vettamonline.com

കെട്ട ജന്മങ്ങള്‍ ( എഡിറ്റോറിയല്‍ ) എം.കെ.ഖരീം
കെട്ട ഇടങ്ങളില്‍ ഏന്തിവലിഞ്ഞു കെട്ടവരായി മാറുകയും ചെയ്യുന്ന മലയാളി ജന്മങ്ങള്‍ .. ആഗോളീകരണം ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് എടുത്തെറിഞ്ഞതല്ലാതെ  പുതുതായി എന്തെങ്കിലും നേടിയോ? ഡേകെയറിലേക്ക്  തള്ളയുടെയോ തന്തയുടെയോ കൈപിടിച്ചു കരഞ്ഞു നീങ്ങുന്ന കുഞ്ഞിന്റെയുള്ളിലൊരു പക വളരുന്നുണ്ടോ;  മാതാ പിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളിയേക്കാം എന്നൊരു പ്രതിജ്ഞയും? ആറ് വയസ്സുള്ള കുട്ടി തന്റെ കളിക്കൂട്ടുകാരന്‍ ഹിന്ദുവോ മുസ്ലീമോ കൃസ്ത്യാനിയോ എന്ന് അന്വേഷിക്കുന്നു. എന്താണ് ഹിന്ദുവെന്നോ,എന്താണ് മുസ്ലീമെന്നോ ഉള്ള കുഞ്ഞിന്റെ ചോദ്യത്തിന് മുന്നില്‍ പകക്കുന്ന എത്രയോ മാതാപിതാക്കള്‍ .. തങ്ങള്‍ ആ പ്രായത്തില്‍ അത്തരം ചോദ്യങ്ങള്‍ ചോദിച്ചില്ലെന്ന് മറ്റൊരു ചെവിയോടു പറയുകയും.. ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുന്നത് ഏതു വഴിക്കാണ്? പുതിയ കച്ചവട വിദ്യാ തറകളില്‍ നിന്നുള്ള കേട്ടെഴുത്തുകളോ ? വിദ്യ കച്ചവട വല്‍ക്കരിക്കുകയും വിദ്യാലയങ്ങള്‍ ജാതി മതങ്ങള്‍ക്കായി വീതം വയ്ക്കുകയും ചെയ്യുമ്പോള്‍ ഭരിക്കുന്നവരുടെ പോക്കറ്റില്‍ ചില്വാനം പെരുകുമെങ്കിലും കാല്‍ച്ചുവട്ടില്‍ നിന്നും മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. സ്വാമി വിവേകാനന്ദന്‍ കേരളമൊരു ഭ്രാന്താലയം എന്ന് അഭിപ്രായപ്പെട്ട ഇടത്ത് നിന്നും ഭ്രാന്തിനു പോലും നാണക്കേട്‌ ഉണ്ടാക്കുന്ന തരത്തിലേക്ക് നാം നീങ്ങുന്നു.

വര്‍ത്തമാന കാലം പുതിയ പദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. കത്തോലിക്കാ മന്ത്രിമാര്‍ ; സാമുദായിക സമവാക്യം. അധികാരത്തില്‍ കയറാന്‍ ജാതി മതങ്ങളുടെ തിണ്ണ നിരങ്ങുകയും അവരുടെ അടിവസ്ത്രം പോലും കഴുകി കൊടുക്കുകയും ചെയ്യുന്നവര്‍ ..

ഒരു ജനത എങ്ങനെയോ അവര്‍ക്ക് അര്‍ഹരായവരെ മാത്രമേ ഭരണാധികാരികള്‍ ആയി ലഭിക്കൂ.. മാസാമാസം ഇരുന്നൂറു രൂപ വീതം എമ്ബ്ലോയി മെന്റ് എക്സ്ചേഞ്ച് വഴി തൊഴിലില്ലായ്മ വേദനം പറ്റുന്ന നാണം കെട്ട യുവത്വം. ആ തുക ഈ നാട്ടിലെ ആകാശം മേല്‍ക്കൂരയാക്കി ജീവിക്കുന്ന ഏറ്റവും വില കുറഞ്ഞ റേഷനരി പോലും ലഭ്യമല്ലാത്തെ പിച്ചക്കാരുടെ നികുതി പണത്തില്‍ നിന്നും വന്നു ചേരുന്നതാണ്.. തൊഴിലില്ലായ്മ എന്നത് നുണയോ? മറു ദേശക്കാര്‍ , ഒറീസ്സക്കാരും ബംഗാളികളും തമിഴരും കേരള പരിസരത്തു പണിയെടുത്തു കോടി കണക്കിന് രൂപയാണ് കടത്തി കൊണ്ട് പോകുന്നത്.. യുവത്വത്തിനു സര്‍ക്കാര്‍ ജോലി തന്നെ വേണം. സര്‍ക്കാര്‍ ജോലിക്കായി അവര്‍ കാത്തിരിക്കട്ടെ..

മലയാളിക്ക് എന്ത് പറ്റി? ഞാന്‍ മനുഷ്യന്‍  ഈ പ്രകൃതിയിലുള്ളത് മൊത്തമായും എന്റെ കാല്‍ ചുവട്ടിലെന്നു കരുതി നടന്നു നീങ്ങുന്നവര്‍ .. മനുഷ്യന് മാത്രമായി എല്ലാം തീറെഴുതി വച്ചിരിക്കുന്നുവെന്നോ!

അഹങ്കാരത്തിന്റെ ഊട്ടുപ്പുരകളില്‍ കുടുങ്ങിപ്പോയവര്‍ പരാശക്തിയെ പോലും സ്വന്തമാക്കി എന്ന വിശ്വാസത്തോടെ…

യാതൊന്നിനെ അടിപ്പെടുത്തി എന്ന് ധരിക്കുന്ന നിമിഷം നാമൊരു അടിമയിലേക്ക് ചുരുങ്ങുന്നു. യജമാനന്‍ ചമയുന്ന നിമിഷം മുതല്‍ അടിമത്വത്തിന്റെ ചെളിക്കുണ്ടില്‍ പതിക്കുകയും..

കൂട്ടിലടച്ച പക്ഷിയെ പറത്തി വിടുന്നതോടെ എന്റെ സ്വാതന്ത്ര്യം ആരംഭിക്കുകയും..

അഹങ്കാരത്തിന്റെ കൂടുകള്‍ … മനുഷ്യന് പിടികിട്ടാത്ത ഭാഷയിലൂടെ ഇതര ജീവികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. എന്തിനാണ് മനുഷ്യന്‍ ജീവിച്ചിരിക്കുന്നത്‌ എന്നൊരു നിശബ്ദ ചോദ്യം പ്രകൃതിക്കുണ്ട്. പ്രകൃതിയുടെ ഭാഷ നമുക്ക് വഴങ്ങാത്തത് ആന്തരിക ചൈതന്യത്തിന്റെ അഭാവം കൊണ്ട്. നമ്മുടെ ഉള്ളുകളില്‍ മലിനത കൂടുകൂട്ടിയിരിക്കുന്നു. മലിനത തിങ്ങുന്നിടത്ത് ആത്മചൈതന്യത്തിനു ഇടമില്ല. കറ പിടിച്ച കണ്ണാടിയില്‍ തട്ടി വെളിച്ചം മടങ്ങിപോകുന്നത് പോലെ നമ്മില്‍ സ്പര്‍ശിക്കാതെ ബുദ്ധ പ്രകാശം…

മനുഷ്യന്‍ മനുഷ്യനെതിരെ, പക്ഷി മൃഗാദികള്‍ക്കെതിരെ, പ്രകൃതിക്കെതിരെ തിരിയുമ്പോള്‍ ബുദ്ധ പ്രകാശം കെടുന്നു. ഇടയ്ക്കിടെ വന്നു മടങ്ങുന്ന ഭൂചലനങ്ങള്‍ , കൊടുങ്കാറ്റും മറ്റും  പരിസരത്ത്  കെട്ടുപോയ വിളക്കിനെ കുറിച്ച് തുടരെ ഓര്‍മപ്പെടുത്തുന്നു. ഇരുട്ടില്‍ നിന്നും നമ്മെ മോചിപ്പിക്കാന്‍ ഏത് അവധൂതനാണ് ഇനി അവതരിക്കുക?

ഒഴുകുന്ന ജലത്തിന് ദേശ ഭാഷകളോ മതങ്ങളോ  ഇല്ല. … മഴ പെയ്യുന്നത് ജാതി മതങ്ങള്‍ നോക്കിയിട്ടുമല്ല. വീശുന്ന കാറ്റ് ഏറ്റവും താഴെക്കിടയിലുള്ള പുല്‍ നാമ്പിനെയും വൃക്ഷങ്ങളെയും തഴുകുമ്പോള്‍ മനുഷ്യന്‍ അഹങ്കരിക്കുന്നു അത് തനിക്കു വേണ്ടി മാത്രമെന്ന്. ജലം പ്രകൃതിയുടെ ഔദാര്യമാണ്‌… അതിനു വേണ്ടി കലഹിക്കുന്ന മനുഷ്യന്‍ എത്ര വിഡ്ഢി. ആരോഗ്യമില്ലാത്ത ഗര്‍ഭ പാത്രത്തിലെ കുഞ്ഞിനെ പോലെയാണ് മുറിപ്പെട്ട പ്രകൃതിയില്‍ മനുഷ്യന്‍ . നമുക്ക് ആയുരാരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പ്രകൃതിയെ പരിപാലിക്കുക. നാം നമ്മുടെ കുഞ്ഞിനെ പോറ്റി വളര്‍ത്തുമ്പോള്‍ മുലപ്പാലിന്റെ കണക്കു പോലും എടുക്കാന്‍ ശ്രമിക്കുന്നു.. പ്രകൃതി യാതൊരു കണക്കും വയ്ക്കാതെ നമുക്ക് വായുവും ജലവും വെളിച്ചവും നല്‍കുന്നു. എന്നിട്ടും നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ നന്ദി കെട്ട ജന്മങ്ങളായി മാറുകയും.

ഇന്ന് ( മേയ് ഒന്ന് ) വെട്ടം ഓണ്‍ലൈന്‍ മാഗസിന്റെ പിറന്നാള്‍

വെട്ടം, സ്വതന്ത്രരായ എഴുത്തുകാരെ വാര്‍ത്തെടുക്കാനും ലോകത്തെ തിരുത്താനും.. പ്രിന്റ്‌ മീഡിയ ചില കോക്കസ്സുകള്‍ പകുത്തെടുത്തിരിക്കുന്നു. അവിടെ പുതിയ എഴുത്തുകാര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നു.. അതുകൊണ്ട് തന്നെ സ്വതന്ത്രമായ എഴുത്ത് കിട്ടാതെ പോകുന്നു. ഏതെങ്കിലും പ്രസ്ഥാനത്തിന്റെ തണലില്‍ വളരുന്ന മാധ്യമങ്ങള്‍ക്ക് സത്യം പകരാന്‍ കഴിയാതെ പോകുകയും..

മത മൌലിക വാദവും വര്‍ഗീയതയും ഭീകരതയും സാമ്രാജ്യത്വവും തഴച്ചുവളരുന്ന ഇടത്ത് കൂടിയാണ് നാം സഞ്ചരിക്കുന്നത്. രാഷ്ട്രീയക്കാര്‍ തങ്ങളാലാവും വിധം അതൊക്കെ പ്രോത്സാഹിപ്പിച്ചു തങ്ങളുടെ വോട്ടു ചട്ടി നിറക്കാന്‍ ബദ്ധപ്പെടുന്നു.. അതിനെതിരെ ശബ്ദിക്കാന്‍ ബാധ്യസ്ഥരായ കലാ സാഹിത്യകാര്‍ നിശബ്ദര്‍ ആവുകയും.. കലാസാഹിത്യത്തിന്റെ അഭാവം ഏതൊരു സമൂഹത്തെയും ഇരുട്ടിലെറിയുമെന്ന് തിരിച്ചറിയുക.

എഴുത്തുകൊണ്ട് ലോകത്തെ തിരുത്താം..

യാതൊരു ചട്ടക്കൂടിലും പെടാത്ത എഴുത്തുകാരെയാണ് ഇന്ന് ലോകം ആവശ്യപ്പെടുന്നത്.. നിഷ്ക്രിയരായ എഴുത്തുകാരെ ലോകം വിരോധിക്കുന്നു…

പുതിയ എഴുത്തുകാര്‍ക്ക് അവസരമേകി കൊണ്ട് വെട്ടം മൂന്നാം വാര്‍ഷികത്തിലേക്ക്..

മെയ് ദിനം ഒരെത്തി നോട്ടം.. Manoj Ponkunnam, Bindu
മെയ് ദിനം ഒരെത്തി നോട്ടം..

Manoj Ponkunnam

എങ്ങിനെയാണ് മെയ്‌ ഒന്ന് സര്‍വരാജ്യ തൊഴിലാളി ദിനമായത് എന്ന് ഈ അടുത്ത കാലം വരെ എനിക്കറിയില്ലായിരുന്നു…. അതുകൊണ്ട് തന്നെ കൂടുതല്‍ അറിയാന്‍ നടത്തിയ ചില ശ്രമങ്ങളില്‍ നിന്നും കിട്ടിയ എന്റെ എളിയ അറിവ് ഇവിടെ പങ്കുവെക്കുന്നു… പൂര്‍ണമായും അത് ശരിയാണോ എന്ന് എനിക്കും അറിയില്ല.

അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. അന്നത്തെ തൊഴിലാളികള്‍ക്ക് ദിവസം 20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമായിരുന്നു. ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 ആയിരുന്നു എന്ന് അറിയുമ്പോഴാണ് ഈ പീഡനത്തിന്റെ ഭീകരത

നമുക്ക് ബോധ്യമാകുന്നത്.

സാര്‍വ്വദേശീയതലത്തില്‍ തന്നെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന സംഭവമാണ് ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളിലുണ്ടായത്.  എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍

വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. ഇതിനു നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണവും ആ പോരാട്ടത്തിനുശേഷം ഭരണകൂടവും ജുഡീഷ്യറിയും തൊഴിലാളികളെ ഭീകരമായി പീഡിപ്പിച്ച രീതിയും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടിയുള്ള അന്ന് നടന്ന പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു

പങ്കെടുത്തത്.

ജോലി സമയം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്‍റെ പേരില്‍ ആല്‍ബര്‍ട്ട് പാഴ്സന്‍സ്, അഗസ്റ്റ് സ്പീസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് എന്‍ഗല്‍ എന്നീ തൊഴിലാളി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ലോക തൊഴിലാളി ജനതയുടെ ക്ഷേമത്തിനു വേണ്ടി

സ്വന്തം ജീവിതം ബലിയര്‍പ്പിക്കേണ്ടി വന്ന അമേരിക്കന്‍ തൊഴിലാളികളുടെ ആത്മത്യാഗത്തിന്‍റെ ഓര്‍മ്മ കുറിപ്പ് കൂടിയാണ് മേയ് ദിനം

തൊഴിലാളികള്‍ക്കു നേരെ വെടി ഉതിര്‍ത്തും നേതാക്കളെ തൂക്കിലിട്ടും തൊഴിലാളിവര്‍ഗ പോരാട്ടത്തെ അടിച്ചമര്‍ത്തിക്കളയാമെന്നായിരുന്നു അന്നത്തെ ഭരണാധികാരികള്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ , ആ കണക്കുകൂട്ടലുകളെ മുഴുവനും കാറ്റില്‍പ്പറത്തിക്കൊണ്ട്

“ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരംപേര്‍ ഉയരുന്നു”

എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ചിക്കാഗോ സംഭവം ലോകത്തുണ്ടാക്കിയത്.

ഇന്നും ലോകത്തെ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് ആവേശമാണ് ചിക്കാഗോ സംഭവം. മുതലാളിത്തത്തെ വിലയിരുത്തിക്കൊണ്ട് മാര്‍ക്സ് പറഞ്ഞത് അതിനെ തകര്‍ക്കുന്നതിനുള്ള ശക്തി അതിന്റെ ഉള്ളില്‍നിന്നുതന്നെ വളര്‍ന്നുവരുന്നുണ്ട് എന്നതാണ്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍ , നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷം പീഡനങ്ങള്‍ അതിജീവിച്ച് നേടിയെടുത്ത ദിനമെന്ന നിലയില്‍ സര്‍വലോക തൊഴിലാളികളും വിജയത്തിന്റെയും പോരാട്ട സാഫല്യത്തിന്റെയും ദിനമായി മെയ് ദിനം ആചരിക്കുന്നു. 1890 മേയ് ഒന്നു മുതല്‍ ജോലിസമയം എട്ട് മണിക്കൂര്‍ ആയിരിക്കുമെന്ന് തീരുമാനിച്ചു. അതിന് അമേരിക്ക ഫെഡറേഷന്‍ ഓഫ് ലേബര്‍ ഉറപ്പ് നല്‍കി. ഇതിന്‍റെ പിറ്റേ കൊല്ലമാണ് മേയ് ദിനാഘോഷങ്ങള്‍ ആദ്യമായി നടന്നത്. ഇന്ത്യയില്‍ 1927 ലാണ് മേയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിക്കാന്‍

തുടങ്ങിയത്.

അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന മെയ്‌ ദിനം ലോകത്തിന്‍റെ പൊതു അവധി ദിവസമാണ്. അമേരിക്കയില്‍ പക്ഷെ , ഇത് നിയമദിനമായാണ് ആചരിക്കുന്നത്. അമേരിക്ക മേയ് ദിനം അംഗീകരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയും കാനഡയും ഇതേ ചേരിയിലാണ്.

എന്നാല്‍ മേയ് ദിനം ഏറ്റവും സജീവം ഇന്ന് ചൈനയിലാണ്. മേയ് ഒന്നു മുതല്‍ ഒരാഴ്ച അവിടെ വു യി എന്ന പേരില്‍ പൊതു അവധിയാണ്. തൊഴിലാളികള്‍ ഈ ആഴ്ച വിനോദസഞ്ചാരവാരമായി ആഘോഷിക്കുകയാണ് പതിവ്.

മെയ്‌ ദിനം: ഇന്ത്യയില്‍

സാമ്പത്തിക സാമൂഹിക മേഖലകളില്‍ തൊഴിലാളി വര്‍ഗത്തിന്‍റെ സംഭാവനകളെ സ്മരിക്കുവാനും അവരെ പ്രകീര്‍ത്തിക്കുവാനുമായി നമ്മള്‍ മെയ്‌ ദിനം കൊണ്ടാടുന്നു… ഇന്ത്യയില്‍ ആദ്യമായി മെയ്‌ ദിനം ആഘോഷിച്ചത് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി മൂന്നിലാണ്…. സഖാവ് സിങ്ങരവേലവര്‍ ചെട്ടിയാര്‍ ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്റെ ആഭിമുഖ്യത്തില്‍ മദ്രാസില്‍ ആദ്യമായി മെയ്‌ ദിനം കൊണ്ടാടി…. മദ്രാസ് ഹൈ കോടതിയുടെ മുന്‍പിലും പിന്നെ ട്രിപ്പ്ലികെന്‍ ബീച്ചിന്റെ മുന്‍പിലും രണ്ടു സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി….. ആ സമ്മേളനത്തില്‍ മെയ്‌ ഒന്ന് ദേശീയ അവധിയായി പ്രഖ്യാപിക്കനമെന്നുള്ള ആവശ്യം പാസ്സാക്കുകയും സര്‍ക്കാരില്‍ അതിനു വേണ്ട സമ്മര്‍ദം ചിലത്തുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു….. ഇന്ത്യയില്‍ ആദ്യമായി ഒരു ചെങ്കൊടി പറന്നത് അന്നായിരുന്നു…. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുവാനായി ഇന്നും നമ്മള്‍ അഖില ലോക തൊഴിലാളി ദിനത്തില്‍ പ്രതിജ്ഞ എടുക്കുന്നു…..

മെയ് ദിനാശംസകള്‍

Bindu Anil

ഇന്നു സര്‍വ്വരാജ്യ തൊഴിലാളി ദിനം..തൊഴിലാളി എന്നു പറയുമ്പോള്‍ തൊഴിലെടുക്കുന്നവന്‍, അല്ലെങ്കില്‍ അധ്വാനിക്കുന്നവന്‍ എന്നര്‍ത്ഥം. ഹൈടെക് ശമ്പളം വാങ്ങുന്നവരും,, മധ്യവര്തിയും,എണ്ണി ചുട്ട അപ്പം പോലെ ശമ്പളം വാങ്ങുന്ന സാധാരണ കൂലിപ്പണിക്കാര്‍ വരെ ഈ നിര്‍വചനത്തില്‍ വരുന്നു. എങ്കിലും തൊഴിലാളി എന്നു പറയുമ്പോള്‍ മിക്കവരുടെയും മനസ്സില്‍ വരുന്ന രൂപം വിയര്‍ത്തു ഒലിച്ചു മുഷിഞ്ഞ വസ്ത്രവും ധരിച്ചു ദൈന്യത തുളുമ്പുന്ന ഒരു മുഖമാകുന്നതെന്തേ??കാലാകാലമായി മാധ്യമങ്ങളും, മറ്റു കാഴ്ചകളും നമുക്ക് പകര്‍ന്നു തരുന്ന രൂപം ഇങ്ങനെ ആയത് കൊണ്ടാവാം.കിട്ടുന്ന ശമ്പളം എങ്ങിനെ ചിലവഴിക്കണം എന്നറിയാതെ ഷോപ്പിംഗ്‌ മാളുകളില്‍ കൊണ്ടെറിയുന്ന ഒരു വിഭാഗം, എല്ലാ ചിലവുകളും കഴിഞ്ഞാല്‍ മാസാവസാനം ഓട്ടകൈയ്യുമായി ഇരിക്കുന്ന മറ്റൊരു വിഭാഗം, അന്നന്നു കിട്ടുന്ന തുക കൊണ്ട് റേഷനരി വാങ്ങി വിശപ്പടക്കുകയും, ഇല്ലെങ്കില്‍ പട്ടിണി കിടക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗം..ബാലവേല ചെയ്യിപ്പിച്ചു ചൂഷണത്തിന് ഇരയാവുന്ന കുട്ടികള്‍..വിശ്രമിക്കേണ്ട പ്രായത്തില്‍ കഠിനാധ്വാനം ചെയ്തും, ഉറങ്ങാതെ കാവല്‍ പണി ചെയ്തും ജീവിതം നീക്കുന്ന നിരവധി വൃദ്ധജനങ്ങള്‍ നമുടെ കണ്ണിനു മുന്നിലെ സ്ഥിരം കാഴ്ച്ചയാകുന്നു.

ഇന്ന് മലയാളി തൊഴില്‍ മറു നാട്ടുകാര്‍ക്ക് വിട്ടു കൊടുത്ത് മുതലാളി ചമയുന്നു. നോക്ക് കൂലി വാങ്ങി വിയര്‍പ്പു പറ്റാതെ, വസ്ത്രം ചുളുങ്ങാതെ ബീവറേജിനു മുന്നില്‍ കാത്തു നില്‍ക്കുന്നു…. ലോകത്തെ സകല കാര്യവും തനിക്കു അറിയാം എന്ന ഭാവേനെ നെഞ്ചു വിരിച്ചു നടക്കുന്നു. പോയ തലമുറ ചോരയും ജീവിതവും കളഞ്ഞു നല്‍കിയ സ്വാതന്ത്ര്യം ചവിട്ടി ഞെരിച്ചു,തലയുയര്‍ത്തി നടക്കുന്ന നമ്മള്‍ ഇടക്കെങ്കിലും പിന്നിട്ട വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും..

സ്ത്രീപക്ഷ ചിന്തകളുടെ മലയാളീ ഭാവം – Harsha Febin Prashob
ലോകത്തെ, അതുവരെയുണ്ടായിരുന്ന കാലഘട്ടത്തെ രണ്ടായി വിഭജിക്കാന്‍ കഴിഞ്ഞ ഒരു സുപ്രധാന സംഭവമായിരുന്നു വ്യവസായ വിപ്ലവം. അതിനു ശേഷമാണ് അന്ന് വരെ പുറകോട്ടു നിന്നിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം ചവിട്ടിക്കയരാന്‍ തുടങ്ങിയത്. പക്ഷെ അതോടൊപ്പം സാംസ്കാരികമായി മുന്നില്‍ നിന്നിരുന്ന ഏഷ്യന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും പിറകോട്ടടിക്കാന്‍ തുടങ്ങി. പിന്നീട് വളരെ നാളുകള്‍ക്കു ശേഷം നമ്മുടെ ഇന്ത്യാ മഹാരാജ്യവും വളരെ പെട്ടെന്ന് പുരോഗതിയിലേക്ക് നീങ്ങാന്‍ തുടങ്ങി. നമ്മുടെ രാജ്യത്തിന്‍റെ പുരോഗതി പക്ഷെ ഒരു ചെറിയ വിഭാഗത്തിന്റെ കൈകളില്‍ മാത്രമായി ഒതുങ്ങി.രാജ്യത്തെ പട്ടിണി പാവങ്ങളുടെ സ്ഥിതി അത് പോലെ തന്നെ തുടര്‍ന്നു. അതില്‍ സ്ത്രീകളുടെ അവസ്ഥ ഇന്നും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വളരെ പരിതാപകരമായി തുടര്‍ന്നു പോരുന്നു. ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും എന്തിന്, അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ വെള്ളം പോലുമില്ലാതെ ബുദ്ധിമുട്ടുന്ന എത്രയോ ജനവിഭാഗങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവിടങ്ങളില്‍ സ്ത്രീകള്‍ ആര്‍ത്തവ സമയങ്ങളില്‍ വൃത്തിയാക്കാന്‍ വെള്ളമില്ലാതെ മണ്ണും കല്ലുമുപയോഗിച്ച് തടഞ്ഞു വെക്കുകയാണ് ചെയ്യാറുള്ളത് എന്നത് വളരെ പരമമായ സത്യമാണ്. അത്തരം പരിതാപകരമായ ഒരു അവസ്ഥ നമുക്കൊന്നും ഒരു പക്ഷെ സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവുന്നതല്ല. അതില്‍ നിന്നൊക്കെ എത്രയോ പുരോഗമാനപരമായും സൌകര്യപ്രദമായ അവസ്ഥയിലുമാണ് ഇവിടെ കേരളത്തില്‍ നമ്മള്‍ കഴിയുന്നത്. വിദ്യാഭ്യാസപരമായും നമ്മള്‍ വളരെ മുന്‍പില്‍ തന്നെ. പക്ഷെ അതൊക്കെ ഉള്ളപ്പോഴും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ ഇന്നും കേരളീയര്‍ സ്ത്രയോ പുറകില്‍ തന്നെയാണ്.

കേരളത്തിലെ സ്ത്രീകള്‍ ഇന്ന് വളരെയധികം സ്വയം പര്യാപ്തതയുള്ളവരും വിദ്യാഭ്യാസമുള്ളവരും ആണ്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അവര്‍ക്കിന്നു കഴിയുന്നുണ്ട്. പക്ഷെ പുരുഷന്മാര്‍ (അത് 100 % പുരുഷന്മാര്‍ അല്ല, ഒരു വിഭാഗം മാത്രം ) ഈ കാര്യത്തില്‍ ഇപ്പോഴും വളരെ പുറകിലാണ്. അവരുടെ സങ്കല്‍പ്പത്തില്‍ ഇന്നും സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്.എപ്പോഴും ഏതെങ്കിലും വിധത്തില്‍ ചങ്ങലക്കെട്ടുകള്‍ അവള്‍ക്കു ചുറ്റിലും ഉണ്ടാകും. അതിനുള്ള പ്രധാന കാരണം ഈ സമൂഹമാണ്, സമൂഹത്തിന്‍റെ ചെയ്തികളാണ്. എത്ര മാന്യമായി വസ്ത്രധാരണം ചെയ്തവരാണെങ്കിലും മാന്യമായ സ്വഭാവത്തോട് കൂടിയവരാണെങ്കിലും ഇരുട്ടിന്‍റെ കറുത്ത ആ കരങ്ങള്‍ ഏതു വശത്ത് കൂടെയാണ് കടന്നു പിടിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.

ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ ആണ്‍കുട്ടി മാന്യമായല്ലാതെ വസ്ത്രം ധരിക്കുന്നെങ്കില്‍ അവളുടെ / അവന്‍റെ വീട്ടുകാര്‍ അവരെ പറഞ്ഞു തിരുത്തണം. പക്ഷെ മാന്യമായി വസ്ത്രധാരണം നടത്തുന്ന ഒരു പെണ്‍കുട്ടിയെ മനപൂര്‍വം അവഹേളിക്കാന്‍ സമൂഹത്തിനു അവകാശമില്ല. ഒരു സ്ത്രീയെ കാണുമ്പോള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കുന്നതിനേക്കാള്‍ ശരീരത്തിലേക്ക് നോക്കുന്ന പുരുഷന്മാര്‍ക്കെ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഇത്ര വേവലാതി ഉണ്ടാകൂ. തന്നെപോലെ തന്നെ വ്യക്തിത്വം ഉള്ള ഒരു മനുഷ്യ ജീവി ആണ് സ്ത്രീകളും എന്ന് ചിന്തിക്കുന്ന ഒരു പുരുഷന് അവള്‍ മാന്യമായ ഏതു വസ്ത്രം ധരിക്കുന്നതിനോടും എതിര്‍പ്പുണ്ടാകില്ല. ഇനിയിപ്പോള്‍ ബികിനി ധരിച്ചാലും, നമ്മുടെ സമൂഹത്തില്‍ സാധാരണ കാണാത്ത വേഷവിധാനം എന്ന നിലക്ക് നോക്കും എന്നല്ലാതെ അത് കണ്ടു കാമം ഉണരുകയോന്നും ഇല്ല. (എന്ന് കരുതി ബികിനി ധരിക്കുന്നത് മാന്യമായ വസ്ത്രം ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ) ചുരിദാര്‍ ധരിച്ച പെണ്‍കുട്ടിയെ കാണുന്ന അതേ ലാഘവത്തോടെ ഷോര്‍ട്സ് ധരിച്ച പെണ്‍കുട്ടിയെ കാണണം എന്ന് ബീന പോള്‍ പറഞ്ഞു. ചുരിദാര്‍ ധരിച്ച പെണ്‍കുട്ടിയെ അത്ര ലാഘവത്തോടെ ആണോ സമൂഹം കാണുന്നത്? ചുരിദാര്‍ ധരിച്ച ഒരു സ്ത്രീയുടെ വസ്ത്രം അല്പം ഒന്ന് സ്ഥാനം മാറിപ്പോയാല്‍ അപ്പോള്‍ മുകളില്‍ ഒന്നാമത് പറഞ്ഞ തരം പുരുഷന്‍റെ കണ്ണ് അവളുടെ ശരീരത്തില്‍ എത്തും. അത്തരം പുരുഷന്മാര്‍ കേരളത്തില്‍ വളരെ കൂടുതല്‍ ആണെന്നത് എന്‍റെ അനുഭവം ആണ്. ദക്ഷിണേന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. അവിടുത്തുകാര്‍ക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ വളരെയധികം സംസ്കാര സമ്പന്നര്‍ ആണെന്നത് പറയാതിരിക്കാന്‍ വയ്യ.

ഷോര്‍ട്സ് ധരിച്ച സ്ത്രീയെ നോക്കരുത് എന്ന് പറയാന്‍ കഴിയില്ല. കാരണം എതിര്‍ ലിംഗത്തോട് ആകര്‍ഷണം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷെ അതിനെ ലാഘവത്തോടെ എടുക്കാന്‍ കഴിയണം. ഒരു സ്ത്രീ അവള്‍ക്കു ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോഴേക്കും ഇടിഞ്ഞു വീഴുന്നതല്ല സദാചാരം. ബസ്സിലോ അതുപോലെ പൊതുസ്ഥലങ്ങളിലോ സ്പര്‍ശന സുഖം ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ലക്ഷ്യമിടുന്നത്, മോശമായ രീതിയില്‍ വസ്ത്രം ധരിച്ച സ്ത്രീകളെ അല്ല.

ശരീരം മുഴുവന്‍ മൂടുന്ന ലൂസ് ആയ പര്‍ദ്ദ ധരിക്കുന്നതിനെ ഒരിക്കലും ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷെ അത് സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടി എന്ന പേരും പറഞ്ഞു ഒരു അടിച്ചേല്‍പ്പിക്കല്‍ ആകുമ്പോള്‍ ആണ് എതിര്‍ക്കുന്നത്. അറബ് രാജ്യങ്ങളിലെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമാണ് ബുര്‍ഖ. അതുപോലെ തന്നെ പുരുഷന്മാര്‍ക്കും ഉണ്ട് ഒരു തരം നീളന്‍ കുപ്പായം. എന്തുകൊണ്ട് ഇവിടുത്തെ പുരുഷന്മാര്‍ അത് ധരിക്കുന്നില്ല? അവര്‍ പാശ്ചാത്യരുടെ വസ്ത്രമായ പാന്‍റും ഷര്‍ട്ടും ആണ് ധരിക്കുന്നത്. കാട്ടുനീതി അടിചെല്‍പ്പിക്കേണ്ടത് സ്ത്രീകളെ മാത്രമാണോ? കായിക ബലം കുറവായത് കൊണ്ട് അവരെ എന്തും ചെയ്യാം എന്ന ധാരണ ആദ്യം മാറ്റി നിര്‍ത്തുക. ഒരു സമൂഹത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സ്ത്രീകള്‍ക്ക് തുല്യമായ പങ്കാളിത്തം ആണുള്ളത്. വേറൊന്നും വേണ്ട, ഒരു തലമുറയെ പേറി നൊന്തു പ്രസവിക്കുന്നവള്‍ ആണ് സ്ത്രീ. ഏതൊരു സ്ത്രീയെയും ഒരു സമൂഹത്തിന്‍റെ അമ്മയായി കാണാന്‍ കഴിയുന്നുവെങ്കില്‍ അവളില്‍ ഒരു ഇരയെ തിരയാന്‍ കഴിയില്ല.

ഭ്രാന്തന്റെ കല്ലേറുപോലെ (സാഹിത്യ വിചാരം) Venmaranallur Narayanan
സാഹിത്യ സംസ്കാര ചിന്തകൾ

ലക്ഷ്യമില്ലാത്ത വിമർശനങ്ങൾ ഭ്രാന്തന്റെ കല്ലേറുപോലെയാണെന്ന് പറയാറുണ്ട്.

ലക്ഷ്യമില്ലാത്ത സാഹിത്യത്തെ ഭ്രാന്ത പ്രലപനങ്ങളെന്ന് പറയാമോ?

ലക്ഷ്യമാർന്ന സാഹിത്യത്തെ മതിഭ്രമങ്ങളായി മുദ്രകുത്താമോ?

…. അതോ, ഭാവവർണ്ണങ്ങൾ വരികളായി നിരക്കുന്ന നിമിഷം, ലക്ഷ്യവും ജന്മം നേടുന്നുണ്ടോ?

സാഹിത്യ സൃഷ്ടിയുടെ ആരംഭത്തിൽ അവയുടെ ലക്ഷ്യവും ഗുപ്തമായി ആരംഭിക്കുന്നുണ്ടാവണം. ജന്മാർജ്ജിത ലക്ഷ്യശേഷിയോടെ ആരംഭിക്കുകയും, വളർച്ചയിൽ പരിവർത്തന വിധേയമാകുകയും ചെയ്യുന്ന മനുഷ്യ ജന്മംപോലെ …. സാഹിത്യത്തിലെ ലക്ഷ്യവികാസം വ്യക്ത്യാധിഷ്ഠിത ലോകങ്ങളിലേക്കാവാം, സാമൂഹിക തലങ്ങളിലേക്കുമാകാം. എന്തെങ്കിലും ലക്ഷ്യം ഉള്ളടങ്ങാത്ത സൃഷ്ടികളുണ്ടാവില്ല.

പരിണാമസംസ്കാരം സാഹിത്യത്തിലേക്ക് വളരുന്നു.

അതല്ലാതെ …. ഭാഷയുടെ ജന്മവുമായി അനിഷേധ്യബന്ധം പുലർത്തുന്ന സർവ്വാശ്ലേഷിയായൊരു ലക്ഷ്യം …. അതിഗൂഢമായി സാഹിത്യം ഉൾക്കൊള്ളുന്നുണ്ട്.

………. സംസ്കാരമെന്ന ലക്ഷ്യമാണത്.

അനുഭവങ്ങളേയും വികാരങ്ങളേയും ചിന്തകളേയും, മനസ്സെന്ന മായാലോകത്തിലേക്ക് (Virtual World) ആവാഹിച്ച്, സ്ഥൂലശരീര മുക്തമായൊരു ലോകത്ത് പ്രതിഷ്ഠിക്കുകയെന്ന പരിണാമഗുപ്തി ഉൾക്കൊള്ളുന്ന സംസ്കാരമാണത്. സംസ്കാരം ആരംഭിക്കുന്ന കാലങ്ങളിൽത്തന്നെ സാഹിത്യവും ഉണരുന്നുണ്ട്.

ഏകകോശ ജീവികളിൽ, സംസ്കാരമെന്നത് നിലനിൽപ്പിന്റെ സാഹചര്യ മാനങ്ങളിൽ രൂപപ്പെടുന്നവ മാത്രമാണ്. അവയിൽ ഗുപ്തമായി നിലവിലുള്ള പഞ്ചേന്ദ്രീയ തത്വം, ഘടനാ കേന്ദ്രീകൃതമായി രൂപം പ്രാപിക്കുന്നതോടെ, സാഹചര്യങ്ങൾ തേടിയണഞ്ഞ് നിലനിൽപ്പ് “സ്വയം പണിയാനുള്ള” ശേഷിയിലേക്ക് ജീവപരിണാമം നീങ്ങുന്നു. അത് സ്വതന്ത്ര സംസ്കാരത്തിന്റെ പ്രഥമ ആരംഭമെന്ന് പറയാം. പഞ്ചേന്ദ്രീയ രൂപധാരണത്തോടൊപ്പം നിലവിൽവരുന്ന, ആന്തര ബാഹ്യാനുഭവങ്ങളുടെ സംയോജിത(മായാ)ബിംബമായ(virtual plane) മനസ്സിന്റെ(മസ്തിഷ്കത്തിന്റെ) പ്രാധമീകങ്ങൾ … സംസ്കാര ആരംഭങ്ങൾ തന്നെയാണ്.

മനസ്സിന്റെ ഘടന എല്ലാ സസ്തനികളിലും നിലവിൽ വന്നിരിക്കുന്നു…. സ-സ്തനികളിലെ മാതൃസ്തനങ്ങൾ മനസ്സിന്റെ ആരംഭ ആകാശങ്ങൾ തന്നെയാണ്. …. മനസ്സിൽ …. (ബാഹ്യ ആന്തരാനുഭവ സംയോജിത മായാബിംബ തലത്തിൽ) …. ഭാഷാവിദ്യ രൂപംകൊടുക്കുന്ന വാചകവരകൾ …. ബാഹ്യലോക മായിക(virtual) പ്രതിഫലനമായിരിക്കുന്നു.

ഇവിടെ …. സ്ഥൂലസത്യങ്ങളിൽ നിന്ന് വ്യതിരിക്തമായി, അവയെ സ്വാംശീകരിച്ചുകൊണ്ട്, സുക്ഷ്മ മായാബിംബത്തിൽ (symbolically virtual) ജീവചേതന കേന്ദ്രീകൃതമാകുമ്പോഴാണ്, പഞ്ചേന്ദ്രീയങ്ങളും അവയിൽനിന്ന് മനസ്സും, മനസ്സിൽ നിന്ന് ഭാഷയും രൂപപ്പെടുന്നതെന്ന് കാണാം.

കുറഞ്ഞ അളവിൽ, ആവശ്യമുള്ളത് മാത്രം സ്വീകരിക്കുകയും ആവശ്യമില്ലാത്തത് തിരസ്കരിക്കുകയുമാണ് സംസ്കാരം. സ്ഥൂലസത്യങ്ങളെ സുക്ഷ്മതകളിലേക്ക് സ്വാംശീകരിക്കുന്നതും അതേമാർഗ്ഗത്തിൽ, (സംസ്കരണ) സംസ്കാരം തന്നെയാണ്. ഭാഷ സംസ്കാര ഉന്നതങ്ങളാണ്, സാഹിത്യം സംസ്കാര ഔന്നത്യങ്ങളും.

മരണാനന്തര സംസ്കാരവും സാഹിത്യവും

…. മരണാനന്തര കർമ്മങ്ങൾക്കും സംസ്കാരമെന്ന് പറയുന്നുണ്ട്.

മരണാനന്തരം ശരീരം ആവശ്യമില്ലാത്തതും, കടന്നുപോയ ഓർമ്മകൾ ഗുണകരമായി സ്വീകരിക്കാവുന്നതുമായി മാറുന്നു …. ഭൗതീക അസ്ഥിത്വത്തെ തിരസ്കരിക്കലും, ആത്മ അസ്ഥിത്വത്തെ സ്വീകരിക്കലുമാണ് മരണാനന്തര സംസ്കാരംകൊണ്ട് അർത്ഥമാക്കുന്നത്….. മനുഷ്യ സംസ്കാരം ആരംഭിക്കുന്നതും മരണാനന്തര ചടങ്ങുകളിലൂടെയാണ്…. മൃതമായി മറഞ്ഞ അനുഭവ സത്തകളെ ഓർമ്മയിൽ സ്വാംശീകരിച്ച് സംസ്കരിക്കുകയാണ് സാഹിത്യം ചെയ്യുന്നത്…. അതും മരണാനന്തര സംസ്കാരംപോലെ ?

ഭയവും സംസ്കാരവും സാഹിത്യവും

“ഭയവികാര” അകമ്പടികൂടാതെ സമൂഹസംസ്കാരങ്ങൾ നിലവിൽ വരാറില്ല …. ആദ്യകാല പ്രകൃതിഭയത്തിന് മുന്നിൽ, ഏതെങ്കിലും സംസ്കാരങ്ങൾ സ്വീകരിച്ചവരായിട്ടാണ് മനുഷ്യസമൂഹം പ്രത്യക്ഷപ്പെടുന്നതുതന്നെ. “ഭയം” സംസ്കാരത്തിന് ജന്മം നൽകുന്ന ആരംഭ പ്രേരണയായിരിക്കുന്നു. മനസ്സിന്റെ മായികലോകത്ത്, യഥാതഥങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോകുമെന്ന ഭയം, ഭാഷയ്ക്കും സാഹിത്യത്തിനും ആരംഭമിടുന്നു …. മനുഷ്യ സംസ്കാരത്തിനും.

സാംസ്കാര തിരസ്കാരം.

ഭയത്തിൽ നിന്ന് മോചനം നേടിയെന്ന് വിശ്വസിക്കുന്ന മനുഷ്യൻ, സംസ്കാരത്തിന്റെ ചങ്ങലകളാൽ ബന്ധിതനാകാൻ ആഗ്രഹിക്കുന്നില്ല. സാഹിത്യം സംസ്കാരത്തിന്റെ അതിർവരമ്പുകൾ ഭേദിക്കാൻ മുതിരുന്നുമുണ്ടാവും.

ഇന്ന് ഭയത്തിൽ നിന്ന് മോചനം നേടുന്നത്, പ്രാവർത്തിക യുക്തിശാസ്ത്രത്താലാണ്. പ്രാവർത്തിക യുക്തിശാസ്ത്രം പരിണമിച്ചുകൊണ്ടിരിക്കുന്ന താത്ക്കാലികതയുമാണ്. താത്ക്കാലിക ഭയമോചനം, അടിസ്ഥാന ഭയത്തെ ഒഴിവാക്കാനുള്ള ഒഴികഴിവുമല്ല. അടിസ്ഥാന ഭയം ഒഴിവാക്കാൻ (മന,ശരീര)ആരോഗ്യമെന്ന യാഥാർത്ഥ്യത്തേയും, മരണമെന്ന സത്യത്തേയും (നിലനിൽപ്പിനേയും) പ്രാവർത്തികമായി കീഴടക്കേണ്ടതുണ്ട്. അതിനിയും സാദ്ധ്യമായിട്ടില്ല. ഭയം ഒഴിവാകുന്ന മറ്റൊരു സന്ദർഭം ഏതെങ്കിലും ലഹരിക്ക് (ജീവിത ലഹരിയുമാകാം) അടിപെടുമ്പോഴാണ്.

ഇതൊന്നുമല്ലാതെ, മനസ്സിന്റെ മായിക സൃഷ്ടികളിൽ(ധനം,അധികാരം,പ്രശസ്തി) അവസാനിക്കാത്ത ഗെയിം കളിച്ചുള്ള കാലയാപന ലഹരിയാണ് സാധാരണക്കാരനിൽ നിന്ന് അടിസ്ഥാന ഭയത്തെ മറച്ചിരിക്കുന്നത്….. അത് ഭാഷയേയും സാഹിത്യത്തെയും സംസ്കാര ശൂന്യമാക്കുന്നുമുണ്ട്.

ഭയത്തെ മുഖാമുഖം ദർശിച്ച്, പോരടിയുടെ വീര്യമായി പർവർത്തിതമാകുന്ന സന്ദർഭങ്ങളിൽ സംസ്കാരത്തിന്റെ മാറ്റുരയ്ക്കപ്പെടുന്നുണ്ടാവും, സാഹിത്യത്തിന്റേയും. … ഇന്ന് ഭയങ്ങളെ മുഖാമുഖം നേരിടുന്നതിന് പകരം, പോരടി വീര്യത്തെ ആദ്യമേ ധരിക്കുന്നു. ഇന്നത്തെ പോരടികൾ വിഫലങ്ങളായിപ്പോകുന്നതിന് കാരണവും അതാവാം. ശരിയായ സംസ്കാരത്തിലേക്ക് ഇനിയും കാതങ്ങൾ ശേഷിക്കുകയും. നേരായ ഭയം നിലനിൽക്കുമ്പോൾ മാത്രമേ സാഹിത്യവും സംസ്കാരവും പുണരുകയുള്ളു. സാഹിത്യവും സംസ്കാരവും സാധാരണക്കാരന്റെ ഭയമോചന മാർഗ്ഗങ്ങളാണ്.

സ്വീകരണ തിരസ്കാരങ്ങൾ

സ്വീകരിക്കലും തിരസ്ക്കരിക്കലുമെന്ന സംസ്കാരമാർഗ്ഗത്തിൽ, സ്വീകരിക്കുന്നതെന്തും നാളേയ്ക്ക് പ്രയോജനപ്പെടുന്ന വസ്തുതകളാണ്. ഇന്നേയ്ക്ക് മാത്രമായും സ്വീകരിക്കാറുണ്ട്. ഓരോ ദിവസവും തിരസ്കരിക്കുന്നവയും എന്നേയ്ക്കുമായി തിരസ്കരിക്കുന്നവയും ഉണ്ടാവും . …. “ദിന മാസ വർഷ” സ്വീകരണ തിരസ്കാരങ്ങളായി, കാലഗതിയിൽ സാംസ്കാര രേഖകൾ വരച്ചുചേർക്കപ്പെടുന്നു. …വരും കാലങ്ങളെ ധന്യമാക്കുന്ന സ്വീകരണ തിരസ്കാരങ്ങൾക്ക്, സാഹിത്യത്തിൽ പ്രസക്തി ഏറെയാണ്.

ഇന്നത്തെ ദിനം, നിന്റെ സാമീപ്യത്താൽ ധന്യമായേക്കാം …. നാളത്തെ ദിനം നീ നൽകിയ വസ്തുതകളാലും …. നാളെ നാളെ നീളെയോ …. നീ നൽകിയ ഓർമ്മകളാലും …

അവിടെ സ്വീകാര്യമായ ഓർമ്മകൾക്ക് പ്രാധാന്യം ഏറെയാണ്….. സാംസ്കാര പാത സ്വീകാര്യമായ ഓർമ്മകളാൽ തെളിക്കപ്പെടുന്നു … ഓർമ്മകൾ പ്രവർത്തികളെ നയിക്കുന്നതിലേക്കും വളരുന്നു. … ഭൗതീക സത്തയിലുപരി, മനന പ്രാധാന്യത്തിലേക്ക് സംസ്കാര ചലനം പരിവർത്തനപ്പെടുന്നത് അവിടെയാണ്…… സാഹിത്യം വ്യാപരിക്കുന്നത് മനന ലോകത്തിലും. സാഹിത്യത്തിന് സംസ്കാര നായകത്വം ലഭിക്കുന്നത് ആ മാർഗ്ഗത്തിലാണ്.

ഭൗതീകതയുടെ മാറിനിൽക്കൽ

സംസ്കാര മാർഗ്ഗത്തിൽ ഭൗതീക സത്തയുടെ പ്രാധാന്യം കുറയുകയും മനസ്സിന്റെ പ്രാധാന്യം കൂടുകയും ചെയ്യുന്നു. ശരീരത്തെ മറച്ച് (വസ്ത്രം ധരിച്ച്), മനസ്സിന്റെ പ്രകാശത്തിന് വഴിയൊരുക്കുന്ന …. ശരീരത്തിന്റെ ഒതുങ്ങൽ തന്നെയാണ് … മൃഗവിഭിന്നമായ മനുഷ്യ സംസ്കാരത്തിന് രൂപം നൽകുന്നത്. ശരീരംകൊണ്ട് പ്രവർത്തികളും, പ്രവർത്തികളിൽ നിന്ന് മനസ്സും, മനസ്സിൽനിന്ന് ജീവചൈതന്യ(ആത്മ) ബോധവും ഉദിയ്ക്കുന്നു. സംസ്കാരിക വളർച്ചയും അതേ മാർഗ്ഗത്തിൽ, ജീവചൈതന്യ ധാരണയിൽ ഉന്നതങ്ങളിലെത്തുന്നു.

….. സംസ്കരിക്കപ്പെടുന്നത് ആത്മാവിലേക്കാണ് …. ശരീര ഭാഗങ്ങളിൽ നിന്ന് ചേതന വിടപറഞ്ഞാലും മനസ്സിന്റെ ലോകത്ത് അത് ഉണർന്നിരിക്കാം …. മനസ്സിന്റെ ലോകം മറഞ്ഞുപോയാലും ജീവചേതന അണയാതെ നിൽക്കാം …. ജീവിതത്തിൽ അവസാനമായി തിരസ്കരിക്കപ്പെടുന്നതും ജീവചൈതന്യം തന്നെയാവും.

ഏറ്റവും ഒടുവിൽ തിരസ്കരിക്കപ്പെടുന്നത് …. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഏറ്റവും സ്വീകരണാർഹമായിരിക്കുന്നത് …. ജീവചൈതന്യ ധാരകത്വം(ധാരണ – ആത്മബോധം) …. തന്നെയാകും. ഏറ്റവും ഉന്നതമായ സംസ്കാരവും ജീവചൈതന്യ ധാരണ(സ്നേഹം) കൈവിടാതെ ഉറച്ച് നിൽക്കുന്നത് തന്നെയാകും.

ഉപസംഹാരം

മനനത്തെ നയിക്കുന്നതിലൂടെ സംസ്കാര നായകത്വത്തിലേക്കുയരുന്ന സാഹിത്യം …. മൃതാനുഭവങ്ങളെ(ഓർമ്മകളെ) സംസ്കരിക്കുന്ന സാഹിത്യം, …..ജീവചൈതന്യ ധാരണയിൽ സ്വീകരണ തിരസ്കരണ താത്വികവ്യാപാരം നടത്തിവേണം ജന്മം നേടേണ്ടത്. അതാവണം സാഹിത്യ സംസ്കാരവും.

സ്ഥൂലതയിൽ നിന്ന് സൂക്ഷമതയിലേക്ക്, പ്രതിബിംബാത്മക മായാതലം സൃഷ്ടിച്ചുകൊണ്ടുള്ള ഒതുങ്ങലാണ് സംസ്കാരമെന്ന നിഗമനത്തിൽ നിന്ന്, സാഹിത്യത്തിലെ സംസ്കാരത്തേയും സംസ്കാര ഹീനതയേയും കണ്ടെത്താനാവും.

ഹര്‍ത്താല്‍ – Anish Gopal
പതിവ് സവാരിക്ക് ഇറങ്ങിയതായിരുന്നു അപ്പുവും ഉണ്ണിയും….. തൊഴില്‍ രഹിതരായ അവരുടെ സായാഹ്ന ചര്‍ച്ചകള്‍ വിഷയ സമ്പുഷ്ടമായിരുന്നു. . ഉണ്ണീ ….. നാളയും ഹര്‍ത്താല്‍ ആണന്നു പറയുന്നു ഈ നാട് നന്നാവില്ല, അപ്പുവിന്‍റെ വാക്കുകള്‍ ഉണ്ണിയെ ചൊടുപ്പിച്ചു. നീ എന്തറിഞ്ഞാ ഈ പറയുന്നേ .? ഉം എന്തെ നാളെ ഹര്‍ത്താല്‍ ഇല്ലേ.. അതല്ലടാ .. നാളത്തെ ഹര്‍ത്താല്‍ എന്തിനുവേണ്ടി അതാ ആദ്യം അന്വേഷിക്കണ്ടത്, പണ്ടേ സമരങ്ങളോട് നിനക്ക് പുച്ഛമാ … ജനകീയ സമരങ്ങളുടെ വിജയമാ നമ്മുടെ ഈ …. ഉല്ലാസ നടത്തം പോലും അത് നീ മറക്കണ്ട, രണ്ടാളും ചിരിച്ചു…. ഒന്നുപോടാ… നീ കാര്യം പറയു… ഉണ്ണി ഗൌരവപൂര്‍വ്വം തുടര്‍ന്നു ,ജനകീയ സമരങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരന് കഴിയില്ല . നാളത്തെ സമരം വിളപ്പില്‍ശാലയിലെ ജനങള്‍ക്ക് എക്യധാര്‍ത്യം പ്രക്യാപിച്ചു കൊണ്ടുള്ളതാ , ഇപ്പോള്‍ മനസ്സിലായോ… കാര്യം.? അത് നന്നായി… നമുക്കും പങ്കുചേരാം അപ്പുവും സമ്മതിച്ചു. പിന്നെയും അപ്പുവിന്‍റെ സംശയം തീര്‍ന്നില്ല… പിന്തുണ പ്രഖ്യപിക്കലും ഒക്കെ നല്ലത് തന്നെ, പക്ഷെ … ഇതിനൊരു ശ്വാശത പരിഹാരം കാണണ്ടേ. …ഒഹ്ഹ … ഇങ്ങോട്ട് മാറി നടക്കു ഇപ്പോള്‍ ആ സ്കൂട്ടര്‍ നിന്നെ തട്ടിയേനെ . അവിടുത്തെ ജനങളുടെ ദുരിതം ഓര്‍ത്തപ്പോള്‍ ഞാന്‍ ഒരു നിമിഷം പരിസരം മറന്നു പോയെടാ. ഉവ്വ് … നോക്കി നടന്നില്ലേല്‍ ഇവിടേം മാലിന്യാമാകും…. ഉണ്ണിയുടെ തമാശ ശ്രദ്ധിക്കാതെ അപ്പു തുടര്‍ന്നു…. ഒരു പട്ടണത്തിലെ മാലിന്യം മുഴുവന്‍ ഏറ്റുവാങ്ങാന്‍ ഒരു ഗ്രാമത്തിലെ ജനങ്ങളെ നിര്‍ബന്ധിക്കും പോലല്ലേ ഇത്, ശാസ്ത്രീയമായി ഇതിനെ നേരിടാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട് . നമ്മുടെ സര്‍ക്കാരും ജനങ്ങളും ഒന്ന് കൈ കോര്‍ത്താല്‍ നിസ്സാരമായി തീരുന്നതല്ലേ ഒള്ളു ഈ പ്രശ്നം. അപ്പുവിന്‍റെ വാദം ഉണ്ണിയും ശരിവച്ചു. ഉണ്ണി എനിക്കൊരു ആശയം തോന്നുന്നു . ഉം പറയു…. എടാ എന്തായാലും നമ്മള്‍ തൊഴില്‍ രഹിതരായ രണ്ടു ചെറുപ്പക്കാര്‍ നമുക്ക് ഒരു പദ്ധതി ആവിഷ്കരിച്ചാലോ… ഒരു ബിസ്സിനെസ്സ് ഒന്നും തുടങ്ങാന്‍ നമ്മുടെ കയ്യില്‍ പത്തിന്‍റെ തുട്ടില്ല .അധികം കാശുമുടക്കില്ലാത്ത എന്നാല്‍ എല്ലാവര്ക്കും ഗുണകരമായ ഒരു സംരഭം നമുക്ക് തുടങ്ങാം… അതെങ്ങനെ ? ഉണ്ണി ആകാംഷ ഭരിതനായി … പണം മുടക്കില്ലാത്ത സംരംഭമോ … കൊള്ളാം. പറയു… പറയു…. ഉണ്ണിക്കു തിടുക്കമായി. നമുക്ക് ദാ ആ കലുങ്കില്‍ ഇരുന്നു സംസാരിക്കാം. അങ്ങനെ അപ്പുവും ഉണ്ണിയും ചര്‍ച്ചകള്‍ തുടര്‍ന്നു….

ഞാന്‍ പറഞ്ഞു വന്നത്… നമ്മുടെ നാടിനു ശാപമായിക്കൊണ്ടിരിക്കുന്ന ഈ മാലിന്യം നമ്മുടെ ജീവിതമാര്‍ഗമായാലോ . എങ്ങനെ ഉണ്ണിക്കു വീണ്ടും ആകാംഷ . ടൌണില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ ദൂരമല്ല ഒള്ളു നമ്മുടെ വീട് .. അതെ… അതുകൊണ്ട്.? നമ്മള്‍ എന്‍റെ വീടിന്‍റെ തെക്കുഭാഗത്തുള്ള സ്ഥലത്ത് ഒരു ബോര്‍ഡ്‌ സ്ഥാപിക്കാന്‍ പോകുന്നു…. “”ചപ്പുചവറുകള്‍ ഇവിടെ നിക്ഷേപിക്കാം “” എങ്ങനുണ്ട്….? കൊള്ളാം നിനക്ക് മുഴു വട്ടാണ് എന്ന് എനിക്ക് മനസ്സിലായി അല്ലാതെന്തു . അപ്പു ചിരിച്ചു… എടാ ഇത് നാളെ ചെയ്യുന്ന കാര്യമല്ല പറഞ്ഞത്… അതിനു മുന്‍പായി ചിലതൊക്കെ നമുക്ക് ചെയ്യാനുണ്ട്. ആദ്യം ചപ്പു ചവറുകള്‍ ജൈവവളമാക്കി മാറ്റുന്നതും , പ്ലാസ്ടിക്കും കുപ്പിയുമൊക്കെ എങ്ങനെ വേര്‍തിരിച്ചെടുക്കാം എന്നും മറ്റും നമുക്ക് ഏതെകിലും മാല്ന്യ നിര്‍മാര്‍ജന പ്ലാന്റില്‍ പോയി മനസിലാക്കാം . ഉണ്ണിക്കു താല്പര്യമായി തുടങ്ങി … അപ്പു നിന്‍റെ തലയില്‍ ഇത്രേം വെളിച്ചമൊക്കെ ഉണ്ടായിരുന്നോ…. കണ്ടാല്‍ പറയില്ല കേട്ടോ… രണ്ടാളും പൊട്ടിച്ചിരിച്ചു… അവരുടെ ആശയം അവര്‍ പലരുമായി പങ്കുവച്ചു സമാന ചിന്താഗതിക്കാരായ പത്തോളം തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ സംഘടിപ്പിച്ചു വിദഗ്ധമായ പരിശീലനം നേടി , മുനിസിപാലിറ്റിയുടെ സഹകരണവും ഉറപ്പിച്ചു അവരുടെ പദ്ധതി ഉത്ഘാടനം ചെയ്യാന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തന്നെ എത്തി. അപ്പുവും ഉണ്ണിയും ഉത്സാഹത്തോടെ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു…. ജനങ്ങള്‍ നല്ലരീതിയില്‍ സഹകരിക്കുന്നുണ്ട് …. ഓരോ ദിവസത്തെയും മാലിന്യം ജൈവവളമാക്കി മാറ്റുന്നതിന് അവര്‍ക്ക് നന്നേ പണിപ്പെടേണ്ടി വരുന്നുണ്ട്…എന്നാലും അവര്‍ ഒരേ മനസ്സോടെ കഠിനാധ്വാനം ചെയ്തു. അപ്പു നമ്മുടെ നാട്ടില്‍ ഇത്രയധികം മാലിന്യമുണ്ടോ…അപ്പുവും ഉണ്ണിയും മുഖാമുഖം നോക്കി ചിരിച്ചു…. ഈ മാലിന്യമാ നമ്മുടെ ജീവിതം ഇനി മുന്നോട്ടു നയിക്കുന്നത്, ഒരു വര്ഷം കൊണ്ടുതന്നെ അപ്പുവിന്‍റെ വാക്കുകള്‍ സത്യമായി …അവരുടെ സംരംഭത്തിന്‍റെ വളര്‍ച്ച ആ നാട് കണ്ടു . അവരുടെ തരിശായ പറമ്പില്‍ ഷീറ്റ് പാകിയ വലിയ ഒരു ഷെഡും അതിനോട് ചേര്‍ന്ന് ഒരു ഓഫീസ് ഒന്ന് രണ്ടു ചെറു വാഹനങ്ങള്‍ , മുപ്പതിലധികം ആളുകള്‍ പണിയെടുക്കുന്നു…. ജൈവവളത്തിനായി കാല്‍നടയായും വലിയ വാഹനങ്ങളിലും ആളുകള്‍ എത്തുന്നു…ആകെ ഒരു തിരക്ക് …ആ വര്‍ഷത്തെ നിരവധി പുരസ്കാരങ്ങള്‍ അവരെ തേടിയെത്തി.അപ്പുണ്ണിമാര്‍ അവരുടെ പുരോഗമന ചിന്തകളുമായി മുന്നേറി . അങ്ങനെ ഒരു ഹര്‍ത്താല്‍ അവര്‍ക്കും നാടിനും വെളിച്ചം വീശി.

കവിതകള്‍ – Arun Madhav,Sudheer Raj,Sony Dith,Anil Jiye,Antony Vincent,Sajida Abdulrahiman…
ഒരുത്തനും ഒരുത്തിയും – Arun Madhav

ഒരുത്തന്‍ :

സദാചാരത്തിന്‍റെ

കൊടിയാണെന്‍റെ കൈയ്യില്‍

ഒരുത്തി:

ഫെമിനിസം മൂത്ത്

മുറിച്ച മുടിയാണെന്‍റെ കൈയ്യില്‍ …

ആ, ഒരുത്തന്‍ :

ചാറ്റിങില്‍ ;

ഡാര്‍ലിങ് കെട്ടിയോനുറങ്ങിയോ:-*

ആ, ഒരുത്തി:

കാമുകനോട്;

എനിക്കറിയണം

നിന്‍റെ ചുണ്ടിലാരാ കടിച്ചത്:-|

ഒരുത്തനും

ഒരുത്തിയും:

വിയര്‍ക്കുന്നവനുവേണ്ടി

പോരാടുക

അവന്‍റെ അവകാശങ്ങള്‍ക്കുവേണ്ടി

വിയര്‍പ്പൊഴുക്കുക…

NB: പശ്ചാത്തലം.

എ.സി. റൂം.

കൈയ്യില്‍ തുളുമ്പുന്ന വോഡ്ക…

അനന്തരം

സിസ്റ്റം ഷട്ട് ഡൌണാകുന്നു.

അതേ ഒരുത്തന്‍

വരാന്‍ വൈകിയ

ഡ്രൈവറേ തന്തക്കുപറയുന്നു:-@

അതേ ഒരുത്തി പട്ടിക്കൂടു

കഴുകാന്‍ വൈകിയ

ജോലിക്കാരിയെ

തള്ളക്കുപറഞ്ഞ്

പട്ടിക്ക് ഉമ്മകൊടുക്കുന്നു:-*

നുറുങ്ങുകള്‍ – Sudheer Raj

I

കുഴി വെട്ടുകാരുടെ ശ്രദ്ധയ്ക്ക് ,

എത്ര മറവു ചെയ്തിട്ടും

സായിപ്പിന്‍റെ ജഡം പൊങ്ങിവരുന്നു

പല്ലിളിച്ചു കാണിക്കുന്നു .

ii

ന്യായ “ആസനങ്ങളെ ”

കോണകം എന്നൊരു

സാധനം ഉണ്ട് ..

വല്ലപ്പോഴും അതുടുക്കുക

ഉദ്ധാരണ ശേഷിയില്ലാത്ത

നിന്‍റെ സംഗതി

ഞങ്ങള്‍ക്ക് കാണേണ്ടി വരില്ലല്ലോ .

iii

കുരുമുളക് ഏലം ഇഞ്ചി

പൊന്ന് പെണ്ണ് മണ്ണ്

എല്ലാം കൊണ്ട് പോയി

കറുത്ത തൊലിക്കാരന്‍

നിന്‍റെ നാട്ടില്‍ കൂലിക്കാരനുമായി.

നിന്‍റെ കപ്പല്‍ച്ചാലുകള്‍

ഇന്നും ഞങ്ങളുടെ

ആത്മാവിലെ മുറിവുകളാണ്

ഇടയ്ക്കിടെ നീയതിന്‍

തോല് പൊളിച്ചു

വെടിമരുന്നു പുരട്ടുന്നു

വീശിത്തരണ്ടവന്‍

കാ‍ന്താരി പുരട്ടുന്നു .

നിന്‍റെ രാജ്യം വരേണമേ

ആമേന്‍ !

iv

പുലിക്കൂട്ടില്‍

പട്ടി പെറ്റു കിടക്കുന്നു

പട്ടി പെറ്റതോ

കുറുക്കന്‍ കുഞ്ഞുങ്ങളെ .

പേറ്റു വിശേഷമറിയാന്‍

കഴുതകള്‍ കരയുന്നു .

വയറ്റാട്ടി തള്ള

കൌശല ചിരിയുമായി

കുരവയിടുന്നു .

സിംഹക്കുട്ടി പിറന്നേ..

ആര്‍പ്പോ ഇര്‍… റോ ..

കഴുതകളുടെ തമ്പുരാന്‍

പതാക കൊണ്ട് നാക്കും

മൂക്കും കെട്ടി ….

ചാടിക്കളിക്കടാ ..കുഞ്ഞിരാമാ ..

ആര്‍പ്പോ ..ഇര്‍ …ഇര്‍ ..റോ

കാഴ്ചദൂരം – Sony Dith

ഒരു താക്കോല്‍പഴുതിലൂടെ

പുറം ലോകം നിന്‍റെ

കണ്ണുകളില്‍ ചുരുങ്ങുന്നു.

കാഴ്ചക്കും കണ്ണുകള്‍ക്കും ഇടയിലെ

ഒരു കാഴ്ചദൂരം മാത്രം

നിന്‍റെ അസ്തിത്വം .

നാവും കാതുകളും

കയ്മാറുന്ന തരംഗങ്ങളള്‍

നിനക്കായ്‌ ദൂതുപോകുന്നു.

ഇന്നലകളെ കടമെടുത്തു

ഇന്നില്‍ ജീവിവിക്കുന്ന

ഒരു ജപ്തിമുതല്‍ നീ.

ഓരോ പിറവിയുടെ

നിഷ്കളങ്കതയ്ക്കും നീ

ജാമ്യമാവുക .

പച്ചപ്പും പ്രകൃതിയും

മേച്ചു നീ പലിശയൊടുക്കുക

മൂല്യങ്ങള്‍ നട്ടു നനവേകുക.

മൌനത്തിന്‍ ശൂന്യത

നിന്നെ കാത്ത്,മുഖം മറയ്ക്കാന്‍

തൂവാല നെയ്യുന്നത് നീ ഓര്‍ക്കുക.

ഉയിര്‍ ജപ്തിയാകും മുന്‍പെ

ജീവിച്ചു തീര്‍ക്കുവാന്‍

നീ സൂചിക്കുഴയിലൂടെ കടക്കുക.

പിഴവുകളില്‍ തെന്നാതെ

നീട്ടിയ കയ്കള്‍ തട്ടിമാറ്റാതെ

മനസ്സാക്ഷി നീ കൂടെക്കരുതുക.

പ്രപഞ്ചമരീചിക താണ്ടി

ബിബം തെളിയാ നിലക്കണ്ണാടിയിലേക്ക്‌

നീ എത്തിനോക്കുന്ന നാഴിക വരും.

നിന്റെതല്ലാത്ത തോപ്പുകളും

വെണ്ണക്കല്‍ കൊട്ടാരങ്ങളും

നീയെത്രയിനി ചേര്‍ത്തുപിടിക്കും.

നിനക്കായ്‌ പതിച്ചു കിട്ടുന്ന

ആറടി മണ്ണിന്‍റെ തല്ക്കാല

അവകാശിയാണ് നീ

നിന്റേതു മാത്രമായ

ഏകാന്തത യജമാനനെ

തേടിയലയുന്നതും

അറിയുന്നോ നീ…..?

എന്റെ ചില സാദാ

സദാചാരാന്വേഷണ പരീക്ഷണങ്ങള്‍ – Anil Jiye

വെളിച്ചം വരും മുമ്പേ

ഉണര്‍ന്നു

കാന്ത

ഭ്രാന്തയായുറങ്ങും നേരം നോക്കി

അയല്‍പക്കത്തെ പഴയ പ്രേമത്തെ

കാണാന്‍ വെമ്പിയിറങ്ങിയ കാമത്തെ

മനസ്സിന്റെ ഇടവഴിയില്‍ വച്ചു

കയ്യോടെ പിടിച്ചു.

തല്ലിക്കൊന്നു

തെരുവില്‍ കെട്ടിത്തൂക്കി!

പുലരാന്‍ നേരം

മൊബൈലില്‍ കുത്തി

ദേശി സ്കൂള്‍ ഗേള്‍സി*നെ കണ്ടു

നൊട്ടി നുണയാന്‍ മോഹിച്ച

ഒരു കുഞ്ഞശ്ലീലത്തെ

കണ്ണുരുട്ടി ഓടിച്ചു.

മൊബൈലെടുത്ത് ഓടയിലെറിഞ്ഞു.

ഉച്ച തിരിയാന്‍ നേരം

മൈസൂര്‍ മല്ലിഗെ*യെ തേടി

യു ട്യൂബില്‍ പരതാനൊരുങ്ങിയ

ഒരു മുഴുത്ത അശ്ലീലത്തിന്റെ

കവിളത്തൊന്നു പൊട്ടിച്ചു!

കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചു കിണറ്റിലിട്ടു!

വൈകുന്നേരം

കടല്‍ത്തീരത്തൊരൊഴിഞ്ഞ മൂലയില്‍

കൂടു കൂട്ടാന്‍ നോക്കിയ

രണ്ടു വിജാതീയ പ്രേമങ്ങളെ

കൈക്കാര്യം ചെയ്തു.

ഒന്ന് കവിള്‍ വീര്‍ത്ത് കണ്ണ് തുടച്ചു

വീട്ടിലേക്കും

മറ്റേതു കയ്യും കാലും ഒടിഞ്ഞു

ആശുപത്രിയിലേക്കും പോയി.

അന്തി മോങ്ങും നേരം,

തെരുവില്‍

മൂക്കറ്റം കുടിച്ച് പുലഭ്യം കുരയ്ക്കാന്‍

നാവിന്‍ തുമ്പോളം വന്ന

അസഭ്യത്തെ കല്ലെറിഞ്ഞ് ഓടിച്ചു.

അനന്തരം

രാത്രിയായപ്പോള്‍

അടിവയറിന് താഴെ

ചങ്ങല പൊട്ടിക്കാന്‍ തുടങ്ങിയ കാട്ടുമൃഗത്തെ

ഇരു കൈകള്‍ കൊണ്ടും പൊത്തിപ്പിടിച്ച്

ഇരുള്‍ മലയിലെ

ഏകാന്തതയിലേയ്ക്കോടിപ്പോയി,

ഭാവനാ രതിയുടെ കുരിശേറി

ഗത്യന്തരമില്ലാതെ

എന്റെ സദാചാരം

അങ്ങാത്മഹത്യ ചെയ്തു!

നാളെ കാലത്തുയിര്‍ത്തെഴുനേറ്റ്

നാണമില്ലാതെ വീണ്ടും വരും!!

* ദേശി സ്കൂള്‍ ഗേള്‍സ് ,മൈസൂര്‍ മല്ലിഗെ— പ്രസിദ്ധമായ രണ്ടു അശ്ലീല വീഡിയോകള്‍

നീ… Antony Vincent

പാതിയില്‍ നിലച്ച വാക്കിലൂടെ

പറയാന്‍ ശ്രമിച്ചത്

നിന്നെക്കുറിച്ചായിരുന്നു…

എഴുത്ത് നിലയ്ക്കും മുന്‍പേ

മനസ്സില്‍ നിറഞ്ഞ കവിത

നിന്നെക്കുറിച്ചായിരുന്നു….

പറയാന്‍ കഴിയാതെ

പകര്‍ത്താന്‍ കഴിയാതെ പോയ

എന്‍റെ ഒടുവിലത്തെ കവിത നീയായിരുന്നു……….

ഒരു സഞ്ചാരിയുടെ മനോവ്യാപാരങ്ങള്‍ – Sajida Abdulrahiman

അപരിചിതങ്ങളായ

വഴികളിലൂടെയാണെന്റെ യാത്ര

അറിയാമെനിക്കീ

വേനല്‍ ചൂടിന്റെ കാഠിന്യം

എങ്കിലും മഴനിഴലുണ്ടായിരിക്കും

എനിക്കൊപ്പം ….

നിനക്കതോര്‍മ്മയുണ്ടോ

ശൈത്യം ഉറഞ്ഞ

ഇടനാഴിയിലെവിടെയോ

നമുക്ക് നമ്മെ നഷ്ടമായത്..

തിരികെ വിളിക്കാനാവില്ലെന്നറിഞ്ഞും

മൌനത്തിന്റെ നീരാളിക്കരങ്ങളില-

മരുമ്പോള്‍ നിന്റെ കത്തുന്ന കണ്ണൂകളില്‍

ഞാന്‍ തേടിയതെന്താണ്…..

താണ്ടുന്ന പാതയുടെ

നീളമോ ദിശയോ

അറിയാതെയാണെന്റെ യാത്ര.

ഋതുക്കള്‍ മായ്ക്കാത്ത

നിന്റെ കാല്പ്പാടുകളെ

പിന്തുടരുമ്പോളെനിക്ക്

വഴികാട്ടിയായ്

മനസ്സിലെരിയുന്ന ചിതയിലെ

വിവശ നാളങ്ങള്‍ .

ഏകാന്തത തിന്നു തീര്‍ത്ത

മനസ്സുമായാണെന്റെ

പ്രയാണം ..

ഓര്‍മകളില്‍ ചിതലരിക്കും

മുന്‍പ്

നിന്നിലലിയാനാവുമെന്ന്

വലിഞ്ഞ് മുറുകുന്ന

കാല്‍പ്പാദത്തിന്നടിയിലെ

ഓരോ മണല്‍ത്തരിയുമെന്നോട്

മൊഴിയുന്നു….

വെയില്‍ മരങ്ങള്‍ക്കിടയില്‍

വാടിയ നിഴലുകള്‍ തളര്‍ന്നു

വീഴുന്നു..എന്നാലും,

ഒരുയിര്‍ത്തെഴുന്നേല്പ്പിന്റെ

പിടച്ചിലില്‍ ഞാനാശിക്കുന്നു;

ഇരുളിന്റെ മടിയിലെ

നിശ്ശബ്ദതയില്‍

നിശ്വാസത്തിന്‍ ആന്ദോളനം

കേള്‍ക്കും വരെ;

ആത്മാവിലാളുന്ന അഗ്നിയില്‍

കാണും വരെ ;

മറവിയെന്നെ

വിഴുങ്ങാതിരുന്നെങ്കിലെന്ന്…

പെരുമാള്‍പുരത്തിന്‍റെ നാള്‍ വിശേഷങ്ങള്‍ (നോവല്‍ 1 ) ടി.സി.വി.സതീശന്‍
മറ്റെല്ലായിടത്തും എന്നപോലെ പെരുമാള്‍പുരത്തും സൂര്യനുദിച്ചു . വെയില്‍ പരന്നു . കഥ തുടങ്ങുന്നത് സ്ഥലത്തിന്‍റെ  ചരിത്രം മിത്തും യാഥാര്‍ത്യവുമായി കൂട്ടിക്കുഴച്ച് വേണമെന്ന് ശിഖയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചരിത്രമെന്നാല്‍ നാള്‍ കീറിയുള്ള കണക്കെടുപ്പല്ല . അവിടുത്തെ ജീവിതത്തിന്‍റെ  പച്ചപ്പ്‌ പൊടിപ്പും തൊങ്ങലും വെച്ച് അവരുടെ ആംഗ്യങ്ങളിലൂടെ, മുദ്രകളിലൂടെ , വാക്കുകളിലൂടെ ..അവരുടെ ഭാഷയില്‍ ,ആ നാക്കുകളില്‍ നിന്നും പുറത്തേക്ക് വരുന്ന മണിമുത്തുകള്‍ ഒരു രസച്ചരടില്‍ കോര്‍ക്കുക . അതില്‍ സത്യത്തിന്‍റെ അംശം അളന്നു തൂക്കി കുറിക്കേണ്ടതില്ല , നേരും പതിരും എല്ലാം കലര്‍ന്ന ഒരു സാങ്കല്‍പ്പിക ഗ്രാമം . അല്ലെങ്കിലത്‌ എല്ലാ ഗ്രാമങ്ങളുടെയും ഒരു കൂട്ടല്‍കിഴിക്കല്‍ ,അത്രമാത്രം .

അവള്‍ പെരുമാള്‍പുരത്തിന്‍റെ പാടങ്ങളിലൂടെ നടന്നു. വയല്‍വരമ്പിലൂടെ നടന്ന് കുളക്കടവുകള്‍ പിന്നിട്ട് പെരുമാള്‍പുരം അങ്ങാടിയിലെത്തി. ടൈലര്‍ ദാമോദരനെ കണ്ടു , ബാര്‍ബര്‍ വേലായുധനെ കണ്ടു , റേഷന്‍ കടക്കാരന്‍ കുഞ്ഞിക്കണ്ണനെ കണ്ടു . അവര്‍ പറഞ്ഞ തുണ്ടുവാക്കുകള്‍ നോട്ടുബുക്കില്‍ കുറിച്ചെടുത്തു. ചിരുതേയിയെ കാണാന്‍ അവളോട്‌ പറഞ്ഞത് സ്രാപ്പ് ബാലനാണ് . കോന്തുണ്ണി കുറുപ്പ് ഇല്ലാത്ത പെരുമാള്‍പുരം ചരിത്രപരമായി ശരിയാവില്ല . കോന്തുണ്ണി കുറുപ്പിനെ കുറിച്ചു മാത്രമല്ല പെരുമാള്‍പുരത്തെ ഓരോ ആളിനെകുറിച്ചും ആധികാരികമായി പറയാന്‍ പറ്റുന്ന ആള്‍ ചിരുതേയി ആണ്. ചിരുതേയി കുറുപ്പിന്‍റെ ഭാര്യയല്ല. പെരുമാള്‍പുരത്തിന്‍റെ പൊതുസ്വത്താണ് , അവള്‍ക്കെല്ലാം അറിയാം. അമ്പലമണികള്‍ മുഴങ്ങി . നേരം പുലരുന്നേയുള്ളൂ , പെണ്ണുങ്ങളുടെ കുളക്കടവ് സജീവം . ഇരെഴതോര്‍ത്ത് മാത്രമുടുത്ത് അവര്‍ പരസ്പരം പുറം തേച്ചു കൊടുത്തു . കഴിഞ്ഞ രാത്രിയിലെ പരാക്രമങ്ങള്‍ പറഞ്ഞു ചിരിച്ചു. അതിന്‍റെ രസം ആസ്വദിച്ച് കുളത്തിലെ മീനുകള്‍ അവര്‍ക്ക് ചുറ്റും കൂടി.. അവരുപേക്ഷിച്ച അജീര്‍ണ്ണങ്ങള്‍ സ്വാദോടെ ഭക്ഷിച്ചു . വായിലുള്ള മുറുക്കാന്‍ കോളാമ്പിയിലേക്ക് നീട്ടിതുപ്പി ചിരുതേയി തന്‍റെ  നിവര്‍ത്തിവെച്ച കാലുകളില്‍ തടവാന്‍ ശിഖയോടു പറഞ്ഞു . മോളേ .., വല്യമ്മച്ചിക്കു വയ്യാണ്ടായി. അമര്‍ത്തി തടവു ..

പെരുമാള്‍പുരത്തിന്‍റെ  ചരിത്രം ആ നാവില്‍ നിന്നെടുക്കണം , ശിഖ അമ്മച്ചിയുടെ കാലില്‍ അമര്‍ത്തി തടവി. ചരിത്രം ഉപേക്ഷിച്ചു പോകുന്ന കറുത്തപാടുകള്‍ പോലെ വെരിക്കോസിസ് ആ കാലുകളില്‍ ഉണ്ടാക്കിയ കറുത്തപുള്ളികള്‍ അവളില്‍ അറപ്പുണ്ടാക്കി . കടലോഴിഞ്ഞു കരയായപ്പോള്‍ ഉണ്ടായ കേരളം , അങ്ങിനെ ഉണ്ടായ ഈ കരക്കും കടല്‍ വെള്ളത്തിന്‍റെയും പാടത്തെ ചേറിന്‍റെയും ഉപ്പുരസം ഉണ്ട് . മധ്യാഹ്നങ്ങളില്‍ വീശുന്ന കാറ്റിലെ ഉപ്പുരസം പലരുടെയും മനസ്സിലെ മുറിവുകളെ ഉണക്കിയതായി ചിരുതേയി പറഞ്ഞു. ദ്വയാര്‍ത്ഥമുള്ള ആ പ്രയോഗം ശിഖയ്ക്ക് പൂര്‍ണ്ണമായും മനസ്സിലായില്ല , എങ്കിലും അവള്‍ തലകുലുക്കി .

അറ്റം നുള്ളിയ വെറ്റിലയില്‍ ചുണ്ണാമ്പു തേച്ച് പുകയിലക്കഷണവും കിളിരടക്കയും വെച്ച് ചുറ്റി അവള്‍ ചിരുതേയിയുടെ വായില്‍ വെച്ചുകൊടുത്തു. കാതു കൂര്‍പ്പിച്ചു , പെരുമാള്‍ പുരത്തിന്‍റെ  ചരിത്രത്തിനായി .. ആധിയും വ്യഥയും ഇല്ലാതെ തങ്ങളുടെ ഭാരിച്ച മുലകളും ചന്തിയും കുലുക്കി പെരുമാള്‍ പുരത്തെ പെണ്ണുങ്ങള്‍ ചിരുതേയിയുടെ ഭാഷയില്‍ ആഘോഷത്തോടെ ജീവിച്ചു. പടിഞ്ഞാറ് പാടിപ്പുഴയില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടായി . അകക്കൊലായിയില്‍ ഞണ്ടുകള്‍ താവളമുറപ്പിച്ചു . മുറുക്കിന്‍റെ  ഉമിനീരുകള്‍ ചിരുതേയിയെ ഉന്മാദിനിയാക്കി . അവള്‍ തന്‍റെ ചുളിവുകള്‍ വീണ തുടകളില്‍ താളം പിടിച്ചു.  തുപ്പല്‍ തെറിപ്പിച്ചുകൊണ്ട് നീട്ടിപാടി. വരളുന്ന തൊണ്ടയിലേക്ക്‌ ശിഖ വെള്ളം പോര്‍ന്നുകൊടുത്തു .

തെങ്ങുകളും നെല്‍വയലുകളും കൊണ്ട് നിറഞ്ഞ പെരുമാള്‍പുരമെന്ന സാധാരണഗ്രാമം . കോന്തുണ്ണി കുറുപ്പില്‍ മാത്രമൊതുങ്ങന്നതല്ല പെരുമാള്‍പുരത്തിന്‍റെ ചരിത്രം. അധികാരിയിലൂടെ , ശങ്കുണ്ണി നായരിലൂടെ ,വട്ട്യന്‍ രാമനിലൂടെ ,ജാനുവിലൂടെ അങ്ങിനെ ഒട്ടനവധി പേരിലൂടെ വേണം പെരുമാള്‍പുരത്തെ കുറിച്ച് പറയാന്‍. അത് പാടിപ്പുഴയിലൂടെ ഒഴുകുന്ന തെളിനീരുപോലെ ആയിരിക്കണം .

ശിഖ ചിരുതേയിയുടെ താടിയില്‍ തട്ടി ,കവിളില്‍ ഉമ്മ വെച്ചു. പെരുമാള്‍പുരത്തിന്‍റെ  നാള്‍വഴികള്‍ക്കായി വീണ്ടും വെറ്റിലകൂട്ടിയുള്ള മുറുക്ക് അവരുടെ വായില്‍ തിരുകി വെച്ചു. ഷണ്മുഖവിലാസം ക്ലബ്ബിനെ കുറിച്ച് . കോന്തുണ്ണി കുറുപ്പ് കൊണ്ഗ്രസ്സും , സോഷ്യലിസ്റ്റും , കമ്മ്യുണിസ്റ്റുമായ കഥ പിന്നെ അതൊന്നുമല്ലാതായി തീര്‍ന്നതിന്‍റെ പിന്നിലെ കഥകള്‍ അങ്ങിനെ എല്ലാമറിയണം . ഒറ്റുകാരനായ അധികാരിയെകുറിച്ച് , ശങ്കുണ്ണി നായരെ കുറിച്ച് ചിരുതേയിയുടെ തിരുനാക്കില്‍ നിന്നും എല്ലാം വരണം . ഒരു നാടിന്‍റെ  തീര്‍ന്നുപോയ സ്പന്ദനങ്ങള്‍ അവള്‍ തന്‍റെ  മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്തു.

കോന്തുണ്ണി കുറുപ്പിന്‍റെ തറവാട്ടു പറമ്പിലെ കളപ്പുര ഷണ്മുഖവിലാസം ക്ലബ്ബായി . ഓലമേഞ്ഞ , മണ്‍കട്ട കൊണ്ടുണ്ടാക്കിയ ആ ഒറ്റമുറി കുറുപ്പും അനുചരന്മാരും കൂടി അടിച്ചു വൃത്തിയാക്കി . എലികളും പെരുച്ചാഴികളും അവര്‍ക്കുവേണ്ടി താവളമുപെക്ഷിച്ചു . മണ്ണെണ്ണവിളക്കില്‍ തെളിഞ്ഞ പ്രകാശം അവിടുത്തെ രാത്രികളിലെ ഇരുട്ടിനെ ഇല്ലാതാക്കി . ചെറുമംഗലത്തെയും കാളക്കോവ്വലിലെയും മുശാരിമാര്‍ ഊതിയുരുക്കിയുണ്ടാക്കിയ വെള്ളോട്ട് കിണ്ടിയും ലക്ഷ്മി വിളക്കുകളും അന്യദേശത്തും പ്രസിദ്ധമായി . കോന്തുണ്ണി കുറുപ്പ് ഇടനിലക്കാരനായി . അവരുടെ ആലകളില്‍ നിന്നും അത് മൊത്തമായി എടുത്ത് വിദൂര സ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് അയാളുടെ തൊഴില്‍ . നീണ്ട യാത്രയിലെന്നോ വടകരയിലെ കേളുക്കുറുപ്പില്‍ നിന്നോ മറ്റോ ആണ് അയാള്‍ ഗാന്ധിജിയെയും കൊണ്ഗ്രസ്സിനെയും പറ്റി കേട്ടത് . കോന്തുണ്ണി അങ്ങിനെ കൊണ്ഗ്രസ്സായി , ഷണ്മുഖവിലാസം ക്ലബ്ബ് കൊണ്ഗ്രസ്സോപ്പീസായി .

എന്തെല്ലാം നെല്ല് പൊലിക,

ചെന്നെല്ല് വിത്ത് പൊലിക പൊലി

പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാ

ഭൂമിലോകത്തിതാ കീഞ്ഞേ

ചിരുതേയി നീട്ടിപ്പാടി . ശിഖയുടെ വിരലുകള്‍ താളം പിടിച്ചു. അവര്‍ രണ്ടുപേരും ആവേശം മൂത്ത് കൈകള്‍ കോര്‍ത്തുപിടിച്ച് ചുവടുകള്‍ വെച്ചു

ഇന്റെ സൂറാ… (കഥ ) Shahul Hameed
”എന്‍റെ കരളിന്റെ ഉരുക്കം നീ അറിയുന്നില്ലേ…?

”ഉം..എന്നെ ഇങ്ങോട്ട് കേട്ടിയെടുക്കന്നതിന്റെ മുമ്പ് ഇതിനേക്കാള്‍ വല്യ സൂപ്പര്‍ ഡയലോഗ് ഞാന്‍ കേട്ടിട്ടുള്ളതാണ്..”

അവള്‍ വഴി മുടക്കി നില്‍ക്കുകയാണ്..കഴുത്തിലെ മാലയാണ് ഉന്നം..

”നോക്ക് ..ഇത് പഴയത് പോലയല്ല മോളെ .ബിസിനെസ്സിനാണ്..ബിസിനെസ്സ് ”

അവളുടെ മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കി..ഒരു ഭാവമാറ്റവും ഇല്ല..ഇന്ന് കണ്ടക ശനിയാണോ.ഒന്നും എല്ക്കുന്നില്ലല്ലോ .അല്ല ഇന്ന് വെള്ളിയാഴ്ചയാണ്.സമാധാനമായി..ഒന്നുംകൂടി നോക്കാം..

”എന്നും ഇത് പോലെ നമ്മള്‍ക്ക് ജീവിച്ചാല്‍ മതിയോ.?.”.

”ഞാന്‍ ഇത് പോലയല്ലല്ലോ എന്‍റെ വീട്ടില്‍ ജീവിച്ചിരുന്നത് ..അവിടെ നിന്ന് പിടിച്ചു കൊടുന്നു തേങ്ങയാണ്..മാങ്ങയാണ്‌ എന്നൊക്കെ പറഞ്ഞു ഇങ്ങള് ആളെ പറ്റിച്ചതല്ലേ..”

പണിപാളി….നയപരമായി ഇടപെടാം..

”ഞാന്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിനു മുമ്പ് നിന്നോട് ചോദിക്കാണ്ട്‌ ചെയ്തിട്ടുണ്ടോ..”.മാതൃകഭര്‍ത്താവാണ് ഞാന്‍ എന്ന് വരുത്തി തീര്‍ക്കുവാനുള്ള എളിയശ്രമം.ഏറ്റു എന്ന് തോന്നുന്നു….അവളുടെ മുഖത്തു കാര്‍മേഘം മാറി പുഞ്ചിരി വിടര്‍ന്നു..

”ഇങ്ങളതിന് എന്ത് തീരുമാനമാണ് എടുത്തിട്ടുള്ളത്.?.വീട്ടിലുള്ള പൊന്ന് കൊണ്ടുപോയി വിറ്റു…ആധാരം എടുത്തു പണയം വെച്ചു ..പലിശക്ക് പൈസ എടുത്തു ..അവര് തിരഞ്ഞു വരുമ്പോള്‍ മുങ്ങി .

പിന്നെ പറ്റുപീടിക എത്തുമ്പോള്‍ കാലുവലിചെച്ചു നടന്നു. …ഇങ്ങളെ കുറിച്ച് ഇനിയും ഞമ്മള് പുകഴ്ത്തിപാടണോ..വേണമെങ്കില്‍ ഉടുക്കും കൊട്ടാം”

ഇന്ന് പോത്ത് നല്ല ഫോമിലാണ് ..സെന്റി അടിച്ചു നോക്കാം..വിഷാദം മുഖത്തിന്റെ നൂറ്റിപത്താം നിലയിലേക്ക് ഇടിച്ചിറക്കി..പടിഞ്ഞാട്ട്‌ നോക്കി നിന്നു..

”ഇതും ഞാന്‍ കുറെ കണ്ടതാണ്..” അവളുടെ മറുപടി വന്നു..”വേണമെങ്കില്‍ ഒരു സുലൈമാനി ഉണ്ടാക്കി തരാം..”

”അത് അന്റെ ബാപ്പാക്ക് കൊടുക്ക്‌ ” വായ ചൊറിഞ്ഞു വന്നു..പറഞ്ഞില്ല.ഇറങ്ങി നടന്നു..മനസ്സില്‍ ആധിയായി..മുന്നോട്ടുള്ള ജീവിതത്തിനു വഴികാണാത്തത് പോലെ.പ്രതീക്ഷ നഷ്ടപെട്ടത് പോലെ..മനസ്സില്‍ തേങ്ങലുയര്‍ന്നു.. .”പെണ്ണുങ്ങള് ഇങ്ങനെ തുടങ്ങിയാല്‍ പണിക്ക് പോയി കുടുംബം നോക്കേണ്ടി വരൂലോ ..പടച്ചോനെ..ഇത് ആര്‍ക്കു വെച്ച വിധിയാണാവോ”……

ചവറ്റുകുട്ട (ചെറുകഥ) ആന്‍റണി വിന്‍സെന്‍റ്,കുരിശിന്‍റെ വഴിയില്‍ ( കഥ ) ടി. സി. വി.സതീശന്‍
മുറ്റത്തെ തുളസിത്തറയില്‍ വെള്ളം

ഒഴിക്കുന്നതിനിടയില്‍ ലക്ഷ്മി പറഞ്ഞു….’’നിങ്ങള്‍ ഇങ്ങനെ വെറുതെ

ഇരിക്കാതെ ആ കുട്ട്യോളെ ശ്രദ്ധിക്കൂ, കണ്ണ് തെറ്റിയാല്‍ നാലും

കൂടി തല്ലുണ്ടാക്കും.’’ വായിച്ചു കൊണ്ടിരുന്ന വര്‍ത്തമാനപ്പത്രത്തില്‍

നിന്ന് മുഖമുയര്‍ത്താതെ ഞാന്‍ പറഞ്ഞു ‘’കുട്ട്യോള്‍ ആവുമ്പോ

തെല്ല് കസൃതിയൊക്കെ ആവാം.; അതെ നീ കുറച്ചു സംഭാരം

എടുത്തിട്ടു വാ കലശലായ ദാഹം. ഉഷ്ണം കൂടി വരുന്നുണ്ട്.

ഇത്തവണ മഴ വൈകുമെന്നാ തോന്നുന്നെ’’.

തെല്ലു നേരം ഉമ്മറക്കോലായിലെ ചുവരില്‍

വെച്ചിരിക്കുന്ന അച്ഛന്‍റെ ചിത്രത്തില്‍ നോക്കിയിരുന്നപ്പോള്‍ മനസ്സില്‍ എന്‍റെ

കുട്ടിക്കാലവും മിന്നി മറഞ്ഞു. വാത്സല്യം പ്രകടിപ്പിക്കാതെ; സ്നേഹിച്ചിരുന്ന അച്ഛന്‍…!!! എപ്പോഴും കുടുംബം കുട്ടികള്‍ എന്ന് കരുതി

എന്നും തിരക്കുപിടിച്ച ഒരു ജീവിതം ആയിരുന്നു അച്ഛന്റേതു….ഒടുവില്‍ ഒരു തണുത്ത

പ്രഭാതത്തില്‍ ഉറക്കം മതിയാവാതെ ഉണരാതിരുന്ന അച്ഛന്‍ ഒരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയായി.

.’’അച്ഛാ’’…ഉണ്ണിയുടെ വിളി കേട്ടാണ്

ചിന്തകളുടെലോകത്ത് നിന്നും മടങ്ങിയെത്തിയത്….’’അച്ഛാ അവര്‍ എനിക്ക് കളിക്കാന്‍ പന്ത് തരുനില്ല….’’ കരയാന്‍ തുടങ്ങിയ ഉണ്ണിയെ വാരിയെടുത്തു….ആ നെറ്റിയില്‍ ചുണ്ടമര്‍ത്തി

പറഞ്ഞു ‘’അച്ഛന്‍ ടൌണില്‍ പോയി വരുമ്പോള്‍ കുട്ടന് പുതിയൊരു

പന്ത് വാങ്ങിക്കൊണ്ടാരാം കേട്ടോ…..’’.

മക്കളില്‍ ഇളയവനായ ഉണ്ണിക്ക് എപ്പോഴും സങ്കടം

പറയാനേ നേരമുള്ളൂ…അവന്‍റെ കുഞ്ഞു പരാതികള്‍ ഒക്കെ തീര്‍ക്കാന്‍ വാരിയെടുത്തു ആ

നെറുകയില്‍ ഒരു മുത്തം നല്‍കി നെഞ്ചോട്‌ ചേര്‍ത്താല്‍ മതി ലോകം കീഴടക്കിയ

ഭാവത്തില്‍ ഒരു ജേതാവിനെപ്പോലെ അവന്‍ അങ്ങനെ ഇരിക്കുന്നത് കാണുമ്പോള്‍ മനസ്സ്

നിറയും…

ഇതാ ഞാന്‍ പറഞ്ഞെ നിങ്ങളാ ഈ കുട്ട്യോളെ കൊഞ്ചിച്ച്

വഷളാക്കുന്നെ’’, ലക്ഷ്മി പറഞ്ഞത് ചൊടിപ്പിച്ച പോലെ ഉണ്ണി എന്‍റെ

കഴുത്തില്‍ ചുറ്റിപ്പിടിച്ചു…നെഞ്ചില്‍ മുഖം അമര്‍ത്തിയിരുന്നു…….

ഇനിയുമിത് തുടരാന്‍ വയ്യ; എഴുതിയ കടലാസ്സില്‍ നെടുകെയും കുറുകെയും കുറേ വരകള്‍ വരയ്ക്കുന്നതിനിടയില്‍

കണ്ണ് നിറയുന്നുണ്ടായിരുന്നു; ഇറ്റുവീണ കണ്ണീര്‍ത്തുള്ളികള്‍

കുതിര്‍ത്ത മഷിപടര്‍ന്ന കടലാസ്സ്തുണ്ടിനെ ചുരുട്ടി ചവറ്റുകുട്ടയിലേക്ക്

വലിച്ചെറിഞ്ഞു.

ഇപ്പോള്‍ ഞാന്‍ വലിച്ചെറിഞ്ഞത് എന്‍റെ ആത്മകഥയുടെ

ഒരേടാണ്. ആ കടലാസ്സുതുണ്ട് പതിച്ച ചവറ്റുകുട്ടയ്ക്കു സമാനമായ; ഈ വൃദ്ധസദനത്തിന്‍റെ ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന് ….പിടയുന്ന

മനസ്സിലേക്ക് ആവാഹിച്ച ഗതാകാലത്തിന്‍റെ ഊഷ്മളമായ ഒരേട്……!!!

അവിടെ നിന്നും ജീവിതത്തിന്‍റെ ഈ ഊഷരതയിലേക്കുള്ള

പ്രയാണം എഴുതിത്തീര്‍ക്കാന്‍ എനിക്കാവില്ല………വയ്യ കണ്ണില്‍ ഇരുട്ട്

കയറുന്നത് പോലെ, വല്ലാതെ കിതയ്ക്കുന്നു, ഹോ തൊണ്ട വരളുന്നു……എന്താ ഇങ്ങനെ?!…. മേശപ്പുറത്തിരുന്ന ഗ്ലാസ്സും

വെള്ളവും കയ്യെത്തി എടുക്കാനുള്ള ശ്രമത്തിനിടയില്‍ തട്ടിമറിഞ്ഞു….ആ ശബ്ദം എന്‍റെ

കാതുകളില്‍ നിന്ന് മെല്ലെ ഊര്‍ന്നു പോകുന്നത് പോലെ…….

ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ചുറ്റിലും

അവിടത്തെ സഹവാസികള്‍ ഉണ്ടായിരുന്നു. വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരനായ മേനോന്‍

എന്‍റെ തോളില്‍ പിടിച്ചു കൊണ്ട് ചോദിച്ചു ‘’എന്ത് പറ്റി മാഷേ?’’, ‘’ഒന്നുമില്ല’’ എന്ന് പതിഞ്ഞ ശബ്ദത്തില്‍ മറുപടി നല്‍കി…; പക്ഷെ അപ്പോഴും എന്‍റെ ചിന്ത

ചവറ്റുകുട്ടയ്ക്കുള്ളിലേക്ക് ചുരുട്ടിയെറിഞ്ഞ എന്‍റെ

ജീവിതത്തെക്കുറിച്ചായിരുന്നു….

കുരിശിന്‍റെ വഴിയില്‍ ( കഥ )

ടി. സി. വി.സതീശന്‍

ഒന്ന്

നേരിന്‍റെ വഴിയെ നടന്ന് സ്വയം കുരിശു ചുമക്കേണ്ടി വന്ന പിതാവിനെ കുറിച്ച് അവള്‍ക്ക് അഭിമാനം തോന്നി . ഉയിര്‍ത്തെഴുന്നെല്‍പ്പിനു മുമ്പുള്ള കര്‍ത്താവിന്‍റെ നാളുകളെ കുറിച്ച് മാര്‍ത്ത ആലോചിച്ചു . പീഡനത്തിന്‍റെയും സ്വയം പീഡയുടെയും നാളുകളില്‍ കര്‍ത്താവ് അനുഭവിച്ച വേദനകള്‍ ..  ഗാഗുല്‍ത്താ മലയിലേക്കു കുരിശുപേറി നടക്കുന്ന പിതാവിന്‍റെ  ചിത്രം മനസ്സിനെ നൊമ്പരപ്പെടുത്തി . വേദനയാല്‍ പുളയുമ്പോഴും ആ കണ്ണുകളില്‍ പൂത്ത നക്ഷത്രങ്ങളെ കാല്‍വരിക്കുന്നിലും അവള്‍ തൊട്ടറിഞ്ഞു .

നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ത്തമാനത്തെ ദുരിതങ്ങള്‍ നിസ്സാരമെന്നു ഞാന്‍ കരുതുന്നു .. എവിടെ നിന്നോ ഒരു ഊര്‍ജ്ജം ലഭിച്ചത് പോലെ മാര്‍ത്ത ആ വാക്കുകള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു .  ‘സമസ്ത സൃഷ്ടിയും വ്യര്‍ത്ഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു .അതിന്‍റെ സ്വന്തം ഇഷ്ടമനുസരിച്ചല്ല, പ്രത്യുത , പ്രത്യാശയുള്ള നിലയില്‍ അതിനെ അടിമപ്പെടുത്തിയവന്‍റെ അഭിഷ്ടമനുസരിച്ചാണ് ഇത് ‘. മാര്‍ത്ത മുഖം കഴുകി , കണ്ണാടിയില്‍ നോക്കി. തന്‍റെ കണ്ണിനു താഴെയുള്ള കറുത്ത പാടുകളില്‍ വിരലുകള്‍ കൊണ്ട് തലോടി . സമാശ്വാസത്തിന്‍റെ ഒരു നെടുവീര്‍പ്പ് അവളില്‍ നിന്നും ഉയര്‍ന്നു .

ജപമാല കയ്യിലേന്തി അവള്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചു , സ്തോത്രങ്ങള്‍ ഉരുവിട്ടു, കുരിശു വരച്ചു . കരുണാമയനായ പിതാവിന്‍റെ കാല്‍ത്തിങ്കല്‍ തന്‍റെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞു . എരിഞ്ഞു തുടങ്ങിയ മെഴുകുതിരിയില്‍ നിന്നുമുള്ള ചെറിയ കിരണങ്ങള്‍ അവളുടെ മനസ്സിലേക്ക് വലിയ വെളിച്ചം വിതറി . പിതാവ് നമുക്കുവേണ്ടി സ്വയമെരിയുന്നതായി അവള്‍ക്കു തോന്നി. പുറത്തു ഈന്തോലകള്‍ ചലിച്ചു , തണുത്ത കാറ്റ് അവളുടെ ഷാളിനെ ഉലത്തി.. മാലാഖമാരുടെ വെളുത്ത ചിറകുകള്‍ പോലെ അത് അന്തരീക്ഷത്തില്‍ പറന്നുകളിച്ചു.

പ്രവാസത്തിന്‍റെ മണലാരണ്യത്തില്‍ ഉഷ്ണത്തിന്‍റെ പൊടിക്കാറ്റ് വിതച്ചു . ഉരുണ്ടുകൂടിയ മണല്‍ക്കൂനകളില്‍ ചുഴികള്‍ ഗര്‍ത്തങ്ങളുണ്ടാക്കി . ഒമ്പത് മാസവും ശിഷ്ട ദിവസങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ ശീതളിമയില്‍ കഴിഞ്ഞപ്പോള്‍ പുറത്തേക്ക് വരാനുള്ള വെമ്പലായിരുന്നു. പത്തുമാസം തികച്ചുനിന്നില്ല അപ്പോഴേക്കും ആവേശം പുതിയ മര്‍ദ്ധങ്ങളായി പുറത്തേക്കുള്ള വാതിലുകള്‍ തള്ളിത്തുറന്നു . അകത്ത് കൈകാലിട്ടടിച്ച ആ തിടുക്കമൊന്നും പിന്നെ കണ്ടില്ല .  അമ്മിഞ്ഞപ്പാലിന്‍റെ ഉപ്പുകലര്‍ന്ന മധുരം നൊട്ടിനുണഞ്ഞ്‌ അനുസരണയോടെ ഉറങ്ങി .  കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ ജീവിതത്തിന്‍റെ ഏടുകള്‍ ഓര്‍മ്മിച്ചെടുത്ത് അടുക്കിവെക്കാനുള്ള ശ്രമത്തിലായിരുന്നു മാര്‍ത്ത .

കൈപിടിച്ച് ചുവടു വെയ്ക്കാന്‍ പഠിപ്പിക്കുമ്പോള്‍ അമ്മ പറയാറുണ്ടായിരുന്നു, വീഴാതെ നോക്കണം മോളേ .. അകക്കോലായിയില്‍ നിന്നും അമ്മമ്മ അമ്മയെ ഉപദേശിക്കും .. ത്രേസ്യാ , കൊച്ചിന് എല്ലുറക്കാത്ത പ്രയാണ് . നീയിങ്ങിനെ തിടുക്കം കാണിക്കാതെ .  അമ്മയ്ക്ക് എല്ലാം ധൃതിയായിരുന്നു . കടംകൊണ്ട വേദനകളില്‍ നിന്നും മുക്തി നേടാന്‍ ഞാന്‍ വേഗം വളര്‍ന്നു വലുതാവണം, അമ്മയുടെ ആവശ്യമായിരുന്നു . അത് വലിയ കുപ്പായങ്ങളില്‍ അയഞ്ഞ്‌ അമ്മമ്മയുടെ കാതിലെ തോട പോലെ തൂങ്ങിയുള്ള ഒരു ബാല്യത്തെ  സമ്മാനിച്ചു .

ക്ലോക്കില്‍ സെറ്റ് ചെയ്തുവെച്ച  അലാറം അനുസരണയോടെ ചിലച്ചു .. സമയം ആറ്‌ മുപ്പത്. എട്ടുമണിക്കുള്ള ഷിഫ്റ്റില്‍ കയറണം . ഏഴേ നാല്‍പ്പതിനു കമ്പനി വക വണ്ടിയെത്തും . മാര്‍ത്ത ചാടിയെഴുന്നേറ്റു , മുടി അഴിച്ചു കെട്ടി . ഒരുവിധം ബെഡ് ഷീറ്റൊക്കെ ശരിയാക്കിയിട്ടു, അവള്‍ ബാത്ത് റൂമിലേക്ക്‌  ഓടി . ക്ലോക്കിലെ സൂചികള്‍ ഒരു കരുണയും കാണിക്കാതെ മുന്നോട്ടേക്ക് കുതിച്ചു .  ഇന്നും ഉണക്ക റൊട്ടിയും  ജാമും തന്നെ ശരണം . വവ്വാലിന്‍റെയീ ജന്മം എന്നാണു അവസാനിക്കുക , നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്തു അവള്‍ക്ക് മടുത്തിരുന്നു .. നീലാകാശത്തെ  കണ്ടിട്ട് ഒരുപാട് കാലമായി , അതുകൊണ്ട് തന്നെ സ്വപ്നങ്ങള്‍ താരാട്ട് പാടുന്ന രാത്രികളും ഇല്ലാതായി. വല്ലപ്പോഴും വീണുകിട്ടുന്ന പകല്‍ക്കിനാക്കളാകട്ടേ അവ്യക്തവും അമൂര്‍ത്തവുമായിരുന്നു . വരണ്ട തന്‍റെ ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടി അവള്‍ പ്രായത്തിന്‍റെ  സൂചികളെ പിറകോട്ടു വലിച്ചു . ചെമ്പിച്ച മുടികളെ കോതിയൊതുക്കി മുറ്റത്ത് കാത്തുനിന്ന കമ്പനി വണ്ടിയെ ലക്ഷ്യമാക്കി മാര്‍ത്ത നടന്നു .

കണ്ണുകളില്‍ നിന്നും അവന്‍ അഗ്നി അയച്ചു , തന്‍റെ അസ്ഥികളിലേക്ക് അഗ്നിയെ ഇറക്കി വിട്ടു , പാദങ്ങള്‍ക്ക് അവന്‍ വല വെച്ചു. ഭയചികിതമായ പരിസരത്തു മാര്‍ത്ത നിന്നു വിയര്‍ക്കുകയാണ് . വാക്കുകള്‍ തൊണ്ടയില്‍  കുടുങ്ങി ശബ്ദം പുറത്തു വരാതായി . വളര്‍ന്നു വന്ന അവയവങ്ങള്‍ സ്വന്തം ശരീരത്തിന് വിനയായി. അവന്‍റെ കൈകള്‍ ആയിരം കരങ്ങളായി മതിലുകള്‍ സൃഷ്ടിച്ചു … പഴുതുകളില്ലാതെ , വേട്ടക്കാരന്‍റെ മുന്നില്‍  ഭയപ്പാടുകളോടെ നിന്ന് വിറയ്ക്കുന്ന ഇരയുടെ മുഖത്തെ ദൈന്യത അവളുടെ കണ്ണുകളിലെ പ്രകാശത്തെ കെടുത്തി . പകച്ചുപോയ ആ നിമിഷങ്ങളില്‍ കണ്ണുകള്‍ ഇറുക്കിയടക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല .

വെയിലാറിയപ്പോള്‍ അവന്‍ പോയി . കൊയ്ത്തൊഴിഞ്ഞ പാടത്ത് വേനല്‍ വിണ്ടുകീറിയത് പോലെ കരുവാളിച്ച വൃണങ്ങള്‍ , അവള്‍ക്കു ദേഹമാസകലം നീറ്റല്‍ അനുഭവപ്പെട്ടു . കാല്‍വരിക്കുന്നിലെ പ്രീയനാഥന്‍ ഇതിലും എത്രയോ കൂടുതല്‍ വേദനകള്‍ അനുഭവിച്ചു തീര്‍ത്തുകാണില്ലേ . മാര്‍ത്ത തന്‍റെ കീറിയ വസ്ത്രത്തില്‍ കൈകള്‍ ചേര്‍ത്തു പിടിച്ച് നാണം മറച്ചു . പീഡാനുഭവം ആത്മപീഡയായി തീര്‍ന്ന സ്വയം ഉള്‍വലിയലിന്‍റെ നാളുകള്‍ . മരുഭൂമിയിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ അത്യാവശ്യം ഈര്‍പ്പം ഉണ്ടായിരുന്നില്ല എന്നല്ല , എങ്കിലും അനുഭവിച്ചു തീര്‍ത്ത യവ്വനത്തെ കുറിച്ച് മാര്‍ത്ത ഓര്‍ത്തെടുത്തത്‌ അങ്ങിനെയായിരുന്നു .

ത്രേസ്സ്യായുടെ പൂന്തോട്ടത്തിലെ മന്ദാരങ്ങള്‍ പൂക്കാതെയായി . അതിന്‍റെ കമ്പുകള്‍ വാടിക്കരിഞ്ഞു. വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞ മാര്‍ത്തയെ നോക്കി അവളുടെ കണ്ണുകളില്‍ ഉറഞ്ഞുപോയ കണ്ണീര് ഒഴുകാന്‍ വൃഥാശ്രമം നടത്തി . നിരന്തരം വേട്ടയാടപ്പെട്ട ജീവിതത്തിന്‍റെ കണക്കുപ്പുസ്തകം ചുരുട്ടിയെറിഞ്ഞ്, അഞ്ചേമുക്കാല്‍ അടി ഉയരമുള്ള തന്‍റെ ശുഷ്കിച്ച ശരീരത്തെ ഒരിക്കലും പൂക്കാത്ത മുറ്റത്തെ ഇളമാവില്‍ കെട്ടി ത്രേസ്സ്യ അരിശം തീര്‍ത്തു .

അമ്മയുടെ മരണം കൂടിയായപ്പോള്‍ മാര്‍ത്ത തികച്ചും ഒറ്റപ്പെട്ടു . ‘നിന്‍റെ വാക്കുകളില്‍ നീ നീതികരിക്കപ്പെടുവാനും നിന്‍റെ ന്യായ വിസ്താരത്തില്‍ ജയിക്കാനും കഴിവുള്ളവളാകണം നീ’.. മാര്‍ത്ത അനുസരിച്ചു. നന്ദി സൂചകമായി കര്‍ത്താവിനു മുന്നില്‍ ഒരു മെഴുകുതിരി കൂടി കത്തിച്ചു . വിധേയത്വത്തിന്‍റെയും വിരക്തിയുടെതുമായ  വിഴുപ്പുകള്‍ കലര്‍ന്ന ശുഭ്ര വസ്ത്രങ്ങളോട് അവള്‍ക്കു മടുപ്പ് തോന്നി , എന്നെന്നേക്കുമായി അവള്‍ അത് ഉപേക്ഷിച്ചു . വെള്ള  നിറത്തിനോടുള്ള ഇഷ്ടക്കുറവല്ല മാര്‍ത്തയെ അതിനു പ്രേരിപ്പിച്ചത് . എളുപ്പത്തില്‍ അഴുക്കുകള്‍ പറ്റി ചേരാനുള്ള സാധ്യതയും , ചേര്‍ന്നവ കഴുകിക്കളയാനുമുള്ള ബുദ്ധിമുട്ടും ഓര്‍ത്തായിരുന്നു അത് . ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്യങ്ങള്‍ക്ക് കുറേക്കൂടി ചേരുക കടുത്ത വര്‍ണ്ണങ്ങള്‍ ആയിരിക്കുമെന്ന് അവളുടെ മനസ്സ് പറഞ്ഞു .

രണ്ട്

ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്ക് നയിക്കുന്നു എന്നതറിയാതെ നീ അവന്‍റെ ദയ , ക്ഷമ എന്നിവ പരിശോധിക്കുന്നു .ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുത്തുന്ന കോപ ദിവസത്തിലേക്ക് നീ നടന്നടുക്കുകയാണ് എന്ന് അറിയുന്നില്ലല്ലോ?

അന്‍വര്‍ പാഷ തന്‍റെ തുകല്‍ ഷൂ പോളിഷ് ചെയ്യുകയാണ് . കറുപ്പ് നിറത്തില്‍ തിളങ്ങുന്ന ഷൂ ,  അതുപോലെയല്ലേ ഈ ലോകവും ഒരുമാത്ര അയാള്‍ അങ്ങിനെ ചിന്തിച്ചു . എല്ലാ വെളിച്ചത്തെയും എല്ലാ നിറങ്ങളെയും വലിച്ചെടുത്ത് ഇരുട്ടിന്‍റെ ഗോപുരങ്ങളിലേക്ക് കൊണ്ടുപോകുന്ന കറുപ്പ് ദൃശ്യ വര്‍ണ്ണരാചിയില്‍ പ്രകാശങ്ങളെ ആവാഹിച്ച് ഇല്ലാതാക്കുന്നു. മേധാവിത്വം നേടുന്ന കറുപ്പ് എന്ന യാഥാര്‍ത്ഥ്യം അന്‍വര്‍ പാഷയുടെ മനസ്സിനെ വല്ലാതെ കുലുക്കി . അത് മുഴക്കമുള്ള ഒരു ചിരിയായി അന്തരീക്ഷത്തില്‍ പടര്‍ന്നു .

എന്‍റെ അഞ്ചാമത്തെ വെപ്പാട്ടിയായിരിക്കാന്‍ തനിക്കാവുമോ? അന്‍വര്‍ പാഷയുടെ വെട്ടിത്തുറന്നുള്ള ചോദ്യം കേട്ട് മാര്‍ത്ത പകച്ചുപോയി .  ജീവിതത്തിന്‍റെ ജ്യാമിതികള്‍ കൂട്ടിയും കിഴിച്ചും അവള്‍ മൌനത്തിലേക്ക്‌ നടന്നുനീങ്ങി . അകത്തെവിടെയോ അയാളുടെ ബീവി വിശുദ്ധവചനങ്ങള്‍ ഉരുവിടുകയോ നെറ്റിയിലെ നിസ്കാരത്തഴമ്പ് തടവുകയോ ആയിരുന്നിരിക്കണം അപ്പോള്‍ .  വെപ്പാട്ടിമാര്‍ പുന്തോട്ടത്തിലെ ഉഞ്ഞാലുകളില്‍ ഇരുന്നാടുകയോ പൂവിറുക്കുകയോ ചെയ്യുകയായിരിക്കാം .

മേനിയഴകല്ലാതെ മറ്റെന്താണ് വശീകരിക്കാനായി  തനിക്കുള്ളത് , മാര്‍ത്ത തലകുലുക്കി , എനിക്ക് സമ്മതമാണ് . പകരം നീയെനിക്ക് എന്ത് തരും ?

നീയാവശ്യപ്പെടുന്നത് എന്തും , സന്തോഷം കൊണ്ട് അന്‍വര്‍ പാഷയുടെ മുഖത്തെ പുരികങ്ങള്‍ ചുളിഞ്ഞു . നിന്‍റെ കമ്പനികളില്‍ ഒന്നിന്‍റെ സി. ഇ.ഒ ആയി എന്നെ നിയമിക്കണം പറ്റുമോ ?മാര്‍ത്തയുടെ ശബ്ദം വാക്കുകളായി . തന്‍റെ റോള്‍സ് റോയ്സ് കാര്‍ മൃദുലമായി തലോടി അയാള്‍ പറഞ്ഞു .. ഒകെ , അത്രേ ഉള്ളൂ ?

കാലവര്‍ഷം കുളിരിനും  കുളിര് വേനലിനും വഴിമാറി കൊടുത്തു . തൊടിയില്‍ ചെടികള്‍ തളിര്‍ക്കുകയും പൂക്കുകയും കരിഞ്ഞുണങ്ങുകയും ചെയ്തു . അന്‍വര്‍ പാഷ പടര്‍ന്നു പന്തലിച്ചു .. ശിഖരങ്ങളില്‍ പുതിയ കൂടുകളും പുതിയ പക്ഷികളും ഉണ്ടായി . അകത്തളത്തിലെ അമിത ഭക്ഷണം ദഹിച്ചെടുക്കാന്‍ മാര്‍ത്തയുടെ  ദഹനേന്ദ്രീയങ്ങള്‍ക്ക് കഴിഞ്ഞില്ല . അവള്‍ കൈക്കുഞ്ഞുമായി പുറത്തേക്ക് നടന്നു . വലിയ ആകാശത്തിനു കീഴെ പരന്ന ഭൂമിയില്‍ അവള്‍ അലഞ്ഞുതിരിഞ്ഞു … ഈര്‍പ്പമുള്ള ഒരു ചെറു തുരുത്തിനായി .

അന്‍വര്‍ പാഷ കറുപ്പില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടേയിരുന്നു , കറുപ്പിന് ഒരുപാട് കരങ്ങള്‍ ഉണ്ടെന്നും അത് ഒരു തുടര്‍ പ്രവര്‍ത്തനമായി ഇരകളെ വേട്ടയാടുക തന്നെ ചെയ്യുമെന്നും മാര്‍ത്ത തിരിച്ചറിഞ്ഞു . വേട്ടക്കാരനും ഇരയ്ക്കുമിടയിലുള്ള  ജീവിതമെന്നത്‌ കേവല സ്വപ്നം മാത്രമാണ് എന്ന യാഥാര്‍ത്യത്തിലേക്ക് അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു .

സിയോന്‍  കൈനീട്ടുന്നു ; എന്നാല്‍ അവളെ ആശ്വസിപ്പിക്കാന്‍ ആരുമില്ല , യാക്കോബിന്‍റെ അയല്‍ക്കാര്‍ അയാളുടെ ശത്രുക്കള്‍ ആയിരിക്കണമെന്ന് കര്‍ത്താവ് അയാള്‍ക്കെതിരെ കല്‍പ്പന നല്‍കിയിരിക്കുന്നു ;  ജെറുശലേം അവള്‍ക്കൊരു മ്ലേച്ഛ വസ്തുവായിരിക്കുന്നു .

മൂന്ന്

ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞത് പോലെ മനുഷ്യന്‍ അങ്ങിനെ തന്നെ ആയിരിക്കുന്നതായിരിക്കും അവന് നല്ലത് എന്ന് എനിക്ക് തോന്നുന്നു . നീ ഭാര്യയോട് ബന്ധിക്കപ്പെട്ടിരിക്കുന്നുവോ , വേര്‍പാട് അന്വേഷിക്കരുത് . നീ ഭാര്യ ഇല്ലാത്തവനോ , ഭാര്യയെ അന്വേഷിക്കരുത് … വേദപുസ്തകത്തിലെ ആ വരികള്‍ മാര്‍ത്ത ഒരാവൃത്തി കൂടി വായിച്ചു .

പരാജയങ്ങള്‍ നിരന്തരം ഏറ്റുവാങ്ങി പ്രത്യാശ അറ്റവന് ദൈവത്തിങ്കല്‍ സ്വയം അര്‍പ്പിക്കുകയാണ് നല്ലത് എന്നവള്‍ക്ക് തോന്നി . മാര്‍ത്ത ജപമാലയിലെ പളുങ്കുമണികള്‍ ആരോഹണത്തിലും അവരോഹണത്തിലും എണ്ണിക്കൊണ്ടേയിരുന്നു . മനശ്ശാന്തിയുടെ ഇത്തിരിവെട്ടത്തിനായി, കര്‍ത്താവിന്‍റെ മുന്നില്‍ എരിയുന്ന മെഴുകുതിരിയിലേക്ക് അവളുടെ കണ്ണുകള്‍ നീണ്ടു ചെന്നു .

പുറത്ത് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു .. ഷിഫ്റ്റ് കഴിഞ്ഞുള്ള സൈറന്‍ മുഴങ്ങി . ചെടികളില്‍ പറ്റിപ്പിടിച്ച പൊടികളില്‍ മഞ്ഞു ആവരണമായി നിന്നു , അവയില്‍ പതിഞ്ഞ നേര്‍ത്ത സൂര്യ കിരണങ്ങള്‍ വെള്ളിവേളിച്ചങ്ങളാകാന്‍ പ്രയാസപ്പെടുന്നതായി അവള്‍ക്കു തോന്നി . കമ്പനിവണ്ടിയില്‍ കുത്തി നിറച്ച നിശ്വാസങ്ങളില്‍ കലര്‍ന്ന  വേദനയുടെയും ഉറക്കച്ചടവിന്‍റെയും വാടമണം പുറത്തേക്ക് വമിച്ചു . എല്ലാവരും മൌനമായിരുന്നു… ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല ,അവരുടെ ഇന്നലെകള്‍ തന്നെയായിരുന്നു ഇന്നും . നിശ്ചലമായ ഈന്തോലകളെ നോക്കി അവള്‍ സമസ്യാ പുരണത്തിനുള്ള ശ്രമം നടത്തി . ചലിപ്പിക്കാന്‍ ഒരു ബാഹ്യ ശക്തിക്കായി മാര്‍ത്തയുടെ മനസ്സ് ആഗ്രഹിച്ചു .

“അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ ; അഴുക്കുള്ളവന്‍ ഇനിയും അഴുക്കാകട്ടെ ; നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ ; വിശുദ്ധന്‍ ഇനിയും വിശുദ്ധീകരിക്കട്ടെ …”, വിശുദ്ധയാവാനാകത്തതു  കൊണ്ടും , അനീതിയില്‍ നിന്നും അഴുക്കില്‍ നിന്നും ഒരിക്കലും മോചനം ലഭിക്കാനിടയില്ലാത്തതു കൊണ്ടും  മാര്‍ത്ത വേദപുസ്തകം മടക്കി വെച്ച് അവളുടെ ദൈനംദിന ചര്യകളിലേക്കും കൂടുതല്‍ തെറ്റുകളിലേക്കും നടന്നു നീങ്ങി …

പുറത്തു ബോഗെന്‍വില്ലകള്‍ കടുത്ത വര്‍ണ്ണങ്ങളുള്ള പൂക്കളെ വിരിയിച്ച് പൂന്തോട്ടത്തിനു മോടി  പിടിപ്പിച്ചു .

അവള്‍ വാടിയ മുല്ലപ്പൂവ്‌ (കഥ) Asha Sreekumar
പുറത്തു നല്ല മഴയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത് . ഓടിന്റെ പുറത്ത് വീഴുന്ന വെള്ളതുള്ളികളുടെ താളം. എന്നോ മറന്ന ആ ശബ്ദം ഇത് സത്യം തന്നെയാണോ. സത്യം തന്നെ എന്ന് അടുത്ത് തന്നോട് ഒരു കൊഴുന്നു പോലെ ഒട്ടിച്ചേര്‍ന്നുകിട ക്കുന്ന സുഹ്ര ഓര്‍മ്മിപ്പിച്ചു. പാവം ഒന്നും അറിയാതെ ഉറങ്ങുന്നു … എത്രയോ ഉറങ്ങാത്ത രാത്രികളുടെ അവസാനം അല്ലെ ഉറങ്ങട്ടെ. പക്ഷെ പുറത്ത് പെയ്യുന്ന മഴയുടെ താളം എന്നെ വല്ലാതെ കൊതിപ്പിച്ചു ആ മഴ ഒന്ന് കാണാന്‍. ഞാന്‍ എന്റെ നെഞ്ചില്‍ വച്ചിരുന്ന സുഹ്രയുടെ താഴമ്പൂ കൈകള്‍ പതുക്കെ എടുത്തു മാറ്റി എഴുന്നേറ്റു. ജനല് തുറന്നു . മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ വന്നത് പ്രകൃതിയും ആഘോഷിക്കുന്നത് പോലെ എനിക്ക് തോന്നി. നീണ്ട രണ്ടു വര്‍ഷത്തെ പ്രവാസം. തണുത്ത കാറ്റു മുഖത്ത് തലോടി മഴത്തുള്ളികള്‍ കാറ്റില്‍ ചിതറി മുഖത്ത് ഉരസി. ഹ.. എന്ത് സുഖം. ജനലുകള്‍ അടക്കാതെ കര്‍ട്ടന്‍ ഒന്നുകൂടി നേരെ പിടിച്ചിട്ടു കിടക്കയില്‍ വന്നു സുഹ്രയെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു കിടന്നു അവള്‍ അപ്പോഴും നല്ല ഉറക്കത്തില്‍ തന്നെ. അങ്ങിനെ കിടന്നു ഉറങ്ങിയത് അറിഞ്ഞില്ല .

”ഇക്ക ഇക്കാ” എന്നാ നനുത്ത ശബ്ദമാണ് ഉണര്‍ത്തിയത്. നോക്കുമ്പോള്‍ കുളിച്ചു തലയില്‍ നനഞ്ഞ തോര്‍ത്തുകൊണ്ട് കെട്ടി ഒരു മാലാഖയെപ്പോലെ കൈയില്‍ ഒരു കപ്പു ചായയുമായി നില്‍ക്കുന്ന സുഹറയെയാണ് കണ്ടത്.”ഇതെന്തൊരു ഉറക്കമാ.ദാ താഴെ എല്ലാപേരും കാത്തിരിക്കുന്നു ഒരുമിച്ചു പ്രാതല്‍ കഴിക്കാന്‍ വേഗം കുളിച്ചു വരൂ ” അവള്‍ സോപ്പും തോര്‍ത്ത് തന്നിട്ട് പൊയ്. ഞാന്‍ കുളികഴിഞ്ഞു തഴെ ചെന്നപ്പോള്‍ സമൃദ്ധമായ തീന്മേശക്ക് ചുറ്റും എന്നെയും കാത്തു ഇരിക്കുന്നു ഉപ്പയും അളിയന്മാരും ഒക്കെ . എന്റെ വരവ് പ്രമാണിച്ച് എത്തിയതാണ് എല്ലാപേരും. നല്ല വെള്ളയ പ്പവും കോഴിക്കറിയും പഴവും ഒക്കെ നിരത്തിയിട്ടുണ്ട് മേശയില്‍. അവരോടൊപ്പം സന്തോഷത്തോടെ തമാശകള്‍ പറഞ്ഞുള്ള പ്രാതല്‍ എന്ത് രസം സന്തോഷം. പക്ഷെ വെറും രണ്ടു മാസത്തെ പരോള്‍ കിട്ടിയ തടവ്‌ പുള്ളി മാത്രമാണ് തന്‍ എന്നാ തിരിച്ചറിവ് അല്പം ദുഃഖം തോന്നി … വീണ്ടും ഈ സ്നേഹങ്ങള്‍ എല്ലാം ഉപേക്ഷിച്ചു പോകേണ്ടേ ആ ചുട്ടുപൊള്ളുന്ന കനലിലേക്ക് അകവും പുറവും കരിയാന്‍. പക്ഷെ പോയെ പറ്റൂ …ക്ഷണികം എങ്കിലും ഈ സന്തോഷം ഇപ്പോള്‍ ആസ്വദിക്കാം നാളെ നാളെയല്ലേ… വിശാലമയിതന്നെ കപ്പികുടികഴിഞ്ഞു മുറ്റത്തേക്കിറങ്ങി…

ഇന്നെലെ രാത്രി തകര്‍ത്തു പെയ്ത മഴയുടെ അവശിഷ്ടമെന്നോണം മരങ്ങളില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തുള്ളികള്‍. കാറ്റില്‍ ആ തുള്ളികള്‍ വേണ്ടും ഒരു ചെറു മഴപോലെ താഴേക്ക്‌ വീഴുന്നു. പെട്ടന്നു ഗേറ്റില്‍ ഒരു മണിയടി നോക്കിയപ്പോള്‍ പത്രക്കാരന്‍ നാരയണേട്ടന്‍…. ”അഹ എപ്പോ എത്തി

രണ്ടു മൂന്നു മാസം ഇവിടെ കാണില്ലേ ” സൈക്കിളില്‍ ഇരുന്നു തന്നെ ചോദിച്ചു ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ പേപ്പര്‍ ഗേറ്റിലൂടെ അകത്തേക്കിട്ടു പൊയ് . ഞാന്‍ പത്രം എടുത്തു വീട്ടിലേക്കു കയറി. ഉപ്പ ചാരുകസേരയില്‍ കിടക്കുന്നു ഞാന്‍ പപ്പേര്‍ ഉപ്പാക്ക് നീട്ടി അപ്പോഴേക്കും ഒരു കിലുക്കാം പെട്ടി കണക്കെ പൊട്ടിച്ചിരിച്ചു മിന്നൂട്ടി ഓടിവന്നു. അവളുടെ കൈയില്‍ ഞാന്‍ കൊണ്ട് കൊടുത്ത ബാര്‍ബി പാവ ഇരിക്കുന്നു ഒരു കുഞ്ഞിനെ ഒക്കത്തെടുക്കുന്ന പോലെ എടുത്താണ് വരവ്.. ആ വരവുകണ്ട് എല്ലാപേരും ചിരിച്ചു പോയി .

”ഞാന്‍ ഒന്ന് പീടിക വരെ പൊയട്ടു വരാം”എന്ന് ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു ഞാന്‍ ഗേറ്റുകടന്നു റോഡിലേക്കിറങ്ങി. വിജനമായിക്കിടക്കുന്ന റോഡു ഞാന്‍ പോകുമ്പോള്‍ ടാര്‍ ചെയ്തിട്ടില്ലായിരുന്നു. കാല്‍നടക്കാര്‍ വളരെ കുറവ് ഇടയ്ക്കു പാഞ്ഞുപോകുന്ന കാറുകള്‍ പിന്നെ അപ്പൂര്‍വമായി ചില സൈക്കിള്‍ യാത്രക്കാരും. ഞാന്‍ മുന്നോട്ടു നടക്കവേ പെട്ടെന്ന് പുറകില്‍ നിന്നും ഒരു കുഞ്ഞിന്റെ ഉറച്ചുള്ള കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കി . കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല … ഒന്നുകൂടി സൂക്ഷിച്ചു നോക്കി … അതെ അവള്‍ തന്നെ ……മെല്ലിച്ചുണങ്ങിയ ആ സ്ത്രീ രൂപം ഒരുപാടു നാള്‍ എന്റെ ഉറക്കം കെടുത്തിയ എന്റെ സ്വപ്ന സുന്ദരിയുടെത് എന്ന് വിശ്വസിക്കാന്‍ കുറെ സമയം എടുത്തു .

ഒക്കത്ത് നിലവിളിചിരിക്കുന്ന ഒരു കുഞ്ഞു ,കരഞ്ഞു കൊണ്ട് തന്നെ വരുന്ന വേറൊന്നിനെ കൈയില്‍ പിടിചിട്ടുമുണ്ട്. അവളും തീരെ ക്ഷീണിതയാണ്. തീരെ പ്രതീക്ഷിക്കാതെ എന്നെ കണ്ടതിന്റെ ഞെട്ടലില്‍ അവള്‍ ഒന്ന് സ്തംഭിച്ചു. പിന്നെ ആ കണ്ണുകള്‍ സജലങ്ങള്‍ ആയി. എല്ലാം ഞാന്‍അറിയുന്നുണ്ടായിരുന്നു.

സൈനബ ഞാന്‍ പഠിക്കുന്ന കാലം മുതല്‍ മനസ്സില്‍ താലോലിച്ച എന്റെ സ്വപ്നം. ഞങ്ങള്‍ ഒരുമിച്ചു എത്രമാത്രം സ്വപനങ്ങള്‍ കണ്ടു…എന്റെ ഓരോദിവസം പുലരുന്നതും അവളെ കാണാന്‍ വേണ്ടി മാത്രം ആയിരുന്ന ആ നല്ല നാളുകള്‍. വളരേണ്ടി ഇരുന്നില്ല .. എന്തെല്ലാം കോലാഹലങ്ങള്‍ആയിരുന്നു

എന്നെ കാണാതെ ഉറക്കം വരില്ലാന്ന് പറഞ്ഞവള്‍… എന്റെ മുഖം ഒന്ന് വാടിയാല്‍ പോട്ടിക്കരയുന്നവള്‍..അന്ന് എല്ലാപേരുടെയും മുന്നില്‍ വച്ച് …

എന്നോട് ഒപ്പം ഇറങ്ങി വരാം എന്ന് പറഞ്ഞ അവള്‍ അവസാനം കാലുമാറി എന്നെ അപമാനിച്ചു. കൊന്നു പുഴയില്‍ തള്ളിയാലും എനിക്ക് കെട്ടിച്ചു തരില്ലന്നും പറഞ്ഞു കലിതുള്ളി നിന്ന അവളുടെ ഉപ്പയുടെ ചോരക്കണ്ണുകള്‍ ഇന്നും നല്ലതുപോലെ ഓര്‍ക്കുന്നു . അവരെ കുറ്റം പറയാന്‍ പറ്റില്ല കാരണം അന്ന് എനിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ലലോ. അവരാണേല്‍ നാട്ടില്‍ അറിയപ്പെടുന്ന പണക്കാര്‍. അങ്ങിനെ അവള്‍ ഒരു നല്ല സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്റെ ഭാര്യയായി മുന്നിലൂടെ നടന്നുപോകുന്നത്‌ നിറകണ്ണുകളോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

പക്ഷെ അവളുടെ ഇന്നത്തെ അവസ്ഥ ആരെയും വേദനിപ്പികുന്നത. ഇരുപത്തി നാല് മണിക്കൂറും വെള്ളമടിച്ചു… പാവം അവള്‍ അതിനു ശേഷം സുഖം എന്തെ ന്നു അറിഞ്ഞിട്ടുണ്ടാവില്ല. ആ കോലം കണ്ടാല്‍ അറിയാം. സുന്ദരമായിരുന്ന ആ കണ്ണുകള്‍ കരുവാളിച്ചു… വയ്യ ഇതൊന്നും കാണാന്‍ വയ്യ .. വേച്ചുവേച്ചു കുഞ്ഞുമായി അവള്‍ അടുത്തെത്തി. എന്നെ കണ്ടതും ഒന്ന് നോക്കി മുഖത്തേക്ക് പിന്നെ ഒന്നും മിണ്ടാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു പോയി.

പക്ഷെ അവളുടെ തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു ……അവളുടെ ഹൃദയത്തിന്റെ വിങ്ങല്‍ എനിക്ക് കാണാമായിരുന്നു …..