0

സമാധാനത്തിലേക്ക് കുറുക്കുവഴികളില്ല (എഡിറ്റോറിയല്‍ ). എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

ജനങ്ങളുടെ ജീവനും സ്വത്തിനും സരക്ഷണം നൽകുമെന്ന് ഭരണകൂടം പ്രതിജ്ഞയെടുക്കുന്നു, ജനമോ തെരുവിൽ വരിനിൽക്കുന്നു. ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികൾ സ്വതന്ത്രാനന്തരം ഭാരതം ഭരിച്ച കക്ഷികൾ തന്നെ. കള്ളപ്പണം തടയേണ്ടതും കള്ളനോട്ടുകൾ പെരുകാതിരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതും ഭരണകൂടങ്ങൾ തന്നെ. സ്വിസ് ബാങ്കിലെ നിക്ഷേപത്തെ കുറിച്ചോ, കോർപ്പറേറ്റുകളിൽ നിന്നും പിടിച്ചെടുക്കേണ്ട കടങ്ങളെ കുറിച്ചോ സംസാരങ്ങളില്ല. നികുതി ഭാരം താങ്ങാൻ വിധിക്കപ്പെട്ട… Continue Reading

0

പ്രകാശം പരത്തുന്നവര്‍ – അനീഷ്‌ തകടിയില്‍

14963412_1824152584498057_2809514994635774751_n

ബം ബം ഭൊലേനാഥ് _________________ വീശിയടിക്കുന്ന കാറ്റ്. ആർത്തിരമ്പുന്ന തിരമാലകൾ. കരയെ വിഴുങ്ങാൻ വെമ്പുന്ന രൌദ്രാകാരം പൂണ്ട കടൽ. ഉച്ചിയിൽ കത്തിനിൽക്കുന്ന മധ്യാഹ്നസൂര്യൻ. ഒരു യാത്ര ഒഴുകിയെത്തിയത് ആ കടൽത്തീരത്താണ്. രാമേശ്വരത്തിനടുത്തുള്ള വിൽവണ്ട്രീ തീർത്ഥത്തിൽ. ആളൊഴിഞ്ഞ തീരം. അവിടെ ഞാൻ മാത്രം. കടൽ വല്ലാതെ ഭ്രമിപ്പിക്കുന്നു. ഉള്ളിൽ ഉന്മാദം തിളച്ചു മറിയുന്നു. കടലിനെ ഭയമായിരുന്നു പണ്ടുമുതലേ.… Continue Reading

Uncategorized
0

(ചില ) പ്രവാസി മുഖങ്ങള്‍ (കഥ )-സുരേഷ് പ്രാര്‍ത്ഥന

Karen-Weihs_IMG_4921

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള കാഴ്ച്ചകള്‍ക്ക് നിറം കൂടുതലാണ്. നിറങ്ങളില്‍ നിന്നും നിറങ്ങളിലേക്ക് മാറുന്ന കാഴ്ച്ചകളില്‍ സ്വാതന്ത്ര്യത്തിന്റെ കുളിര്‍ കാറ്റുണ്ട്. പാരതന്ത്ര്യം ഇരുട്ടാണ്‌, അവിടെ എല്ലാ നിറങ്ങളും ഒന്നാണ്, കാറ്റ് പോലും കയറാന്‍ മടിക്കുന്ന കറുപ്പ് നിറം! ‘അണ്ണാ …. വരുന്നില്ലേ, ആ സുഡാനി ഇപ്പൊ വന്ന് കത്താന്‍ തുടങ്ങും’. അത് ദിനേശ് മണിയാണ്, മലയാളവും തമിഴും… Continue Reading

2

അപ്രത്യക്ഷം (കവിത )- സൈഫുദ്ധീന്‍ കണ്ണൂര്‍

dscf0162

പൊടുന്നനേ ചിറകുമുളക്കുന്ന മരങ്ങൾ പൊക്കിൾകൊടിയെന്ന പോലെ വേരുകളേ മുറിച്ച് പറക്കുന്നു മലകളോട് കുന്നുകളോട് കാക്കാനാവാത്ത കാലത്തിനോട് പ്രതികാരമെന്ന പോലെ വളരെ വേഗത്തിൽ ഉയരുന്നു മഞ്ഞുകാലത്തേയും മഴക്കാലത്തേയും ചിറകിലേറ്റി അജ്ഞാതമായ ഗൃഹത്തിലേക്ക് വഴിതേടുന്നു വരണ്ട മൈതാനങ്ങളിൽ സ്മരണയുടെ തണലാശിച്ച് മനുഷ്യനും മരുഭൂമിയും നന്ദികേടിന്റെ കാലത്തെ പഴിക്കുന്നു…!

Uncategorized
2

ഗോവണി (കഥ) – ബിന്ദു ഹരികൃഷ്ണന്‍

afaa3490744b684b50f70d1caf2325c4

ഇരുട്ടുമൂടിയ ഗോവണികൾ ചവിട്ടിക്കേറി വരുമ്പോൾ കണ്ണിനു മുന്നിൽ മിന്നൽപ്പിണറുകൾ വെട്ടി മാറി.വെയിൽ വന്നതിലുള്ള കണ്ണുകളുടെ പ്രതിഷേധം. ഒരു മിനിറ്റെടുത്തു അവ പിന്നെ മഞ്ഞവെളിച്ചമാകാൻ.ഇപ്പോൾ മരപ്പടികൾ വ്യക്തമായിവരുന്നു. മഞ്ഞ നിറം എപ്പോഴും ഒരു മഞ്ഞഫ്രോക്കുകാരിയെ ഓർമ്മിപ്പിക്കും. അടുക്കളയോടു ചേർന്നുള്ള വർക്കേരിയയിൽ മര അഴികളേയും. സ്വന്തം വരികൾക്ക് സിനിമാ പാട്ടിന്റെ ട്യൂൺ കൊടുത്ത് ആസ്വദിച്ചു പാടി ആ മരയഴികളിൽ… Continue Reading

0

ക്യാൻസർ ( കവിത ) – രാജേശ്വരി .ടി .കെ

320143-lonely-wallpapers

ഭ്രാന്തു പൂക്കുന്ന രാവുകളിലാണ് വീടുപേക്ഷിക്കുന്നത് . കീമോയുടെ വേട്ടയാടലിൽ തലയിലൊരു മരുഭൂമി വളരുന്നു. നീല നിറമുള്ള ഞരമ്പുകളിലേക്കു വേദനയുടെ കടലടിച്ചു കേറുന്നു. തിരസ്ക്കാരത്തിന്റെ ഉന്മത്തതയിൽ കരച്ചിലിനു ചിരിയിലേക്കു രൂപമാറ്റം. ചിറകുവീശിപ്പറന്നു പോകുന്നുണ്ടൊരു കുന്നു കടലിരമ്പങ്ങളിൽ തളർന്നിറങ്ങാൻ. വറ്റിയ തോടിന്റെ തായ് വേരുതേടിയൊരു കുട്ടിയിറങ്ങിപ്പോയിട്ടുണ്ടെന്നിൽ നിന്ന് കുളത്തിൽ മുങ്ങിമരിച്ച പുലയക്കിടാത്തിയുടെ അടിവയറ്റിൽ നിന്നൊരു കുഞ്ഞു നിലവിളി വഴിതെറ്റി… Continue Reading

0

കാലം കത്തിവയ്കുന്നത് ‌ ( കഥ ) – എം.കെ.ഖരീം

sam-kranzlonelinesslandscape-nature-natural-beauty-natural-light-tree-trunk-black-white-black-white-fine-art-b-w-fine-art-fine-art-photography-lonely-lonely-planet-alone-loneliness

ദേശത്തിന്റെ ദാരിദ്ര്യം തുറന്നുകാട്ടികൊണ്ട് തുരുമ്പിച്ച പൊതു ടാപ്പുകള്‍… അതില്‍ വെള്ളമെത്തിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കാം. പരിസരങ്ങളില്‍ നിലംപൊത്തിയ കൂരകള്‍. ഒരിക്കല്‍ അവിടെ ആള്‍പ്പാര്‍പ്പുണ്ടായിരുന്നു. കുടിയൊഴിക്കപ്പെടുകയും… ഇടയ്ക്കു വീശിപോകുന്ന കാറ്റില്‍ ഇരകളുടെ നിലവിളിയുണ്ടോ? വെയിലത്ത് തിളക്കുന്ന തലയോട്ടിയുടെ പുഞ്ചിരി. ഉണക്കചില്ലയില്‍ തൂങ്ങിയ പക്ഷിയുടെ അസ്ഥിപഞ്ചരം. എവിടെക്കോ പറക്കുന്നതിനിടയില്‍ സംഭവിച്ച ദാരുണമായ അന്ത്യം. കുറച്ചകലെയായി ചെറിയൊരു ആൾകൂട്ടം കാണായി. അവര്‍… Continue Reading

0

നിഴലു പോലൊരാള്‍ (കഥ )- കവിത കേട്ടേത്ത്

lonely_sad_girl__by_klo_san-d5q01ct

ആൻസി ധൃതി പിടിച്ചുനടക്കുകയാണ്.. അമ്മച്ചി കുരിശു വരയ്ക്കുന്നതിനുമുമ്പ് വീടെത്തണം. ഇല്ലെങ്കിൽ തുടങ്ങും, സത്യ കൃസ്താനി പെൺപിള്ളേർക്കുണ്ടാവണ്ട ഗുണ ഗണങ്ങളെപറച്ചിൽ.. മിക്കതും അമ്മച്ചി ഉണ്ടാക്കി പറയുന്നതാണെങ്കിലും, കേട്ടാൽ തോന്നും വേദപുസ്തകം നോക്കി വായിക്കുവാന്ന്. ആൻസിക്കു ചിരി വന്നു.. ഒതുക്കവും അച്ചടക്കവും പഠിപ്പിച്ച് അമ്മച്ചി തന്നെയൊരു യന്ത്രമാക്കീട്ടുണ്ട്. അതു കൊണ്ടാവും വയസ്സു മുപ്പത്തിരണ്ടായിട്ടും മനസ്സിൽ കുടിയിരിക്കാൻ മൃദുല ഭാവങ്ങളൊന്നും… Continue Reading

0

ക്യൂ (കവിത )- ഷിറാസ് വാടാനപ്പള്ളി

ആൾപുഴകൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ നിന്ന് നിരത്തുകളിലേക്ക് വിയർത്തു നനഞ്ഞൊഴുകുന്നു..! എ.ടി.എം എന്ന് പേരുള്ള അതിർത്തി രാജ്യം; ക്യൂവിൽ കാവൽ നിൽക്കുന്ന ഫൗജികൾ..! ആയുധങ്ങളില്ലാത്തവരുടെ നടുവിരൽ ഒരു തോക്കായി രൂപാന്തരപ്പെടുന്നു; നഗ്നനായ രാജാവിന്റെ നേർക്ക് നീണ്ടപ്പെടാനെന്ന വണ്ണം..! വാർത്താക്കടലിൽ ഇന്നും നാളെയും ആഘോഷിക്കാൻ വേണ്ടി മാത്രമുള്ള തിരകളാണിത്… മറ്റന്നാൾ മറ്റൊരു തിരയിൽ മാഞ്ഞുപോകേണ്ടി വരുന്ന ആൾപുഴകൾ…!!

0

ഏകം ( കഥ) -അനൂപ്‌ നെടുവേലി

11206936_1830291727217476_2407706067522239358_n

ഞായറാഴ്ചപ്പള്ളിയിലെ പൂജയും കഴിഞ്ഞു ജോണി ഓടിയത് അമ്പലക്കുളത്തിലേക്കായിരുന്നു. വിശേഷിച്ചൊന്നും ഉണ്ടായിട്ടല്ല. കുളക്കടവിൽ ഞായറാഴ്ച സഭയുണ്ട്. ജോണിയും കൂട്ടുകാരും ചേർന്ന സഭ. അന്ന് ജോണി അവിടെ ചെന്നപ്പോൾ എല്ലാവരും നാരായണന്‍റെ ചുറ്റും  വട്ടം കൂടി കണ്ണും മിഴിച്ചിരിക്കുകയായിരുന്നു. ജോണി വന്നതുപോലും ആരും അറിഞ്ഞില്ല. ജോണിയും കൂട്ടത്തിൽ ഇരുന്നു. മുഹമ്മദിന്‍റെ. മുക്കിൽ ഈച്ച വന്നിരുന്നതുപോലും അവൻ അറിയുന്നില്ല. നാരായണൻ… Continue Reading

0

വേഷങ്ങള്‍ (കവിത ) – സുനിത മധു

images

ജന്മം കൊണ്ട് സ്ത്രീയും, ജീവിതം കൊണ്ട് ക്രിസ്തുവും, ആകുന്നു ചിലനേരങ്ങള്‍.. അവള്‍ക്ക്. ഓരോ പീഡാനുഭവ- ദിനങ്ങള്‍ക്കൊടുവിലായ് സംഭവിക്കുന്ന കുരിശുമരണത്തിനായ് കാതോര്‍ത്ത് കാതോര്‍ത്ത്. ഒരുനാളില്‍ മറ്റൊരു ബുദ്ധന്‍റെ തിരിച്ചറിവിലേക്ക്, അവന്‍റെ പലായനത്തിലേക്ക് കൊതിപ്പെട്ട്. അപ്രാപ്യമായ ഒന്നിനെ പ്രാപ്യമാകുമെന്ന പ്രതീക്ഷയില്‍ വീണ്ടുമൊരു ഭക്തമീരയില്‍ … കെട്ടിയാടുവാന്‍ വേഷങ്ങള്‍ ഏറെ ജന്മ ഭാരത്തിന്‍ മാറാപ്പില്‍ ഇനിയും.

0

അപരര്‍ (കഥ ) -മുയ്യം രാജന്‍

ftlorzvhon48yjn3ojuk1ut8o1_400

കാറ്റ് ചിലക്കുന്ന മരച്ചില്ലകളിലേക്കെറിഞ്ഞ ദൃഷ്ടികളെ പറിച്ചെടുക്കുന്നേരമാണ് കാല്‍ക്കീഴില്‍ ഒരു പട്ടിക്കുഞ്ഞ്‌ മുരണ്ടത്. ഉച്ചാരക്കാറ്റില്‍ ചറുപറെ പൊഴിയുന്ന പുളിയന്‍ മാങ്ങ പൊറുക്കാന്‍ കുന്നു കയറി വന്ന ചെറുമിപ്പിള്ളേര്‍ ഒരുവേള അതിനെ അവിടെ നിര്‍ബന്ധപൂര്‍വം ഉപേക്ഷിച്ച് പോയതായിരിക്കണം. ആ പട്ടിണിപ്പാവങ്ങളുടെ കുടിലിലെ പങ്കു പറ്റുന്നത് ഒഴിവാക്കാന് കണ്ടെത്തിയ ഒരുപായം. വിശപ്പ് കൊടുമ്പിരി കൊള്ളുന്ന കെട്ട കാലാമായിരുന്നത്. ആ പട്ടിക്കുഞ്ഞിന്റെ… Continue Reading

0

പാചക പംക്തി -ഡോക്റ്റര്‍ സുജ മനോജ്‌

15202643_765329886951941_8896750487511553102_n

സ്വീറ്റ് ആന്‍റ്  സോര്‍ മീറ്റ്ബോള്‍സ് ______________________________ (ഒരു ചൈനീസ് വിഭവം) തയ്യാറാക്കുന്ന വിധം. ആവശ്യം വേണ്ട ചേരുവകകള്‍ : മീറ്റ്ബോള്‍ തയ്യാറാക്കുവാന്‍: 1) ഇറച്ചി (അരച്ചത്) – 1/2കിലോ 2) ബ്രെഡ് പൊടി – 1/2 കപ്പ് 3) മുട്ട – 1 4) ഇഞ്ചി പേയ്സ്റ്റ് – 1 tsp 5) മല്ലിയില അരിഞ്ഞത്… Continue Reading

Uncategorized
0

ഹൌ ഓള്‍ഡ്‌ ആര്‍ യു (സിനിമ )-ഹരിദാസ്‌ വെള്ളൂര്‍

how_old_are_you

തന്‍റെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുന്നത് എന്തെന്ന ചോദ്യം പ്രസക്തമാകുന്നത് ചോദ്യകര്‍ത്താവ് ഒരു സ്ത്രീയാകുമ്പോഴായിരിക്കും, അവള്‍ ഭാര്യയോ അമ്മയോ ആയിരിക്കുമ്പോഴായിരിക്കും. നായികാകേന്ദ്രീകൃത കഥയെന്നു കേള്‍ക്കുമ്പോഴേക്കും പ്രേക്ഷകര്‍ നെറ്റിചുളിക്കുന്ന അവസ്ഥ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ഈ കാലയളവില്‍, കുടുംബമെന്ന ന്യൂക്ലിയറിനുള്ളിലേക്ക് ഒതുങ്ങികൂടിയ അസാമാന്യകഴിവുകള്‍ ഒന്നും തന്നെയില്ലാത്ത ഒരു ഭാര്യയുടെ, അമ്മയുടെ കഥ അവതരിപ്പിക്കാന്‍ ധൈര്യം കാണിച്ച നിര്‍മാതാവിനും സംവിധായകനും ആദ്യമായി… Continue Reading

0

ഷോ (കവിത )- ഷെമീന ബീഗം

dissolve-me-art-print

വല്ലാതെ ബോറാകുന്നുണ്ടീ ഷോ.. കണ്ട് മടുത്ത പ്രമേയം.. വീണ്ടും.. വീണ്ടും .. ഭാഷയും രാജ്യവും മാറുന്നുണ്ട്.. ശരി തന്നെ. അല്ലെങ്കിൽ വേണ്ട കഥ ഞാൻ പറയാം നല്ല നിലയിലൊരു തറവാട് തന്നിഷ്ടക്കാരനായ കാരണവർ ശാന്തമായ് തുടങ്ങും.. ക്രമേണ പഠിക്കാൻ പോണ കുട്ടികളെ കാരണവർ തല്ലുന്നു ഇടയുന്ന കുടുംബം ഇടയ്ക്കു കയറുന്ന അയൽക്കാർ. തറവാടിത്തമാഹാത്മ്യകഥകൾ അംഗങ്ങൾ തമ്മിൽ… Continue Reading

0

കനൽ (കവിത )- Sherjeena Anchudikkal

8a7f72fbcbfe4e8ba590c8a059dfcddc

എഴുത്തുമേശയിൽ വാക്കുകൾ ചിതറുന്നു എന്നിലെ വനങ്ങളിൽ വന്യമാം വീഥിയിൽ വസന്തങ്ങൾ തേടുന്നു ഇലകളായ്‌ തളിരിട്ട്‌ പൂക്കളായ്‌ വിരിയുന്നു പിന്നെയൊരു ഗ്രീഷ്മത്തിൻ വേനലിൽ വേവുന്നു കാണാത്ത മലരുകൾ എങ്ങോ പൊഴിയുന്നു എന്റെ മഴക്കാടുകൾ ഛായമിളകിയ ചിത്രങ്ങൾ ഇനിയും തേടുന്നു ആകാശച്ചിറകുകൾ അനന്തമാം വിണ്ണിലിന്നേകയായ്‌ പറക്കണം മേഘങ്ങൾ പൂവിടും ആകാശക്കാട്ടിലെ തുള്ളി തുളുമ്പുന്ന മഴനൂലുകൾ കോർക്കണം പെയ്ത്‌ തിമിർക്കണം.… Continue Reading

0

മനുഷ്യ ദേശം ഉണരട്ടെ (എഡിറ്റോറിയല്‍ )- എം.കെ.ഖരീം

11781798_1198381340188104_1340209602744318508_n-220x220

എഴുത്തുകാരന് അവിശ്വാസമാണ് വിശ്വാസം. അതിൽ സന്ദേഹവും നിരാസവുമടങ്ങിയിരിക്കുന്നു. അത്തരം എഴുത്തുകാർക്കേ നേരിന്റെ പാതവെട്ടാനാവൂ.. അവർക്ക് പുതുതായി എന്തെങ്കിലും സൃഷ്ടിക്കാനുമാകൂ. നമ്മുടെ എഴുത്തിടങ്ങളിലേക്ക് കണ്ണോടിച്ചാൽ വല്ലാത്തൊരു കല്ലുകടിയാണ് അനുഭവപ്പെടുക. എന്തെല്ലാമോ നേടാൻ വേണ്ടി പരക്കം പായുന്നവരെ എത്രവേണമെങ്കിലും കാണാനാവുന്നു. യാതൊരാൾ തന്റെ അന്വേഷണം അവസാനിപ്പിക്കട്ടെ അവിടെ പുതുതായി ഒന്നും നൽകാനാവതെ നിന്നുപോകുന്നു.. അവിടെ നിന്നങ്ങോട്ട് ഇരുട്ട് തഴച്ചുവളരുന്നു.… Continue Reading

0

ഗ്രാമത്തിലൂടൊഴുകുന്ന പുഴ (കഥ ) -സുരേഷ് പ്രാര്‍ത്ഥന

images

‘പൂരം കാണ് ണ ചേല്ക്ക് ഞമ്മളെ തുറിച്ചു നോക്കണ കാക്കാ ഇങ്ങടെ, സ്വര്‍ണ്ണം പൂശിയ പല്ലുക ള്‍ കണ്ട് മയങ്ങൂല … പടച്ചോനാണ്, ബണ്ടീല്‍ ഞമ്മള് കേറൂല … ‘ എപ്പോഴും ഒരു മാപ്പിള പാട്ടിന്റെയോ പഴയ സിനിമാ പാട്ടിന്റെയോ അകമ്പടിയോടെ മാത്രമേ പോക്കര്‍ക്കാന്റെ ‘മീന്‍ വണ്ടി’ നിരത്തിലിറങ്ങൂ. വാക്കുകളും അക്ഷരങ്ങളും പലപ്പോഴും തെറ്റുമെങ്കിലും, പല… Continue Reading

0

ആമിനാ (കവിത )- അരൂപ് ശിവദാസ്

frente-al-rio

ആമിനാ.. എന്തുന്മാദമായിരുന്നു നീയെനിക്ക് മുല്ലയല്ലാ നിന്റെ ചിരിപെയ്ത്തുകൾ മുൻപേയെന്നോ തോർന്നൊരാ കൊള്ളാൻമറന്ന കുഞ്ഞുമഴയായാണ് — ആമിനാ.. എന്തുല്ലാസമായിരുന്നു നീയെനിക്ക് കൈവളയും തേച്ചുണങ്ങാത്ത മൈലാഞ്ചിയും കൊലുസ്സും കൊഞ്ചലും പൂപാവാടയും നീട്ടിവരച്ചനിൻ ‘കൺമഴി’ തുണ്ടുമൊക്കെയായ് — ആമിനാ.. എന്താവേശമായിരുന്നു നീയെനിക്ക് സ്വപ്നസഞ്ചാരവും കളിവാക്കുകളിൽകോർത്ത പിണക്കനാളുകളും ഇടവഴികൾ മാത്രം കണ്ടു ചിരിച്ച ഓരോ നുള്ളിണക്കങ്ങളും — ആമിനാ.. എന്താഗ്രഹമായിരുന്നു നീയെനിക്ക്… Continue Reading

0

വിസ്മയം ( സിനിമ) -ബിന്ദു ഹരികൃഷ്ണന്‍

1470376239_mohanlals-vismayam-movie-review

“സ്കൂളിൽ പഠിക്കുമ്പോള്‍ എനിക്ക് ഗാന്ധിജിയെപ്പോലെ ആകാനായിരുന്നു ആഗ്രഹം. അതിനായി ഞാൻ ഖദറുടുത്തു. നിത്യജീവിതത്തിൽ ചെറിയ കള്ളങ്ങൾ പോലും പറയാതെയായി. ഒരിക്കൽ അമ്പലത്തിനടുത്തുനിന്നു വീണുകിട്ടിയ നൂറുരൂപ നഷ്ടപ്പെട്ട ആൾക്ക് ദൈവം തന്നെ തിരികെ കൊടുക്കട്ടെ എന്ന വിചാരത്തിൽ അതെടുത്ത് കാണിക്കപ്പെട്ടിയിലിട്ടു. പിന്നെപ്പിന്നെ മനസ്സിലായി സാധാരണക്കാരന് മഹാത്മാവാകുകയെന്നത് ഏളുപ്പമല്ലെന്ന്. ആ ഞാനാണ് ഇപ്പോൾ…..“ ജീവിതത്തിന്റെ ഏറ്റവും മോശമായ ഏടുകളിൽ… Continue Reading

0

എന്റെ ഗ്രാമം – ടി .കെ .രാജേശ്വരി

thasarakkerala-621x414

നീണ്ട ഇരുപത്തിയാറു വർഷങ്ങൾ ഈ മഹാനഗരത്തിൽ അലഞ്ഞിട്ടും ഓരോ നിമിഷവും തോന്നാറുണ്ട് ഓടിപ്പോകണമെന്നു എന്റെ ആ ഗ്രാമത്തിലേക്ക് തന്നെ. ചിങ്ങമാസത്തിനു ഒരു പ്രത്യേക മണമാണ് ഓണത്തിന്റെ പൂക്കളത്തിന്റെ പുത്തനുടുപ്പിന്റെ പൂവടയുടെ പുന്നെല്ലിന്റെ വറത്തുപ്പേരിയുടെ പായസത്തിന്റെ …… പറമ്പ് മുഴുവൻ പാകമായിക്കൊണ്ടിരിക്കുന്ന കാർഷീക വിഭവങ്ങൾ പയര് വെണ്ടക്ക പാവയ്ക്കാ മത്തങ്ങ ചേന കുമ്പളങ്ങ… മഴയും വെയിലും കണ്ണുപൊത്തിക്കളിക്കുന്ന… Continue Reading