മാത്രം. നിങ്ങളുടെ ഈ വായന ഇതാണെന്നെ വീണ്ടും വീണ്ടും കുത്തികുറിക്കാൻ പ്രേരിപ്പിക്കുന്നതും (ഹോ ഞങ്ങടെ ഒരു ഗതികേടു tk എന്നാരോ പറഞ്ഞോ ആ തോന്നീതാരിക്കും)

 15. അമര്‍ഷം നുരഞ്ഞുപൊന്തുന്ന കവിത..

 16. ബാക്കി കഴുകനും നരിക്കുമൊരു നേരമന്നമാകട്ടെ! ഒരു സ്ത്രീ എഴുതാൻ മടിയ്ക്കുന്നതും, സത്യവും .
  സമൂഹത്തിനോടുള്ള വിദ്വോഷം ..നന്നായി എഴുതി

 17. ഇതെന്റെ ഒസ്യത്ത്;
  എഴുതിവച്ചിരിക്കുന്നതെന്റെ മാറിടങ്ങളില്‍
  ഒരിക്കലും ചുരത്താതെ പോയ മുലപ്പാലിനാല്‍…
  ശക്തമായ വാക്കുകള്‍ ചേര്‍ത്ത രചന,,,

 18. Nannayirikkunu ennalla…Assalayirikkunnu…nenjile thee aalijathuvan aasamsikkunnu…
  Chidippikkunnu…nombarapeduthunnu…

 19. ഇതെന്റെ ഒസ്യത്ത്;
  എഴുതിവച്ചിരിക്കുന്നതെന്റെ മാറിടങ്ങളില്‍
  ഒരിക്കലും ചുരത്താതെ പോയ മുലപ്പാലിനാല്‍….
  ഇഷ്ടം വളരെ ഇഷ്ടം …..

 20. എന്റെ ഹൃദയം,
  മദ്യലഹരിയില്‍ രാവെളുക്കുവോളമെന്നെ പുണര്‍ന്നുറങ്ങി
  പുലരിയില്‍ പോക്കറ്റിലുള്ളതെന്റെ
  ബ്ലൗസിനുള്ളില്‍ തിരുകി വച്ചൊന്നു
  തിരിഞ്ഞുനോക്കാതെ പോയവന്.
  ബാക്കി കഴുകനും നരിക്കുമൊരു നേരമന്നമാകട്ടെ!വളരെ ശക്തമായ ഭാഷയില്‍ കാലികപ്രസക്തമായ വിഷയത്തെ വളരെ ഭംഗിയായി വരികളാല്‍ കോറിയിട്ടു , രാജേശ്വരി …ഭാവുകങ്ങള്‍

 21. One of the beautiful creation, ഭാവുകങ്ങള്‍ നേരുന്നു …

 22. “ബാക്കി കഴുകനും നരിക്കുമൊരു നേരമാകട്ടെ.” അത്രയോക്കയെ ഉള്ളു.

 23. നീയൊരു വെറും ശരീരമെന്നോര്‍മ്മിപ്പിച്ച
  പ്രണയിതാവിന്.

  എന്റെ ഹൃദയം,

 24. ഇതെന്റെ ഒസ്യത്ത്;
  എഴുതിവച്ചിരിക്കുന്നതെന്റെ മാറിടങ്ങളില്‍
  ഒരിക്കലും ചുരത്താതെ പോയ മുലപ്പാലിനാല്‍.
  തീയില്‍ കുരുത്ത ശക്തമായ വരികള്‍ .. വളരെ നന്നായിരിക്കുന്നു ചേച്ചീ ,, ആശംസകള്‍

 25. അഭിനന്ദിക്കുന്നില്ല;കാരണം അഹങ്കാരം വളര്ന്നാലോ? 🙂 ,പകരം ആശംസിക്കുന്നു,മഷി വറ്റാതിരിക്കട്ടെ,മഴ പോലെ അത് പെയ്തുകൊണ്ടിരിക്കട്ടെ 🙂

 26. കേവലം ലെെംഗിക സുഖങ്ങള്‍ക്കപ്പുറം വേശ്യയെ ചിന്തിക്കാത്തവര്‍ വായിക്കട്ടെ.. മനസ്സിലാക്കട്ടെ… ചിന്തിക്കട്ടെ….

 27. പണ്ട് ശരീരം വിറ്റിരുന്നത്
  ഒരു നേരത്തെ അന്നത്തിനെത്രേ…
  എന്നാലിന്നത്
  ആർഭാട ജീവിതത്തിനെത്രേ.

 28. നീറി പുകച്ച് പിടയുന്നതൊക്കെയീ
  ഒസ്യത്

 29. പുഴയല്ല വെള്ളമാണ് ഓടുന്നത്., കാലമല്ല നാമാണ് കടന്നുപോകുന്നത്….

  ഇഷ്ടം ❤

 30. അപൂർവ്വമായിൽ വരുന്ന കവിതകളിൽ ഒന്ന്.സൗന്ദര്യവും ശക്തിയും നിറഞ്ഞത്.അഭിനന്ദനം.

Leave a Reply

Your email address will not be published. Required fields are marked *