ആമുഖം

നേരറിയാന്‍‍…

അക്ഷരം വെട്ടമാകുന്നു. അതേ അക്ഷരങ്ങള്‍ കൊണ്ട് ഇരുട്ട് പണിയുന്ന ലോകം. അവിടെ അക്ഷരം അക്ഷരത്തിന്റെ ശത്രുവാകുന്നു. എതൊരു യുദ്ധത്തേയും വര്‍ഗീയതയേയും ഭീകരതയേയും വിഘടന വാദത്തേയും ചെറുത്തു തോല്‍‌പ്പിക്കാനുള്ള കരുത്ത് അക്ഷരങ്ങള്‍ക്കുണ്ട്. അശാന്തിയില്‍ നിന്നും ശാന്തിയിലേക്ക്, ഹിംസയില്‍ നിന്നും അഹിംസയിലേക്ക്, ഇരുട്ടില്‍ നിന്നും വെട്ടത്തിലേക്ക്… അക്ഷരങ്ങളേ നയിച്ചാലും…